രാവിലെയുള്ള ഈ കൂടികാഴ്ച്ചകള് മാത്രം മാണ് ഞങ്ങളുടെ പ്രണയത്തിന്റെ ആകെയുള്ള സമ്പാദ്യം…

രചന : Shafeeque Navaz

എന്നും അമ്പലകുളത്തിലെ കു-ളിയും കഴിഞ്ഞു ഞാന് ഇറങ്ങുപോഴേക്കും രാധ അമ്പലത്തില്നിന്നും തോഴുത് ഇറങ്ങിരിക്കും. തിരിച്ച് വീട്ടിലേക്കുള്ള യാത്ര ഒരുമ്മിച്ചാണ്.. ഇന്നലെ കഴിഞ്ഞതും വീട്ടിലേ വിശേഷങ്ങളും പറഞ്ഞുള്ളരു യാത്ര ഇടായ്ക് എന്റെ കോഴ്സ്നേ പറ്റി തിരകുപോള് എല്ലാം ശരിയാകും രാധേ കോഴ്സ് കഴിഞ്ഞാല് ഉടനെ ട്രെയ്നിങ്ങ് അത്കഴിഞ്ഞാല് ഉടനെ ഗള്ഫില് ഒരുജോലി പിന്നേ നിന്റെ വീട്ടില് വന്നു പെണ്ണു ചോദിക്കാലോ എനിക്ക് . എന്നെക്കെയുള്ള സ്വപ്നങ്ങളും ആഗ്രഹങ്ങളും പറഞ്ഞു നടക്കും.

അമ്പല മതില് കഴിഞ്ഞ്,, ആല്തറയുടെ അരികിലൂടെയുള്ള ഇടവഴിയിലേക്ക് നടന്ന് കഴറുപോള് ഇരുവശങ്ങളിലും പൂത്ത് നില്കുന്ന ശീമകൊന്നയുടെ വേലികളും

ചെമ്പകപൂവിന്റെയും മുല്ലയുടെ സുഗന്ദം നല്കുന്ന ഇളം കാറ്റു വീശുപോള്. അറിയതെ ഞങ്ങളുടെ കൈകള് കോര്ത്തുള്ള നടത്തവാ പിന്നീട,, അതില് മനസ്സും മനസ്സും തമ്മില് പ്രണയം കൈമാറിയിരുന്നു,.

ഇ പ്രണയം തുടങ്ങിയട്ട് നാലു വര്ഷം കഴിയുന്നു. എന്നും രാവിലെയുള്ള ഇ കൂടികാഴ്ച്ചകള് മാത്രം മാണ് ഞങ്ങളുടെ പ്രണയത്തിന്റെ ആകെയുള്ള സമ്പാദ്യം

സ്ക്കൂള് വിദ്യാഭ്യാസം കഴിഞ്ഞ് രാധ എങ്ങും പഠിക്കാന് പോയില്ലാ.. പെണ്കുട്ടിയല്ലേ എന്തിന പഠിച്ചിട്ട്. എന്നയിരുന്ന് വീട്ടുകാരുടെ ചോദ്യം ..

എന്റെ സ്കൂള് വിദ്യാഭ്യാസം കഴിഞ്ഞ് കുറച്ചുനാല് വായനശാലയും അമ്പലപറന്പുയമായ് കളിയും പ്രണയവുമായ് കഴിച്ചുകൂട്ടി.. പിന്നിട് അച്ഛന്റെ ഉത്തരവാദിത്വം തീര്ക്കാനായ് അച്ഛന് എന്നെ ടൌണിലുള്ളരു പ്രെയ്വറ്റ് ITI ല് ചേര്ത്തു ഇവിടുന്ന് ഇരുപത് കിലോമിറ്റ൪ ഓളം ദൂരംഉണ്ട് ടൌണിലേക്ക് ,,

പിന്നാ എന്നുംബസ്സിലുള്ള യാത്രആയിരുന്നു

എന്റെയും രാധയുടെയും കൂടികാഴ്ച്ചകള് ശനിയും ഞായറുകളിലുമായ് ഒതുങ്ങി ,, മാറി

ടൌണില് ഉള്ള എന്റെ പടുത്തതില് പുതിയ കൂട്ടുകാരെ കിട്ടി. പുതിയ ശൈലികള് പുതിയ മുഖങ്ങള്, പുതിയ ശീലങ്ങള് എല്ലാം ..പക്ഷെ രാധയ്ക് പകരം മറ്റ്ഒരു രാധയെ എനിക്ക് അവിടെ കണാന് കഴിഞ്ഞില്ലാ.. കണ്ടെത്താന് ഞാന് ശ്രമിച്ചതുംഇല്ലാ

പിന്നീട് കൂട്ടുകാരുമായ് ക്ളാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകാന്തുടങ്ങി , ചെറുതിലെ അച്ഛന് കൊണ്ടുപോയ ഓര്മ്മയെഉള്ളു സിനിമിയ്ക്ക്, അച്ഛന് ഞായറഴ്ച്ച മാത്രം കിട്ടുന്ന അവതി ദിവസം ടൌണില് ഇത്രയും ദൂരംവന്നു കാണന് അച്ഛന് മടിയുള്ളതു കൊണ്ട് അച്ഛന്നോട് അങ്ങനെയുള്ള ആഗ്രഹങ്ങള് ഞാന് പറയാറ് ഇല്ലായിരുന്നു..

ഇത്ഇപ്പോള് ഞങ്ങള് ഫ്രെണ്ട്സ്സ് മാത്രം ആദ്യമായാ ഇങ്ങനെയെക്ക .. ഒച്ചയും ബഹളവും വിസിലടിയും നായകന്റെ എന്ടിക്ക് പേപ്പര് കീറി എറിയല്ലും എല്ലാ.. എന്ത് രസവാ.. ഗ്രമത്തില് താമസിച്ച എനിക്ക് അത് ഒരു പുതിയ അനുഭവമായിരുന്നു..

ഒരു നിമിഷം ഞാനും ഒന്നു ആലോചിച്ചു പോയ് ഞങ്ങളുടെ ഗ്രാമത്തില്ലും ഒരു സിനിമാ കൊട്ടക ഉണ്ടായിരുന്നങ്കില് എന്ന്.. കുടുംബത്തോടെ എന്നും പോയ് കാണയിരുന്നു.. പിന്നാ ലാലേട്ടന്റെയും മമ്മുക്കയുടെ.. സിനിമകള് ഫാന്ഷോ നടത്തി ആഘോഷമാക്കായിര്രുന്നു.. . എന്നെക്കെ..

വെള്ളിയാഴ്ച്ചകളിലെ സിനിമാ കാണലുംകഴിഞ്ഞ് അടുത്താ ബസ്സ് കഴറുന്നതിന് മുന്പ്.. അച്ഛന് വണ്ടികൂലിക്ക് തരുന്ന കാശ് മിച്ചം പിടിച്ചവയില് നിന്ന്,,

ടൌണിലേ സുന്ദരികള് അണിയുന്ന മോഡേണ് വളയും മാലയും രാധയ്ക് ചേരുന്നവാ വാങ്ങി ബാഗില് വെച്ചുഒരു പോകാ ശനിയാഴ്ച്ച അമ്പലത്തില് വരുന്ന രാധയ്ക് കൊടുക്കാന്..

പക്ഷെ ഞാന് കൊടുത്തത് വളയും മാലയും ഒന്നും വാങ്ങി അണിഞ്ഞിരുന്നില്ലാ രാധ അവള്ക്കു അത് ഒന്നും ഇഷ്ടമല്ലായിരുന്നു.. അവള്ക്ക് ഇന്നുംഇഷ്ടം കുപ്പി വളയും കരിമണിമാലയും, പട്ടത്തി പൂവും തന്നെയാ,,

അതക്കെ അണിഞ്ഞു വരുന്നാ അവളെ കാണന് ഒരു പ്രത്യേക ഭംഗി തന്നെയാ.. ഏത് ടൌണില് വളര്ന്നാലും എത്ര മേക്കപ്പ് ഇട്ടാലും കിട്ടാത്താ ശാലിന സൌന്ദര്യം മാണ് എന്റെ രാധയ്ക്ക് എന്റെ കണ്ണുകളില് എന്നും

വലിയ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒന്നും ഞാന് കണ്ടിരുന്നില്ലാ അവളില്.. ചെറിയചില ആഗ്രഹങ്ങളില് മാത്രമായി ഒതിങ്ങിരുന്നു അവള് ,,

വിവാഹം കഴിഞ്ഞു വര്ഷത്തില് ഒരിക്കല് അവള്ക്കു ഇണങ്ങുന്നതും എനിക്ക് ഇഷ്ടമുള്ളതുമായ ട്രെസ്സ് എടുക്കാനായ് ടൌണില് കൊണ്ടുപോകണം വിവാഹത്തിന്റെ ഓര്മദിവസം ഞാന് അവളോടപ്പംതന്നെ കാണണം.. ഞങ്ങള്ക്കു ഒരു മകള് ഉണ്ടാകുവാണേല് അവള്ക്ക് അവളുടെ അച്ഛമ്മയുടെ പേര്ഇടണം .. ഏത്ഒരു നാട്ടിന്പുറങ്ങളില് ജീവിക്കുന്ന പെണ്ണിന് തോന്നുന്നാ ചെറിയ വാശികളും ആഗ്രഹങ്ങളും മാത്രമായിരുന്നു അവളില്… ഇത്രയും നാള് ഇങ്ങനെയെക്ക കടന്നുപോയ് ഇനി അത് പറ്റില്ല കോഴ്സ് കഴിഞ്ഞ് ഒരു വര്ഷത്ത ട്രെയ്ന്നിങ്ങും കഴിഞ്ഞു..

വിസാ ശരിയാക്കാനായ് നാട്ടില് നിന്നും ഒരാഴ്ച മാറിനിന്നു എല്ലാ പേപ്പറും ശരിയാക്കി… ഇനി നാല് മാസത്തിനുള്ളില് ഗള്ഫിലോട്ട് കടന്ന് ഒന്ന് നില ഉറപ്പിക്കണം..

നാളെ അവളെ കണ്ട് സീരിയസ്സായ് തന്നെ പറഞ്ഞുറപ്പിക്കണം, രണ്ടു വര്ഷം എനിക്ക് വേണ്ടി കാത്തിരിക്കണം രാധുഎന്ന് ഒരു ഗള്ഫുകാരനായ് വരുപോള് അവളുടെ വീട്ടുകാര്ക്കും എതി൪പ്പ് കാണില്ലാ..
എന്റെ അച്ഛനും ഇ ബന്ധത്തോട് താല്പര്യം ഉണ്ട്.അച്ഛനോട് എല്ലാം ഞന് തുറന്നു പറഞ്ഞട്ടുണ്ട്,. നിനക്ക് ഒരു ജോലിയാകട്ടെ എന്നിട്ട് നോക്കാം.. എന്നാ അച്ഛന്റെ ഒരുഇത്

നാളെ അമ്പലത്തില് വെച്ചു കാണുപോള് എല്ലാം രാധയോട് പറയാംഎന്ന് ഞാന് തീരുമാനിച്ചു…

പതിവുപോലെ അമ്പലകുളത്തിലെ കുളിയും കഴിഞ്ഞു.. പുറത്ത് മതലിനോട് ചേര്ന്നു ഞാന് അവളെയും കാത്തു നിന്നു…

പതിവിലും താമസം അവളു വരാന് അതോ എനിക്ക് തോന്നുന്നതോ… രാധിക പ്രസാധവുമായ് നടന്നു വരുന്നുണ്ട്..

വന്നു എന്റെ നെറ്റിയില് കുറിതൊടും എന്ന ആഗാംശയോടെ നിന്നാഎനികു തെറ്റി, അവളു മറന്നതോ മറവി അഭിനയിച്ചതോ,,, ഞാന് ഓര്മ്മ പെടുത്താനും പോയില്ലാ,. അവള് എന്റെ ഒപ്പംനടന്നുകൊണ്ട് ചോദിച്ചു

ഏട്ടാ,. “ഏട്ടന് എപ്പോവന്നു”

അതിന് മറുപടി കൊടുക്കാതെ. ഞാന് പറയാന് വന്നകാര്യം പറഞ്ഞു തുടങ്ങും മുന്നേ..
അവളു വീണ്ടും, “ഏട്ടാ ഇത് ശെരിയാകൂലാ.. ഇനി ഇങ്ങനെ കാണന്ഒന്നും വന്നു നില്കണ്ടാ..എനിക്ക് ഇഷ്ടല്ലാ.. നമ്മുടെ കാര്യം അച്ഛന് അറിഞ്ഞു .. ഒരുപാട് ചീത്തയും പറഞ്ഞു… ഇനി കാണന് വരരുത്”

അവളുടെ വാക്കുകള് ഒരുവേധനയോടെ കേള്ക്കാനെ എനിക്കു കഴിഞ്ഞുള്ളു കൂറച്ചു ദിവസം ഒന്നു മാറിനിന്നപ്പോള് അവളില് ഉണ്ടായ മാറ്റം എന്നെ അമ്പരപിച്ചു,, ഇതായിരുന്നോ ഞാന് സ്നേഹിച്ച രാധു , ഇങ്ങനെ ആയിരുന്നോ., എന്നുള്ള ചിന്താ എന്നിലൂടെ കടന്നുപോയ്കൊണ്ട് ഞാന് ചോദിച്ചു

എന്താ രാധികെ ,, ? എന്താ ഇപ്പോള് ഇങ്ങനെ .. ?

അത്.. അത് അച്ഛന് ഇഷ്ടവല്ലാ ഇത്ഒന്നും അതുകൊണ്ട് ഇനി എന്നെകാണന് വരരുത്,, ഇങ്ങനെയുള്ള സംസാരവും വേണ്ടാ,,

എന്തക്കയോ അവളോട് പറയണം എന്നു മനസ്സില് കരുതിവെച്ചകാര്യങ്ങള് അവളുപറഞ്ഞ ഇ വാക്കുകള് എന്റെ മനസ്സിനെ ശ്യൂന്യമാക്കി..

കഴിഞ്ഞ ആഴ്ചയില് കണ്ടാ ഒരു സിനിമയില് നായിക നായകനോട് പറയുന്നതും ഇത് തന്നെയല്ലേ., അതിനെ അവരു പറയുന്നത്.. തേപ്പ്.. തേച്ചു എന്നെക്കയാണ്.. പക്ഷെ അത് സിനിമയില്. ഇത്എന്റെ ജീവിതത്തില്. എന്താ ഇങ്ങനെ .. അവളോട് ഒന്നും മിണ്ടാതെ,. അവളോട്ഒപ്പം നടന്നു പലതും ചിന്തിച്ചു കൂട്ടി.. ആല്തറാ കഴിഞ്ഞു.. ഇടവഴികഴറി.. പക്ഷെ എന്നും, നല്കാറുള്ള, സുഗന്ദവും കൊണ്ട് ഇളം കാറ്റു മാത്രം വീശിയില്ലാ,, .അതോ എന്നു അവളുടെ കൈകോര്ത്തു പിടിക്കുപോള് എനിക്ക് അനുഭവിക്കുന്നതായിരുന്നോ അത് ആ കാറ്റും സുഗ്നദവും,, …. അതെ,..

ഇടവഴി അവസാനിച്ചു… ഇനി ഞങ്ങളുടെ വീട്ടിലേക്കുള്ള രണ്ടുവഴികള് മാത്രം.

ഇനി ഒരിക്കലും അവളെ കാണാന് പോയ് നില്ക്കാന് കഴിയില്ലലോ എന്ന വിശമത്തോടെ ഞാന്. വീടില്ലേക്ക് നടന്നതും… പിന്നില് നിന്നും, മഹേഷേട്ടാ..എന്ന് ഒരു വിളി,,

പിന്നേ..അച്ഛന് വേറെരു കാര്യം കൂടി പറഞ്ഞു,.,

വിളികേട്ട് ഞാന് തിരിഞ്ഞുനിന്നു അത് കേള്ക്കാനായ്… “നീയും മഹേഷും കൂടി എന്നും ഇങ്ങനെ സംസാരിച്ചാല്, നിങ്ങളുടെ ആദ്യരാത്രി നിങ്ങള്ക്ക് സംസാരിക്കാന് ഒന്നും കാണില്ലന്ന്”

ഒന്നും മനസ്സിലാക്കാന് കഴിയാതെ ഞാന്.

എന്ത്,,? അതേ മഹേഷേട്ടന്റെ അച്ഛന് പേടിയാ മഹേഷേട്ടനെ കെട്ടികാതെ ഗള്ഫില് വിടാന്.. കഴിഞ്ഞ ദിവസം വീട്ടില് വന്നിരുന്നു അച്ഛന് പെണ്ണുചോദിക്കാന്… എന്റെ അച്ഛനും സമ്മതം മൂളി ഇന്നലെ പൊരുത്തവും നോക്കി.. പത്തില് എട്ടും പെരുത്തവുംഉണ്ട്.. നാല്പത് ദിവസം കഴിഞ്ഞേരു ശുഭ മുഹൂ൪ത്തവും ഉണ്ട്.. .. ഇനി വഴിയില് വെച്ച് സംസാരിക്കാന് എനിക്ക് ഇഷ്ടമല്ലാ മണിയറയില് ഏട്ട്ന്റെ നെഞ്ചില് തലവെച്ച് സംസാരിക്കാകാനാ ഇഷ്ടം …..

ഏട്ടന്റെ.. അച്ഛനാ പറഞ്ഞത് രാധുതന്നെ ഇത് അവനോട് പറഞ്ഞമതിയെന്ന്..
എന്നെകെ പറഞ്ഞുകൊണ്ട്. പ്രസാധവും തൊട്ട് തന്ന്.. ചമ്മിയ ചിരിയോടെ മുഖംപൊത്തിപിടിച്ചുകൊണ്ട് രാധിക ഓടിമറഞ്ഞപ്പോള്..

ആ ഒരുനിമിഷം ഞാന് സ്വപ്നങ്ങള് സ്വന്തമാകിയവനായ് മാറിയിരുന്നു…

പെട്ടെന്ന് അച്ഛനെ ഓര്മ്മ വന്നു… ബ്-ളെഡി ഗ്രാമവാസി ഫാദര് ഒരു നിമിഷംകൊണ്ട് തീ തീറ്റിച്ചു കളഞ്ഞില്ലേ,.

രണ്ട് വര്ഷംകഴിഞ്ഞെ നടക്കുഎന്നു ഞാന് കരുതിയത് രണ്ട് മാസത്തിനകം നടക്കുംഎന്നുള്ള .. ഇരട്ടി സന്തോഷത്തോടെ വീട്ടില്ലേക്ക് കഴറിയപ്പോള്..

വീട്ടില് ഇരുന്ന് വിവാഹ സദ്യക്ക് എത്രകൂട്ടം പായസംവേണം എന്നുള്ള ചര്ച്ചയില് ആയിരുന്നു,, ആ ഗ്രാമവാസി.. തന്തമാര്… ലൈക്ക് കമന്റ് ചെയ്യണേ…
രചന : Shafeeque Navaz

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters