ഭാര്യമാർ ആഗ്രഹിക്കുന്ന കാര്യം അവർ പറയാതെ തന്നെ നമ്മൾ അറിഞ്ഞ് നടത്തി കൊടുക്കുമ്പോൾ…

രചന: ദീപക് ശോഭനൻ

ആരോട് ചോദിച്ചിട്ടാടീ ഈ കോപ്രായം കാണിച്ചിട്ട് വന്നത് രണ്ടും കൂടി ഷോപ്പിംഗെന്നും പറഞ്ഞ് പോയത് ഇതിനായിരുന്നോ ഇപ്പോൾ ഊരി മാറ്റിക്കോളണം ഞാൻ തിരികെ വരുമ്പോൾ ഇത് കാണരുത്…

ഏട്ടാ… ഞാൻ നിർബന്ധിച്ചിട്ടാണ് ഏട്ടത്തി ചെയ്തത് ഏട്ടനോട് ചോദിക്കാതെ വേണ്ടാന്ന് പറഞ്ഞതാണ് എന്നിട്ടും ഞാനാണ് ഏട്ടന് ഇഷ്ടാവും
കുത്തിക്കോളാൻ പറഞ്ഞത്….

ഈ “കുരിപ്പ് “പറയുന്നത് കേട്ടിട്ട് നീ ഓരോ തോന്നിവാസം കാണിച്ചാൽ എന്റെ സ്വഭാവം മാറും ഇനി ഷോപ്പിംഗെന്നും പറഞ്ഞ് ഇവിടുന്ന് വെളിയിൽ ഇറങ്ങിയേക്കരുത് രണ്ടിനോടും കൂടിയാണ് പറയുന്നത് നാത്തൂനും നാത്തൂനും കേട്ടോളണം…….

ആരാടാ നിന്റെ “കുരിപ്പ് “നിന്റെ കെട്ടിയോളെ പോയി വിളിച്ചാൽ മതി കേട്ടല്ലോ എന്നെ ഇനി അങ്ങനെ വല്ലോം വിളിച്ചാൽ ഉണ്ടല്ലോ ചേട്ടനാണെന്ന് ഞാൻ നോക്കില്ല ചവിട്ടി കൂട്ടും നോക്കിക്കോ…

എങ്കിൽ ഒന്ന് കാണട്ടേടീ നീ ചവിട്ടി കൂട്ടാനായിട്ട് ഇങ്ങ് വാ പെണ്ണിന് നല്ല അടി കൊടുത്ത് വളർത്താത്തേന്റെയാ ഇങ്ങനാണേ എന്റെ കയ്യീന്ന് വാങ്ങിക്കും…

രണ്ടും കൂടി നിർത്തുന്നുണ്ടോ എപ്പൊൾ നോക്കിയാലും കലപിലാന്ന് തുടങ്ങും ഒര്ത്തൻ പെണ്ണ് കെട്ടീട്ടും അനിയത്തീടെ വായിലിരിക്കുന്നത് ദിവസവും കേട്ടില്ലെ അവന് ഉറക്കം വരില്ല ഇപ്പോഴും കൊച്ച് പിള്ളേരാണെന്നാ രണ്ടിന്റേയും വിചാരം… ഇപ്പോൾ എന്താ പ്രശ്നം….

അത് അമ്മേ………

ഏട്ടത്തി മിണ്ടാതിരിക്ക് … ഞാൻ പറയാം ഒന്നുമില്ല അമ്മേ ഇവന് ഭയങ്കര ജാട അതാ അമ്മേ പ്രശ്‌നം അല്ലാതെ വേറൊന്നും ഇല്ല..

ടീ… ടീ… നി എന്റെന്ന് വാങ്ങിക്കും ലേശം കൂടുന്നുണ്ട് അമ്മ കേൾക്കുന്നില്ലെ ഇവളുടെ സംസാരം അമ്മയും കൂടി സപ്പോർട്ട് ചെയ്തോ അതാ ഇവളുടെ അഹങ്കാരം…..

നി ഒന്ന് മിണ്ടാതിരുന്നെ കുറെ നേരം ആയി രണ്ടും കൂടി തുടങ്ങിയിട്ട് രണ്ടിനും എന്റേന്ന് മേടിക്കും…

നാണം ഇല്ലല്ലോടാ കെട്ടിയോളുടെ മുന്നിൽ നിന്ന് അമ്മേടേന്ന് അടി വേടിക്കാൻ “ഒന്ന് പോടാ തരത്തിൽ പോയി കളിയടാ “ഏട്ടത്തി ഇവനെ പിടിച്ചോണ്ട് പോയെ ഇല്ലെങ്കിൽ ഞാനെടുത്തിട്ട് ഇടിക്കും പിന്നെ ഏട്ടത്തിക്ക് ജോലിയാകുമെ വേണേൽ കൊണ്ട് പോയ്ക്കോ….

മോളെ പോയിട്ട് എന്തായി മൂക്ക്കുത്തിയോ നോക്കട്ടേ….

ഓഹോ… അപ്പോൾ എല്ലാവരും കൂടി അറിഞ്ഞോണ്ട് ഉള്ള പരിപാടി യാണല്ലോ നമ്മളോട് ഒന്നും ചോദിക്കുകയും വേണ്ട പറയുകയും വേണ്ട നടക്കട്ടെ നിങ്ങടെ ഇഷ്ടം പോലെ നടക്കട്ടെ…

ഇവൻ ഇതൊക്കെ പറയും നന്നായിട്ടുണ്ട് മോളെ ഈ സ്റ്റഡ് മാറ്റിയിട്ട് നല്ലത് ഒരെണ്ണം വാങ്ങി ഇടണം കേട്ടോ… ഇപ്പോൾ എങ്ങനുണ്ട് വേദന ഉണ്ടോ മോളെ…

ഇല്ല അമ്മേ… ചെറുതായി

എന്നോട് പറയാതെ മൂക്ക്കുത്താൻ പോയിട്ട് ഞാൻ പുതിയ സ്റ്റഡ് വാങ്ങി കൊടുക്കാനോ കൊള്ളാം നല്ല അടിയാ കൊടുക്കേണ്ടെ പിന്നെ ഞാനങ്ങ് ക്ഷമിച്ചു….

എന്തൊരു പേടിയാ അമ്മെ ഈ ഏട്ടത്തിക്ക് ഞാൻ വിചാരിച്ചു പേടിച്ച് ബോധംകെട്ട് വീഴുമെന്ന് പിന്നെ ഒരുവിധം പിടിച്ചിരുത്തി കത്തിയതാ…

അല്ലടി നിന്നെ പോലെ പേടിയില്ലാതെ നടക്കുകയൊന്നും അല്ല എന്റെ കെട്ടിയോള് നല്ല അടക്കവും ഒരുക്കവും ഒക്കെയുള്ള കൊച്ചാ….

അമ്മേ ഇത് കേട്ടോ ഇത്രയും നേരം ചീത്ത വിളിച്ചിട്ട് ഇപ്പോൾ ദാ പുകഴ്ത്തുന്നത് നാണമില്ലെ ടാ…

നിന്നെ കെട്ടുന്നവൻ എന്നും എടുത്തിട്ട് ഇടിക്കുമ്പോൾ നിന്റെ ഈ അഹങ്കാരം ഒക്കെ കുറയും അന്നെ നീ എന്റെ വില മനസിലാക്കുള്ളു നോക്കിക്കോ…

ശരി മോനെ… അന്ന് മനസിലാക്കിക്കോളാമേ മോൻ ചെല്ല്… ഏട്ടത്തി പോയി ഫ്രഷ് ആയി വ ഇവൻ ഇതിന്റെ പേരിൽ വല്ലതും പറയുവാണേൽ എന്നോട് പറഞ്ഞേരെ നമുക്ക് ഇവനെ “വെട്ടത്ത് ചോറ് കൊടുത്ത് ഇരുട്ടത്ത് ഉറക്കാം “അങ്ങനെയെങ്കിലും നന്നാകട്ടെ ഏട്ടത്തി പോയിട്ട് വ

ടാ… ടാ… കെട്ടിയോള് പോയി പിറകെ ചെന്ന് കൊള്ളാന്ന് പറഞ്ഞേക്ക് വേഗം ചെന്ന് അതിനെ ഒന്ന് സന്തോഷിപ്പിക്കട പാവം ഇവിടുന്ന് പോയപ്പോൾ മുതൽ പേടിച്ചാ എന്റെ കൂടെ വന്നേ…

ഇതൊക്കെ നിന്റെ പ്ലാനാണെന്ന് അ പാവം അറിയുന്നില്ലല്ലോ…

അപ്പോൾ നിന്റെ റോൾ ഇവിടെ തീർന്നിട്ടുണ്ടേ ഇനി നമ്മൾ തമ്മിൽ ഒരു കണക്കും ഇല്ല…

ഹലോ… ഹലോ… ഒന്ന് നിന്നേ അ പറഞ്ഞ മാല ഉടനെ കിട്ടിയില്ലെ ഞാൻ എല്ലാരോടും പറഞ്ഞ് നാണം കെടുത്തും അറിയാല്ലോ എന്നെ….

യ്യോ വേണ്ടായെ ഞാൻ വാങ്ങി തന്നേക്കാമേ നാറ്റിക്കരുത്…

ഉം ശരി……ശരി…….. ചെല്ല്

ഭാര്യമാർ ആഗ്രഹിക്കുന്ന കാര്യം അവർ പറയാതെ തന്നെ നമ്മൾ അറിഞ്ഞ് നടത്തി കൊടുക്കുമ്പോൾ അവരിലെ അ സന്തോഷം കാണാൻ ഇരട്ടി മധുരമായിരിക്കും….

ഒരു പെങ്ങൾ ഉള്ളത് വളരെ ഭാഗ്യം തന്നെയാണ് ഒരേ സമയം തന്നെ അമ്മയായും പെങ്ങളായും മകളായും കൂട്ടുകാരിയായും പല പല വേഷങ്ങളിൽ അവർക്ക് മാറാൻ കഴിയും അവരുടെ സ്നേഹത്തിന് മുന്നിൽ മറ്റൊന്നും പകരം വയ്ക്കാൻ കഴിയില്ല

രചന: ദീപക് ശോഭനൻ

Crazy Love Stories – Episode 5

Real love stories narrated – യഥാർത്ഥ പ്രണയകഥകൾ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters