രചന: ഗൗരിനന്ദ
വൈശൂ…….
ഹൃദയത്തിലേക്ക് തു- ളഞ്ഞു കയറിയ വേ-ദനയോടെയുള്ള കാർത്തിയുടെ വിളി കേട്ടതും ഒരു പി-ടച്ചിലോടെ തിരിഞ്ഞു നോക്കിയിരുന്നു…ആ കണ്ണുകളിൽ ആശ്ചര്യമോ വിഷാദമോ മനസിലാക്കാൻ തനിക്ക് സാധിക്കുന്നില്ല…തന്റെ ഇരുകവിളിലേക്കും കൈകൾ ചേർത്ത് നിമിഷങ്ങളോളം കണ്ണുകളിലേക്ക് നോക്കിനിൽക്കുന്ന കാർത്തികേയൻ തനിക്ക് പുതിയൊരാളാണെന്ന് തോന്നിയിരുന്നു…പതിയെ മൂ-ർദ്ധാവിലേക്ക് ചുണ്ടുകൾ ചേർക്കുമ്പോഴും അറിയാതെയൊരു നോവ് ഉള്ളിൽ പടർന്നിരുന്നു… ആദ്യചും-ബനം…പക്ഷേ മനസ്സറിഞ്ഞു അതിനെ സ്വീകരിക്കാൻ തനിക്കാവുന്നില്ല…ആ മനസ്സിലും ചിന്തകളിലും വൈശാലിയല്ലാതെ മാറ്റാരുമില്ലന്ന ചിന്ത മനസിനെ പിടിച്ചു-ലച്ചിരുന്നു…
ചിന്തകളിലെവിടെയോ കണ്ണുകൾ നിറഞ്ഞപ്പോഴാണ് ബോധം വന്നത്…കാർത്തി തന്നെ ഇറുക്കെ പുണ-ർന്നിട്ടുണ്ട്…മറ്റാർക്കും വിട്ടുകൊടുക്കില്ലെന്ന പോലെ,,,തനിച്ചാക്കരുതെന്നപേക്ഷിക്കും പോലെ…മനസ്സപ്പോഴും ക-ലങ്ങി മറിയുകയായിരുന്നു…താനെന്തിന് സമാധാനിക്കണം…?? താൻ വൈശാലി ആണെന്ന് വിചാരിച്ചത് കൊണ്ട് മാത്രമാണിപ്പോ ഈ സാമിഭ്യം തനിക്കരുകിലെത്തിയത്…
“വൈശു…എനിക്ക്…എനിക്കിനിയും പറ്റില്ല മോളെ എല്ലാവരുടെയും മുന്നിൽ സന്തോഷം അഭിനയിക്കാൻ…ചങ്ക് പൊ-ട്ടിപ്പോകുവാ…വയ്യടി,,,എനിക്ക്…എനിക്ക് നീ ഇല്ലാതെ പറ്റില്ലടി…വൈശു…ഇനിയും എന്നെ തനിച്ചാക്കല്ലേ…”
എന്തൊക്കെയോ പു-ലമ്പിക്കൊണ്ട് വേച്ചുവീ-ഴാൻ തുടങ്ങിയ കാർത്തിയെ പവി ഒരുവിധം പിടിച്ച് അടുത്ത് കിടന്ന സെറ്റിയിലേക്ക് കിടത്തി…അവനപ്പോഴും ഒരു കയ്യാൽ അവളെ ചേർത്ത് പിടിച്ചിരുന്നു…കാർത്തിയുടെ തലയെടുത്ത് മടിയിലായി വെച്ച് പവി പതിയെ മുടിയിഴകളിലൂടെ തഴുകിക്കൊണ്ടിരുന്നു…അപ്പോഴും അവന്റെ നെഞ്ചിലായി പവിയുടെ കൈകൾ ചേർത്ത് പിടിച്ചവൻ സ്ഥാനമുറപ്പിച്ചിരുന്നു…ഒരു കൊച്ചു കുട്ടിയുടെ ഭാവത്തോടെ എന്തൊക്കെയോ പു-ലമ്പുന്ന കാർത്തിയെ അവളൊരു മന്ദാഹാസത്തോടെ നോക്കി…അല്പം കുനിഞ് കാർത്തിയുടെ നെറ്റിയിൽ അധരങ്ങൾ ചേർക്കുമ്പോഴും മനസ് പതിയെ ശാന്തമാകാൻ തുടങ്ങിയിരുന്നു…. എന്നാ ഈ നെഞ്ചിൽ എനിക്കൊരു സ്ഥാനം ഉണ്ടാകുന്നെ…?? കാത്തിരുന്നോട്ടെ ഞാൻ,,,.?? മൗനമായി ചോദിച്ചുകൊണ്ടവൾ അവനെ നോക്കിയിരുന്ന് എപ്പോഴോ പതിയെ നിദ്രയിലേക്ക് വഴുതി വീണിരുന്നു…
കണ്ണുകളിലേക്ക് സൂര്യപ്രകാശം അരിച്ചിറങ്ങിയതും വലതു കൈപ്പത്തി കണ്ണിന് കു-റുകെ വെച്ച് വീണ്ടും ഉറക്കത്തിലേക്ക് തെന്നി മാറാൻ തുടങ്ങിയപ്പോഴാണ് കാർത്തി ഞെ-ട്ടലോടെ കണ്ണ് തുറന്ന് ചുറ്റുമൊന്ന് നോക്കിയത്…ഭിത്തിയോട് തല ചേർത്ത് ഉറങ്ങുകയായിരുന്ന പവിയെ കണ്ടതും അവനൊരു ആശ്ചര്യത്തോടെ ചാടിയെഴുന്നേറ്റു…ഇന്നലെ രാത്രി നടന്നതെന്താണെന്ന് ഒരുനിമിഷം അവനൊന്നു ഓർത്തു നോക്കി,,,ഇല്ല…ഓർമയിലേക്കൊന്നും വരുന്നില്ല…കൈ ചുരുട്ടി നെറ്റിയിൽ പതിയെ ഇ-ടിച്ചപ്പോഴാണ് അവനവളെ ആകെയൊന്ന് ശ്രദ്ധിക്കുന്നത്…ആ ഒരുനിമിഷം മതിയായിരുന്നു അവന്റെ മുഖത്തെയും ശ- രീരത്തിലെയും ഞര-മ്പുകൾ വ-ലിഞ്ഞു മു-റുകാൻ…ഇതേ സമയം പതിയെ കണ്ണുകൾ ചിമ്മിത്തുറന്ന പവി മുന്നിൽ നിൽക്കുന്ന കാർത്തിയെ കണ്ട് ഒരു പി-ടച്ചിലോടെ എഴുന്നേറ്റ് നിന്നു…അവന്റെ മുഖത്തെ ര- ക്തചു-വപ്പ് കണ്ട് ഭയം തോന്നിയെങ്കിലും അവനെതിരെ പ്രയോഗിക്കാനുള്ള തുറുപ്പ് ചീട്ട് ആലോചിക്കുന്ന തിരക്കിലാരുന്നവൾ…
“ആരോട് ചോദിച്ചിട്ടാടി നീയിതെടുത്തിട്ടെ…?? ആരാ നിനക്കതിനു ധൈര്യം തന്നേ…??”
ഉള്ളിലെ വേ-ദന ദേഷ്യമായി പുറത്ത് വന്നതും അവന് സ്വയം നിയന്ത്രിക്കാനായില്ല…പവിയുടെ മുടിയിൽ കു- ത്തിപ്പിടിച് ഭിത്തിയോട് ചേർക്കുമ്പോഴും ജീവൻ നിലച്ചു കിടന്ന വൈശാലിയുടെ മുഖവുമായിരുന്നു മനസ്സിൽ,,,അവൾക്കായ് ഇത് കൊണ്ടുവന്നപ്പോൾ തന്നെ സ്വീകരിച്ചത് അവള്ടെ മ- രണ-വാർത്തയായിരുന്നു…അവന്റെ പെട്ടന്നുള്ള ഭാവമാറ്റത്തിൽ ഒരുനിമിഷം പവി പകച്ചെങ്കിലും ഒരുവിധം ആത്മധൈര്യം കയ്യിലെടുത്തവൾ അവനെ പിന്നിലേക്ക് ആ-ഞ്ഞു ത-ള്ളി…
“എനിക്കാരോടും ചോദിക്കേണ്ട ആവിശ്യമില്ല…കാരണം ഞാൻ നിങ്ങളുടെ ഭാര്യയാണ്…നിങ്ങളെന്റെ ക-ഴുത്തിൽ താലി ചാർത്തിയത് മുതൽ നിങ്ങളിൽ എന്നേക്കാൾ അവകാശമുള്ള മാറ്റാരുമില്ല…പിന്നെ,,,, ഇന്നലെ ഒന്നും കണ്ടില്ലാരുന്നല്ലോ ഈ ദേഷ്യം,,,എന്നെ കെ-ട്ടിപ്പിടിച്ചു കരഞ്ഞപ്പോഴും ഒന്നും…അപ്പോഴും കണ്ടില്ലാരുന്നോ ഞാനീ ഡ്രസ്സ് എടുത്തിട്ടത്…?? ”
അവളുടെ ആ ഒറ്റചോദ്യത്തിൽ കാർത്തി സ്-തബ്ദനായി നിന്നു പോയി…ഒരുനിമിഷം അവനൊന്നു ചിന്തിച്ചു നിന്നു…ഇന്നലെ സംഭവിച്ചതെന്താണെന് പോലും തനിക്കോർമ്മയില്ല…പിന്നെങ്ങനെയൊന്ന് എതിർത്തെങ്കിലും പറയും…?? ആകെ കൂടി ഭ്രാ-ന്ത് പിടിപ്പിക്കുന്ന പോലെ തോന്നിയതും അവനവളെയൊന്ന് രൂ-ക്ഷമായി നോക്കി തിരിഞ്ഞു മു-റിയിലേക്ക് നടക്കാൻ ഭാവിച്ചു…മു-റിയിലേക്ക് കടക്കുന്നതിന് മുന്നേ അവനൊരുനിമിഷം നിന്നു…
“ഇതിന്റെ മൂല്യമെന്തെന്ന് നിനക്കറിയില്ല പല്ലവി…ഇനി എന്റെ മു-റിയിൽ കയറിയാൽ ഞാനെങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് പോലും അറിയില്ല…ഓർത്തു വെച്ചോ…”
അത്രയും പറഞ്ഞ് മു-റിയിലേക്ക് പോകുന്ന കാർത്തിയെ ഒരു പുഞ്ചിരിയോടെയവൾ നോക്കി നിന്നു…ഒരാളെ ഇത്രമാത്രം സ്നേഹിക്കാൻ പറ്റുമോ ആർക്കെങ്കിലും…?? അതിശയം തോന്നിയിരുന്നു…അതും തന്നെ വിട്ട് പോയി അഞ്ചു വർഷങ്ങൾക്ക് ശേഷവും…അതിശയം തന്നെയാണ് കാർത്തികേയൻ തനിക്ക്…അതോടൊപ്പം തുറന്ന് വെച്ചിട്ടും തനിക്ക് വായിച്ചെടുക്കാൻ കഴിയാത്തൊരു പുസ്തകവും…അതികം നേരം ചിന്തിച്ചു നിൽക്കാതെ മു-റിയിലേക്ക് കേറി വേഗം കുളിച്ചു ഫ്രഷായി ഇറങ്ങി…മേശയിൽ ഭക്ഷണം അടച്ചു വെച്ചിരുന്നു…കു-ളിക്കാൻ കേറിയ സമയം വിച്ചു വന്ന് പോയിരുന്നുവെന്ന് മനസിലായി…അപ്പോഴാണ് വാതിൽ തുറന്ന് കാർത്തി പുറത്തേക്കിറങ്ങി വന്നത്…പവിയെ ശ്രദ്ധിക്കാതെയവൻ കസേര വലിച്ചിട്ട് പത്രമെടുത്ത് രണ്ടിടലി എടുത്തു ചമ്മന്തിയുമൊഴിച്ചു കഴിപ്പ് തുടങ്ങി…അവന്റെ പ്രവൃത്തി ഒരു ചിരിയോടെ വീക്ഷിച്ച ശേഷം അവളും അവനടുത്തായി ഇരുന്നു…
“അതേ…ഇന്നും കള്ളുകുടിച് വരാനാണോ ഭാവം…??” അവന്റെ മുഖത്തേക്ക് നോക്കി താടിയ്ക്ക് കയ്യും കൊടുത്തിരുന്ന് പവി ചോദിച്ചതും അവനൊന്നു മിഴികലുയർത്തി അവളെ പുച്ഛത്തോടെ നോക്കി….
“അതൊക്കെ നിന്നെ ബോധിപ്പിക്കേണ്ട ആവിശ്യം എനിക്കില്ല…ഞാൻ കു-ടിക്കും, കു-ടിക്കാതിരിക്കും…അതൊക്കെ എന്റെ ഇഷ്ടം…?? അത് ചോദിക്കാൻ നീ ആരാ…”
അവനൊരു ഇഷ്ടക്കേടോടെ പുരികമുയർത്തി ചോദിച്ചതും കാസറോളിൽ നിന്ന് ഒരു ഇഡലി കൂടിയവന്റെ പാത്രത്തിലേക്കിട്ടവൾ പറഞ്ഞു തുടങ്ങി…
“ഇയാൾക്ക് നല്ല മറവി ശീലം ഉണ്ടല്ലേ…?? അതോ ഇനി ഞാൻ നിങ്ങടെ ആരാന്ന് എന്റെ നാ-വിൽ നിന്നും കേൾക്കുന്നതാണോ ഇഷ്ടം…?? എന്താണേലും ഒന്നൂടി ഓർമിപ്പിച്ചേക്കാം…ഞാൻ നിങ്ങളുടെ ഭാര്യ…പല്ലവി ജയരാജ്,,ഓ സോറി പല്ലവി കാർത്തികേയൻ..അതുകൊണ്ട് നിങ്ങളെന്ത് ചെയ്താലും അതെന്നെ ബോധിപ്പിക്കേണ്ടി വരും…ഇല്ലെങ്കിൽ നിങ്ങൾക്ക് തന്നെയാ പ്രശ്നം,,,ആരുവറിയരുതെന്ന് പറഞ്ഞ നിങ്ങളുടെ താക്കീത് ഞാനങ്ങ് മറക്കും…എന്നിട്ട് ദേ ഈ താലി അന്തസോടെ എടുത്ത് പുറത്തിടും…ഏതായാലും നിങ്ങളുടെ അമ്മയും വിചുവും ചോദിക്കാതെയിരിക്കില്ലല്ലോ…അപ്പൊ ഞാൻ എല്ലാം വിശദമായി പറഞ്ഞോളാം…അവരോടല്ലങ്കിൽ തന്നെ എനിക്ക് ചോദിക്കാനും പറയാനും ആളുണ്ട്…ഓർമയില്ലേ അന്ന് SI സാർ അങ്ങേർടെ നമ്പര് തന്നത്…ഞാൻ നേരെ അങ്ങ് വിളിച്ചു കാര്യം പറയും…അത്രയൊക്കെയേ സംഭവിക്കു…ഇനി പറയ് ഇന്നും ക- ള്ളുകു-ടിച്ചിട്ടാണോ വരുന്നത്…”
പവി ഒരു ചിരിയോടെ പുരികം പൊക്കിയും താഴ്ത്തിയും ചോദിച്ചതും അവൻ കൈച്ചുരുട്ടി പിടിച്ചു പ-ല്ലുക-ടിച്ചവളെ നോക്കി…
“ഇങ്ങനെ ക-ടിച്ച് പൊ-ട്ടിക്കാതെ മാഷേ…ബാക്കിയും കൂടെ കഴിക്ക്…” പാത്രം അവന് നേരെ നീക്കിവെച്ചവൾ പറഞ്ഞതും അവനോരൂക്കോടെ എഴുന്നേറ്റ് കസേര ചവി-ട്ടിത്തെ-റിപ്പിച് കൈകഴുകി പുറത്തേക്ക് പാഞ്ഞു…അവന്റെ വേഗത കണ്ടവൾ പുറകെ ഓടിച്ചെന്ന് വാതിലിൽ ചാരി നിന്നു…അവൻ ബൈക്കിലേക്ക് കേറാൻ നിന്നതും പുറകിൽ നിന്ന് പറഞ്ഞതൊന്നും മറക്കണ്ടാട്ടോ മാഷേ… ന്ന് വിളിച്ചു പറയാനും അവൾ മറന്നിരുന്നില്ല…അവൻ പോയതും അകത്തേക്ക് തിരികെ നടന്ന പവിയുടെ അദരങ്ങളിലൊരു പുഞ്ചിരി വിടർന്നിരുന്നു…
“ചേച്ചി…..???” കഴിക്കാനിരിക്കുമ്പോഴാണ് വിച്ചുവിന്റെ ശബ്ദം കേട്ടത്…അകത്തേക്ക് കയറിവന്നവൾ കസേര വ-ലിച്ചിട്ട് ഇരുന്നു…
“ഏട്ടനെന്താ ചേച്ചി ദേഷ്യത്തോടെ പോകുന്നത് കണ്ടേ…??” “ഓഹ്…അതങ്ങനെയൊരു മുരടനാ മോളെ…ഇനി എങ്ങനെയാ ഇതിനെയൊന്ന് ശരിയാക്കിയെടുക്കുന്നെന്നാ ഞാനാലോചിക്കുന്നെ…??” താടിയ്ക്ക് കൈ കൊടുത്തവൾ പറഞ്ഞതും വിച്ചു കുലുങ്ങി ചിരിച്ചുകൊണ്ടവളെ നോക്കി…
“ഏതായാലും നീ പേടിക്കണ്ട…ഇനി നിന്റെ ഏട്ടൻ കു-ടിച്ചിട്ട് വരില്ല…അതിന് ഞാൻ ഉറപ്പ് തരാം…”
കാർത്തിയെ ഓർത്തൊരു പുഞ്ചിരിയോടെയവൾ പറഞ്ഞു നിർത്തിയതും വിച്ചു അതിശയത്തോടെയവളെ നോക്കി…
“ചേച്ചിക്കെന്താ ഇത്ര ഉറപ്പ്…ഇത്രെയ്ക്ക് ഉറപ്പിച്ചു പറയണേൽ എന്തോ ഉണ്ടല്ലോ…??”
വിച്ചുവൊരു സംശയത്തോടെ ചോദിച്ചതും പവി ഒരു ഞെ-ട്ടലോടെ മുഖമുയർത്തിയവളെ നോക്കി…കള്ളം കണ്ടുപിടിച്ച പോലെ വിച്ചുവവളെ ചൂ-ഴ്ന്ന് നോക്കിയതും പവിയൊരു വിളറിയ ചിരി ചിരിച്ചു…
“ഏയ്…ഒന്നുല്ലടാ…നിനക്ക് വെറുതെ തോന്നിയതാ…വൈശാലിക്ക് വേണ്ടി കുടിയൊക്കെ നിർത്തൂന്നാ ഞാൻ ഉദേശിച്ചേ…അതൊക്കെ പോട്ടെ,,,ഇന്ന് നമുക്ക് കൊറച്ചു അ-ഴിച്ചു പണികളൊക്കെയുണ്ട്…എനിക്ക് തന്നെ അതിനുള്ള ആരോഗ്യം ഇല്ല മോളെ…നീ ഉണ്ടാവണം കൂടെ…”
“അതോർത്ത് ചേച്ചി പേടിക്കണ്ട…ഞാൻ ഉണ്ടാകും എന്തിനും…എന്റെ ഏട്ടനെ കൊണ്ട് ചേച്ചിയുടെ കഴുത്തിൽ ഒരു താലികെട്ടിക്കാതെ ഞാൻ അടങ്ങൂല്ല..” അത്രയും പറഞ്ഞവൾ എഴുന്നേറ്റതും പവിയുടെ മനസ് അല്പം പിന്നിലേക്ക് പോയി…കാർത്തി തന്റെ ക-ഴുത്തിൽ താലിചാർത്തുന്നത് ഒരു ചിത്രം പോലെ മനസിലേക്ക് ഓടിയെത്തിയതും പവിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു…പെട്ടന്ന് തന്നെ എന്തോ ഓർത്തെന്ന പോലെ സ്വബോധത്തിലേക്ക് വന്നതും തലയ്ക്കിട്ട് സ്വയമൊരു കൊട്ട് കൊടുത്തവൾ പുറത്തേക്കിറങ്ങി…
“വിച്ചൂ…കാർത്തി എന്താ ജോലി ഒന്നും നോക്കാത്തേ…??” മുറ്റത്തെ കാട്ടുപള്ള വെട്ടിമറ്റിക്കൊണ്ട് പവി ചോദിച്ചതും പുല്ല് വകഞ്ഞു മാറ്റിക്കൊണ്ടിരുന്ന വിച്ചു തിരിഞ്ഞു നോക്കി എഴുന്നേറ്റു…
“ഏട്ടൻ കോളേജ് ലക്‌ച്ചറർ ആയിരുന്നു ചേച്ചി…വൈശുവേച്ചി പഠിച്ച അതേ കോളേജിലെ സാറായിരുന്നു…ഇംഗ്ലീഷ് ആയിരുന്നു മെയിൻ…എല്ലാർക്കും ഏട്ടനെന്ന് പറഞ്ഞാൽ നൂറ് നാവാ…ജയിലിൽ പോയതിൽ പിന്നെ ഏട്ടൻ തന്നെ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു ചേച്ചി…അതിൽ പിന്നെ ജോലിക്കൊന്നും ശ്രമിച്ചിട്ടില്ല…അമ്മ കുറെ പറഞ്ഞു നോക്കിയതാ…പക്ഷേ നിരാശ ആയിരുന്നു ഫലം…”
പുല്ല് പറിച്ചിടം അടിച്ചു വാരിക്കൊണ്ട് വിച്ചു പറഞ്ഞതും പവി എന്തൊക്കെയോ മനസ്സിൽ കണക്ക് കൂട്ടി…എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ ചുണ്ടിലൊരു പുഞ്ചിരി വന്നതും വിച്ചു പവിയെ സംശയത്തോടെയൊന്ന് നോക്കി…എങ്കിലും വിച്ചു ചോദിക്കാൻ കൂട്ടാക്കിയില്ല…
“വിച്ചു…നമുക്ക് നിന്റെ ഏട്ടന്റെ പിറന്നാളൊന്ന് ആഘോഷിച്ചാലോ…??” പവിയുടെ ചോദ്യം കേട്ടതും വിച്ചു വിശ്വാസം വരാതെയവളെ നോക്കി…
“എനിക്കൊരു കാര്യം മനസിലായി…ചേച്ചി ഏട്ടന്റെ ത- ല്ല് കൊണ്ടേ പോകൂ…അതിനുള്ള എല്ലാ വഴികളും ഞാൻ കാണുന്നുണ്ട്…”
മുകളിലേക്ക് നോക്കി താടിയ്ക്ക് കൈ കൊടുത്ത് വിച്ചു പറഞ്ഞതും പവി ഒരു ചിരിയോടെയവളെ ചേർത്ത് പിടിച്ചു ബാക്കി ജോലി നോക്കാൻ തുടങ്ങി…ഉച്ചയോടടുത്തത്തും വീടിന് മുൻവശം മുഴുവൻ ഇരുവരും കൂടി വെട്ടിതെളിച്ചിരുന്നു…മുറ്റമാകെയൊരു വെളിച്ചം കടന്ന് വന്നതും പവി നടുവിന് കൈ കൊടുത്ത് ചുറ്റുമൊന്ന് കണ്ണോടിച്ച ശേഷം ആശ്വാസത്തോടെ ഒരു ദീർഘനിശ്വാസമെടുത്ത് അകത്തേക്ക് പോയി…ടേബിളിൽ ഇരുന്നിരുന്ന വിചുവിന്റെ ഫോണെടുത്ത് പതിയെ മു- റിയിലേക്ക് നടന്നു…വിച്ചു കഴിക്കാൻ പോയിരുന്നതാണ്…കോൺടാക്റ്റിൽ കാർത്തിയേട്ടൻ ന്ന് കണ്ടതും അവളൊരു പുഞ്ചിരിയോടെ ആ നമ്പറിലേക്ക് കാൾ ചെയ്തു…രണ്ട് റിങ്ങിന് ശേഷം അവൻ കാൾ എടുത്തിരുന്നു…
“ആഹ് മോളെ പറ…” “മോളല്ല….നിങ്ങടെ കെട്ട്യോളാ…!!ഒരു മിനിറ്റ്,,വെക്കല്ലേ വെക്കല്ലേ…കുറച്ച് പച്ചക്കറി മേടിച്ചോണ്ട് വരണം…ഇനി നമുക്കിവിടെ തന്നെ ഫുഡ് ഉണ്ടാക്കാം…ഇനി മേടിച്ചോണ്ട് വരില്ലെന്നാണെൽ ഈ താലിയെടുത്ത് എനിക്ക് പുറത്തിടേണ്ടി വരും…നിങ്ങൾക്ക് എല്ലാവരുടെയും ചോദ്യത്തിന് ഉത്തരവും…അപ്പൊ ഓക്കേ…ഇനി പല്ല് ക- ടിക്കുവോ, ഫോൺ എ-റിഞ്ഞു-ടയ്ക്കുവോ എന്താച്ചാൽ ചെയ്തോ…”
അവന്റെ മറുപടിയ്ക്കായി നിന്നെങ്കിലും ഫോൺ കട്ടായിരുന്നു…ഉള്ളിലൂ-റിയ പുഞ്ചിരിയോടെയാവൾ ഫോൺ വെച്ച് പുറത്തേക്ക് നോക്കി നിന്നു…ആ മനസ് മാറ്റിയെടുക്കാൻ ഞാൻ തന്നെ ശ്രമിച്ചേ മതിയാകു…അതിനിനി എത്ര അവഗണന സഹിച്ചാലും ശരി…കാരണം,,പല്ലവിയുടെ ജീവനിലെ ഓരോ അണുവിലും കാർത്തികേയൻ മാത്രമേ ഒള്ളൂവെന്ന് ഓരോ നിമിഷവും താനറിയുന്നുണ്ട്….
വൈകുന്നേരം ജാനകിയമ്മയും പവിയും തിണ്ണയിലിരുന്ന് ഓരോ വിശേഷങ്ങൾ പറയുവാരുന്നു…വീടിന്റെ ഓരോ മാറ്റവും ജാനകിയമ്മ ആശ്ചര്യത്തോടെ നോക്കിക്കാണുകയായിരുന്നു…മുറ്റത്തേക്ക് വന്ന് നിർത്തിയ കാർത്തിയുടെ ബുള്ളറ്റ് കണ്ടതും പവി ഒരു ചിരിയോടെ എഴുന്നേറ്റിരുന്നു…കയ്യിൽ ഒരു കവറും ഉണ്ട്…തലനീട്ടി നിൽക്കുന്ന മുരിങ്ങക്കോൽ കണ്ടതും അവൻ എല്ലാം തന്നെ മേടിച്ചിട്ടുണ്ടെന്ന് അവളൊരു പുഞ്ചിരിയോടെ ഓർത്തു…അതിനിടയിൽ നിന്നും ഒരു പൊതി കയ്യിലെടുത്ത് ജാനകിയമ്മയ്ക്ക് നേരെ നീട്ടിയതും അമ്മയൊരു പുഞ്ചിരിയോടെ അത് സ്വീകരിച്ചു…തുറന്ന് നോക്കിയ അമ്മയുടെ മുഖം മങ്ങുന്നതവൾ ശ്രദ്ധിച്ചിരുന്നു…
“എന്താ മോനെ രണ്ടെണ്ണം മാത്രം… പവിമോൾക്കും കൂടി മേടിക്കായിരുന്നില്ലേ…?? ”
ജാനകി ഒരു നിരാശയോടെ ചോദിച്ചതും പവി ഒരു പുഞ്ചിരിയോടെ കാർത്തിയെ കൈ കെട്ടി നോക്കി…അവന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവവ്യതാസങ്ങളൊന്നും ഉണ്ടായിരുന്നില്ല…
“അതിന് അവളിതൊന്നും കഴിച്ചല്ലല്ലോ വളർന്നെ…ആരൊക്കെ വന്നാലും പോയാലും ഞാൻ എന്റെ പതിവുകൾക്ക് മാറ്റം വരുത്താൻ ആഗ്രഹിക്കുന്നില്ല…എന്തിന്റെ പേരിലാണെങ്കിലും…” അത്രയും പറഞ്ഞവൻ പുച്ഛത്തോടെ നോക്കിയെങ്കിലും പവി പുഞ്ചിരി കൈവിടാതെ നിന്നിരുന്നു…ഇതിന്റെ ഒരു പങ്ക് ഞാൻ ആഗ്രഹിക്കുന്നില്ല കാർത്തി…-എന്ന് നീ എനിക്കായ് ഒരു പങ്ക് കൂടെക്കൂട്ടുന്നോ,,,അന്ന് മാത്രമേ ഞാനത് സ്വീകരിക്കു…
“ചേച്ചി…ചേച്ചിയെ ഏതോ ഉണ്ണിയേട്ടൻ വിളിക്കുന്നു…” മുറ്റത്തേക്ക് ഓടിപ്പാഞ്ഞു വന്ന് കൊണ്ട് വിച്ചു പറഞ്ഞതും പവി ഒരു ഞെട്ടലോടെ അതിലേക്ക് നോക്കി നിന്നുപോയി…എന്ത് പറയും…?? കള്ളങ്ങൾ കൊണ്ട് മറയ്ക്കാനാകുമോ ഉള്ളിലെ സത്യങ്ങൾ…പതിയെ തിരിഞ്ഞു കാർത്തിയെ നോക്കിയതും അവന്റെ മുഖത്തെ ഇഷ്ടക്കേടും ദേഷ്യവും കണ്ട് അവളൊരു സംശയത്തോടെ അവനിലേക്ക് മിഴികളൂന്നി… തുടരും…. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ പറയണേ…