അയാൾ അവളെ പിന്നിൽ നിന്ന് ചേർത്തു പിടിച്ചു…

രചന: ബിജു.സി.എ

“എന്ത് ,, പറഞ്ഞിട്ടെന്താ കാര്യം,? ഒരു മുട്ടാളാൻ തന്തയുടെ മക്കൾ , മുട്ടാന്മാർ തന്നെ, ”

“ഇവിടെ ഒരാളുണ്ട് അധ്യാപകൻ ആണ് എന്ന് പറഞ്ഞിട്ടെന്താ കാര്യം,, മക്കൾക്ക് രണ്ടക്ഷരം പറഞ്ഞു കൊടുക്കയോ ചെയ്യില്ല “,

” അതിന് ട്യൂഷന് വിടണം, അതെങ്ങനെയാ അനിയനെ സഹായിക്കാൻ നടക്കുകയല്ലേ,, ”

അവൾ ഒരു മിനുറ്റിൽ ഒരായിരം കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കും ,,

“ഇത് പതിവായതു കൊണ്ട് പുതുമയല്ലാ, ”

എന്നും പറയുന്ന വിഷയങ്ങൾ മാറ്റം ഉണ്ട് എന്നല്ലാതെ സംസാരത്തിന്റെ നീളം കറക്ക്റ്റ് ആണ്,, ഞാൻ സ്കൂളിൽ പോകുന്ന സമയം വരെ,, അയാൾ ഓർത്തു,,

ഒരു നീണ്ട പ്രണയ തകർച്ചയിൽ നിന്ന് മോചിതനാവാനായിരുന്നു, ഇവളെ കല്യാണം കഴിച്ചത് അത് വലിയ പീഢനമായി തോന്നി അയാൾക്ക്,,

അതിന് കാരണക്കാരൻ ഒരു പക്ഷേ ഞാൻ തന്നെ ആയിരിക്കും അയാൾ ഓർത്തു,

ചിന്തകൾ കുറച്ച് കാലം പിന്നോട്ടടിച്ചു, കോലായിലെ കസേരയിൽ പത്രത്തിനൊപ്പം അയാൾ ചിന്തകളുടെ പിറകെ പോയി,

കോളേജിൽ പഠിക്കുന്ന കാലത്തെ പ്രണയ സുന്ദരിയെ, ജീവിതത്തിന്റ ഭാഗമാവാൻ കൊതിച്ചനിമിഷങ്ങൾ കോളേജ് ലഹരി തിരുമുൻപേ കൂടെ കൂട്ടാൻ തീരുമാനിച്ചു,,

പക്ഷേ എതിർപ്പുകളുടെ കൂമ്പാരത്തിൽ വിവാഹം നടന്നില്ല വളരെ ദു:ഖത്തോടെ അവൾ മറ്റൊരുവന്റെ ഭാര്യയായി,

എന്നെ ഓർത്ത് ഇപ്പോഴും കരയുന്നുണ്ടാവും അയാൾ ചിന്തിച്ചു,,

അത്രയ്ക്ക് വികാരപരമായിരുന്നു, ആ വിട പറച്ചിൽ,

“ഏതോ, ഒരു ദുർബല നിമിഷത്തിൽ ഹൃദയത്തിന്റെ ഭാരം ഇവളോട് പറഞ്ഞു,, അന്ന് തുടങ്ങിതാണ്,, ഈ കുറ്റപ്പെടുത്തൽ,

ഇനി നിർത്തണമെങ്കിൽ ഞാൻ ഇവിടെ നിന്ന് ഇറങ്ങണം

കളിച്ചു കൊണ്ടിരുന്ന കുട്ടികളെ നോക്കി, ഡാ,,എണീറ്റ് സ്കൂളിൽ ,,പോടാ,,,

അയാൾ വേഗം റെഡിയായി പുറത്തെക്കിറക്കുവാൻ തുടങ്ങി,,

“ങ്, ഹാ,, നിങ്ങൾക്ക് ഭക്ഷണം വേണ്ട,, അല്ലേ,,?

“ഞാൻ വെളുപ്പിനെ തുടങ്ങി കഷ്ടപ്പെട്ട് ഉണ്ടാക്കുന്നത് എനിക്ക് കഴിക്കാനാണോ,,? അവൾ പരിഭവം പറഞ്ഞു,

ഇതും ദിവസം ഉള്ള പരിപാടി ആയത് കൊണ്ട് അത് പുതുമയല്ല

അയാൾ ഒരു ദോശ എടുത്ത് ചട്ണി ഒഴിച്ച് അടർത്തി വായിൽ വെച്ച് ചവച്ച് ഇറക്കി

അത് നോക്കി നിന്ന അയാളുടെ ഭാര്യ കഴിക്കുന്ന കണ്ട് വെട്ടി തിരിഞ്ഞ് അകത്തേക്ക് പോയി, പോകുന്ന വഴി പറഞ്ഞ് കൊണ്ടിരുന്നു,,

“അതെങ്ങനെയാ,, ” മറ്റെവളല്ലെ മനസ്സിൽ ”

“എങ്ങനെ, ഭക്ഷണം ഇറങ്ങാനാ,, എന്റെ തലവിധി,, അവൾ സ്വയം പ്രരാകി,

അയാൾ ബൈക്ക് എടുത്ത് ഇറങ്ങി

ഇന്ന് സ്കൂളിൽ പോകുന്നില്ല തന്റെ പ്രണയനി താമസിക്കുന്ന നാട്ടിലേക്ക് ഒന്ന് പോയേക്കാം,, ചിലപ്പോൾ കാണാൻ കഴിഞ്ഞാല്ലോ,?,

ഇത്രയും വർഷമായിട്ടും അവളോടുള്ള പ്രണയത്തിന്റെ ത്രീവൃത കുറഞ്ഞിട്ടില്ല, എന്നതാണ് സത്യം

എന്നാലും താൻ ഒരു അധ്യാപകനാണ് അതിന്റെ മാന്യത തന്നിൽ ഉണ്ടാകണം അയാൾ ചിന്തിച്ചു,

പിന്നെ ബൈക്ക് അവളുടെ വീട് ലക്ഷ്യമാക്കി പാഞ്ഞു, അവളുടെ വീടിൻ്റെ ഗേറ്റ് കടന്ന് അകത്തേക്ക് ചെന്ന് കോളിംഗ് ബല്ലിൽ അമർത്തി,,

അകത്ത് നിന്ന് അവൾ കടന്നു വന്നു

“തന്റെ പ്രിയമായിരുന്നവൾ ”

വളരെ ഹൃദയവികാരങ്ങളോടെ അവളെ നോക്കി,,

ഒരു ഭാവ വ്യത്യാസമില്ലാതെ അവൾ അവനെ നോക്കി ചിരിച്ചു,, വിശേഷങ്ങൾ തിരക്കി

പെട്ടന്ന് ഗേറ്റിൽ ഒരു ഓട്ടോ,, വന്നു രണ്ട് പേർ ചേർന്ന് ഒരാളെ താങ്ങിപ്പിടിച്ച് കൊണ്ട് അകത്തേക്ക് വരുന്നു,,,

“ഇത് കണ്ട അവൾ നിലവിളിച്ചു കൊണ്ട് അയാളെ മറികടന്ന് ഓടി ചെന്ന് അവളുടെ ഭർത്താവിനെ താങ്ങിപ്പിടിച്ചു,

അവൾ കരഞ്ഞ് ചോദിച്ചു, എന്താ, ?എന്താ,?ഏന്താ,,പറ്റിയത്,,?

ചേച്ചി,, കുഴപ്പമൊന്നും ഇല്ലാ, ഓട്ടോയിൽ ഒന്ന് തട്ടി, ചെറുതായി വീണു,, ഹോസ്പിറ്റലിൽ പോയി, കുഴപ്പം ഒന്നും ഇല്ല, ഓട്ടോക്കാരൻ പറഞ്ഞു,

അവൾ ,, “,എന്റെ പൊന്നേ, “, എന്തായിക്കാണുന്നത്, “, എനിക്ക് സഹിക്കുന്നില്ല,

അവളുടെ ഭർത്താവിനെയും കൊണ്ട് അവൾ അകത്തേക്ക് കടന്നു,

പോകുമ്പോൾ അയാളെ അവൾ തിരിഞ്ഞ് നോക്കുക പോലും ചെയ്തില്ലാ,,

അയാൾ ചിന്തിച്ചു, എത്ര മനോഹരമായാണ് അവൾ അവളുടെ ഭർത്താവിനെ സ്നേഹിക്കുന്നത്,,

തന്നെ ഓർക്കുന്നപ്പോലുമില്ല,, “കഷ്ടം,, താനൊരു മണ്ടൻ കാമുകൻ തന്നെ,, താൻ കരുതി അവൾ തന്നെപ്പോലെ വിഷമിക്കുന്നുണ്ടാവും എന്ന്

അകത്തേക്ക് പോയവൾ തിരികെ വന്നില്ല അയാൾ വീട്ടിലേക്ക് തിരിച്ചു,

പതിവില്ലാതെ കയറി വന്ന ഭർത്താവിനെ കണ്ട് അവൾ അത്ഭുത ത്തോടെ നോക്കി

അവൾ അടുക്കളയിലേക്ക് പോയി,, പിന്നാലെ അയാളും ,പരസ്പരം മിണ്ടുന്നില്ല

അയാൾ അവളെ പിന്നിൽ നിന്ന് ചേർത്തു പിടിച്ചു,, ഇടതൂർന്ന മുടിയഴകൾ മാടി ഒതുക്കി പിൻകഴുത്തിൽ ചുടുചുംബനം നൽകി

അപ്പോൾ അവളിൽ പ്രതിക്ഷേധത്തിന്റെയോ ഒച്ചപ്പാടിന്റെയോ,, നേരിയ കണിക പോലും ഇല്ലായിരുന്നു,

അവൾ ആ കരിപ്പൂരണ്ട വിയർപ്പണിഞ്ഞ് കുതിർന്ന ശരീരം അയാളോട് ചേർത്തു,,

അവളുടെ വിയർപ്പിന് നല്ല സുഗന്ധം തോന്നി അയാൾക്ക്,, കാരണം ഭാര്യയോടുള്ള,, പ്രണയം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു എന്ന വലിയ സത്യം അയാൾ മനസ്സിലാക്കി,

കരി നിറഞ്ഞ അടുക്കളയിൽ പുതുവസന്തം വിരിയുകയായിരുന്നു,,,

രചന: ബിജു.സി.എ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters