രാജയോഗമുളള ഞാൻ ഇന്നും തിരഞ്ഞുകൊണ്ടേ ഇരിക്കുന്നു…

രചന:ശിവകൊട്ടിളിയിൽ

അച്ഛനും അമ്മയും ഏട്ടനും ഞാനും അനിയത്തിയും അടങ്ങുന്ന ഒരു ചെറിയ കുടുംബം… അനിയത്തിയുടെ വിവാഹം കഴിഞ്ഞ് അവൾ ഭർതൃവീട്ടിൽ സന്തോഷത്തോടെ ജീവിക്കുന്നു..

ജീവിതമെന്താണെന്നു അറിയാത്ത കാലത്ത് ചായഗ്ലാസ് കഴുകുന്നതു മുതൽ പല പണികളും ചെയ്ത് പല സ്ഥലങ്ങളിൽ അലഞ്ഞുനടന്നു….
ഏട്ടൻ പഠിക്കാൻ മിടുക്കൻ ആയതുകൊണ്ട് അവൻ ആ വഴിക്കു തിരിഞ്ഞു…

പഠിപ്പിൽ വളരെ പിറകിലായ ഞാൻ 10ാം ക്ലാസിൽ പഠിപ്പു നിർത്തി പലപണിയായി പെരുവഴിയിലേക്കും ഇറങ്ങി…

അങ്ങിനെ തെണ്ടിത്തിരിഞ്ഞു നടന്ന എന്നെ നാട്ടിൽ പിടിച്ചു നിർത്താൻ വേണ്ടി വീട്ടുകാർ എനിക്ക് ഒരു ഓട്ടോറിക്ഷ വാങ്ങിത്തന്നു…

“ഇനിയെങ്കിലും ഒന്ന് നേരെയാവടാ” എന്ന അച്ഛൻ പറഞ്ഞ വാക്കുകൾ ഞാൻ ശിരസാ വഹിക്കാൻ ശ്രമം തുടങ്ങി…

അങ്ങിനെ ഞാൻ ഒരു ഓട്ടോഡ്രൈവർ ആയി.
ആയിടക്കാണ് ഏട്ടന് PSC വഴി പോലീസിൽ ജോലി കിട്ടിയത്. അങ്ങനെ അവന് ജോലിയായി, കാര്യപ്രാപ്തി ആയി… ഇനിയൊരു പെണ്ണു കെട്ടിക്കണം…

വീട്ടുകാരുടെ സംസാരം പിന്നെ അതായി… എന്നാ പിന്നെ രണ്ടുപേർക്കും കൂടി ഒന്നിച്ചു നോക്കാം എന്നായി അമ്മ… അങ്ങിനെ എനിക്കും ഏട്ടനും പെണ്ണുനോക്കാനുളള കരാറിൽ അമ്മയും അച്ഛനും ഒപ്പിട്ടു…

അച്ഛൻ ഞങ്ങളുടെ ജാതകവും എടുത്ത് അടുത്തുളള പണിക്കരുടെ വീട് ലക്ഷ്യമാക്കി നടന്നു. എെൻറ ജാതകം നോക്കിയ പണിക്കരുടെ വാക്കുകൾ ഇന്നും മറക്കാൻ പറ്റാത്ത ഒന്നായി അവശേഷിക്കുന്നു..

“നിങ്ങളുടെ രണ്ടാമത്തെ കുട്ടിയുടെ ജാതകം എറ്റവും നല്ല ജാതകം ആണ്… എത്രയും പെട്ടന്ന് അവനു പെണ്ണുകിട്ടും, പിന്നെ അവന് രാജയോഗമാ, വെച്ചടി വെച്ചടി കേറ്റമായിരിക്കും” ….

ഇതൊക്കെ കേട്ട് സന്തോഷിച്ച അച്ഛൻ പണിക്കർക്ക് കൊടുക്കാൻ എടുത്ത 200 രൂപ തിരികെ പോക്കറ്റിൽ വച്ച് 500 രൂപയുടെ ഒരു പെടക്കണ നോട്ട് എടുത്ത് പണിക്കർക്ക് നല്കി.. അങ്ങിനെ വെറുതെ ഒരു 300 പോയികിട്ടി….

അങ്ങിനെ പണിക്കരുടെ വാക്കും കേട്ട് ഏട്ടനും എനിക്കും പെണ്ണുതിരയാൻ തുടങ്ങി വീട്ടുകാർ. ഇന്ന് ഏട്ടൻ കല്യാണം കഴിച്ചു അവരുടെ കുട്ടിക്കിപ്പോ 2 വയസ്സായി… രാജയോഗമുളള ഞാൻ ഇന്നും തിരഞ്ഞുകൊണ്ടേ ഇരിക്കുന്നു…

അങ്ങിനെ രാജയോഗം സ്വപ്നം കണ്ട് പല വീടുകളിലും കയറി പല നിറത്തിലുളള മധുരപലഹാരങ്ങളും കഴിച്ച് ചായയും കുടിച്ച് വയർ നിറഞ്ഞതല്ലാതെ ഓട്ടോക്കാരന് പെണ്ണുതരാൻ ആരും തയ്യാറായില്ല..

അങ്ങിനെ ഈ ഇടക്ക് ഒരു വീട്ടിൽ പെണ്ണുകാണാൻ ചെന്നു, ആ വീടു കണ്ടപ്പോൾ ഒന്നു മുഖം ചുളിഞ്ഞെങ്കിലും ഇന്നത്തെ എെൻറ അവസ്ഥ കൂട് മനസ്സിലാക്കി ഞാൻ ആ വീട്ടിലേക്കു ചെന്നു…

ഇരിക്കാൻ പോലും സ്ഥലമില്ലാത്ത ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീട്, ഒരു ടാർപോള വലിച്ചുകെട്ടിയ മേൽക്കൂര, ആ ചുറ്റുപാടും ഒന്നു നോക്കി… സാമ്പത്തികമായി വളരെ പിന്നോക്കം ഉളളവരാണെന്നറിഞ്ഞപ്പോൾ ഞാൻ ഒന്നു സന്തോഷിച്ചു…

ഇത് ശരിയാകുമെന്ന് എെൻറ മനസ്സു പറഞ്ഞു.. അങ്ങിനെ ആ വീട്ടുകാർ ഞങ്ങളോട് കയറി ഇരിക്കാൻ പറഞ്ഞു… ചാണകമിഴുകിയ അവിടുത്തെ ബഞ്ചിലേക്ക് ഞങ്ങൾ ഇരുന്നു, അവിടുത്തെ കാര്യസ്ഥൻ ഭാര്യയെ വിളിച്ച് ചായ എടുക്കാൻ പറഞ്ഞു, അങ്ങിനെ ഞങ്ങൾ കാര്യങ്ങളിലേക്കു കടന്നപ്പോഴേക്കും ചായയുമായി പെൺകുട്ടി കടന്നുവന്നു.

അവൾ എെൻറ മുഖത്തേക്കു നോക്കി ഒന്നു പുഞ്ചിരിച്ച, ഞാനും ചിരിച്ചു. ആ കുടുംബത്തിലെ അവസ്ഥയും ആ പുഞ്ചിരിയും കൂടി കണ്ടപ്പോൾ ഏതാണ്ട് ഈ കല്യാണം നടക്കുമെന്ന് ഞാൻ ഊഹിച്ചു…

അവൾ ചായ എടുത്തു തന്ന് ലഡുവും മറ്റു മധുരപലഹാരങ്ങളുമുളള ട്രേ അവിടെ വച്ച് അകത്തേക്കുപോയി. ഞാൻ അതിൽ നിന്നും ഒരു പൊട്ട് ലഡു എടുത്ത് വായിലിട്ടു, എന്ത് സംസാരിക്കണം എന്ന ആശയകുഴപ്പത്താൽ ആദ്യം ചായ കുടിക്കാം എന്ന ഉദ്ദേശത്തോടെ ചായഗ്ലാസ് ചുണ്ടോടടുപ്പിച്ചപ്പോഴായിരുന്നു അവിടുത്തെ ഗൃഹനാഥ െൻറ ചോദ്യം, “അല്ല, പയ്യനെന്താ ജോലി എന്നാ പറഞ്ഞെ…??” ..

അതുകേട്ട ഞാൻ ചുണ്ടിൽ മുട്ടിയ ചായഗ്ലാസ് മാറ്റിപിടിച്ച് അയാളെ ഒന്നു നോക്കി…
അപ്പോൾ എെൻറ കൂടെ ഉളളയാൾ പറഞ്ഞു,
“ഇവൻ ഓട്ടോ ഓടിക്കുകയാണ്, പിന്നെ സ്വന്തമായി കാറ്ററിംഗ് വർക്ക് ചെയ്യുന്നുണ്ട്, നല്ല ഒരു പാചകക്കാരൻ ആണ്” എന്നൊക്കെ…

അതുകേട്ടപ്പോൾ എനിക്ക് സ്വയം ഒരു അഭിമാനം തോന്നി , അവരുടെ മുഖത്ത് ഇത് കേൾക്കുമ്പോൾ തെളിയുന്ന പുഞ്ചിരി പ്രതീക്ഷിച്ച എന്നെ നിരാശനാക്കിയതായിരുന്നു ആ ഗൃഹനാഥ െൻറ മറുപടി..

“അയ്യേ, ഒരു ഓട്ടോഡ്രൈവറെ കൊണ്ടു കെട്ടിക്കാനല്ല ഞാൻ എെൻറ മോളേ ഇത്രേം പഠിപ്പിച്ചത്.. അവൾക്ക് ഗവൺമെ െൻറ ജോലിക്കാരനെ മതി.. അല്ലാതെ ഇങ്ങനെ മൂന്നുചക്രവും ഓടിച്ച് ദിവസം തളളിനീക്കുന്നവനൊന്നും പെണ്ണുകൊടുത്താൽ ശരിയാവില്ല” ….

സത്യത്തിൽ ഇത്രയും അപമാനം വേറെ ഉണ്ടായിട്ടില്ല, കുടിക്കാൻ ചുണ്ടോടടുപ്പിച്ച ഗ്ലാസ് ഞാൻ പതിയെ താഴെ വച്ചു, നല്ല പാൽ ഒഴിച്ചു കൊണ്ടുവന്ന ആ ചായ പോലും കറുത്തതായി എനിക്കു തോന്നി… കഴിച്ച ലഡുവിന് നല്ല ചവർപ്പ് അനുഭവപ്പെട്ടു…

അവസാനം എനിക്ക് ദേഷ്യവും സങ്കടവും വന്നപ്പോൾ ഞാൻ അദ്ദേഹത്തോടു ചോദിച്ചു, ” നിങ്ങളുടെ മോൾ എന്താണ് പഠിക്കുന്നത്” എന്ന്..
” അവൾ ഡിഗ്രിക്കു പഠിക്കുന്നു” എന്ന് അയാൾ പറഞ്ഞു… ഞാൻ മെല്ലെ എഴുന്നേറ്റ് കൂടെ ഉളള ആളോട് പോകാം എന്നു പറഞ്ഞു പുറത്തേക്കിറങ്ങി, പിന്നെ തിരിഞ്ഞ് ഗൃഹനാഥനെ നോക്കി പറഞ്ഞു, “നിങ്ങൾ ഈ പറയുന്ന ഡിഗ്രി എന്നത് വലിയ വിദ്യാഭ്യാസം ആണെന്ന് നിങ്ങൾക്ക് തോനുന്നുണ്ടായിരിക്കും, അതും ഈ ഗ്രേഡ് മാർക്ക് കാലത്ത്.

ഞാൻ പഠിച്ച കാലത്ത് 210 മാർക്ക് വാങ്ങാൻ വേണ്ടി കഷ്ടപ്പെട്ട ആ കാലത്തെ വിദ്യാഭ്യാസത്തി െൻറ ഏഴയലത്ത് വരില്ല നിങ്ങൾ ഈ പറഞ്ഞ ഡിഗ്രി.. പിന്നെ ഞാൻ ഒരു ഡ്രൈവർ ആയതുകൊണ്ട് എനിക്ക് പെണ്ണു കിട്ടിയില്ലെങ്കിൽ വേണ്ട, പക്ഷേ ഈ തൊഴിലിനും ഒരു അഭിമാനമുണ്ട്, അതിനെ വാക്കുകൾ കൊണ്ട് അപമാനിക്കരുത്, അന്തിപാതിരക്ക് ഒരു ശ്വാസം മുട്ടിയാലും ഒരു അറ്റാക്ക് വന്നാലും ആദ്യം ഓടിവരാൻ ഒരു ഓട്ടോക്കാരനേ ഉണ്ടാകൂ, അതു മറക്കണ്ട….. അതുകൊണ്ട് ഓട്ടോക്കാരനെ കാണുമ്പോൾ പുച്ഛിക്കരുത്”. ….

ഇത്രം പറഞ്ഞ് ഷർട്ടിെൻറ കൈകൾ ഒന്നു കേറ്റി മുണ്ടും മടക്കികുത്തി ഞാൻ പുറത്തേക്കു നടന്നു ഒരു ഓട്ടോഡ്രൈവർ എന്ന അഭിമാനത്തോടെ…… ലൈക്ക് കമന്റ് ചെയ്യണേ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters