ഒരു പരിചയം ഇല്ലാത്ത എന്നെ അവൾ എപ്പോഴും ഒരു ചിരിതന്ന് പോകാറുണ്ട്…

രചന : മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

“ചേട്ടാ… ചേട്ടാ.. ബസ് മിസ്സായ് എന്നെ ഒന്നു കോളെജിൽ ആക്കി തരാമോ…. പ്ലീസ്….”

കുറെ ദിവസമായി ഒരു പരിചയം ഇല്ലാത്ത എന്നെ അവൾ എപ്പോഴും ഒരു ചിരിതന്ന് പോകാറുണ്ട്….. പിന്നെ പിന്നെ അവളെ കാണാതായൽ ഉള്ളിൽ ഒരു പിടയൽ ആയിരുന്നു…. ഇതെ ഇപ്പോ എന്റെ ബുളറ്റിന്റെ പിറകിൽ ഇരിപ്പാണ് ആ നഷ്ട പ്രണയത്തിനു ശേഷം…. ഒരാൾക്കും ഇടം കൊടുക്കാത്ത സീറ്റിലാണ് അവളുടെ ഇരിപ്പ്..

”ഇന്ന് എന്താ നേരം വൈകിയോ…. മോളെ….”

“മോള് വേണ്ടാ എന്റെ ചേട്ടൻ അല്ലെ… അപ്പോ അനു എന്ന് വിളിച്ചാൽമതി… ചേട്ടന്റെ പേര് എന്താ…”

“ആദി….”

“ഞാൻ അച്ചു എന്നു വിളിച്ചോട്ടെ….”

“അതിന് എന്താ വിളിച്ചോടീ അനു….”

“ഇതാണ് ചേട്ടൻ…. ഇന്ന് ഇത്തിരി വൈകി ഏട്ടാ ഒറ്റമോൾ അല്ലെ ഉള്ളു… എത്ര ഒരുക്കിയാലും… അമ്മയ്ക്ക് തൃപതി ആവില്ലാ ഇപ്പോഴും കൊച്ചുക്കുട്ടിയാണ് എന്നാ വിചാരം…. പക്ഷെ ചേട്ടനെ പരിചയപ്പെടണം എന്ന് ഒരുപാട് നാളെത്തെ ആഗ്രഹമായിരുന്നു…. ഒരുപാട് കൊതിച്ചിട്ടുണ്ട് ഇതുപോലൊരു ആങ്ങളെയെ… വഴക്കിട്ട് പിണങ്ങുമ്പോൾ… ക്ഷമയുടെ നെല്ലിപലക കാണുവരെ പിണക്കം മാറ്റാൻ കെഞ്ചുന്നുവനെ….. രാത്രി ക-ളളും കു-ടിച്ച് കോൺ തിരിഞ്ഞ് വരുമ്പോൾ അമ്മാ കാണാതെ വാതിൽ തുറന്ന് തരാനും….. വഴിയോരാ കൗമാരങ്ങൾ സ്വന്തം പെങ്ങളെ കമന്റെ അടിക്കുമ്പോൾ ഈ കൈയും പിടിച്ച് ചോദിക്കാൻ ചെല്ലുന്നാ ഒരു ഉശിരൻ ആങ്ങളെയെ ഒരുപാട്‌ കൊതിച്ചിട്ടുണ്ട്…. അതു കൊണ്ട് ചോദിക്കുവാ…. ഞാനും കൂടിക്കോട്ടെ നിന്റെ പെങ്ങളായിട്ടു… കൂടെ…. കൂട്ടമോ.. എന്നെ…”

കൂടെ പിറന്നത് മാത്രം അല്ലാ കൂടെ പിറപ്പുക്കൾ എന്ന് അവൾ എനിക്കി മനസ്സിലാക്കി തരുവായിരുന്നു….. ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഇതുപോലൊരു കാന്താരിയെ… വായാടി പെണ്ണിനെ പെങ്ങളായി കിട്ടിയിരുന്നുങ്കിൽ… എന്ന്…

“എന്താ ഏട്ടാ ഒന്നും മിണ്ടാത്തെ ചോദിച്ചത് തെറ്റായോ…..”

അവളുടെ മുഖം ചെറുതായി വാടിതുടങ്ങിയിരുന്നു…

“ഞാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഇത് പോലൊരു കാന്താരി പെങ്ങളെ…. സ്വന്തം ഇഷ്ടങ്ങൾ നേടിയെടുക്കാൻ ഒരു കൊച്ചു കുഞ്ഞിനെ പോലെ വാശീ പിടിച്ച് ചിണുങ്ങുന്നവളെ… കരിവളയിലും, കരിമഷിയിലും,, സൗന്ദര്യം നിറയ്ക്കുന്നവളെ.. അതു കൊണ്ട് ഇനി മുതൽ ഞാൻ കൊണ്ടുവിടാം നിന്നെ എപ്പോഴും തിരിച്ച് എടുക്കാനും ഞാൻ വരാട്ടോ…. അനു എന്താ ബുദ്ധിമുട്ടാവുമോ….. പെങ്ങളെ… ”

നക്ഷത്രങ്ങൾ തിളങ്ങുന്നാ പോലെ തിളങ്ങുന്നുണ്ട് രണ്ട് ഉണ്ട കണ്ണുകൾ സന്തോഷത്തിൽ എന്നെ ചേർത്തപ്പിടിച്ച് കവിളിൽ ചുംബനങ്ങൾ നിറയ്ക്കുന്നണ്ട് അവൾ..

“ബുദ്ധിമുട്ട് ഉണ്ട് നാളെ കാണുമ്പോൾ ഈ താടി ഇവിടെ കാണാരുതട്ടോ…. അത് നല്ലാ ‘അസ്സൽ ബോറാ… എന്താ വല്ലാ നിരാശ കാമുകൻ ആണോ…. എന്നാലും കുഴപ്പം ഇല്ലാ…. പുതിയ ഒരു പെങ്ങളെ കിട്ടിയില്ലെ…. അവൾക്ക് വേണ്ടി ആ താടി അങ്ങ് മാറ്റിയെക്കട്ടോ…..”

“മം…മം… ബോറായിട്ടുണ്ട് അല്ലെ.. എനിക്കും തോന്നി… അതിന് എന്താ ‘ നാളെ തന്നെ മാറ്റിക്കളയാം….”

ഞാൻ അറിയാതെ തന്നെ എന്റെ ഏകാന്തയിൽ…സ്ന്തോഷങ്ങൾ നിറയ്ക്കുവായിരുന്നു അവൾ…. അതു വരെ അപരിചിതർ മാത്രമായിരുന്നാ ഞങ്ങൾ ഇന്ന് ഇനി ആരാലും അടർത്തി മാറ്റാൻ കഴിയാത്ത വിധം കൂടാപിറപ്പുകൾ ആയി തീർന്നു.. എന്തിലും എതിലും ദേഷ്യം കാണുന്നാ എന്റെ മാറ്റാം എന്റെ വീട്ടുകാർക്ക് പോലും വിശ്വാസിക്കൻ പറ്റാതെയായി… ഇതിനെല്ലാം ഒറ്റക്കാരണം ഉള്ളു അവൾ… അതു കൊണ്ട് തന്നെയാവും അവളുടെ കല്യാണത്തിനു കൈ പിടിച്ച് കൊടുക്കാൻ എന്നെ തന്നെ അവളുടെ വീട്ടുക്കാർ നിർബന്ധിച്ചത്…. എന്റെ ഏട്ടൻ ഇല്ലാതെ ഞാൻ ഒരുത്തനും ക-ഴുത്ത് നീട്ടില്ലാ എന്ന് വാശിക്ക് മുന്നിൽ അവർ കീഴടങ്ങിയതും…. പൊതുവെ ഇത് ഒരു സന്തോഷം ഉള്ളാ കാര്യം ആണെങ്കിലും…. പക്ഷെ ആണായി പിറന്നവരുടെ നെഞ്ച് ഒന്നു പിടക്കും നമ്മുടെ ലോകമായിരുന്നവളെ മറ്റൊരുത്തിന്റെ കൈയിൽ ഏൽപ്പിക്കുമ്പോൾ…. നിറഞ്ഞ് ഒഴുകിയിരുന്നു എന്റെ മിഴികൾ അവൾ പതിയെ തുടയ്ക്കുന്നുണ്ടായിരുന്നു… നോക്കി നിന്നവരുടെ കണ്ണുകളിൽ എല്ലാം അസൂയായിരുന്നു…..

“ഞാൻ ഇല്ലെന്ന് കരുതി….. വെറുതെ കള്ള് കുടിച്ച്….താടിയും വച്ച് ഭ്രാന്തനെ പോലെ നടക്കരുത് ട്ടോ….. അച്ചു…. ഞാൻ മറ്റൊരു ഒരുത്തന്റെ ഭാര്യയായ് എന്ന് ഉള്ളു മരണം വരെയും ഞാൻ നിന്റെ പെങ്ങൾ തന്നെയട്ടോ… ദിവസവും രാവിലെ വരണട്ടോ… ഓഫീസിൽ കൊണ്ടുപോയി വിടാനും തിരിച്ചെടുക്കാനും… വരണം ട്ടോ ….”

മിഴികൾ നിറച്ച് എന്റെ നെഞ്ചോട് ചേർന്ന്… നിൽപ്പാണ് ആ കാന്താരി…. രാത്രിമഴയുടെ കുളിര് മാറ്റാൻ ബുളിറ്റൽ നല്ലാ സുലൈമാനി തിരഞ്ഞ് നടക്കാനും….ലക്ഷ്യങ്ങൾ ഇല്ലാതെ തെണ്ടി നടക്കുമ്പോൾ പിന്നാലെ നടന്ന് കടഞ്ഞുൺ ഇടാനും ഇന്ന് അവൾ ഇല്ലാ പക്ഷെ നിഴൽ പോലെ ഉണ്ട് എന്റെ ജീവൻ അവളുടെ കൂടെ മറഞ്ഞ് പോയ സ്വപ്നങ്ങൾ ഓരോന്നായി നേടിയടുക്കാൻ കൂടെ നിന്ന് കരുത്ത് പകർന്നവൾക്കായി….. എല്ലവരുടെ ജീവിതിത്തിലും കാണും ഇതുപോലെ ഒരു പെങ്ങൾ കൂടെ പിറപ്പ് അല്ലെങ്കിൽ പോലും ജീവന്റെ പാതിയായവൾ…… ഇന്നും ഞങ്ങൾ പോകാറുണ്ട് ആ രാത്രിമഴകൾ നനയാൻ ഇന്നു പക്ഷെ അവൾ മാത്രമല്ലാ കൂട്ടിനെ എന്റെ അളിയനും ഉണ്ട്….. ഈ ആങ്ങളെയും പെങ്ങളെയും ഒരുപാട് ഇഷ്ടമായിരിക്കുന്നു എന്ന് പറഞ്ഞ്….. ലൈക്ക് കമന്റ് ചെയ്യൂ…

രചന : മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

 

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters