കാർത്തികേയൻ, തുടർക്കഥ ഭാഗം 5 വായിക്കുക…

രചന: ഗൗരിനന്ദ

“പല്ലവി…എന്താടോ…?? എന്താ പറ്റിയെ…പല്ലവി…”

അവളെ താങ്ങിയെടുത്ത് കൊണ്ട് കവിളിൽ തട്ടി ചോദിക്കുമ്പോഴും എന്ത് പറയണമെന്നറിയാതെ ആകെയൊരു ജാള്യത വന്ന് മൂടുന്നതറിഞ്ഞു…ചോദ്യമാവർത്തിക്കുമ്പോഴും മനസിന്റെ കടിഞ്ഞാൺ ഒരു പൊ-ട്ടിക്കരച്ചിലോടെ ആ നെഞ്ചിലേക്ക് ചേർന്നിരുന്നു…വേ-ദന കണ്ണുനീരിലൂടെ പ്രതിഭലിക്കുന്നത് അറിഞ്ഞിരുന്നു…സ്വബോധം വന്നതും അല്പം ജാള്യതയോടെ മാറി നിന്നു…

“എനിക്ക്…എനിക്ക് ചെറിയൊരു തലവേ-ദന…”

പറയുന്നത് കള്ളമാണെങ്കിലും തന്റെ  പ്രശ്നം എങ്ങനെ പറയണമെന്നറിയാതെ കുഴങ്ങി നിൽക്കുവാരുന്നു…പറഞ്ഞു തീരുന്നതിനു മുൻപ് മുന്നിലേക്ക് വേച്ചു വീഴാൻ പോയപ്പോഴേക്കും അവൻ തന്റെ കയ്യാൽ ചേർത്ത് പിടിച്ചിരുന്നു….അവളെ ബെഡിലേക്ക് ഇരുത്താൻ തുടങ്ങിയപ്പോഴാണ് കാർത്തി അവളെ ആകമാനമൊന്ന് നോക്കിയത്…കാര്യം മനസിലായതും അവളെ ബെഡിലിരുത്തി അവൻ പുറത്തേക്ക് പോയി…അവൻ അകന്ന് പോയതും വീണ്ടുമൊരു ഒറ്റപ്പെടൽ മനസിനാകെ വന്ന് മൂടിയിരുന്നു…എത്ര ഭീ-മാകാരമായ അവസ്ഥയാണിത്…വേദന ക-ടിച്ചമർ-ത്തുമ്പോഴും തനിക്കിതെങ്ങനെ സാധിക്കുന്നുവെന്ന് ഒരുനിമിഷം ഓർത്തു പോയി…തന്റെ വീട്ടിലായിരുന്നെങ്കിൽ നാലുപാടും പൊട്ടുമാറുച്ചത്തിൽ കരഞ്ഞിരുന്നു…ഓർക്കും തോറും സങ്കടം തികട്ടി വന്നിരുന്നു…അൽപ സമയത്തിന് ശേഷം കയ്യിലൊരു സ്റ്റീൽ ഗ്ലാസുമായി വരുന്ന കാർത്തിയെ സംശയത്തോടെ നോക്കിയിരുന്നു…

“എന്തായിത്…??” കയ്യിലെ ഗ്ലാസ്സിലേക്കും കാർത്തിയുടെ മുഖത്തെക്കും മാറി മാറി നോക്കി കൈകൾ  വയറിലമർത്തിക്കൊണ്ടവൾ ചോദിച്ചു…

“ഉലുവ അരച്ചതാ…ഈ സമയങ്ങളിൽ വൈശുന് അമ്മ കൊടുക്കുന്നത് കണ്ടിട്ടുണ്ട്…ചവ-ർപ്പ് കാണും…കാര്യമാക്കണ്ട…ഇത് കുടിക്ക്…”

ഗൗരവം കൈവിടാതെ ശാന്തമായി പറഞ്ഞതും ഉള്ളിലെ നീ-റ്റലിന്റെ ആക്കം കുറയുന്നതറിഞ്ഞിരുന്നു…മെല്ലെ അത് കുടിക്കുമ്പോഴും ചവ-ർപ്പ് കൊണ്ട് കണ്ണുകൾ ഇറുക്കെ അടച്ചിരുന്നു…അപ്പോഴും ശ്രദ്ധിച്ചിരുന്നില്ല,,,തന്റെ നഖങ്ങൾ കാർത്തിയുടെ കയ്യിൽ നീ-റ്റലുണ്ടാക്കുന്നത്…ഒരുനിമിഷം തന്റെ മുന്നിലിരിക്കുന്നത് വൈശുവാണെന്നവൻ ഓർത്തു പോയി…ഒരു ചെറിയ വേദന പോലും അവൾക്ക് സഹിക്കാൻ പറ്റിയിരുന്നില്ല…ഒരു തൊട്ടാവാടിപെണ്ണ്…ഈ സമയങ്ങളിൽ അവൾ കരയുന്നത് ഒരുപാട് കണ്ടിട്ടുണ്ട്… അപ്പോഴൊക്കെയും തന്റെയൊരു തലോടൽ മതിയായിരുന്നു അവള്ടെ എല്ലാ വേദനയും മാറാൻ…

“തനിക്ക് വയറ് വേ-ദനിക്കുന്നുണ്ടോ…?”

ഗ്ലാസ് കയ്യിലേക്ക് വാങ്ങിയവൻ ചോദിച്ചതും പവി ഒരു പി-ടച്ചിലോടെ അവനെ തലയുയർത്തി നോക്കി…എന്താണ് പറയേണ്ടത്…?? അറിയില്ല…പരിഭ്ര-മത്തോടെ പുതപ്പിലേക്ക് ഒതുങ്ങിക്കൂടാൻ ശ്രമിച്ചതും കാർത്തി കണ്ണുകൾ കൊണ്ട് രൂക്ഷമായൊന്ന് നോക്കി…ദാവണി മാറ്റി വയറിലേക്ക് കൈയ്യ-മർത്തുമ്പോൾ ഒരുപക്ഷേ ആ സ്പർശനം തന്നെയാണ് തന്റെ വേ-ദനകൾ നീക്കുന്നതെന്ന് തോന്നിയിരുന്നു…വയറിൽ കൈകൊണ്ട് തലോടുന്നതിനോടൊപ്പം കാർത്തി മറ്റെന്തോ ആലോചനയിലാണെന്ന് മനസിലായിരുന്നു…ഒരുനിമിഷം ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു പോയി…വൈശാലി എത്ര ഭാഗ്യവതിയായിരുന്നിരിക്കാം…?? കാർത്തിയുടെ സ്നേഹം കുറച്ച് നാളത്തെക്കെങ്കിൽ പോലും  അനുഭവിക്കാൻ അവൾക്ക് ഭാഗ്യം ലഭിച്ചില്ലേ…??

“വേദന കുറവുണ്ടോ…??” തിരുമ്മുതിനൊപ്പം മുഖത്തേക്ക് നോട്ടമെറിഞ്ഞു ചോദിച്ചതും ആശ്വാസത്തോടെ തലയാട്ടി കാണിച്ചു…മനസൊരുപാട് സന്തോഷിക്കുന്നുണ്ട്…എന്തിനാണത്..?ഒരുപക്ഷേ കാർത്തിയുടെ സാമിഭ്യം പോലും തനിക്ക് സന്തോഷമായിരിക്കാം…

“ഓരോ തുള്ളി രക്തവും ഇറ്റ് വീഴുമ്പോളും ബോധ്യമുണ്ട് അമ്മയാവാനുള്ള തന്റെ പ്രയാണത്തിലെ ഒരേട് മാത്രമാണിതെന്ന്…പുരുഷനിൽ നിന്ന് മറച്ചു വെയ്ക്കേണ്ട ഒരു രഹസ്യവുമല്ലിത്…സ്വന്തം ശരീരത്തെ നോവിപ്പിച് കൊണ്ട് പുതുജീവന് ജന്മം നൽകുന്ന പെണ്ണിനോട് പ്രണയത്തെക്കാൾ ഉപരി സ്നേഹത്തേക്കാൾ ഉപരി എനിക്ക്  ബഹുമാനമാണ്,,,ആരാധനയാണ്…അത് തോന്നോടായാലും ഞാൻ അറിയാത്ത എന്റെ അമ്മയോടായാലും…”

പ്രണയത്തിൽ നിന്ന് ആ മനസിന്റെ നന്മയിലേക്ക് ആരാധനയോടെ നോക്കുമ്പോഴും കണ്ണുകൾ അറിയാതെ നിറഞ്ഞിരുന്നു… പെണ്ണിനെ അറിയാൻ പെണ്ണാവണമെന്നില്ലടോ,,,ഒരു പെണ്ണിന് പിറന്നവനാണെന്ന ബോധമുണ്ടായാൽ മതി…അനാഥനെങ്കിലും കാർത്തികേയന് ആ ബോധം ആവോളമുണ്ട്….

കാർത്തിയുടെ ആ വാക്കുകളിൽ അറിയുകയായിരുന്നു ഒരു പുരുഷൻ പെണ്ണിനെ എങ്ങനെ മനസിലാക്കുന്നുവെന്ന്… പുറത്തേക്കിറങ്ങാൻ വന്ന കാർത്തിയുടെ കയ്യിൽ പിടിച്ചു ഒരുനിമിഷം നിർത്തി…സ്വന്തം മനസാക്ഷിയിൽ ചെയ്തത് നൂറ് ശതമാനം ശരിയായിരുന്നെങ്കിലും കാര്യമറിയാത്ത കർത്തിക്ക് മുന്നിൽ താൻ തെ-റ്റുകാരിയാണ്…

“ഞാൻ മനഃപൂർവം അടിച്ചതല്ല…അങ്ങനെ ഒക്കെ പറഞ്ഞപ്പോ,,,നിയന്ത്രണം വിട്ട് പോയിട്ടാ…”

അത്രയും പറഞ്ഞാ കൈ വിടുമ്പോഴേക്കും കാര്യമറിയാതെയവൻ നെറ്റിചുളിച്ചിരുന്നു…കാര്യങ്ങളുടെ ഏകദേശരൂപം സൂചിപ്പിച്ചതും അവനൊന്ന് മൂളിക്കൊണ്ട് പുറത്തേക്ക് പോയി…അരമണിക്കൂറിനു ശേഷം വന്ന കാർത്തിയുടെ കയ്യിൽ രണ്ട് മൂന്ന് കവറും ഉണ്ടായിരുന്നതവൾ ശ്രദ്ധിച്ചു…

“നിനക്ക് ആവിശ്യമുള്ളതെല്ലാം ഇതിലുണ്ട്…കെട്ടിയ താലിയുടെ കടമയാണെന്ന് വിചാരിക്കരുത്…മനുഷ്യത്വം എന്നൊരു വികാ-രം ഉള്ളത് കൊണ്ട് മാത്രം…”

ഗൗ-രവത്തോടെ അത്രയും പറഞ്ഞിറങ്ങി പോകുന്ന കാർത്തിയെ പുഞ്ചിരിയോടെ നോക്കി…കാർത്തികേയനെന്ന മനുഷ്യനെ ഇനിയും അറിയാനുണ്ടെന്ന് തോന്നി…തനിക്ക് പിടിതരാതെ നടക്കുകയായാണ്,,,എങ്കിൽ പോലും അതിനും ഒരു സുഖമുണ്ടെന്ന് തോന്നിയിരുന്നു…സമയം കളയാതെ വേഗം ചെന്ന് കു- ളിച്ചു ഡ്ര-സ്സ്‌ മാറി…ഒരുവിധം ആശ്വാസം തോന്നിയിരുന്നു…ബെഡ്ഷീറ്റ് മാറ്റി വിരിയ്ക്കുമ്പോഴാണ് വാതിലിനടുത്തൊരു നിഴലനക്കം ശ്രദ്ധിച്ചത്…പിന്നിലേക്ക് തിരിഞ്ഞതും തല കുനിച്ച് നിൽക്കുന്ന വൈഷ്ണവിയെ കണ്ട് കാര്യമെന്തെന്നറിയാതെ അവളെ സംശയത്തോടെ നോക്കിയിരുന്നു…

“ഞാൻ പറഞ്ഞത് തെറ്റായിരുന്നു…സോറി,,,ഇനി ഞാനിതാവർത്തിക്കില്ല…” അത്രയും പറഞ്ഞ് തിരിഞ്ഞു പോകാൻ തുടങ്ങിയതും പവി അധരങ്ങളിൽ വിരിഞ്ഞ പുഞ്ചിരിയോടെ അവളെ കയ്യിൽ പിടിച്ചു ബെഡിലേക്ക് കൊണ്ടുവന്നിരുത്തി…ചൂണ്ട് വിരൽ കൊണ്ട് മുഖമുയർത്തിയതും നിറഞ്ഞ് നിൽക്കുന്ന അവളുടെ മിഴികൾ കണ്ട് പവി സഹതാപത്തോടെ അവളിലേക്ക് നോട്ടമയച്ചു…

“വൈഷ്ണവി,,,എന്താടാ…?? ”

ആ ചോദ്യം മതിയായിരുന്നു അടക്കി നിർത്തിയ കണ്ണുനീർ പുറത്തേക്ക് വരാൻ…പവിയെ വട്ടം ചുട്ടിപ്പിടിച് പൊട്ടിക്കരയുന്ന വൈഷ്ണവിക്ക് ആശ്വാസമെന്നോണം പവി പതിയെ അവള്ടെ മുടിയിലൂടെ തലോടിക്കൊണ്ടിരുന്നു… കരച്ചിലൊരുവിധം അടങ്ങിയതും കണ്ണുനീര് തു-ടച്ചവൾ എഴുന്നേറ്റു…

“ചേച്ചി,,,ഞാൻ ശരിക്കും ചേച്ചിയെ വേദനിപ്പിക്കാൻ തന്നെയാ അങ്ങനെയൊക്കെ പറഞ്ഞത്…അമ്മേടെ കഷ്ടപ്പാട് കാരണം എനിക്കിഷ്ടല്ലാരുന്നു നിങ്ങളെ…എന്റെ വൈശുവേച്ചിടെ സ്ഥാനം നിങ്ങള് ത-ട്ടിയെടുക്കാൻ നോക്കുവാണെന്നു തോന്നിയത് കൊണ്ടാ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞെ…”

“എന്നിട്ടിപ്പോ എന്നോടുള്ള ദേഷ്യവൊക്കെ എങ്ങനെയാ പോയെ…?? ”

പവി ഒരുതരം വാത്സല്യത്തോടെ ചോദിച്ചതും വൈഷ്ണവി രണ്ട് കൈ കൊണ്ടും കണ്ണുകൾ അമർത്തി തുടച്ചു…

“കാർത്തിയേട്ടൻ പറഞ്ഞാ എനിക്ക് മനസിലാകും…ഏട്ടന്റെ അനിയത്തി അല്ലെ ഞാൻ,,,,എന്റെ ഭാഗത്ത്‌ നിന്നെന്തേലും തെറ്റുണ്ടായാൽ പറഞ്ഞു മനസിലാക്കാനാകും ഏട്ടനാദ്യം ശ്രമിക്കുന്നത്…ഏട്ടൻ പറഞ്ഞിട്ടുണ്ട് നമ്മൾ തെറ്റ് ചെയ്‌താൽ അതേറ്റു പറയാനും ക്ഷമ ചോദിക്കാനും മടിക്കരുതെന്ന്…ഒരുപക്ഷേ ഈ കാര്യത്തിൽ ഏട്ടനെന്നെ തല്ലിയിരുന്നെങ്കിൽ എന്റെ ഉള്ളിൽ വാശി കൂടുകയേ ഉണ്ടാകു…അങ്ങനെയുള്ള ഏട്ടന്റെ വാക്കുകളെ ഞാനെങ്ങനെയാ ചേച്ചി തള്ളിക്കളയുന്നെ….”

വൈഷ്ണവിയുടെ ഓരോ വാക്കുകളിലും ഏട്ടനോടുള്ള സ്നേഹം നിഴലിച്ചിരുന്നു…പവിക്ക് സ്വയം ല-ജ്ജ തോന്നിയിരുന്നു,,,എന്തൊക്കെയാണ് താൻ ചിന്തിച്ചു കൂട്ടിയത്…അവർക്കിടയിലെ മനോഹരമായ സഹോദരബന്ധം മനസിലാക്കാൻ തനിക്കെന്തുകൊണ്ട് കഴിഞ്ഞില്ല…?? ഉള്ളിൽ കുറ്റബോധം തോന്നിയിരുന്നു…അൽപ നേരത്തെ നിശബ്ദതയ്ക്കൊടുവിൽ പവി തന്നെ മൗനം ഭേദിച്ചിരുന്നു…. “വൈശാലി എഴുതുമോ…?? ”

ഒരുനിമിഷത്തെ മൗനത്തിന് ശേഷം വൈഷ്ണവി ചുണ്ടിലൊരു പുഞ്ചിരി വരുത്തി പറഞ്ഞു തുടങ്ങി…

“ഉം….വൈശുവേച്ചി എഴുതുമായിരുന്നു…പക്ഷേ ഏട്ടന് വേണ്ടി മാത്രേ ആ തൂലിക ചലിച്ചിരുന്നുള്ളു…ഞാൻ കണ്ടറിഞ്ഞതാണ് അവരുടെ പ്രണയം…ചേച്ചി കേട്ടിട്ടില്ലേ,,,ശിവന്റെയും സതിയുടെയും ആ-ത്മാവിലലിഞ്ഞു ചേർന്ന പ്രണയം…അത്രയ്ക്കും ആഴത്തിലുള്ള പ്രണയമായിരുന്നവരുടെ…കണ്ടുനിൽക്കുന്നവർ പോലും അവരൊരിക്കലും പിരിയരുതേയെന്ന് ആഗ്രഹിച്ചു പോകും…പക്ഷേ,,,ഈ ജന്മം എന്റെ ചേച്ചിക്ക് ഏട്ടനെ വിധിച്ചിട്ടില്ല…ചേച്ചീടെ പിറന്നാളിന്റെ അന്നാ ഞങ്ങൾ മറക്കാനാഗ്രഹിക്കുന്ന ആ ദു-രന്തം നടന്നത്…ചേച്ചി ഞങ്ങളെ വിട്ട് പോയപ്പോ ഏട്ടന്റെ അവസ്ഥ,,,ഇന്നും ഓർക്കുമ്പോ പേടിയാകും…അത്രയ്ക്ക് ഭ്രാന്തമായിരുന്നു ചേച്ചി…അഞ്ചു വർഷങ്ങൾക്കിപ്പുറവും എന്റെ ചേച്ചി അതേ പ്രഭയോടെ ആ മനസിലുണ്ടെങ്കിൽ ഏട്ടന്റെ പ്രണയം എത്ര തീ-വ്രമായിരുന്നിരിക്കും…?? അതിന് ശേഷം ഏട്ടനൊന്ന് മനസ് തുറന്ന് പുഞ്ചിരിക്കുന്നത് ഞങ്ങളാരും കണ്ടിട്ടില്ല…ആ മുഖത്തൊരു പുഞ്ചിരി വിരിയുന്നെങ്കിൽ തന്നെ ഞങ്ങളെ ബോധിപ്പിക്കാനെന്നോണം മാത്രമായിരുന്നു…ഏട്ടനെങ്കിലും നല്ലൊരു ജീവിതം കിട്ടണെന്നാ ഞങ്ങളാഗ്രഹിക്കുന്നത്…തെറ്റ് എന്റേത് തന്നെയാ…ചേച്ചിയെ മനസിലാക്കാൻ ഞാൻ ശ്രമിച്ചില്ല…പക്ഷേ ഒന്ന് ഞാൻ പറയാം ഒരുപക്ഷേ ഈ ജന്മം എന്റെ ഏട്ടന്റെ ജീവന്റെ പാതിയാകേണ്ടവൾ ചേച്ചിയായിരിക്കാം…ഏട്ടന്റെ മുഖത്തെ പുഞ്ചിരി തിരിച്ചു കൊണ്ടുവരാൻ ഒരുപക്ഷേ ചേച്ചിക്ക് സാധിക്കും…ഇനി ഞാൻ കൂടെയുണ്ടാകും…”

പുഞ്ചിരിയോടെ അത്രയും പറഞ്ഞ് നിർത്തിയ വൈഷ്ണവിയെ ആശ്ചര്യത്തോടെ നോക്കിയിരുന്നു…ഒരു കഥ പോലെ മനസിലെക്കെല്ലാം ഓടിയെത്തുന്നുണ്ട്…ഉള്ളിലെ കാർത്തികേയനെന്ന വിഗ്രഹത്തിന് മൂല്യമേറുകയായിരുന്നു…

“ചേച്ചിയിനിയെന്നെ വിച്ചുന്ന് വിളിച്ചാ മതിട്ടോ..അതാ എനിക്കും ഇഷ്ടം…പിന്നെ,,,അടുത്ത ആഴ്ച കഴിഞ്ഞാൽ ഏട്ടന്റെ പിറന്നാളാ…വൈശുവേച്ചി ഉണ്ടായിരുന്നപ്പോ ഏട്ടന്റെ ഓരോ പിറന്നാളും ഓർത്തിരുന്ന് ആഘോഷിക്കുവായിരുന്നു…ഏട്ടനിതിനോടൊന്നും താല്പര്യമില്ലെങ്കിലും എല്ലാം ചേച്ചിയുടെ ഇഷ്ടത്തിന് വിട്ട് കൊടുക്കും…”

ഓർമയുടെ താളിൽ നിന്ന് ഓർത്തെടുത്ത് വേദന കലർന്ന പുഞ്ചിരിയോടെ പറയുന്ന വിച്ചുവിനെ നോക്കിയിരിക്കുമ്പോഴും മനസിലൊരു ആത്മവിശ്വാസം നിറഞ്ഞിരുന്നു…മഹാദേവൻ പാർവതിയെ വരിച്ചെങ്കിൽ എന്തുകൊണ്ട് കാർത്തികേയന് പല്ലവിയെ സ്വീകരിച്ചുകൂടാ…?? പക്ഷേ കാത്തിരിക്കണം,,,ആ മനസിലെ മു-റിവുണങ്ങും വരെ…

“രാത്രിയാകുന്നു…ഏട്ടൻ വരുവോളം ഞാൻ കൂട്ടിരിയ്ക്കണോ ചേച്ചി…??അല്ലെങ്കിൽ ഏട്ടന്റെ ഫോൺ നമ്പർ വേണോ..?? ”

വിചുവിന്റെ ചോദ്യം ഒരു ഞെട്ടലോടെയാണ് കേട്ടത്… “കാർത്തിക്ക് അതിന് ഫോണുണ്ടോ..? ”

“എന്ത് ചോദ്യവാ ചേച്ചി…ഈ കാലത്ത് ഫോണില്ലാത്തവർ ഉണ്ടോ…ചേച്ചി കാണാഞ്ഞിട്ടായിരിക്കും…” തന്നെ പറ്റിച്ചതാണ്…ഒറ്റക്കൊമ്പന് ഇതിനുള്ളത് തരാട്ടോ…മനസ്സിൽ പറഞ്ഞ് വിച്ചുവിനെ യാത്രയാക്കുമ്പോഴും
തന്റെ മുഖത്തെ പുഞ്ചിരി കണ്ട് വിചുവിന്റെ ചുണ്ടിലും മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞിരുന്നു….അവൾ യാത്ര പറഞ്ഞ് പോകുമ്പോഴും ഉള്ളിലെ സന്തോഷം മായാതെ നിന്നിരുന്നു…മനസ്സിൽ ചില തീരുമാനങ്ങൾ ഉറപ്പിക്കുമ്പോഴും പിന്നിലായ് വരുന്ന തടസങ്ങളെ മനഃപൂർവം തന്നെ മനസ്സിൽ നിന്നും മായ്ച് കളഞ്ഞിരുന്നു…നേരമൊരുപാടായിട്ടും കാർത്തിയെ കാണാതായതും പവി മെല്ലെ മുറിക്ക് പുറത്തേക്കിറങ്ങി…താൻ കിടക്കുന്ന മു-റിയ്ക്ക് നേരെയുള്ളതാണ് കാർത്തിയുടെ മു-റി…പ്രത്യേകിച്ച് ചെയ്യാനൊന്നുമില്ലാത്തത് കൊണ്ട് തന്നെ പതിയെ അകത്തേക്ക് കയറി ചുറ്റിലുമൊന്ന് നോക്കി…ഹാള് പോലെയല്ല…നല്ല വൃത്തിയുണ്ട് അകത്ത്…മുന്നിലെ തടിയലമാരയിൽ മുഖമൊന്നു നോക്കിയ ശേഷംപാതി തുറന്ന് കിടന്ന വാതിൽ മുഴുവനായും തുറന്ന് നോക്കി…ഉദ്ദേശം വൈശാലിയുടെ ഒരു ഫോട്ടോ തന്നെയായിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം…

വാതിൽ അടയ്ക്കാൻ നിന്നപ്പോഴാണ് തട്ടിന്റെ ഏറ്റവും മുകളിലായി പച്ചക്കളറിലുള്ള സ്വർണമുത്തുകൾ പിടിപ്പിച്ചൊരു തുണി കണ്ടത്…ഒറ്റ നോട്ടത്തിൽ തോന്നിയ ആകര്ഷണത്താൽ അത് പുറത്തെടുക്കുമ്പോഴും അത്ഭുതത്താൽ കണ്ണുകൾ വിടർന്നിരുന്നു…കരിമ്പച്ച കളറിലുള്ള ബ്ലൗസിൽ ഗോൾഡൻ ബ്രീ-ഡ്സ് നെക്ക് ഡിസൈൻ….ഇരുകൈയിലുമായി വാൽക്കണ്ണാടി…ദാവണിയാണ്…വെള്ളക്കളർ ഷാളും വലിയ പാവാടയും…കൈകൾ മൃദുലമായി അതിനെ തഴുകിയിരുന്നു…കണ്ണുകൾ അതിലേക്ക് തന്നെ കൂടുതൽ കൂടുതൽ ആകർഷിച്ചതും മറ്റൊന്നും ആലോചിക്കാതെ പവി മെല്ലെ അതുമെടുത്ത് മു-റിയിലേക്ക് നടന്നു… അതിട്ട് കണ്ണാടിയുടെ മുന്നിൽ വന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി…അത്ഭുതം തോന്നി,,ഇത്തരം വസ്-ത്രങ്ങളിടുമ്പോൾ തന്നിലുണ്ടാകുന്ന ഐശ്വര്യം ഒരു മോഡേൺ ഡ്രെ-സ്സിനും തരാൻ കഴിയില്ല…അപ്പോഴാണ് ചിന്തകളിലൊരു ചോദ്യം വന്നത്…ആരുടേതാവുമിത്…?? ഇനി,,,ഇനി ഒരുപക്ഷേ വൈശുവിന്റെ ആയിരിക്കുമോ…?? അങ്ങനെയെങ്കിൽ താനിത് ഇട്ട് കണ്ടാൽ കാർത്തിയുടെ പ്ര-തികരണം എന്താകും…?? മുന്നും പിന്നും നോക്കാതെ എടുത്ത് ചാടിയത് അബദ്ധമായിപ്പോയോയെന്ന് ഒരുനിമിഷം ആലോചിച്ചു…

കാർത്തി വരുന്നതിന് മുന്നേ തന്നെ ഇത് എടുത്തിടത്ത് തന്നെ വയ്ക്കണം…ഇല്ലെങ്കിൽ നിമിഷങ്ങൾക്ക് മുൻപ് ശാന്തമായിരുന്ന മുഖത്ത് രക്തവർണ്ണം വിരിയുന്നത് സ്വയം കണ്ടു നിൽക്കേണ്ടി വരും….ഡ്ര-സ്സ്‌ മാറാനായി വെ-പ്രാളത്തോടെ പോകാൻ നിൽക്കുമ്പോഴാണ് വാതിലിൽ ശക്തമായ കൊട്ട് കേൾക്കുന്നത്…ഒരുനിമിഷം ശ്വാസം നില-ച്ചുപോയത് പോലെ നിന്നുപോയി…ഇനിയെന്താണ് ചെയ്യേണ്ടത്…?? അറിയില്ല…കയ്യും കാലും വിറ-യ്ക്കാൻ തുടങ്ങിയിരുന്നു…ഒരുപക്ഷേ തന്റെ അവസ്ഥ ഓർത്ത് വെറുതെ വിടുമോ…?? ഹൃദയമിടിപ്പ് വേഗത്തിൽ കുതിച്ചുയരാൻ തുടങ്ങിയിരുന്നു….വീണ്ടും വീണ്ടും വാതിലിൽ കൊട്ട് കേൾക്കാൻ തുടങ്ങിയതും വിറയ്ക്കുന്ന കാലടികളോടെ മുൻവാതിലിന്റെ അടുത്തേക്ക് നടന്നു…വി-റച്ചു കൊണ്ട് വാതിൽ തുറന്നതും കട്ടിളപ്പടിയിൽ കൈ ചാരി നിൽക്കുന്ന കാർത്തിയെ കണ്ട് നെഞ്ചിൽ ശ്വാസം കുരുങ്ങിയ പോലെ നിന്നുപോയി…തന്നെ ശ്രദ്ധിക്കാതെ അകത്തേക്ക് കടക്കാൻ വന്ന കാർത്തിയെ അപ്പോഴാണ് ശ്രദ്ധിക്കുന്നത്,,,ഒറ്റനോട്ടത്തിൽ കുടിച്ചിട്ടുണ്ടെന്ന് മനസിലായിരുന്നു… ഒരുവിധത്തിൽ അതൊരു ആശ്വാസം പോലെ തോന്നിയിരുന്നു…നെഞ്ചിൽ കൈ വെച്ച് ആശ്വാസത്തോടെ മു-റിയിലേക്ക് രക്ഷപെടാൻ തിടുക്കം കൂട്ടിയപ്പോഴാണ് കയ്യിലൊരു പിടി വീണത്…പെട്ടന്ന് ഹൃദയം നിലച്ച പോലെ തോന്നിയിരുന്നു…കാലുകൾ ചലനം നഷ്ടപ്പെട്ട പോലെ ഉറച്ചു നിന്നു… വൈശൂ……. ഹൃദയത്തിലേക്ക് തു- ളഞ്ഞു കയറിയ വേദ- നയോടെയുള്ള കാർത്തിയുടെ വിളി കേട്ടതും ഒരു പിടച്ചിലോടെ തിരിഞ്ഞു നോക്കിയിരുന്നു… തുടരും…..

ഇഷ്ടമായാൽ ലൈക് ചെയ്യണേ…അഭിപ്രായങ്ങൾ അറിയിക്കാതെ പോകല്ലേ…അതാണ്‌ എന്റെ ഊർജ്ജം…കാത്തിരിക്കുന്നു…എല്ലാവരോടും ഒത്തിരി സ്നേഹം…

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters