കാർത്തികേയൻ, തുടർക്കഥ ഭാഗം 7 വായിക്കൂ…

രചന: ഗൗരിനന്ദ

വിച്ചുവിന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങുമ്പോഴും കൈകൾ വി-റച്ചിരുന്നു…എന്ത് പറയും താനാ മനുഷ്യനോട്…?? ഉള്ളിലൊരു കു-റ്റബോധം മുളയ്ക്കുന്നതറിഞ്ഞു… എന്തൊക്കെ ആണെങ്കിലും തനിക്കായ് കാത്തിരിക്കുന്ന ആളല്ലേ…?? അറിയില്ല,,,ചെയ്തത് തെറ്റായി പോയോ…?? ഫോൺ ചെവിയോട് ചേർക്കുമ്പോഴേ കേട്ടിരുന്നു ഉണ്ണിയേട്ടന്റെ പവിയേ… ന്നുള്ള വിളി…കാൾ ക-ട്ട് ചെയ്ത് ശ്വാസമോന്ന് ആഞ്ഞു വ-ലിച്ചു…

അപ്പോഴും നോട്ടം പോയത് കാർത്തിയുടെ മുഖത്തേക്കാണ്…ആ മുഖത്ത് വിരിയുന്ന ഭാവം തനിക്കന്യമായിരുന്നു…വിച്ചുവും കാര്യമറിയാൻ നോക്കുന്നുണ്ടെങ്കിലും ഒന്നും പറയാൻ തോന്നിയില്ല… തിണ്ണയിൽ വെച്ചിരുന്ന പച്ചക്കറി എടുത്ത് അടുക്കളയിലേക്ക് നടന്നു… മനസിനെ ഒന്ന് ശാന്തമാക്കാൻ ശ്രമിക്കുകയായിരുന്നു…

“എപ്പോഴാ നിന്നെ കൂട്ടിക്കൊണ്ട് പോകാൻ ആള് വരുന്നേ…വേഗമായാൽ അത്രയും നല്ലത്…”

പച്ചക്കറി പുറത്തെടുത്ത് വെക്കുമ്പോഴാണ് പിന്നിൽ നിന്നും കാർത്തിയുടെ ശബ്ദം കേട്ടത്…അവന്റെ വാക്കുകൾ ഉള്ളിലൊരു നൊമ്പരം വിടർത്തുന്നതറിഞ്ഞു…എങ്കിലും വിട്ട് കൊടുക്കാൻ മനസ്സനുവദിച്ചില്ല…

“ഏതായാലും അതോർത്ത് സന്തോഷിക്കണ്ട…നിങ്ങടെ താലിയാ ഈ കഴുത്തിൽ കിടക്കുന്നതെങ്കിൽ എന്നിൽ നിന്നൊരു മോചനം നിങ്ങൾക്കസാധ്യമാണ്…”

കൈ നെഞ്ചിൽ കെട്ടി ചാരിനിന്ന് പറഞ്ഞതും കാർത്തിയുടെ മുഖത്തൊരു പുച്ഛഭാവം നിറഞ്ഞിരുന്നു… “എനിക്ക് നിന്നോട് സഹതാപം മാത്രേ ഒള്ളൂ….എന്തൊക്കെയോ സ്വപ്നം കണ്ട് നടക്കുന്ന പൊട്ടക്കിണറ്റിലെ തവളയെ പോലെയാണ് നിന്റെ കാര്യം…”

“അതെ…സമ്മതിച്ചു,,,പക്ഷെ ഈ പൊ-ട്ടക്കിണറ്റിലെ തവള വിചാരിച്ചാലും ചിലതൊക്കെ നടക്കുമെന്ന് നിങ്ങളെക്കൊണ്ട് പച്ചക്കറി മേടിച്ചോണ്ട് വന്നപ്പോഴും എന്റെ വാക്കുകൾ അനുസരിപ്പിക്കുമ്പോഴും മനസിലായില്ലേ…” പുഞ്ചിരിയോടെയവൾ പുരികമുയർത്തി ചോദിച്ചതും അവൻ അവളെ രൂ-ക്ഷമായൊന്ന് നോക്കിയശേഷം പുറത്തേക്ക് പോയി… ദിവസങ്ങൾ അതിവേഗം കൊഴിഞ്ഞു പോകാൻ തുടങ്ങിയിരുന്നു…നാളെ നാടും നാട്ടുകാരും കാത്തിരുന്ന ശിവക്ഷേത്രത്തിലെ ഉത്സവമാണ്…ഒരു നാട് മുഴുവൻ ജാ-തിമ- ത ഭേദമന്യേ ആ ഉത്സവത്തിനായി തയാറെടുക്കുന്നത് പവിയൊരു അതിശയത്തോടെയാണ് കണ്ട് നിന്നത്…കുട്ടിക്കാലം മുതലേ ദൈവങ്ങളുമായി അതികം ബന്ധം തനിക്കുണ്ടായിരുന്നില്ല… അല്ലെങ്കിൽ ഇങ്ങനെയുള്ള ഉത്സവത്തിനോ ആഘോഷങ്ങൾക്കോ പങ്കെടുപ്പിച്ചിരുന്നില്ല…കണ്ടും അറിഞ്ഞും വളർന്നത് പാർട്ടികളും ക്ലബ് ആഘോഷങ്ങളുമൊക്കെയായിരുന്നു…അതുകൊണ്ട് തന്നെ തനിക്കിതെല്ലാം പുതിയൊരു അനുഭവമാണെന്നവൾക്ക് തോന്നിയിരുന്നു…ഉത്സവം പ്രമാണിച്ച് കാർത്തിയെ ശരിക്കുമൊന്നു കാണാൻ പോലും സാധിച്ചിരുന്നില്ലെന്നത് അവളിൽ നിരാശ പടർത്തിയിരുന്നു…

“പവിയേച്ചി,,,ഇതുവരെ റെഡിയായില്ലേ..??” മു-റിയിലേക്ക് കേറി വന്ന് ബെഡിലേക്ക് ചാടിയിരുന്നുകൊണ്ട് വിച്ചു ചോദിച്ചതും പവിയൊരു സംശയത്തോടെ അവളെ നോക്കി…

“എങ്ങോട്ട് പോകാനാ വിച്ചു…” “ഓ…ഈ ചേച്ചീടെ ഒരു കാര്യം,,,നാളെ ഉത്സവം കൊടിയേറുവാ…ഡ്രസ്സ്‌ എടുക്കാൻ പോകണ്ടേ…??ഏട്ടൻ റെഡിയാവാൻ പറഞ്ഞു വിളിച്ചിരുന്നു…”

“ഓഹ്…എന്നിട്ട് നിന്റെ ഏട്ടൻ എന്നോട് പറഞ്ഞില്ലല്ലോ…” മുഖം കൂ- ർപ്പിച് കുഞ്ഞു കുട്ടികളെ പോലെ ചുണ്ടകൾ പുറത്തേക്കുന്തി പറയുന്ന പവിയെ കണ്ടതും വിച്ചു ചിരി ക-ടിച്ചമ-ർത്തി…

“എന്റെ പൊന്ന് ചേച്ചിയെ…ചേച്ചി ഇങ്ങനെ വേണ്ടാവേണ്ടാന്ന് വെച്ച് നിന്നാൽ ഈയടുത്തൊന്നും ഏട്ടനെ നന്നാക്കാൻ പറ്റൂല്ല…അതോണ്ട് വേഗം ഒരുങ്ങി വന്നേക്കുട്ടോ…ഞാൻ പുറത്ത് നിക്കാവേ…”

അത്രയും പറഞ്ഞ് വിച്ചു പുറത്തേക്കിറങ്ങിയതും പവിയുടെ മനസും അതിനെ ശരി വെച്ചു…അതികം സമയം കളയാതെയവൾ വേഗം കു-ളിച്ച് ഡ്രസ്സ്‌ മാറി നല്ലൊരു ചുരിദാറെടുത്ത് റെഡിയായി വന്നപ്പോഴേക്കും കാർത്തി ഒരു ടാക്സിയും പിടിച്ചു വന്നിരുന്നു… മുറ്റത്ത് നിൽക്കുന്ന വിചുവിന്റെ തലയിലൊന്ന് കൊട്ടി അകത്തേക്ക് കേറാൻ നിന്നപ്പോഴാണവൻ പവിയെ ശ്രദ്ധിച്ചത്…അവളെ അടിമുടി നോക്കിക്കൊണ്ടവൻ നെറ്റിച്ചുളിച്ചു…

“എങ്ങോട്ടാ ഒരുങ്ങിക്കെട്ടി…?? നിന്നെ ആരും ഇതിന് ക്ഷണിച്ചിട്ടില്ല…” അവന്റെ മുഖം കോട്ടിയുള്ള ചോദ്യം കേട്ടതും പവി ഒരു പുഞ്ചിരിയോടെ മറച്ചു വെച്ചിരുന്ന മഞ്ഞചരടിൽ കോർത്ത താലിയെടുത്ത് പുറത്തേക്കിട്ടു…ഒരുനിമിഷം ഞെ-ട്ടിയ കാർത്തി പിന്നിലേക്ക് നെഞ്ചിടിപ്പോടെ നോക്കി…അവന്റെ ഉറച്ച ശ-രീരം കാരണം മുന്നിലായ് നിൽക്കുന്ന പവിയെ കാണാൻ വിചുവിന് കഴിഞ്ഞിരുന്നില്ല…ഒരുനിമിഷം നെഞ്ചിൽ കൈവെച്ചവൻ അവളെ കൂർത്ത കണ്ണുകളോടെ നോക്കി…

“എന്താ മിസ്റ്റർ കാർത്തികേയൻ,,,ഇനിയും ഞാൻ വരണ്ടാരിക്കുല്ലേ…?? എനിക്ക് കൊഴപ്പം ഒന്നുല്ല കേട്ടോ…” അവനിലേക്ക് ചേർന്ന് നിന്നുകൊണ്ട് താലിയിൽ പിടിച്ചൊന്ന് തലോടിയവൾ ചോദിച്ചതും കാർത്തി കൈ ചുരുട്ടിപ്പിടിച് കണ്ണടച്ച് സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു… അവന്റെ ഭവങ്ങളോരോന്നും അടക്കി പിടിച്ച ചിരിയോടെ ആസ്വദിക്കുമ്പോഴും താലിയെടുത്ത് അകത്തിടാൻ അവൾ മറന്നിരുന്നില്ല…തുണിക്കടയിലേക്ക് കയറുമ്പോഴും ഒന്നിലും താല്പര്യമില്ലാതെ കാർത്തി മാറിനിൽക്കുകയായിരുന്നുണ്ടായത്…ജാനകിയമ്മയും വിച്ചുവും ഓരോന്ന് തിരയുമ്പോഴും പവിയുടെ കണ്ണുകൾ അടുക്കി വെച്ചിരുന്ന സെറ്റ് സാരിയിലായിരുന്നു…അവള്ടെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയെന്ന പോൽ സെയിൽസ് ഗേൾ മുന്നിലേക്കതെടുത്ത് നീട്ടിയതും പവി കൗതുകത്തോടെ അതിലേക്ക് കണ്ണോടിച്ചു…അത്യാവശ്യം സാധനങ്ങളൊക്കെ മേടിച്ച് വീട്ടിലേക്ക് തിരികെ പോരുമ്പോഴും പരസ്പരം ആരുമൊന്നും സംസാരിച്ചിരുന്നില്ല… അമ്പലക്കമ്മിറ്റിയുടെ മുന്നിലെത്തിയപ്പോഴേക്കും കാർത്തി ഇറങ്ങിയിരുന്നു…അത്യാവശ്യം ജോലികളുള്ളത് കൊണ്ട് വരാൻ വയ്ക്കുമെന്ന് അമ്മയോട് പറഞ്ഞിട്ടാണ് പോയതും…വീട്ടിലെത്തിയതും വിച്ചു പുതിയ ഡ്ര-സ്സ്‌ തിരിച്ചും മറിച്ചും നോക്കാൻ തുടങ്ങിയിരുന്നു… പവി എല്ലാം കേട്ട് മിണ്ടാതെ നിന്നതേയുള്ളു…രാത്രിയിൽ പുറത്തേക്ക് നോക്കി കി-ടക്കുമ്പോഴും മനസ് എന്തിനോ സന്തോഷിക്കുന്നതറിഞ്ഞു…നാളെയാവാൻ വെപ്രാളം കൂട്ടും പോലെ…ദേഷ്യം തോന്നി,,,സമയം പതിയെ തെന്നി നീങ്ങും പോലെ…കൊറേ നേരം ജനലിന്റെ അടുത്ത് ചെന്ന് നിന്ന് വെറുതെ നിലാവ് നോക്കിയിരുന്നു…ആകാശത്ത് ഒരുപാട് നക്ഷത്രങ്ങളുണ്ട്…ഇതിലൊന്നിൽ വൈശാലിയും ഉണ്ടായിരിക്കില്ലേ…?? അവളിതൊക്കെ കണ്ട് സന്തോഷിക്കുന്നുണ്ടാകുമോ…?? പ്രണയമെന്താണെന്നറിഞ്ഞത് കാർത്തിയിൽ നിന്നാണെങ്കിലും പ്രണയിക്കാൻ പഠിപ്പിച്ചത് നീയാണ് വൈശാലി…!! ഒരുനിമിഷം ചിന്തിച്ചു പോയി,,,തനിക്ക് അർഹതയുണ്ടോ ആ സ്നേഹം ലഭിക്കാൻ…?? അത്രമാത്രം പുണ്യം ചെയ്തവളാണോ താൻ…?? എങ്കിലും ഇന്നയാൾ തന്റെ ജീവശ്വാസമാണ്…ഉള്ളൊന്ന് പൊള്ളുന്നതറിഞ്ഞിരുന്നു…ചിന്തകൾക്ക് ഭാരമേറിയതും കണ്ണുകൾ നിദ്രയെ പ്രാപിച്ചിരുന്നു…

അതിരാവിലെ തന്നെ എഴുന്നേറ്റ് കുളിച്ചശേഷം കാർത്തിയുടെ മു-റിയിലേക്കാണ് പോയത്…കയ്യിൽ താനാധ്യമായി കരുതിയ സമ്മാനവുമുണ്ടായിരുന്നു…അല്ലെങ്കിൽ തന്നെ ഇതിനെ എങ്ങനെ സമാനമെന്ന് പറയും…?? കാർത്തിയുടെ പൈസ കൊണ്ട് തന്നെ മേടിച്ചതല്ലേ…?? എങ്കിലും ഇതിനെ മറ്റൊരു പേരിട്ട് വിളിക്കാൻ തോന്നുന്നില്ല…വയലറ്റ് കളർ ഷർട്ടും സിൽവർ കളർ കസവുള്ള മുണ്ടുമാണ് കയ്യിൽ…എല്ലാവർക്കും എടുത്തിട്ടും സ്വയം എടുക്കാൻ തയാറാവാത്തത് കൊണ്ട് തന്നെയാണ് ഞാനായി എടുത്തത്…ഇഷ്ടമാകുമോ…?? അതിലുപരി ഇത് സ്വീകരിക്കുമോ…?? ബാ-ത്‌റൂ- മിൽ നിന്ന് വെള്ളം വീഴുന്ന ഒച്ച കേൾക്കുന്നുണ്ട്…കുളിക്കുകയാണെന്ന് മനസിലായി…ഇന്നലെ എപ്പോഴാണാവോ വന്നത്…?? ഒരുപക്ഷേ താമസിച്ചിട്ടുണ്ടാവും…മു- റിയിലെ ബെഡിലേക്ക് ഡ്ര-സ്സ്‌ വെച്ചു…തിരിച്ചു പോരാൻ തുടങ്ങുമ്പോഴും എന്തോ തടയും പോലെ,,,മേശയിലിരുന്ന ബുക്കിൽ നിന്നൊരു കടലാസ് കീറിയെടുത്ത് രണ്ടുവരി അതിൽ കുറിച്ച് ഡ്രസിന്റെ മുകളിലേക്കായി വെച്ച ശേഷം പുറത്തേക്കിറങ്ങി… എനിക്കായ് ഇത് സ്വീകരിക്കണമെന്ന് പറയുന്നില്ല,,,വൈശാലിക്കായ് സ്വീകരിച്ചുകൂടെ… ഡ്രെസ്സിന് മുകളിൽ വെച്ചിരുന്ന പേപ്പറിലെ അക്ഷരങ്ങളോരോന്നും മൗനമായി മൊഴിയും പോലെ അവ പ്രതിഫലിച്ച് കൊണ്ടിരുന്നു…

മു-റിയിലേക്ക് വരുമ്പോഴും ഉള്ളിൽ പേരറിയാത്തൊരു വി- കാരം നിറഞ്ഞിരുന്നു…എങ്ങനെയാകും പ്രതികരിക്കുന്നത്…?? എടുത്തെറിയുമോ…?? പ്രതികരണം എന്ത് തന്നെയായാലും മനസിനെ എന്തും കേൾക്കാൻ പാകത്തിന് തയാറാക്കിയിരുന്നു… എങ്കിലും മുറിക്ക് പുറത്തേക്കിറങ്ങാൻ തോന്നിയില്ല…മുറ്റത്തു ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടതും ബെഡ്ഷീറ്റ് വൃത്തിയായി മടക്കുകയായിരുന്ന പവി അതവിടെയിട്ട് ജനലിനടുത്തേക്ക് ഓടിയിരുന്നു…ഒരുനിമിഷം കണ്ണുകളെ വിശ്വസിക്കാനാവാതെ നോക്കിനിന്നു പോയി…താൻ കൊടുത്ത ഡ്ര- സ്സ്‌ ആണിട്ടിരിക്കുന്നത്…മുഖം കാണാൻ സാധിച്ചിരുന്നില്ലെങ്കിലും മനസ്സിൽ സന്തോഷം തോന്നി…മുഖത്ത് വിടർന്ന അതേ ചിരിയോടെ ക്ഷേത്രത്തിലേക്ക് പോകാൻ തയാറെടുത്തിരുന്നു… സാരിയുടുപ്പിച്ചു തന്നതും മുടി കെട്ടാൻ സഹായിച്ചതുമെല്ലാം അമ്മയും വിച്ചുവും ചേർന്നാണ്…വിചുവിന്റെ കളിയാക്കലുകളിൽ മനസറിഞ്ഞു സന്തോഷിക്കാൻ സാധിക്കുന്നുണ്ടെന്ന് മനസിലായിരുന്നു… മനസ് കാർത്തിയെ കാണാൻ വെമ്പുന്നുണ്ടായിരുന്നു…വിചുവിന്റെ ഒപ്പം അമ്പലത്തിലേക്ക് കയറി ചെല്ലവേ അത്ഭുതം കൊണ്ട് കണ്ണുകൾ വിടർന്നിരുന്നു…ചുറ്റും ഒച്ചയും ബഹളവുമാണ്…ഭക്തിഗാനം ഉയർന്നു കേൾക്കാം…ഉത്സവവും ചെണ്ടമേളവും തിടമ്പേറ്റിയ കൊമ്പനാനകളും തനിക്ക് പുതിയൊരു കാഴ്ചയായിരുന്നു…ഇത്രയും നാൾ എന്തുകൊണ്ട് തനിക്കീ കാഴ്ചകളൊന്നും ആസ്വദിക്കാൻ പറ്റിയിരുന്നില്ല…?? നഷ്ടബോധം തോന്നിയിരുന്നു…വഴി മുഴുവൻ പലതരം കടകൾ കൊണ്ട് നിറഞ്ഞിരുന്നു…കണ്ണുകൾ ആശ്ചര്യത്തോടെ നാലുപാടും എന്തിനെയോ തേടിയിരുന്നു…വിച്ചു തിരക്കിനിടയിൽ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും താനതൊന്നും കേട്ടിരുന്നില്ല…

രഥത്തിന്റെ ഒരറ്റം ചുമലിലെന്തി മുണ്ട് മു-റുക്കിയുടുത്ത് ആർത്ത് വിളിക്കുന്ന കാർത്തിയെ കണ്ടതും ഹൃദയമിടിപ്പ് ഉയരാൻ തുടങ്ങിയിരുന്നു…ചുറ്റുമുള്ളതെല്ലാം മറന്ന് അവനെ തന്നെ നോക്കിനിന്നിരുന്നു…ഒറ്റയാന്റെ തലയെടുപ്പോടെ മുന്നിലായ് നിൽക്കുന്ന കാർത്തിയെ ചുറ്റും കൂടിനിന്നവർ ബഹുമാനത്തോടെ വീക്ഷിക്കുന്നത് ശ്രദ്ധിച്ചിരുന്നു…നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടി പിന്നിലേക്ക് ഒതുക്കി വെച്ച് ആർപ്പ് വിളിക്കുന്നുണ്ട്…നെറ്റിയിൽ ചന്ദനക്കുറി തൊട്ടിട്ടുണ്ട്…ഷർട്ടിന്റെ പുറകാകെ വിയ-ർപ്പിൽ കുതിർന്നിരുന്നു…ഈ താലിയുടെ അവകാശിയാകേണ്ടവൻ തന്നെയാണാതെന്ന് മനസ് ഉറക്കെ വിളിച്ചു പറയുന്നത് കേട്ടിരുന്നു…ശ്രീകോവിലിനു മുന്നിൽ തൊഴുത് നിൽക്കുമ്പോളും മനസിലൊന്നും വന്നിരുന്നില്ല,,,ആകെ ശൂന്യമായൊരു അവസ്ഥ,,,എങ്കിലും കാർത്തിയുടെ മനസിലെ മുറിവുണക്കണേയെന്ന് മാത്രം പ്രാർത്ഥിച് പുറത്തേക്കിറങ്ങി…വിച്ചു കയ്യിൽ ചേർത്ത് പിടിച്ച് ഓരോന്ന് കാട്ടിത്തരുമ്പോഴും കണ്ണുകൾ സഞ്ചരിച്ചത് തെരുവ് ചന്തകളിലെ കുപ്പിവളകളിലേക്കും സിന്ദൂരപൊട്ടുകളിലേക്കുമാണ്…ഇനിയും എത്രകാത്തിരിക്കണം തന്റെ സീമന്തരേഖ ചുവപ്പിക്കാൻ…??വിഡ്ഢിയാണ് താൻ,,,കാർത്തി പറഞ്ഞത് പോലെ എന്തൊക്കെയോ സ്വപ്നം കണ്ട് നടക്കുന്ന പൊട്ടക്കിണറ്റിലെ തവള…എന്ത് തന്നെയായാലും തനിക്കിനിയൊരു മടക്കമുണ്ടെങ്കിൽ കാർത്തിയുടെ ജീവിതം ഒരു കരയ്ക്കെത്തിച്ച ശേഷമേ ഉണ്ടാകുവൊള്ളൂ…ജീവിതമെന്ന സത്യത്തിന് മുന്നിൽ ആയുധങ്ങൾ നഷ്ടപ്പെട്ട പോരാളിയെ പോലെ ബല-ഹീനയാകുന്നതറിഞ്ഞു.. അറിയാതെ കണ്ണുകൾ നിറഞ്ഞിരുന്നു,,,വിച്ചു കാണാതെ തുടയ്ക്കുമ്പോഴും ദൂരെ നിന്ന് തന്നെ വീക്ഷിക്കുന്ന ആ കണ്ണുകളെ താനറിഞ്ഞിരുന്നില്ല…

ദിവസങ്ങൾ കൊഴിഞ്ഞു പോകും തോറും കാർത്തിയുടെ ദേഷ്യത്തിന്റെയും അവഗണനയുടെയും തോത് അല്പം കുറഞ്ഞിരുന്നു… “ഇയാൾക്ക് ജോലിക്ക് തിരിച്ചു കേറിക്കൂടെ…അല്ലെങ്കിൽ മറ്റൊരു കോളേജിൽ നോക്കരുതോ…”

ഭക്ഷണം വിളമ്പിക്കൊടുക്കുന്നതിനിടയിൽ ചോദിച്ചതും കാർത്തി ഗൗരവത്തോടെയൊന്ന് തലയുയർത്തി നോക്കി…അപ്പോഴും ആ കണ്ണുകൾ ശാന്തമായിരുന്നുവെന്ന് അവളൊരു ആശ്വാത്തോടെ ഓർത്തു…

“ഈ ലോകത്ത് ഡോക്ടറും വക്കീലും എഞ്ചിനീയറും മാത്രം പോരാ…മണ്ണിനെ സ്നേഹിക്കുന്ന,മനുഷ്യനെ സ്നേഹിക്കുന്ന കർഷകരും വേണം…അവരുടെ വിയർപ്പാണ് അന്നത്തിനിത്ര സ്വാദ് നൽകുന്നത്…കൃഷിപ്പണി ഒരിക്കലും ഒരു മോശം തൊഴിലല്ല…കലപ്പയിൽ ഉഴുത് മറിക്കുന്നത് കുറെയേറെ സ്വപ്നങ്ങളാണ്,,,എല്ലാവരുടെയും വിശപ്പകറ്റാൻ പ്രാപ്തിയുള്ള സ്വപ്‌നങ്ങൾ…ആരോഗ്യവും മെയ്യാനങ്ങാനുള്ള സന്നദ്ധതയുമുള്ളത്ര കാലം കാർത്തികേയന് അത് മടുക്കില്ല…ഈ ജീവിതം ജീവിച്ചു തീർക്കാൻ അത് തന്നെ ധാരാളം…പിന്നെ ഞാൻ പഠിച്ചെടുത്ത ജോലി,,,എല്ലാത്തിനും അതിന്റെതായ സമയമുണ്ട്…”

ഉറച്ച ശബ്ദത്തോടെ അത്രയും പറഞ്ഞിറങ്ങി പോകുന്ന കാർത്തിയെ അത്ഭുതത്തോടെയല്ലാതെ കണ്ടുനിൽക്കാൻ ആയില്ല…കാർത്തി പറഞ്ഞത് ഒരുനിമിഷമൊന്ന് ഓർത്തു നോക്കി,,,പറഞ്ഞതൊക്കെയും സത്യമാണ്…കൃഷിയിടത്തിൽ വിഷമിടാതെ അവസാനം,,,വി- ഷം കുടിച്ച് മ- രിക്കേണ്ടി വന്നവൻ കർഷകൻ…കാളയും കലപ്പയും കർഷകന്റെ ചൂടും ചൂരുമില്ലെങ്കിൽ ഭൂമി സർവസവും മരുഭൂമി തന്നെയാണെന്ന് തോന്നിയിരുന്നു…കാർത്തികേയനിലൂടെ ജീവിതം എത്രയെത്ര പാഠങ്ങളാണ് തനിക്ക് മുന്നിൽ നൽകുന്നതെന്ന് ഓർത്തു പോയി…

അന്നത്തെ ദിവസം മുഴുവൻ പല്ലവി ചിന്തയിൽ തന്നെയായിരുന്നു…നാളെ നേരം പുലർന്നാൽ കാർത്തിയുടെ പിറന്നാളാണ്…വൈശു ഓർത്ത് വെച്ച് ആഘോഷിച്ചിരുന്ന ദിവസം,,,മനസ്സിലൊരു പിടിവലി തന്നെ നടക്കുന്നതറിഞ്ഞിരുന്നു…എങ്ങനെയാണ് താനൊന്ന് ആശംസ അറിയിക്കുക…?? ഒന്നും അറിയില്ല…ഓർക്കും തോറും ഉള്ളിലൊരു ടെൻഷൻ മുളപൊട്ടിയിരുന്നു…മറക്കാൻ പറ്റാത്തൊരു പിറന്നാളായി മാറ്റണമെന്ന് മനസിലുറപ്പിച്ചിരുന്നു…ഒപ്പം തന്റെയുള്ളിലെ പ്രണയത്തിന്റെ ആഴം മനസിലാക്കി കൊടുക്കണമെന്നും…രാവിലെ അമ്പലത്തിൽ ഒരുമിച്ച് തൊഴാൻ പോകണം…ചെറിയൊരു സദ്യ ഒരുക്കണം…അങ്ങനെ മനസിലോരോ കാര്യങ്ങൾ കണക്ക് കൂട്ടി വെച്ചിരുന്നു…

ഒരുപക്ഷേ ഓർക്കുന്നുകൂടി കാണില്ല പിറന്നാളാണെന്ന്…രാവിലെ ഓരോ സർപ്രൈസ് കൊടുക്കാൻ വിച്ചുവും താനും ചേർന്ന് പ്ലാൻ ചെയ്തിട്ടുണ്ട്…പക്ഷേ ഇന്നത്തെ രാത്രി തനിക്ക് വിലപ്പെട്ടതാണ്…പറയണം തന്റെ പ്രണയം,,,ഇനിയും മൂടിവയ്ക്കാൻ ആകില്ല,,,ഒരുപക്ഷേ തന്റെ പ്രണയം തിര- സ്കരിക്കപ്പെട്ടാലോ…?? പനി പിടിക്കുമെന്നറിഞ്ഞിട്ടും ചിലർ മഴ നനയും,,,പ്രണയവും അതുപോലെയാണെന്ന് തോന്നി…മനസ് സ്വയം ആശ്വാസം കണ്ടെത്താൻ ശ്രമിച്ചിരുന്നു…രാത്രി ഏറെ വൈകിയും ഉറങ്ങാൻ സാധിച്ചില്ല…എങ്ങനെയാണ് ഉറങ്ങാൻ സാധിക്കുന്നത്…?? മനസ്സാകെ പൂത്തുലഞ്ഞ് ഇരിക്കുകയാണ്…ഓരോ നിമിഷവും സമയം നോക്കിയിരുന്നു…പന്ത്രണ്ട് മണിയാകാൻ നിമിഷങ്ങൾ മാത്രം ബാക്കി…പതിയെ വാതിൽ തുറന്ന് കാർത്തിയുടെ മു- റിയിലേക്ക് നടന്നു…അപ്പോഴും ശ- രീരമാകെ വിറയ്ക്കുന്നതറിഞ്ഞിരുന്നു…റൂം തുറന്ന് നോക്കിയപ്പോഴേക്കും നിരാശ ആയിരുന്നു ഫലം…കാർത്തി മുറിയിലില്ലാരുന്നു…അല്പമൊരു വെ-പ്രാളംത്തോടെ പുറത്തേക്കിറങ്ങി ചുറ്റുമൊന്ന് നോക്കിയപ്പോഴാണ് മുൻവാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധിച്ചത്…സംശയത്തോടെ പുറത്തേക്കിറങ്ങിയതും പുറത്തെ തിണ്ണയിൽ നിന്ന് ആകാശത്തേക്ക് നോക്കിനിൽക്കുന്ന കാർത്തിയെ കണ്ടിരുന്നു…ഒരു പുഞ്ചിരിയോടെ ചെന്നവന്റെ തോളിൽ കയ്യമർത്തുമ്പോഴും മനസ്സല്പം പോലും വിറച്ചിരുന്നില്ലെന്ന് തോന്നി…ഞെ- ട്ടലോടെ തിരിഞ്ഞു നോക്കിയ കാർത്തിയുടെ കണ്ണുകളിൽ കണ്ണുനീരിന്റെ തിളക്കം ശ്രദ്ധിച്ചിരുന്നു…

സഹിക്കാനായില്ല,,,ആ കണ്ണ് നിറയുന്നത് തനിക്കൊരിക്കലും സഹിക്കാനാകില്ല… കൈയുയർത്തി ഉതിർന്ന് വീണ കണ്ണുനീർ തു-ടച്ചു… പെരുവിരലിൽ ഉയർന്ന് നിന്ന് ആ നെറ്റിയിലേക്ക് ചു-ണ്ടുകൾ പ-തിപ്പിക്കുമ്പോഴും തന്നെ ഇ-ടുപ്പിലൂടെ ചുറ്റിപ്പിടിച്ചിരിക്കുന്ന കാർത്തിയുടെ കൈകളുടെ മു- റുക്കം അറിഞ്ഞിരുന്നു…ഒരുനിമിഷം സ്വപ്നമാണോയെന്ന് തോന്നിയിരുന്നു…കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നിരുന്നു…തന്റെ മുഖത്താകേ ഓടിനടന്ന കാർത്തിയുടെ കണ്ണുകൾ ഉള്ളിലൊരു ജാ-ള്യത സൃഷ്ടിച്ചിരുന്നു…

ആ കണ്ണുകളിൽ കാണുന്നത് തന്നോടുള്ള പ്രണയമാണോ…?? അറിയില്ല…എങ്കിലും അതായിരിക്കണമേയെന്ന് മനസ്സറിഞ്ഞു ആഗ്രഹിക്കുന്നുണ്ട്…കാർത്തിയുടെ മുഖം ക- ഴുത്തിടു- ക്കിലേക്കടുത്തതും കണ്ണുകളടച്ചു അവന്റെ ഷർട്ടിൽ പിടി മു-റുക്കി നിന്നു… വൈശു….മോളെ….

പ്രണയത്തോടെയുള്ള ആ വിളി കേട്ടതും ഞെ-ട്ടലോടെ കണ്ണുകൾ തുറന്നു…ശരീ- രമാകെ ഒരുതരം വി-റയൽ പടർന്നു കേറുന്നതറിഞ്ഞു…സ-മനില തെറ്റിയവളെ പോലെ കാർത്തിയെ തന്റെ ശരീ- രത്തിൽ നിന്ന് ആഞ്ഞുത-ള്ളി മാറ്റുമ്പോഴേക്കും പൊ-ട്ടിക്കരഞ്ഞു പോയിരുന്നു… തുടരും…. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters