രചന: ഷെഫി സുബൈർ
പ്രവാസ ജീവിതത്തിലെ വിമാന യാത്രയ്ക്കിടയിൽ എനിയ്ക്ക് ഏറ്റവും ആകാംക്ഷയും, സന്തോഷവും നൽകിയത് ഭാര്യയുടെ പ്രസവത്തിനു നാട്ടിലേക്ക് പോകുമ്പോഴായിരുന്നു. അവളുടെ ആഗ്രഹവും അതുമാത്രമായിരുന്നു.
ഏട്ടാ, എന്റെ പ്രസ-വത്തിന് ഏട്ടൻ ന്റെ കൂടെത്തന്നെ കാണണം. എന്റെ ഏട്ടന്റെ മുഖം കണ്ടു വേണം എനിക്ക് ലേ-ബർ റൂമിൽ കയറാൻ.
ഇന്നലെയും ഫോൺ ചെയ്തപ്പോൾ മൊബൈൽ വ-യറിൽ വെച്ചു കുഞ്ഞിന്റെ അനക്കം കേൾക്കുന്നുണ്ടോന്നു ചോദിച്ച പെണ്ണാണ്. അതു കാണുമ്പോഴെ അമ്മയ്ക്ക് ദേഷ്യം വരും.
ഈ കു-ന്ത്രാണ്ടം വയറിന്റെ അടുത്തു വെയ്ക്കുന്നത് കുഞ്ഞിന് കേടാണന്ന്.
അഞ്ചാറു മാസം മുമ്പ് ഒരു കൂട്ടുക്കാരൻ നാട്ടിൽ പോയപ്പോൾ വിലക്കൂടിയ കാശ്മീരി കുങ്കുമ പൂവാണ് വാങ്ങിക്കൊടുത്തു വിട്ടത്.
നീ അതൊക്കെ കഴിക്കുന്നുണ്ടോന്നു ചോദിച്ചാൽ ചിരിച്ചുക്കൊണ്ടു അവൾ പറയും. കഴിച്ചാലും കഴിച്ചില്ലെങ്കിലും കുഞ്ഞു എന്നെപ്പോലെ സുന്ദരി ആയിരിക്കുമെന്ന്.
ഗർ-ഭിണിയാണെന്നു അറിഞ്ഞ നാൾ മുതൽ ത്തന്നെ പരിഭവും പരാതി പറച്ചിലുമായിരുന്നു.
എനിയ്ക്ക് മസാല ദോശ തിന്നാൻ കൊതിയാകുന്നു. പുളിമാങ്ങ തിന്നാൻ കൊതിയാകുന്നു. പിന്നെ മാസങ്ങൾ കഴിയുംതോറും വയറു വലുതാവുന്ന കാര്യവും പറഞ്ഞു. ഏട്ട, വയറിപ്പോ ഇത്രയുമായി. അച്ഛന്റെ കാര്യം പറയുമ്പോ വയറ്റിൽ കിടന്നു എന്തൊരു അനക്കമാണെന്നറിയാമോ ?
ഇതൊക്കെ കേൾക്കുമ്പോൾ ഈ സമയത്തു അവളുടെ കൂടെയില്ലെന്നുള്ള സങ്കടം മാത്രം ബാക്കിയായി. അവളുടെ ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങിക്കൊടുക്കാൻ. ചർ-ദ്ധിക്കുമ്പോൾ ത-ടവിക്കൊടുക്കാൻ. അവളോടു റെസ്‌റ്റെടുക്കാൻ പറഞ്ഞിട്ടു അടുക്കളയിൽ കയറി ആവശ്യമുള്ളത് ചെയ്തു കൊടുക്കാൻ . അങ്ങനെ ഒരിക്കലും തിരിച്ചു കിട്ടാത്ത നാളുകൾ കഴിഞ്ഞു പോയി. വീട്ടിലെത്തിയപ്പോൾ അയഞ്ഞൊരു നൈ-റ്റിയുമിട്ടു നടുവിന് കൈയ്യും ക്കൊടുത്തു നിൽക്കുന്ന അവളെ കണ്ടപ്പോൾ സന്തോഷംക്കൊണ്ടു കണ്ണു നിറഞ്ഞു പോയി.
കിടപ്പു മു-റിയിലേക്ക് ചെന്നു ചേർത്തു പിടിച്ചപ്പോൾ നാ-ണത്തോടെ അവൾ പറഞ്ഞു.
ദേ, വയറ്റിലൊരാളുണ്ട്. ഇതൊക്കെ കാണും കേട്ടോ. വയറിന്റെ പുറത്തു ഇടയ്ക്ക് കാണുന്ന അനക്കം അവളെന്നെയും കാണിച്ചു തന്നു. അച്ഛൻ വന്നെന്നു മനസ്സിലായി. ദേ, നോക്കിക്കേ കിടന്നു ചാടി കളിക്കുന്നത്.
ലേ-ബർ റൂമിന്റെ വാതിലിൽ അക്ഷമയോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ അമ്മയും പെങ്ങളും കളിയാക്കി പറയുമായിരുന്നു.
പ്ര-സവിക്കാൻ കിടക്കുന്ന അവളെക്കാളും വേ-ദനയും പര- വേശവും ഇവനാണല്ലോ. ലേബർ റൂമിന്റെ വാതിൽ ഓരോ വട്ടവും നേഴ്സുമാർ തുറക്കുമ്പോൾ ആകാംക്ഷയോടെ അവരെ നോക്കും.
അവസാനം ഒരു നേഴ്സ് വന്നു അവളുടെ പേരു പറഞ്ഞിട്ടു പ്ര-സവം കഴിഞ്ഞു. പെൺക്കുഞ്ഞാണെന്നു പറഞ്ഞു ചോ- രക്കുഞ്ഞിനെ കൈയ്യിലേക്കു വെച്ചു തന്നപ്പോൾ അവളെപ്പോലെത്തന്നെ സുന്ദരി ഒരു മോളേ സമ്മാനിച്ച പ്രിയതമയെ കാണാൻ കൊതിയായി. അവസാനം വാടിത്തള-ർന്നു ലേ- ബർ റൂമിന്റെ വാതിൽ കടന്നു വരുന്ന അവളുടെ അടുത്തേക്ക് ഓടിച്ചെന്നപ്പോൾ അവൾ പറഞ്ഞു.
ഇതായിരുന്നു ഏട്ട എന്റെ ആഗ്രഹം. ഞാൻ ഇങ്ങനെ വരുമ്പോൾ എന്റെ മുന്നിലെന്റെ ഏട്ടൻ കാണണമെന്ന്. അതുമാത്രമായിരുന്നെന്റെ പ്രാർത്ഥന.
ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നത് ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസങ്ങളിൽ താലിക്കെട്ടിയവൻ കൂടെ കാണണമെന്നു മാത്രമാണ്…..!
രചന: ഷെഫി സുബൈർ