കാർത്തികേയൻ, തുടർക്കഥ ഭാഗം 4 വായിക്കൂ…

രചന: ഗൗരിനന്ദ

“കൊച്ചൊന്നിറങ്ങിക്കെ…” മുഖം അവൾക്ക് നേരെ തിരിച്ചു വെച്ചുകൊണ്ട് കാർത്തി പറഞ്ഞു…ഒരുനിമിഷം തന്നെ ഇവിടെ ഇറക്കി വിട്ടിട്ട് പോകാനാണോന്ന് ഓർത്തതും ഇരുന്നിടത്ത് നിന്നനങ്ങാതെ അവൾ സംശയഭാവത്തോടെ അവനെ നോക്കി…

“എന്തിനാ ഇറങ്ങണേ…?? എന്താണേലും ഇങ്ങനെ പറഞ്ഞാൽ മതി…”

അവള്ടെ മറുപടി കേട്ടതും കാർത്തി കൈ ചുരുട്ടി പെ-ട്രോൾ ടാങ്കിൽ ഇടിച്ചതും പവി സ്വയമേ ഞെ-ട്ടലോടെ ഇറങ്ങി നിന്നിരുന്നു…ബൈക്ക് സ്റ്റാൻഡിൽ വെച്ച് കണ്ണടച്ച് ശ്വാസം ആഞ്ഞുവലിക്കുന്ന കാർത്തിയെ നോക്കി പവി ഇനിയെന്തെന്നറിയാതെ നിന്നു…ബൈക്കിൽ നിന്നിറങ്ങി സീറ്റിൽ ചാരിനിന്ന് വിദൂരതയിലേക്ക് കണ്ണ് പായിച്ചു നിന്നതല്ലാതെ അവനൊന്നും പറഞ്ഞു തുടങ്ങിയിരുന്നില്ല… ചോദിച്ചറിയുന്നതിലും സ്വയം പറയുന്നതാണ് നല്ലതെന്ന് തോന്നിയതിനാൽ അവളായി ഒന്നും ചോദിക്കാൻ തയാറായിരുന്നില്ല…

“എനിക്ക് നിന്നോട് ദേഷ്യപ്പെടാനുള്ള അവകാശമില്ല…അതെനിക്കറിയാം,,,,കാരണം അറിഞ്ഞു കൊണ്ടല്ലങ്കിലും എന്റെ ഒരു വാക്കിന്റെ പിഴവ് മൂലം സംഭവിച്ചതാണ്…അത് തിരുത്താൻ നൂറ് ശതമാനം ഞാനും തയാറാണ്…കുട്ടിക്കളിയല്ല താലികെട്ടെന്ന് അറിയാം…എങ്കിലും അവരെ ബോധിപ്പിക്കാനും നമുക്ക് രക്ഷപെടാനും വേണ്ടി മാത്രം കെട്ടിയൊരു നൂൽചാരടാണിത്…ഇതിന് ഞാനൊരു വിലയും കൊടുത്തിട്ടില്ല…കൊടുക്കാൻ ആഗ്രഹിക്കുന്നുമില്ല…എന്നെക്കുറിച്ചെല്ലാം അറിഞ്ഞു വെച്ചുകൊണ്ട് നീയും ഇത് കൂടെയുണ്ടാവാൻ ആഗ്രഹിക്കുന്നില്ലെന്നാണ് എന്റെ വിശ്വാസം…വിശ്വാസം മാത്രമല്ല,,അങ്ങനെ തന്നെ ആയിരിക്കണം…ഇങ്ങനെ ഒരു സംഭവമേ നമുക്കിടയിൽ നടന്നിട്ടില്ലെന്ന് മാത്രം വിചാരിച്ചാൽ മതി…അമ്മയും വൈഷ്ണവിയും ഇതറിയാൻ ഞാൻ ആഗ്രഹിക്കുന്നില്ല… അതുകൊണ്ട് നീ ഇതൂ-രി താഴേക്ക് കളഞ്ഞേക്ക്…ഇന്നേതായാലും ഈ വഴി പോകാൻ പറ്റുമെന്ന് തോന്നുന്നില്ല…വൈകാതെ നീ പറഞ്ഞിടത്തേക്ക് നിന്നെ ഞാൻ കൊണ്ടുവിടാം…പക്ഷേ അതിന് മുൻപ് ഇപ്പൊ നടന്ന കാര്യങ്ങൾ മനസ്സിൽ നിന്ന് മായ്ച്, ഈ താലിയിവിടെ ഊ-രിയെ-റിഞ്ഞു വേണം തുടർന്നുള്ള യാത്രയിൽ നീ ഉണ്ടാവാൻ…ഇതെന്റെ അപേക്ഷയല്ല,,,ആജ്ഞതന്നെയാണ് കൂട്ടിക്കോളൂ…”

കാർത്തി ഭാവഭേതമില്ലാതെ പറഞ്ഞു നിർത്തിയതും അവന്റെ നിർദ്ദേശത്തേ എങ്ങനെ തടുക്കുമെന്നായിരുന്നു പവിയുടെ ആലോചന…വലതു കൈ ക-ഴുത്തിൽ കിടന്നിരുന്ന താലിയിൽ മു-റുകിയിരുന്നു…അഴിച്ചു മാറ്റാൻ മനസ്സനുവദിക്കുന്നില്ല…എന്തൊക്കെ പറഞ്ഞാലും താൻ നിയമപരമായി കാർത്തികേയന്റെ ഭാര്യയല്ലേ…?? വിട്ട് കൊടുക്കാൻ മനസ്സനുവദിക്കുന്നില്ല…പക്ഷേ വൈശാലിയെ അല്ലാതെ മറ്റാരെയും ആ സ്ഥാനത്ത് കാണാൻ കാർത്തിക്ക് പറ്റുന്നില്ലെങ്കിൽ തന്റെ സ്ഥാനമെന്താണ്…?? അറിയില്ല,,,കൈവിട്ട് കളയരുതെന്ന് ഉള്ളിലിരുന്ന് ആരോ പറയും പോലെ…ചിന്തകൾ കുമിഞ്ഞു കൂടാൻ തുടങ്ങിയതും നിനക്കവകകാശപ്പെട്ടതാണ് ഈ താലിയുടെ അവകാശിയെയെന്ന് ചുറ്റുമുള്ള ഓരോ ചല-നമറ്റ വസ്തുക്കളും തന്നോട് പറയും പോലെ…എന്താണ് ചെയ്യേണ്ടത്…?? അറിയില്ല…എങ്കിലും ഇത് പൊ-ട്ടിച്ചെ-റിഞ്ഞു മുന്നോട്ട് പോകാൻ മനസ്സനുവദിച്ചിരുന്നില്ല…

“നീയെന്താ ആലോചിക്കുന്നേ…?? എന്നെ എതിർക്കാനാണോ ഭാവം…?” പുരികം പൊക്കി ബൈക്കിൽ നിന്നുയർന്നുകൊണ്ട് ചോദിച്ചതും അല്പം പോലും ഭ-യം തന്നെ തട്ടിയിരുന്നില്ല…സ്ത്രീകളെ കാരണമില്ലാതെ നോവിപ്പിക്കുന്ന കൂട്ടത്തിലല്ല കാർത്തിയെന്ന് ഉറപ്പിച്ചിരുന്നു…

“നിങ്ങള് കെട്ടിയ താലി ഞാൻ പൊട്ടിച്ചെറിയില്ല…ഞാനൊരു പെണ്ണല്ലേ,,,എന്തിന്റെ പേരിലാ ഞാൻ ഇനിയും നിങ്ങളുടെ വീട്ടിൽ താമസിക്കുന്നെ…?? നാട്ടുകാരുടെ ചോദ്യം ചെയ്യൽ നിങ്ങൾക്ക് നേരെ ഉണ്ടാവില്ല,,,എങ്കിലും അവർക്ക് മുന്നിൽ തലയുയർത്തി നിൽക്കാൻ ഒരു കാരണം എനിക്കും വേണ്ടേ…?? അല്ലേലും ഞാനീ താലി പൊട്ടിച്ചെറിഞ്ഞാൽ നമ്മള് തമ്മിലുള്ള ബന്ധം അവസാനിക്കുമോ…?? നിയ-മപരമായി ഞാനിപ്പോ നിങ്ങളുടെ ഭാര്യയാണ്…എന്തിന്റെ പേരിലാണെങ്കിൽ പോലും അതാണ് സത്യം…നിങ്ങള്ടെ അമ്മയും വൈഷ്ണവിയും ഇതറിയില്ല…ആ ഒരു കാര്യത്തിൽ ഞാൻ ഉറപ്പ് തരാം…എന്റെ നാവിൽ നിന്നും അവരീകാര്യം അറിയില്ല…അല്ലാതെ ഇത് പൊട്ടിച്ചെറിഞ് വരാൻ എനിക്ക് സാധിക്കില്ല…ആരെയും അതിന് സമ്മതിക്കുകയുമില്ല…ഇനി ബലമായി പൊട്ടിച്ചെറിയാനാണ് ഭാവമെങ്കിൽ SI സാറിനെ വിളിച്ചറിയിച്ചിട്ടേ നമ്മളിവിടെ നിന്ന് മുന്നോട്ട് പോകൂ…അതിന് സമ്മതമാണെങ്കിൽ നിങ്ങൾക്കിത് പൊ-ട്ടിച്ചെറിയാം…ഞാനത് തടയില്ല…”

അത്രയും പറഞ്ഞ് നിർത്തിയതും അതുവരെ ശാന്തമായിരുന്ന കാർത്തിയുടെ മുഖം വ-ലിഞ്ഞു മു-റുകിയിരുന്നു…ഇരുതോളിലും പിടിച്ച് ദേഷ്യത്തോടെ അവനിലേക്ക് അടുപ്പിക്കുമ്പോഴും പവിയുടെ കണ്ണുകൾ ചുറ്റുപാടും പോയിരുന്നു…

“എന്താടീ നിന്റെ ഉദ്ദേശം…?? ഇതിന്റെ പേരിൽ അധികാരം സ്ഥാപിക്കാനുള്ള പുറപ്പാടിലാണോ നീ…?? എല്ലാം സഹിച്ചും പൊറുത്തും കഴിയുവാ ഞാൻ…വെറുതെ വാശി കേറ്റാൻ നോക്കിയാലുണ്ടല്ലോ…?? നീ കണ്ടിട്ടില്ലാത്ത മുഖങ്ങൾ പലതുണ്ടെനിക്ക്….”

വാശിയോടെയവാൻ പറഞ്ഞു നിർത്തിയതും പവി അവന്റെ കയ്യിൽ കി-ടന്ന് പു-ളയുകയായിരുന്നു…ചുറ്റുപാടും ഒന്ന് നോക്കിക്കൊണ്ട് അവൻ പതിയെ പിടിയയച്ചതും അവൾ വേഗം തന്നെ പിടഞ്ഞുമാറി അവനെ ആശ്വാസത്തോടെ നോക്കി…വിട്ടുകൊടുക്കാൻ അവളും തയാറായിരുന്നില്ല…

“ഞാനൊരാവകാശവും സ്ഥാപിക്കാൻ വന്നതല്ല…ഞാൻ പറഞ്ഞല്ലോ ഞാൻ സുരക്ഷിതയായി അമ്മാവന്റെ വീട്ടിലെത്തും വരെയുള്ള ഒരാശ്രയം മാത്രമായ് നിങ്ങളീ താലിയെ കണ്ടാ മതി…അതിനെന്തിനാ ഇത്രയും രോ-ക്ഷം കൊള്ളുന്നത്…?? നിങ്ങൾക്ക് പേടി തോന്നുന്നുണ്ടോ വൈശൂനെ മറന്ന് എന്നെ സ്നേഹിച്ചു പോകുമെന്ന്…??? ”

പ്രതീക്ഷിക്കാതെയുള്ള അവളുടെ ചോദ്യം കേട്ട് കാർത്തിയുടെ കണ്ണുകൾ ചുവന്നിരുന്നു…ഒരുനിമിഷം പരിസരം പോലും മുഖവിലയ്ക്കെടുക്കാതെ പവിയുടെ കവിളിൽ കു- ത്തിപ്പിടിക്കുമ്പോഴും ഉള്ളിൽ പുഞ്ചിരിക്കുന്ന വൈശുവിന്റെ മുഖമായിരുന്നു…അവളുടെ ഓർമകൾ ഹൃദയത്തിലേക്ക് തു- ളഞ്ഞു കയറിയതും കാർത്തി പിടിവിട്ട് ബൈക്കിൽ ചെന്നിരുന്നു…നെറ്റിയിൽ കൈകൾ ചേർത്ത് കണ്ണടച്ചിരിക്കുമ്പോഴും അവൻ സ്വയം നിയന്ത്രിക്കാൻ ശ്രമിക്കുന്നതാണെന്ന് അവൾക്ക് തോന്നിയിരുന്നു…തന്റെ ഈ ചോദ്യം കൊണ്ടല്ലാതെ അവനെ തളയ്ക്കാൻ സാധിക്കില്ലെന്ന് തോന്നിയിരുന്നു അവൾക്ക്…അതുകൊണ്ടാണ് വേ- ദനിപ്പിക്കുന്നതാണെന്നറിഞ്ഞിട്ടും ചോദിച്ചു പോയത്…ഇല്ലെങ്കിൽ ഇതിവിടെ പൊട്ടിച്ചെറിഞ്ഞു വരാതെയിരിക്കാൻ കഴിയുമോ…?? ചില അവസരങ്ങളിൽ ചോദിക്കേണ്ടത് ചോദിക്കുക തന്നെ വേണം…എങ്കിലും അവന്റെ അപ്രതീക്ഷിതമായുള്ള മാറ്റം കണ്ട് ഒന്ന് വി-റച്ചു പോയിരുന്നു…ഈ ഒറ്റ യാനെ തളയ്ക്കാൻ കയ്യിലുള്ള തോട്ടി പോരാതെ വരുമോ…?? താലിയിൽ മുറുകെ പിടിച്ചു കൊണ്ട് അവളൊന്ന് സ്വയം ഓർത്തു….. ‘നിന്റെ നാ-വിൽ നിന്നിതാരും അറിയരുത്…സമ്മതമാണെങ്കിൽ മാത്രം കയറാം…’

ഹെൽമെറ്റ്‌ എടുത്ത് വെച്ചുകൊണ്ട് പറഞ്ഞതും ഒരു പുഞ്ചിരിയോടെ കയറിയിരുന്നു…യാത്രയിലുടനീളം മൗനം മാത്രമായിരുന്നു…മുന്നിലപ്പോഴും ജീവിതം ഇനിയെങ്ങനെയെന്ന് ചോദ്യഭാവത്തിൽ നിൽക്കുന്നു…ശരിയാണ്,,,ഈ കെട്ടിയ താലിയെ മറന്ന് തനിക്കിനി ജീവിക്കാനാകുമോ…?? എന്തിന്റെ ധൈര്യത്തിലാണ് താനിത് കഴുത്തിലെടുത്തണിഞ്ഞതും ജീവിതത്തിലുടനീളം ഇത് വേണമെന്ന് വാശിപിടിക്കുന്നതും…?? കാർത്തി തന്നെ സ്വീകരിക്കുമോ…?? വൈശാലിക്ക് അല്ലാതെ മറ്റാർക്കും ആ മനസ്സിൽ സ്ഥാനമില്ലേ…?? ചിന്തകളിലൂടെ ഉണ്ണിയേട്ടൻ പാഞ്ഞു പോയപ്പോഴാണ് തനിക്ക് നേരെയുള്ള കുരുക്കുകൾക്ക് ബലം കൂടുന്നതറിഞ്ഞത്…ഉണ്ണിയേട്ടൻ തന്നെ വന്ന് കൊണ്ടുപോയാൽ കാർത്തി പ്രതികരിക്കാതെ നിക്കുമോ…?? ഒന്നും അറിയില്ല…എല്ലാം ജീവിതത്തിലൂടെ അനുഭവിച്ചറിയുക തന്നെ വേണം…. മണിക്കൂറുകൾക്കൊടുവിൽ കാർത്തിയുടെ മുറ്റത്തേക്ക് വണ്ടി കയറ്റി നിർത്തിയപ്പോഴാണ് ചിന്തകളിൽ നിന്നൊരു മോചനം വന്നത്…താലിമാല കാണാത്തില്ലാത്തവിധം ഇട്ടു….

“വൈഷ്ണവിക്ക് നീ ഇവിടെ താമസിക്കുന്നത് ഇഷ്ടമല്ലെന്ന് അറിയാലോ…?? അല്ലെങ്കിലും അവളെ പറഞ്ഞിട്ട് കാര്യമില്ല…അതുപോല കിടന്ന് പണിയെടുപ്പിച്ചിട്ടില്ലേ നിന്റെ വീട്ടുകാരെന്റെ അമ്മയെ…അതുകൊണ്ട് അമ്മയോ അവളോ നിന്റെ പേരിലെന്തേലും പരാതി എന്നോട് പറഞ്ഞാൽ പിന്നെ നീ ഇവിടെ കാണില്ല…ഒരു പ്രാവശ്യം ജയിലിൽ കിടന്ന എനിക്ക് വീണ്ടും അങ്ങോട്ടേക്ക് പോകാൻ മടി ഉണ്ടാകില്ലന്ന് മാത്രം ഓർത്തോ…”

തന്നെ ഇറക്കി വിട്ട് ഒരു താക്കീതെന്നോണം പറഞ്ഞ് കാർത്തി പുറത്തേക്ക് പോയി…ശ്വാസമൊന്നാഞ്ഞു വലിച്ച് ജാനകിയമ്മയുടെ അടുത്ത് ചെന്ന് താക്കോൽ വാങ്ങിച്ചു…എവിടേക്കോ പോകാനിറങ്ങിയ ജാനകിയമ്മയുടെ മുഖത്ത് തന്നെ പ്രതീക്ഷിക്കാതെ കണ്ടത്തിലുള്ള അതിശയം ഉണ്ടായിരുന്നെങ്കിലും അമ്മ ഒന്നും ചോദിച്ചിരുന്നില്ല…ഒരു വിധത്തിൽ തനിക്കതൊരു ആശ്വാസമായി തോന്നിയിരുന്നു…അല്ലെങ്കിൽ എന്ത് മറുപടിയാണ് പറയേണ്ടത്…?? തലകുനിച്ചു നിൽക്കേണ്ടി വരുമായിരുന്നു…ആലോചിച്ചു സമയം കളയാതെ വീട് തുറന്ന് അകത്ത് കയറി…നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ വേഗം ചെന്ന് കുളിച്ച് അകത്തെ കട്ടിലിലേക്ക് കി-ടന്നിരുന്നു…കണ്ണുകൾ നിദ്രയെ പ്രാപിച്ചതോ ഒന്നും അറിഞ്ഞിരുന്നില്ല…

വാതിലിൽ തു-ടരെ തുടരേയുള്ള മുട്ട് കേട്ടാണ് കണ്ണ് ചിമ്മിത്തുറന്നത്…ഉറക്കത്തിന്റെ ആ-ലസ്യം വിട്ടുമാറിയിരുന്നില്ലെങ്കിലും പതിയെ എഴുന്നേറ്റ് ചെന്ന് കതക് തുറന്നു…മുന്നിൽ ദേഷ്യത്തോടെ നിൽക്കുന്ന വൈഷ്ണവിയെ കണ്ടതും ഡ്രെ-സ്സൊന്ന് ഒതുക്കി വെച്ച് പുഞ്ചിരിച്ചു… “എത്ര നേരായി വിളിക്കുന്നു…?? വാതിലൊന്ന് തുറന്നാലെന്താ…??” “അത്…ഞാനൊന്ന് മയങ്ങി പോയി…നല്ല ക്ഷീണവുണ്ടായിരുന്നു…”

മുടി ഒതുക്കികെട്ടിക്കൊണ്ട് പറഞ്ഞതും അവളകത്തേക്ക് വന്നിരുന്നു… “ഭക്ഷണം വെയ്ക്കാൻ വന്നതാ…കാർത്തിയേട്ടൻ എവിടെ…?? പുറത്ത് പോയിക്കാണുവല്ലേ…”

പാത്രം മേശയിലേക്ക് വെച്ചുകൊണ്ടവൾ ചോദിച്ചു…തലകുലുക്കി മറുപടി പറഞ്ഞെങ്കിലും അവളുടെ സാന്നിധ്യം തനിക്ക് അലോസരമാണെന്ന് തോന്നിയിരുന്നു…

“പല്ലവിയെ കൊണ്ടുവിടാനാണല്ലോ കാർത്തിയേട്ടൻ കൊണ്ടുപോയത്…പിന്നെന്താ തിരിച്ചു വന്നേ…?? എനിക്കറിയാം,,,പല്ലവിക്ക് കാർത്തിയേട്ടനോട് എന്തോ ഉണ്ടെന്ന്…പക്ഷേ സങ്കടമെന്തെന്ന് വെച്ചാൽ നിന്നെ ഏട്ടനൊരിക്കലും സ്വീകരിക്കില്ല…എന്നും ആ മനസ്സിൽ വൈശുവേച്ചി മാത്രേ ഉണ്ടാവു…സത്യം പറയട്ടെ,,,കാർത്തിയേട്ടന്റെ പെണ്ണാവാനുള്ള യോഗ്യതയൊന്നും നിങ്ങൾക്കുണ്ടെന്ന് തോന്നുന്നില്ല…വല്യ വീട്ടിലെ കുട്ടിയല്ലേ…കണ്ടവരുടെ കൂടെയൊക്ക മു-ട്ടിയൊരുമ്മി നടക്കണതല്ലേ…?? ആരുടെ ഒക്കെ കൂടെ…..” വൈഷ്ണവി പറഞ്ഞു തീരുന്നതിനു മുന്നേ പവിയുടെ കൈകൾ അവളുടെ കവിളിൽ പ-തിഞ്ഞിരുന്നു…പവിയുടെ ക്രൗര്യത്തോടെയുള്ള നോട്ടം കണ്ടതും വൈഷ്ണവി പേടിയോടെ അവളെ നോക്കി…

“നീ പറഞ്ഞ് വരുന്നതെന്താണെന്ന് എനിക്ക് മനസിലാകുന്നുണ്ട്…എത്രയൊക്കെ അഹങ്കാരമുണ്ടായിരുന്നാലും വഴിവിട്ട രീതിയിൽ ഞാനൊരിക്കലും നടന്നിട്ടില്ല…ഇനി ഇങ്ങനെയൊന്ന് പറയാൻ നിന്റെ നാവുയർന്നലുണ്ടല്ലോ…ഞാനിപ്പോ തല്ലിയ കാര്യം കാർത്തിയോട് പറഞ്ഞാലും അതെന്നെ ബാധിക്കില്ല…കാരണം നീയിതെന്നോട് ചോദിച്ചു മേടിച്ചതാ…ഇറങ്ങി പോ…”

പുറത്തേക്ക് കൈ ചൂണ്ടി പറഞ്ഞതും കരഞ്ഞു കൊണ്ടിറങ്ങി പോകുന്ന വൈഷ്ണവിയെ കണ്ട് തന്റെ കണ്ണുകളും നിറഞ്ഞിരുന്നു…അവളിൽ നിന്നിങ്ങനെയൊരു സംസാരം താനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല…എങ്കിലും തന്നെക്കുറിച് അവളിങ്ങനെയൊക്കെ ആണോ ചിന്തിച്ചു കൂട്ടിയിരിക്കുന്നത്…?? വിശപ്പോ ദാഹമോ ഒന്നും തോന്നിയിരുന്നില്ല…വൈകുന്നേരം വരെ മുറിയിൽ ചടഞ്ഞിരുന്നു…കാർത്തിയോടിത് പറഞ്ഞാൽ അവന്റെ പ്രതികരണം…?? ഓർക്കും തോറും നെഞ്ചിടിപ്പുയിരുന്നതവൾ അറിഞ്ഞിരുന്നു….

അടിവയറ്റിൽ കൊ-ളുത്തിപിടിക്കുന്ന വേ-ദന തോന്നിയപ്പോഴാണ് ചിന്തകളിൽ നിന്നുണർന്നത്…പ്രതീക്ഷിക്കാത്ത തിയതിയിൽ മാസ-മു-റയെത്തിയതും പവി ആകെയൊന്ന് വിയർത്തിരുന്നു…ആരോടാണ് പറയേണ്ടത്…?? ജാനകിയമ്മ എങ്ങോട്ടേക്കോ പോയതാണ്…വൈഷ്ണവി ഇനി തന്നെ ശത്രുവിനെ പോലെയല്ലേ കാണു…കയ്യിലൊന്നും കരുതിയിട്ടില്ല,,,അതിനിടയിലാണ് അ-സഹ്യ-മായ വേദന… ശ- രീരം നന്നായി തളർന്നിരുന്നു…ഒരുനിമിഷം എന്തുചെയ്യണമെന്നറിയാതെ പവിയുടെ കണ്ണുകൾ നിറഞ്ഞ് തൂവി…ജീവൻ പോകുന്ന പോലെ തോന്നുന്നു…വയറിൽ അ- മർത്തി പിടിച് വേ- ദന സ-ഹിക്കുമ്പോഴും ഓർമ വന്നത് അച്ഛമ്മയെയാണ്…ഈ സമയങ്ങളിൽ അടുത്തിരുന്ന് പുറവും നടുവുമൊക്കെ അച്ഛമ്മ തിരുമ്മി തന്നിരുന്നു…തനിക്കിന്നും അത്ഭുതമാണ്,,,ആ സ്നേഹചൂടിൽ തന്റെ വേദ- നകൾ എങ്ങനെ അലിഞ്ഞില്ലാതാകുന്നുവെന്ന് അതിശയത്തോടെ ഓർത്തിട്ടുണ്ട്…കണ്ണിലാകെ ഇ-രുട്ട് കയറും പോലെ തോന്നിയത്തും ഭിത്തിയിലേക്ക് ചാരിയിരുന്നു…ദാവണിത്തുമ്പിലേക്ക് പടർന്നിരുന്ന ചു-വപ്പ് ഉള്ളിലെ ആധിയുടെ ആ- ഴം കൂട്ടിയതെയൊള്ളു… എന്തുചെയ്യണമെന്നറിയാതെ പൊട്ടിക്കരഞ്ഞു പോയിരുന്നു…ഒന്നെഴുന്നേറ്റ് നിൽക്കാൻ കൂടി സാധിക്കുന്നില്ല…ശ- രീരം കു-ഴഞ്ഞത് പോലെ…

ഒറ്റപ്പെടലിന്റെ വേ-ദന എത്ര അസഹനീയമാണ്…തനിക്കിപ്പോ ആരുടെയെങ്കിലും സാമിഭ്യമൊ സഹായമോ ആവിശ്യമാണെന്ന് തോന്നിയിരുന്നു…വേ-ദന കൊണ്ട് പു- ളയുമ്പോഴും അറിയാതെ സ്വന്തം അമ്മയെ ഓർത്തു പോയിരുന്നു….അച്ഛമ്മയുടെ അടുത്തേക്ക് പോകാൻ മനസ് വെമ്പിയിരുന്നു….കരച്ചിലിന്റെ ചീ- ളുകൾ പാതിമുറിഞ് ആ മു-റിയിൽ പൊട്ടിച്ചിതരുന്നുണ്ടായിരുന്നു…ഉച്ചത്തിലൊന്ന് കരയണമെന്നു തോന്നി…സാധിച്ചിരുന്നില്ല…ഈ മാസങ്ങളിൽ ഇത്രയും വേ- ദന സഹിക്കുന്നത് ആദ്യമായിട്ടാണെന്ന് തോന്നിയിരുന്നു…ക്ലോക്കിലേക്ക് തലയെത്തിച് നോക്കിയതും ഏഴര കഴിഞ്ഞിട്ടുണ്ട്…തന്റെ അവസ്ഥ പറഞ്ഞു മനസിലാക്കാൻ പറ്റുന്ന ആരാണ് ഉള്ളത്…?? മനസ് കാർത്തിയെ ചൂണ്ടിക്കാണിച്ചതും ഉള്ളിലെ അപകർഷതാ ബോധം അതിന് സമ്മതിച്ചിരുന്നില്ല… കാർത്തിയുടെ ബുള്ളറ്റ് മുറ്റത്തേക്ക് വന്ന് നിർത്തിയപ്പോഴേ ഉള്ളിലൊരു കാളൽ പാഞ്ഞു കയറിയിരുന്നു…ഒപ്പം വയറിലേക്ക് കയ്യമ- ർത്തി ശബ്ദമില്ലാതെ തേങ്ങുമ്പോഴും ഉള്ളിലൊരു പേടി മുളപൊട്ടുന്നതറിഞ്ഞു…. ‘പല്ലവീ……’

ദേഷ്യം നിറഞ്ഞ കാർത്തിയുടെ ശബ്ദം അവിടമാകെ പ്രതിധ്വനിച്ചതും വൈഷ്ണവി എല്ലാം പറഞ്ഞിട്ടുണ്ടാവുമെന്നവൾ ഉറപ്പിച്ചിരുന്നു…അവനായ് ഏൽപ്പിക്കുന്ന പ്ര ഹരം കൂടി താങ്ങാൻ തന്റെ ശരീ- രത്തിന് ത്രാ ണിയില്ലെന്ന് തോന്നിയതും പേടിയോടെയെങ്കിലും പവി എഴുന്നേൽക്കാനൊരു വിഭല ശ്രമം നടത്തിയിരുന്നു…എങ്കിലും നിരാശയായിരുന്നു ഫലം…കാര്യങ്ങൾ വ്യക്തമായി പറഞ്ഞിരുന്നില്ലെങ്കിലും പല്ലവി തന്നെ അടിച്ചുവെന്ന് മാത്രമായിരുന്നു വൈഷ്ണവി പറഞ്ഞത്…താൻ പെങ്ങളെ പോലെ കാണുന്നവളേ കൈ വെക്കാൻ കാണിച്ച ധൈര്യം കണ്ടറിയാനാണ് കാർത്തി അവളെ തിരക്കിയതും…പുറത്തൊന്നും കാണാതായതും ഉള്ളിലെ ദേഷ്യം ഇരട്ടിച്ചിരുന്നു…മു- റിയിലേക്ക് പാ ഞ്ഞു കയറുമ്പോഴേ കണ്ടിരുന്നു ബെഡിന്റെ ഊരത്തായി ഇരിക്കുന്ന അവളെ…തന്നെ കൂസാതെ മുട്ടിന്മേൽ മുഖം താങ്ങിയിരിക്കുന്ന പവിയെ കണ്ടതും രാവിലെ താൻ കൊടുത്ത താക്കിത് അവളെത്ര നിഷ്പ്രയാസമാണ് പുച്ഛിച്ചു തള്ളിയതെന്നവനോർത്തു…വാതിലിൽ ആഞ്ഞടിച്ചെങ്കിലും അവളുടെ ഭാഗത്ത്‌ നിന്ന് പ്രതികരണമൊന്നുമില്ലാതെ വന്നതും കാർത്തി ബെഡിനടുത്തേക്ക് ചെന്ന് കൈകളിൽ പിടിച്ചവളെ കട്ടിലിൽ നിന്നും വലിച്ച് താഴെ നിർത്തി…തീ പാറുന്ന കണ്ണുകളോടെ അവളെ ഉറ്റുനോക്കിയതും കരഞ്ഞു കലങ്ങിയ മിഴികൾ കണ്ട് അവനൊരു സംശയത്താലേ അവളിലേക്ക് നോട്ടം പായിച്ചിരുന്നു…ഒരുനിമിഷം എന്തുപറ്റിയെന്ന് ചോദിക്കുന്നതിന് മുൻപ് അവശതയോടെ അവൾ അവനിലേക്ക് വേച്ചു വീണിരുന്നു….!!! തുടരും…. എല്ലാവരുടെയും അഭിപ്രായം വായിച്ചു…ഒത്തിരി സന്തോഷം തോന്നിട്ടോ…താങ്ക്യൂ സോ മച്…

ഇഷ്ടമായാൽ ലൈക് ചെയ്യണേ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters