രചന: സഫിരിയ
കല്യാണം കഴിഞ്ഞ് 2 ദിവസമല്ലേ ആയുള്ളൂ എന്റെ സ്വഭാവമെന്തെന്നോ അവരുടെ സ്വഭാവമെന്തെന്നോ പരസ്പരം മനസ്സിലാക്കാൻ ആവുന്നല്ലേ ഉള്ളൂ…. എന്നിട്ടും എന്തേ….. ഫയാസ്കാന്റെ ഉ-മ്മാക്ക് അനിഷ്ടം….. കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു. റബ്ബിന്റെ അനുഗ്രഹം കൊണ്ട് അതി സുന്ദരി അല്ലെങ്കിലും മോശമല്ലാത്ത ഭംഗിയുണ്ട് .എന്നിട്ടും എന്തേ ……. ഫയാസ് കാക്ക് ഇഷ്ടക്കേടുന്നൊല്ലാല്ലോ അതു മതി…
“നമുക്കൊന്ന് പുറത്തു പോകണം ഫയാസെ … നീ ചങ്ങാതി നോട് പറിയ് ബൈക്ക് 10 മണിക്കെങ്കിലും കൊണ്ടുത്തരാൻ….” ചായ കുടിക്കുമ്പോൾ ഫയാസ് കാന്റെ ഉ-മ്മ പറഞ്ഞു.
ചായ കുടിച്ചു മുറ്റമ-ടിച്ചു വീടിന്റെ ഉള്ളു അ-ടിക്കുമ്പോഴാണ് ചായ കു ടിച്ച ഗ്ലാസ് പോലും പെങ്ങള് ഖദീജ ടേബിളിന്റെ മുകളിൽ നിന്നും എടുത്തിട്ടില്ലാന്ന് മനസ്സിലായത്. ഗ്ലാസ് ക ഴുകി പേപ്പർ വായിക്കുന്ന ഫയാസ്കാന്റെ അരികിൽ പോയി ഇരിക്കാന്നു വിചാരിക്കുമ്പോഴാ “റസിയാ …. ന്നാ തഞ്ചി തഞ്ചി കളിക്കുന്നത് നാസ്ത ഉണ്ടാക് … എന്റെ കുട്ടികളിപ്പോ എഴുന്നേക്കും അപ്പോഴേക്കും ഒറോട്ടി ചൂട്…” എന്നും പറഞ്ഞ് സുന്ദരിക്കോത രാവിലെ തന്നെ ഫോൺ തോണ്ടാൽ തുടങ്ങി.
അരിപ്പൊടിക്കാ പരതുന്നെങ്കിൽ അതാ ആ തട്ടിന്റെ മുകളിൽ ….. ഫയാസ് കാന്റെ ഉ-മ്മ ചൂട്ടി കാണിച്ചു തന്നു . അടുക്കളയിൽ ഉ-മ്മച്ചിയെ സഹായിക്കുന്നതു കൊണ്ട് ഭാഗ്യം തന്നെ ….ഇല്ലേൽ ഇവിടെ പെട്ട് പോയതു തന്നെ …. “റബ്ബേ…… എന്റെ ഉ-മ്മച്ചിക്ക് നന്മ വരുത്തണേ …..”
ഒറോട്ടി ചുട്ട് ടേബിളിൽ നിരത്തിയപ്പോഴാണ് എഴുന്നേറ്റതിനു ശേഷം ഫയാസ് കാനെ ഒന്നു കണ്ടത് … ഇടകണ്ണിട്ട് നാ-സ്ത കഴിക്കുന്നതിനടയിൽ ഫയാസ് നോക്കുന്നതു കണ്ടപ്പോൾ റസിയ ക്ക് നാ-ണം വന്നു കണ്ണുകൾ താഴ്ത്തി … പെങ്ങള് ഒറോട്ടിയുടെ കു-റ്റവും കുറവും പറയുമ്പോൾ ഫയാസ്ക ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോൾ സന്തോഷമായി ….
“റസി … എനിക്കൊന്നു ഉ-മ്മയുടെ കൂടെ പുറത്തു പോകണം …… പാന്റും ഷർട്ടും ഇസ്തരിയിട്ട തുണ്ടോ ?…. നാസ്ത കഴിച്ച പാത്രം കഴുകുന്നതിനിടയിൽ ഫയാസ്ക വന്നു പറഞ്ഞപ്പോൾ സമാധാനമായി … ബാക്കി പാത്രം വൈസിലിട്ടു വെള്ളച്ചിക്കൂ-റ കഴുകട്ട് … മനസ്സിൽ വിചാരിച്ചു കൊണ്ട് ഇസ് തരിയിടാൻപോയി .
“റസിയാ …. ആ തുണി കളെല്ലാം അ-ലക്കണം മിഷനിൽ ഇടണ്ട … നിസ്കാര കുപ്പായമെല്ലാം ഉള്ളതാ കല്ലിൽ അലക്കിയാ മതി…. നമ്മള് പോന്നതിനിടക്ക് നീ അതു കുതിർക്ക് … തുണികളെല്ലാം എടുത്ത് കുതിർക്കാൻ പോവുമ്പോഴാണ് വൈസിലിട്ട പാത്രം അതുപോലെ കിടക്കുന്നത് കണ്ടത്. സിനിമയിലും സീരിയലിലും കാണുത്തത് പോലെ ഇപ്പോഴും ആളുകളുണ്ടെന്ന് അപ്പോഴാണ് തോന്നിയത് .
തുണി പു-തുർത്തുന്നതിനിടയിൽ “ഞാൻ പോയിട്ടു വരാം….” പുഞ്ചിരി തൂകി കൊണ്ട് ഫയാസ്ക പറഞ്ഞപ്പോൾ വീട്ടിലുള്ളവരുടെ പെരുമാറ്റം ഒരു പ്രശ്നമേ അല്ലെന്ന് തോന്നി.
ബാക്കി പാത്രം കഴുകി തുണിയും അലക്കി ആയലിലിടുമ്പോഴേക്കും പുറത്തുപോയ ഉ-മ്മയും ഫയാസ് കയും വന്നു. പോയ മുഖത്തോടെയല്ലായിരുന്നു രണ്ടു പേരുടേയും വരവ് … ഫയാസ്ക മുഖത്ത് നോക്കിയില്ല … വീട്ടിനകത്ത് കയറിയ ഉടനെ ഫയാസ്കാന്റെ ഉ-മ്മച്ചി “ഒരു 15 പവൻ തികച്ചു അവൾക്കിട്ടു കൊടുക്കാൻ അവളുടെ ഉപ്പാക്ക് കഴിഞ്ഞിട്ടില്ല …”
“എന്റെ പെങ്ങളു കല്യാണത്തിനു കണ്ടയുടനെ പറഞ്ഞതാ 15 പവൻ തികച്ചു മിണ്ടാവില്ല ഇവളുടെ ക-ഴുത്തിലും കാതിലും എന്ന് …. ഒന്നും വേണ്ടാ പെണ്ണിനെ മതിന്നും പറഞ്ഞ് കെട്ടിയതല്ലേ …. ഓന് പിന്നെ ഓള് ഭൂമീല്ലേ ഹൂറിയല്ലേ …. വേറെ പെണ്ണെന്നും ഒന്റെ കണ്ണിൽ പെട്ടിട്ടില്ല …. ഓള ത്തന്നെ വേണംന്ന് വാശിയല്ലേ ന്നും … ” പെങ്ങള് ഖദീജ പിറുപിറുത്തു .
ഫയാസ്കന്റെ ഉ-മ്മാന്റെയും പെങ്ങളുടേയും ഇഷ്ടക്കേടിനു കാരണം അതാണല്ലേ …. പക്ഷെ എന്റെ ഫയാസ് കയും കൂട്ടോ ?…. അഴിച്ചു വെച്ച സ്വർണ്ണം ഉ-മ്മയും മോനും പോയി തൂക്കി വന്നിരിക്കുന്നു. സങ്കടം സഹിക്കാൻ വയ്യെങ്കിലും “കു-ളിച്ചിട്ടു ജ്യൂസടിച്ചു തരാ ഫയാസ് കാ ” എന്നു പറഞ്ഞു ഡ്രസ് എടുത്തു കു- ളിമുറിയിൽ കയറി … ഷ-വറിനടിയിൽ നിന്ന് ഒരു പാട് കരഞ്ഞു …. ഒറ്റ പെൺകുട്ടിയാണെങ്കിൽ എന്റെ ഉപ്പ 100 പവൻ തന്നേനെ നാല് പെൺ മക്കളല്ലേ … പാവം .. ഉപ്പ… മനസ്സ് സമാധാനിപ്പിച്ച് കുളി കഴിഞ്ഞ് ഡ്ര സ് മാറ്റി ഇറങ്ങുമ്പോൾ ഫയാസ്ക ” ഞാൻ അറിഞ്ഞില്ല … അവിടെ എത്തിയപ്പോഴാ കണ്ടത് ….. ”
“ജ്യൂസ് ഇപ്പൊ അടിച്ചു തരാട്ടോ…… ചിരി വിടർത്തി നാരങ്ങയിടുത്ത് ജ്യൂസടിച്ചു വീട്ടുകാർക്ക് കൊടുത്തു. കുറച്ചു ബാക്കി വന്നതു കു-ടിക്കുമ്പോഴാണ് “എനിയുണ്ടോ അമ്മായി …..” പെങ്ങളുടെ കുട്ടി ചോദിച്ചു.
“ഇതാ ഇതുണ്ട് … മോള് കു-ടിച്ചോ…”
ആരോടും പരിഭവം കാണിച്ചില്ല ക്ഷമിക്കാൻ മതാപിതാക്കൾ പഠിപ്പിച്ചത് തുണ. ദിവസങ്ങൾ കഴിഞ്ഞു പോയി ഫയാസ് കാക് ഇഷ്ടം കൂടി വന്നു. ആ നോട്ടത്തിൽ നിന്നും സംസാരത്തിൽ നിന്നും തോന്നി. ഉ-മ്മക്ക് വയറു വേ-ദന വന്ന് ചെക്കപ്പ് ചെയ്ത പോയാണ് വയറ്റിൽ കാ-ൻസറാണെന്നറിഞ്ഞത്. വേഗം ഇടുത്തു കളഞ്ഞാൽ ശ- രീരത്തിന് നല്ലെതെന്ന് ഡോക്ടർ പറഞ്ഞു ..ഉടനെ ഒരു ഒ- പ്പറേഷൻ വേണമെന്നും .
ഫയാസ്ക എല്ലാവരോടും കൂടി ആലോചിച്ചു. ” അടുത്താഴ്ച ബഷീർക്കാന്റെ അനിയന്റെ കല്യാണമാല്ലേ ….. ഇക്കാ കൊന്നും സഹായിക്കാൻ കഴിയില്ല …. ” പെങ്ങൾ ഒഴിഞ്ഞു മാറി നിന്നു…
“ഇക്കാ ഞാനൊരു കാര്യം പറയട്ടെ …. എന്തായാലും ഞാൻ സ്വർണ്ണം ഇട്ടു നടക്കുന്നില്ലാല്ലോ …..അത് വിറ്റ് ഓപ്പ- റേഷൻ നടത്താം….”
സോഫയിലിരിക്കുന്ന ഉ-മ്മ കരഞ്ഞു കൊണ്ട് പറഞ്ഞു സ്വന്തം മകൾക്കില്ലാത്ത കാരുണ്യം കാണിക്കണ്ട മോളെ ……..”
“സാരൂല്യാ ഉ-മ്മാ … ഉ-മ്മാക്ക് വേണ്ടിയല്ലേ …. ഫയാസ്കാക് കഴിയുമ്പോൾ എനിക്കു വാങ്ങിതന്നോട്ടെ …..” എന്നു പറഞ്ഞു ഫയാസിന്റെ ഉ-മ്മായെ സമാധാനിപ്പിച്ചു.
“ഉ-മ്മാ … ഉ-മ്മയെ വിഷമിപ്പിക്കാൻ പറയുന്നതല്ല …. എനിയെങ്കിലും മനസ്സിലാക്ക് … കയറി വരുന്ന പെണ്ണിന്റെ സമ്പാദ്യം കണ്ടല്ല സ്നേഹിക്കേണ്ടതെന്ന് ……..” ഫയാസ് ക തന്റെ ഉ-മ്മയൊട് പറയുമ്പോൾ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരിന്നു. ലൈക്ക് കമന്റ് ചെയ്യണേ…