കാർത്തികേയൻ, തുടർക്കഥ ഭാഗം മൂന്ന് വായിക്കൂ…

രചന: ഗൗരിനന്ദ

കാർത്തികേയന്റെ മൂ- ർച്ചയേറിയ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം കിട്ടാതെ പവിയുടെ തല താന്നിരുന്നു…അവളെ പുറകിലേക്കൊന്ന് ഉലച്ചു മാറ്റിക്കൊണ്ടവൻ പുറത്തേക്കിറങ്ങി…ജാനകിച്ചേച്ചിയുടെ മുഖത്ത് വേ- ദനയും നിസ്സഹായതയുമായിരുന്നു…പൊ ട്ടിക്കരഞ്ഞു കൊണ്ട് മു- റിയിലേക്കോടുമ്പോൾ ,കാർത്തികേയന്റെ വണ്ടി അകലുന്ന ശബ്ദം ഉയരുന്നത് അറിഞ്ഞിരുന്നു…കവിളാകെ നീ- റിപ്പുകയുന്നുണ്ട്…സാരിത്തുമ്പാൽ ഒരൊഴിഞ്ഞ കോണിൽ നിന്ന് കണ്ണുനീർ ഒപ്പുമ്പോൾ മനസിലായിരുന്നു തനിക്ക് അർഹതപ്പെട്ടതാണ് കിട്ടയതെന്ന്…ഒരു നിമിഷം ആലോചിച്ചു നോക്കി,,,അയാൾ ചോദിച്ചതും ശരി തന്നെയല്ലേ…?? ആ ചോദ്യത്തിന് മുന്നിൽ ഒരുത്തരമെങ്കിലും തനിക്കുണ്ടായിരുന്നോ…?? തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു,,,

ദേഷ്യവും വാശിയും ബഹളവുമൊക്കെ ഒരു മുഖം മൂടി മാത്രമാണ്,,,മു- റിവേറ്റ മനസിനെ ആരും കാണാതിരിക്കാനുള്ള മുഖം മൂടി…ഇന്നാ മുഖം മൂടിയല്ലേ തനിക്ക് മുന്നിൽ അഴിഞ്ഞു വീണത്…?? താൻ ചെയ്തതും തെറ്റാണ്,,,ഒരുനിമിഷത്തെ ദേഷ്യത്തിൽ നാം പറയുന്ന വാക്കുകൾ മറ്റുള്ളവരുടെ ചങ്കിൽ കു- ത്തിയിറക്കുന്ന വേ- ദന ഉണ്ടാക്കിയേക്കാം…

അത് തിരിച്ചറിഞ്ഞു ക്ഷമ ചോദിക്കാനായാൽ വലിയ പുണ്യമാണ്…കാരണം തെറ്റുകൾ മാനുഷികവും മാപ്പ് ചോദിക്കുന്നത് ദൈവീകവുമാണ്…മനസ് സ്വയം ആശ്വാസം കണ്ടെത്താൻ ശ്രമിച്ചിരുന്നു…കർത്തികേയന്റെ ദേഷ്യത്തോടെയുള്ള മുഖം ഓർക്കും തോറും വല്ലാത്തൊരു ഭയം തന്നെ പിടികൂടുന്നുണ്ട്…എങ്കിൽ പോലും ചില കാര്യങ്ങൾ മനസിലുറപ്പിച്ചിരുന്നു…

ആരുടേയും ചോദ്യങ്ങളെ നേരിടാൻ കഴിയാത്തത് കൊണ്ട് തന്നെ പുറത്തേക്കിറങ്ങിയില്ല…മു-റിയിൽ തന്നെ കഴിഞ്ഞുകൂടി…വിശപ്പ് പോലും അന്യമായിരുന്നു…അല്ലെങ്കിൽ കവിളിലേ വേ- ദന കാരണം കഴിക്കാൻ പോലും പറ്റിയിരുന്നില്ലെന്നും പറയാം….തനിക്കിപ്പോളും മനസിലാവാത്തത് വൈഷ്ണവിയെയാണ്…അവളുടെ ഭാവം തനിക്ക് അറിയാൻ കഴിയുന്നില്ല… കാർത്തികേയനെ കാണുമ്പോ അവളുടെ കണ്ണുകളിൽ തെളിയുന്ന തിളക്കത്തിന്റെ അർത്ഥമെന്തായിരിക്കും…?? അറിയില്ല,,,,എല്ലാം മുന്നിൽ ചോദ്യങ്ങളായി മാത്രം നിൽക്കുന്നു…ഉച്ചക്കോ വൈകുന്നേരമോ ഒന്നും കാർത്തി വന്നിരുന്നില്ല…രാത്രി ഏറെ  വൈകിയാണ് വന്നത്…ഇന്ന് സ്വബോധത്താലെയാണ് വന്നത്…അതുകൊണ്ട് തന്നെ ഉള്ളിലുള്ള കാര്യങ്ങൾ തുറന്ന് പറയണമെന്ന് തോന്നി…പുറത്തെ കട്ടിലിൽ ആകാശത്തേക്ക് നോക്കി കിടക്കുന്ന കർത്തിയുടെ അടുത്തേക്ക് ഒരു വിറയലോടെയാണ് ചെന്നത്….മനസ് ധൈര്യം തരുന്നുണ്ടെങ്കിൽ പോലും ഒരു പേ ടി…

“ഞാൻ,,,അത്…എനിക്കറിയാം തെറ്റാണെന്ന്…നിങ്ങളുടെ മനസ്സിൽ ഇത്രയും വേ- ദന ഉണ്ടായിരിക്കുമെന്ന് എനിക്കറിയില്ലാരുന്നു…അല്ലെങ്കിൽ നിങ്ങൾ പുറത്ത് കാണിച്ചില്ലെന്ന് പറയാം…എന്നോട് ക്ഷമിക്കണം,,,ഞാനൊരിക്കലും നിങ്ങളുടെ മനസ് വേ- ദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല…അതുകൊണ്ട് ഞാൻ പോകുവാണ്…അവസാനമായി എനിക്കൊരു സഹായം കൂടി ചെയ്ത് തരാമോ…?? എറണാകുളത്താണ് അമ്മാവന്റെ വീട്…സ്ഥലം എനിക്കറിയാം…ദയവ് ചെയ്ത് എന്നെ അവിടെ ഒന്നാക്കാമോ…,?? ഈ ഒരു സഹായം കൂടി എനിക്കായ് ചെയ്ത് തരണം…ഇനിയൊരിക്കലും ഞാൻ നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കില്ല…”

ഒറ്റശ്വാസത്തിൽ അത്രയും പറഞ്ഞ് നിർത്തുമ്പോഴും കാർത്തികേയന്റെ ഭാഗത്ത്‌ നിന്നും മറുപടി ഒന്നും കിട്ടിയിരുന്നില്ല…ഇനി ഉറങ്ങുവാണോന്ന് ചിന്തിച്ചു പോയി,,,കണ്ണ് തുറന്ന് വെച്ച് ആരെങ്കിലും ഉറങ്ങുമോ…?? തലയ്ക്കിട്ട് തന്നെ ഒരു കൊട്ട് കൊടുത്തു…പറഞ്ഞതൊന്നും കേട്ടില്ലെങ്കിൽ ഒന്നുകൂടി പറയണമോന്ന് ആലോചിച്ചു നിക്കുമ്പോഴാണ് വേഗം ഇറങ്ങ് എന്ന് മാത്രം ഗൗരവത്തോടെ പറഞ്ഞ് അയാൾ അകത്തേക്ക് കേറിയത്…അകത്തെ ക്ലോക്കിലേക്ക് സമയം നോക്കി,,,സമയം 12 മണിയൊക്കെ കഴിഞ്ഞിട്ടുണ്ട്…ഇനിയും ഒരു നിമിഷം പോലും അയാൾ തന്നെയിവിടെ നിർത്താൻ ആഗ്രഹിക്കുന്നില്ലന്ന് തോന്നി,,,തനിക്കു പ്രത്യേകിച്ച് ഒന്നും തന്നെ എടുക്കാനില്ല…മുടിയൊന്ന് ഒതുക്കി ചീകി പുറത്തേക്കിറങ്ങി…അപ്പോഴേക്കും ഡ്ര സ്സ്‌ മാറി കാർത്തിയും പുറത്തേക്കിറങ്ങിയിരുന്നു…ജാനകിചേച്ചിയുടെ അടുത്ത് ചെന്ന് താക്കോൽ കൊടുത്ത് എന്തോ പറയുന്നത് കണ്ടു…കണ്ണുകൾ കൊണ്ട് യാത്ര പറയുമ്പോഴും ഉള്ളിലൊരു വേ- ദന വന്ന് നിറയുന്നതറിഞ്ഞിരുന്നു…ആരോ പിന്നിലേക്ക് വലിക്കും പോലെ…എടുത്ത തീരുമാനം തെറ്റാണോന്ന് വരെ തോന്നിയിരുന്നു…

“ആരെ ഓർത്ത് നിക്കുവാ…വെളുപ്പിന് അവിടെയെത്തണേൽ ആലോചിച്ചു നിക്കാതെ കയറാൻ നോക്ക് കൊച്ചേ..”

മുന്നിലേക്ക് വിരൽ ഞൊടിച്ച് ഇഷ്ടക്കേടോടെ കാർത്തികേയൻ പറഞ്ഞപ്പോഴാണ് ബോധം വന്നത് പോലും…വേഗം പിന്നിലേക്ക് കയറിയിരുന്നു…ഇപ്രാവശ്യം ഒരു വഴക്കിനു ഇടക്കൊടുക്കാതെ കമ്പിയിൽ പിടിച്ചിരുന്നു…വണ്ടി നല്ല സ്പീഡിൽ തന്നെയാണ് പോകുന്നത്…ദൂരം കൂടും തോറും ശ- രീരമാകെ തണുക്കാൻ തുടങ്ങിയിരുന്നു…പല്ല് കൂട്ടി മുട്ടാൻ തുടങ്ങിയതും ഇപ്പൊ ബോധം കെട്ട് വീഴുമെന്ന അവസ്ഥയിലായിരുന്നു ഞാൻ…പതിയെ കാർത്തികേയന്റെ പിന്നിലേക്ക് തല ചാരിയിരുന്നു…കണ്ണാടിയിലൂടെ ശ്രദ്ധിക്കുന്നത് കണ്ടിരുന്നു..കാറ്റടിച് കണ്ണ് വരെ നിറഞ്ഞൊഴുകിയിരിക്കുവാരുന്നു…തന്റെ അവസ്ഥ മനസിലാക്കിയത് കൊണ്ടാവും കാർത്തി കൂടുതലൊന്നും മിണ്ടാഞ്ഞതെന്ന് തോന്നിയിരുന്നു…മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിൽ വണ്ടി ബ്രേക്ക്‌ ഇട്ട് നിന്നപ്പോഴാണ് തലയുയർത്തി നോക്കിയത്… റാണി ലോഡ്ജ്‌ എന്ന് എഴുതിയിരിക്കുന്ന കെട്ടിടത്തിന് മുന്നിലായിട്ടാണ് നിർത്തിയിരിക്കുന്നത്…ഒരു സംശയത്തോടെ അവനെ നെറ്റിച്ചുളിച്ചു നോക്കിയിരുന്നു…നോട്ടത്തിന്റെ അർത്ഥം മനസിലായത് കൊണ്ടാവാം അവൻ ഗൗരവത്തോടെ പറഞ്ഞു തുടങ്ങിയത്…

“മൂന്നാല് മണിക്കൂറായി വണ്ടിയോടിക്കാൻ തുടങ്ങിയിട്ട്…കണ്ണിന് ഉറക്കം തട്ടുന്നുണ്ട്…രാത്രി ആയത് കൊണ്ടു ഒരു ലോഡ്ജ്ഉം കിട്ടാനില്ല…ഇതേലും കണ്ടല്ലോ…ഒന്ന് ഫ്ര ഷ് ആയിട്ട് പോകാം…ഇല്ലെങ്കിൽ എറണാകുളത്ത് ജീ വനോടെ ചെല്ലാൻ പറ്റില്ല..ഇറങ്ങ്…”

ശരിയാണെന്ന് തനിക്കും തോന്നി…ഒരു ബെഡ് കിട്ടിയാൽ ബോധം കെട്ടുറങ്ങുമെന്ന അവസ്ഥയിലാരുന്നു താനും…വേഗം ഇറങ്ങി…വണ്ടി സൈഡിലേക്ക് പാർക്ക്‌ ചെയ്ത് ചാവിയും എടുത്ത് മുന്നിലായി നടന്നു…രാത്രി ആയത് കൊണ്ട് റിസപ്ഷനിൽ നിൽക്കുന്നയാൾ ഇരട്ടി പണം ചോദിച്ചിരുന്നു…ഒരുപാട് ത ർക്കിച്ചു നോക്കിയെങ്കിലും വിട്ടുതരാൻ തയാറായിരുന്നില്ല…പവിയുടെ മുഖത്തെ ക്ഷീണവും ദ യനീയവുമായ നോട്ടം കണ്ടാണ് അയാള് ചോദിച്ച പണം അവൻ എണ്ണി കൊടുത്തത്… ഈ പണം കൊണ്ട് നീ ഒരുകാലത്തും ഗുണം പിടിക്കില്ലടാ തെ- ണ്ടീ… അയാൾക്ക് പിന്നാലെ റൂമിലേക്ക് നടക്കുമ്പോ കാർത്തി പിറുപിറുക്കുന്ന കേട്ട് പവി കുലുങ്ങി ചിരിച്ചെങ്കിലും അവന്റെ നോട്ടം അവളുടെ ചിരിക്ക് ഭം ഗം വരുത്തിയിരുന്നു…റൂം തുറന്ന് തന്ന് എന്തോ അർത്ഥം വെച്ചെന്ന പോലെ തലയാട്ടി ചിരിച്ച് പോകുന്ന അയാളെ സംശയത്തോടെ നോക്കി നിന്നെങ്കിലും ക്ഷീണം കാരണം അത് കാര്യമാക്കാതെ ബെഡിലേക്ക് ചെന്നിരുന്നു…കാർത്തി അപ്പോഴേക്കും മുഖം കഴുകാനായി പോയിരുന്നു…ബെഡിലേക്ക് തല ചായിച് കണ്ണുകൾ മെല്ലെ അടച്ചപ്പോഴാണ് പുറത്ത് കാളിങ് ബെൽ അടിച്ചത്…ബാ- ത്‌റൂമിന് പുറത്തേക്ക് ഇറങ്ങി മുഖത്തെ വെള്ളം ഒപ്പിയെടുത്ത് കൊണ്ട് കാർത്തി ഡോർ തുറക്കാൻ പോയതും ആരാണെന്നറിയാനുള്ള ആകാംഷയോടെ താനും അങ്ങോട്ടേക്ക് നോക്കിയിരുന്നു…

ഡോർ തുറന്ന് അകത്തേക്ക് ഇ- ടിച്ചു കയറിവരുന്ന പോലീസുകാരെ കണ്ടതും ഞെട്ടലോടെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് പോയിരുന്നു…കാർത്തിയുടെ മുഖത്തേ ഭാവമെന്തെന്ന് മനസിലായിരുന്നില്ല…കൂട്ടത്തിൽ SI എന്ന് തോന്നിക്കുന്നയാൾ തന്നെയും കാർത്തിയേയും മാറി മാറി നോക്കിയതും അ കാലമായ ഒരു ഭ യം ഉള്ളിൽ മുളപൊ- ട്ടുന്നതറിഞ്ഞു…

“ഓഹ്ഹ്….അപ്പൊ എല്ലാം കഴിഞ്ഞ് ഇരിക്കുവാണല്ലേ…പല പ്രാവശ്യം വാർണിങ് തന്നിട്ടുള്ളതാ മറ്റേ പരിപാടി ഇവിടെ നടക്കില്ലന്ന്…പത്രത്തിൽ ഫോട്ടോ വരുമ്പോഴേ നീയൊക്കെ പഠിക്കു…സുമേഷേ,,,ചേർത്ത് നിർത്തി രണ്ട് ഫോട്ടോ എടുക്കടോ…”

മുന്നിലേക്ക് വന്നിരുന്ന ഫോട്ടോഗ്രാഫറോഡായി അയാൾ പറഞ്ഞതും ഞാൻ ഞെ- ട്ടലോടെ കാർത്തിയെ നോക്കിയിരുന്നു…ഫോട്ടോ എടുക്കാൻ വന്നയാളെ തടഞ്ഞു കൊണ്ട് അവരെ പു ച്ഛത്തോടെ നോക്കി നിൽക്കുന്ന കാർത്തികേയനെ കണ്ട് അതിശയമല്ലാതെ മറ്റൊന്നും തോന്നിയിരുന്നില്ല…

“സാറേ,,,,ഞങ്ങളെന്ത് ചെയ്തൂന്നാ…?? അതൊക്കെ അറിഞ്ഞിട്ട് പോരെ ബാക്കി കലാപരിപാടികൾ ഒക്കേ…”

നെഞ്ചിൽ കൈ കെട്ടി നിന്ന് കാർത്തി  ചോദിച്ചതും ഞാനും പതിയെ അവന്റെ പിന്നിലേക്കായ് നീങ്ങി നിന്നിരുന്നു…

“ഇനി അതൊക്കെ ഞാൻ തന്നെ പറയണോടാ…??” SI ഇഷ്ടക്കേടോടെ ചോദിച്ചതും കാർത്തി ഒന്ന് മന്ദഹസിച്ചു….

“സാറേ,,,നാളെ ഞങ്ങടെ കല്യാണമാണ്…വീട്ടുകാര് അറിയാതെ രായ്ക്ക് രാമാനം തൂക്കിയെടുത്തോണ്ട് വന്നതാ ഇവളെ…രാത്രി കടന്ന് പുലർച്ചയോളം വണ്ടിയൊടിച് ഉറക്കം തട്ടിയപ്പോ ഒന്ന് ഫ്രഷ് ആവാൻ കേറിയതാ…അല്ലാണ്ട് സാറ് വിചാരിക്കും പോലെ ഒന്നുവില്ല…”

കാർത്തി കൂസലില്ലാതെ പറഞ്ഞതും ഞാൻ അതിശയത്തോടെ ആ മുഖത്തേക്ക് നോക്കി…ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ സാറിന്റെ മറുപടിയ്ക്കായി കാത്തിരിക്കുവാണ്…SI യും കൂടെയുള്ള പോലീസുകാരും വിശ്വസിക്കണോ വേണ്ടയോന്നുള്ള അർത്ഥത്തിൽ പരസ്പരം നോക്കുന്നുണ്ട്…

“എടി കൊച്ചേ,,,ഇവൻ പറഞ്ഞത് സത്യവാണോ…” ചോദിച്ചത് എന്നോടെങ്കിലും ഞാൻ  മറുപടിയ്ക്കായി നോക്കിയത് കാർത്തിയെയാണ്…തന്നെ കണ്ണടച്ച് കാണിച്ചതും യന്ത്രം കണക്കെ തലയാട്ടുമ്പോഴും ഇനിയെന്തെന്ന് അറിഞ്ഞിരുന്നില്ല…SI കാർത്തിയുടെ ID ചെക്ക് ചെയ്യാൻ മേടിച്ചിരുന്നു…

“എടോ സൈമാ…പിള്ളേര് പറയുന്നത് സത്യവാന്ന് തോന്നുന്നു…പെങ്കൊച്ചിന്റെ കവിളൊക്കെ അ- ടികൊണ്ട് ഇരിക്കുന്നു…ഇവരെ ഇവിടെ വിട്ടിട്ട് പോയാൽ വൈകാതെ ഒരു ദുര- ഭിമാന- കൊ- ല കൂടി കാണേണ്ടി വരും…അതോണ്ട് മക്കള് വണ്ടിയിലോട്ട് കേറിക്കോ…ഞങ്ങള് ഇടപെട്ട് നിങ്ങടെ കല്യാണം നടത്തി തന്നേക്കാം…അതല്ലേ സൈമാ അതിന്റെ ശരി…!!”

അടുത്ത് നിന്നിരുന്ന കോൺസ്റ്റബിളിനോടായി ചോദിച്ചതും പിന്നില്ലാതെയെന്ന് പറഞ്ഞ് അയാളും അതിനെ ശരി വെച്ചിരുന്നു…ഇപ്പൊ തന്നെക്കാൾ ഞെട്ടിയത് കാർത്തികേയനാണ്..ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആ മുഖത്തെ ഭാവം കാണുമ്പോഴേ മനസിലാകും…കാർത്തി ഒരുപാട് ന്യായങ്ങൾ അവർക്ക് മുന്നിൽ നിർത്തിയെങ്കിലും നിഷ് കരുണം പരാജയപ്പെടുകയാണ് ചെയ്തത്…കൈ ചു- രുട്ടി പിടിക്കുന്നതും ഞ- രമ്പുകൾ വലിഞ്ഞു മുറുകുന്നതും പിന്നിലായ് നിന്ന് താൻ കാണുന്നുണ്ടായിരുന്നു…സത്യം പറഞ്ഞാൽ ചിരിയാണ് വന്നത്…അവനവൻ കു-ഴിച്ച കു- ഴിയിൽ അവനവൻ തന്നെ വീഴും പോലെ…എന്തുകൊണ്ടോ ഉള്ളിലൊരു സന്തോഷം നിറയുന്നുണ്ടായിരുന്നു…

പോലീസ് സ്റ്റേഷനിലെ ബെഞ്ചിൽ ഭിത്തിയോട് ചാരിയിരിക്കുമ്പോഴും SI,  പ്രതികൾക്കും മറ്റു പോലീസുകാർക്കും ഒളിച്ചോടി കല്യാണം കഴിക്കാൻ പോകുന്നവരാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുന്നത് പൊട്ടിവന്ന ചിരിയോടെ നോക്കിയിരുന്നു…ചിന്തകളിൽ കാർത്തികേയൻ മാത്രമായ് ഒതുങ്ങി നിൽക്കുവാരുന്നു…വിധിച്ചത് തന്നെയാണ് നിന്റെ കൈകളിലെന്ന് ഉള്ളിലിരുന്നാരോ പറയും പോലെ…തലചെരിച്ചു കാർത്തിയെ ഒന്ന് പാളി നോക്കി…ദേഷ്യം കൊണ്ട് കൈ ചു- രുട്ടിയും ബെഞ്ചിന്റെ പടിയിൽ ഇ- ടിച്ചുമൊക്ക ഇരിക്കുന്നുണ്ട്….എട്ടുമണി ഒക്കെ കഴിഞ്ഞതും രണ്ട് കോൺസ്റ്റബിളുമാര് ഒരു രജിസ്റ്റാറേയും കൊണ്ട് അകത്തേക്ക് വന്നിരുന്നു…കയ്യിലായ് രണ്ട് ബൊക്കയും മാലയും കരുതിയിരുന്നു…

ചടങ്ങുകൾ ഒക്കെ പെട്ടന്നായിരുന്നു…അടുത്തുള്ള അമ്പലത്തിൽ നിന്ന് നാളായിരത്തഞ്ഞൂറു രൂപ കൊടുത്ത് വാങ്ങിയ പൂജിച്ച താലിമാലയെ കുറിച്ച് പറയുന്ന പോലീസുകാരനെ കാർത്തി ദേഷ്യത്തോടെ നോക്കുന്നത് താൻ മാത്രമേ കണ്ടിരുന്നുള്ളു…റെജിസ്റ്ററിൽ ഒപ്പ് വെയ്ക്കുമ്പോഴും,മഞ്ഞളിൽ കുതിർന്ന താലിയെടുത്ത് കെട്ടുമ്പോഴും തന്നെ രൂക്ഷമായി നോക്കിയത് കണ്ട് പുഞ്ചിരിയാലെ അതിനെ നേരിട്ടിരുന്നു…കാർത്തിക്ക് ശേഷം അതിലായ് ഒപ്പിടുമ്പോഴും മറ്റൊന്നും ആലോചിക്കാൻ മനസനുവദിച്ചില്ല…അത്ഭുതം തോന്നിയിരുന്നു…പലപ്പോഴും രണ്ട് വള്ളത്തിലായാണ് മനസ് സഞ്ചരിക്കുന്നത്…വിവേകത്തിന് അവിടെ സ്ഥാനമുണ്ടാകില്ല…സാക്ഷികളായി SI സാറും കോൺസ്റ്റബിൾ സാറും  ഒപ്പിട്ടിരുന്നു…കാർത്തിയുടെ കയ്യിലായ് കൊടുത്ത മാലയിൽ അവന്റെ പിടി മുറുകുന്നത് കണ്ടതും പിന്നീടങ്ങോട്ട് ശ്രദ്ധിക്കാൻ പോയില്ല…

“രണ്ട് പേർക്കും വിവാഹാശംസകൾ…ഇനി നീ ഈ പെങ്കൊച്ചിനെയും കൊണ്ട് ധൈര്യമായി പൊക്കോ…പിന്നെ മോളെ,,,എന്തേലും പ്രശ്നം ഉണ്ടായാൽ,,,അല്ലെങ്കിൽ ഇവൻ നിന്നെ വ- ഞ്ചിക്കുവാണെന്നോ മറ്റോ തോന്നിയാൽ ഉടനടി ഞങ്ങളെ വിളിച്ചു അറിയിച്ചേക്കണം…ഇവനെ ഞങ്ങളൊന്നു നന്നാക്കി എടുത്തോളാം…”

കാർത്തിയുടെ തോളിൽ കൈ ചേർത്ത് ഒരു ചിരിയോടെ സാർ പറഞ്ഞ് നിർത്തിയതും അടുത്തൊരാൾ ദേഷ്യത്തിൽ പ ല്ല് ക- ടിക്കുന്നത് അറിഞ്ഞിരുന്നു…കോൺസ്റ്റബിൾ സാർ SI യുടെ നമ്പർ എഴുതി കയ്യിൽ തരുമ്പോ ഈ ഒറ്റയാനെ തലയ്ക്കാനുള്ള പൂട്ടാണതെന്ന് തോന്നിയിരുന്നു…

“എന്നാ നിങ്ങളൊന്നു ചേർന്ന് നിന്നേ…ഞാനൊരു ഫോട്ടോ എടുക്കട്ടെ സാറേ…” SI സാറിനോടായി പറഞ്ഞ് കോൺസ്റ്റബിൾ തന്നെയും കാർത്തിയെയും ചേർത്ത് വെച്ചതും ശ- രീരത്തിലാകെ ഒരു വിറയൽ പാ -ഞ്ഞു കയറിയിരുന്നു…കാർത്തിയുടെ മുഖത്തേക്ക് ഒരുനിമിഷം ഇമചിമ്മാതെ നോക്കിനിൽക്കുമ്പോഴും കേട്ടിരുന്നു നൈസ് പോസ് എന്ന് പറഞ്ഞ് ഫോട്ടോ എടുക്കുന്ന സാറിന്റെ ശബ്ദം…വീട് ചോദിച്ച് ആ വഴി പറഞ്ഞു വിടുമ്പോഴും പുതിയതെന്തിനോയുള്ള ചുവടുവെപ്പാണിതെന്ന് ആരോ പിന്നിൽ നിന്ന് ഉച്ചത്തിലായ് പറയും പോലെ തോന്നിയിരുന്നു….

തിരിച്ചു പോകും വഴി ആലോചനയിൽ തന്നെയായിരുന്നു…തനിക്കിത് വരെ ആരോടും പ്രണയമൊന്നും തോന്നിയിരുന്നില്ല… ഉണ്ണിയേട്ടനോട് പോലും…കുഞ്ഞിലേ മുതൽ പറഞ്ഞു വെച്ചത് കൊണ്ട് താനും അംഗീകരിച്ചു കൊടുക്കുക മാത്രമാനുണ്ടായത്…പക്ഷേ തനിക്കിപ്പോ കാർത്തിയോട് തോന്നുന്ന വികാരം എന്താണെന്ന് അറിയാൻ പറ്റുന്നില്ല…പ്രണയമാണോ…?? ആരാധനയാണോ…??  സഹതാപമാണോ…?? അറിയില്ല,,,എങ്കിലും കാർത്തിയെക്കുറിച്ചറിഞ്ഞപ്പോ മുതൽ എന്തോ ഒന്ന് തന്നെ അവനിലേക്ക് അടുപ്പിക്കുന്നുണ്ട്…ഈ കെട്ടിയ താലിയും മനസോടെയല്ലേ ഏറ്റുവാങ്ങിയത്…?? ചോദ്യങ്ങൾക്ക് മുന്നിൽ മനസ് കീഴടങ്ങുന്നതറിഞ്ഞു…പതിയെ ക- ഴുത്തിൽ ലയിച്ചു കിടക്കുന്ന മഞ്ഞച്ചരടിൽ കൈ പതിഞ്ഞിരുന്നു…ഇതാണ് തന്റെ ബലം,,,ഇതുള്ളപ്പോ താൻ  സുരക്ഷിതയാണെന്ന് ആരോ മന്ത്രിക്കും പോലെ…ഉള്ളിലെ ആശ്വാസം പുഞ്ചിരിയായി പ്രതിഭലിച്ചതും കണ്ണാടിയിൽ കൂടി പവിയുടെ ഭവമാറ്റങ്ങൾ നിരീക്ഷിക്കുകയായിരുന്ന കാർത്തി അലോസരത്തോടെ ബ്രേക്ക്‌ പിടിച്ചു നിർത്തി…!!!തുടരും…… ഇഷ്ടമാകുന്നുണ്ടോ ഫ്രണ്ട്സ്…?? ബോറാവുന്നുണ്ടെങ്കിൽ പറയണം കേട്ടോ…നമുക്ക് അധികം വൈകാതെ അവസാനിപ്പിക്കാം…ഇഷ്ടമായാൽ ലൈക് ചെയ്യണേ…ഒരു രണ്ട് വരിയെങ്കിലും എനിക്കായ് കുറിക്കാതെ പോകല്ലേ…പ്ലീസ്..

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters