രചന: ഗൗരിനന്ദ
കയ്യിൽ പണമില്ലാത്തവൻ ആരുടേയും ആരുമല്ലന്ന് സ്വന്തം ജീവിതം പഠിപ്പിച്ചിരിക്കുന്നു…
എങ്കിൽ പോലും അതിൽ തെറ്റുണ്ടെന്ന് തോന്നി…എങ്ങനെ ആരുമല്ലാതാവും…?? പണത്തിനേക്കാൾ ബന്ധങ്ങൾക്കും മനുഷ്യത്വത്തിനും വിലകൽപ്പിക്കുന്നവർ ഉണ്ടാവില്ലേ…?? ചിന്തകൾ പിന്നോട്ടേക്ക് പോയിരുന്നു…മംഗലത്ത് തറവാട്ടിലെ ഇളയ ആൺതരിയായ ജയചന്ദ്രന്റെയും ഭാര്യ ഇന്ദുവിന്റെയും ഏക മകൾ…അച്ചാച്ചന്റെയും അച്ഛമ്മയുടെയും ചെല്ലകുട്ടി…കുടുംബത്തിലെ ഏക പെൺതരി ആയത് കൊണ്ടാവും എല്ലാവർക്കും പ്രിയങ്കരി ആയിരുന്നു താൻ…അച്ഛൻ അമ്മയെ സ്നേഹിച്ചു വിവാഹം കഴിച്ചെങ്കിലും അച്ഛന്റെ വീട്ടുകാർ ഇരുകയ്യും നീട്ടി സ്വീകരിക്കുവായിരുന്നു ചെയ്തത്…അഞ്ചാം വയസിൽ അച്ഛനും അമ്മയും ആ- ക്‌സി- ഡന്റിൽ മ- രിക്കുമ്പോഴും തനിക്കധികം ദുഖിക്കേണ്ടി വന്നിട്ടില്ല…പണത്തിന് മീതെ ഒന്നുമല്ലന്ന് പറഞ്ഞു പഠിപ്പിക്കുകയായിരുന്നു എല്ലാവരും…
അതുകൊണ്ട് തന്നെ അഹങ്കാരം ആവിശ്യത്തിലധികം ഉണ്ടായിരുന്നു…അച്ഛച്ചൻ മരിക്കുന്നതിന് മുന്നേ സ്വത്തുക്കളിൽ മുക്കാൽ പങ്കും തന്റെ പേരിലാണെഴുത്തിയിരിക്കുന്നതെന്ന് പുതിയ അറിവായിരുന്നു…പിന്നീടങ്ങോട്ട് എല്ലാവരുടെയും സ്നേഹം ഇരട്ടിച്ചതേയുള്ളു…അവരുടെ സ്നേഹത്തിൽ ലവലേശം കളങ്കമുണ്ടെന്ന് തോന്നിയിട്ടുമില്ല…അമ്മായിമാരൊക്കെ തന്നെ മുറച്ചെറുക്കന്മാരെ കൊണ്ട് കെട്ടിക്കാൻ തിടുക്കം കൂട്ടുമ്പോഴും താൻ ഉണ്ണിയേട്ടന് വേണ്ടിയാണെന്ന് പറഞ്ഞ് മറ്റെല്ലാം ശക്തമായി തടഞ്ഞിരുന്നു…ഇന്ന് രാവിലെ കമ്പനി ഫയൽസ് ഒക്കെ തനിക്കായ് നീട്ടുമ്പോഴും ഉള്ളിലു റപ്പിച്ചിരുന്ന വിശ്വാസത്തിന്റെ പുറത്ത് എല്ലാം ഒപ്പിട്ട് കൊടുത്തു…അതിലെ ചതി മനസിലാക്കാൻ അപ്പോഴും കഴിഞ്ഞിരുന്നില്ല…
രാത്രിയിൽ വല്യച്ഛനോട് സംസാരിക്കാൻ മുറിയിലേക്ക് നടക്കുമ്പോഴാണ് അവർക്കിടയിലെ സംസാരം കേൾക്കാൻ ഇടയായത്…രാവിലെ ഒപ്പിട്ട് കൊടുത്തതിൽ ഉണ്ടായിരുന്ന ഡോക്യുമെന്റ്സിൽ സ്വത്തുക്കൾ മുഴുവൻ വല്യച്ഛന്റെ പേരിലെഴുവാണെന്ന ഉറപ്പായിരുന്നുവെന്ന്…സ്വത്തുക്കൾ കിട്ടിയ സ്ഥിതിക്ക് തന്നെ ഇനി ജീവനോടെ വെച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന് കൂടി പറഞ്ഞതും ഹൃദയം നിലച്ചു പോയിരുന്നു…തന്റെ വിശ്വാസവും ആദരവും ഒരുനിമിഷം ചീറ്റുകൊട്ടാരം പോലെ തകർന്ന് വീഴുന്നതറിഞ്ഞു…രക്ഷപെടാൻ പിന്നിലേക്ക് വെപ്രാളംത്തോടെ നടക്കുമ്പോഴാണ് കൈതട്ടി ഫ്ലവർ വേസ് താഴെ വീണത്…ശബ്ദം കേട്ട് പുറത്തെത്തിയ വല്യച്ഛന് പറഞ്ഞതെല്ലാം താൻ കേട്ടുവെന്ന് മനസിലാക്കാൻ സമയം അധികം വേണ്ടിവന്നില്ല…ജീവനുവേണ്ടി ആ ഇരുട്ടിൽ പുറത്തേക്ക് പിടഞ്ഞോടുമ്പോഴും ഇനിയെന്തെന്നാണ് തന്റെ ജീവിതത്തിലെന്നറിഞ്ഞിരുന്നില്ല…സ്വത്തുക്കൾ കൈവിട്ട് പോയതിൽ അല്പം പോലും സങ്കടം അലട്ടിയിരുന്നില്ല…മറ്റുള്ളവരെ പറ്റിച്ചും വെട്ടിച്ചും ഉണ്ടാക്കിയ കാശാണ്…ആ പണമെടുത്താൽ എവിടെ ചെന്നാലും തനിക്ക് സ്വസ്ഥത കിട്ടില്ലെന്ന് തോന്നി…ഒരുപാട് പേരുടെ കണ്ണുനീരിന്റെ ശാപം കാണും അതിലും…ചിന്തകൾക്കവസാനം ഓടിയെത്തിയത് കർത്തികേയന്റെ അടുത്താണ്…ഇപ്പോഴും എന്തിനാണ് തന്നെ കാർത്തികേയന്റെ അടുത്തെത്തിച്ചതെന്നും അറിയില്ല…ഒരുപക്ഷേ എല്ലാം നിമിത്തങ്ങൾ തന്നെയായിരിക്കാം…ഓർമകളിൽ എപ്പോഴോ മിഴികൾ നിദ്രയെ പ്രാപിച്ചിരുന്നു….
രാവിലെ ആരോ തട്ടിവിളിക്കുമ്പോഴാണ് മെല്ലെ കണ്ണുകൾ ചിമ്മിത്തുറന്നത്…ഇന്നലെ രാത്രിയിൽ കണ്ട ആ പെൺകുട്ടിയാണ്…അവളുടെ ഭാവമെന്തെന്ന് മനസിലായില്ലെങ്കിലും പതിയെ എഴുന്നേറ്റിരുന്നു… “സമയം 10 മണി കഴിഞ്ഞു…നല്ല കുടുംബത്തിൽ പിറന്ന പെൺകുട്യോൾക്ക് പറഞ്ഞിട്ടുള്ളതല്ല ഇത്രയും നേരത്തെ ഉറക്കം…അതെങ്ങനെയാ വീട്ടിൽ നല്ല ശീലങ്ങൾ പഠിച്ചു വളരണം…ഇല്ലെങ്കിൽ ഇങ്ങനെ ഇരിക്കും…”
മേശയിലേക്ക് ഒരു ദാവണി വെച്ച് ബുക്കെല്ലാം അടുക്കിപ്പെറുക്കി വെച്ചുകൊണ്ടവൾ പറഞ്ഞു…അപ്പോഴും ഒന്നും മിണ്ടാതെ കെട്ടിരുന്നതേയുള്ളു…
“എന്താടി ഇത്…?? ആ കുട്ടിയേ എന്തിനാ വെറുതെ വിഷമിപ്പിക്കുന്നെ…??”
പരിചിതമായ സ്വരം കേട്ടാണ് ഞെട്ടലോടെ തിരിഞ്ഞു നോക്കിയത്.. ജാനകിച്ചേച്ചി, സംശയത്തോടെ ആ പേര് മന്ത്രിച്ചിരുന്നു…അവരുടെ ഇഷ്ടക്കേട് കണ്ട് ആ പെൺകുട്ടി തന്നെ ഒന്നിരുത്തി നോക്കി മുറിവിട്ട് പുറത്ത് പോയതും ജാനകിചേച്ചി തന്റെയടുത്ത് വന്നിരുന്നു…
“അതെന്റെ മോളാ,,വൈഷ്ണവി…മോള് ക്ഷമിക്കണം കേട്ടോ… അവളെങ്ങനെയാ,,,ഇങ്ങനെ ഒക്കെ പെരുമാറുന്നന്നെ ഒള്ളൂ…എന്റെ കുട്ടി പാവവാ…മോൾടെ വീട്ടിൽ ജോലിക്ക് ചെല്ലുമ്പോ ഞാൻ തളർന്നാ വീട്ടിൽ എത്താറ്…അതോണ്ട് പെണ്ണിന് മോൾടെ വീട്ടിലെ ആരെയും ഇഷ്ടല്ല…അതാട്ടോ..മോൾക്ക് എന്ത് പറ്റിന്നൊന്നും ഞാൻ ചോദിക്കുന്നില്ല…കു-ളിമു-റി അപ്പുറത്തുണ്ട്…മോളിടുന്നേക്കൂട്ട് ഡ്ര-സ്സ് ഒന്നും ഇവിടെ ഇല്ലാട്ടോ…ഇത് വൈഷ്ണവിടെ ഒരു ഉടുപ്പാ…വേഗം കു-ളിച്ചു വന്നോളൂട്ടോ…ജാനകിച്ചേച്ചി കഴിക്കാൻ എടുത്ത് വെക്കാം…”
അത്രയും പറഞ്ഞ് പുഞ്ചിരിയോടെ തിരിഞ്ഞു നടക്കുന്ന ജാനകിചേച്ചിയെ നോക്കി കുറച്ച് നേരം ഇരുന്നുപോയി…സ്വബോധത്തിലേക്ക് തിരിച്ചെത്തിയതും വേഗം ഡ്ര-സ്സ് എടുത്ത് കു-ളിമു-റിയിലേക്ക് കയറി…സൗകര്യങ്ങൾ കുറവായിരുന്നെങ്കിലും കുളിമുറിക്ക് നല്ല വൃത്തിയുണ്ടായിരുന്നു…വേഗം കുളിച്ചിറങ്ങിയപ്പോഴേക്കും സ്വയം ഒന്ന് നോക്കി…തന്റെ ഭാവത്തിനെന്ന പോലെ രൂപത്തിനും മാറ്റം വന്നിരിക്കുന്നു…അതും ഒരു ദിവസം കൊണ്ട്…ആ ശ്ചര്യം തോന്നിയിരുന്നു…തോർത്ത് തലയിൽ കെട്ടി പുറത്തേക്കിറങ്ങി…ദാവണി ഒന്നും ധരിച്ചു ശീലമില്ലാത്തത് കൊണ്ട് അതിന്റേതായ ബുദ്ധിമുട്ടുകൾ തോന്നിയിരുന്നെങ്കിലും മനസ് കൊണ്ട് പുതുജീവിതം തുടങ്ങാൻ തയാറായിരുന്നു…പുറത്തെല്ലാം കാർത്തികെയനെ നോക്കിയെങ്കിലും കണ്ടിരുന്നില്ല…വിശപ്പും തന്നെ ബാധിച്ചിരുന്നില്ലെന്ന് വേണം പറയാൻ…ഒരുപക്ഷേ മംഗലത്തെ ആളുകൾ ഇവിടേക്ക് വരുമോ…?? മനസ് തന്നെ ആ ചോദ്യം തിരുത്തി,,,എന്തിനാണ് വരുന്നത്, കിട്ടേണ്ടതെല്ലാം അവർക്ക് കിട്ടിയിട്ടുണ്ട്…ഇനി ഞാൻ ജീവിച്ചിരുന്നാലും മരിച്ചാലും അവരെ ബാധിക്കില്ല…മാത്രമല്ല,,,ഒരാളെ വെട്ടിക്കൊന്ന കാർത്തികേയന്റെ മുറ്റത്തു നിന്നും തന്നെ കൊണ്ടുപോകാൻ തക്ക ബലവാന്മാരൊന്നും കുടുബത്തിലില്ല…ആകെയൊരു ദുഃഖം അച്ഛമ്മയെക്കുറിച് മാത്രമാണ്…തളർന്നു കിടക്കുന്ന ആ ജീവ നെക്കണ്ട് ഒരു യാത്ര പറയാൻ പോലും പറ്റിയിരുന്നില്ല…
“മോളിവിടെ നിൽക്കുവാണോ…?? വാ കഴിക്കാം…” കയ്യിലൊരു പാത്രവും കൊണ്ട് വരുന്ന ജാനകിച്ചേച്ചിയെ നോക്കിയൊന്ന് പുഞ്ചിരിച്ചു…ആവിപറക്കുന്ന പുട്ടും കടലക്കറിയും മുന്നിൽ നിരന്നതും വിശപ്പിന്റെ വിളി വന്നിരുന്നു…സ്വാദോടെ അത് കഴിച്ചു തീക്കുമ്പോഴും കണ്ടിരുന്നു സന്തോഷത്തോടെ നിറയുന്ന ചേച്ചിയുടെ കണ്ണുകൾ… എന്തുകൊണ്ടോ അമ്മയെ ഓർത്ത് പോയി…കഴിച്ചെഴുന്നേറ്റത്തും തന്നെയും കൂട്ടി ജാനകിചേച്ചി തിണ്ണയിൽ വന്നിരുന്നു…
“ചേച്ചി,,,കാർത്തികേയൻ എവിടെയാ…?? കണ്ടില്ലല്ലോ…?? ”
അല്പം ജാള്യതയോടെയായിരുന്നു ചോദിച്ചത്…തന്റെ മുഖഭാവത്തിൽ നിന്ന് ചേച്ചിക്കത് മനസിലായെന്ന് സാരം…ആ ചുണ്ടിലൊരു ആശ്വാസത്തിന്റെ പുഞ്ചിരി വിടരുന്നത് തലകുനിച്ചിരിക്കുമ്പോഴും കണ്ടിരുന്നു…പക്ഷേ അതിന്റെ അർത്ഥം മനസിലായിരുന്നില്ല…
“അവൻ ക്ഷേത്രക്കമ്മിറ്റിയിൽ പോയതാ കുട്ടി…ഉത്സവം വരാറായി…തെറ്റ് ചെയ്തവർക്ക് മുന്നിൽ അവനൊരു കൊ- ലപാ- തകി ആണെങ്കിലും ബാക്കിയുള്ളോർക്ക് അവനിന്നും പ്രിയങ്കരനാണ്…ഈ നാടിന്റെ ജീവനും ശ്വാസവും അവനറിയാം…”
ജാനകി ചേച്ചി പറയുന്നത് കേട്ട് അത്ഭുതം തോന്നി…ഒപ്പം ഉള്ളിലൊരായിരം സംശയങ്ങളും…
“കർത്തികേയൻ ചേച്ചിയുടെ സ്വന്തം മോനാണോ…??” ചോദിക്കണമെന്ന് കരുതിയതല്ലെങ്കിലും അറിയണമെന്ന് തോന്നിയിരുന്നു…ഒരുനിമിഷം എന്തോ ആലോചിച്ച ശേഷം ചേച്ചി പറഞ്ഞു തുടങ്ങി…
“അവന്റെ പെറ്റമ്മയല്ലെങ്കിലും അവനെ പോറ്റിവളർത്തിയത് ഞാനാ…അധ്യാപകണമായിരുന്നു എന്റെ ഭർത്താവ്…ഒരിക്കൽ തിരുവനന്തപുരത്തിനു കോഴ്സിന് വേണ്ടി പോയപ്പോഴാണ് വിശന്നു കരയുന്ന ഈ കുട്ടിയേ കണ്ടത്…സഹതാപം തോന്നി ഏട്ടൻ വിളിച്ചോണ്ട് വന്നു…നല്ല വിദ്യാഭാസം കൊടുത്തു…സ്വന്തം മകനെ പോലെ തന്നെ പോറ്റിവളർത്തി…ഏട്ടൻ മ- രിച്ചതിൽ പിന്നെ കുടുംബവും താളം തെറ്റിയിരുന്നു…സാഹചര്യങ്ങളാ എന്റെ കുട്ടിയേ കൊലപാതകിയാക്കിയത്…അല്ലെങ്കിലും ഈ ലോകത്ത് ആരും കൊ- ലപാത- കികളായി ജനിക്കുന്നില്ല മോളെ…”
സാരിത്തലപ്പ് കൊണ്ട് കണ്ണുനീർ തുടച്ചവർ പറഞ്ഞു നിർത്തിയതും അലിവോടെ ഞാനാ മുഖത്തേക്ക് നോക്കി…അപ്പോഴേക്കും വൈഷ്ണവിയും അങ്ങോട്ടേക്ക് വന്നിരുന്നു…അവളെന്തോ പറയാനായി തുടങ്ങിയപ്പോഴാണ് മുറ്റത്തേക്ക് കാർത്തികേയന്റെ ബുള്ളറ്റ് ഇരമ്പലോടെ വന്ന് നിന്നത്…കയ്യിലൊരു പൊതിയുമുണ്ട്…
കാർത്തികേയനെ കണ്ട് വൈഷ്ണവിയുടെ കണ്ണുകൾ തിളങ്ങുന്നത് കണ്ടിരുന്നു…എന്തോ ആ കാഴ്ച തനിക്കൊരു അലോസരമുണ്ടാക്കുന്നതറിഞ്ഞിരുന്നെങ്കിലും അക്ഷമയോടെ എഴുന്നേറ്റ് നിന്നു…
“അമ്മേ…അടുക്കളയിലേക്ക് വേണ്ടത് എന്തൊക്കെയാന്ന് വൈകുന്നേരം എഴുതി തന്നേക്ക്…മേടിച്ചേക്കാം…”
ജാനകിചേച്ചിയോട് പറഞ്ഞ് കയ്യിലിരുന്ന പൊതി പുഞ്ചിരിയോടെ വൈഷ്ണവിക്ക് നേരെ നീട്ടി…നിറഞ്ഞ പുഞ്ചിരിയോടെ അവളത് സ്വീകരിക്കുന്നത് കണ്ടതും ആകാംഷയോടെ അതിലേക്ക് നോക്കി…പൊതിയഴിച്ചതും വാഴയിലയിൽ പൊതിഞ്ഞു രണ്ട് പരിപ്പുവട…വാഴയിലയുടെയും ചൂട് പരിപ്പുവടയുടെയും സുഗന്ധം ഉയരുന്നുണ്ടായിരുന്നു…തനിക്ക് അകലെയായിരുന്ന രുചികൾ മുന്നിലെത്തിയതും കണ്ണുകൾ കൗതുകത്തോടെ വിടർന്നിരുന്നു…
“പതിവുപോലെ ഇന്നും പരിപ്പുവട ആണല്ലോ…”
ഒരു ചിരിയോടെ പറഞ്ഞു ഒരെണ്ണം കയ്യിലെടുത്ത് മറ്റൊരെണ്ണം ജാനകിയമ്മയ്ക്കും നൽകിയത് കണ്ടപ്പോഴാണ് ബോധം വന്നത്…ഉള്ളിലൊരു വേ- ദന നിറയുന്നതറിഞ്ഞു…തല കുമ്പിട്ട് പോയി…വെറുതെ അതിൽ നിന്നൊരു പങ്ക് തനിക്കുമുണ്ടെന്ന് ആശിച്ചു പോയിരുന്നു…തന്റെ പൊട്ടബുദ്ധി,,,സ്വയം പഴിചാരാനാണ് തോന്നിയത്…പരിപ്പുവട രുചിയോടെ കഴിക്കുന്ന വൈഷ്ണവിയെ കണ്ട് ചുണ്ടിലൊരു പുഞ്ചിരി വരുത്തി…എന്റെ മനസ്സ് അറിഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു ജാനകി ചേച്ചി തനിക്കായ് അത് വെച്ച് നീട്ടിയത്…മേടിക്കാൻ തോന്നിയില്ല,,,കാരണം ഇത് തനിക്കർഹതപ്പെട്ടതല്ലെന്ന് തോന്നി…ഇങ്ങനെ ഒരാളിവിടെ ഇല്ലെന്ന പോലെ നടക്കുന്ന കർത്തികേയനെ കണ്ട് ഉള്ളിലൊരു ദേഷ്യവും മുളപൊട്ടിയിരുന്നു…ഒപ്പം അവഗണനയുടെ നോവും…പക്ഷേ എന്തിനാണെന്ന് മാത്രം മനസിലായിരുന്നില്ല…അഭിനയിക്കാൻ പഠിച്ചിരിക്കുന്നു…ഉള്ളിൽ തോന്നിയ വി- കാരങ്ങൾ സമർദ്ധമായി മറച്ചു….
വന്ന് കേറിയ പോലെ തന്നെ അയാൾ എന്തോ അകത്ത് നിന്നും തപ്പിയെടുത്ത് വീണ്ടും പുറത്തേക്ക് പോയി…അതിനിടയിൽ ജാനകി ചേച്ചി വൈഷ്ണവിയുടെ ഫോൺ തനിക്ക് വിളിക്കാനായി നൽകിയിരുന്നു…ഉണ്ണിയേട്ടന്റെ നമ്പർ മനപ്പാടമാണ്…രണ്ട് മൂന്ന് തവണ വിളിച്ചിട്ടും റിങ് ചെയ്തതല്ലാതെ ആരും എടുത്തിരുന്നില്ല…മനസാകെയൊരു നിരാശ വന്ന് മൂടുന്നതറിഞ്ഞു…തിരികെ ഫോൺ കൊടുക്കാൻ തുടങ്ങിയപ്പോഴാണ് ഉണ്ണിയേട്ടന്റെ കാൾ കണ്ടത്…വേഗം കാൾ എടുത്ത് ചെവിയോട് ചേർത്തു…
കാര്യങ്ങളോരോന്നും വിശദീകരിക്കുമ്പോഴും ചതിക്കപ്പെട്ടതിന്റെ വേദനയിൽ ശബ്ദം ഇടറിയിരുന്നു…ഉണ്ണിയേട്ടൻ ഇപ്പൊ ഡൽഹിയിൽ ആണെന്നും രണ്ടാഴ്ച്ചയ്ക്ക് ശേഷം നാട്ടിൽ വന്ന് തന്നെ കൊണ്ടുപോകുമെന്ന് ഉറപ്പ് നൽകിയിട്ടാണ് ഫോൺ വെച്ചത്… മനസ്സിനൊരല്പം ആശ്വാസം തോന്നിയിരുന്നു…
അതിനിടയിൽ തന്നെ ഒളിഞ്ഞും തെളിഞ്ഞും ജാനകിയമ്മയുടെ നാ-വിൽ നിന്നും വൈശുന്നുള്ള പേര് കേട്ടിരുന്നു….തന്നെ കാണുമ്പോ വിഷയം മാറ്റാനും അവർ ശ്രദ്ധിച്ചിരുന്നുവേണുള്ളത് ഉള്ളിലെ സംശയം ബാലപ്പെടുത്തിയിരുന്നു… ആരാണ് വൈശു…?? വൈഷ്ണവിയെ എല്ലാരും വൈശുന്നാകുമോ വിളിക്കുന്നത്…?? കർത്തികേയൻ ജയിലിൽ പോയതും വൈശുവും തമ്മിൽ എന്തോ ബന്ധമുണ്ടെന്ന് ഉള്ളിലിരുന്നാരോ പറയും പോലെ…സംശയം ഉള്ളിൽ കുമിഞ്ഞു കൂടാൻ തുടങ്ങിയതും ആരോടെങ്കിലും ചോദിക്കണമെന്നുറപ്പിച്ചിരുന്നു… അല്ലെങ്കിലും ചെറുപ്പം മുതൽ എല്ലാം വെട്ടിതുറന്ന് ചോദിക്കുന്ന പ്ര- കൃതമാണ് തനിക്ക്…വൈഷ്ണവി പോയതും ജാനകി ചേച്ചിയെ പി ടിച്ചു നിർത്തി തന്റെ സംശയം ചോദിച്ചിരുന്നു…എന്തെല്ലാമോ കാര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുന്ന അവരെ കണ്ടതും ദേഷ്യമാണ് തോന്നിയത്…തന്റെ സംശയങ്ങൾ പരിഹരിക്കണമെങ്കിൽ കർത്തികേയൻ തന്നെ വിചാരിക്കണമെന്ന് തോന്നി…
ഉച്ചക്കയാൾ ഭക്ഷണം കഴിക്കാനായി വന്നപ്പോ ജാനകിചേച്ചി തന്നെയുമവിടെ പിടിച്ചിരുത്തി…വൈഷ്ണവിയാണ് കർത്തിക്ക് ഭക്ഷണം വിളമ്പി കൊടുത്തത്…ഇവരുടെ മുന്നിൽ വെച്ച് തന്നെ ചോദിക്കണമെന്ന് ഉറപ്പിച്ചിരുന്നു…ഭക്ഷണത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കർത്തികേയനെയും അവിടെ നിന്നിരുന്ന ജാനകിച്ചേച്ചിയെയും നോക്കി ശ്വാസമൊന്നാഞ്ഞു വലിച്ചു…
“ആരാ വൈശു….??? ” അയാളുടെ മുഖത്തേക്ക് മിഴികളൂന്നി ചോദിക്കുമ്പോഴും ലവലേശം പേടിയെന്നിൽ തോന്നിയിരുന്നില്ല…ഒരുപക്ഷെ അറിഞ്ഞില്ലെങ്കിൽ വീർപ്പുമുട്ടുന്ന അവസ്ഥ തന്നെ ചോദിപ്പിച്ചതായിരിക്കാം….തന്റെ ചോദ്യം കേട്ടിട്ടും പ്രതികരണമെതുമില്ലാതെ ഭക്ഷണം കഴിക്കുന്നകാർത്തികേയനെ കണ്ടതും ദേഷ്യം വന്നിരുന്നു…ജാനകിച്ചേച്ചിയുടെയും വൈഷ്ണവിയുടെയും മുഖത്ത് ഒന്നും സംഭവിച്ചില്ലെന്ന ഭാവം….
“ചോറ് വെക്കട്ടെ….” കൂസലില്ലാതെ വൈഷ്ണവി ചോദിച്ചതും സ്വയം സംയമനം പാലിച്ചു നിന്നു…
“നിങ്ങൾ ജയിലിൽ പോയതും വൈശുവുമായിട്ട് എന്തോ ബന്ധമുള്ള പോലെ എനിക്ക് തോന്നുന്നുണ്ട്…ഒരു മനുഷ്യന്റെ ജീവനെടുക്കാൻ മാത്രം ക്രൂ- രനാണോ താൻ…??…”
ചോദ്യം വീണ്ടുമാവർത്തിച്ചതും അവിടെ പ്രത്യേകിച്ച് ഭാവഭേതമൊന്നും തോന്നിയിരുന്നില്ല…തന്നെ വീണ്ടും അപമാനിക്കുവെന്നോണം വൈഷ്ണവി പാത്രത്തിലേക്ക് ചോറ് വിളമ്പിയിട്ടതും ഒരുനിമിഷം എന്നെ സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല… എനിക്ക് വേണ്ടന്നല്ലേ പറഞ്ഞത്… ന്ന് പറഞ്ഞ് പത്രം ഒരൂക്കോടെ നീക്കിവെച്ചതും അടിത്തിരുന്ന ഗ്ലാസ് ജഗ്ഗോടൊപ്പം പാത്രവും നിലത്ത് വീണ് പൊട്ടിച്ചിതറി… നാലുപാടും തെറിച്ചു വീണ ഭക്ഷണം കണ്ടപ്പോഴാണ് സ്വബോധത്തിലേക്ക് വന്നത്…
ഞെ- ട്ടലോടെ തലയുയർത്താൻ തുടങ്ങുന്നതിനു മുന്നേ കർത്തികേയന്റെ എച്ചിൽ പുരണ്ട കൈ കവിളിൽ മു- ദ്രണം വെച്ചിരുന്നു…കവിളിലേ മാം- സം പ- റിഞ്ഞു വീണത് പോലെ തോന്നി…തലയാകെയൊരു പെരുപ്പ് വന്ന് മൂടിയതും നിറക്കണ്ണുകളോടെ തലയുയർത്തി നോക്കി….ജാനകിച്ചേച്ചിയും വൈഷ്ണവിയും പകച്ചു നിൽപ്പുണ്ട്…
അടുത്തിരുന്ന കസേര ചവിട്ടി തെറുപ്പിച് അയാൾ എന്നിലേക്ക് നടന്നടുത്തിരുന്നു…ഒരടി ചലിക്കാനാകാതെ ഉറപ്പിച്ചു വെച്ചിരിക്കുന്നൊരു പ്രതിമ പോലെ നിൽക്കാൻ മാത്രമേ തനിക്ക് കഴിഞ്ഞിരുന്നോള്ളൂ…
“എന്താടി….?? എന്താ നിനക്കറിയേണ്ടേ…??? വൈശു ആരാണെന്നോ…?? ഞാൻ എന്തിന് വേണ്ടിയാ ജയിലിൽ പോയതെന്നോ…?? എന്നാ കേട്ടോ,,, വൈശു കർത്തികേയന്റെ ജീവനായിരുന്നു….എന്റെ പെണ്ണായിരുന്നു,,,വൈശാലി….ഈ നിൽക്കുന്ന വൈഷ്ണവിയുടെ സഹോദരി…അഞ്ചു വർഷങ്ങൾക്ക് മുൻപ് ഒരു മനു- ഷ്യമൃ- ഗം ക്രൂ- രമായി പീ- ഡി- പ്പിച്ചു കൊന്ന അതേ വൈശാലി….സ്വന്തം മകളെ അങ്ങനെയൊരു അവസ്ഥയിൽ കണ്ട് ഞെ- ട്ടിപൊ- ട്ടി മ- രിച്ച അവള്ടെ അച്ഛന്റെയും,ക്രൂ- രമായി ക- ടിച്ചു കീ- റപ്പെട്ട എന്റെ വൈശുവിന്റെയും ആ- ത്മാവിനു മുക്തി കിട്ടാൻ വേണ്ടിയാ ഞാൻ ജ- യിലിൽ പോയത്…നീ- തിയും നി- യമവും പണവും സ്വാദീനവുമുള്ളവരുടെ കൈപ്പിടിയിൽ ആയപ്പോൾ വൈശാലിക്ക് നഷ്ടപ്പെട്ടത് സ്വന്തം ജീവൻ മാത്രമല്ല അഭിമാനം കൂടിയായിരുന്നു… ഇനിയെത്ര പീ- ഡ-നങ്ങൾ അരങ്ങേറിയാലും പ്രതികരിക്കാതെ കണ്ണുമൂടിക്കെട്ടിയിരിക്കുന്ന നീ- തിദേവതയെ ഞാൻ എന്തിന് വിശ്വസിക്കണം….??? നിയമത്തിന് നടപ്പിലാക്കാൻ കഴിയാതെ പോയത് കർത്തികേയൻ ചെയ്തു….എന്റെ പെണ്ണ് അവസാനശ്വാസം വരെ അ- ലറികരഞ്ഞിട്ടുണ്ടാവില്ലേ…എന്നിട്ടും കേട്ടോ ആ മൃഗം…അവളാനുഭവിച്ചതിനേക്കാൾ വേ- ദന അനുഭവിപ്പിച്ചാണ് ഞാനവനെ ഇല്ലാതാക്കിയത്…അതിലെനിക്കിന്നും കു- റ്റബോധം ഇല്ല…ഇനി പറയ്,,,നീ വിശ്വസിക്കുന്ന നി- യമത്തിന് തിരിച്ചു തരാൻ പറ്റുവോ എനിക്കവളെ…??? നീ- തികിട്ടുമെന്ന് പറഞ്ഞ് മൂ- ഡനാവണമായിരുന്നോ ഞാൻ…?? പറയടീ….”
തോളിൽ കുലുക്കി ചോദിച്ചതും ഒന്നും പ്രതികരിക്കാനാവാതെ കേട്ടതൊക്കെയും വിശ്വസിക്കാനാവാതെ തറഞ്ഞു നിൽക്കുകയായിരുന്നു പല്ലവി….!!! തുടരും….. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…