രചന: Kannan Saju
“അമ്മായി അച്ഛൻ മരുമോളെ ഒന്ന് ത-ല്ലി,
ഇതിപ്പോ ഇത്ര വലിയൊരു ഇഷ്യൂ ആക്കാനുണ്ടോ എന്ന ഞങ്ങടെ എല്ലാരുടേം ഒരിത്… ” എന്നും പറഞ്ഞു കൊണ്ടു മെമ്പർ ജെയിംസ് നിഷയുടെ നേരെ നോക്കി.. ഒപ്പം ചുറ്റും കൂടി നിന്ന നിഷയുടെയും ഭർത്താവിന്റെയും കുടുംബക്കാരും നോട്ടം ഏറ്റു പിടിച്ചു.
മൗനമായി നിഷയും കണ്ണനും മധ്യത്തിൽ അനങ്ങാതെ നിന്നു.
” എന്റെ പൊന്നു മെമ്പറെ… പെട്ടന്ന് വരാൻ പറഞ്ഞു വിളിച്ചപ്പോ ഞങ്ങൾ വല്ലാതെ പേ ടിച്ചു… ഇതിപ്പോ അപ്പൻന്റെ സ്ഥാനത്തു തന്നെ അല്ലേ ഭർത്താവിന്റെ അച്ചനും… ഞങ്ങക്കതിൽ ഒരു പരിഭവവും ഇല്ല.. ഇവൾ എന്തെങ്കിലും ഒപ്പിച്ചു കാണും.. അല്ലാതെ അദ്ദേഹം ത- ല്ലുവോ? ”
സ്വന്തം അച്ഛന്റെ വാക്കുകൾ കേട്ടു നിഷ ഞെ- ട്ടലോടെ അയ്യാളെ നോക്കി… അതിലും കൂടുതൽ അവളെ വേദനിപ്പിച്ചത് അമ്മയുടെ മൗനമായിരുന്നു.
കണ്ണന്റെ ചേട്ടന്റെ ഭാര്യ രേഷ്മ വന്നിരുന്നവർക്ക് ചായ കൊടുക്കാൻ തുടങ്ങി.. സൽക്കാരത്തിനു വന്ന മട്ടിൽ പലരും അത് ഊതി കുടിക്കാനും…
” ഇപ്പൊ എന്തായി? ഞാൻ പറഞ്ഞില്ലേ?… അതെങ്ങനാ ഇവള് ക- ലി അടക്കിയിട്ടു വേണ്ടേ…? വീട്ടിൽ വന്നു കയറി ഒരു മാസം തികഞ്ഞിട്ടില്ല! ” കണ്ണന്റെ അച്ഛൻ സ്വയം ന്യായീകരിച്ചു…
മെമ്പർ നിഷയെ നോക്കി
” ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല… ഇനി അഥവാ ചെയ്തെങ്കിൽ തന്നെ എന്റെ മുഖത്ത- ടിക്കാൻ ആരാണ് അയാൾക്ക് അധികാരം കൊടുത്തത്? ”
പറഞ്ഞു തീരും മുന്നേ
” ധി- ക്കാരം പറയുന്നോ? അധിക പ്രസംഗി നിന്നെ ഞാൻ ” നിഷയുടെ അച്ഛൻ കയ്യും ഓങ്ങി ചാടി വന്നു… പക്ഷെ കണ്ണിമ ചിമ്മാതെ ഒരടി അകലാതെ നിന്നിടത്തു തന്നെ നിന്ന അവളുടെ ധൈര്യത്തിൽ അടുത്തെത്തിയ അയാൾക്ക് കൈ വിറച്ചു
” അമ്മായി അച്ഛനല്ല, സ്വന്തം അച്ഛൻ ആയാലും മുഖത്തടിച്ചല്ല ദേഷ്യം തീർക്കേണ്ടത്… അതും പെണ്മക്കളെ ” ഒരു നിമിഷം എല്ലാവരും മൗനമായി…
” സത്യത്തിൽ എന്താ ഇവിടെ ഉണ്ടായതു? അതൊന്നു വിശദീകരിക്കാമോ? കേൾക്കാത്തവർ ഇനിയും ഉണ്ട്.. ഈ വീട്ടിൽ നിന്നും മാറി താമസിച്ചില്ലെങ്കിൽ ബന്ധം ഒഴിയും എന്ന് പറയാനും മാത്രം എന്താണ് ഇവിടെ ഉണ്ടായതു? ”
ചായ ഗ്ലാസ് മേശപ്പുറത്തു വെച്ചുകൊണ്ട് മെമ്പർ ചോദിച്ചു…
“ഒന്നുല്ലന്നെ… ഇന്നലെ ഇവള് കയറി വന്നപ്പോ നേരം ഇരുട്ടി.. നല്ല മഴയും.. നനഞ്ഞു കു- ളിച്ചാ കയറി വന്നതു.. എന്തോ എനിക്കത്ര പന്തി ആയി തോന്നിയില്ല.. ഒന്നുല്ലേലും ഓഫീസ്ന്ന് കുറഞ്ഞത് 5 മണിക്ക് എങ്കിലും ഇറങ്ങാം… ഞനത് ചോദിച്ചത് ഇവൾക്ക് ഇഷ്ടപ്പെട്ടില്ല… ഞാൻ ഒന്നൂടി ഇരുത്തി ചോദിച്ചപ്പോ അവളെന്തോ തറുതല പറഞ്ഞു,സത്യം പറഞ്ഞ അപ്പൊ എനിക്ക് ദേഷ്യം വന്നു.. അന്നേരം ഞാൻ ഒന്ന് പൊ- ട്ടിച്ചുന്നുള്ളത് നേരാ.. സ്വന്തം മോളേ പോലെ കണ്ടിട്ടാ… തെറ്റായി പോയെങ്കിൽ എന്നോട് ക്ഷമിക്കണം.. അവളോടും ക്ഷമ ചോദിയ്ക്കാൻ ഞാൻ തയ്യാറാ..ഇനി അതിന്റെ പേരിൽ രണ്ട് പേരും വീട് മാറി പോവൊന്നും വേണ്ട…”
” ഇത്രേ ഉള്ളൂ കാര്യം.. കേട്ടില്ലേ മോളേ.. അച്ഛൻ നിന്നോടു മാപ്പ് പറയാൻ തയ്യാറാണ്.. പിന്നെ എന്ന കുഴപ്പം ” മെമ്പർ അവളെയും കുടുംബക്കരെയും നോക്കി പറഞ്ഞു…
” അദ്ദേഹം ചെയ്തതാ ശരി… ” നിഷയുടെ അച്ഛനും അ- ടിവരയിട്ടു.
നിഷ കണ്ണനെയും കണ്ണന്റെ ചേട്ടനെയും മാറി മാറി നോക്കി… ഇരുവരും മൗനം പാലിച്ചു നിക്കുന്നു…ശേഷം മെമ്പറെ നോക്കി
” അപ്പൊ നിങ്ങൾക്കാർക്കും എന്റെ ഭഗം കേൾക്കണ്ടേ? ”
“ഹ.. അതെല്ലാം അച്ഛൻ പറഞ്ഞില്ലേ മോളേ.. അതിൽ കൂടുതൽ എന്താ? ” മെമ്പർ പറഞ്ഞു
” നീയാദ്യം നിന്റെ തെറ്റ് മനസ്സിലാക്ക് മോളേ… അസമയത്തു പെണ്ണുങ്ങൾ വീട്ടിൽ കയറി വന്നാൽ ആണുങ്ങൾ ആരായാലും ചോദിക്കും.. അതിലെന്താ ഇത്ര തെ- റ്റ്? ”
നിഷയുടെ അമ്മ പറഞ്ഞു
” ഇതും പറഞ്ഞു അവനേം കൊണ്ടു വീട് മാറിയാൽ തോന്നിയ പോലെ നടക്കാലോ.. അതന്നെ കാര്യം “.. കണ്ണന്റെ അച്ഛൻ ത- റപ്പിച്ചു പറഞ്ഞു..
നിഷയുട കണ്ണുകൾ നിറഞ്ഞു….
” എനിക്ക് പറയാൻ ഉള്ളത് ഞാൻ പറയും.. അത് കഴിഞ്ഞു നിങ്ങൾ എന്ത് തീരുമാനം വേണമെങ്കിലും എടുത്തോളൂ… ഇന്നലെ ഓഫീസിന് വരുന്ന വഴിയിൽ ഫ്രണ്ടിന്റെ ബിർത്ഡേ പാർട്ടി ഉണ്ടായിരുന്നു.. അത് കഴിഞ്ഞു മഴ കാരണം കുറച്ചു നേരം ഒരിടത്തു കയറി നിക്കേണ്ടി വന്നു. മഴ മാറില്ലന്ന് കണ്ടപ്പോൾ ഞാൻ നനഞ്ഞിങ്ങു പോന്നു.. ഇവിടെ വന്നപ്പോ ഏടത്തിയും കുട്ടിയും ഉറക്കമായിരുന്നു.. ഞാൻ മുറിയിൽ ഡ്ര- സ്സ് മാറുമ്പോൾ ആരോ ജനലിലൂടെ ഒളിഞ്ഞു നോക്കുന്ന പോലെ എനിക്ക് തോന്നി.. പുറത്തിറങ്ങി നോക്കുമ്പോ അച്ഛൻ..
” കള്ളം.. പച്ച കള്ളം… ” അയ്യാൾ ഇടയ്ക്കു കയറി
” എടി കൂ*** എന്റെ അച്ഛനെ പറ്റി അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ? “കണ്ണൻ നിഷയുടെ കഴു- ത്തിനു കു- ത്തി പി- ടിച്ചു ഭിത്തിയിൽ ചേർത്തു
” അടിച്ഛ് പൊളിക്കട അവളുടെ കര- ണക്കുറ്റി ” കണ്ണന്റെ ചേട്ടൻ ആജ്ഞാപിച്ചു..
മറ്റുള്ളവർ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നു..
” കണ്ണാ.. മോനേ വേണ്ട.. അവളെ വിട് “.. ചേടത്തി രേഷ്മ കൈകുഞ്ഞുമായി റൂമിൽ നിന്നും ഓടി വന്നു കൊണ്ടു പറഞ്ഞു
” ഇല്ലേടത്തി, നമ്മുടെ അച്ഛനെ പറ്റി പറഞ്ഞ ഇവളെ ഞാൻ ” “ച്ചി.. കയ്യെടുക്കട…”
കണ്ണന്റെ കൈ തട്ടി മാറ്റിക്കൊണ്ട് രേഷ്മ നിഷയെ തന്റെ പിന്നിലേക്ക് മാറ്റി…
” നാണമില്ലെട പെൺപിള്ളേരെ ഉപ- ദ്രവിക്കാൻ? ”
” എടത്തി ഇവള് പറഞ്ഞത് കേട്ടില്ലേ? ”
” ആ കേട്ടു… അതിനു? ”
എല്ലാരും മൗനമായി
” ഒരു പെണ്ണിന് സ്വന്തം വീട്ടിൽ കയറി വരാനുള്ള ആ അസമയം ഏതാണെന്നു നീ ഒന്ന് പറഞ്ഞെ? ഇന്നലെ നിന്നോടു പറഞ്ഞിട്ടല്ലേ അവള് പാർട്ടിക്ക് പോയത്? ആരുടേം അനുവാദം മേടിക്കണ്ട ആവശ്യം അവക്കില്ല… വേണ്ടപ്പെട്ടവരെ അറിയിച്ചാൽ മാത്രം മതി.. അതവളു ചെയ്തില്ലേ? ”
” അതെന്തെങ്കിലും ആവട്ടെ.. പക്ഷെ ഇവിടുന്നു മാറി താമസിക്കണമെങ്കിൽ അത് പറഞ്ഞാ പോരെ..? അതിനു നമ്മുടെ അച്ഛനെ… ”
” കഷ്ടം കണ്ണാ.. എന്നാടാ ഇനി നിങ്ങളു ആണുങ്ങളു സ്വന്തം പെണ്ണിനെ വിശ്വസിക്കാൻ പഠിക്കുക? നീയും നിന്റെ ചേട്ടനും രാവിലെ ഇവിടുന്നു പോവും, രാത്രി കയറി വരും.. ഇതിനിടയിൽ ഇവിടെ നടക്കുന്നതെന്തെങ്കിലും നിങ്ങൾ അറിയുന്നുണ്ടോ? ആരെങ്കിലും എന്നോടൊരു വാക്ക് ചോദിച്ചിട്ടുണ്ടോ? ”
” ഏടത്തി.. ”
” സമാധാനമായി കു- ളിക്കാൻ പറ്റില്ല, തു ണി മാറാൻ പറ്റില്ല, മുറ്റമടിക്കാൻ കുനിയാൻ പറ്റില്ല.. എന്തിനു ഇവൾക്ക് പാല് കൊടുക്കുന്നത് നോക്കിക്കൊണ്ടു നിങ്ങടെ അച്ഛൻ സ്വ- യം- ഭോഗം ചെയ്യുന്നത് ഞാൻ എന്റെ കണ്ണ് കൊണ്ടു കണ്ടിട്ടുണ്ട്…”
ഒരു നടുക്കത്തോടെ ഇരുന്നവർ എല്ലാം ചാടി എണീറ്റു..
” രേഷ്മേ ” കണ്ണന്റെ ചേട്ടൻ ഉച്ചത്തിൽ വിളിച്ചു…
” ഇതൊന്നും എന്തെ ഏടത്തി ഞങ്ങളോട് പറയാതിരുന്നേ? ”
” എങ്ങനെ പറയും..? പറഞ്ഞ ആര് വിശ്വസിക്കും? ഇപ്പൊ തന്നെ ഇവളുടെ അവസ്ഥ കണ്ടില്ലേ? എനിക്ക്… എനിക്ക് പറയാൻ പോലും നാണം ഉണ്ട്.. അഴയിൽ ഉണക്കിയിട്ടിരുന്ന അ- ടിവസ്- ത്രം പോലും…! ”
കണ്ണൻ അച്ഛന് നേരെ തിരിഞ്ഞു ” ഈ കേട്ടതൊക്കെ ശരിയാണോ…? ”
മൗനം
” ശരിയാണോ എന്ന്? ”
” ആ നിന്റെ ഓക്കെ പെണ്ണുങ്ങളുടെ ശ- രീരം ഞാൻ കണ്ടു എന്നത് നേരാ.. എന്ന് വെച്ചു ഉപ- ദ്രവിച്ചിട്ടൊന്നും ഇല്ലല്ലോ ”
കണ്ണൻ കൈ ചു രുട്ടി
” കണ്ണാ ചെയ്യരുത്…. അയ്യാളെ അയ്യാളുടെ വഴിക്കു വിട്.. പരിഹാരങ്ങൾ ഒരുപാടുണ്ട് മോനേ.. ആലോചിച്ചു തീരുമാനിക്കാം ”
കണ്ണൻ ശാന്തനായി
” മോളേ നീ ഞങ്ങളോട് ക്ഷമിക്കണം ”
നിഷയുടെ അച്ഛനും അമ്മയും അവളുടെ അരികിലേക്ക് വന്നു..
” നിങ്ങളെ പോലുള്ള അച്ഛനമ്മമാർ ആണ് ഞങ്ങടെ ശാപം.. ഇത്രയും നാൾ വളർത്തി വലുതക്കിയ നിങ്ങള്ക്ക് ഞങ്ങളെ വിശ്വാസം ഇല്ല.. പിന്നെ ഇന്നലെ ജീവിതത്തിലേക്ക് വന്ന ഒരാൾ… ഞാൻ പറയുന്നത് കേൾക്കാൻ ഉള്ള മനസ്സങ്കിലും കാണിക്ക് അച്ഛാ… പെണ്ണുങ്ങൾക്കൊരു പ്രശ്നം വരുമ്പോ അസമയവും സാഹചര്യങ്ങളും ഓക്കെ കൂട്ടി കലർത്തുന്നത് എന്തിനാ… ഇപ്പൊ തന്നെ ഏടത്തിയെ കണ്ടില്ലേ.. ക്ഷമിച്ചും സ- ഹിച്ചും നര- കിച്ചിട്ടു ഒരു ഗതിയും ഇല്ലാതെ വരുമ്പോഴാ പല പെണ്ണുങ്ങളും സംസാരിക്കാൻ തുടങ്ങുന്നത്..ഞങ്ങളു പറയുന്നത് എല്ലാം അംഗീകരിക്കണം എന്ന് ഞാൻ പറയില്ല.. കേൾക്കാൻ ഉള്ള മാമസ്സെങ്കിലും കാണിക്കണം.. കെട്ടിച്ചു വിട്ടു ഭാരം ഒഴിവാക്കി സ്വസ്ഥമായി ഇരിക്കുമ്പോ, ഇവിടെ അടിമയാണോ വേലക്കാരിയാണോ, വേ- ശ്യയാണോ, അതോ മരുമകൾ തന്നെ ആണോ എന്നറിയാൻ എങ്കിലും ഒന്ന് എത്തി നോക്കണം…. ആ വരവും കാത്തു ഉള്ളിൽ ഒരായിരം സങ്കടങ്ങളും പേ റിഇന്നും ജീവിക്കുന്ന കുറെ ജന്മങ്ങൾ ഉണ്ട്.