അവൻ അവളെ ഒന്ന് ഇടം കണ്ണിട്ട് നോക്കി.

രചന: Abhijith AK

‘കോളേജ് കോളേജ്’കണ്ടക്ടർ വിളിച്ചു പറയുന്നത് കേട്ട് അവൻ അവളെ വിളിച്ചുണർത്തി.അവന്റെ ചുമലിൽ തല ചായ്ച്ചു കിടക്കുന്നതിനിടയിൽ അല്പം ഒന്ന് മയങ്ങിപോയി അവൾ.

വെയിൽ അവളെ അവശയാക്കിയിരിക്കുന്നു.മുടി കാറ്റിൽ പാറി പറന്നു,ബസ്സിറങ്ങി അവർ കോളേജിലെ ഗൈ- നക്കോളജി വിഭാഗത്തിലേക്കാണ് നടന്നത്.അവൾ അവനെ ചാരി ആണ് നടന്നത്.പ്ര- ഗ്നൻസി ടെസ്റ്റിനായി അവളെ അകത്തേക്ക് കടത്തി അവൻ അവിടെ ഉണ്ടായിരുന്ന ചാരുകസേരയിൽ ചാരിയിരുന്നു.

പെറ്റ തള്ളയെയും തന്തയെയും ഒക്കെ ഇട്ട് ഇന്നലെ കണ്ടവന്റെ കൂടെ ഇറങ്ങി പോയവൾ എന്ന് നാട്ടുകാർ മുദ്രകുത്തിയ പെണ്ണ്,എന്റെ പ്രിയ.വീട്ടിലെ ഉപദ്രവം സഹിക്കാതെയായപ്പോ ഞാനും കൂടെ വന്നോട്ടെ എന്നവളുടെ ചോദ്യം ന്റെ ചങ്കിലാ കൊണ്ടത്.അതൊന്നും ഒരു നാട്ടുകാരൻ തെണ്ടിക്കും അറിയണ്ടല്ലോ,ത്ഫൂ…അവൻ അമർഷം കാണിച്ചു.ഇപ്പോഴൊരു കുഞ്ഞു വേണോ എന്നവൾ ചോദിച്ചപ്പോ…… അല്ല, അവളെ കുറ്റം പറയുന്നതെങ്ങനെയ,എനിക്ക് പറയാൻ ഒരു ജോലി പോലും ഇല്ലല്ലോ.

‘കൻഗ്രാജുലേഷൻസ് മിസ്റ്റർ ജിതിൻ.പ്രിയ പ്രഗ്ന- ൻറ് ആണ്.’

ഡോക്ടർ പറഞ്ഞു കൊണ്ട് അവനു നേരെ കൈ നീട്ടി.അവന്റെ സന്തോഷം വലുതായിരുന്നു.ലോകം അവനു മുന്നിൽ ചെറുതാകുകയായിരുന്നു.അവൻ അവളെ നോക്കി.ഡോക്ടറുടെ മുഖത്ത് ഉണ്ടായ സന്തോഷത്തിന്റെ പകുതി പോലും ആ മുഖത്തു ഇല്ലായിരുന്നു.

‘പ്രിയാ’ പുറത്തിറങ്ങി സൈഡിലെ മരത്തിന്റെ ചുവട്ടിൽ എത്തിയപ്പോ അവൻ അവളെ പിടിച്ചു നിർത്തിക്കൊണ്ട് വിളിച്ചു.

‘മ്മ്. …’അവൾ വെറുതെ ഒന്ന് മൂളി.

‘എടി,നിനക്കെന്താ ഒരു സന്തോഷം ഇല്ലാത്തത്??’

‘നമ്മുടെ അവസ്‌ഥ,ഇനിയിപ്പോ ഒരു കുഞ്ഞും?എങ്ങനെയാ??’

‘ഓഹോ….എന്നാ എനിക്കിനി എന്റെ മോളോട് ഒന്ന് സംസാരിക്കണം.’അതും പറഞ്ഞവൻ അവളുടെ മുന്നിൽ മുട്ടുകുത്തി.

‘ടാ…. മക്കളെ……നിന്നെ കാത്ത് അപ്പക്ക് പത്ത് മാസം ഒന്നും കാത്തിരിക്കാൻ വയ്യടാ…..ദേ,നിന്റെ അമ്മക്ക് ഇപ്പഴേ വേവലാതി തുടങ്ങി.മക്കള് പേടിക്കേണ്ട ട്ടോ.നിനക്ക് അപ്പൻ ഒരു കുറവും ഉണ്ടാക്കില്ല.അപ്പന് ജോലി കിട്ടി ന്നെ…..
മക്കളോട് ആദ്യം പറയണം എന്ന് തോന്നി.ദേ അമ്മച്ചി വരെ ഞെട്ടി നിക്കുന്നു.ഇനിയിപ്പോ ആ കുശുമ്പും കൂടെ കേൾക്കണം….’

അവൻ അവളെ ഒന്ന് ഇടം കണ്ണിട്ട് നോക്കി.അവൾ മുഖം വീർപ്പിച്ചു കണ്ണുരുട്ടി നിക്കുവാ….

‘നിങ്ങൾക്ക് എന്നാ ജോലി കിട്ടിയത്?’

‘രണ്ട് ദിവസം ആയി.’

‘ന്നിട്ടെന്തേ ന്നോട് പറയാഞ്ഞേ??’
അവൾ വിടുന്ന ലക്ഷണമില്ല.

‘നമ്മുടെ മോളോടും നിന്നോടും ഒരുമിച്ചു പറയാൻ തോന്നി…..’

‘ഹം…..’
‘ടീ…..മോളെ……’

‘ഹാ…..’

‘മിണ്ടടി ……’
‘ഇല്ല,’

‘ചേട്ടായിടെ കുഞ്ഞാവ അല്ലെ… മിണ്ടടി…..’
‘ന്നാ ഈ നുണക്കുഴിയിൽ ഒരുമ്മ താ’

‘അവൾ അവനു നേരെ തന്റെ നുണക്കുഴി കാണിച്ചു കൊടുത്ത് കൊണ്ട് പറഞ്ഞു.

‘ഇവിടെ വെച്ചോ??ആരേലും കാണും.വീട്ടിൽ പോയിട്ട് തന്നാ പോരെ?’

‘പോര.ഇവിടെ വെച്ച് തന്നെ വേണം’

‘വല്ലാത്ത വാശി തന്നെയാ പെണ്ണേ നിനക്ക്.’

അവൻ പതിയെ ചുറ്റും നോക്കി അവളുടെ നുണക്കുഴിയിൽ അമർത്തി ചുംബിച്ചു.
അവളുടെ കണ്ണു നിറഞ്ഞു.മനസ്സും.തിരികെ നടക്കുമ്പോൾ അവനു മുന്നിൽ ചെറുതായ ലോകം അവളുടെ ഹൃദയത്തിലായിരുന്നു.!!
ലൈക്ക് കമന്റ് ചെയ്യണേ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters