കാർത്തികേയൻ, തുടർക്കഥ ഭാഗം 8 വായിക്കൂ…

രചന: ഗൗരിനന്ദ

“പല്ലവി…ഞാൻ ചെയ്തത് തെറ്റാ,,,വൈശുവിനെ ഓർത്തപ്പോ…”

മുഖം പൊത്തിക്കരയുന്ന പല്ലവിയുടെ കയ്യിൽ പിടിച്ചുകൊണ്ടവൻ പറഞ്ഞതും അവളോരൂക്കോടെയാ കൈകൾ ത-ട്ടിമാറ്റി…ഹൃദയത്തിൽ ക- ത്തി കു- ത്തിയിറക്കും പോലെയൊരു വേ- ദന സർവ്വ നാടീഞ- രമ്പുകളെയും ബാധിക്കുന്നതവൾ അറിഞ്ഞിരുന്നു…ഇപ്പോഴും ആ മനസ്സിൽ വൈശുവിനെ ഓർത്ത് ചെയ്ത് പോയതിനുള്ള ദുഖമേ ഒള്ളുവെന്നത് അവളെ വേദ-നിപ്പിച്ചിരുന്നു…സ്വന്തം പുരുഷൻ മറ്റൊരു പെണ്ണിന്റെ പേര് പറഞ്ഞ് അടുത്ത് വരുമ്പോളുണ്ടാകുന്ന വേദന എന്തെ അവൻ മനസിലാക്കാത്തെ..??

“വിഡ്ഢിയാക്കുവല്ലേ നിങ്ങളെന്നെ…?? എന്തിനാ എന്നെ ഇങ്ങനെ വെറുതെ മോഹിപ്പിക്കുന്നെ…നിങ്ങളുടെ വാക്കുകൾ തരുന്ന വേദന ഏറ്റുവാങ്ങുമ്പോ വിങ്ങുന്നൊരു മനസ് എനിക്കുമുണ്ടെന്ന് നിങ്ങളെന്താ ഓർക്കാത്തെ…?? വൈശാലി മരിച്ചു,,അഞ്ചു വർഷങ്ങൾക്ക് മുൻപ്…ഇനി നിങ്ങളുടെ ജീവിതത്തിലില്ലാത്തൊരുവളെ ഓർത്ത് സ്വയം നീ-റുന്നതെന്തിനാ നിങ്ങൾ…?? ”

നി-യന്ത്രണം വിട്ട് പോയിരുന്നു അവൾക്ക്…ഉള്ളിലെ വേ-ദന വാക്കുകളിലൂടെ സ്പുരിച്ചതും അതവനിലെ ദേഷ്യത്തെ ആളിക്കത്തിക്കാൻ മാത്രമുണ്ടെന്ന് അവളോർത്തിരുന്നില്ല…

“ഒന്ന് നിർത്തുന്നുണ്ടോ…?? പറയുന്നതെന്താണെന്ന് ഓർമ ഉണ്ടാകണം…” കൈച്ചുരുട്ടി ഭിത്തിയിൽ ഇ-ടിച്ചു കൊണ്ടവൻ പറഞ്ഞതും പവി അപ്പോഴും പതറിയിരുന്നില്ല…

“ഞാനെന്തിന് മിണ്ടാതിരിക്കണം…നിങ്ങളിങ്ങനെ കിടന്ന് ഉ-രുകുന്നതിന് കാരണം അവളല്ലേ…?? അവൾക്ക് മുന്നിൽ എന്റെ പ്രണയത്തിന് എന്തുകൊണ്ടാ വിലയില്ലാത്തെ…?? പറയ്‌,,,എല്ലാം,,,എല്ലാം വൈശു കാരണവല്ലേ…ഇനിയെങ്കിലും യാഥാർഥ്യം മനസിലാക്കാൻ ശ്രമിക്ക്…വൈശാലി മരിച്ചു…അവളിനി ഒരിക്കലും തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും ഇത്രമേൽ ഭ്രാ-ന്തമായി പ്രണയിക്കുന്ന നിങ്ങളാ മണ്ടൻ…”

വാക്കുകൾ ശ-രം കണക്കെ പെയ്തൊഴിയുമ്പോഴേക്കും ഒരൂക്കോടെയവന്റെ കൈകൾ അവളുടെ കവിളിലേക്ക് മുദ്ര പതിച്ചിരുന്നു…അ-ടിയുടെ ആ-ഘാതത്തിൽ വേച്ചു വീഴാൻ പോയെങ്കിലും ഭിത്തിയിൽ തട്ടി നിന്നിരുന്നു…കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞ് തൂവുന്നുണ്ട്…കവിളിലേ വേ-ദന അവളറിഞ്ഞിരുന്നില്ല,,,അതിനേക്കാൾ വേദ-നയാണ് ഹൃദയത്തിൽ…

“ഇനിയെന്റെ പെണ്ണിനെക്കുറിച്ച് നിന്റെ നാവിൽ നിന്നെന്തെങ്കിലും വന്നാലുണ്ടല്ലോ,,,കൊ- ന്ന് കളയും നിന്നെ ഞാൻ…” ഉള്ളിലെ ദേഷ്യം അതിന്റെ ഉച്ചിയിലെത്തിയതും ദേഷ്യം കൊണ്ടവൻ അവൾക്കാരുകിലേക്ക് ചീ- റിയടുത്തു…

“ഇതിനേക്കാൾ ഭേദം എന്നെ കൊ- ല്ലുന്നത് തന്നെയാ…വൈശാലി നിങ്ങളുടെ പെണ്ണാണെന്ന് പറഞ്ഞല്ലോ…അപ്പൊ ഞാൻ,,,ഞാൻ ആരാ…?? എനിക്കെന്താ സ്ഥാനം..?? എന്റെ ക-ഴുത്തിൽ കിടക്കുന്ന താലി നിങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലേ…?? നിങ്ങളിൽ എനിക്കുള്ള അവകാശം എന്തുകൊണ്ടാ നിങ്ങളോർക്കാത്തെ…??” അവന്റെ കോളറിൽ പിടി മുറുക്കിക്കൊണ്ടവൾ ചോദിച്ചതും അവനാ കൈകൾ ത-ട്ടിമാറ്റി…

“ഞാൻ ഈ താലി മനസോടെയാണോ നിന്റെ ക-ഴുത്തിൽ കെട്ടിയെ…?? അതിൽ നിനക്ക് സംശയമുണ്ടെങ്കിൽ ഒന്നുകൂടി കേട്ടോ,,,ഞാൻ വെറുപ്പോടെയാ ഇത് നിന്റെ കഴുത്തിലണിയിച്ചത്… ഇപ്പൊ നിന്നെ കാണുന്നത് പോലും എനിക്കറപ്പാ…പിന്നെ ഈ താലി,,,ഈ മഞ്ഞചരടിന്റെ ബ ലത്തിൽ എന്റെ മുന്നിൽ നിന്ന് നീയിനി പ്രസംഗിക്കണ്ട…” ഒരുനിമിഷം മുഖം കെട്ടിച്ചവൻ അത്രയും പറഞ്ഞാ താലിയിൽ പിടുത്തമിട്ടതും പവി ഒരു ഞെട്ടലോടെ അവനെ നോക്കി തറഞ്ഞു നിന്നുപോയി… കാർത്തീ…

ഒരുനിമിഷം കാർത്തിയും പവിയും ശബ്ദം കേട്ടിടത്തേക്ക് ഞെ-ട്ടലോടെ നോക്കി…ജാനകിയെ കണ്ടതും ഇരുവരുടെയും മുഖത്തൊരു വെ-പ്രാളം പടർന്നു കയറുന്നതവർ ശ്രദ്ധിച്ചിരുന്നു…കാർത്തി താലിയിൽ നിന്ന് പിടിവിട്ടപ്പോഴേക്കും പവി കരഞ്ഞു കൊണ്ട് അകത്തേക്ക് ഓടിപ്പോയി…അതേ നിമിഷം അമ്മയ്ക്ക് മുന്നിൽ എന്ത് പറയണമെന്നറിയാതെ നിൽക്കുവാരുന്നു കാർത്തി…ജാനാകിയ്ക്ക് മുന്നിൽ അവന്റെ തല ആദ്യമായി കുനിഞ്ഞിരുന്നു…

“കാർത്തി…പല്ലവി,,,ആ കുട്ടി നിന്റെ ഭാര്യയാണോ…?? നീയണിയിച്ച താലിയാണോ അവള്ടെ ക-ഴുത്തിൽ കിടക്കുന്നത്…” അവന്റെ തോളിൽ കുലുക്കിക്കൊണ്ട് ചോദിച്ചതും കാർത്തി ഒരുനിമിഷം വേ-ദനയോടെയവരെ നോക്കി…അവന്റെ മൗനത്തിലും ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു ജാനകി…

“ഇതാണോ മോനെ അച്ഛനെപ്പോലെ കണ്ടിരുന്ന മാഷിൽ നിന്ന് നീ  പഠിച്ചെടുത്തത്…നീയിപ്പോ ചെയ്യാൻ പോയ തെറ്റിന്റെ ആഴമെത്രമാത്രമുണ്ടെന്ന് നിനക്കറിയില്ലേ…?? ആർക്ക് വേണ്ടിയാ നീയിനിയും ഇങ്ങനെ കിടന്ന് നീറുന്നെ…വൈശാലിക്ക് വേണ്ടിയോ…?? അവളെന്റെ മോളാ,,,അവള് നമ്മളെ വിട്ട് പോയി മോനെ…അവളെന്നും നിന്റെ നന്മയും സന്തോഷവും മാത്രമേ ആഗ്രഹിച്ചിട്ടുള്ളു…അവൾക്ക് വേണ്ടിയാണ് നീ ഇങ്ങനെ വേ-ദനിക്കുന്നതെങ്കിൽ അവളുടെ ആത്മാവിനു എങ്ങനെയാ ശാന്തി കിട്ടുന്നെ…നിന്റെയീ പ്രവർത്തികൾ അവളെ വേ-ദനിപ്പിക്കുകയല്ലേ ചെയ്യൂ,,,നീ കെട്ടിയ താലി കഴുത്തിലിട്ടാ പല്ലവി ഇവിടെ കഴിയുന്നതെന്ന് ഞാൻ അറിഞ്ഞിരുന്നില്ല…വേണ്ട മോനെ,,,ആ കുട്ടിയുടെ മനസ് വിഷമിപ്പിക്കരുത്…നിന്നെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടും മനസ് തുറന്ന് സ്നേഹിച്ചവളല്ലേ ആ കുട്ടി…എല്ലാം മറന്ന് നിനക്ക് പവിമോളെ സ്നേഹിക്കാൻ കഴിയുമെന്ന് അമ്മ വിശ്വസിക്കുന്നില്ല…എങ്കിലും അവള്ടെ സ്നേഹം കണ്ടില്ലാന്ന് എന്റെ മോൻ നടിക്കരുത്…അമ്മ എല്ലാം അറിയുന്നുണ്ട്,,,എന്നോളം നിന്റെ മനസ് അറിഞ്ഞിട്ടുള്ള ആരുമില്ല,,,നീ പവിയെ സ്നേഹിക്കുന്നുണ്ട്…അന്ന് ഉത്സവത്തിന് അവൾക്ക് പിന്നാലെ നിന്റെ കണ്ണുകൾ സംരക്ഷണകവചം തീർക്കുന്നത് ഞാൻ കണ്ടതാണ്…അതിന്റെ അർത്ഥമെന്താ കാർത്തി…?? വൈശാലിയുടെ ഓർമകളല്ലേ നിന്നെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നെ…?? ഒന്നോർത്തോ മോനെ,,,വൈശു പോലും ആഗ്രഹിക്കുന്നത് നിങ്ങളൊന്നിക്കാനാകും…”

അത്രയും പറഞ്ഞ് നിറഞ്ഞകണ്ണുകൾ സാരിത്തു-മ്പാലെ തു-ടച്ച് നടന്ന് നീങ്ങുന്ന ജാനകിയെ നോക്കി കാർത്തി ത- റഞ്ഞു നിന്നുപോയി…!! ഉള്ളിലെ ഹൃദയവേ-ദന കണ്ണുനീരായി പുറത്ത് വന്നതും കാർത്തി ഉറച്ച തീരുമാനങ്ങളോടെ മുറിയിലേക്ക് നടന്നു….ഇതേ സമയം തലയിണയിൽ മുഖമമർത്തി കരയുകയായിരുന്നു പവി…എങ്ങല-ടികൾ പുറത്ത് കേൾക്കാതിരിക്കാനായി പല്ലുകൾ കൂട്ടിപ്പിടിച്ചിട്ടുണ്ട്…അവൾക്ക് സ്വയം പുച്ഛം തോന്നിയിരുന്നു…അർഹിക്കാത്ത സ്നേഹത്തിനു വേണ്ടി ആഗ്രഹിക്കുന്നവളല്ലേ താൻ…?? ഒരുതരത്തിൽ പറഞ്ഞാൽ സ്നേഹം പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നു…അങ്ങനെ വാങ്ങുന്ന സ്നേഹം ശ്വാശ്വതമാകുമോ…??!!വൈശുവിനെ കുറിച്ച് താൻ പറഞ്ഞതൊക്കെ തെറ്റല്ലേ…?? ആത്മാർത്ഥ പ്രണയം അറിഞ്ഞത് അവളിൽ നിന്നല്ലേ…?? ഈ ദിവസങ്ങളിൽ മൂഢമായ ആഗ്രഹങ്ങളായിരുന്നു മനസ് നിറയെ…തെറ്റ് തന്റെ ഭാഗത്ത്‌ തന്നെയായിരുന്നു…അദ്ദേഹത്തിനിപ്പോ തന്നെ കാണുന്നത് പോലും വെറുപ്പാണ്…വീണ്ടും വീണ്ടും അവന്റെ വാക്കുകൾ ഹൃദയത്തിൽ ചോ- രപൊ-ടിക്കാൻ തക്ക പ്രാപ്തിയുള്ളതാണെന്നവൾക്ക് തോന്നിയിരുന്നു…ജീവിതത്തിൽ ആദ്യമായി തോന്നിയ പ്രണയമാണ്…ഉണ്ണിയേട്ടന് വേണ്ടിയുള്ളതാണ് താനെന്ന് പറയുമ്പോഴും മനസ്സിലൊരു കൂട്ടുകാരന്റെ സ്ഥാനമല്ലാതെ കണ്ടിരുന്നില്ല…എങ്കിലും വല്യച്ഛന്മാരുടെ കയ്യിൽ നിന്നും രക്ഷപെടാൻ ഉണ്ണിയേട്ടനെന്ന പേര് മാത്രം മതിയായിരുന്നു…ചേർത്ത് പിടിച്ച് പറയുന്നത് ഓർക്കുന്നുണ്ട്,,,നീയെനിക്ക് മുറപ്പെണ്ണാണെങ്കിലും എന്റെ പൊന്ന് ചങ്കത്തിയല്ലേ നീയെന്ന്…??  തലയിണയിൽ മുഖം അ-മർത്തി പൊട്ടിക്കരയുമ്പോൾ പുതുനാ-മ്പെടുത്ത എന്റെ പ്രണയവും പാതിവഴിയിൽ തളിർത്ത ആഗ്രഹങ്ങളുമെല്ലാം ഉറക്കത്തിൽ കണ്ടൊരു സ്വപ്നം പോലെ മറക്കുവാനൊരു പാഴ്ശ്രമം നടത്തി…കഴിയുന്നില്ല,,,ശ-രീരത്തിലെ അവസാനശ്വാസം നിലയ്ക്കുന്നതെപ്പോഴോ,അപ്പോൾ മാത്രമേ താനവനെ മറക്കൂ…!! വേണ്ട,,,ഇനിയും പല്ലവി കാരണം ആ മനസ് വിഷമിക്കരുത്…എന്റെ സാമിഭ്യം പോലും അദ്ദേഹം ആഗ്രഹിക്കുന്നില്ല…ഇനിയൊരിക്കലും താനൊരു ശല്യമായി വരില്ല…ഹൃദയം മു- റിഞ്ഞു പോകുന്ന വേ-ദനയിലും മനസ്സിൽ ഉറച്ചൊരു തീരുമാനം എടുത്തുകൊണ്ടവൾ ഒഴുകിയിറങ്ങുന്ന കണ്ണുനീരിനെ തുടച്ചു മാറ്റി…കണ്ണുകളിൽ ഭാരം തിങ്ങി ഇടയ്ക്കെപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും അറിഞ്ഞിരുന്നില്ല തന്റെ പ്രിയപ്പെട്ടവൻ പൊതിഞ്ഞു പി-ടിയ്ക്കുന്നതും,മൂ-ർദ്ധാവിൽ ചു-ണ്ടുകൾ ചേർക്കുന്നതും,  നിശബ്ദമായി ക്ഷമ പറഞ്ഞതും… സ്നേഹിക്കുന്നുണ്ട് നിന്നെ,,,പക്ഷേ സമയം വേണം പല്ലവി എനിക്ക്,,,

പവിയുടെ കണ്ണുനീരിന്റെ പാത തു-ടച് കൊടുത്തുകൊണ്ടവൻ പറഞ്ഞേഴുന്നേറ്റത്തും ജനലിലൂടെയൊരു തണുത്ത കാറ്റവളെ തഴുകിപ്പോയി,,,അതിന് ശാന്തതയുടെ സൗരഭ്യമായിരുന്നു…

“ചേച്ചി,,,എന്തൊരുറക്കവാ ഇത്…എണീക്ക്,,,പവിയേച്ചി…” തു-ടരെ തു-ടരെയുള്ള വിളി കേട്ടാണ് കണ്ണുകൾ ചിമ്മിത്തുറന്നത്…തല പൊ-ട്ടിപ്പൊളിക്കും പോലെ തോന്നിയിരുന്നു,,,കണ്ണുകൾക്ക് വല്ലാത്ത ഭാരം…പതിയെ എഴുന്നേറ്റ് നോക്കിയപ്പോ കയ്യും കെട്ടി നിൽക്കുന്ന വിച്ചുവിനെ ആണ് കണ്ടത്…

“ഇന്നലെ എന്തൊക്കെയോ പ്ലാൻ ചെയ്ത് പോയ ആളാണോ ഈ ഒറക്കം ഉറങ്ങിയേ….?? ഞാൻ വന്ന് നോക്കുമ്പോ വാതിൽ തുറന്നിട്ടിരിക്കുന്നു…ഏട്ടനെയും കാണുന്നില്ല ചേച്ചീടെ അനക്കവും കേൾക്കുന്നില്ല…ഏട്ടൻ എവിടെ പോയതാണാവോ…?? മിക്കവാറും നമ്മടെ പ്ലാൻ ഒക്കെ തകരൂന്നു തോന്നുന്നു…ചേച്ചി എണീറ്റെ…കൊറേ പണിയുള്ളതാ…” വിച്ചു കയ്യിൽ പിടിച് വലിച്ചു കൊണ്ട് പറഞ്ഞെങ്കിലും എഴുന്നേൽക്കാൻ തോന്നിയില്ല…ബെഡിലേക്ക് തന്നെ ഒതുങ്ങിക്കൂടിയിരുന്നു…മ-രവിച്ച മനസ് ഒന്നിനും അനുവദിച്ചിരുന്നില്ല…

“പവിയേച്ചി,,,എന്താ പറ്റിയെ…?? മുഖം വല്ലാണ്ടിരിക്കുന്നല്ലോ…പനിക്കുന്നുണ്ടോ…?? കണ്ണൊക്കെയെന്താ വീങ്ങിയിരിക്കുന്നെ…?? വയ്യേ….??” നെറ്റിയിൽ തൊട്ട് നോക്കി ചോദിച്ചതും ആദ്യമായ് അറിയുന്ന സഹോദര സ്നേഹത്താൽ ഉള്ളുപൊള്ളിയിരുന്നു… വിച്ചുവിനെ ചേർത്ത് പിടിച്ച് നിശബ്ദമായി കരയുമ്പോഴും ഇന്നലത്തെ മു-റിവിൽ നിന്നും വീണ്ടും ചോ- രപൊടിയുന്നതറിഞ്ഞിരുന്നു…

“വൈശൂ…ഞാനെന്താ ചെയ്യേണ്ടത്…??
ഇതുവരെയും അറിഞ്ഞുകൊണ്ടാരെയും ഞാൻ വേ- ദനിപ്പിച്ചിട്ടില്ല…ഭ്രാ-ന്ത് പിടിക്കുന്നുണ്ട്…അവളെ സ്നേഹിച്ചു തുടങ്ങണേൽ എനിക്ക് നിന്റെ സമ്മതവാ വേണ്ടത്…പക്ഷേ എനിക്ക് സമയം വേണം…മനസ് കൊണ്ട് അംഗീകരിക്കാൻ….”

വൈശുവിന്റെ അസ്ഥിത്തറയിൽ മുഖം ചേർത്ത് അവനോരോന്നായി ചോദിച്ചുകൊണ്ടിരുന്നു…മനസ് ക-ലുഷിതമായിരുന്നതിനാൽ വ്യക്തമായൊരു തീരുമാനം എടുക്കാനവന് ആയിരുന്നില്ല…പല്ലവിയെ സ്നേഹിക്കുന്നുണ്ട്,,,അതിനർത്ഥം പ്രണയമാണോയെന്ന് തനിക്കറിയില്ല…ആദ്യപ്രണയവും ജീവനെ അനശ്വരമാക്കിയ പ്രണയവും തന്റെ വൈശാലിയോടാണ്…അഞ്ചു വർഷങ്ങൾക്ക് മുൻപ് തനിക്ക് നഷ്ടമായ ആ സാമിഭ്യം ഒരിക്കൽ കൂടിയറിഞ്ഞത് പല്ലവി അടുത്ത് വരുമ്പോൾ മാത്രമായിരുന്നു…അറിഞ്ഞിട്ടും കണ്ടില്ലാന്ന് നടിക്കുകയായിരുന്നു താൻ…തന്റെ കൂടെക്കൂടി പല്ലവിയുടെ ജീവിതവും നശിപ്പിക്കണ്ടെന്ന് ഓർത്താണ് ഇന്നലെ മനഃപൂർവം അവളോടങ്ങനെ പറഞ്ഞതും…ഇനിയും ആ സ്നേഹം കാണാതിരിക്കാൻ വയ്യാ,,,എങ്കിലും എന്തോ പിന്തിരിപ്പിക്കുന്നുണ്ട്…ഒരുപക്ഷേ ആദ്യപ്രണയത്തിന്റെ ഓർമകളാവാം…അവളെ മനസ് തുറന്ന് സ്നേഹിക്കണമെങ്കിൽ തനിക്ക് സമയം വേണം,,,അതിലുപരി തന്റെ വൈശുവിന്റെ സമ്മതവും…എന്റെ കൂടെ കൂടി  ചന്ദനത്തിന്റെ സുഗന്ധം പേറിയുള്ള മന്ദമാരുതൻ തഴുകി കടന്ന് പോയതും അവൻ കണ്ണുകൾ വ-ലിച്ചു തുറന്നു… വൈശൂ…പറ മോളെ,,,ഞാനെന്താ ചെയ്യേണ്ടത്…??

നിറക്കണ്ണുകളോടെ ചോദിച്ചപ്പോഴേക്കും ശബ്ദം വിലങ്ങിയിരുന്നു…ചെറിയ ചാറ്റൽ മഴത്തുള്ളികൾ ദേഹത്തേക്ക് അ-രിച്ചിറങ്ങിയതും കാർത്തി തലയുയർത്തി നോക്കി…കണ്ണെടുക്കാതെ ആ അ- സ്ഥിത്ത-റയിലേക്ക് നോക്കിയിരുന്നതും തനിക്ക് മുന്നിൽ വൈശു പുഞ്ചിരിയോടെ നിൽക്കുന്നത് പോലെ അവന് തോന്നിയിരുന്നു…കണ്ണ് ചിമ്മിക്കാണിച് മെല്ലെ മറഞ്ഞു പോകുന്ന ആ രൂപത്തെ കണ്ടതും കാർത്തി നിറക്കണ്ണുകളോടെ എഴുന്നേറ്റു…അവിടെ നിന്നും തിരിച്ചു നടക്കുമ്പോ ചുണ്ടിലൊരു ആശ്വാസത്തിന്റെ പുഞ്ചിരി വിടർന്നിരുന്നു…വീട്ടിലെക്കുള്ള വഴിയിൽ കുമാരെട്ടന്റെ ചായക്കടയിൽ കയറി പരിപ്പുവട പറയുമ്പോ പതിവിലും ഒരെണ്ണം അധികമെടുക്കാൻ അവൻ മറന്നിരുന്നില്ല…മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തിരുന്നു…പവിയെ ജീവിതത്തിലേക്ക് ക്ഷണിക്കും മുൻപ് വൈശാലി തന്റെ ജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നുവെന്നവളേ അറിയിക്കണം…എല്ലാം അറിഞ്ഞതിനു ശേഷം മനസാലവൾക്ക് സമ്മതമെങ്കിൽ മാത്രം കർത്തികേയൻ കൂടെ കൂട്ടിയിരിക്കും തന്റെ നല്ല പാതിയായി…

വീട്ടിലേക്ക് വണ്ടി കയറ്റി നിർത്തുമ്പോഴേ കണ്ടിരുന്നു മുറ്റത്തു കിടക്കുന്ന കാർ…ഒരുനിമിഷം സംശയത്തോടെയൊന്ന് നോക്കിയ ശേഷം അവനകത്തേക്ക് കയറി…ഡൈനിങ് ടേബിളിൽ ഇരുന്ന് ചായകുടിക്കുന്ന ഒരു ചെറുപ്പക്കാരനിലേക്കും അടുത്ത് നിൽക്കുന്ന അമ്മയിലേക്കും വിച്ചൂവിലേക്കും അവന്റെ കണ്ണുകൾ സംശയത്തോടെ നീങ്ങി…ജാനകിയുടെയും വിചുവിന്റെയും മുഖത്തെ വിഷാദം അവൻ ശ്രദ്ധിച്ചിരുന്നു…വാതിലിൽ അനക്കം കേട്ടതും ആ ചെറുപ്പക്കാരൻ തിരിഞ്ഞു നോക്കി,,,അതേ നിമിഷം പുഞ്ചിരിയോടെയവൻ എഴുന്നേറ്റ് കാർത്തിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു…

“കാർത്തികേയൻ അല്ലെ…?? ഞാൻ അനന്തൻ,,,എല്ലാരും ഉണ്ണിന്ന് വിളിക്കും…പവി എല്ലാം പറഞ്ഞു,,,തന്നോട് ഒത്തിരി നന്ദിയുണ്ട് കാർത്തി…അവളെ രക്ഷിച്ചതിനും ഇവിടെ താമസിപ്പിച്ചതിനും…ഞാൻ ഡൽഹിയിൽ ആയിരുന്നു,,,കൊറച്ചു ബിസിനസ് പ്രോ-ബ്ലെംസ്…അതാണ്‌ വരാൻ ലേറ്റ് ആയത്…സോ ഞങ്ങൾ ഇറങ്ങുവാണ്,,,താമസിച്ചാൽ അവിടെ ചെല്ലാനും ലേറ്റ് ആകും…”

കാർത്തിക്ക് ഹസ്തധാനം നൽകിക്കൊണ്ട് അത്രയും പറഞ്ഞ് തീർത്തതും പവിയും അവിടേക്ക് വന്നിരുന്നു…ഒരുനിമിഷം തലകുനിച്ച് നിൽക്കുന്ന പവിയെ അവനൊന്ന് നോക്കി,,,ഉള്ളിൽ നിരാശ വന്ന് നിറഞ്ഞതും അവൻ നോട്ടം മാറ്റി ചുണ്ടിലൊരു കൃത്രിമ പുഞ്ചിരി വിരിയിച്ചു…കർത്തിയുടെ നോട്ടം തന്നില്ലല്ലെന്ന് മനസിലായതും പവി മിഴികലുയർത്തി അവനെ നോക്കി,,,അവന്റെ കണ്ണുകളിൽ തെളിയുന്ന ഭാവമെന്തെന്ന് മനസിലായിരുന്നില്ല…എന്തെന്നില്ലാതെ മിഴികൾ നിറഞ്ഞിരുന്നു…നിമിഷങ്ങളോളം കണ്ണെടുക്കാതെ ആ മുഖത്തേക്ക് നോക്കിനിന്നു…കൊതി തീരുന്നില്ല തനിക്ക്,,,തന്റെ പ്രാ-ണന്റെ പാ-തിയാണെന്ന സത്യം ഹൃദയം ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട്,,,തനിക്കത് കേൾക്കാൻ സാധിക്കുന്നുണ്ട്…തിരികെ പോരുമ്പോ കയ്യിലായി ഒന്നുമാത്രമേ കരുതിയിരുന്നുള്ളു,,,വൈശുവിന്റെ ജീവിതം അടങ്ങുന്ന ചെറിയൊരു ഡയറി,,,,അതിലൂടെ അവളെക്കുറിച് കൂടുതലറിയണമെന്ന് തോന്നി,,,,പ്രതീക്ഷയോടെ കാർത്തിയുടെ മുഖത്തേക്ക് നോക്കിനിൽക്കുമ്പോഴും ഒരിക്കലെങ്കിലും തിരിച്ചു വിളിച്ചിരുന്നെങ്കിലെന്ന് ഒരുപാടാഗ്രഹിച് പോയിരുന്നു…ആ കണ്ണുകളിലെങ്കിലും അങ്ങനെയൊന്ന് കണ്ടിരുന്നെങ്കിൽ പറ്റിചേരുമില്ലേ താനാ നെഞ്ചിലേക്ക്…

അതേ നിമിഷം തന്നെ മനസ് സ്വയം തിരുത്തി…ഇനിയും താനൊരു ശല്യമായി തുടരാൻ പാടില്ല…ഒഴിഞ്ഞു കൊടുക്കുക തന്നെ വേണം…ജീവിതം കൊണ്ടുപോകുന്നതെങ്ങോട്ടെന്ന് അറിയില്ല,,,മുന്നോട്ടെന്താണെന്നും അറിയില്ല…എങ്കിലും തുടർന്ന് ജീവിക്കാൻ കഴുത്തിലെ മഞ്ഞചരടിൽ കോർത്ത താലി മാത്രം മതിയാകും…ജാനകിയമ്മയെ കെ-ട്ടിപിടിച്ചു യാത്രപറയുമ്പോഴും എന്തിനോ കണ്ണുകൾ നിറഞ്ഞിരുന്നു…അപ്പോഴും അമ്മയുടെ കണ്ണുകൾ കാർത്തിയിലായിരുന്നു…വിച്ചു പോകേണ്ടെന്ന് പറഞ്ഞ് കരയുന്നുണ്ടെങ്കിലും അതൊന്നും താൻ അറിയുന്നില്ലായിരുന്നു,,,കാർത്തിയുടെ ഒരുവാക്കിനായി മനസ് വല്ലാതെ വെമ്പുന്നതറിഞ്ഞു…

ഉണ്ണിയേട്ടനൊപ്പം ആ വീടിന്റെ പടിയിറങ്ങുമ്പോഴും പിന്നിലേക്കൊരു നോട്ടം പോയിരുന്നു,,,,ഒന്ന് യാത്രയെങ്കിലും പറയണമെന്നുണ്ടായിരുന്നു,,,ഇനി ശല്യമായി വരില്ലെന്ന് പറയണമെന്നുണ്ടായിരുന്നു…പക്ഷേ കഴിയുന്നില്ല…ഒരുപക്ഷേ അത്രയും പറഞ്ഞാൽ സ്വയം കരഞ്ഞു പോകുമെന്ന് തോന്നി…പി-ഴുത് മാറ്റാൻ കഴിയാത്ത പോലെ കാർത്തികേയൻ ഒരു വേരായ് തന്നിൽ പടർന്നത് അറിഞ്ഞ നിമിഷങ്ങൾ…ഒരു വിളിയ്ക്കായി ഹൃദയം വെമ്പുന്നുണ്ടെങ്കിലും പിൻവിളി വിളിക്കാൻ മാത്രം യോഗ്യതയുള്ളവളാണ് താനെന്ന് തോന്നിയിരുന്നില്ല…നിറഞ്ഞ കണ്ണുകൾ തുടച്ച് കാറിലേക്ക് കേറുമ്പോഴും അറിഞ്ഞിരുന്നില്ല കാർത്തികേയന്റെ ഉള്ളിലെ നിരാശയും കയ്യിലിരുന്ന് അ-മരുന്ന പൊതിയെക്കുറിച്ചും…!!! തുടരും…. ലൈക്ക് കമന്റ് ചെയ്യണേ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters