രചന: Latheesh Kaitheri
“മോളെ അനു! നീ പോകരുത്. പ്രേമിച്ചു കല്യാണവും കഴിച്ചു മൂന്നുമാസം ആകുന്നതിനു മുൻപേ പിണങ്ങി ഇറങ്ങിപ്പോയി എന്ന് നാട്ടുകാരറിഞ്ഞാൽ കളിയാക്കിച്ചിരിക്കാൻ വേറൊന്നും വേണ്ട! എടാ രമേശാ, അനുവിനെ വിളിക്കെടാ, അമ്മയാ പറയുന്നത്.”
“വേണ്ടമ്മേ. അവളുടെ അഹങ്കാരം മാറ്റി വെച്ചിട്ടു ഇവിടെ നിൽക്കുന്നെങ്കിൽ നിൽക്കട്ടെ. എന്റെ എല്ലാ കുറവുകളും സാമ്പത്തിക ബാധ്യ- തകളും തുറന്നു പറഞ്ഞു തന്നെയാണ് ഞാൻ അവളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. എന്നിട്ടും ഒന്നുമറിയാത്ത പോലെ അവളുടെ ഓരോരു ആർഭാടങ്ങൾ, ആവശ്യങ്ങൾ. കൂടാതെ ആഴ്ചക്കാഴ്ചയ്ക്ക് അവളുടെ വീട്ടിലേക്കുള്ള യാത്ര. കുറെ ആയി ഞാൻ സഹിക്കുന്നു. ഇനി എനിക്ക് വയ്യ!” എല്ലാവരെയും ദയനീയമായി ഒന്നുനോക്കി നടന്നുനീങ്ങുന്ന അനുവിനെ കണ്ടപ്പോൾ രമേശന്റെ മനസ്സും ഒന്നുപിടച്ചു. എങ്കിലും പുറത്തുകാണിച്ചില്ല.
“എന്താടാ രമേശാ, നിന്റെ മുഖത്തൊരു വാട്ടം? വൈകുന്നേരം വന്നപ്പോൾ മുതൽ ഞാൻ കാണുന്നതാ. എന്താ?എന്തുപറ്റി? മാസങ്ങളായി രണ്ടെണ്ണം അടിക്കാത്ത നീ ഇപ്പോൾ നല്ല കീ-റാണല്ലോ കീ- റിയത്!”
“ഒന്നും പറയണ്ടടാ ഹരീ. ഒന്നും രണ്ടും പറഞ്ഞു അനുവുമായി സീനായി. അവള് പിണങ്ങി വീട്ടിലും പോയി.” “എന്ത് പണിയാടാ നീ കാട്ടിയെ? ചങ്കായി സ്നേഹിച്ചിട്ടു മൂന്നുമാസം ആകുന്നതിനു മുൻപേ, ശേ നാണക്കേട്!”
“അവളിപ്പോഴും എന്റെ ചങ്കിൽ തന്നെ ഉണ്ടെടാ, എങ്കിലും ഞാൻ വല്ലതും പറഞ്ഞാൽ അവള് പോകാൻ പാടുണ്ടോ? അവളെ ഞാനല്ലാതെ വേറെ ആരാ ശകാ- രിക്കാൻ? ഞാൻ എന്തെങ്കിലും പറഞ്ഞൂന്നു വെച്ചു അവളങ്ങനെ പോകാൻ പാടുണ്ടോ? എനിക്ക് സഹിക്കാൻ പറ്റുന്നില്ലെടാ!”
“ഒന്നുപോടാ കോപ്പേ, ഈ സാധനം അകത്തുകയറിയാൽ നിന്റെ ഒക്കെ മനസ്സിലുള്ള സ്നേഹം മൊത്തം പുറത്തുവരും. അല്ലാത്ത സമയം മനസ്സിലുള്ള സ്നേഹം മസിലുപിടിച്ചു ഉള്ളിൽ തന്നെ ഇട്ടു പൂട്ടും. നിങ്ങൾ പരസപരം സ്നേഹിച്ചു കെട്ടിയതല്ലേ? മുൻപ് നീ പെരുമാറിയ രീതികളിൽ നിന്നും ഒരു പാടുമാറ്റങ്ങൾ വന്നപ്പോൾ അവൾക്കും സഹിക്കാൻ പറ്റി കാണില്ല.” “എനിക്കിപ്പോൾ അവളെ കാണണം. അവളില്ലാതെ എനിക്ക് പറ്റില്ലെടാ!”
“ഇനി ഈ തരിപ്പിന്റെ പുറത്തു അവളുടെ വീട്ടിലേക്കു പോയി ഉള്ള വിലയും കൂടി കളയേണ്ട. നാളെ പോയി അവളെ കൂട്ടി കൊണ്ടു വാ.” അനു ജീവിതത്തിലേക്ക് കടന്നു വന്ന ഈ മൂന്നുമാസത്തിൽ ഒരിക്കൽ പോലും മ- ദ്യപിച്ചു വീട്ടിൽ കയറിയിട്ടില്ല. ഇന്ന് അമ്മയുടെ വായിലിരിക്കുന്നതു മുഴുവൻ കേൾക്കേണ്ടി വരും എന്ന് മനസ്സിലാക്കിത്തന്നെയാണ് പൂമുഖത്തേക്കു കടന്നത്. സാധാരണ ഈ സമയത്ത് അമ്മയോട് വർത്തമാനം പറഞ്ഞു തന്റെ വരവും കാത്ത് അവളും ഇവിടെ ഉണ്ടാകേണ്ടതാണ്. കാര്യമായ എന്തൊക്കെയോ നഷ്ടപ്പെട്ടത് പോലെ.
“ഇന്ന് കു- ടിച്ചിട്ടാണ് വന്നത് അല്ലെ? എനിക്കറിയാമായിരുന്നു നീ ഇന്ന് നാലുകാലിലെ വരൂ എന്ന്. എന്തൊക്കെയടാ രാവിലെ നീ ഇവിടെ കാട്ടിക്കൂട്ടിയത്?”
“അത് അമ്മെ, അവള് പിന്നെ ഞാൻ പറയുന്നത് എതിർത്ത് പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നു. അവൾക്ക് ഒന്ന് ഞാൻ പറയുന്നതു കേട്ടു മിണ്ടാതിരുന്നാൽ പോരെ? എന്തിനാ എന്നെ ശുണ്ടി പി- ടിപ്പിക്കാൻ നിൽക്കുന്നത് ?”
“അതെന്താ നിനക്ക് മാത്രമേ ദേഷ്യം പിടിക്കാൻ പാടുള്ളു? അവളും ഒരു മനുഷ്യസ്ത്രീ അല്ലെ? ഇഷ്ടപെടാത്തത് കേൾക്കുമ്പോൾ പൊ- ള്ളുന്ന മനസ്സു തന്നെയാണ് എനിക്കും അവൾക്കും എല്ലാവർക്കും ഉള്ളത്. ഭർത്താവ് പറയുന്നതൊക്കെ അനുസരിച്ചു ജീവിക്കുന്ന പെണ്ണാണെങ്കിലും അവൾക്കും കുറച്ചു മര്യദയൊക്കെ കൊടുക്കണം. അത് ഒരിക്കലും ഒരു കുറവല്ല. അവിടെയാണ് നിന്നെപോലുള്ളവരുടെ കുറച്ചു ഈഗോ ഒക്കെ കാറ്റിൽ പറത്തേണ്ടത്. നിന്നെ പോലുള്ളവർ ഒരു കാര്യത്തെ കാണുന്നത് അവരുടെ വീക്ഷണങ്ങളിൽ മാത്രമാണ്. അവൾ ആഴ്ച്ചക്ക് ആഴ്ചക്ക് വീട്ടിൽ പോകുന്നത് അവൾക്ക് സന്തോഷിക്കാനല്ല. അവളുടെ കൃഷി സ്ഥലത്തുനിന്നും കൊണ്ടുവരുന്ന തേങ്ങയും പച്ചക്കറിയും ഒക്കെയാ ഇവിടെ വെക്കുന്നത്. അറിയോ നിനക്ക്? മാസത്തിൽ ഏഴായിരം രൂപയാകുന്ന പലചരക്ക് കടക്കാരന്റെ കഴിഞ്ഞ മാസത്തെ പറ്റ് വെറും ആയിരത്തഞ്ഞൂറു രൂപയായിരുന്നു. അതിൽ നിന്നു കിട്ടുന്ന മിച്ചം കൊണ്ട് നീ കടമെങ്കിലും കുറച്ചു കുറച്ചു തീർക്കട്ടെ എന്നാണ് അവളാഗ്രഹിച്ചത്. ഇതൊക്കെ അറിഞ്ഞാൽ അഭിമാനിയായ നീ എതിർക്കും എന്നവൾക്കറിയാം. അതുകൊണ്ടാണ് കാര്യങ്ങൾ നീ അറിയാതെ വെച്ചത്? എനിക്കത് ഒരു അഭിമാനക്കുറവായി തോന്നുന്നില്ല. അവരുടെ ഒറ്റമകളാണ്, അതൊക്കെ അവൾക്കുള്ളതാണ്. അവരത് സ്നേഹത്തോടെ കൊടുക്കുമ്പോൾ എന്തിനു വേണ്ടാ എന്ന് പറയണം?”
തന്റെ ഓരോ ന്യായങ്ങളും അമ്മ തകർത്തുടയ്ക്കുകയാണ്. ഒന്നും പറയാതെ മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറുമ്പോൾ ഒരു കാര്യം ശ്രദ്ധിച്ചു അമ്മ ഭക്ഷണം വേണോ എന്നുപോലും ചോദിക്കുന്നില്ല. അമ്മയ്ക്കും തന്നോട് ദേഷ്യമായിരിക്കും. മു-റിയുടെ വാതിലുകൾ തുറന്നപ്പോൾ മനസ്സിൽ വലിയൊരു കൊ- ള്ളിയാൻ മിന്നി മാഞ്ഞു.
“ഞാൻ ഇങ്ങു പോന്നു! എനിക്ക് നിങ്ങളില്ലാതെ പറ്റില്ല! എന്തൊക്കെ പറഞ്ഞാലും ആ മനസ്സിൽ നിന്നും എന്നെ പറിച്ചെറിയാൻ കഴിയില്ല എന്നെനിക്കറിയാം.”
“അത് അനു ഞാൻ…” “ഒന്നും പറയണ്ടേ. എന്നോടൊരിക്കലും ക്ഷമയും ചോദിക്കരുത്. ചെറിയ കാര്യത്തിന് നിങ്ങളെ വിട്ടുപോയ ഞാനാണ് ശരിക്കും പൊട്ടത്തി. ഇവിടുന്നു പോയ ഓരോ നിമിഷത്തിലും ഞാൻ തിരിച്ചറിയുകയായിരുന്നു. എനിക്ക് നിങ്ങളോടുള്ള ഇഷ്ടത്തിന്റെ ശക്തി. ഞാൻ എന്തെങ്കിലും പറയുമ്പോൾ എതിർക്കാതെ സ്നേഹത്തിൽ എന്നെ പറഞ്ഞൊന്നു മനസ്സിലാക്കിയാൽ മതി. ഞാൻ അത് മറന്നേക്കാം. അത് തിരുത്തിക്കൊള്ളാം. എനിക്ക് നിങ്ങളെക്കാൾ വലുതായി ഒന്നുമില്ല ഈ ലോകത്തിൽ!”
ഒന്നും പറയാതെ അവളെ ചേർത്ത് പിടിച്ചു മൂ ർദ്ധാവിൽ ചും- ബിക്കുമ്പോളും അവൾ ചിരിക്കുകയാണോ കരയുകയാണോ എന്ന് മനസിലായില്ല. ഒടുവിൽ ചോറെടുത്തു വെച്ചിട്ടുണ്ട് താഴേക്ക് വാ എന്ന് പറഞ്ഞു തന്റെ കൈപിടിച്ചു പതിയെ താഴേക്കു ഇറങ്ങുമ്പോൾ കണ്ടു, ഒരു ഭാര്യയുടെ തന്റെ കാര്യത്തിലുള്ള ശ്രദ്ധ,സ്നേഹം! ഒന്ന് പിണങ്ങിയാലും നമ്മളെ അവരെ പോലെ സ്നേഹിക്കാൻ മറ്റാരെങ്കിലും ഉണ്ടാകുമോ? ഇല്ലായിരിക്കും അല്ലെ? ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…
രചന: Latheesh Kaitheri