അഭിയേട്ടൻ ഇത്തരം സീനുകളിൽ അഭിനയിക്കുന്നത് പലപ്പോഴും എനിക്ക് ഒട്ടും അംഗീകരിക്കാൻ കഴിഞ്ഞട്ടില്ല…..

രചന: നയന സുരേഷ്

ചാനല് മാറ്റിയപ്പോൾ അഭിയേട്ടൻ മറ്റൊരു പെണ്ണിനെ കെട്ടിപ്പിടിക്കുന്ന സീനാണ് ആദ്യം കണ്ടത് .. കാണണോ വേണ്ടെയെന്ന് ഒരു നിമിഷം ചിന്തിച്ചു പിന്നീട് എഴുന്നേറ്റ് റ്റി.വി ഓഫാക്കി മുറിയിലേക്ക് നടന്നു.

മുറിയിലെ ലൈറ്റിടും മുൻപേ പിന്നിൽ നിന്നും വീണ്ടും ആ പാട്ട് കേട്ടു … മോളായിരിക്കും ,, അവൾക്ക് അച്ഛൻ അഭിനയിച്ച ആ പാട്ട് ഭയങ്കര ഇഷ്ടമാണ് ..

അഭിയേട്ടൻ ഇത്തരം സീനുകളിൽ അഭിനയിക്കുന്നത് പലപ്പോഴും എനിക്ക് ഒട്ടും അംഗീകരിക്കാൻ കഴിഞ്ഞട്ടില്ല.. പക്ഷേ സിനിമ ഒരു ഇഷ്ടം മാത്രമായിരുന്നില്ല ഉപജീവന മാർഗ്ഗം കൂടിയായിരുന്നു ..

തീയറ്ററിൽ പോയി ഇത്തരം സീനുകൾ അഭിയേട്ടനൊടൊത്ത് കാണുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്തമാകും.. അതറിയാകുന്നതു കൊണ്ടാവണം അഭിയേട്ടൻ ആ സമയത്തെന്നെ ചേർത്തു പിടിച്ചിരുന്നത് ..

” ഇതൊക്കെ സിനിമയുടെ ഭാഗമല്ലെ, നിനക്കെന്നല്ല ഇതൊന്നും ഒരു ഭാര്യക്കും ഇഷ്ടാവില്ല… പിന്നെ ഞാനല്ലല്ലോ ആ കഥാപാത്രമല്ലെ ഇതൊക്കെ ചെയ്യുന്നെ… പിന്നെ ഒരു സീനിന്റെ പ്രശ്നത്തിൽ ഒരു കഥ തന്നെ ഇല്ലാതാക്കാനും മതി

അതുകൊണ്ടുത്തന്നെ ഇത്തരം സീനുകൾ കണ്ടാൽ ഒരു ദിവസം മൗനം പാലിക്കാറാണ് പതിവ് .

” ഒന്നു മല്ലാതിരുന്ന ഞാൻ ആരൊക്കെയോ ആയത് അഭിഏട്ടൻ സിനിമയിൽ വന്ന ശേഷമാണ്.. കൂട്ടുകാരികളും ബന്ധുക്കളുമൊക്കെ ആരാധനയോടെ എന്നെ നോക്കുമ്പോൾ, ഞാൻ ഭാഗ്യവതിയാണെന്ന് പറയുമ്പോൾ എനിക്കും ഒരു പാട് അഭിമാനം തോന്നീട്ടുണ്ട് ..

പക്ഷേ ഇതൊന്നും വെറുതെ ഉണ്ടായതല്ല.. ഏട്ടന്റെ കഷ്ടപ്പാടായിരുന്നു… ഒരു ചാൻസിനു വേണ്ടി അന്നൊക്കെ അത്ര മാത്രം അലഞ്ഞിട്ടുണ്ട് .. പലപ്പോഴും ഞാൻ ത്തന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട് … ഇന്നു കാണുന്ന സ്ഥിതിയിലെത്തിയപ്പോൾ അഭിഏട്ടൻ ആരെയും കൈവിട്ടില്ല എല്ലാവരെയും ചേർത്ത് നിർത്തി .

എടുത്തു ചാട്ടകാരനായതു കൊണ്ടുത്തന്നെ സിനിമയിൽ ശത്രുക്കൾക്കും വിമർശകർക്കും ഒരു കുറവുമുണ്ടായിരുന്നില്ല ..

ചില രാത്രികളിൽ എന്നോട് പറയും

‘ഇതൊന്നും വേണ്ടായിരുന്നു … സിനിമ ഒരാഗ്രഹം മാത്രമായി നിന്നാ മതിയായിരുന്നു… മാസം കിട്ടുന്നതു കൊണ്ട് ജീവിക്കുന്നതുതന്നെയായിരുന്നു സുഖം. ചുറ്റുപാടുള്ളൊരിൽ ആരാ നല്ലത് ആരാ ചീത്തയെന്നറിയാത്ത അവസ്ഥ.. ചിരിച്ച് കഴുത്ത് ഞെരിക്കുന്ന കുറേയെണ്ണം ,മനസ്സിലൊരു പേടി.,’

‘അതൊക്കെ തോന്നലാ …’

‘നിനക്ക് വിഷമായോ എന്നെയും ദിവ്യയേയും ചേർത്ത് ഗോസിപ്പെറങ്ങിയപ്പോ ‘

‘പിന്നെ സങ്കടാവാതിരിക്കോ’

‘നീയത് വിശ്വസിച്ചോ ‘

ഏയ് ,,, ഞാൻ ഈ നിമിഷം വരെ അതിനെ കുറിച്ച് ചോദിച്ചില്ലല്ലോ ?

‘നാളെ ഞാൻ ചെന്നൈയ്ക്ക് പോയാ രണ്ടു മാസമെങ്കിലും ആവും എത്താൻ… പറ്റുബോ ഒക്കെ വീഡിയോ കോൾ ചെയ്യാം’ പിറ്റേന്ന് അഭിയേട്ടൻ പോയി അവിടെയെത്തി മൂന്നാമത്തെ ദിവസമായിരുന്നു ഷൂട്ടിംഗ് തുടങ്ങിയത് ആദ്യത്തെ ഒരാഴ്ച കഴിഞ്ഞതിനുശേഷം അബി ഏട്ടൻറെ വിളി കുറഞ്ഞു പിന്നീട് അങ്ങോട്ട് വിളിക്കുമ്പോഴെല്ലാം
വല്ലാതെ അസ്വസ്ഥനാണെന്ന് തോന്നി

ഒരു ദിവസം പറഞ്ഞു

എന്നെ ഇല്ലാതാക്കിയാലും മരണംവരെ നിനക്കും മക്കൾക്കും ഒരു കുറവും വരില്ല, കരഞ്ഞുകലങ്ങിയ കണ്ണുകൾ ആണ് അഭിയേട്ടനപ്പോൾ എന്ന് എനിക്ക് തോന്നി, ഒരുപാട് തവണ ചോദിച്ചിട്ടും കാര്യമായൊന്നും അഭിയേട്ടൻ പറഞ്ഞില്ല

പിറ്റേന്ന് രാവിലെ എൻറെ അച്ഛൻറെയും അമ്മയുടെയും കോളിംഗ് ബെൽ കേട്ടാണ് ഞാൻ ഉണർന്നത് വിചാരിക്കാതെ ഉള്ള അവരുടെ വരവ് എന്നെ അസ്വസ്ഥയാക്കി

എല്ലാവരും എന്നിൽ നിന്ന് എന്തോ ഒളിക്കുന്ന പോലെ

ടിവി വയ്ക്കാനോ മൊബൈൽ നോക്കാനോ
ആരും എന്നെ അനുവദിച്ചില്ല

നിറഞ്ഞ കണ്ണുകളോടെ അച്ഛനാണ് പറഞ്ഞത്

അഭി ഏട്ടനെ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയെന്ന്..

തലക്ക് അടിയേറ്റ പോലെയാണ് ഞാനത് കേട്ടത്..

എന്തോ ഞാൻ അത് വിശ്വസിച്ചില്ല.. ഓടിപ്പോയി റ്റി വി വെച്ചപ്പോൾ ഞാൻ വെന്തുരുകുകയായിരുന്നു

അഭി ഏട്ടൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല

അപ്പോഴാണ് ഇന്നലെ രാത്രി പറഞ്ഞ വാക്കുകൾ ഓർമ്മവന്നത്

എന്നെ ആരില്ലാതാക്കിയാലും നിനക്ക് ഒരു കുറവും വരില്ല എന്ന് …

ഒരുപാട് തവണ ഞാൻ ഏട്ടന്റെ നമ്പറിലേക്ക് വിളിച്ചു

ഒരു പോലീസുകാരൻ ഫോണെടുത്തത് ഞാൻ ആരാണെന്നും എന്താണെന്നും അന്വേഷിച്ചു

ഭാര്യയാണെന്ന് പറഞ്ഞപ്പോ വിക്കി വിക്കി അയാൾ ആവിവരം എന്നോട് പറഞ്ഞു

അന്ന് തളർന്നു വീണതാണ് പിന്നീട് കണ്ണു തുറന്നപ്പോൾ ദിവസങ്ങൾ ഒരുപാട് കഴിഞ്ഞിരുന്നു

അപ്പോഴേക്കും എല്ലാം കെട്ടടങ്ങി വീടിൻറെ മുറ്റം ശാന്തമാണ്

അഭിയേട്ടൻ ഉള്ളപ്പോൾ എപ്പോഴും ഓരോരുത്തർ കാണാൻ വരും, സഹായം ചോദിച്ചു വരും,

ഇന്ന് ഒരു സാധാരണ വീടായി ഇത് മാറി ..

ഏട്ടൻ അഭിനയിക്കേണ്ട സിനിമകളിൽ പുതിയ പുതിയ നടന്മാർ വന്നതായി അറിഞ്ഞു

അപ്പോഴും ഇതൊരു ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പലരും ചോദിച്ചു കൊണ്ടേയിരുന്നു.

ആത്മഹത്യ അല്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു

അഭിയേട്ടൻ ഇല്ലാത്ത വലിയ ശൂന്യതയാണ് ചുറ്റിലും

അവൾ സിനിമയെ കുറിച്ച് കൂടുതൽ ചിന്തിച്ചു
അത് ഒരുപാട് രഹസ്യങ്ങളുടെ കൂടി ലോകമാണോ ?

അറിയില്ല

എങ്കിലും മരണത്തെയും ജീവിതത്തെയും നിയന്ത്രിക്കുന്ന അദൃശ്യമായ കൈകൾ അവിടെ ഒളിഞ്ഞിരിക്കുന്നില്ലേ…

ഇന്നും മരണമൊരു ചോദ്യചിഹ്നമായി നിൽക്കുന്ന നടന്മാർക്കിടയിൽ ഒരാളായി മാറാണോ അഭിഏട്ടനും ..
അവളുടെ കണ്ണുനീർ ആ ചോദ്യങ്ങൾക്കു മുന്നിൽ അടർന്നുവീണു കൊണ്ടിരുന്നു

……. വൈദേഹി …

രചന: നയന സുരേഷ്

Crazy Love Stories – Episode 6

Real love stories narrated – യഥാർത്ഥ പ്രണയകഥകൾ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters