രചന: അയ്യപ്പൻ അയ്യപ്പൻ
അവൾക്ക് അയാളെ എന്നും സംശയം ആയിരുന്നു.. അയാൾ ജോലി കഴിഞ്ഞു വരുമ്പോൾ കോളറിൽ അയാൾ ഉപയോഗിക്കുന്ന സെന്റിന്റെ മണമല്ലാതെ മറ്റെന്തെങ്കിലും മ ണമുണ്ടോ എന്നറിയാൻ അവൾ മ ണത്തു നോക്കുമായിരുന്നു…
അയാൾ വരുന്ന സമയത്തിന്റെ വലിയ സൂ ചി അല്പമൊന്നു മാറിപോയാൽ വീടിന്റെ ഉമ്മറത്തെ വരാന്തയിൽ അയാൾക്ക് നേരെ വിരൽ ചൂണ്ടി എണ്ണി എണ്ണി ചോദ്യങ്ങൾ ചോദിക്കുമായിരുന്നു….
നാലാളു കൂടുന്ന ഇടത്തു ഒരു പെണ്ണിനെ നോക്കി അയാൾ ഒന്ന് ചിരിച്ചാൽ, ഒന്ന് മിണ്ടിപ്പോയാൽ, അവൾ നിന്ന നിൽപ്പിൽ വി റക്കും, പല്ല് ക- ടിക്കും, അതിവിദഗ്ധമായി ചൂണ്ടു വിരലും തള്ളവിരലും ചേർത്ത് അയാളുടെ കൈതണ്ടയിൽ ആരും കാണാതെ അ- മർത്തി നു- ള്ളും..
ഏതേലും പെണ്ണുങ്ങൾ അയാളോട് പരിചയഭാവത്തിൽ ഒന്ന് കുശലം ചോദിച്ചാൽ അവൾക്ക് ശ്വാസം മുട്ടും… “വീട്ടിലേക്ക് വരൂ ഞാൻ ആരാണെന്ന് കാണിച്ചു തരാം ” എന്ന് അയാൾ മാത്രം കേൾക്കെ അവൾ മുരളും..
കൂടെ പഠിച്ചതൊ..ജോലി ചെയ്തതോ.. തൊലിവെളുപ്പ് ഉള്ള പെണ്ണുങ്ങളോ അയാളോട് അടുത്തേക്ക് ചേർന്ന് നിന്നാൽ… അവൾ ചുണ്ട് വിറച്ചു, ശ്വാസഗതികൾ കൂടി പല്ല് ഞെ- രിച്ചു അയാളെ ചൂ-ഴ്ന്നു ചൂ-ഴ്ന്നു നോക്കും
അന്ന് വൈകുന്നേരം രണ്ട് നിലയുള്ള അവരുടെ വീടിന്റെ ഉൾവശം അവളുടെ ശബ്ദം കേട്ട് ചെവി പൊത്തും …
അയാൾ പോലും അറിയാതെ പരിചയമുള്ള പെണ്ണുങ്ങളുടെയൊക്കെ രഹസ്യ കാമുകനായി അയാൾ മാറും… പേടിച്ചു വിറ- ങ്ങലിച്ചു നിക്കുന്ന തുടുത്ത കവിളുകൾ ഉള്ള അവരുടെ കുഞ്ഞി പിള്ളേരെ ചൂണ്ടി “ഇവരല്ലാതെ നിങ്ങൾക്ക് വേറെയും മക്കൾ ഉണ്ടെന്ന്” അവൾ തലേൽ ത- ല്ലി പറയും…
ഈ വീട് അല്ലാതെ അവൾ അറിയാതെ അയാൾക്ക് വേറെ വീടുകളിൽ പോയി വരവ് ഉണ്ടെന്ന് കണ്ണീർ തുടച്ചു മൂക്ക് പി- ഴിഞ്ഞു അവൾ സ്ഥാപിക്കും….
“ഞാൻ ആരാന്ന് നിങ്ങൾക്ക് അറിയാമോ
“ഞാൻ പോകുമ്പോൾ നിങ്ങൾ പഠിച്ചോളും ”
എന്ന് അവൾ ഇടയ്ക്ക് ഇടയ്ക്ക് അയാളുടെ മുഖത്തോട് ചേർന്ന് നിന്നു പറയാറുണ്ട്….
“നീ ആരാണേലും എനിക്ക് ഒന്നുമില്ല എന്നും നീ പോയാലും എനിക്ക് ഒരു ചുക്കുമില്ല എന്ന് മുഖത്ത് നോക്കി അയാൾക്ക് ചോദിക്കണമെന്നുണ്ട്… പക്ഷെ ചോദിച്ചാൽ ചിലപ്പോൾ തുടുത്ത കവിളുകൾ ഉള്ള അവരുടെ കുഞ്ഞിപിള്ളേരെ കാരണമില്ലാതെ വെറുതെ അ- ടിക്കും… ഞാനും പിള്ളേരും എന്റെ വീട്ടിൽ പോവും എന്ന് വാശി പിടിക്കും…. അടുക്കളയിലെ കുപ്പിഗ്ലാസുകളുടെയും ചി- ല്ല് പത്രങ്ങളുടെയും എണ്ണം കുറയും…
വീടിന്റെ ഉമ്മറത് പോയി താലേൽ തല്ലി പ്രാകും കരയും മുടി മാന്തി പൊളിക്കും…
അയാൾ അയാളുടെ തുടുത്ത കവിളുകൾ ഉള്ള കുഞ്ഞിപിള്ളേരെയൊർത്തു ഒന്നും മിണ്ടാറില്ല, പറയാറില്ല പേടിച്ചു വിറങ്ങലിച്ചു നിൽക്കുന്ന അവരെ ഓർത്തയാൾ ഇപ്പോ പരിഭവിക്കാറില്ല …
അയാൾക്ക് അതൊക്കെയും ശീലമായി…. അയാൾ എന്നും സമയം തെറ്റാതെ വീട്ടിൽ വരാറുണ്ട്…. അയാൾ പെണ്ണുങ്ങളെ ദൂരെ നിന്നു കാണുമ്പോൾ തല കുനിക്കാറുണ്ട്…. പരിചയമുള്ള പെണ്ണുങ്ങളെ കാണുമ്പോൾ കാണാത്ത ഭാവത്തിൽ നടക്കാറുണ്ട്…
സ്ത്രീരത്നങ്ങളുടെ മുഖമോ തരുണിമണികളുടെ പേരോ അയാൾ മനഃപൂർവം മറന്നുകളയാറുണ്ട്…. എങ്കിലും ഇടയ്ക്കെപ്പോഴൊക്കെയോ അയാളുടെ തുണികൾ ഇസ്തിരിയിടാൻ വരുന്ന വേലുചാമിയെ അയാൾ അസൂയയോടെ നോക്കാറുണ്ട്… വേലുചാമി ഇസ്തിരി ഇടുന്നതിനിടയിൽ അയാളുടെ ഭാര്യ ചെവിയിൽഎന്തോ അടക്കം പറഞ്ഞു അവർ ഉറക്കെ പൊട്ടിചിരിക്കുന്നത് കാണുമ്പോൾ, ഇസ്തിരിഇടാനുള്ള കരി അവർ ഒരുമിച്ച് ഊതി കനലക്കുന്നത് കാണുമ്പോൾ…
ക- നലിന്റെ ചൂ ട് തട്ടിയ അയാളുടെ ഇടത്തെ കൈ അവൾ നോ- വോടെ ചേർത്ത് പിടിച്ചത് കാണുമ്പോൾ, അയാൾ ജനാലക്കപ്പുറം നിശബ്ദനായി, നിസഹായനായി നോക്കി നിൽക്കും…
രണ്ട് നിമിഷം കഴിഞ്ഞു ഒന്നും എടുത്ത് പറയാൻ ഇല്ലാത്ത വേലുചാമിയോട് തോന്നുന്ന അസൂയ ഓർത്തയാൾക്ക് സ്വയം ലജ്ജ തോന്നും..
അയാളുടെ കണ്ണ് നിറയാറില്ല… ആണുങ്ങൾ കരയാൻ പാടില്ലെന്നു ആരൊക്കെയോ പറഞ്ഞത് കൊണ്ടാവണം അയാൾ ഇടയ്ക്ക് നിന്ന നിൽപ്പിൽ വിയ ർത്തു കു- ളിക്കുന്നത്… ഏറ്റവും നിശബ്ദമായി വിങ്ങി വിങ്ങി ജീവിക്കുന്ന ചില ആണുങ്ങൾ… ഇഷ്ടമായെങ്കിൽ ലൈക്ക് ഷെയർ ചെയ്യൂ…
രചന: അയ്യപ്പൻ അയ്യപ്പൻ