ഒരു ചിരിയോടെ അവൻ മുടിയിഴകളിൽ തഴുകിക്കൊണ്ട് ചോദിച്ചു…

രചന: കണ്ണൻ സാജു

ആർത്തു പെയ്യുന്ന മഴയുടെ തണുപ്പിനെ ഭേദിച്ച് കൊണ്ടു അവളുടെ ന-ഗ്ന മേനിയിൽ ഭർത്താവിന്റെ സിഗരറ്റ് കൊ-ള്ളികൾ ചൂട് പകർന്നുകൊണ്ടിരുന്നു… വേ-ദനയുടെ പരകോടികൾ പല തവണ താണ്ടിയതിനാൽ ആവാം അവളുടെ കണ്ണുകൾ വരണ്ടതായി നില നിന്നു… വെള്ള സാരിയിൽ ചുവന്ന പുള്ളികൾ പോലെ അവളുടെ ശരീ-രത്തിൽ സിഗരറ്റ് കൊണ്ടു കു-ത്തിയ പാടുകൾ തിളങ്ങി നിന്നു.. തുടകളിൽ കു-ത്തുന്നതായിരുന്നു അയാൾക്ക്‌ കൂടുതൽ വിനോദം.

കണ്ണാടിക്കു മുന്നിൽ തന്റെ ന-ഗ്ന ശ-രീരത്തിലെ ഉണങ്ങിയ പാടുകൾ നോക്കി നിക്കവേ രാധിക ആ നിമിഷങ്ങൾ ഓർമിച്ചു… പിന്നിൽ നിന്നും അവളുടെ രണ്ടാം ഭർത്താവ് രാധികയെ വട്ടം പിടിച്ചു.

“എന്തെ ഓർമ്മകൾ അയവിറക്കുവാണോ ?” ഒരു ചിരിയോടെ അവൻ മുടിയിഴകളിൽ തഴുകിക്കൊണ്ട് ചോദിച്ചു….

“മറന്നാലല്ലേ ഫിറോസിക്ക ഓർമിക്കേണ്ടതുള്ളു?” അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ടു അവൾ പതിയെ പറഞ്ഞു…ഫിറോസ് എന്തോ പറയാൻ വരും മുന്നേ ആരോ വീടിന്റെ ബെല്ലടിക്കുന്ന ശബ്ദം മുഴങ്ങി.. ഇരുവരും പരസ്പരം നോക്കി..

” നീ ഡ്രസ്സ് ചെയ്യ്.. ഞാൻ ആരാന്നു നോക്കട്ടെ ”

” ഉം ” ഫിറോസ് വാതിൽ തുറന്നു… മുന്നിൽ പതിനഞ്ചു വയസ്സ് പ്രായം തോന്നിപ്പിക്കുന്ന പയ്യൻ… ” ആരാ? ”

” അമ്മ? ” ” മനസ്സിലായില്ല ”

” അമ്മയെ കാണാൻ വന്നതാണ് ” കലങ്ങിയ കണ്ണുകളോടെ അവനതു പറഞ്ഞതും ഫിറോസിന് കാര്യം മനസ്സിലായി

” ആരാ ഫിറോസിക്കാ? ” വാതിക്കലേക്കു വന്ന രാധിക മകനെ കണ്ടു ഞെട്ടി…

” അമ്മ ” രാധിക മൗനം പാലിച്ചു

” മോൻ അകത്തേക്കിരിക്ക് ” ഫിറോസ് സ്നേഹത്തോടെ പറഞ്ഞു…

” വേണ്ട… എനിക്കെന്റെ അമ്മേനോട് സംസാരിക്കണം ” ഫിറോസ് ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.

” എന്തിനാ അമ്മാ ഇങ്ങനെ ചെയ്തത്? ”

” ഉണ്ണി.. നീ കുട്ടിയാണ്.. അത് മനസ്സിലാക്കാനുള്ള പ്രായവും പക്വതയും നിനക്കായിട്ടില്ല ”

“എനിക്ക് പതിനഞ്ചു വയസ്സായി… ” രാധിക ഒന്നും പറഞ്ഞില്ല.

” അച്ഛൻ കള്ള് കു-ടിക്കും ദേഷ്യപ്പെടും എങ്കിലും വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കില്ലായിരുന്നോ? എന്തിനാ അമ്മാ ഞങ്ങളെ ഇങ്ങനെ നാണം കെടുത്തിയത്? ”

” ഉണ്ണി.. അതാ പറഞ്ഞെ… നിനക്ക് പറഞ്ഞാൽ മനസ്സിലാവാത്ത കാര്യങ്ങൾ ഒരുപാടുണ്ട്… നിനക്കിത്രയും പ്രായം ആയയുകൊണ്ടാണ് നിന്നെ ഞാൻ കൊണ്ടു വരാതിരുന്നത്.. സ്വന്തം കാര്യങ്ങൾ സ്വയം നോക്കാനുള്ള പ്രായം നിനക്കായി കഴിഞ്ഞു ”

” ഹും… ഇത്രയും ചെയ്തിട്ട് അമ്മ ഇപ്പോഴും സ്വയം ന്യായീകരിക്കുവാണല്ലേ? ”

രാധിക മൗനം പാലിച്ചു

” അച്ഛന്റെ വീട്ടുകാരും നാട്ടുകാരും ഇനി പറയാൻ ഒന്നും ബാക്കിയില്ല… കേട്ടു കേട്ടു മടുത്തു…. എന്തൊക്കെ കഥകളാണ് അവർ അമ്മയെ പറ്റി പറയുന്നത് എന്നറിയാമോ? ”

” അതെല്ലാം മോൻ വിശ്വസിക്കുന്നുണ്ടോ?” “എന്റെ അച്ഛനെ ഒഴിവാക്കി മറ്റൊരാൾക്കൊപ്പം പോയ അമ്മയെ ഞാൻ എങ്ങനെ വിശ്വസിക്കും? ”

രാധിക മൗനം പാലിച്ചു…. ” അച്ഛൻ എന്ത് കുറവാ അമ്മക്ക് വരുത്തിയത്? എന്നും പണിക്കു പോവുന്നില്ലേ? വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിക്കൊണ്ടു വരുന്നില്ലേ? പിന്നെ എന്തായിരുന്നു അമ്മക്കൊരു കുറവ്? ”

” അത് അച്ഛനും ആങ്ങൾക്കും മക്കൾക്കും ചെയ്യാവുന്ന കാര്യമുള്ളൂ മോനേ… പക്ഷെ ഒരു ഭർത്താവിന് ഭാര്യക്ക് ചെയ്തു കൊണ്ടുക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്… നീ ചോദിച്ചില്ലേ എന്തായിരുന്നു അവിടെ എനിക്കൊരു കുറവ് എന്ന്? എനിക്കവിടെ ഒരു ഭർത്താവിന്റെ കുറവുണ്ടായിരുന്നു ” ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു.

” അച്ഛനെ ഒഴിവാക്കാൻ അമ്മ മനഃപൂർവം ഓരോന്ന് പറയുകയാണല്ലേ? ”

” അല്ല ഉണ്ണി… മക്കളും പുറം ലോകവും ഒന്നും കാണാത്ത ഒരു ലോകം അച്ഛനും അമ്മക്കും ഇടയിൽ ഉണ്ട് മോനേ… അത് നിനക്ക് മനസ്സിലാവാൻ ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോവാനുണ്ട്… ”

” അപ്പൊ ഞാനോ അമ്മേ? ” ” നിന്റെ കാര്യത്തിൽ എനിക്ക് വിഷമം ഉണ്ട്.. പക്ഷെ എല്ലാവർക്കും ജീവിതം ഒന്നേ ഉള്ളൂ… നിനക്ക് എപ്പോ വേണേലും അമ്മേടെ അടുത്തു വരാം.. ഇത് നിന്റെയും വീടാണ്.. നിന്റെ ഒരു വിളിക്കപ്പുറത്തു ഞാൻ ഉണ്ടാവും… ചില സത്യങ്ങൾ മക്കൾ അറിഞ്ഞു വളരണം.. ഇല്ലെങ്കിൽ എല്ലാം സഹിച്ചും ക്ഷമിച്ചും വളരുന്ന അമ്മയെ കണ്ടു നാളെ നിങ്ങളും ജീവിതത്തിലേക്ക് വരുന്ന പെണ്ണിനെ അങ്ങനെ കാണും… ” ” ഞാൻ അച്ഛനോട് സംസാരിക്കട്ടെ? ”

രാധിക ചിരിച്ചു…. ” കഴിഞ്ഞ പതിനാറു വര്ഷം ഞാൻ അനുഭവിച്ച വേദനകളാണ് എന്നെക്കൊണ്ട് ഇങ്ങനൊരു തീരുമാനം എടുപ്പിച്ചത്… അതിൽ ഇനി ഒരു മാറ്റം ഉണ്ടാവില്ല ഉണ്ണി ”

“എല്ലാരും പറയുന്നു അമ്മ ചീത്തയാണെന്നു… ഞാൻ അത് വിശ്വസിക്കുന്നില്ല.. പക്ഷെ അമ്മ ഇല്ലാത്ത വീട്ടിൽ ഒരു നിമിഷം പോലും ഇരിക്കാൻ എനിക്ക് തോന്നുന്നില്ല അമ്മ.. ഞാൻ ഒരുപാട് മിസ്സ്‌ ചെയ്യുന്നു ” രാധിക അവനെ ചേർത്തു പിടിച്ചു…. ” നിന്നെ എനിക്ക് മനസ്സിലാവും ഉണ്ണി… അമ്മയോട് മോൻ ക്ഷമിക്കണം… ഒട്ടും പറ്റുന്നില്ലെങ്കിൽ മോൻ അമ്മേടെ അടുത്തേക്ക് പോരെ…. സ്വന്തം ആങ്ങളയെ പോലും സംശയിക്കുന്ന ഒരാൾക്കൊപ്പം ജീവിക്കാൻ എനിക്ക് പറ്റില്ലെടാ… ”

ഉണ്ണി പിടുത്തം വിടുവിച്ചു…..കണ്ണുകൾ തുടച്ചു…

” ഇല്ലമ്മ.. കുഴപ്പില്ല… വീണ്ടും വീണ്ടും ഞാൻ അമ്മയെ കാണുംതോറും എന്റെ ഉള്ളിൽ വിഷമം കൂടി വരികയെ ഉള്ളൂ….. ഇനി നമ്മൾ തമ്മിൽ കാണില്ല… അമ്മ സന്തോഷമായി ഇരിക്ക് ”

ഭാര്യയെ കൂട്ടാൻ ബൈക്കുമായി സ്കൂളിന് മുന്നിൽ കാത്തു നിന്ന ഉണ്ണി പഴയ കാര്യങ്ങൾ ഓർത്തെടുക്കുവായിരുന്നു… യാമിനി ടീച്ചർക്കൊപ്പം എന്നും നടന്നു വരാറുള്ള അവളെ കാണാതെ അവരോടു ” അവളെന്ത്യേ ടീച്ചറെ? ”

” കാർത്തിക നീരജ് സാറിന്റെ റൂമിലുണ്ട്… ഉച്ചക്ക് തുടങ്ങിയ ഇരുപ്പാണ്.. കാര്യമായ എന്തോ ചർച്ച ആണെന്ന് തോന്നുന്നു ” ഉണ്ണിയുടെ ഉള്ളിൽ ഒരു കനൽ എരിഞ്ഞു തുടങ്ങി…. ബൈക്കിനരികിലേക്ക് ഓടിയെത്തിയ കാർത്തിക ” ഏട്ടൻ ഒരുപാടു നേരെയോ വന്നിട്ട്? ” ” ഏയ്‌… ”

അവൾ ബൈക്കിനു പിന്നിൽ കയറുമ്പോൾ സ്കൂൾ വരാന്തയിൽ നിന്നു നീരജ് സർ അവളെ കൈ വീശി കാണിക്കുന്നത് ഉണ്ണി കണ്ടു… ഉണ്ണിയെ കണ്ട നീരജ് ഒരു ചിരി ചിരിച്ചു… ആ ചിരിയിൽ എന്തോ അർത്ഥം വെച്ചത് പോലെ ഉണ്ണിക്കു തോന്നി. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വന്ന ഉണ്ണി കാണുന്നത് തോട്ടിൽ കുളി കഴിഞ്ഞു കയറി വരുന്ന കാർത്തികയേയും… അവക്ക് പിന്നിൽ തോർത്തും തോളിൽ ഇട്ടു വരുന്ന അടുത്ത വീട്ടിലെ പയ്യനെയും ആണ്…. ഉണ്ണിയുടെ ഉള്ളിലെ കനൽ തീജ്വാലയായി മാറി തുടങ്ങി….

കടയിൽ നിന്നും പതിവിലും നേരത്തെ ഉണ്ണാൻ എത്തിയ ഉണ്ണി വീടിനു മുന്നിൽ ഒരു പുരുഷന്റെ ചെരുപ്പ് കണ്ടു.. അകത്തേക്ക് കയറിയ ഉണ്ണി കണ്ടത് കപ്പി കുടിച്ചു കൊണ്ടിരിക്കുന്ന കൊച്ചച്ചന്റെ മോനെയും ചിരിച്ചു കൊണ്ടു കുശലം പറഞ്ഞു നിക്കുന്ന കാർത്തികയെയും ആണ്. ” നീയെപ്പോ വന്നു? ” ” രാവിലെ ”

” എന്നിട്ടെന്തേ കടയിൽ വരാതിരുന്നേ? ”

” ചേട്ടൻ ഇവടെ കാണും എന്ന് കരുതി ”

” ഒത്തിരി നേരെയോ വന്നിട്ട്?? ” ” ആ കുറച്ചു നേരായി ” ഉണ്ണി ഒന്നും മിണ്ടാത്തെ അകത്തേക്ക് നടന്നു… അവന്റെ ഉള്ളിൽ സംശയത്തിന്റെ തീ ആ- ളി കത്താൻ തുടങ്ങി…

മരിക്കും മുന്നേ അച്ഛൻ ഏറ്റു പറഞ്ഞ കാര്യങ്ങൾ… താനും അച്ഛനെ പോലെ ആവുമോ എന്ന് അവൻ ഭ-യപ്പെട്ടു തുടങ്ങി…ഉറക്കമില്ലാത്ത രാത്രികൾ ആരംഭിച്ചു തുടങ്ങി…

അടുത്ത വീട്ടിലെ പയ്യനെ മസാലപ്പൊടി മേടിക്കാൻ അമ്മ ഉണ്ണിയുടെ വീട്ടിലേക്കയച്ചു.. നേരം സന്ധ്യ മയങ്ങിയിരുന്നു.. നല്ല മയക്കത്തിൽ ആയിരുന്ന കാർത്തിക ഉറക്ക ച്ചടവിൽ എഴുന്നേറ്റ് അവനു പൊടി എടുത്തു കൊടുത്തു വിട്ടു… കട അടച്ചു തിരിച്ചു വന്ന ഉണ്ണി കാണുന്നത് വീട്ടിൽ നിന്നും ഇറങ്ങി പോവുന്ന പയ്യനെയും അകത്തു കണ്ണാടിക്കു മുന്നിൽ ചുളിഞ്ഞ വസ്ത്രങ്ങളോടെ മുടി ഈരി കെട്ടുന്ന കാർത്തികയേയും…

അവൾ പിഴയാണ്… ഉണ്ണി മനസ്സിൽ ഉറപ്പിച്ചു… അവനു സ്വയം നിയന്ത്രണം നഷ്ടമായി തുടങ്ങി… തന്റെ മുന്നിൽ ഇരുന്ന ബോട്ടിൽ ആർട്ടു ചെയ്ത ബി-യർ കു-പ്പി അവൻ കൈകളിൽ എടുത്തു പിന്നിൽ മറച്ചു പിടിച്ചു..മെല്ലെ കാർത്തിക നിക്കുന്ന മുറിയിലേക്ക് ചെന്നു… കണ്ണാടിയിൽ അവനെ കണ്ട കാർത്തിക സന്തോഷത്തോടെ തിരിഞ്ഞു കൊണ്ടു ” ഏട്ടൻ നേരത്തെ വന്നോ? ”

” എന്തെ ഞാൻ വരുമെന്ന് പ്രതീക്ഷിച്ചില്ല അല്ലേ? ”

കാർത്തികയുടെ മുഖം മാറി. ” എന്താ ഏട്ടാ അങ്ങനെ പറഞ്ഞെ? ” ” എത്ര പേര് വേണോടി നിന്റെ കഴപ്പ് മാറ്റാൻ? ”

” ഏട്ടാ? ” അവൾ ഞെ-ട്ടലോടെ വിളിച്ചു തീർന്നതും തന്റെ കയ്യിൽ ഇരുന്ന ബി-യർ കു-പ്പിക്കൊണ്ട് ഉണ്ണി അവളുടെ തല-ക്ക- ടിച്ചു.. കുപ്പിയുടെ കീഴ്ഭാഗം പൊ-ട്ടി ചി-തറി.. തലയിൽ നിന്നും ചോ -ര ഒലി-ച്ചിറങ്ങി… ബാക്കി വന്ന കൂ-ർത്ത ഭാഗം അവൻ അവളുടെ അ-ടിവയ- റ്റിലേക്കു കുത്തിയിറക്കി… കാർത്തികയുടെ കണ്ണുകൾ അപ്പോഴും ഉണ്ണിയുടെ മുഖത്തായിരുന്നു…

” എന്താ ഉണ്ണിയേട്ടാ ബോട്ടിലിലേക്കും നോക്കി നിക്കുന്നത്? ” ബോട്ടിലിൽ നോക്കി അവളെ കൊ- ല്ലുന്നതും ആലോചിച്ചു നിക്കുവായിരുന്ന ഉണ്ണിയുടെ അടുത്തേക്ക് വന്നു കാർത്തിക ചോദിച്ചു. ഒരു ഞെട്ടലോടെ അവൻ സമനില വീണ്ടെടുത്തു..അവളെ നോക്കി..

” എന്താ ഉണ്ണിയേട്ടാ? ” ” എനിക്ക് നിന്നോടു കുറച്ചു കാര്യങ്ങൾ സംസാരിക്കണം ”

കാർത്തിക ഉണ്ണിയുടെ കണ്ണുകളിലേക്കു നോക്കി…. മ- രിക്കും മുന്നേ അമ്മ പറഞ്ഞത് അവനും ഓർത്തെടുത്തു.. തന്റെ അച്ഛന്റേം അമ്മയുടെയും ജീവിതം ഉണ്ണി അവൾക്കു പറഞ്ഞു കൊടുത്തു.. താനും അച്ഛനെ പോലൊരു സംശയ രോഗി ആയി മാറിയിരിക്കുന്നു എന്ന് അവളെ പറഞ്ഞു മനസ്സിലാക്കി..

” ഇനി എന്റെ കൂടെയുള്ള ജീവിതം നിനക്ക് നര- കതുല്യമായിരിക്കും… നിനക്ക് പോകാം.. ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കാം… ” ഉണ്ണി നിറ കണ്ണുകളോടെ പറഞ്ഞവസാനിപ്പിച്ചു… അല്പ നേരത്തെ മൗനത്തിനു ശേഷം.

” ശ- രീരത്തിന് അസുഖം വരുമ്പോലെ തന്നെ അല്ലേ ഉണ്ണിയേട്ടാ മനസ്സിനും.. ചികിത്സിച്ചാൽ അതും ഭേദമാവും… അതിനു ഞാനെന്തിനാ ഏട്ടനെ വിട്ടിട്ടു പോവുന്നെ? ”

ഉണ്ണി നിറ കണ്ണുകളോടെ അവളെ നോക്കി….
അവളെ വിശ്വസിക്കരുതെന്നു ഇടതു ചെവിയിലും അവളെ ചേർത്തു പിടിക്കാൻ വലതു ചെവിയിലും ആരൊക്കയോ പറയുന്നത് പോലെ അവനു തോന്നി. പതിയെ അവൻ തന്റെ ഇടതു ചെവി കൈ കൊണ്ടടച്ചു… അഭിപ്രായങ്ങൾ അറിയിക്കൂ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters