എന്റെ ലെച്ചൂന്റെ അത്രയും മനസ്സിന്റെ സൗന്ദര്യം വേറെ ആരിലും ഞാൻ കണ്ടിട്ടില്ല.

രചന : Anu R Raj

“നന്ദേട്ടാ, ആ ബലൂൺ എനിക്ക് വാങ്ങി താ ഏട്ടാ”

“പോടീ അവിടുന്ന്, വയസ്സ് എത്രായി എന്ന് വെച്ചിട്ടാ’ബലൂൺ വേണമെന്ന് അവള്‍ക്ക്”

“അല്ലെങ്കിലും നന്ദേട്ടന് ഇപ്പൊ എന്നോട് ഒരു സ്നേഹവും ഇല്ല”

“ഓഹ് ഇപ്പൊ തുടങ്ങും സെന്റി, കരച്ചില്‍”

“ചേട്ടാ ആ ഒരു ബലൂൺ ഇങ്ങ്
എടുത്തെ…” “ഇതാ നിന്റെ ബലൂൺ… കരഞ്ഞ് കാര്യം സാധിപ്പിയ്ക്കാൻ നിനക്ക് നല്ല മിടുക്കാ ലെച്ചൂ ”

” താങ്ക്യു ” അയ്യാ.. ഞാൻ കല്യാണം കഴിക്കാനിരിക്കുന്ന കുട്ടിയാ, മുറപ്പെണ്ണ്… എന്തോ ചെയ്യാനാ കുട്ടിക്കളി മാറിയിട്ടില്ല.. എത്രയായി ചേട്ടാ ബലൂണിന് ?

” 10 രൂപ” ” വാങ്ങിയല്ലോ? ഇനി പോകാം ”

” മ്, നന്ദേട്ടൻ വലിയ കോളേജിൽ ഒക്കെ പോയി പഠിച്ചത് അല്ലെ… അവിടൊക്കെ നല്ല അടിപൊളി പെണ്‍പിളളർ ഉണ്ടാരുന്നല്ലോ???”
“അതേ ഉണ്ടായിരുന്നു”

“പിന്നെന്താ അവരെ ഒന്നും ഇഷ്ടപ്പെടാതെ എന്നെ സ്നേഹിച്ചത്?”

“ഡി ലെച്ചൂ, ഈ പുറമെ ഉള്ള സൗന്ദര്യത്തിൽ ഒന്നും ഒരു കാര്യവുമില്ല… നിനക്ക് അറിയാല്ലോ ഞാൻ ആദ്യമായി പ്രണയിച്ച പെണ്ണ് – സംഗീത, ഭംഗി നോക്കി തന്നെയാ സ്നേഹിച്ചത് എന്നെക്കാൾ ഭംഗി ഉള്ള ആളെ കിട്ടിയപ്പോള്‍ എന്നെ ഇട്ടേച്ചു അവന്റെ കൂടെ പോയി ”

” മ് അത് എനിക്ക് അറിയാം ”

“പിന്നെ എന്റെ ലെച്ചൂന്റെ അത്രയും മനസ്സിന്റെ സൗന്ദര്യം വേറെ ആരിലും ഞാൻ കണ്ടിട്ടില്ല ”

” മ് ” ” പിന്നെ നിന്റെ അത്രേം കുശുമ്പും കുറുമ്പും വേറെ ആരില്‍ കാണാനാ മോളെ ”

” പോടാ പൊട്ടാ” ” ഓഹ്.. തലയ്ക്ക് അടിയ്ക്കാതെടീ ലെച്ചൂ ”

” ആ നന്ദേട്ടാ, ഒരു കാര്യം പറയാന്‍ മറന്നു… എന്റെ കൂടെ പഠിയ്ക്കുന്ന ഹിത ഇല്ലേ? ”

” ആ വെളുത്ത നീളമുള്ള പെണ്‍കുട്ടി അല്ലെ ”

” അയ്യടാ എല്ലാം അറിയാം… ആ പെണ്ണിന് ഏട്ടനെ ഒരു നോട്ടമുണ്ട് കേട്ടോ ” ” ആഹാ ആണോ?? ”

” കണ്ടോ കണ്ടോ ആ മുഖത്തെ സന്തോഷം കണ്ടോ… വഷളന്‍ ” ” എനിക്ക് എന്റെ ലെച്ചൂട്ടി കഴിഞ്ഞ് അല്ലെ ഉള്ളു മറ്റാരും ”

” ഓഹ് എന്തൊരു സ്നേഹം” “പറയ് മോളെ എന്നിട്ട്? ”

” ഏട്ടനെക്കുറിച്ച് ഒരുപാട്‌ ചോദിച്ചു എന്നോട്.. ഏട്ടന്റെ വീട്, അമ്മ, അച്ഛൻ, ജോലി, സ്വഭാവം,.. ഞാൻ മുറപ്പെണ്ണ് ആണെന്ന് അവള്‍ക്ക് അറിയത്തില്ല ” ” എന്നിട്ട് നീ എന്ത് പറഞ്ഞു? ”

” ഞാൻ പറഞ്ഞു ഞാൻ കല്യാണം കഴിക്കാന്‍ പോകുന്ന ആളാണെന്ന് ”

” ഛെ നശിപ്പിച്ച്, നീ എന്തിനാ അങ്ങനെ പറയാന്‍ പോയത് അവളുടെ ഉള്ളില്‍ എന്താണെന്ന് അറിയാമായിരുന്നല്ലോ??.. “പാവം കുട്ടി, എത്രമാത്രം വിഷമിച്ച് കാണും”

“ന്താ ഞാൻ പറഞ്ഞത് സത്യമല്ലേ?” “അതേ സത്യമാണ്.. പക്ഷേ അതൊക്കെ ഒരു പെണ്ണിന്റെ മുഖത്ത് നോക്കി ഇത്ര പെട്ടെന്ന് പറയാമോ…? പാവം കുട്ടി”

“ദേ ഓന്റെ വിഷമം കണ്ടില്ലേ…? അതെ നന്ദേട്ടാ കല്യാണം കഴിക്കാന്‍ ഉറപ്പിച്ച ആള്‍ ആണെന്ന് ഒന്നും ഞാൻ പറഞ്ഞിട്ടില്ല ഏട്ടന്റെ മറുപടി എന്താണെന്ന് അറിയാൻ വേണ്ടി പറഞ്ഞതാ ”

” ആഹ് മിടുക്കി അല്ലെങ്കിലും എന്റെ വാവ അങ്ങനൊന്നും പറയില്ലെന്ന് നിക്ക് അറിയാമായിരുന്നു ” ” ഉം ഉം.. എന്നിട്ട് ഏട്ടന്റെ കല്യാണ കാര്യം ഒക്കെ ചോദിച്ചു എന്നോട് ”

” എന്നിട്ട്? ” ” ഞാൻ പറഞ്ഞു കല്യാണം ഒന്നും ആയില്ല എന്ന് ” ” മിടുക്കി ”

” പ്രണയം ഉണ്ടോന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഇല്ല എന്ന് ” ” മിടു മിടുക്കി.. എന്നിട്ട്?? ”

” ഞാൻ പറഞ്ഞു ആദ്യമായി ഒരു പ്രണയം ഉണ്ടായിരുന്നു.. ആ പെണ്ണ് ഇട്ടേച്ചു പോയപ്പോള്‍ സമനില തെറ്റി, ഇപ്പോൾ തലയ്ക്ക് കുറച്ച് പ്രശ്‌നം ഉണ്ട്, മരുന്ന് കഴിക്കുന്നുണ്ട്, കൂടുമ്പോൾ അടുത്ത് നില്‍ക്കുന്നവരുടെ കഴുത്തിൽ പിടിക്കും, ഷോക്ക് കൊടുക്കും നേരം മാറും, കല്യാണം കഴിഞ്ഞാല്‍ എല്ലാം ശരിയാവും ന് ഡോക്ടർ പറഞ്ഞു എന്ന് ”

” എന്റെ ദേവി, ഈ കുരുപ്പ് എന്തൊക്കെയാ ഈ പറഞ്ഞ്‌ വെച്ചിരിക്കുന്നത്… നില്‍ക്കടീ അവിടെ കാല്‍ തല്ലി ഓടിക്കും ഞാൻ ദ്രോഹി… ”

” ദേ ഏട്ടാ എന്നെ തല്ലിയാല്‍ ഞാൻ അമ്മായിയോട് പറഞ്ഞ്‌ കൊടുക്കും കേട്ടോ ”

” നില്‍ക്കടീ… ന്റെ ദൈവമേ ഈ പിശാചിനെ മറ്റാര്‍ക്കും കൊടുക്കാതെ എനിക്കായി മാത്രം മാറ്റി വെച്ചേക്കുവായിരുന്നോ??”

” നന്ദേട്ടാ ന്റെ ചെവി വേദനിക്കുന്നു ” ” വേദനയ്ക്കണം അതിനു വേണ്ടി തന്നെയാ ചെയ്തത്… ഇനി ഇങ്ങനെ പറയുമോ ആരോടെങ്കിലും? ”

” യ്യോ ഇല്ല ഏട്ടാ സത്യമയും പറയില്ല.. ഓഹ് ന്റെ ചെവി പൊന്നായി” ” വാ ബാക്കി വീട്ടില്‍ ചെന്നിട്ട് വാങ്ങി തരാം ”

” ഇനിയുമുണ്ടോ?. ഹിത അല്ലെ അത്..? ഡി ഹിത മോളെ ദാ നീ അന്വേഷിച്ച ആൾ.. നന്ദന്‍ ”

” യ്യോ മീനു, അമ്മു, ഓടിക്കോ ദേ ഭ്രാന്തന്‍… ”

” ഹാ ഹാ ഹാ.. ഏട്ടാ അവളുടെ ഓട്ടം കണ്ടോ… പേടിച്ച് ഓടുവാ… പാവം ” ” ഞാൻ ഇനി എങ്ങനെ അവരുടെ മുഖത്ത് നോക്കും ദൈവമേ ”

” ഏട്ടാ ഇതാണോ ഈ കണ്ടം വഴി ഓടുക എന്ന് പറയുന്നത്???”

” അത് എന്താണെന്ന് നിനക്ക് പറഞ്ഞു തരാമടീ പിശാശേ… കുട്ടി പിശാശേ….” ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൊടി…

രചന : Anu R Raj

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters