ആ കണ്ണുകളിൽ ചുടു ചുംബനം നൽകി,അവന്റെ കൈകൾ പതിയെ അവളെ തന്നിലേക്ക് ചേർത്തി…….

രചന: അഭിജിത്ത് സൂര്യ

‘ചിത്രാ…..’മുടി ചീകുന്നതിനിടയിലാണ് അവൻ അവളെ വിളിച്ചത്.മുറിയിൽ നിന്നും പുറത്തുപോകാനൊരുങ്ങിയ അവൾ വിളി കേട്ടയുടനെ നിന്നു. എന്നിട്ട് അവനെ ചോദ്യഭാവത്തിൽ നോക്കി. ‘എനിക്കൊന്നു സംസാരിക്കണം.’അവൻ ചീപ്പ് താഴെവെച്ചുകൊണ്ട് പറഞ്ഞു. ‘എനിക്കൊന്നും സംസാരിക്കാനില്ല.’കുറച്ചു ഉറക്കെയാണ് അവൾ പറഞ്ഞത്. ‘ഉണ്ട്.എനിക്ക് സംസാരിക്കണം.’ അവൾ ഒന്നും മിണ്ടിയില്ല.

‘നമ്മുടെ കല്യാണം കഴിഞ്ഞിട്ട് രണ്ട് മാസം കഴിയുന്നു.ഇത് വരെയായിട്ടും നമ്മളൊന്ന് മര്യാദക്ക് സംസാരിച്ചിട്ട് പോലുമില്ല. എനിക്കറിയാം.. നിനക്കീ കല്യാണത്തിലോ എന്റെ കൂടെ ജീവിക്കുന്നതിലോ താൽപര്യമില്ലെന്ന്…ഇനിയും ഇങ്ങനെ ജീവിക്കുന്നതിൽ ഒരർത്ഥവുമില്ല…. അതുകൊണ്ട്………’അവൻ പറഞ്ഞു നിർത്തിയിട്ട് അവളുടെ മുഖത്തേക്ക് നോക്കി.ഇല്ല.അവളുടെ മുഖത്ത് യാതൊരു മാറ്റവുമില്ല. ‘അതുകൊണ്ട് നമുക്ക് പിരിയാം. ഞാൻ ഇന്ന് പോയി ഡിവോഴ്‌സിന്റെ പേപ്പറുകൾ ശരിയാക്കാം.’ അതും പറഞ്ഞു അവളെ ശ്രദ്ധിക്കാതെ അവൻ മുറിയിൽ നിന്നും പുറത്തേക്ക് പോയി.

അവൾ പെട്ടന്ന് തളർന്ന് പോയി.പതിയെ ആ കട്ടിലിൽ ഇരുന്നു.തന്റെ മാതാപിതാക്കളുടെ സന്തോഷത്തിന് വേണ്ടിയാണ് തനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടും ഇഷ്ടപ്പെട്ടവന്റെ വെ-റുപ്പ് നേടി ഈ കല്യാണത്തിന് സമ്മതിച്ചത്.എന്നിട്ടിപ്പോ…. അവൾ ഓരോന്ന് ആലോചിക്കുന്നതിനിടയിലാണ് അവന്റെ അമ്മ അവിടേക്ക് കയറി വന്നത്. അവൾ ബഹുമാനാർത്ഥം അവിടെ നിന്നും എണീറ്റു.അവന്റെ അമ്മ തനിക്കൊപ്പം അവളെയും അവിടെയിരുത്തി. ‘മോളെ….. നിങ്ങൾ സംസാരിച്ചത് ഞാൻ കേട്ടു.’

‘അമ്മേ….’ അവളെ തടഞ്ഞുകൊണ്ട് അവർ വീണ്ടും സംസാരിച്ചു തുടങ്ങി. ‘അവനും ഒരു കല്യാണത്തിന് താത്പര്യമില്ലായിരുന്നു,അവന് ഒരു പ്രണയമുണ്ടായിരുന്നു.അർച്ചന….അവന്റെ ഡയറി യാദൃശ്ചികമായാണ് ഞാൻ വായിക്കാനിടയായത്.അതിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു.അവളുടെ ഫോട്ടോ കണ്ടപ്പോ തന്നെ എനിക്കിഷ്ടപ്പെട്ടിരുന്നു.എങ്കിലും ഞാനറിഞ്ഞ കാര്യമൊന്നും അവനെ അറിയിച്ചില്ല.അവനിലൂടെ ഞാനും അവളെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.ആയിടക്കാണ് ഞാൻ അവളെ അപ്രതീക്ഷിതമായി കാണുന്നത്. സിറ്റി ഹോസ്പിറ്റലിൽ വെച്ച്. എന്നെ പരിചയപ്പെടുത്തിയപ്പോൾ അവൾ കരയുകയായിരുന്നു.കാര്യമെന്താണ് എന്ന് കുറെ ചോദിച്ചപ്പോഴാണ് ക്യാ-ൻസർ ആണെന്ന് അവൾ പറഞ്ഞത്.

എനിക്കത് പെട്ടന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.ഞാൻ വീണ്ടും അവളോട് ചോദിച്ചു. ‘നീ പറയുന്നത് സത്യമാണോ മോളെ??’ ‘അതേ അമ്മേ….’ ‘അവനറിയോ??’ ‘ഇല്ല….’ ‘അറിഞ്ഞാൽ…….’ ‘ഈ ലോകത്ത് അച്ഛൻ കഴിഞ്ഞാൽ ഞാൻ സ്നേഹിക്കുന്നത് അവനെയാണ്.അച്ഛൻ ഇതറിഞ്ഞിരിക്കുന്നു,അച്ഛനിനി മനസമാധാനമോ സന്തോഷമോ ഉണ്ടാകില്ല.അത് കൊണ്ട് അവൻ ഇതറിയണ്ട. ഇനിയുള്ളത് 3 മാസമെന്നാ ഡോക്ടർ പറഞ്ഞത്….ആ നാളുകൾ അവന്റേത് മാത്രമായി തീരണം.ഈ ജന്മത്തിലേക്കുള്ള സന്തോഷം അവനു നൽകണം….’ പിന്നെ ഞാൻ മോളെ കണ്ടിട്ടില്ല.അവിടുന്നങ്ങോട്ട് ഉള്ള ആ 3 മാസങ്ങൾ അവൻ ശരിക്കും സന്തോഷിച്ചിരുന്നു. പെട്ടന്നൊരുനാൾ അവൻ തീർത്തും തള-ർന്നു.

ആ കളിച്ചിരിയും സന്തോഷവും എല്ലാം അവനെ വിട്ട് പോയിരുന്നു.പേടിച്ചത് പോലെ തന്നെ ഒരു ഫോൺ കോളിലൂടെ ആ മര- ണവാർത്ത എന്നെ തേടിയെത്തി.കേട്ട് നിൽക്കാനല്ലാതെ എനിക്കൊന്നിനും കഴിഞ്ഞില്ല.പിന്നെയും നാളുകൾ കടന്നു പോയി.ഒരുനാൾ പതിവില്ലാതെ അവൻ നേരെ വന്ന് എന്റെ മടിയിൽ കിടന്ന് കുറെ കരഞ്ഞു.കാര്യമെന്താണ് എന്ന് ചോദിച്ചില്ല.അതിനു മുന്നേ അവൻ പറഞ്ഞു.അർച്ചന……. എനിക്ക് മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല.

എന്റെ ഹൃദയം പെട്ടന്ന് നി- ലച്ച പോലെ തോന്നി. അല്ല,ശരിക്കും.പിന്നെ ഞാൻ ഉണരുന്നത് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ്. എന്റെ അരികിൽ തന്നെ ഉണ്ടായിരുന്നു അവൻ.എനിക്കപ്പോൾ അവനെ കല്യാണത്തിന് സമ്മതിപ്പിക്കാനേ തോന്നിയുള്ളൂ. അങ്ങനെയാണ് ഈ കല്യാണം നടന്നത്.മോൾ എന്നോട് ക്ഷമിക്കണം’പറഞ്ഞു തീർന്നതും അവർ ഒരു നെടുവീർപ്പിട്ടു.അവൾ എന്തു പറയണമെന്നറിയാതെ കുഴങ്ങി.അവർ എണീറ്റുപോയിട്ടും അവൾക്കവിടെ നിന്ന് അനങ്ങാൻ കഴിഞ്ഞില്ല.

അവൾ ആ തലയണയെ ചേർത്ത് പിടിച്ചവിടെ കിടന്നു.വൈകുന്നേരം അവൻ വരുന്നത് വരെ…പതിവിലും വൈകിയാണ് അവനെത്തിയത്. ഭക്ഷണം പുറത്തു നിന്ന് കഴിച്ചെന്ന് അമ്മയോട് പറഞ്ഞ് അവൻ നേരെ കു-ളിമു-റിയിലേക്ക് കയറി.അവൾ ഉടനെ എന്തെങ്കിലും കഴിച്ചെന്ന് അമ്മയെ ബോധിപ്പിച്ച് മു-റിയിലേക്ക് പോയി.കുളി കഴിഞ്ഞെത്തിയ അവൻ പെട്ടന്ന് തന്നെ തലയണയും പുതപ്പുമെടുത്ത് നിലത്ത് കിടന്നുകഴിഞ്ഞിരുന്നു. ‘ഹും.. എങ്ങോട്ടാ??’തന്റെ അടുത്ത് തലയണയും പിടിച്ചു നിൽക്കുന്ന ചിത്രയെ കണ്ട് അവൻ ചോദിച്ചു. ‘ഞാനിന്ന് ഇവിടെയാ കിടക്കുന്നത്.ഏട്ടന്റെ കൂടെ.’

‘ഏട്ടനോ??’ ‘ആഹ്…എന്റെ ഭർത്താവിനെ പിന്നെ ഞാനെന്താ വിളിക്കേണ്ടത്??’ ‘ഭർത്താവോ….എപ്പോ ഉണ്ടായി ഈ വെളിപാട്?’ ‘ആ…അതൊക്കെ ഉണ്ടായി.’അതും പറഞ്ഞ് അവൾ അവന്റെ അടുത്തായി കിടന്നു. ‘ഞാൻ പോവാ…’ അവൻ എണീക്കാൻ ശ്രമിച്ചു. ‘ടാ…പൊട്ടാ…കിടക്കടാ ഇവിടെ’അവൾ അവനെ പിടിച്ച് കിടത്തി.എന്നിട്ടവന്റെ മുകളിൽ കയറിയിരുന്നു.അവന് അത്ഭുതമായി…

‘ഏട്ടനൊക്കെ പോയി പൊട്ടനായോ??’ ‘ഏട്ടനും പൊട്ടനും തമ്മിൽ ഒരക്ഷരത്തിന്റെ വ്യത്യാസമേ ഉള്ളു. ‘ആണോ…എങ്കി കണക്കായി പോയി.’അവൻ അവളെ തട്ടിമാറ്റാൻ നോക്കി. ‘അടങ്ങി കിടന്നോ അവിടെ.ഇല്ലെങ്കിൽ ഞാൻ മൂക്കിനിടിക്കും’ ‘ആഹാ..എന്നാൽ അതൊന്ന് കാണണമല്ലോ’അവൻ പിന്നെയും എണീക്കാൻ ശ്രമിച്ചു.പെട്ടന്ന് അവൾ തന്റെ ഇടത്തെ മുഷ്ടി ചുരുട്ടി അവന്റെ മൂക്കിൽ പതിയെ കു- ത്തി. വിരലിൽ അവൻ ചാർത്തിയ മോതിരം അവന്റെ മൂക്കിനു മുകളിൽ ചോ- ര പൊടിച്ചു.

‘അയ്യോ… സോറി ട്ടോ….’ ‘നീയെന്നെ ഇടിച്ചു ല്ലേ…’ ‘ആഹ്….എന്റെ ഇഷ്ടം പോലെ ചെയ്യും’അതും പറഞ്ഞവൾ പെട്ടന്ന് ആ മു- റിവിൽ അമർത്തി ചും- ബിച്ചു….. അവന്റെ കണ്ണുകൾ പതിയെ അടഞ്ഞു.ഒരിറ്റ് കണ്ണുനീർ ആ കണ്ണുകളിൽ നിന്നും പൊടിഞ്ഞു.അവൾ ആ കണ്ണുകളിൽ ചുടു ചും-ബനം നൽകി,അവന്റെ കൈകൾ പതിയെ അവളെ തന്നിലേക്ക് ചേർത്തി…….

രചന: അഭിജിത്ത് സൂര്യ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters