അവൻറെ മനസ്സിൽ വർഷങ്ങളായി കൊണ്ടുനടക്കുന്ന ഒരു മോഹമുണ്ട്…

രചന: Fackrudheen

തള്ളേ.. നിങ്ങൾക്ക് പെൺമക്കൾ മാത്രം മതിയോ ? എന്തു പറഞ്ഞാലും അവർ കഴിഞ്ഞിട്ടല്ലെ.. നിങ്ങൾക്ക് ഞാനുള്ളൂ.. അവരിത്തവണയും വന്നെൻറെ കുടുക്ക പൊട്ടിച്ചു പണമെടുത്തിട്ട് പോയപ്പോൾ.. നിങ്ങളുടെ നാക്ക് എവിടെ പോയി ?.. കുരുത്തംകെട്ട തള്ളേ…

എടാ അവളെടുത്തിട്ട്‌ പോയത് ഞാൻ കണ്ടില്ല.. കഴിഞ്ഞതവണ ഇളയവളാണ് പൊ-ട്ടി ച്ച തെങ്കിൽ ഇത്തവണ മൂത്ത വളാ ണേ ഈ കടുംകൈ ചെയ്തത്…

കണ്ടാലും നിങ്ങൾ അവരെ തടയില്ല നിങ്ങൾക്ക് അവർ മതിയല്ലോ ഞാൻ വേണ്ടല്ലോ. ..? പെൺമക്കളോട് മാത്രം നിങ്ങൾക്ക് എന്താണ് ഇത്ര ചായ്‌വ്.. അല്ലെങ്കിൽ ആകെ കൂടെയുണ്ടായിരുന്ന 20 സെൻറ് സ്ഥലം.. നിങ്ങൾ അവർ രണ്ടുപേരുടെയും പേർക്ക് എഴുതി കൊടുക്കി ല്ലായിരുന്നു.. നിസ്സാര വിലയ്ക്കാണ് അന്ന് അവളുമാർ അത് വിറ്റിട്ട് പോയത്.. ഇന്ന് ആ സ്ഥലം ഉണ്ടായിരുന്നെങ്കിൽ . ലക്ഷങ്ങൾ കിട്ടിയേനെ…

എടാ അവരുടെ കല്യാണത്തിന് നമുക്കൊന്നും തന്നെ കൊടുക്കാൻ കഴിഞ്ഞില്ല. .. അതുകൊണ്ടല്ലേ അന്ന ങ്ങനെ ചെയ്തത്.. “അങ്ങനെയൊന്നുമല്ല.. നിങ്ങൾക്ക് നല്ലൊരു സാരി മേടിച്ചു തന്നാലും.. നിങ്ങൾ അതു ടുക്കില്ല .. അതും അവർക്കുള്ളതാണ്. നല്ലതെന്ത് വാങ്ങി തന്നാലും. അവർക്കായി മാറ്റി വെക്കും ആരെങ്കിലും വീട്ടിലേക്ക് കയറി വന്നാൽ മുഷിഞ്ഞതും കീ- റിപ്പ- റിഞ്ഞ തുമായ സാരിയും വാരി ചുറ്റി വന്നു നിന്നോളും മനുഷ്യനെ നാണം കെടുത്താൻ. ഇ- ടിഞ്ഞുപൊ- ളിഞ്ഞ തെങ്കിലും ഈ വീടാണ്.. ഇനി ബാക്കിയുള്ളതു അതും.. കൂടി അവർക്ക് കൊടുത്തോ? അതാ യിട്ടു ഇനി എന്തിന് ബാക്കി വെക്കണം” അമ്മ മകനെ നോക്കി പുഞ്ചിരിച്ചു…

എന്തുപറഞ്ഞാലും.. ഒരു ഉളുപ്പുമില്ലേ തള്ളേ നിങ്ങൾക്ക്? അപ്പോഴും അ വർ ചിരിച്ചു അവരുടെ ചിരി കണ്ടപ്പോൾ മനു. കലിതുള്ളി ഇറങ്ങിപ്പോയി.. അല്ല പിന്നെ ദേഷ്യം വരാതിരിക്കുമോ..? അവൻറെ മനസ്സിൽ വർഷങ്ങളായി കൊണ്ടുനടക്കുന്ന ഒരു മോഹമുണ്ട് അതിനായി ഒരു കുടുക്കയിൽ ചേർത്തുവെച്ച പണ മാണ്.. പലപ്പോഴായി അവളുമാർ വന്ന് ഉടച്ചെടുത്തിട്ട് പോകുന്നത് കുടുക്ക എന്ന് വെച്ചാൽ തീരെ ചെറുതല്ല .. അത്യാവശ്യം വലിപ്പമുള്ള പ്ലാസ്റ്റിക് കുടുക്ക പതിനഞ്ചാമത്തെ വയസ്സിൽ ഒരു ടൂവീലർ മെക്കാനിക് വർക്ഷോപ്പിൽ ജോലിക്ക് കയറിയതാണ് അവൻ.. ഇന്ന് അവന് 27 വയസ്സുണ്ട്.. ഇന്ന് വർ ക്‌ഷോപ്പ് സ്വന്തമാണെങ്കിലും കാര്യമായ വരാ യ്‌ക ഒന്നുമില്ല.. എങ്കിലും തട്ടിയും മുട്ടിയും കാര്യങ്ങൾ നടന്നു പോകും.. തൻറെ നിർഭാഗ്യ ത്തെ പഴിക്കാത്ത ദിവസങ്ങളില്ല…

വരുമാനം കൂട്ടാനുള്ള വഴികൾ നോക്കാതെ ഇരുന്നിട്ടില്ല.. എന്തുകൊണ്ടാണ് ഒരു നല്ല കാലം തനിക്ക് വരാതിരിക്കുന്ന തെന്ന് അവൻ പലപ്പോഴും.. ചിന്തിക്കാറുണ്ട്.. പക്ഷേ നിരാശയില്ല.. എന്നിരുന്നാലും അമ്മയും മോനും തമ്മിൽ പലപ്പോഴും വഴക്കാണ് വീട്ടിൽ അധികച്ചെലവ് വരുമ്പോഴും… ഇവളുമാർ വരുമ്പോഴും അവനത് പ്രകടിപ്പിക്കാറുണ്ട്… അങ്ങനെ ഇണങ്ങിയും പിണങ്ങിയും വർഷങ്ങൾ പലത് കഴിഞ്ഞു അവനു വേണ്ടി ഒരു പെണ്ണ് നോക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.. തൊഴിലി ന്റെ കാര്യം പറഞ്ഞ് പലതും മുടങ്ങിപ്പോയി…

ഇന്ന് പത്താംക്ലാസുകാരി ക്കും വേണ്ടത് സർക്കാർ ജോലിക്കാരനെയാണ്. സർക്കാർ ആണെങ്കിൽ പുതിയതായി ആരെയും ജോലിക്കും എടുക്കുന്നില്ല.. ഉള്ളവർക്ക്.. ശമ്പളം കൊടുക്കാനും പെൻഷൻ കൊടുക്കാനുമായി കോടികൾ കടമെടു ത്ത്‌ നട്ടംതിരിയുകയാണ് മാറിമാറിവരുന്ന സർക്കാരുകൾ ഇങ്ങനെയിരിക്കെ ഇവളുമാരിങ്ങനെ വാശി പിടിച്ചാൽ.. നാട്ടിൽ എങ്ങനെ ക്രമസമാധാനം ഉണ്ടാവും.. കാര്യമായ ബാങ്ക് ബാലൻസ് ഇല്ലാത്ത.. ഒരു സ്ഥിരവരുമാന മില്ലാത്ത ഇ-ടിഞ്ഞു പൊ-ളിഞ്ഞു വീഴാറായ വീട്ടിലേക്ക്.. അമ്മയും മകനും തമ്മിൽ നിത്യവും നടക്കുന്ന വഴക്കിൽ പങ്കാളിയാകാൻ അറിഞ്ഞുകൊണ്ട് ഒരു പെണ്ണും വരില്ല… ലെ.. അത് പറയുന്നതും അവൻ തന്നെയാണ്..

എന്തായാലും ഇന്ന് മനു സന്തോഷത്തിലാണ്. വീട്ടിൽവെച്ച കുടുക്ക അവസാന വട്ടം പൊട്ടിച്ചപ്പോൾ രണ്ടുവർഷം മുമ്പ് അവനത് വർക്ക് ഷോപ്പിലേക്ക് മാറ്റി വർഷങ്ങളായി ട്ടുള്ള അവൻറെ ഒരു ലക്ഷ്യത്തിനുവേണ്ടി ഇന്നത് പൊട്ടിച്ചു സന്തോഷത്തോടെ അവൻ വീട്ടിലേക്ക് എത്തിയപ്പോൾ.. വീടിന് മുന്നിൽ വിലകൂടിയ ഒരു കാർ കിടപ്പുണ്ട്.. വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങളു മായി അവൻ അകത്തേക്ക് കയറി.. വീടിനകത്ത് രണ്ടുമൂന്ന് ആളുകൾ കണ്ടാലറിയാം അത്യാവശ്യം ഉള്ളവരാണെന്ന്.. അടുക്കളയിൽ അമ്മയ്ക്കൊപ്പം ഒരു സ്ത്രീ നിൽക്കുന്നത് കണ്ടു നല്ല രീതിയിൽ വസ്ത്രം ധരിച്ച് സ്വർണ്ണക്കടയുടെ പരസ്യം പോലെ ഒരു സ്ത്രീ.. ഗ്രീസി ന്റെ മണമുള്ള മനു അടുക്കളയിലേക്ക് കയറിയപ്പോൾ.. അമ്മ ചായ വെക്കാ നൂള്ള തിരക്കിലാണ്..

നീ വന്നത് നന്നായി പഞ്ചസാര തീർന്നിരിക്കുകയായിരുന്നു അമ്മ ആരും കേൾക്കാതെ അവ ന്റെ ചെവിയിൽ പറഞ്ഞു ദേ ഇതിലുണ്ട്.. മനൂ സാധനങ്ങൾ നിറച്ച സഞ്ചി അമ്മയ്ക്ക് കൊടുത്തു. ഈ സമയം തന്നെ തന്നെ ഉറ്റുനോക്കിയിരുന്ന ആ സ്ത്രീയെ നോക്കി മനു ചെറുതായി പുഞ്ചിരിച്ചു. അവർ ആരാണെന്നും എന്തിനു വന്നു വെന്നും.. അമ്മയെ മാറ്റി നിർത്തി ചോദിച്ചു.. അമ്മയുടെ മുഖം പതിവിലും മ്ലാനമായിരുന്നു നീ അവർക്കൊപ്പം ഒരു സ്ഥലം വരെ പോകണം കാര്യങ്ങളെല്ലാം അവർ പറയും. അല്പനേരത്തിനുശേഷം…

കു-ളികഴിഞ്ഞ് ഡ്രസ്സ് മാറി അവർക്കൊപ്പം കാറിൽ കയറാൻ തുടങ്ങുമ്പോൾ മനു വീടിന് മുൻവശത്തേക്ക് നോക്കി അമ്മ ആരും കാണാതെ കണ്ണു തുടയ്ക്കുന്നത് പോലെ തോന്നിയോ .? ഒരു മണിക്കൂർ നേരത്തെ യാത്രക്ക് ശേഷം പണിതുകൊണ്ടിരിക്കുന്ന വലിയൊരു വീടിന് മുന്നിൽ അവരെത്തി.. ഞങ്ങൾ വർഷങ്ങളായി വിദേശത്തായിരുന്നു.. ഇതെൻറെ ഭർത്താവാണ് തങ്ങളുടെ കൂടെ വന്ന മധ്യവയസ്കനായ ഒരാളെ ആ സ്ത്രീ പരിചയപ്പെടുത്തി മനുവിന് അപ്പോഴും അമ്പരപ്പ് വിട്ടുമാറിയിരുന്നില്ല.. ഇവരെന്തി ന് ഇതെല്ലാം എന്നോട് പറയണം.. അവരുടെ ബന്ധുവായ മറ്റൊരാൾ.. മനുവിനെ തൊട്ടടുത്തുള്ള അവരുടെ തറവാടു വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി..

ആ സ്ത്രീ.. വിവാഹത്തിനു മുമ്പ് ഒരു കുഞ്ഞിനെ പ്ര-സവി ച്ചിരുന്നൂ ഒരു ച തി പറ്റിയതാണ് പുറത്തറിഞ്ഞാൽ നാണക്കേടാകും എന്നതുകൊണ്ട് അവർ അതിനെ വളർത്താൻ ഏൽപ്പിച്ചു.. പിന്നീട് അവരുടെ വിവാഹം കഴിഞ്ഞ് 27 വർഷങ്ങൾ കഴിഞ്ഞിട്ടും അവർക്ക് ഒരു കുഞ്ഞു ജനിച്ചില്ല.. രണ്ടുപേർക്കും വിദേശത്താണ് ജോലി.. ഇപ്പോൾ നാട്ടിൽ വന്നത് ആ കുഞ്ഞിനെ തിരികെ വാങ്ങിച്ച് അവനോടൊപ്പം ജീവിക്കാൻ വേണ്ടിയാണ്.. അത് നീയാണ്.. പണിതുകൊണ്ടിരിക്കുന്ന ഈ വീട് നിനക്കുള്ളതാണ്.. നിന്നോടൊപ്പം അവർക്കും താമസിക്കാൻ ഉള്ളതാണ്.. സത്യമോ മിഥ്യയോ എന്ന് അറിയാതെ കേട്ടത് വിശ്വസിക്കാനാവാതെ.. മനു തരിച്ചിരുന്നു പോയി…

ഈ സമയം അവർ രണ്ടുപേരും അവന ടുത്തേക്ക് വന്നു ഇത്രയും കാലം നീ കഷ്ടപ്പെട്ട തുമതി .. ഇനിയുള്ള കാലം നിനക്ക് സുഖമായി ജീവിക്കാ ന്‌ള്ളത്.. ഞങ്ങൾ രണ്ടുപേരും ചേർന്ന്.. ഉണ്ടാക്കിയിട്ടുണ്ട്.. അതുകൊണ്ട്.. അവർ മൂന്നുപേരും മനുവിനെ ഉറ്റുനോക്കി.. അവൻ നിഷേധാർത്ഥത്തിൽ തലയാട്ടി.. ഇപ്പോൾ വരണമെന്നില്ല നല്ലോണം ആലോചിച്ചിട്ട് പറഞ്ഞാൽ മതി.. ഞാൻ നിൻറെ അമ്മയാണ്..അന്നത്തെ സാഹചര്യത്തിൽ അവരെ ഏൽപ്പിച്ചു എന്നേയുള്ളൂ.. നിന്നെ അവർ വേണ്ടുംവിധം പഠിപ്പിച്ചില്ല നീ ഒരാളുടെ അധ്വാനം കൊണ്ടാണ് ആ കുടുംബം കഴിയുന്ന ത്. നിനക്ക് വേണ്ടി അവർ ഒന്നും തന്നെ ചെയ്തു തന്നിട്ടില്ല. ഒരു കറവപ്പശുവിനെ പോലെ നിന്നെ അവർ ഉപയോഗിക്കുകയായിരുന്നു നിനക്ക് എപ്പോഴെങ്കിലും തോന്നിയിട്ടില്ലേ .. ഞാനീ പറയുന്നതൊക്കെ സത്യമാണെന്ന് അവിടെ ഇരുന്നാൽ നിനക്ക് ഒരു ജീവിതം ഉണ്ടാവില്ല ഒരു പെണ്ണ് പോലും കിട്ടില്ല.

അവരുമായി ദിവസവും വഴക്കടിച്ച് എന്തിന് ജീവിതം പാഴാക്കണം.. മനു കുറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല അമ്മയുമായി ഞാൻ വഴക്കടിക്കുന്നത് ഇഷ്ടക്കുറവ് കൊണ്ടല്ല എന്നെക്കാൾ അവർ മറ്റു രണ്ടു മക്കളെ സ്നേഹിക്കുന്നു എന്ന തോന്നൽ ഉണ്ടാകുമ്പോഴാണ് അത് സത്യമല്ലെന്ന് എനിക്കും അമ്മയ്ക്കും അറിയാം. സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ തണുത്ത ഭക്ഷണം കഴിക്കാതിരിക്കാൻ .. അമ്മ പൊരി വെയിലത്ത് എനിക്കുള്ള ഭക്ഷണവുമായി നടന്നു വരുമായിരുന്നു.. വർഷങ്ങളോളം. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് ഒരു ആക്- സിഡൻറ് ഉണ്ടായി.. എഴുന്നേറ്റ് നടക്കാൻ പോലുമാവാത്ത രണ്ടു വർഷങ്ങൾ .. എൻറെ വിസ- ർജ്യങ്ങൾ കോ രി കളയാനും കു-ളിപ്പിക്കാനും… എനിക്ക് താങ്ങായി നടക്കാനും.. എനിക്ക് എൻറെ അമ്മയും സഹോദരിമാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ…

പിന്നീട് എഴുന്നേറ്റ് നടക്കാ റാ യപ്പോൾ.. എനിക്കുതന്നെ യും വലിയൊരു നിരാശയായിരുന്നു അവര് എത്ര നിർബന്ധിച്ചിട്ടും എനിക്ക് പഠിക്കാൻ കഴിഞ്ഞില്ല ആയിടയ്ക്കാണ് അച്ഛനും മ- രിക്കുന്നത്.. പിന്നീട് ഞാൻ എൻറെ സ്വന്തം ഇഷ്ടപ്രകാരം ജോലിക്ക് പോവുകയായിരുന്നു.. ഞാൻ തന്നെയാണ് അവർ രണ്ടുപേരെയും കെട്ടിച്ച് അയച്ചത് ഞാൻ മേടിച്ച സ്ഥലമാണ് അമ്മ അവർക്ക് നൽകിയതും., ഞാൻ എതിർക്കില്ല എന്ന് അവർക്കറിയാം.. പിന്നെ കഷ്ടപ്പാട്.. അതൊക്കെ ഞങ്ങളുടെ ജീവിതത്തിൻറെ ഭാഗമാണ്. അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. എന്നുകരുതി.. ഇങ്ങനെ അരിഷ്ടിച്ച് ജീവിക്കാൻ ഇഷ്ടമാണെന്ന് അർത്ഥമില്ല.. ഒരു നല്ല കാലം വരുമെന്ന്…

ഞങ്ങളും പ്രതീക്ഷിക്കാ റുണ്ട് പക്ഷേ അപ്പോഴും ഞങ്ങൾ ഒരുമിച്ച് ഉണ്ടാവണം.. അത് അനുഭവിക്കുമ്പോഴും ഞങ്ങളൊരുമി ച്ഛായിരിക്കണം അതാണ് ആഗ്രഹം..അമ്മയും സഹോദരിമാരും ഞാനും ഒരു കുടുംബമായി ണങ്ങി കഴിഞ്ഞു പിന്നെ മക്കൾ എന്ന് പറയുന്നത് സൗകര്യം പോലെ ആ- യുധമായും ഉപകരണമായും ഉപയോഗിക്കുന്നവർക്ക് നല്ല നമസ്കാരം.. നിങ്ങൾക്കൊരു മകളോ മകനോ ജനിച്ചിരുന്നെങ്കിൽ ഇതുപോലെ ഒരു സീൻ തന്നെ ഉണ്ടാവില്ലായിരുന്നു.. അല്ലെങ്കിൽ ഈ കഴിഞ്ഞ 27 വർഷത്തിനിടയിൽ ഒരിക്കലെങ്കിലും നിങ്ങൾ എന്നെ തേടി വരുമായിരുന്നു.. പിന്നെ.. ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്.. ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത.. ഒരു കാഴ്ച ഞാൻ കാണാൻ പോവുകയാണ്..

“എൻറെ അമ്മയുടെ ക-ഴുത്തിൽ ഒരു സ്വർണ്ണമാല…” ആ കാഴ്ച വലിയ വരായ്‌കയൊന്നുമില്ലാത്ത ഒരു വർ ക്‌ഷോപ്പ് നടത്തുന്ന എൻറെ അതിമോഹം ആയിരിക്കാം.. അല്ലെങ്കിൽ.. പഴകി കീ- റിയ സാരികൾ മാത്ര മുടുത്തു അടുപ്പിലെ മറ്റൊരു വിറകുകൊ- ള്ളി പോലെ സദാസമയവും അടുക്കളയിൽ കത്തിയെരിയുന്ന വളുടെ കഴുത്തിലെ വിയ- ർപ്പുതുള്ളികളിൽ മു- ങ്ങി തിളങ്ങുന്നത് കാണാനുള്ള ഒരു കൗതുകമായിരിയ് ക്കാം. ചോർന്നൊലിക്കുന്ന മേൽക്കൂ രയ്ക്കും… അടർന്നുവീണ മൺ ചുമരുകൾ ക്കും താഴെ.. ഇടുങ്ങിയ ഇടനാഴികളിൽ ത- ളം കെട്ടി കിടക്കുന്ന നിരാശയിൽ കുതിർന്നു നെടുവീർപ്പുകൾ.. പലതവണ കണ്ടതിനാലാവാം.. വർഷങ്ങളായി ഈ ഒരു മോഹം ഞാൻ മനസ്സിൽ കൊണ്ടു നടക്കുന്നു.

പോക്കറ്റിൽ നിന്നും മനു രണ്ടു പവനോളം വരുന്ന ഒരു മാല പുറത്തേക്കെടുത്തു. വർഷങ്ങളായി പണം സ്വരൂപിച്ചു വെച്ചു ഞാൻ ഇതിനു വേണ്ടി ശ്രമിക്കുന്നു.. നിങ്ങൾ എന്നെ തേടി വന്ന സ്ഥിതിക്ക്.. ഇതിനി നിങ്ങൾക്ക് ഇരിക്കട്ടെ.. അമ്മയ്ക്ക് നൽകാൻ വേണ്ടി വർഷങ്ങളായി.. ശ്രമിക്കുന്ന ഈ മകൻറെ സമ്മാനം. ഇതിനു പകരമായി നിങ്ങൾ ഇനി എൻറെ ജീവിതത്തിലേക്ക് ഒരിക്കലും വരാതിരിക്കുക.. അവർക്ക് മറുത്ത് എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുൻപ് അവൻ നടന്നു നീങ്ങി.. മനു തിരികെ വീട്ടിലേക്ക് എത്തുമ്പോൾ ഇരുട്ടി തുടങ്ങിയിരുന്നു.. മുൻവശത്തെ വരാന്തയിൽ തന്നെ.. അമ്മ ഇരിപ്പുണ്ടായിരുന്നു. ഇരുട്ടത്ത് ഇരിക്കാൻ നിങ്ങൾക്ക് ഭ്രാന്തുണ്ടോ തള്ളേ.. ലൈറ്റ് ഇട്ടുകൂടെ.. അവൻ ഉച്ചത്തിൽ നില- വിളിച്ചപ്പോൾ.. അവർ ഞെട്ടിയെഴുന്നേറ്റു സ്വിച്ചുകൾ ഇട്ടു.. കരഞ്ഞ് കലങ്ങിയ കണ്ണുകളും കണ്ണുനീർ വറ്റിയ കുഴിഞ്ഞ കവിൾ ത്തടങ്ങളും.. കണ്ടപ്പോൾ അവൻ നോട്ടം മാറ്റി..

അവൻ വേഗം തന്നെ വസ്ത്രം മാറി കു-ളിമുറിയിലേക്ക് കയറി.. കു- ളി കഴിഞ്ഞ് വന്ന് കഞ്ഞി കുടിക്കാൻ ഇരുന്നപ്പോൾ… അമ്മ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു.. അമ്മയുടെ ഒഴിഞ്ഞ കഴുത്തിലേക്ക് നോക്കിയ വൻ ആത്മഗതം ചെയ്തു.. അല്ലെങ്കിലും നിങ്ങളെപ്പോലെ ഇടത്തരം കുടുംബങ്ങളിലെ അമ്മമാർക്ക് ഒരു തരി സ്വർണ്ണ മണിയാനുള്ള യോഗമില്ല തള്ളേ… Like & Comment ചെയ്യണേ…

Related Posts

Leave a Reply

Your email address will not be published.

Hosted By Wordpress Clusters