രചന: ഗൗരിനന്ദ
എത്രയാടി ഒരു രാത്രിയിലെ നിന്റെ റേറ്റ്…??
മുഖത്ത് നോക്കി ചോദിച്ചവന് കരണം പുകച്ചൊരു അ- ടികൊടുത്ത മംഗലത്തെ കൊച്ചുതമ്പുരാട്ടിയായ താൻ അർദ്ധരാത്രിയിൽ നിറക്കണ്ണുകളോടെ ജീവന് വേണ്ടി യാചിക്കുമ്പോ പല്ലവിക്ക് സ്വയം തോന്നിയത് വെറും പു ച്ഛം മാത്രമായിരുന്നു…ഇന്ന് വൈകുന്നേരം വരെ രാജകുമാരിയായിരുന്ന താൻ എത്രപെട്ടന്നാണ് എല്ലാവർക്കും ശ- ത്രുവായത്…?? അല്ല,,,എപ്പോഴേ താനവർക്ക് ശ-ത്രുവായിരുന്നു…അഭിനയമായിരുന്നില്ലേ,കപടമായിരുന്നില്ലേ അവരുടെ സ്നേഹമൊക്കെയും…?? വെറുപ്പ് തോന്നിയിരുന്നു,,,മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല അവരുടെ കാപട്യം…
ഇരുളിനെ കീ- റിമു- റിച്ച് കടന്ന് വന്ന ബൈക്കിന് മുന്നിലേക്ക് ചാടുമ്പോഴേക്കും ദേ- ഹമാസകലം തള ർന്നിരുന്നു…തന്റെ ജീവനുവേണ്ടി പാഞ്ഞുവരുന്നവരെ നേരിടാനാകാതെ, ബലിഷ്ടമായ ആ ശരീ- രത്തിനുടമയുടെ പിന്നിലേക്ക് മറയുമ്പോഴും അറിഞ്ഞിരുന്നില്ല അവനാരെന്ന്…ഒരു അംഗത്തിന് തയാറായെന്ന പോലെ ഇടിവള കയ്യിലേക്ക് കേറ്റിവെച്ച്, ഉടുത്തിരുന്ന കറുത്ത മുണ്ട് മടക്കി കു- ത്തി നിൽക്കുന്ന ആ മനുഷ്യനെ കണ്ടതും പ്രതീക്ഷയാൽ മനസൊന്നു ശാന്തമായിരുന്നു…അഞ്ചു പേർക്ക് മുന്നിൽ ഒറ്റയാനെ പോലെ നിൽക്കുമ്പോഴും അയാൾടെ ശരീ- രം വിറച്ചിരുന്നില്ല…മിഴികൾ അയാളിലേക്ക് മാത്രമായി ചുരുങ്ങിയിരുന്നു… ആരാണോ,എന്താണെന്നോ അറിയാത്തൊരു അപരിചിതൻ ഇന്ന് തനിക്ക് തണലാവുന്നു…അത്ഭുതം തോന്നി,,,ജീവിതം ഏതൊക്കെ രീതിയിലാണ് മുന്നോട്ട് പോകുന്നത്…
നെഞ്ച് വിരിച്ച് നിന്നിരുന്ന ആ മനുഷ്യനെ വകവെയ്ക്കാതെ മുന്നിലേക്ക് വന്ന അമ്മാവന്റെ മകനാണ് വഴ ക്കിന് തുടക്കം കുറിച്ചത്…അതിനിടയിൽ അ-:സ്ഥി തകരുന്ന ഒച്ചയും അ- ടികൊണ്ടവരുടെ അലർച്ചയും ആ രാത്രിയെ ഭീകരമാക്കുന്നത് പോലെ തോന്നിയിരുന്നു പവിക്ക്…ആ ഒറ്റക്കൊ-മ്പനും കിട്ടിയിരുന്നു ചില്ലയറയ- ടി…എങ്കിലും അവന്റെ കൈക്കരുത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ അധികനേരം അവർക്ക് പിടിച്ചു നിൽക്കമായിരുന്നില്ല…വേച്ചുകൊണ്ട് നാലുപാടും ഓടുന്ന അവരെ ദേഷ്യത്തിൽ നോക്കി കയ്യിലിരുന്ന വ ടി വലിച്ചെ-റിഞ് അയാൾ വണ്ടിയുടെ അടുത്തേക്ക് തിരിച്ചു വന്നു…ആ മുഖം കണ്ടതും ഞെ ട്ടലോടെ ഒരുനിമിഷം ചലനം നഷ്ടപ്പെട്ടവളെ പോലെ നിന്നുപോയി…അവന്റെ കണ്ണിൽ പടർന്നിരുന്ന ചുവപ്പും വലിഞ്ഞു മുറുകിയ മുഖവും കണ്ട് പല്ലവി ഒരടി പിന്നിലേക്ക് നീങ്ങി മാറിയിരിന്നു…
കാർത്തികേയൻ ചുണ്ടുകൾ ശബ്ദമില്ലാതെ മന്ത്രിച്ചിരുന്നു ആ പേര്,,,അഞ്ചു വർഷങ്ങൾക്ക് മുൻപ് ഒരാളെ കൊലപ്പെടുത്തിയ കേ- സിൽ ജയിലിൽ പോകുമ്പോഴും ഇതേ നോട്ടമായിരുന്നു,അതേ തീ- വ്രതയായിരുന്നു ഈ കണ്ണുകളിൽ…മംഗലത്തെ ഇളയ പെൺതരിയായ തനിക്ക് വെറുപ്പായിരുന്നു,,,അതിൽ കൂടുതൽ അവജ്ഞയായിരുന്നു ആരോരുമില്ലാത്ത തെരുവിലെ തെണ്ടിച്ചെക്കനോട്…ഒരാളുടെ ജീവനെടുത്ത് ജ- യിലിൽ പോകുമ്പോഴും ആ വെ റുപ്പ് കൂടിയിരുന്നതെയുള്ളൂ…വല്യച്ഛന്റെയും ഏട്ടന്മാരുടെയും കൂടെ കാറിൽ പോകുമ്പോ കാണാറുണ്ട് കവലയിൽ ത- ല്ലുകൂടുന്ന കവലച്ചട്ട മ്പിയെ…പുച്ഛത്തോടെ മുഖം തിരിച്ചിട്ടേ ഒള്ളൂ,,,അതേ താൻ തന്നെ അയാളെ ഇന്നാരാധനയോടെ നോക്കുന്നു…തനിക്കയാൾ ഇന്ന് രക്ഷകനാണ്…മനസിലെ വെ റുപ്പിന്റെ മൂടുപടം പൊളിഞ്ഞു വീഴാൻ തുടങ്ങുന്നതറിഞ്ഞിരുന്നു…
“എവിടെ കൊണ്ടാക്കണം…?? ”
ഭാവഭേതമൊന്നുമില്ലാതെ വണ്ടിയിലേക്ക് കേറി സ്റ്റാൻഡിൽ നിന്നെടുത്ത് കൊണ്ട് ചോദിക്കുമ്പോഴും മൗനമായിരുന്നു മറുപടി…എന്താണ് പറയേണ്ടത്…?? തന്റെ അവസ്ഥ പറഞ്ഞാൽ പുച്ഛം തോന്നില്ലേ അയാൾക്ക്…?? ഇത്രയും നാളും അഹങ്കരിച്ചു നടന്നതൊക്കെ എ- രിയുന്നതിന് മുന്നേയുള്ള ആളിക്കത്തൽ മാത്രമായിരുന്നില്ലേ..?? ഒന്നും പറയാൻ തോന്നിയില്ല,,,ഉള്ളിലെ അപകർഷതാബോധം അതിന് സമ്മതിച്ചിരുന്നില്ലയെന്നതാണ് സത്യം…
മറുപടി ഒന്നും കാണാത്തത് കൊണ്ടാവും കയറ്, എന്ന് മാത്രം പറഞ്ഞു…മറ്റൊരു ലോകത്തിലെന്ന പോലെ ബുള്ളറ്റിലേക്ക് കയറുമ്പോഴും എന്ത് ധൈര്യത്തിലാണ് നീയൊരു കൊ- ലപാത- കിയുടെ കൂടെ പോകുന്നതെന്ന് മനസ്സ് ഉച്ചത്തിൽ ചോദിക്കുന്നുണ്ടായിരുന്നു…അതിനെ മുഖവിലയ്ക്കെടുക്കാൻ എന്തുകൊണ്ടോ വിവേകം അനുവദിച്ചിരുന്നില്ല… കാർത്തികേയന്റെ തോളിലേക്ക് വലതു കൈ ചേർത്തതും തല സൈഡിലേക്ക് ചെരിച് രൂക്ഷമായൊരു നോട്ടം നൽകിയിരുന്നു…ഞെട്ട ലോടെ കൈ പിൻവലിച്ചപ്പോഴേക്കും തന്നെ ആകെയൊരു ജാള്യത വന്ന് മൂടുന്നതറിഞ്ഞു…
വണ്ടിയുടെ ശബ്ദമൊഴിച്ചാൽ തീർത്തും നിശബ്ദതയായിരുന്നു…എവിടേക്ക് പോകുന്നുവെന്നോ ഒന്നും ചോദിച്ചില്ല…തന്നെ രക്ഷിക്കാൻ കാണിച്ച ആ മനസിനോടുള്ള ബഹുമാനം വിശ്വാസത്തിന്റെ രൂപത്തിൽ സിരകളിലാകെ പടർന്നിരുന്നു…അതിനേക്കാൾ അത്ഭുതം കാര്യകാരണം അന്വേഷിക്കാതെയിരിക്കുന്ന കാർത്തികേയൻ ആയിരുന്നു…ഓടിട്ട വളരെ ചെറിയൊരു വീട്ടിലേക്ക് വണ്ടി കയറ്റി നിർത്തി…വീട് കാണാൻ പറ്റാത്ത പോലെ മുന്നിലാകെ പള്ളയും കാട്ടുചെടികളും സ്ഥാനം പിടിച്ചിരുന്നു…വണ്ടിയിൽ നിന്നിറങ്ങുമ്പോഴും ഇനിയെന്തെന്നറിയാതെ മിഴിച്ചു നിൽക്കുവാരുന്നു പല്ലവി…അരയിൽ തിരുകിയ താഴെടുത്ത് വാതിൽ തുറന്ന് അകത്ത് കയറിയെങ്കിലും കാർത്തി അവളെ അകത്തേക്ക് ക്ഷണിച്ചിരുന്നില്ല…അതുകൊണ്ട് തന്നെ കയറാണോ വേണ്ടയോന്ന് ഒരുനിമിഷം ആലോചിച്ച ശേഷം രണ്ടും കല്പ്പിച്ചു അകത്തേക്ക് കയറി…കണ്ണുകൾ മുറിയിലെ മുക്കിലും മൂലയിലും ഓടിയെത്തി…അടുക്കും ചിട്ടയും അതികം വൃത്തിയുമില്ലാത്ത മുറിയാണ്…കൊറച്ചു ബുക്കുകളും പേപ്പറുകളും വസ് ത്രങ്ങളും നിലത്താകെ ചി- തറി കിട ക്കുന്നുണ്ട്…അരികിലേക്ക് മാറിയിരുന്നു…ഇവിടെ അധികനേരം നിൽക്കാനാവില്ല,,,ഉണ്ണിയേട്ടനെ വിളിക്കണം…എത്രയും പെട്ടന്ന് തന്നെ കൂട്ടിക്കൊണ്ട് പോകാൻ പറയണം….
ഉണ്ണിയേട്ടനെക്കുറിച്ച് ഓർത്തപ്പോ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞിരുന്നു…അമ്മയുടെ ഏട്ടന്റെ മകനാണ്…സിദ്ധാർഥ്,,,അതാണ് പേര്…എങ്കിലും തനിക്ക് ഉണ്ണിയേട്ടനാണ്…അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹത്തിന് ശേഷം അമ്മാവനുമായി മാത്രേ അമ്മയ്ക്ക് സ്നേഹബന്ധം ഉണ്ടായിരുന്നുള്ളു…ബാക്കിയെല്ലാരും മനസ് കൊണ്ട് അമ്മ മരിച്ചുവെന്ന് തീറെഴുതി…അമ്മാവൻ പിന്നീട് തറവാട്ടിൽ നിന്നിറങ്ങി സ്വന്തമായൊരു വീട് വാങ്ങി…ഇടയ്ക്ക് തങ്ങളെ കാണാൻ വരുമ്പോ ഉണ്ണിയേട്ടൻ പവിമോൾക്കുള്ളതാണെന്ന് ഓർമിപ്പിക്കുമായിരുന്നു…എത്രയും പെട്ടന്ന് ഉണ്ണിയേട്ടന്റെ അടുത്തെത്താൻ മനസ് വല്ലാതെ വെമ്പിയിരുന്നു,,,അപ്പോഴും പേരറിയാത്തൊരു വികാരം തന്നെ പിന്നിലേക്ക് വ ലിക്കുന്നുമുണ്ട്…ഒരു ബനിയനും കാവിമുണ്ടും ഉടുത്ത് പുറത്തേക്കിറങ്ങാൻ നിന്ന കാർത്തികേയനോട് കാര്യം പറയാൻ തീരുമാനിച്ചിരുന്നു…
“അതേ…നിങ്ങളുടെ ഫോൺ ഒന്ന് തരാമോ…?? എനിക്ക് ഒരാളെ വിളിക്കാൻ ആയിരുന്നു…”
ഒന്ന് നോക്കി…മറുപടി ഒന്നും പറയാതെ തിണ്ണയിലേക്ക് കിടന്നതും ചോദ്യം വീണ്ടുമാവർത്തിച്ചു… “എനിക്ക് ഫോൺ ഇല്ല…”
ആ ഒറ്റവാക്കിൽ തന്നെ ഉത്തരം അവസാനിപ്പിച്ചിരുന്നു…ആശ്ചര്യം തോന്നി…ഇന്നത്തെ കാലത്ത് ഫോൺ ഇല്ലാത്ത മനുഷ്യന്മാരുണ്ടോ…?? ഇയാൾക്ക് ഇതുവരെ പതിനെട്ടാം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടിയില്ലെന്ന് ഓർത്തു പോയി…ഇനി എന്താണ് ചെയ്യേണ്ടത്…?? ഒരെത്തും പിടിയും കിട്ടുന്നില്ല…കൂടാതെ നന്നായി വിശക്കുന്നുമുണ്ട്…പറഞ്ഞാൽ ഒരുപക്ഷേ ദേഷ്യപ്പെടുമോ…?? അറിയില്ല,,,എങ്കിലും പറയാതെ നിവർത്തിയില്ലെന്ന് തോന്നി…
“അതേയ്,,,എനിക്ക്…എനിക്ക് വിശക്കുന്നുണ്ട്…”
കണ്ണടച്ച് കി ടക്കുകയായിരുന്ന കാർത്തികെയനെ നോക്കി പരുങ്ങലോടെ പറഞ്ഞ് നിർത്തിയതും കാർത്തികേയൻ എഴുന്നേറ്റിരുന്ന് പല്ലവിയെ നെറ്റിച്ചുളിച് നോക്കി…
“അതിനെന്താ ഇവിടെ പരിചാകരെ വെക്കണോ…?? തിന്നുന്നതൊക്കെ എല്ലിൽ കുത്തുന്നതാ നിന്നെപോലുള്ള പണച്ചാക്കുകളുടെ അഹങ്കാരം…നിന്റെ വീട്ടിൽ കിട്ടുന്ന പോലെ ഹോട്ടൽ ഭക്ഷണവുമൊന്നും ഇവിടെ ഏതായാലും കിട്ടില്ല…വിശക്കുന്നുണ്ടെങ്കിൽ അടുക്കളയിൽ കയറണം…അടുക്കളയിൽ അരിയും ചെറുപയറും ഒക്കെ കാണും…പിന്നെ,,,എന്റെ വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചതും നിന്നോട് ഒന്നും ചോദിക്കാത്തതും ഒക്കെ ഞാൻ ഒരു പൊട്ടനായത് കൊണ്ടല്ല…കേൾക്കാൻ എനിക്കൊട്ടും താല്പര്യം ഇല്ലാത്തത് കൊണ്ടാ…അവിടെ ഉപേക്ഷിച്ചു പോരാഞ്ഞത് നീ ഒരു പെണ്ണായത് കൊണ്ട് മാത്രവാ…എങ്ങോട്ടാണെന്ന് വെച്ചാൽ രണ്ട് ദിവസത്തിനുള്ളിൽ ഇറങ്ങിക്കോണം ഇവിടുന്ന്…അല്ലെങ്കിൽ കൊ- ലപാ- തകിയുടെ കൂടെ കഴിഞ്ഞതിനുള്ള ചീ ത്തപ്പേരും കേൾക്കേണ്ടി വരും മംഗലത്തെ കൊച്ചുതമ്പുരാട്ടിക്ക്…”
ഒരു പുച്ഛത്തോടെ അത്രമാത്രം പറഞ്ഞിറങ്ങി പോകുന്ന കാർത്തികേയനെ നോക്കി ഒരുനിമിഷം തറഞ്ഞു നിന്നുപോയി… അനങ്ങാതെ അടുത്ത് കിടന്ന ബെഞ്ചിലേക്ക് തലചായ്ച് കിടന്നതും ഒരുവേള ഹൃദയം വിങ്ങിപ്പോയി…അതേ,,,കാർത്തികേയൻ പറഞ്ഞത് ശരിയാണ്…ഞാൻ തെറ്റായിരുന്നു…എന്തെല്ലോ ആണെന്ന അഹങ്കാരമായിരുന്നു…പണത്തിന്റെ അഹങ്കാരത്തിൽ ഈ ലോകം തന്നെ കാഴ്കീഴിലാക്കിയാണ് ഇത്രയും നാള് നടന്നത്…പക്ഷേ കാർത്തികേയന് മുന്നിൽ താൻ വെറും
വട്ടപ്പൂജ്യം ആണെന്ന് കുറ്റബോധത്തോടെ ഓർത്തു…അറിയില്ല താൻ മുൻവിധി എഴുതിയ അക്ഷരത്തെറ്റുകൾ തിരുത്താനാകുമോയെന്ന്…?? പിന്നിലേക്കൊരു ചുവട് പോലും തനിക്കിനി ചലിക്കാനാകുമോ…?? ഒരുവേള ചിന്തകളിലെവിടെയോ കണ്ണുകൾ നിറഞ്ഞൊഴുകി…
മേശയുടെ സൈഡിലായി വെച്ചിരുന്ന പാതി കത്തിത്തീർന്ന ചെറിയൊരു ബുക്ക് കണ്ടപ്പോഴാണ് ഓർമകളെ തടഞ്ഞു നിർത്തി അതിലേക്ക് ശ്രദ്ധ കൊടുത്തത്…അതിന് മുകളിലിരുന്നതൊക്കെയും അരികിലേക്ക് മാറ്റിവെച് അത് പതിയെ തുറന്നു…ആമുഖപേജിൽ ഒന്നും തന്നെയില്ല…വെറുതെ മറിച്ചു കൊണ്ടിരിക്കുമ്പോഴാണ് ചുവന്ന മഷിയിലെഴുതിയ വരികൾ കണ്ണിലുടക്കിയത്…ഒട്ടൊരു ആകാംഷയോടെ അതിലേക്ക് മിഴികൾ പായിച്ചു…
പരമശിവനെപ്പോലെയൊരുവനെയാണ് പ്രണയിച്ചത്…പാതിയായ എന്നേ എന്നെങ്കിലും നഷ്ടപ്പെട്ടാൽ ആ നഷ്ടത്തിൽ പ്രളയം സൃഷ്ടിക്കുന്നവനെ…എന്റെ കോപം ഇടനെഞ്ചിൽ ഏറ്റുവാങ്ങി അവന്റെ പ്രണയം കൊണ്ടെന്നെ ശാന്തനാക്കുന്നവനെ…ഒരുവേള ഞാൻ ഇല്ലാതായാൽ നിന്റെ പകയുടെ വ്ര- ണങ്ങളെ ചുട്ടെറിഞ് എന്നിലെ സതിയെ മറന്ന് പ്രണയിക്കണം പ്രിയനേ, നിനക്കായ് കാത്തിരിക്കുന്ന പാർവതിയെ…
കർത്തിയേട്ടന്റെ സ്വന്തം വൈശു…
വരികൾ ഓരോന്നും തന്റെ ഹൃദയതാളം തെറ്റിക്കുന്നതവൾ അറിഞ്ഞു…വൈശു…?? ആരാണത്…?? വീണ്ടും വീണ്ടും അവസാനവരികളിലേക്ക് മിഴികൾ പാഞ്ഞുകൊണ്ടേയിരുന്നു…കത്തിത്തീരാറായ ആ പേപ്പർ ഭാഗങ്ങളിൽ അവിടിവിടായി അക്ഷരങ്ങൾ മാഞ്ഞിരിക്കുന്നു…വീണ്ടും വീണ്ടും പറഞ്ഞു നോക്കി,,,പരമശിവന്റെ പാർവതി…!!
“വിയോഗത്താൽ ആഘാതം സൃഷ്ടിക്കുന്ന വിടവിനെക്കാൾ വരില്ല ഒരു സംഗമവും…സതിയുടെ വിയോഗം സൃഷ്ടിച്ച വിടവിനോളം വരില്ല ശിവ-പാർവതി സംഗമം പോലും…”
കയ്യിലിരുന്ന സ്റ്റീൽ പത്രം മേശയിൽ ഒരൂക്കോടെ വെച്ച് കൊണ്ട് പറയുന്ന പെൺകുട്ടിയിൽ ശ്രദ്ധ ചലിച്ചു…ചുരിദാറാണ് വേഷം…കാണുമ്പോൾ തന്നെ നാട്ടിൻ പുറത്തെ ഐശ്വര്യം തിങ്ങിനിൽക്കുന്ന സുന്ദരിയായൊരു പെണ്ണ്…അറിയാതെ അധരങ്ങളിൽ പുഞ്ചിരി വിടർന്നിരുന്നെങ്കിലും ആ മുഖത്ത് പുച്ഛവും ദേഷ്യവും മാത്രമായിരുന്നു…
“കഴിക്കാനുള്ളതാ…ഇത് പിടിച്ചില്ലെങ്കിൽ കാർത്തിയേട്ടനോട് പറഞ്ഞ് ചെല്ലണ്ട…വിശന്ന് ഇരിക്കാം…” അത്രയും പറഞ്ഞിറങ്ങി പോകുന്ന ആ പെൺകുട്ടിയെ ഒരുനിമിഷം നോക്കിനിന്നു…അവളെന്താണ് അങ്ങനെ പറഞ്ഞത്…?? ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത എന്നോടെന്തിനാണിത്ര ദേഷ്യം…?? ആവിപറക്കുന്ന ചൂട് കഞ്ഞി മുന്നിലിരിക്കുന്നത് കണ്ടപ്പോഴാണ് സംശയങ്ങളെ അരികിലേക്ക് മാറ്റിവെച്ചത്…കഞ്ഞിടെ കൂടെ പൊള്ളിച്ചെടുത്ത പപ്പടവും തേങ്ങാചമ്മന്തിയും…വിശപ്പിന്റെ വിളി കാരണം വേഗം പാത്രത്തിലേക്ക് വിളമ്പിയെടുത്തു…ഊതിയൂതി കുടിക്കുമ്പോഴും താൻ അറിയാതെ പോയ ഈ രുചികളെക്കുറിച്ചോർത്ത് ആദ്യമായി കുറ്റബോധം തോന്നിയിരുന്നു…തനിക്കെന്നും പ്രിയം ഹോട്ടൽ ഫുഡുകൾ ആയിരുന്നു…അല്ലെങ്കിൽ അങ്ങനെ ശീലിപ്പിച്ചതാണെന്ന് പറയാം…അമ്മായിയുടെ കൈ കൊണ്ട് ഉണ്ടാക്കിയതൊന്നും താനിതുവരെ കഴിച്ചിട്ടില്ല…അമ്മായിയെ മാത്രമെന്തിനാണ് പറയുന്നത്,വീട്ടിലെ എല്ലാവരും തന്നെ ഹോട്ടൽ ഫുഡുകളായിരുന്നു തനിക്ക് നൽകിയത്…ആഗ്രഹമുണ്ടായിരുന്നു നാടിന്റെ രുചി ആസ്വദിക്കണമെന്ന്…ഒരിക്കൽ അടുക്കളയിലെ ജാനകിയമ്മ തനിക്കായ് വെച്ച് നീട്ടിയതാണ്,,,അന്ന് വല്യച്ഛൻ അവജ്ഞയോടെ അത് തട്ടിയെറിയുമ്പോഴും അവരുടെ കണ്ണുകൾ നിറഞ്ഞത് കണ്ടിട്ടും തനിക്ക് പോലും മനസ്സലിവ് തോന്നിയിരുന്നില്ല…കാലം എല്ലാവർക്കും തിരിച്ചടികൾ നൽകുമെന്ന് പറയുന്നത് സത്യം തന്നെയാണ്…
പുറത്ത് ചെറിയൊരു ബഹളം കേട്ടാണ് ഇറങ്ങി ചെന്ന് നോക്കിയത്…കാർത്തികേയൻ തന്നെയാണ്…നന്നായി കു- ടിച്ചിട്ടുണ്ടെന്ന് ഒറ്റ നോട്ടത്തിൽ മനസിലാകും…അരികിലെ കാട്ടുചെടികളും പള്ളയുമൊക്കെ കാല് കൊണ്ട് ചവിട്ടി കളയുന്നു…മുറ്റത്തിട്ടിരുന്ന തടിക്കട്ടിലിൽ ഇരിക്കുമ്പോഴും പുറത്തെ ബൾബിന്റെ വെളിച്ചത്തിൽ ആ കണ്ണുകളിലെ നീർതിളക്കം വ്യക്തമായി കാണാമായിരുന്നു…പോക്കറ്റിൽ നിന്ന് സി- ഗരറ്റ് എടുത്ത് ആഞ് വ ലിച്ച് പുകച്ചുരുളുകൾ വേഗത്തിൽ പുറത്തേക്ക് തള്ളുന്നുണ്ട്…അവ അന്തരീക്ഷത്തിലങ്ങനെ അലിഞ്ഞു ചേരുന്നു…ഇടത് കൈ ചുരുട്ടിപ്പിടിച്ചിട്ടുണ്ട്…വ- ലിഞ്ഞു മു- റുകിയ ഞരമ്പുകൾ തൊലിപ്പുറത്ത് വ്യക്തമായി കാണാം…ചുണ്ടിലായി വെച്ചിരുന്ന എ- രിയുന്ന സിഗ- രറ്റെടുത്ത് കൈത്തണ്ടയിലേക്ക് കു- ത്തി പാറുന്ന കണ്ണുകളോടെ മറ്റെവിടെയോ നോട്ടം പായിച്ചിരിക്കുന്ന കാർത്തികേയനെ കണ്ട് പല്ലവി ഞെട്ടലോടെ നിന്നു…
“നിങ്ങൾക്കെന്താ ഭ്രാ-ന്ത് പിടിച്ചോ…?? ”
സി-ഗരറ്റ് തട്ടിക്കളഞ്ഞു ചോദിക്കുമ്പോഴും അല്പം പോലും ഭയം എന്നിൽ നിറഞ്ഞിരുന്നില്ല…സി-ഗരറ്റ് കുത്തിയിടത്ത് ചെറിയ വട്ടത്തിൽ കറുത്ത പാട് പോലെ പൊള്ളിയിരുന്നു…എന്തുകൊണ്ടോ അവൻ സ്വയം വേദ- നിപ്പിക്കുന്നത് കണ്ടപ്പോൾ ഇങ്ങനെ ചെയ്യാനാണ് തോന്നിയതും…തലയുയർത്തി ചുട്ടെ- രിക്കും പോലെയുള്ള നോട്ടം കണ്ടതും ഒരുനിമിഷം തൊണ്ടയിലെ നീര് വറ്റുന്നത് പോലെ തോന്നി…അത്രയ്ക്ക് ആ കണ്ണുകളിൽ പകയുടെ കനലുകൾ തെളിഞ്ഞു നിന്നിരുന്നു…രക്തവർണ്ണം നിറഞ്ഞിരുന്ന ആ കണ്ണുകളുടെ ആ- ഴങ്ങളിൽ തെളിഞ്ഞിരുന്ന വിഷാദം അപ്പോഴും അറിഞ്ഞിരുന്നില്ല…
“എന്നെ തടയാൻ നീ ആരാ…?? ആരാന്ന്,,, ഹേ…??”
പാഞ്ഞു വന്ന് തോളിൽ കുലുക്കി ചോദിച്ചതും പേടിയോടെ തന്റെ ശ- രീരം വിറ- യ്ക്കുന്നതവൾ അറിഞ്ഞിരുന്നു…അയാൾ ചോദിച്ചത് ശരിയല്ലേ…?? താൻ ആരാണിതൊക്കെ ചോദിക്കാൻ…?? എങ്കിലും മനസ് കൈവിട്ട് പോയിരുന്നു…
“അന്നത്തെ കൊലപാതകിയെയാണ് എനിക്കിപ്പോ നിങ്ങളിൽ കാണാൻ കഴിയുന്നത്…”
ശ്വാസം വിടാതെ പറഞ്ഞ് മറുപടിയ്ക്കായി ആ മുഖത്തേക്ക് നോക്കിയതും പുച്ഛം മാത്രമായിരുന്നു ആ കണ്ണുകളിൽ…
“അതേടി ഞാൻ കൊ- ലപാത- കിയാ… കൊ- ലപാ-തകി ആ പേരിന്ന് ഞാൻ ഇഷ്ടപ്പെടുന്നുണ്ട്… കാശുള്ളവൻ നി യമത്തെ വിലയ്ക്ക് വാങ്ങുമ്പോ എന്നെ പോലുള്ള കൊ- ലപാ- തകികൾ ജനിച്ചിരിക്കും…” വാശിയോടെ അത്രയും പറഞ്ഞ് തന്നെ പിന്നിലേക്ക് തള്ളി കട്ടിലിലേക്ക് ആടികുഴഞ്ഞു വീഴുന്ന ആ മനുഷ്യൻ തനിക്കൊരു ചോദ്യചിഹ്നമായിരുന്നു…നി ഗൂ ഢ തകളുടെ ഒരായിരം ചോദ്യങ്ങൾ നിറഞ്ഞ പൊ- ട്ടക്കിണർ…!!! നിങ്ങളുടെ സപ്പോർട്ട് ആണ് പിന്തുണ, വായിച്ച കൂട്ടുകാർ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റിൽ അറിയിക്കൂ, അടുത്ത ഭാഗവും ഉടനെ പോസ്റ്റ് ചെയ്യാം…