ഞാൻ നോക്കുന്നുണ്ടെന്നറിഞ്ഞിട്ടാവണം അവൾ എന്റെ കണ്ണുകൾക്ക് പിടിതരാതെ ഒഴിഞ്ഞു മാറി…

രചന: സായ് എസ് കുമാർ

6 മണിക്കത്തെ മീമുന്റെ അലാറം പുതപ്പിനടിയിൽ എന്റെ ചെവിയിലേക്കിരച്ച് കയറി . മീമുനെ പരിചയപ്പെടുത്തിയില്ലല്ലോ മ്മടെ മമ്മി ആണ് മേരിന്നാണ് ശെരിക്കും പേര് ഞാൻ മീമൂ ന്നാണ് വിളിക്കാറ്. അപ്പോ ഞാൻ ആരാണന്നാവും അല്ലേ ഞാനാണ് ഈ കഥയിലെ നായകനും വില്ലനും ഒക്കെ. നൂല് പൊട്ടിയ പട്ടം പോലുള്ള എന്റെ ജീവിതം തന്നെയാണ് ഈ കഥ.

റോയ് മാത്യു മാത്യു വലിയപറമ്പന്റെയും മേരി മാത്യുവിന്റെയും ഒറ്റമകൻ അതിന്റെ എല്ലാ അഹങ്കാരവും എനിക്കുണ്ട് കേട്ടോ. MBA തട്ടിക്കൂട്ടാനുള്ള ഒരു ശ്രമത്തിലാണ് . പുതപ്പിനടിയിൽ എന്നത്തേയും പോലെ അലാറം കാലുകൊണ്ട് തട്ടി വീണ്ടും ചുരുണ്ടുകൂടി. പക്ഷേ അത് വെറുമൊരു അലാറം ആയിരുന്നില്ല ഞായറാഴ്ച്ച കുർബാനക്കുള്ള മ്മ്ടെ മീമുന്‍റെ അതേ ശബ്ദത്തിലുള്ള ഒരു ഭീഷണി തന്നെയായിരുന്നു അതുകൊണ്ട് തന്നെ എഴുന്നേറ്റു. റെഡി ആയി താഴെ വന്നപ്പോഴേക്കും താഴെ മമ്മിയും പപ്പയും റെഡി ആയി കാറിൽ എന്നെ കാത്തു നിൽപ്പുണ്ട്.

എനിക്ക് പിന്നെ ഈ ഞായറാഴ്ച കുർബാനയ്ക്ക്പോയി ഈശോയെ ബുദ്ധിമുട്ടിക്കുന്നത് തീരെ ഇഷ്ടമില്ലാഞ്ഞിട്ട കേട്ടോ . എന്തായാലും മീമു ഇന്ന് പണി ഒപ്പിച്ചു. വണ്ടി പള്ളിക്കുള്ളിലേക്ക് കടക്കുമ്പോൾ എന്റെ ഉള്ളിൽ രണ്ടുമൂന്ന് മണിയടിച്ചു. കാരണം മറ്റൊന്നുമല്ല വികാരിയച്ചൻ പള്ളിക്ക് പുറത്ത് തന്നെയുണ്ട് . എന്നെ കണ്ടതും പുള്ളി അന്തംവിട്ട് ഒറ്റനിൽപ്പാണ്. അതിന് കാരണമുണ്ട് കുറേനാളയി അങ്ങോട് തിരഞ്ഞു നോക്കിയിട്ടേ. എന്തായാലും പുള്ളിയുടെ എല്ലാപരാതികളും തീർത്തിട്ടാ പള്ളിയിൽ നിന്ന് മടങ്ങിയത്.

വീട്ടിലും നാട്ടിലും മീമുനോഴികെ എല്ലാവർക്കും എന്നെക്കുറിച്ച് വളരെ നല്ല അഭിപ്രായം ആണെന്ന് ഇപ്പൊ മനസ്സിലായല്ലോ. ചിട്ടയില്ലാത്ത ചവിട്ടുകോട്ട പോലും നാണിക്കുന്ന എന്റെ റൂം തന്നെയായിരുന്നു എന്റെ സ്വർഗ്ഗം . പുറത്തുനിന്ന് നോക്കുന്നവർക്ക് പ്രേതക്കോട്ട പോലെ തോന്നിയേക്കാം ഞാൻ അത് കാര്യാക്കിയിട്ടില്ല. പതിവ്പോലെ പാട്ടുകൾ ഒക്കെ കേട്ട് എപ്പോഴോ ഉറങ്ങി. രാവിലെ മീമുവിന്റെ വിളി കേട്ടാണ് ഉണർന്നത് . ഡാ ചെക്കാ നീ മറന്നോ ഇന്നാണ് ആ പോളിന്റെ മോളുടെ വിവാഹം എല്ലാരും റെഡി ആയി താഴെ ഉണ്ട് അതാ ഒരു ബഹളം . ഞാൻ മനസ്സില്ലാതെ എണീറ്റു.

അച്ഛന്റെ ഉറ്റസുഹൃത്താണ് ഈ പോള് uncle. ഒരു ജാഡതെണ്ടി .ഹാ പോയില്ലേ പപ്പയുടെ മുഖം മാറും. എന്തായാലും നേരത്തെ തന്നെ വിവാഹത്തിനെത്തി. റോടുമുതൽ ശിങ്കാരിമേളം ഉൾപ്പെടെ പണത്തിന്റെ എല്ലാ കൂടുതലും പുള്ളി കാണിച്ചിട്ടുണ്ട് . സത്യത്തിൽ ആ അന്തരീക്ഷം എനിക്ക് തീരെ പിടിച്ചില്ല. കൂട്ടം തെറ്റിയ ആട്ടിൻകുട്ടിയെപ്പോലെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു . എപ്പോഴോ എവിടെയോ പോയി ഇരുന്നു . മിമു ഉൾപ്പെടെ വർണ്ണപ്പൂക്കൾ നിറച്ച വസ്ത്രങ്ങളണിഞ്ഞ ഒരു കൂട്ടം കോട്ടണിഞ്ഞ് bussiness മാത്രം സംസാരിക്കുന്ന ഒരു കൂട്ടം, എനിക്ക് ശെരിക്കും വട്ടുപിടിച്ചു.

Excuse Me sir Groom ന്റ് realative ആണോ അതോ brido . ഒരു സംഗീതം പോലെ ആ ശബ്ദം എന്നെ ആ അന്തരീക്ഷത്തിൽ നിന്ന് പുറത്ത് കടത്തി. ഞാൻ തലയുയർത്തി നോക്കി നക്ഷത്രക്കകളുള്ള ഒരു മാലാഖ പൂക്കളൊന്നും വെച്ചു പിടിപ്പിക്കാത്ത ചുണ്ടിൽ ചായം തേച്ച്പിടിപ്പിക്കാത്ത ഒരു മനുഷ്യക്കോലം.

ശെരിക്കും ഞാൻ വീണുപോയിരിക്കുന്നു . വിവാഹEvent managementile ഒരു കുട്ടിയാണെന്ന് മനസ്സിലായി. അവളുടെ ചോദ്യത്തിന് കണ്ണുകളിലേക്ക് നോക്കിതന്നെ Bride എന്ന് പറഞ്ഞൊപ്പിച്ചു.

Sorry Sir ഇത് Groom ന്റ്റ്‌ relativesi നുള്ളതാണ് ദയവായി എന്റെ കൂടെ വരിക. ചുറ്റുമുള്ളതോന്നും എന്റെ കാഴ്ചയിൽ തെളിയുന്നുണ്ടായിരുന്നില്ല. അവളോടൊപ്പം ഞാൻ നടന്നു അവളെന്നെ Bride relativesinu വേണ്ടി റിസർവ്വ് ചെയ്ത സീറ്റ്‌ കാണിച്ച് ഇരിക്കാൻ ആവശ്യപ്പെട്ടു. എന്നിട്ട് നടന്നകന്നു. ഇത്ര നാളായും ഒരു പെൺകുട്ടി എന്നിൽ ഇത്ര സ്വാധിനം ചെലുത്തിയിട്ടില്ല. വിവാഹത്തിന്റെ കോലാഹലങ്ങൾ അടങ്ങിതുടങ്ങിയിരുന്നു. എനിക്കവളോട് ഒന്ന് മിണ്ടണം എന്നുണ്ടായിരുന്നു.

Event management പോകാനുള്ള ഒരുക്കത്തിലാണ് . അവൾ കാണുന്നത് വരെ ഞാനാ നക്ഷത്രകണ്ണുകളിലേക്ക് നോക്കി നിന്നു. ഞാൻ നോക്കുന്നുണ്ടെന്നറിഞ്ഞിട്ടാവണം അവൾ എന്റെ കണ്ണുകൾക്ക് പിടിതരാതെ ഒഴിഞ്ഞു മാറിക്കൊണ്ടേയിരുന്നു. അവരുടെ വാഹനം അവിടുന്നു കടന്നു പോകും വരെ ഞാനവിടെ നിന്നു. അവളിൽ നിന്നൊരു തിരിഞ്ഞു നോക്ക് ഞാൻ പ്രതീക്ഷിച്ചു. അതുണ്ടായില്ല. പക്ഷേ ആ കാഴ്ച്ചയിൽ തന്നെ എന്റെ മനസ്സിലേക്ക് ഇടിച്ചു കയറിയ അവളെ എന്റെ മാത്രം പെണ്ണാക്കണമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു.

Event manage മെന്റിൽ നിന്ന് അഡ്രസ്സും ബാക്കി വിവരങ്ങളും ഞാൻ മനസ്സിലാക്കി . ആൻസി അച്ഛൻ ഉപേക്ഷിച്ച ഒരു ഇടത്തരം വീട്ടിലെ കുട്ടിയായിരുന്നു അത് പഠനത്തിനൊപ്പം പാർട്ട് ടൈം ജോലികളിലൂടെ കുടുംബം ഒറ്റയ്ക്ക് നോക്കിയിരുന്ന ഒരു പാവം നാട്ടിൻപുറത്തുകാരി. പുറകെ നടന്ന് വളച്ചു പ്രണയിച്ചു കറങ്ങി നടക്കാൻ ഒന്നും ഒരിക്കലും എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. അവളോട് കൂടുതൽ ഇഷ്ട്ടം കൂടുകായായിരുന്നു. അവളോടൊപ്പം അവളറിയാതെ ഒരുപാട് സഞ്ചരിച്ചു.

സ്വന്തമായി ഇഷ്ട്ടങ്ങൾ ഒന്നും ഇല്ലാത്ത വിധികൾക്കെതിരെ ഉറച്ചമനസ്സോടെ പൊരുതുന്ന ഒരു പെൺകുട്ടി. എനിക്കെന്നോട് തന്നെ പുച്ഛം തോന്നി തുടങ്ങിയിരുന്നു. ഞാൻ ഇന്നുപയോഗിക്കുന്ന എല്ലാം തന്നെ പപ്പയുടെ സമ്പാദ്യത്തിൽ നിന്നാണ്. സ്വന്തമായി ലക്ഷ്യങ്ങളോ ഉത്തരവാധിത്തങ്ങളോ ഒന്നും ഇല്ലാത്ത ഒരു പട്ടംപോലെ. എന്റെ ഇഷ്ടം ഞാൻ വീട്ടിൽ അറിയിച്ചു മീമുവിൽ നിന്നുവരെ എതിർപ്പുണ്ടാകും എന്ന് ഞാൻ കരുതിയിരുന്നില്ല. എന്നിൽ പുതിയ ലക്ഷ്യബോധങ്ങളുണ്ടാവുക ആയിരുന്നു.

കുറച്ചു നാൾ ഞാൻ വീട്ടിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. MBA നല്ല മാർക്കോടെ COMPLEATE ചെയ്തു. വളരെ നല്ല കമ്പനിയിൽ തന്നെ higher പോസ്റ്റിലുള്ള ജോലിയും തേടിയെത്തി ഇടക്ക് മീമുവിന്റെ വിളിയെത്തി. വീട്ടിലേക്കു ചെല്ലാൻ. പപ്പയുമായി സംസാരിച്ചു. അന്നുതന്നെ ആൻസിയുടെ വീട്ടിൽ പെണ്ണുകാണാൻ കുടുംബത്തോടെ പോയി. ചില കോ-ലാഹലങ്ങൾക്കൊടുവിൽ ആ നിമിഷം വന്നു ആൻസിയുടെ കഴുത്തിൽ ഞാൻ മിന്നു ചാർത്തിയ നിമിഷം.

ആ രാത്രി ആദ്യമായി ഞാനവളോട് മനസ്സു തുറന്നു. അന്ന് ആ കല്യാണനാൾമുതൽ അവൾ എന്റെ സാമിപ്യം അറിയുന്നുണ്ടായിരുന്നു. പലപ്പോഴും ഒഴിഞ്ഞുമാറിയാതാണ്. ഞാനും ഒരിക്കലും അവളോട് പ്രണയമാണെന്ന് പറഞ്ഞിരുന്നില്ല. ഈ രാത്രി നമ്മൾ പരസ്പരം പറയാത്ത പ്രണയത്തിന്റേതാണ് ഞാനവളുടെ നെറുകയിൽ പ്രണയത്തോടെ ചുംബിച്ചു.

“ഡി സോഫി എണിറ്റു റെഡി ആവാൻ നോക്ക് . അവള് പപ്പയുടെ പൊട്ടൻ കഥയും കേട്ട് കിടക്കുവാ”. ആൻസി ഒച്ചവെച്ചു ഞാൻ അവളെ ഞങ്ങളുടെ ദേഹത്തേക്ക് വലിച്ചിട്ടു. പുറത്തു ചാറ്റൽ മഴ പൂക്കളിലേക്ക് വസന്തം പൊഴിച്ചുകൊണ്ടിരുന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters