രചന: മഞ്ഞ് പെണ്ണ്
“But…. her memories are back to her…!! She does not remember the things she has lived for since she was gone..” ഡോക്ടറുടെ വാക്കുകൾ കാശിയിൽ വല്ലാതെ സന്തോഷം ഉളവാക്കി എങ്കിലും അകാരണം ആയ ഭയം അവനിൽ വന്ന് നിറഞ്ഞു… “ഡോക്ടർ ആളെ ഒന്ന് കാണാൻ കഴിയോ…?? “ഉള്ളിലെ വേദന പുറമെ കാണിക്കാതെ അവൻ ചോദിച്ചതും അവന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് അയാൾ സമ്മതം അറിയിച്ചു…
തന്നെ നോക്കി നിൽക്കുന്ന അമ്മയ്ക്കും വല്യമാമക്കും വരണ്ട ഒരു ചിരി നൽകി കൊണ്ട് അവൻ അകത്തേക്ക് കയറി…ബെഡിൽ തളർന്ന് കിടക്കുന്ന ദേവൂന്റെ അരികിൽ ചെന്നിരുന്നു… പതിയെ അവളുടെ തലയിൽ വിരലോടിച്ചതും മേനി ആകെ നുറുങ്ങുന്ന വേദനയിലും അവൾ ആയാസപ്പെട്ട് കണ്ണുകൾ വലിച്ച് തുറന്നു..മുന്നിൽ തന്നെയും നോക്കി ഇരിക്കുന്ന കാശിയെ കണ്ടതും മനസ്സിൽ ഒരു ആശ്വാസം വന്ന് നിറഞ്ഞു… “കാശിയേട്ടാ…!!” ദേവൂന്റെ വിറയലോടെ ഉള്ള വിളി കേട്ടതും ഹൃദയം അ-ലറി വിളിക്കാൻ തുടങ്ങി…!!നെഞ്ചകം ചു-ട്ട് പൊ-ള്ളി..!! കഴുത്തിലാരോ പിടിച്ച് ശ്വാസം മുട്ടിക്കുന്നത് പോലെ തോന്നി അവന്…!!
“ദേവു…!!”അവളുടെ തലയിൽ ഒന്ന് തലോടി കൊണ്ട് പൊട്ടി വന്ന കണ്ണുനീരിനെ അടക്കി പിടിച്ച് കൊണ്ട് അവൻ വിളിച്ചു…
“അച്ഛ എവിടെ…??” “”വീട്ടിലാ…??”
“എനിക്കെന്താ പറ്റിയെ…??” തലയിലെ കെട്ടിൽ തൊട്ട് കൊണ്ട് ചോദിച്ചപ്പോൾ വേ-ദന കൊണ്ട് മുഖം ചുളിഞ്ഞ് പോയി…
“ഒന്ന് വീണതാ നീ.. ഇപ്പൊ കുഴപ്പം ഒന്നും ഇല്ലെന്നാ ഡോക്ടർ പറഞ്ഞത്…”
“എനിക്ക് വീട്ടിൽ പോവണം…”
“ഹ്മ്മ് ഞാനൊന്ന് ഡോക്ടറെ കാണട്ടെ…”അത്രയും പറഞ്ഞ് കൊണ്ട് കാശി പുറത്തേക്ക് ഇറങ്ങി… പ്രതീക്ഷയോടെ തന്നെ നോക്കുന്ന അമ്മയ്ക്കും വല്യമ്മാമക്കും അരികിൽ ചെന്നു… “അവൾക്ക് ഒന്നും ഓർമ ഇല്ല അമ്മാ.. ഞാൻ അവളുടെ ഭർത്താവ് ആണെന്നോ ഞങ്ങടെ വാവ അവളുടെ വയറ്റിൽ ഉണ്ടെന്നോ ഒന്നും…!! അവളിപ്പോ പഴയ ദേവു ആണ്…”ജലജയെ മു-റുക്കി പു-ണർന്ന് കൊണ്ട് കാശി പൊട്ടിക്കരഞ്ഞു..
“നമുക്ക് എല്ലാം പറയാടാ അവളോട്… ഇല്ലെങ്കിൽ വല്യ പ്രശ്നം ആവും ഇത്.. ” അവർക്കും സങ്കടം വന്നിരുന്നു…അവന്റെ പുറത്ത് തട്ടി ആശ്വസിപ്പിച്ച് കൊണ്ട് അവർ പറഞ്ഞതും വേണ്ടെന്ന ഭാവേന അവൻ തലയാട്ടി…സംശയത്തോടെ ജലജയും വല്യമാമയും മുഖത്തോട് മുഖം നോക്കി…
“വേണ്ട അമ്മാ… ഇപ്പൊ തന്നെ ഒന്നും പറയേണ്ടാ…എല്ലാം ഒന്ന് കലങ്ങി തെളിയട്ടെ…അവളെ വീട്ടിൽ വിടാനാ പറഞ്ഞത്… വല്യമാമ അവളുടെ അച്ഛന് ഒന്ന് വിളിച്ച് പറയു…”അവരോടായി പറഞ്ഞ് കൊണ്ടവൻ ഡോക്ടറുടെ അടുത്തേക്ക് ചെന്നു… ***********
“ദേവു മരുന്ന് ഒക്കെ ഇവിടെ വെച്ചിട്ടുണ്ട് മുടങ്ങാതെ കഴിക്കണം അച്ഛന് വയ്യാത്തത് ആണ്… എല്ലാം നേരത്തിന് കഴിക്കണേ..എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ വിളിക്കണം..ഈ ഫോൺ കയ്യിൽ വെച്ചോ…” ഒരു ഫോൺ അവളുടെ കയ്യിൽ കൊടുത്ത് കൊണ്ട് കാശി പറയുമ്പോഴും കണ്ണുകൾ മുഴുവനും തന്റെ തുടിപ്പ് വളരുന്ന ഉദരത്തിൽ ആയിരുന്നു…
“കാശിയേട്ടാ അച്ഛന് എന്താ പറ്റിയെ..?? പിന്നെ ഞാ..ഞാൻ എങ്ങനെയാ രക്ഷപ്പെട്ടേ…?? മരിച്ചില്ലേ ഞാൻ…?? അവൻ എവിടെ ആ കിഷോർ…?? ഞാൻ ചീത്തയാ…”ആദ്യത്തേ വാക്കുകൾ പറയുമ്പോൾ ശബ്ദം ഒന്ന് ഇടറി…സ്നേഹം നടിച്ച് തന്നെ വ-ഞ്ചിച്ചവനെ ഓർത്തപ്പോൾ കണ്ണുകൾ തിളച്ച് മറിഞ്ഞു വല്ലാത്തൊരു ഭാവം ആയിരുന്നു അവളിൽ…
“നീയിപ്പോ അതൊന്നും ആലോചിക്കേണ്ട ദേവു…കിടന്നോ… അല്ലെങ്കിൽ നീ വീട്ടിലേക്ക് വായോ…”ആവലാതി ആയിരുന്നു അവനിൽ..
“വേണ്ട ഞാൻ എങ്ങും ഇല്ല…നിങ്ങൾ പൊക്കോ..”
“ശ്രദ്ധിക്കണം ദേവു… ഭാരം ഉള്ളതൊന്നും എടുക്കരുത്… ഞാൻ രാവിലെ ഇങ്ങ് എത്തിക്കോളാം…”ഒരു അച്ഛന്റെ കരുതൽ…!!
അവളെ ബെഡിലേക്ക് പതിയെ കിടത്തി കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി…വണ്ടി അകലേക്ക് മായുന്ന ശബ്ദം കേട്ടതും പ്രഭാകരൻ അകത്തേക്ക് കയറി..!! ***************
മുറിയിൽ കയറി കണ്ണിൽ കണ്ട എല്ലാം എറിഞ്ഞ് ഉടച്ച് കൊണ്ടിരുന്നു കാശി…ചെവിയിൽ കണ്ണാപ്പി… എന്ന് കൊഞ്ചലോടെ വിളിക്കുന്ന ദേവൂന്റെ ശബ്ദം മുഴങ്ങി കേട്ട് കൊണ്ടിരുന്നു…ഭ്രാ-ന്ത് പിടിച്ചവനെ പോലെ മുടികൾ പി-ച്ചി വ-ലിച്ചു…
“എനിക്ക് പറ്റുന്നില്ല ദേവൂട്ടിയെ… ഞാൻ മ-രിച്ച് പോവും അത്രക്കും നീയെന്നിൽ വേരൂന്നി പടർന്ന് പന്തലിച്ചു… എന്തിനാ എന്നെ ഇങ്ങനെ നോവിക്കുന്നത് അന്നും ഇന്നും ഇനിയൊരിക്കലും നീയെന്നെ മനസ്സിലാക്കില്ലേ… എന്റെ പ്രണയം നിനക്ക് ഉണരാൻ കഴിയുന്നില്ലേ…
ഞാനാ എല്ലാത്തിനും കാരണം…!! എല്ലാം എന്നെ കൊണ്ടാ… ന്റെ പെണ്ണിന് ഇന്ന് എന്തോരം നൊന്ത് കാണും ഞാനാ… ദുഷ്-ടനാ ഞാൻ…!!” ഓരോന്ന് പിച്ചും പേയും പറഞ്ഞ് കൊണ്ട് കാശി തല ചുമരിൽ ശ-ക്തിയിൽ ഇ-ടിച്ച് കൊണ്ടിരുന്നു…തല പൊ- ട്ടി ചോ- ര ഒലിക്കാൻ തുടങ്ങി…
വാഡ്രോബിൽ നിന്നും സിഗരറ്റിന്റെ ഒരു പാക്കറ്റ് എടുത്ത് കൊണ്ട് ബാൽക്കണിയിൽ ചെന്നിരുന്നു…തെളിഞ്ഞ മാനത്തെ നോക്കി കൊണ്ട് ഓരോ സിഗരറ്റും എടുത്ത് പുകച്ചു… കണ്ണുകൾ തോരാതെ പെയ്ത് കൊണ്ടിരുന്നു…
അത് ഇച്ചിരി വല്യ പേരല്ലേ…ഞാനെയ് കണ്ണാപ്പി എന്ന് വിളിച്ചോളാം… കണ്ണാപ്പി നിക്ക് കോലുമിട്ടായി വേണം…!! പോടാ കള്ളകണ്ണാപ്പി…
കുറുമ്പും വാശിയും നിറഞ്ഞ ദേവൂന്റെ ശബ്ദം ചെവിയിൽ പ്രതിധ്വനിച്ച് കൊണ്ടിരുന്നു…വീണ്ടും വീണ്ടും തല ചുമരിൽ അ- ടിച്ച് കൊണ്ടവൻ സ്വയം വേദ- നിപ്പിച്ച് കൊണ്ടിരുന്നു..
“നിക്ക് വയ്യാ ദേവൂട്ടിയെ… ന്റെ വാവയെ കാണണം നിക്ക്…”വേ- ദന കൊണ്ട് ബോധം അറ്റ് തറയിൽ കവിളുകൾ അ-മരുമ്പോൾ വ്യക്തമല്ലാതെ ചുണ്ടുകൾ മൊഴിഞ്ഞ് കൊണ്ടിരുന്നു… ***********
മുഖത്ത് എന്തോ വെള്ളം വീണപ്പോൾ ആണ് കാശി കൂമ്പി അടഞ്ഞ കണ്ണുകൾ വലിച്ച് തുറന്നത്…തലക്ക് വല്ലാത്ത ഭാരം പോലെ…കണ്ണുകൾ മെല്ലെ തുറന്നതും തന്നെ നോക്കി കണ്ണിൽ വെള്ളം നിറക്കുന്ന ദേവൂനെ കണ്ടതും അവന്റെ കണ്ണുകളും നിറഞ്ഞ് തൂവി…
“നിക്ക് പറ്റില്ലെടി പെണ്ണേ ഇനിയും… ഉരുകി തീരുവാ ഞാൻ… നമ്മടെ വാവാച്ചി എന്നെ ചോദിക്കുന്നുണ്ടോ…??”അവളുടെ കവിളിൽ കൈകൾ കൊണ്ട് മെല്ലെ തഴുകി അവൻ ചോദിച്ചതും വീണ്ടും ഒരു തുള്ളി കണ്ണുനീർ കൂടി അവന്റെ മുഖത്ത് വീണ് ചി-തറി…
സ്വപ്നം ആണെന്ന് കരുതി മനസ്സിൽ തോന്നിയത് പറഞ്ഞ് കൊണ്ടിരിക്കെയാണ് മുഖത്തെ നനച്ചു കൊണ്ട് അവളുടെ കണ്ണുനീർ അവന്റെ മുഖത്ത് തട്ടിയത്… ഞെ-ട്ടി പിട-ഞ്ഞ് കൊണ്ട് അവൻ എണീറ്റതും ദേവു അവനെ പൂണ്ടടക്കം കെട്ടി-പിടിച്ചു…
സത്യമാണോ മിഥ്യയാണോ എന്നറിയില്ലെങ്കിലും അവന്റെ കൈകളും അവളിൽ വലയം തീർത്തിരുന്നു… *************
“ദേവു…!!”മുറിയിലേക്ക് വന്ന പ്രഭാകരൻ അവളെ വിളിച്ചതും ക്ഷീണം കൊണ്ട് അടയാൻ വെമ്പുന്ന കണ്ണുകൾ അവൾ വലിച്ച് തുറന്നു.
“അച്ചേ…ഇതെങ്ങെനെയാ പറ്റിയെ…??” അയാളുടെ കാലിലേക്ക് നോക്കി കൊണ്ട് അവൾ ചോദിച്ചതും ദേവൂന്റെ തലയിൽ കെട്ടിയ മുറിവിൽ അയാൾ ഒന്ന് തലോടി…
“അതെല്ലാം പറയാം…നിനക്ക് ഇക്കഴിഞ്ഞ ദിവസങ്ങളിലെ കാര്യങ്ങൾ ഒന്നും ഓർമയിൽ ഇല്ലേ…??” “ഇല്ല അച്ചേ ഒരു ഉറക്കിൽ നിന്നും എണീറ്റത് പോലെ ഉണ്ട്…ആട്ടെ ഇന്നെന്താ ദിവസം..?? ആ കിഷോർ എവിടെ…?? എനിക്ക് കൊല്ലണം അവനെ, സ്നേഹം നടിച്ച് എന്നെ വ-ഞ്ചിച്ച ആ പിശാ- ചിനെ…”കണ്ണുകളിൽ കോപാ- ഗ്നി ആ- ളിക്ക-ത്തി…
“അതിന്റെ ഒന്നും ആവശ്യം ഇല്ല മോളേ…നിന്നെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന ഒരാൾ തന്നെ ആ കർത്തവ്യം ചെയ്തു…ഇതൊന്നും നിന്നോട് പറയണ്ടാ എന്നാ പറഞ്ഞത്… ഇനിയും ഞാൻ ഇതൊക്കെ മറച്ച് വെച്ചാൽ വീണ്ടും അവനോട് ചെയ്യുന്ന മഹാപാ-പം ആയി തീരും…”ഒന്ന് നെടുവീർപ്പ് ഇട്ട് കൊണ്ട് അയാൾ ദേവൂനെ നോക്കി ഒന്നും മനസ്സിലാവാതെ സംശയത്തോടെ തന്നെ നോക്കുന്ന ദേവൂനെ നോക്കി അയാൾ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു…
“നിന്റെയും കാശിയുടെയും കല്യാണം കഴിഞ്ഞു…ദേ ഇപ്പോൾ അവനിൽ നിന്റെ ഉദരത്തിൽ ഒരു തുടിപ്പും വളരുന്നുണ്ട്…”പുഞ്ചിരി ഒട്ടും കളയാതെ അവളെ നോക്കി അയാൾ പറഞ്ഞതും നടുങ്ങി പോയിരുന്നു ദേവു..!!കൈകൾ അല്പം വീർത്ത് ഉന്തിയ വയറിൽ ഒന്ന് തലോടി… “ഇല്ല… ഞാൻ വിശ്വസിക്കില്ല… ഞാൻ ചീത്തയാ…എന്നെ… എന്നെ ആരും സ്നേഹിക്കില്ല..!!” വാക്കുകൾക്കായവൾ പരതി കൊണ്ടിരുന്നു…
“അതേ സ്നേഹിക്കില്ല…സാധാരണ ഒരു പുരുഷനും ഒരു കൂട്ടം ആളുകൾ പി-ച്ചി ചീ-ന്തിയ പെണ്ണിനെ സ്വീകരിക്കില്ല.. എന്നാൽ ജീവിതം നിന്നിൽ മാത്രം ഒതുക്കിയ കാശിക്ക് അതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല…ഹോസ്പിറ്റലിൽ ജീവച്ഛവം പോലെ കിടന്ന നിന്നെ നോക്കി അ-ലറി കരഞ്ഞിട്ടുണ്ടവൻ…അതിന് കാരണമായവരെ വേദന എന്തെന്ന് അറിയിച്ച് കൊ- ല്ലുമ്പോൾ ജ്ഞാനിയായ ശിവനിൽ നിന്നും കാലഭൈരവനിലേക്കുള്ള മാറ്റം ആയിരുന്നു…ഏഴ് വർഷത്തെ ജയിൽ വാസത്തിന് ശേഷം അവന്റെ കൈകളിൽ നീ സുരക്ഷിതം ആയിരിക്കും എന്ന് കരുതി ആവാം മാനസിക നില തെറ്റിയ നിന്നെ പിറ്റേന്ന് തന്നെ കല്യാണം കഴിച്ച് കൂടെ കൂട്ടിയത്… ഒരു കൊച്ച് കുഞ്ഞിനെ പോലെ ആയിരുന്നു അവൻ നിന്നെ നോക്കിയിരുന്നത്…അവസാനം നിനക്ക് ഒരു കുഞ്ഞിനെ വേണം എന്ന് വാശി പിടിച്ചപ്പോൾ നിന്റെ സങ്കടം കാണാൻ കഴിയാതെ ദേ ഒരു കുഞ്ഞിനെ തന്നു…
ഞാനാ എല്ലാറ്റിനും കാരണം…അവന് നീയെന്നാൽ ജീവൻ ആയിരുന്നു…അല്പം പണം കണ്ടപ്പോൾ മകളുടെ ജീവിതം സുരക്ഷിതമാണോ എന്ന് പോലും നോക്കാതെ ഞാൻ… ” പറഞ്ഞ് തീർന്നതും വിതുമ്പി പോയി അയാൾ. ദേവൂന്റെ കൈകൾ വയറിൽ തലോടി കൊണ്ടിരുന്നു.. കാശിയോട് വല്ലാത്ത ഒരു ബഹുമാനം തോന്നി അവൾക്ക്… ഒരു നോക്ക് കാണാൻ വല്ലാതെ ഹൃദയം തുടിച്ചു..
“നിക്ക് കാശിയേട്ടനെ കാണണം.. “കണ്ണുനീരോടെ അവൾ അയാളെ നോക്കി പറഞ്ഞു… “സമയം രാത്രി ആയി മോളേ.. നീ ഇപ്പൊ കിടന്നോ… വിശ്രമം നിനക്ക് ഇപ്പോൾ അത്യാവശ്യം ആണ്…രാവിലെ നിന്നെ അവിടെ കൊണ്ട് വിടാൻ ഞാൻ ഏൽപ്പിക്കാം…” പുതപ്പ് ക- ഴുത്തറ്റം ഇട്ട് കൊടുത്ത് കൊണ്ട് അയാൾ പുറത്തേക്ക് ഇറങ്ങി…
ദേവൂന്റെ കൈകൾ വയറിൽ തലോടി കൊണ്ടിരുന്നു…അവ്യക്തമായി ദേവൂട്ടിയെ എന്ന് സ്നേഹത്തോടെ വിളിക്കുന്ന കാശിയുടെ മുഖം മുന്നിൽ തെളിഞ്ഞു… കവിളുകളിൽ വേലി തീർത്ത് കണ്ണുനീർ ചാലിട്ടൊഴുകി… *********
“രാവിലെ തന്നെ ദൃതി പിടിച്ച് ഓടി വന്നതാ ഈ കള്ളക്കാമുകനെ കാണാൻ…!!”അവന്റെ താടിയിൽ വിരലോടിച്ച് അവൾ പറഞ്ഞതും കാശി അവളുടെ വയറിൽ മുഖം അ- മർത്തി…പൊ- ള്ളി പിടഞ്ഞു പോയവൾ…!!
“നീ എന്തെങ്കിലും കഴിച്ചോ…??” “ഈൗ ഇല്ല…”ഇളിച്ച് കൊണ്ട് അവൾ പറഞ്ഞതും കാശി അവളെ നോക്കി പേടിപ്പിച്ചു കൊണ്ട് അവളെയും കൂട്ടി അടുക്കളയിലേക്ക് ചെന്നു..തങ്ങളെ ചിരിയോടെ നോക്കി നിൽക്കുന്ന അമ്മയ്ക്കും വല്യമാമക്കും നിറഞ്ഞ ഒരു ചിരി സമ്മാനിച്ച് കൊണ്ട് ഒരു പ്ലേറ്റിൽ രണ്ട് ദോശ ഇട്ട് അവൻ അവൾക്ക് വാരി കൊടുത്തു…നാണം കൊണ്ട് അവളുടെ മുഖം ചുവന്ന് തുടുത്തു പോയിരുന്നു… *********
“കണ്ണാപ്പി…”കൈവരിയിൽ കൈകൾ ചേർത്ത് നിൽക്കുന്ന കാശിയെ പിറകിലൂടെ ചെന്ന് കെ-ട്ടിപിടിച്ചു കൊണ്ട് നാവ് പുറത്തേക്ക് ഇട്ട് കള്ളച്ചിരിയോടെ ദേവു വിളിച്ചതും അവന്റെ ചുണ്ടിൽ ഒരു ചിരി മിന്നി…
“എന്താ ദേവൂട്ടിയെ…”അവളുടെ അതേ കൊഞ്ചലോടെ തന്നെ അവനും ചോദിച്ചതും അവൾ പൊട്ടിച്ചിരിച്ചു….നിലാവെളിച്ചത്തിൽ ചിരിക്കുമ്പോൾ അവളുടെ ഉണ്ട കവിളിൽ രൂപപ്പെട്ട ഗർ- ത്തത്തിൽ കൗതുകത്തോടെ കണ്ണിമയ്ക്കാതെ അവൻ നോക്കി നിന്നു…ചിരി ഒന്ന് അടങ്ങിയപ്പോൾ അവൾ അവനിലേക്ക് നോക്കി…പ്രണയം തുളുമ്പുന്ന അവന്റെ കണ്ണുകളിൽ അവളുടെ മാൻമിഴികൾ കൊരുത്തു…
“പിച്ചി ചീന്തി വലിച്ചെറിഞ്ഞ് ഭ്രാ-ന്ത് മൂത്ത എന്നെ എങ്ങനെയാ നിങ്ങൾ ഇങ്ങനെ സ്നേഹിക്കുന്നത്…??” ഉള്ളിലെ അടങ്ങാത്ത സംശയം പുറത്തേക്ക് വന്നു…
കാലം എനിക്കായി കാത്തുവെച്ച പൂവാണ് പെണ്ണേ നീ….ഇന്ന് നിൻ ഇതളുകളെ തഴുകും മഴതുള്ളിയാകുമ്പോൾ കാത്തിരിപ്പിന്റെ തഴമ്പുകൾ എല്ലാം മാഞ്ഞ് പോവുന്നു…നിന്റെ ഭ്രാ-ന്തിനെക്കാൾ വലിയൊരു ഭ്രാന്ത് ആയിരുന്നു എനിക്ക്….!!പ്രണയമെന്ന ഭ്രാ-ന്ത്…!! തീരാത്ത ഭ്രാ-ന്ത്…!!നിന്നാൽ മാത്രം സുഖപ്പെടുത്താൻ കഴിയുന്ന ഭ്രാ-ന്ത്…!! സാരി മറ മാറ്റി വയറിൽ തുടരെ തുടരെ ചും-ബിച്ച് കൊണ്ട് അവൻ പറഞ്ഞു… ദേവൂന്റെ കണ്ണുകൾ തിളങ്ങി പതിയെ നിലത്തേക്ക് അവനൊപ്പം മുട്ട് കുത്തി ഇരുന്നു…പ്രണയത്തോടെ തന്നെ മാത്രം നോക്കുന്ന മിഴികളിൽ സ്നേഹത്തോടെ അമർത്തി മുത്തി…!!
പ്രണയത്തോടെ…!! ബഹുമാനത്തോടെ…!!അതിലേറെ കൗതുകത്തോടെ…!! അവൾ തന്റെ ചെഞ്ചുണ്ടുകൾ കാശിയുടെ അധരവും ആയി കൊരുത്തു..മതി വരാതെ അവയെ നുണഞ്ഞു കൊണ്ടിരുന്നു…കാശിയുടെ കൈകൾ അവളുടെ വീർത്തുന്തിയ വയറിനെ പൊതിഞ്ഞു പിടിച്ചു…
കാത്തിരിപ്പിലാണ് നിനക്കായ്… ചുണ്ടുകൾ വേർപെടുത്താതെ അവളുടെ വയറിൽ തലോടി കൊണ്ടവൻ മൗനിയായ് മൊഴിഞ്ഞു…
(അവസാനിച്ചു…) എത്ര പറഞ്ഞാലും തീരാത്ത അത്രക്കും സ്നേഹം…ഈ അവസാന ഭാഗത്തിൽ എങ്കിലും ഒളിഞ്ഞ് വായിക്കുന്നവർ അഭിപ്രായം അറിയിക്കണേ..
ഇനി അടുത്ത സ്റ്റോറിയും ആയി കാണാം…