ഞാൻ വിളിച്ചാൽ ഇറങ്ങി വരുമെന്ന് അറിയാമായിരുന്നു അത് കൊണ്ട് തന്നെയാ ഞാൻ വിളിക്കാഞ്ഞത്…

രചന: ദേവീപ്രസാദ്‌ c ഉണ്ണികൃഷ്ണൻ

പെട്ടന്നാണ് കാറിന്റെ പിന്നിൽ എന്തോ വന്നു ഇടിക്കുന്നത്‌ കേട്ടത്. ദേവിക കാർ നിർത്തി പുറത്തേക്ക് ഇറങ്ങി. നോകിയപ്പോ ഓട്ടോ ആയിരുന്നു ഇടിച്ചതു. താൻ ഇത് എവിടെ നോക്കിയടോ ഓടി……… ഓട്ടോ ഡ്രൈവറെ കണ്ടപ്പോൾ ദേവിക അകെ സ്തംബിചു പോയി. പല പ്രാവശ്യം കാണാൻ സ്രെമിച്ച മുഖം. കാര്ത്തിക്…..

അവനും പെട്ടന്ന് അവളെ കണ്ടപ്പോൾ ഐസ് ആയപോലെ തോന്നി… അവന്റെ മുഖം മൊത്തം താടി യൗവനത്തിലും ജരാനരകൾ ബാധിച്ചു …..
“സോറി മാടോം….. ഞാൻ ശരിയാക്കി തരാം “മനസ് പങ്കുവെച്ചു കൊടുത്തവൻ ഒരു പരിചയം ഇല്ലാത്ത പോലെ പെരുമാറുന്നത് കണ്ടിട്ട് ദേവികയുടെ കണ്ണ് നിറഞ്ഞു.
അവൾ ഒരു അക്ഷരം മിണ്ടാൻ കഴിയാതെ നിന്നു. ….

“മാടോം….. കയറു ഞാൻ കൊണ്ടാക്കി തരാം….. ”
അവൾ അവനെ ശ്രെദ്ധിക്കുകയായിരുന്നു ഒരികൽ പോലും കാര്ത്തിക് നോകിയില്ല…
കുറെ ദൂരം ഒന്നും മിണ്ടാതെ രണ്ടാളും മൗനം കൊണ്ട് സംസാരിച്ചു…. ദേവികക്ക് അവന്റെ മൗനം വല്ലാതെ നോവുന്നുണ്ടായിരുന്നു. അവൾ കഴിഞ്ഞതല്ലാം ഓർത്തു എടുത്തു……

കോളേജിൽ നിരവധി ആരാധികമ്മാരുള്ള കാര്ത്തിക്. കൈയിൽ നിറയെ പണം പാടാനുള്ള അവന്റെ കഴിവ്. അവനോടുള്ള ആരാധനാ പ്രണയമായി മാറി…. പിന്നീട് ഉള്ള നാളുകൾ… അവൾ ഓരോന്ന് ഓർത്തു എടുത്തു….
“ഈറൻ മേഘം പൂവും കൊണ്ട്
പൂജക്കായി ക്ഷേത്രത്തിൽ പോകുമ്പോൾ ”

പെട്ടന്ന് ഓട്ടോ നിർത്തിയപ്പോൾ അവൾ പുറത്തേക്ക് നോക്കി ഒരു കൊച്ചു ഓലവീട്….
“മാടോം ഇപ്പൊ വരവേ… “അവൾ നോക്കി അവന്റെ മുഖത്ത് ഒരു ഭാവ മാറ്റവും ഇല്ല….
അവൻ വീടിനു അകത്തേക്ക് കയറി പോയി… പിന്നാലെ ദേവിക ഇറയത്തേക്കു ചെന്നു ഉള്ളിൽ എന്തോ പറയുന്നുണ്ട്

“ടി….. ആ വളയൊന്നു താ…. കൂടെ വന്ന മാടോത്തിന്റെ വണ്ടിയിൽ നമ്മുടെ വണ്ടി മുട്ടി. ”
“ചേട്ടാ…. ഇത് കൂടി ഒള്ളു ഇനി എന്റെ കൈയിൽ…. മോൻ ആണെങ്കിൽ സ്കൂളിൽ ഫീസ്‌ അടക്കാനായി…. ”
“ഒന്ന് മിണ്ടാതിരിക്കാൻ എന്ത് തരണം….. ”

ദേവിക ഇറങ്ങി നടന്ന്‌ ഓട്ടോയിൽ ഇരുന്നു … ഓരോ നിമിഷവും ഞെ-ട്ടൽ ഉണ്ടാക്കി…. ഒരു ബിസിനെസ്സ് കുടുംബം ആയിരുന്നു അവന്റെ കോടികൾ ആസ്തി ഉണ്ടായിരുന്നു… ഇന്ന് അവനെ ഈ കോലത്തിൽ കാണുന്നു കരുതിയില്ല…. അയിരൂർ ക്ഷേത്രത്തിൽ വച്ചു കൂട്ടുകാർക്കൊപ്പം നിന്നു എന്നെ വിവാഹം കഴിച്ച അന്ന് മുതൽ തേടിയ മുഖം അവസാനമായി കണ്ടത് ആ ദിവസം ഓർകുന്നു അന്ന് പാടിയ പാട്ടും… “സുഖമോ ദേവി സുഖമോ… ദേവി ”

“ദേവിക സുഖാണോ….. “അവന്റെ ചോദ്യത്തിൽ അവൾ ഓർമകളിൽ നിന്നു തിരിച്ചു വന്നു….
“മ്മ്മ്മ് ” അവൾ മൂളി… മിഴി നിറഞ്ഞു…..
“ദേവിക….. ഇപ്പൊ എന്ത് ചെയുന്നു… ?”
“ഹൌസ് വൈഫ്‌ ആണ്, ഹസ്ബന്റ് ബിസിനെസ്സ്.. ” “മ്മ്മ്മ് ”
“പാടാറില്ലേ ഇപ്പൊ…. ” “എട്ടു വർഷങ്ങൾക്കു മുൻപേ നീ അറിയുന്ന കാർത്തിക്ക് മരിച്ചു അതോടു കൂടി പാട്ടും.. “അവന്റെ മിഴിയിൽ എന്തെന്നില്ലാത്ത അവസ്ഥ നിഴലിച്ചു.
“ഒന്നു മൂളാവോ…. ” “എന്തിനാ നിന്റെ മിഴികൾ നിറയുന്നെ “അവൻ ചോദിച്ചു… “ഏയ് ഒന്നുല്ല… പാടാവോ ?”

“മിഴിയോരം നനഞ്ഞു ഒഴുകി…” അവൻ പാടി അവൾ അതിൽ മുഴുകി .. “എന്തിനാ എന്നെ കല്യാണം കഴിച്ചു വഞ്ചിച്ചത്… ” ആ ചോദ്യം അവൻ പ്രേതീക്ഷിച്ചിരുന്നു…. “ബിസിനെസ്സ് അല്ലാം തകർന്നു ജപ്തി ആയി എല്ലാം പോയി, അച്ഛൻ ആത്മഹത്യ ചെയ്തു… അമ്മ ഇപ്പോൾ ശരീരവും മനസും തളര്ന്നു കിടക്കുന്നു.. ഇതിനിടയിൽ നിന്നെയും കൂട്ടി കഷ്ടപെടുത്താൻ തോന്നിയില്ല.. ” “കാർത്തിക്കിന് അറിയാമായിരുന്നു അല്ലോ ഏത് നരകത്തിലേക്ക്‌ വിളിച്ചാലും വരുമെന്ന്. അന്ന് കെട്ടിയ മഞ്ഞ നൂല് നിന്നും എന്റെ കൈയിൽ ഉണ്ട് “”

“ഞാൻ വിളിച്ചാൽ ഇറങ്ങി വരുമെന്ന് അറിയാമായിരുന്നു അത് കൊണ്ട് തന്നെയാ ഞാൻ വിളിക്കാഞ്ഞത്. “അവൻ മിറോറിലൂടെ അവളെ നോക്കി അവൾ വാ-ർന്നു ഒഴുകുന്ന കണീർ തുടക്കുകയായിരുന്നു.. അവൻ ഓട്ടോ നിർത്തി വള പണയം വെച്ചു…… ഓട്ടോ ഓടി വലിയ വീടിനു മുൻപിൽ നിന്നു.. “കാർത്തി നിനക്ക് എത്ര കുട്ടികൾ ആണ്. ” “രണ്ടു പേര് ഒരാള് വിഷ്ണു ഒരാള് പേര് ദേവിക “അവൻ അവളുടെ മുഖത്ത് നോകിയില്ല..

“നിനക്കോ ???ദേവൂട്ടി “ആ ഒരു വിളിക്കായി കുറെ നേരായി കാത്തിരുന്ന പോലെ അവൾ വീടിനു മുൻപിൽ വി-ങ്ങി പൊട്ടി.
“അയ്യേ കരയല്ലേ….. ചെ….. എന്റെ ദേവൂട്ടി കരയല്ലേ… “അവനു അവളെ വാരി പുണരണമെന്നുണ്ട്… “ഞാൻ ചെക്കപ്പ് കഴിഞ്ഞു വരുന്ന വഴിയാണ്… ”
“മ്മ്മ്…. ഇതാ വണ്ടിയുടെ പൈസ ഇതൊള്ളൂ എന്റെ കൈയിൽ ”

“ഇതെന്താ ഇതൊന്നും വേണ്ട ഏട്ടാ….. ”
“വാങ്ങണം അല്ലാതെ തന്നെ കടങ്ങൾ നിന്നോട് ഉണ്ട്. “അവൻ പൈസ തറയിൽ വെച്ചു നടന്നു…
പിൻതിരിഞ്ഞ് നടക്കുന്ന അവനെ നോക്കി അവൾ മനസിൽ പറഞ്ഞു. “എന്റെ കൃഷ്ണാ……. ഒരുപാട് ശ-പിച്ചിട്ടുണ്ട് ഏട്ടനെ…. അറിയാതെ… ആ മനസു അറിയാതെ ചെയ്തു പോയി എല്ലാം തിരിച്ചു എടുക്കണേ….. “അവളുടെ മിഴികൾ പിന്നെയും ഒഴുകി കൊണ്ടേയിരുന്നു…..
ഓട്ടോ കഴുകി കൊണ്ടിരിക്കുമ്പോൾ ഒരാൾ വന്നു…. “ആരാ …… ?”

“അതെ കൊച്ചമ്മ പറഞ്ഞു വിട്ടതാ, ഇതിവിടെ തരാൻ പറഞ്ഞു. “അതും പറഞ്ഞു അയാള് നടന്നകന്നു… കാര്ത്തിക് ആ പൊതി തുറന്ന്. നോകിയപ്പോൾ ഇന്നലെ പണയം വെച്ച വള…….. അവൻ വണ്ടിക്കു അകത്തു കയറി പേഴ്‌സ് തുറന്ന് അതിനുള്ളിൽ അവളുടെ നീലാംബരി പൂവിന് തുല്യമായ മുഖം.. ഓർമ്മകൾ പിന്നെയും മു-റിവേല്പിക്കുകയാണല്ലോ അവൻ മനസ്സിൽ ഓർത്തു…. ലൈക്ക് കമന്റ് ചെയ്യണേ…

രചന: ദേവീപ്രസാദ്‌ c ഉണ്ണികൃഷ്ണൻ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters