രചന: Lekshmi Lal
ഇണ പിരിയാത്ത കൂട്ടുക്കാരായിരുന്നൂ അവർ.. ചെറുപ്പം മുതൽ ഒന്നിച്ച് കളിച്ചു വളർന്നവർ…
അവളിൽ അവനോട് പ്രണയം തോന്നി തുടങ്ങിയ നാളുകളിൽ അവളിൽ നിന്ന് അവൻ ദൂരെ പഠനത്തിനായ് ചേകേറി. പരസ്പരം ഫോൺ സംഭാഷണങ്ങളിലൂടെ അവരുടെ സൗഹൃദം ദൃ-ഡമായികൊണ്ടിരുന്നൂ..
ഒരിക്കൽ പോലും അവൾ ആ ഇഷ്ടം അവനോട് തുറന്നു പറഞ്ഞിരുന്നില്ലാ… അവൻ അവധിക്ക് നാട്ടിൽ വന്നപ്പോഴാണ് അവൾ അറിയുന്നത് അവനൻ മറ്റൊരു പെണ്ണുമായ് പ്രണയത്തിലാണെന്ന്…
അപ്പോഴും അവൾ ആ ഇഷ്ടം തുറന്നു പറഞ്ഞില്ലാ.. ഒരിക്കൽ പോലും അവളുടെ മനസ്സറിയാൻ അവൻ ശ്രമിച്ചില്ലാ അതിനവൾ ഇടവും കൊടുത്തിരുന്നില്ലാ.. അവന് അവളെ ഇഷ്ടമാണെന്നാണ് അവൾ കരുതിയിരുന്നത്… എന്നാലത് വെറും സൗഹൃദം മാത്രമാണെന്ന് ഇപ്പോൾ അവളറിഞ്ഞു…
അവളെ കാണുമ്പോൾ എന്തോ വിഷാദം ഉണ്ടെന്നവന് തോന്നി ചോദിക്കുമ്പോഴോക്കെ ഒന്നൂല്ലാ നിന്റെ തോന്നലാണെന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞ് മാറും…
ഒടുവിൽ അവന്റെ വിവാഹം വന്നെത്തി പക്ഷെ എല്ലാവരെയും പൊട്ടൻ കളിപ്പിച്ച് വധു കാമുകനൊപ്പം ഒളിച്ചോടി..അവൾ മറ്റൊരു ചെറുപ്പക്കാരനും ആയിട്ട് വർഷങ്ങളായ് പ്രണയത്തിലായിരുന്നു.. ഇതൊന്നും ഇവൻ അറിഞ്ഞിരുന്നില്ലാ..
ഇതറിഞ്ഞവൻ വിഷമത്താൽ ആരെയും വകവെയ്ക്കാതെ മുറിക്കുള്ളിൽകയറി വാതിലടച്ചിട്ടിരുന്ന് മൗനമായ് കരഞ്ഞു.. അവനെക്കാൾ ഏറെ ദു:ഖിച്ചത് അവന്റെ കളിക്കൂട്ടുകാരി ആയിരുന്നൂ…. തന്റെ വിഷമം വീട്ടുകാർ കാണാതിരിക്കാൻ വേണ്ടിയാണ് അവൻ മു-റിയിൽ കയറി വാതിലടച്ചത്..
അവന്റെ സങ്കടമെല്ലാം അവളാണ് മാറ്റിയത് അവന്റെ കളിക്കൂട്ടുകാരി.. അങ്ങനെയവൻ പഴയപോലെ ജീവിതത്തിലേക്ക് തിരിച്ചു വന്നു.. അന്ന് അവൾ അവിടെ നിന്നും പടിയിറങ്ങാൻ തീരുമാനിച്ചു..
യാത്ര പറയാൻ അവനരികിൽ ചെന്നപ്പോൾ അവൻ അവളെ രൂക്ഷമായ് നോക്കി എന്നിട്ട് ചോദിച്ചു എന്നു മുതലാണ് നിനക്കെന്നോട് ഇഷ്ടം തോന്നിതുടങ്ങിയത്
അവൻ കൈയ്യിലിരുന്ന ഡയറി അവൾക്ക് നേരെ നീട്ടികൊണ്ട് വീണ്ടും ചോദ്യം ആവർത്തിച്ചു…ആ ഡയറികുറിപ്പുകളിൽ അവൾക്ക് അവനോടുള്ള സ്നേഹത്തെ കുറിച്ചായിരുന്നു..ആരും കാണാതെ അവൾ സൂക്ഷിച്ച അവളുടെ മനസ്സ്..ഇന്നിതാ അവനത് അവൾക്ക് നേരെ നീട്ടികൊണ്ട് ചോദ്യങ്ങൾ ഉന്നയിച്ച് കൊണ്ട് അവൾക്കു നേരെ വന്നിരിക്കുന്നു..
അവൾക്കതിന് മറുപടി കരച്ചിൽ മാത്രമായിരുന്നു.. ഒടുവിൽ അവൾ പോയി..അവനെ നോക്കുക പോലും ചെയ്യാതെ വി-ങ്ങി പൊ-ട്ടുന്ന മനസ്സുമായി തളർച്ച ബാധിച്ച ശ-രീരവുമായ്.
ആ സമയം അത്രയും മഴയിൽ കുതിർന്നാണ് അവർ നിന്നത്… അതെ സമയം കുറെയെ ആയി എഴുന്നേക്ക് മോനെ അവളിപ്പോ വരും നീയിങ്ങനെ കിടക്കണ കണ്ടാ അതു മതി.
അവന്റെ അമ്മയാണ്,,അവർ അതും പറഞ്ഞ് അടുക്കളയിലേയ്ക്ക് നടന്നു.
ഇപ്പോഴും മഴ പെയ്യുകയാണ് ആ കുളിരിൽ അവൻ ലയിച്ച് കിടക്കുകയാണ്…
അപ്പോഴാണ് അകത്തേക്ക് അവൾ കയറി വന്നത് അവളെ കണ്ടവൻ പുഞ്ചിരിച്ചു..
തന്നെ സ്നേഹിച്ച തന്റെ കളിക്കൂട്ടുകാരി..
അതെ അന്നിവൾ ഇല്ലായിരുന്നെങ്കിൽ തനിക്ക് ഭ്രാന്ത് വന്നെനേ.. ഹ്മ്
അവൾ അവനരികിൽ വന്ന് കൈയ്യിൽ പിടിച്ച് വലിച്ച് അവനെ എഴുന്നേപ്പിച്ച് ബാ-ത്റൂമിൽ ത-ള്ളി ഇനി എല്ലാം കഴിഞ്ഞിട്ട് ഇറങ്ങിയ മതിട്ടോ എന്ന് പറഞ്ഞവൾ അടുക്കളയിലേക്ക് പോയി..
ഷവറിന്റെ കീഴിൽ നിക്കുമ്പോൾ അവനോർത്തു അന്നത്തെ ആ മഴ തനിക്ക് തന്റെ ജീവിതം തിരികെതന്നു.. ഇത്രനാളും അരികിൽ ഉണ്ടായിട്ടും താൻ കാണാതെ പോയ അവളുടെ സ്നേഹം,,കരുതൽ,,കുറുമ്പുകൾ,,വാശി,,ഇതൊന്നും അന്ന് താൻ തിരിച്ചറിഞ്ഞിരുന്നില്ലാ അറിയാൻ ശ്രമിച്ചില്ലാ അതാണ് സത്യം.. പക്ഷെ ഇന്നത് തനിക്ക് തിരിച്ചു കിട്ടി..
തന്നെ സങ്കടപെടാൻ വിടാതെ രാവും പകലും ഊണിലും ഉറക്കത്തിലും താങ്ങായി നിന്നവൾ അതേ ഇന്നവൾ തന്റേത് മാത്രമായ ഉത്തരവാദിത്വബോദമുള്ള ഉത്തമയായ ഭാര്യയാണ്.. പണ്ടത്തേക്കാൾ നൂറിരട്ടി മധുരമുണ്ട് ഇപ്പോൾ അവന്റെ ജീവിതത്തിന്…
NB: എല്ലാവർക്കും ഉണ്ടാകും ഒരു നഷ്ടപ്രണയത്തിന്റെ കഥ.. എന്നാൽ പലരും അവർക്കു വേണ്ടി ജീവിക്കുന്നവരെ കണ്ടില്ലെന്ന് നടിക്കും, ഒന്ന് ചീ-ഞ്ഞാൽ മറ്റൊന്നിന് വളമാകും പോലെ ഒരു പ്രണയം പരാജയപ്പെട്ടാൽ അതിനെക്കാൾ നല്ലത് കിട്ടുക തന്നെ ചെയ്യും.. കൂടെയുള്ളവരുടെ മനസ്സ് ആരും കാണാതെയും അറിയാതെയും പോകരുത്. ലൈക്ക് കമന്റ് ചെയ്യണേ…
രചന: Lekshmi Lal