കല്യാണം കഴിഞ്ഞ അന്നു മുതൽ ഞാൻ മാത്രമായിരുന്നു അവളുടെ ലോകം…

രചന: അക്ഷരങ്ങളുടെ കൂട്ടുകാരൻ

“മതി ഹരിയേട്ടാ കണ്ണാടിയിൽ നോക്കി സൗന്ദര്യം ആസ്വാദിച്ചത്. എന്റെ ഏട്ടൻ അല്ലെങ്കിലും സുന്ദരൻ തന്നെയാ”

പുറകിൽ നിന്നും മാളുവിന്റെ കമന്റ്‌ കേട്ടാണ് കണ്ണാടിക്കു മുമ്പിൽ നിന്ന ഹരി തിരിഞ്ഞു നോക്കിയത്.

എന്നെ തന്നെ നോക്കി ചിരിച്ചു കൊണ്ട് അവൾ റൂമിന്റെ വാതിൽക്കൽ നിൽക്കുന്നു.

“ഇറങ്ങാറായോ ഹരിയേട്ടന്? ”

” ആ ഇപ്പോൾ ഇറങ്ങിയാലെ രാത്രിയോടെ അവിടെ എത്തു. ”

“കഴിക്കാൻ എടുത്ത് വച്ചിട്ടുണ്ട് കഴിച്ചിട്ട് ഇറങ്ങിയാൽ മതി”

കഴിച്ചു കഴിഞ്ഞു ഇറങ്ങാൻ നേരം അവളും എന്നോടൊപ്പം കാറിന്റെ അടുത്തു വരെ വന്നു.

“ദേ കമ്പനി മീറ്റിംഗ് കഴിഞ്ഞാൽ വേഗം തന്നെ തിരിച്ച് വന്നേക്കണം. ഞാനിവിടെ ഒറ്റക്കാണെന്നുള്ള കാര്യം കാര്യം മറക്കണ്ട.”

“നാളെ രാത്രിയോടെ ഞാൻ തിരിച്ച് എത്തും അതുപോരെ മാളുട്ടിയെ… അവളുടെ നെറുകയിൽ ഒരു ചുംബനം നൽകി കാർ സ്റ്റാർട്ട്‌ ചെയ്തു.

കാർ മുന്നോട്ട് നീങ്ങുമ്പോഴും അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

മാളു എന്റെ നല്ല പാതി.

വിവാഹം കഴിഞ്ഞു ഒരു വർഷം തികയുന്നു.

കല്യാണം കഴിഞ്ഞ അന്നു മുതൽ ഞാൻ മാത്രമായിരുന്നു അവളുടെ ലോകം.

ഞാൻ അറിയാത്ത ഒരു രഹസ്യവും അവൾക്ക് ഇല്ലായിരുന്നു.

ഒരു ചെറിയ കാര്യം ഉണ്ടായാൽ പോലും അത് എന്നോട് പറയാതെ അവൾക്ക് ഉറങ്ങാൻ കഴിയില്ല.

പക്ഷെ ഞാനോ…..

എല്ലാം അവളിൽ നിന്നും മറച്ചു വെക്കുന്നു..

ഇപ്പോൾ പോലും കമ്പനി മീറ്റിംഗ് ഉണ്ടെന്ന് കള്ളം പറഞ്ഞാണ് ഇറങ്ങിയത്

ഓർക്കും തോറും മനസിന്‌ വല്ലാത്തൊരു കുറ്റബോധം..

കാർ ലക്ഷ്യ സ്ഥാനതേക്ക് നീങ്ങും തോറും ആൻസി യുടെ മുഖം മനസിലേക്ക് തെളിഞ്ഞു വന്നു.

അവളെ കാണാനാണ് ഈ യാത്ര.

ആൻസി ഒരു കാലത്ത് എന്റെ എല്ലാമായിരുന്നവൾ….

കോളേജിൽ ഞാൻ ഉൾപ്പെടെയുള്ള സീനിയർസിന്റെ റാഗിംഗ് ഇൽ പേടിച് കണ്ണു കലങ്ങി നിൽക്കുന്ന അവളുടെ മുഖം ഇപ്പോഴും മനസ്സിൽ മായാതെയുണ്ട്…..

അന്നു മുതൽ മനസ്സിൽ കയറി കൂടിയതാണ് അവൾ.

അന്നു മുതൽ ഞാൻ അവളുടെ പുറകെ ആയിരുന്നു.

എന്റെ ഇഷ്ട്ടം ആദ്യമായി അവളോട്‌ ഞാൻ പറയുമ്പോഴും ഒന്നും പറയാതെ നടന്നു നീങ്ങിയവൾ
പിന്നീട് എപ്പോഴോ എന്റെ പ്രണയത്തിന് പച്ച കൊടി കാണിച്ചു.

എന്റെ പ്രണയത്തിന് പച്ച കൊടി കാണിച്ച ദിവസം അവൾ എന്നോട് പറഞ്ഞത് ഇപ്പോളും ഓർക്കുന്നു

എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും എന്നെ വിവാഹം കഴിക്കും എന്നു എനിക്ക് വാക്ക് തരാൻ പറ്റുവോ ഇച്ചായന്. ഞാനായിരിക്കണം എന്നും ഇച്ചായന്റെ പെണ്ണ്.”

അവൾക്ക് വാക്ക് കൊടുക്കുമ്പോൾ മനസ്സിൽ ഞാൻ ഉറപ്പിച്ചിരുന്നു. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും അവളെ ആർക്കും വിട്ടു കൊടുക്കില്ലേന്ന്.

പിന്നീട് 4 വർഷം ഞങളുടെ പ്രണയത്തിന്റെ നാളുകളായിരുന്നു.

പഠനത്തിന് ശേഷം നല്ല ഒരു കമ്പനിയിൽ ജോലി കിട്ടിയപ്പോൾ എന്നേക്കാൾ കൂടുതൽ സന്തോഷിച്ചത് അവളായിരുന്നു.

എന്റെ വീട്ടിൽ അവളുടെ കാര്യം അവതരിപ്പിച്ചപ്പോൾ വേറൊരു മതത്തിൽ പെട്ട പെണ്ണിനെ വിവാഹം കഴിക്കാൻ ആദ്യമൊന്നും അച്ഛനും അമ്മയും സമ്മതിച്ചില്ല.

അവസാനം എന്റെ വാശിക്ക് മുന്നിൽ അവർ സമ്മതം അറിയിച്ചു.

പക്ഷെ അവളുടെ വീട്ടിൽ സ്ഥിതി മറ്റൊന്നായിരുന്നു.

മതത്തിന്റെ പേരും പറഞ്ഞു അവർ ഈ വിവാഹത്തിന് സമ്മതിച്ചില്ല.

ഞങ്ങൾ എത്രയൊക്കെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടും നിരാശയായിരുന്നു ഫലം.

എന്റെ കൂടെ ഇറങ്ങി വരാൻ ഞാൻ നിർബന്ധിച്ചെങ്കിലും. അച്ഛനെയും അമ്മയെയും ധിക്കരിച്ചു ഇറങ്ങി വരാൻ അവൾ തയ്യാറല്ലായിരുന്നു.

നമുക്ക് കുറച്ചു നാൾ കൂടെ കാത്തിരിക്കാം എന്നു അവൾ പറയുമ്പോഴും അത് അനുസരിക്കാൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളു… വഴിയരികിൽ പൂ വിൽക്കുന്നത് കണ്ടാണ് ഹരി വണ്ടി നിർത്തിയത്

ആൻസിക്ക് ഇഷ്ട്ടപെട്ട റോസാ പൂ തന്നെ അവൾക്ക് നൽകാനായി വാങ്ങി. വീണ്ടും യാത്ര തുടർന്നു.

സ്ഥലം എത്തിയിരിക്കുന്നു ഹരി കാർ നിർത്തി ഇറങ്ങി മുന്നോട്ട് നടന്നു… ആൻസിയുടെ കല്ലറയിൽ അവൾക്കായി വാങ്ങിയ റോസാ പൂ വെക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

അവളുടെ കല്ലറക്ക് മുമ്പിൽ മുട്ട് കുത്തി നിന്ന് അവൾ വീണ്ടും അവളോട് ചോദിച്ചു.

“എന്തിനു വേണ്ടിയായിരുന്നു മരണത്തിലേക്കുള്ള നിന്റെ ഒളിച്ചോട്ടം”

ഒരു നിമിഷം ആൻസി മുന്നിൽ വന്നു സംസാരിക്കുന്നതായി അവനു തോന്നി

“ഇച്ചായ… എനിക്ക് എന്റെ അച്ഛനെയും അമ്മയെയും അതുപോലെ ഇച്ചായനെയും വിഷമിപ്പിക്കാൻ ആവില്ല. ഒരാൾക്ക് വേണ്ടി മറ്റൊരാളെ വേണ്ടെന്ന് വക്കാനും ആവില്ല. ഇച്ചായന്റെ കൂടെ അല്ലാതെ വേറൊരാളുടെ കൂടെ ജീവിക്കാനും എനിക്കാവില്ല. അപ്പോൾ പിന്നെ എനിക്ക് ഇതല്ലാതെ വേറെ വഴി ഇല്ലായിരുന്നു”

ദൂരെ നിന്നും എന്നും ഞാൻ ഇച്ചായനെ കണ്ടു കൊണ്ടിരിക്കും. എന്നും ഇച്ചായൻ സന്തോഷത്തോടെ ജീവിക്കുന്നത് എനിക്ക് കാണണം. ”

അവൾ മുന്നിൽ നിന്നും മാഞ്ഞു പോകുന്നതായി അവനു തോന്നി. ആൻസി ആൻസി അവൻ ഉറക്കെ വിളിച്ചു കൂവി……

ഇതേ സമയം മാളു തന്റെ ഡയറിയിൽ അന്നത്തെ അവസാന വാക്കുകൾ എഴുതി തീർക്കുകയായിരുന്നു.

“ഇന്ന് അൻസിയുടെ ഓർമ ദിവസമാണ്. എല്ലാം ഹരിയേട്ടന്റെ അമ്മയിൽ നിന്നും അറിഞ്ഞിട്ടു തന്നെയാണ് ഞാൻ വിവാഹത്തിന് സമ്മതിച്ചത്.

ഇന്ന് ഹരിയേട്ടൻ എന്നോട് കള്ളം പറഞ്ഞു പോയത് കൊണ്ട് എനിക്ക് വിഷമമില്ല.

എനിക്ക് ഇപ്പോഴും ഉറപ്പുണ്ട് ഹരിയേട്ടനായിട്ട് തന്നെ എന്നോട് എല്ലാം തുറന്ന് പറയും. ആ മനസ്സിൽ എനിക്ക് മാത്രമാവും സ്ഥാനം. അതിന് ഇനി അതികം നാളില്ല…

ലൈക്ക് & കമന്റ് ചെയ്യണേ…

രചന: അക്ഷരങ്ങളുടെ കൂട്ടുകാരൻ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters