ആദ്യാനുരാഗം, തുടർക്കഥ ഭാഗം മൂന്ന് വായിക്കൂ…

രചന: മഞ്ഞ് പെണ്ണ്

ചുണ്ടുകൾ ഒട്ടും വേ- ർപെടുത്താതെ ദേവൂനെ കൈകളിൽ കോരി എടുത്ത് കൊണ്ട് കാശി മു-റി ലക്ഷ്യം വെച്ച് നടന്നു…ദേവൂന്റെ കണ്ണുകൾ ചും-ബനത്തിന്റെ ആല സ്യത്തിൽ കൂ-മ്പി അടഞ്ഞിരുന്നു…പതിയെ അവളെ ബെഡിലേക്ക് കി-ടത്തി കൊണ്ട് അവളിലേക്ക് ചാഞ്ഞു..

“ഭ്രാന്തനും വി-കാരം ഉണ്ട്…ചെമ്പരത്തിയെക്കാൾ ചുവ-പ്പാണവക്ക്” (കടപ്പാട്) *********
നനവോടെ കോർത്തിണക്കിയ നിൻ ചു-ണ്ടിനെ പ്രണയമെന്ന ചൂട് കൊണ്ട് വാരി പു-ണരണം…
നിൻ ചുടു നിശ്വാസം എൻ ശ്വാസനികളിൽ ലയിച്ച് ചേരണം… എന്റെ മാറോട് നീ അണയുമ്പോൾ നമ്മിലേ സിരകളും ധമനികളും ഹൃദയവും പ്രണയം എന്ന നൂലിനാൽ കോർത്തിണക്കണം… വി-യർപ്പ് കൊണ്ട് രോമം ഒട്ടി കിടക്കുന്ന തന്റെ നെഞ്ചിൽ തല ചായ്ച്ച് ഉറങ്ങുന്ന ദേവൂനെ നോക്കി കൊണ്ടവൻ പതിയെ മൊഴിഞ്ഞു…

ശ- രീരത്തിൽ പൊതിഞ്ഞ പുതപ്പ് മാറ്റി അവൻ അവളുടെ ന- ഗ്ന മേനിയിൽ കണ്ണോടിച്ചു…ശ- രീരത്തിൽ ഉടനീളം ഉള്ള പാടുകൾ കണ്ടപ്പോൾ കണ്ണുകൾ തി-ളങ്ങി… കണ്ണുനീർ അവളുടെ മേനിയിൽ വീണ് ചി- തറി…ഒരിക്കൽ നോ- വ് സമ്മാനിച്ച ആ മുറിപ്പാടുകളിൽ വേദനയോടെ അവൻ ചുണ്ടുകൾ ചേർത്തു.. വീണ്ടും വീണ്ടും അവയിൽ ചുംബ- നങ്ങൾ വീണു- ടഞ്ഞു…ഒന്ന് കുറുകി കൊണ്ട് ദേവു അവനിലേക്ക് കൂടുതൽ പറ്റി ചേർന്ന് കി-ടന്നു..! ***********

“ദേവൂട്ടിയെ നീച്ചേ…”സുഗമായി കിടന്നുറങ്ങുന്ന ദേവൂനെ തട്ടി വിളിച്ച് കൊണ്ട് കാശി പറഞ്ഞതും ഒന്ന് ചിണുങ്ങി കൊണ്ടവൾ ബെഡിലേക്ക് ഒന്നുകൂടി ചുരുണ്ട് കൂടി… “ദേ പെണ്ണേ മര്യാദക്ക് എണീറ്റോ ഇല്ലേൽ ഞാൻ വെള്ളം കോരി തല വഴി ഒഴിക്കും…” “നിക്ക് മേലാകെ നോ-വുന്നു കണ്ണാപ്പി..”കണ്ണുകൾ തുറക്കാതെ തന്നെ അവൾ കാശിയോട് പറഞ്ഞതും തല തുവർത്തിയ ടവൽ ഹാങ്ങറിൽ കൊളുത്തിട്ടു കൊണ്ട് അവൻ ചിരിയോടെ അവൾക്ക് അരികിൽ ചെന്ന് കിടന്ന് കൈകളിൽ പൊതിഞ്ഞ് പിടിച്ചു… “ന്റെ കുട്ടിക്ക് നൊ-ന്തോ…??ഹ്മ്മ്..??” ആദ്രമായിരുന്നു ആ സ്വരം!!

“ഒത്തിരി…!!’ചുണ്ട് പുറത്തേക്ക് ഉന്തി അവൾ അവനിലേക്ക് കൂടുതൽ പറ്റിച്ചേർന്നു..

“ദേവൂട്ടിക്ക് അല്ലേ കുഞ്ഞാവ വേണം എന്ന് പറഞ്ഞെ…അതുകൊണ്ടല്ലേ…”കാശി പറഞ്ഞതും വേഗം പുതപ്പ് മാറ്റി അവൾ എഴുന്നേറ്റിരുന്നു…

“എന്നാ കണ്ണാപ്പി കുഞ്ഞാവ വരാ…”നിഷ്കളങ്കമായ ചോദ്യം കേട്ടതും അവൻ അവളുടെ മുഖത്ത് വീ ണ കുറുനരികൾ പിറകിലേക്ക് മാടി ഒതുക്കി… “വേഗം വരുംട്ടോ…” പിന്നെ സ്വപ്‌നങ്ങൾക്ക് ജീവൻ നൽകുകയായിരുന്നു ദേവു… വാ തോരാതെ കുഞ്ഞിനെ കുറിച്ചും ഉടുപ്പ് ഇടീക്കുന്നതും അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങൾ ആവേശത്തോടെ പറഞ്ഞ് കൊണ്ടിരുന്നു…എല്ലാം ഒരു ചിരിയോടെ കേട്ട് കൊണ്ട് കാശിയും… *********

“ഇതെന്താ..?” “പടവലം…” “അപ്പൊ ഇതൊ..??”

“ഒന്ന് പോ കൊച്ചേ ഉച്ചക്ക് തിന്നാൻ ഉണ്ടാക്കണം എങ്കിൽ നിന്റെ കൂടെ സംസാരിച്ച് ഇരുന്നാൽ ഒന്നും നടക്കില്ല ഒരു നൂറ് പ്രാവശ്യം ആയി ഓരോന്നും പറഞ്ഞ് തരുന്നു…ഇന്നാ ഇതും തിന്ന് എവിടെങ്കിലും പോയി ഇരിക്ക്…”ജലജ ഉച്ചക്കുള്ള കറിക്ക് വേണ്ട പച്ചക്കറികൾ അറിയുമ്പോൾ ആണ് ദേവു അവിടെ വന്നിരുന്നത്… ഓരോന്നും തൊട്ട് കാണിച്ച് പേരെന്താ എന്ന് ചോദിക്കുമ്പോൾ ആദ്യം ഒക്കെ അവർ പറഞ്ഞ് കൊടുത്തെങ്കിലും വീണ്ടും വീണ്ടും ചോദിച്ചത് തന്നെ ചോദിച്ചപ്പോൾ ദേഷ്യം വന്നു…ഒരു പാത്രത്തിൽ ഇച്ചിരി കായവറുത്തത് ഇട്ട് കൊടുത്തു കൊണ്ട് അവളോട് പോവാൻ പറഞ്ഞതും അവരെ ഒന്ന് കൂ- ർപ്പിച്ച് നോക്കി ചവിട്ടി കുലുക്കി കൊണ്ടവൾ പാത്രവും വാങ്ങി ഹാളിൽ ചെന്ന് ടീവി ഓൺ ചെയ്തു.. അവൾ പോവുന്നതും നോക്കി ചിരിയോടെ തലയാട്ടി ജലജ പച്ചക്കറി അറിയുന്നതിൽ ശ്രദ്ധ തിരിച്ചു…

“എന്താ ദേവൂട്ടി ഇവിടെ ഇരിക്കണേ.ഏഹ്…??” സെറ്റിയിൽ ഇരുന്ന് ആരോടോ ഉള്ള വാശി കായവറുത്തതിൽ തീർക്കുന്ന ദേവൂന്റെ അടുത്തേക്ക് ചെന്ന് വല്യമാമ ചോദിച്ചതും അവൾ അയാളെ നോക്കി ചുണ്ട് വിതുമ്പി…

“വല്യമാമ ആ ചെറിയമ്മ പെണ്ണിനോട് ഞാൻ എന്താ അരിയുന്നെ എന്ന് ചോദിച്ചതിന് എന്നെ ചീത്ത പറഞ്ഞ് ഓടിച്ചു വിട്ടു…”പറഞ്ഞ് തീർന്നതും കള്ളക്കരച്ചിൽ കരയാൻ തുടങ്ങി ദേവു…!!” “ഡീ പെണ്ണേ കള്ളം പറയുന്നോ…??”അടുക്കള വാതിൽക്കൽ നിന്ന് ചെറിയമ്മ കയ്യിൽ തവി പിടിച്ച് ചോദിച്ചതും നാവ് കടിച്ച് കൊണ്ട് അവൾ വല്യമ്മാമയുടെ പിറകിലേക്ക് ഒളിച്ചു…

“ന്നേ പേ-ടിപ്പിക്കുന്നത് കണ്ടോ…”അയാളുടെ മറവിൽ നിന്ന് കൊണ്ട് തന്നെ അവൾ പറഞ്ഞതും രണ്ടുപേർക്കും ചിരി ഇങ്ങെത്തിയിരുന്നു… “നിന്നെ ഇന്ന് ഞാൻ…!!”തവിയും പിടിച്ച് അവൾക്ക് പിറകെ അവർ ചെന്നതും ദേവു ഓടാൻ തുടങ്ങിയിരുന്നു…ഹാള് മുഴുവനും അവരെ കൊണ്ട് ഓടിപ്പിച്ചിട്ട് സ്റ്റെയർ ഇറങ്ങി വരുന്ന കാശിയുടെ അടുത്ത് ചെന്ന് അവന്റെ ഷിർട്ടിൽ തൊരുത് പിടിച്ച് കൊണ്ട് അവൾ ജലജയെ നോക്കി കൊഞ്ഞനം കു- ത്തി… കാശിയെ കണ്ടതും കളി മതിയാക്കി അവർ നേര്യതിന്റെ തുമ്പ് അരയിൽ തിരുകി കൊണ്ട് അവർ അടുക്കളയിലേക്ക് ചെന്നു… കാശിക്ക് വല്ലാത്ത സങ്കടം തോന്നി…വല്യമാമയെ നോക്കിയതും ഒന്ന് ചിരിച്ച് കൊണ്ട് കണ്ണ് ചിമ്മി കാണിച്ച് കൊടുത്തു…ദേവൂനെ അയാളുടെ അടുത്ത് ആക്കി കൊണ്ട് അവൻ അടുക്കളയിലേക്ക് ചെന്നു…ഓരോന്ന് പിറുപിറുത്ത് കൊണ്ട് ജോലി ചെയ്യുന്ന ചെറിയമ്മയെ കണ്ടതും ഒന്ന് നീട്ടി ശ്വാസം വലിച്ച് കൊണ്ട് അവൻ അവർക്ക് അരികിൽ ചെന്ന് നിന്നു… കാശി വന്നത് ഇടം കണ്ണ് കൊണ്ട് അവർ കണ്ടെങ്കിലും കൂടുതൽ ശക്തിയിൽ പാത്രം മുട്ടിയും ഉരസിയും അവർ പണി എടുത്തു…

ചെറിയമ്മക്ക് എന്നോട് ദേഷ്യം ആണോ…?? പതിമൂന്ന് വർഷങ്ങൾക്ക് ഇപ്പുറം തന്നോട് ആദ്യമായി കാശി സംസാരിച്ചു…അവരുടെ ഹൃദയം വി-ങ്ങി പൊ-ട്ടി…കണ്ണുകളുടെ ഓരത്ത് നീർത്തിളക്കം…!! എങ്കിലും കേട്ട ഭാവം പോലും നടിക്കാതെ അവർ പണി തുടർന്നു. “ന്നോട് ക്ഷമിക്കണേ ചെറിയമ്മേ…അന്ന് കുഞ്ഞായിരുന്നപ്പോൾ… അറിയാതെ…” വാക്കുകൾക്കായവൻ പരതി… അവൻ പറയുന്നത് എന്താണെന്ന് കേൾക്കാൻ ജലജ ശ്രദ്ധയോടെ ചെവി കൂ-ർപ്പിച്ചു…

“എന്നോട് പൊറുക്കണം…”പറഞ്ഞ് തീർന്നതും അവൻ അവരുടെ കാലിൽ വീണ് പോയിരുന്നു… ഞെട്ടി പോയിരുന്നു ജലജ… പിന്നെ ഒട്ടും സമയം കളയാതെ കാശിയെ എണീപ്പിച്ച് അവനെ ഇറുക്കി പു-ണർന്ന് കൊണ്ട് അലറി കരഞ്ഞു..ഉറക്കെ ഏറെ ഉറക്കെ.. !! കാശിയും കരയുകയായിരുന്നു… “ഇന്നെങ്കിലും നിനക്ക് എന്നോട് ഒന്ന് സംസാരിക്കാൻ തോന്നിയല്ലോ… ഓരോ നിമിഷവും കാത്തിരിക്കുകയായിരുന്നു ഞാൻ… നീയൊന്ന് മിണ്ടാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ…?? നിന്റെ അമ്മയെ ഞാനാണ് കൊന്നതെന്ന് ഒരു പത്ത് വയസ്സുകാരൻ എന്റെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ തകർന്ന് പോയിരുന്നു ഞാൻ…അന്ന് മുതൽ ഇന്ന് വരെ നീ എന്നോട് മിണ്ടിയിട്ടില്ല…അതിന്റെ കുഞ്ഞ് പരിഭവം ആണ് നിന്നെ അവഗണിച്ച് കൊണ്ട് ഞാൻ തീർത്തത്…എന്നിട്ടും എന്നോട് മിണ്ടാൻ തോന്നിയില്ലല്ലോ നിനക്ക്…”കരച്ചിലിന് ഇടയിൽ ഓരോന്ന് പതം പറഞ്ഞ് കൊണ്ടിരുന്നു അവർ…

“കുറ്റബോധം ആയിരുന്നു ചെറിയമ്മാ എനിക്ക്… സാധാ ഒരു മരണത്തെ ചൊല്ലി നിങ്ങളെ കൊ- ലപാ- തകി ആയി മാറ്റിയതിൽ ഉള്ള കുറ്റബോധം…!! അതാ ഞാൻ…” അവന്റെ തല താണ് പോയി… “സാരമില്ല മോനേ ഇപ്പോഴെങ്കിലും മിണ്ടാൻ തോന്നിയല്ലോ നിനക്ക്… നിക്ക് സന്തോഷം ആയി…” “ദേഷ്യം ഉണ്ടോ എന്നോട്…??”അവരുടെ താടി തുമ്പിൽ പിടിച്ച് കൊണ്ട് അവൻ ചോദിച്ചതും അവർ അവന്റെ കൈകൾ തട്ടി മാറ്റി…

“ഹാ ഉണ്ട്..അത് മാറണം എങ്കിൽ ഞാൻ പറയുന്നത് നീ ചെയ്യണം…”ദേഷ്യത്തിൽ അവർ പറഞ്ഞതും എന്താണെന്ന ഭാവത്തിൽ അവൻ അവരെ നോക്കി… “ജന്മം തന്ന് ഞാൻ നിനക്ക് അമ്മ അല്ലെങ്കിലും കർമ്മം കൊണ്ട് ഞാനാ നിനക്ക് അമ്മ…നിന്റെ അമ്മ മരിക്കുന്നതിന് മുന്പും ശേഷവും ഞാൻ തന്നെയാ നിന്നെ പൊന്നുപോലെ നോക്കിയിരുന്നത്…എന്നിട്ടും ഇന്ന് വരെ നീ എന്നെ അമ്മ എന്ന് വിളിച്ചിട്ടില്ല.. ഇന്ന് തൊട്ട് ചെറിയമ്മ എന്ന വിളി മാറ്റി നീ എന്നെ അമ്മാ എന്ന് വിളിക്കണം…” മുഖം ക- നപ്പിച്ച് കൊണ്ട് അവർ പറഞ്ഞതും കാശി അവരെ പിറകിൽ നിന്നും കെ- ട്ടിപിടിച്ച് കവിളിൽ ചുണ്ട് ചേർത്തു… ചിരിയോടെ അവരുടെ സ്നേഹ പ്രകടനം നോക്കി വല്യമ്മാമയും… കാര്യം എന്താണെന്ന് അറിയില്ലെങ്കിൽ പോലും അവരെ നോക്കി കൈ കൊട്ടി ചിരിച്ച് കൊണ്ട് ദേവൂട്ടിയും…!!! *******

“ദേവൂട്ടിയെ ഇപ്പ്രാവശ്യം മാസക്കു-ളി ആയില്ലല്ലോ…?? എന്തെങ്കിലും വയ്യായ്ക ഉണ്ടോ ന്റെ പെണ്ണിന്…!!” തന്റെ മടിയിൽ കിടന്ന് നഖത്തിന്റെ ഭംഗി നോക്കുന്ന ദേവൂന്റെ തലയിൽ തടവി കൊണ്ട് കാശി ചോദിച്ചു…അത്രയും മനസ്സിലാക്കിയിരുന്നു കാശി തന്റെ പെണ്ണിനെ കുറിച്ച്.

“ഉംച്ചും…”ചുണ്ട് പുറത്തേക്ക് ഉന്തി പ്രത്യേക ഭാവത്തിൽ ദേവു പറഞ്ഞു… തെന്നി മാറിയ ദാവണി തുമ്പിന് ഇടയിലൂടെ അവന്റെ കൈകൾ അവളുടെ വയറിൽ തൊട്ടു… “കുഞ്ഞാവ വരാറായോ ദേവൂട്ടിയെ…??” കേൾക്കേണ്ട താമസം അവൾ ചാടി എണീറ്റു. .

“ആണോ കണ്ണാപ്പി…!!” കണ്ണിൽ ആശ്ചര്യം നിറച്ച് കൊണ്ട് അവൾ ചോദിച്ചതും അറിയില്ലെന്ന ഭാവേന അവൻ തലയനക്കി…

ദേവൂനെ അമ്മയുടെ അടുത്ത് ആക്കി കൊണ്ട് അവൻ മെഡിക്കൽ ഷോപ്പിലേക്ക് ചെന്നു… സാധനം വാങ്ങി വീട്ടിലേക്ക് ചെന്ന് ടെസ്റ്റ്‌ ചെയ്ത് നോക്കി…ആ പത്ത് മിനിറ്റുകൾ പത്ത് യുഗത്തിന്റെ ദൈർഗ്യം പോലെ തോന്നി അവന്… അവസാനം പ്രെഗ്ന- ൻസി ടെസ്റ്റിൽ തെളിഞ്ഞ് വന്ന രണ്ട് ചുവന്ന വരകൾ കണ്ടതും ഉള്ളിലെ സന്തോഷം അടക്കാൻ ആയില്ല.. ബെഡിൽ വെച്ച പാവക്കുട്ടിയും ഒത്ത് കളിക്കുന്ന ദേവൂന്റെ അടുത്ത് ചെന്ന് തുരുതുരെ മു-ത്തങ്ങൾ കൊണ്ട് മൂടി…അവസാനം ദാവണി മാറ്റി വയറിൽ ഒന്ന് മുത്തി… കാര്യം അറിയാതെ നിൽക്കുന്ന ദേവൂനെ നോക്കി അവൻ മനോഹരമായി ഒന്ന് ചിരിച്ചു… “ദേവൂട്ടിക്കും കണ്ണാപ്പിക്കും കുഞ്ഞാവ വരാൻ പോവാ….” “ആണോ കണ്ണാപ്പി…!!?”കണ്ണുകളിൽ കൗതുകം നിറച്ച് കൊണ്ട് അവൾ ചോദിച്ചതും നിറകണ്ണുകളോടെ കാശി അതെയെന്ന് തലയനക്കി… സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ നിന്ന പെണ്ണിനെ കൈകളിൽ അടക്കി പിടിച്ച് കൊണ്ട് അവൻ ആ കഴുത്തിടുക്കിൽ മുഖം അമർത്തി… ഇക്കിളി കൊണ്ട് മുഖം കുറുക്കി കൊണ്ടവൾ കിലുങ്ങി ചിരിച്ചു…

“ഇനി ഓടി തുള്ളി നടക്കാൻ ഒന്നും പറ്റില്ലാട്ടോ ദേവൂട്ടിയെ നമ്മടെ പൊടിക്ക് വേനിക്കും…”കൊച്ച് കുഞ്ഞിനോട് എന്ന പോൽ അവൻ പറഞ്ഞതും ദേവൂന്റെ കണ്ണുകൾ വികസിച്ചു…അവൾ തന്റെ വയറിലേക്ക് ഒന്ന് നോക്കി…

“ആണോ വാവേ… ദേവൂന്റെ കുട്ടിക്ക് വേനിക്കോ…?” വയറിൽ തലോടി കൊണ്ട് അവൾ ചോദിച്ചതും കാശി അവളുടെ മാറിൽ പതുങ്ങി കൂടി ഒപ്പം തന്നെ കൈകൾ അണിവയറിൽ മെല്ലെ തലോടി കൊണ്ടിരുന്നു… “ആടി പെണ്ണേ… വാവക്ക് വേ-ദനിക്കും… ഇനി തൊട്ട് പടികൾ ഒക്കെ ശ്രദ്ധിച്ച് വേണം കയറാനും ഇറങ്ങാനും… മാവിൽ ഒന്നും കയറരുത്…ഭക്ഷണം കഴിക്കാൻ മടി കാണിക്കരുത് കേട്ടോ…??”കവിളിൽ പിടിച്ച് ആട്ടി കൊണ്ട് അവൻ ചോദിച്ചതും ദേവു അവനെ നോക്കി പ ല്ല് കാട്ടി കൊണ്ട് തലയാട്ടി… ********

“ദേ പെണ്ണേ ഞാൻ ഒറ്റ കുത്ത് വെച്ച് തന്നാൽ ഉണ്ടല്ലോ… മര്യാദക്ക് വാ തുറക്കെടി…!!”കയ്യിൽ ചോറും പാത്രം വെച്ച് ദേവൂനെ ഊട്ടുന്ന തിരക്കിൽ ആണ് ജലജ… കൂടെ ചിരിയോടെ വല്യമാമയും ഉണ്ട്…അവരെ ഒന്ന് കൂ -ർപ്പിച്ച് നോക്കി കൊണ്ട് ദേവു വാ തുറന്നു.. ഒരു ഉരുള ചോറെടുത്ത് വായിൽ വെച്ച് കൊടുത്ത് കൊണ്ട് അവർ അവളുടെ ചുണ്ടിൽ പറ്റി പിടിച്ച വറ്റെടുത്ത് കളഞ്ഞു..

“എന്താടി നോക്കി പേ-ടിപ്പിക്കുന്നെ…?? രാവിലെ തുടങ്ങും അവൾ പൂവ് പൂമ്പാറ്റ എന്നും പറഞ്ഞ് ഒരു തുള്ളി വെള്ളം വയറ്റിൽ ആക്കില്ല…അകത്ത് ഒരാളുണ്ട് എന്ന കാര്യം ഒന്നും അവൾക്ക് അറിയണ്ടല്ലോ…അങ്ങ് തെണ്ടി നടന്നോണം…!!”ദേവൂന്റെ തു- ടയിൽ ഒന്ന് പി ച്ചി കൊണ്ട് ചെറിയമ്മ പറഞ്ഞു…

“Aww… നിക്ക് വേ-നിച്ചു…”ചുണ്ട് പുറത്തേക്ക് ഉന്തി കൊണ്ട് അവൾ പറഞ്ഞു..

“വേദ-നിക്കണം അതിനാ പിച്ചിയെ…”പറയുന്നതിനൊപ്പം വീണ്ടും ഒരു ഉരുള കൂടി അവളുടെ വായിൽ വെച്ച് കൊടുത്തു… “കണ്ണാപ്പി ഇങ്ങ് വന്നോട്ടെ ഒറ്റൊന്നിനും തരില്ല ഞാൻ…!!”പറയുമ്പോൾ വായിൽ തേനൊലിച്ചു…

“ഓഹ് നീയും നിന്റെ ഒരു കണ്ണാപ്പിയും…വാ തുറക്ക് പെണ്ണേ…”പറഞ്ഞ് തീർന്നതും മുറ്റത്ത്‌ കാശിയുടെ വണ്ടി വന്ന് നിന്നു…ജലജയെ നോക്കി കൊഞ്ഞനം കുത്തി കൊണ്ടവൾ അവന് അരികിലേക്ക് ഓടി ചെന്നു..

“എന്താ ദേവു എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് പയ്യെ വന്നാൽ മതിയെന്ന്…”തോളിൽ കയ്യിട്ട് തന്നോട് ചേർത്ത് പിടിച്ച് കൊണ്ട് സ്നേഹത്തിൽ കാശി ശാ- സിക്കുമ്പോഴും കണ്ണുകൾ മുഴുവനും അവന്റെ കയ്യിൽ ഉള്ള പൊതിയിൽ ആയിരുന്നു…അത് മനസ്സിലായ പോലെ കാശി പൊതി അവൾക്ക് നേരെ ചിരിയോടെ നീട്ടി… കിട്ടേണ്ട താമസം അതും കൊണ്ട് അവൾ കുണുങ്ങി കുണുങ്ങി സിറ്റ്ഔട്ടില് ഇരിക്കുന്ന ജലജയുടെ അടുത്ത് ചെന്നിരുന്നു… “ഐസ്സ്….!!”നാവ് കൊണ്ട് ചുണ്ട് മുഴുവൻ നനച്ച് കൊണ്ടവൾ പൊരിച്ച ചോളം ഒരു കടി കടിച്ചു…കൊച്ച് കുഞ്ഞിനെ പോലെ അത് വായിലിട്ട് നുണഞ്ഞ് കൊണ്ടവൾ വീണ്ടും വീണ്ടും തിന്ന് കൊണ്ടിരുന്നു..ചിരിയോടെ എല്ലാവരും അത് കഴിക്കുന്നതും നോക്കി ഇരുന്നു…

“ഈ അടുത്തായി കുറുമ്പും കൊതിയും ഇച്ചിരി കൂടുന്നുണ്ട് ഇവൾക്ക്…”തലയിൽ വാത്സല്യത്തോടെ തലോടി കൊണ്ട് ചെറിയമ്മ പറഞ്ഞതും അവരെ നോക്കി കണ്ണിറു- ക്കി കാണിച്ചു കൊടുത്തു അവൾ… “കുഞ്ഞാവക്കാ…!!”പ ല്ലിളിച്ച് കൊണ്ടവൾ പറഞ്ഞതും എല്ലാവരും ചിരിച്ച് പോയി… “ഏത് കുഞ്ഞാവക്കാ എന്ന് ആർക്കറിയാം…” ചെറിയമ്മ ചിരിയോടെ പറഞ്ഞതും അവിടെ കൂട്ടച്ചിരി ഉയർന്നു… കാര്യം എന്താണെന്ന് അറിയില്ലെങ്കിലും ദേവുവും ഒപ്പം കൂടി… ഓരോന്ന് പറഞ്ഞ് കളിച്ചും ചിരിച്ചും ഒരു രാവ് കൂടി പൊലിഞ്ഞു. *************

“ഇനി എത്ര നാൾ ആവും കുഞ്ഞാവ വരാൻ…”അല്പം വീർത്ത് ഉന്തിയ വയറിൽ തലോടി കൊണ്ട് ദേവു ചോദിച്ചതും കണ്ണാടിയിൽ നോക്കി മുടി ചീകി കൊണ്ടിരുന്ന കാശി അവൾക്ക് അരികിൽ ചെന്നിരുന്നു… “ന്തേയ്‌ തിടുക്കായോ ന്റെ പെണ്ണിന്…?!” “നിക്ക് കൊതി തോന്നുന്നു കണ്ണാപ്പി…കുഞ്ഞവയും ഒത്ത് കളിക്കാൻ…”കണ്ണ് ചിമ്മി പ്രത്യേക ഭാവത്തോടെ ദേവു പറഞ്ഞതും അരുമയായി കാശി അവളുടെ നെറ്റിയിൽ ഒന്ന് മുത്തി… “ഇനിയും ഉണ്ടല്ലോ പെണ്ണേ നമ്മടെ വാവ ഇങ്ങ് എത്താൻ…അത് വരെ എന്റെ കൂടെ കളിച്ചോ…”

“ന്നാ ബാ നമക്ക് ഒളിച്ചേ പിടിച്ചേ കളിക്കാം…കണ്ണാപ്പി എണ്ണിക്കോ ദേവൂട്ടി ഒളിക്കാം…”ഉത്സാഹത്തോടെ അവൾ പറഞ്ഞതും പറയാൻ തോന്നിയ നേരത്തെ ഓർത്ത് നാവ് ക- ടിച്ച് പോയി കാശി…!!

“എനിക്ക് ഇപ്പൊ ഒരു പണി ഉണ്ട് ദേവൂട്ടിയെ… നീ പാവക്കുട്ടിയും ഒത്ത് കളിക്ക് ഞാൻ ഇപ്പൊ വരാം…”മെല്ലെ തടിയൂരാൻ നിന്ന കാശി ദേവൂന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കി…

“എന്റെ കൂടെ കളിക്കാം എന്ന് പറഞ്ഞിട്ട്…??”ചുണ്ട് വിതുമ്പി…ഒരു തുള്ളി കണ്ണുനീർ തറയിൽ വീണ് ചി- തറി… “അയ്യോ ഞാൻ ചുമ്മാ പറഞ്ഞതാ ദേവൂട്ടി പോയി ഒളിച്ചോ ഞാൻ എണ്ണാം…”അവളുടെ കണ്ണുകൾ തുടച്ച് കൊടുത്തു കൊണ്ട് നെറ്റിയിൽ നെറ്റി മുട്ടിച്ച് അവൻ പറഞ്ഞതും അവന്റെ കവിളിൽ അമർത്തി ഉമ്മ വെച്ച് കൊണ്ട് അവൾ ഒളിയാൻ സ്ഥലം നോക്കി നടന്നു…ദേവൂന്റെ ചുണ്ട് തട്ടിയ സ്ഥലത്ത് കൈ വെച്ച് ഒന്ന് തലോടി കൊണ്ട് ആ കൈ ചുണ്ടോട് ചേർത്ത് കൊണ്ടവൻ ചുമരിൽ മുഖം ഒളിപ്പിച്ച് എണ്ണാൻ തുടങ്ങി…

“ഒന്നേ… രണ്ടേ……. പത്തേ…ദേവു ഞാൻ വരാണെ…!!” തിരിഞ്ഞ് നിന്ന് കൊണ്ടവൻ ചുറ്റും നോക്കിയെങ്കിലും അവിടെ എങ്ങും അവളെ കണ്ടില്ല…റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി അവൻ ദേവൂനെ വിളിച്ചു…

ആാാാാ…, ഉയർന്ന് വന്ന ദേവൂന്റെ ശബ്ദം കേട്ടതും നെഞ്ചിടിപ്പോടെ അവൻ അങ്ങോട്ട് ഓടി..സ്റ്റെയറിന്റെ അങ്ങോട്ട് ചെന്നതും പടികൾ തെന്നി താഴേക്ക് ഉരുണ്ട് വീ- ഴുന്ന ദേവൂനെ കണ്ടതും എന്ത് ചെയ്യും എന്നറിയാതെ അവൻ തറഞ്ഞ് നിന്നു… താഴെ വീണ് ബോ- ധം അ- റ്റ് തറയിൽ ആകെ ചോ- ര പടർന്നു.. നിന്നിടത്ത് നിന്ന് ഒര- ടി പോലും അനങ്ങാൻ കഴിയാതെ കാശി അവിടെ തന്നെ നിന്നു…ഉച്ചത്തിൽ ഉള്ള ചെറിയമ്മയുടെ കരച്ചിൽ കേട്ടതും പകച്ച് കൊണ്ടവൻ പടികൾ ഓരോന്നും ദൃതിയിൽ ഇറങ്ങി ചോ- രയിൽ കിടക്കുന്ന തന്റെ പ്രാണനെ മടിയിൽ കിടത്തി കൊണ്ട് തട്ടി വിളിച്ചു… “ദേവൂട്ടി എണീറ്റെ..കളി ഒക്കെ മതി… എണീക്ക് എണീക്കാൻ…നോവുന്നെടാ കണ്ണാപ്പിക്ക് എണീക്ക്…”പറയുന്നതിനൊപ്പം മിഴികൾ കണ്ണീർ പൊഴിച്ചു കൊണ്ടിരുന്നു…

“മോനെ… മോളെ എടുക്ക് വേഗം ഹോസ്പിറ്റലിൽ പോവാം…”ചെറിയമ്മ പറഞ്ഞതും കാശി വേഗം അവളെയും കോരി എടുത്ത് കാറിൽ കയറി….കണ്ണുനീർ കാഴ്ചയെ മറക്കുമ്പോഴും വാശിയിൽ അവയെ തുടച്ച് മാറ്റി കൊണ്ട് ഹോസ്പിറ്റൽ ലക്ഷ്യം വെച്ച് വണ്ടി ഓടിച്ചു…ഫ്രന്റ്‌ മിററിലൂടെ പിറകിൽ ചെറിയമ്മയുടെ മടിയിൽ ബോധം ഇല്ലാതെ കിടക്കുന്ന ദേവൂനെ കണ്ടതും മനസ്സിന്റെ നിയന്ത്രണം പാടെ നഷ്ടപ്പെടുന്നത് പോലെ തോന്നി അവന്… സ്ട്രെക്ച്ചറിൽ കിടത്തി എമർ- ജൻസി ഡിപ്പാർട്മെന്റിലേക്ക് അവളെ കയറ്റുമ്പോൾ ഹൃദയം പ- റിഞ്ഞ് പോവുന്നത് പോലെ തോന്നി അവന്…താൻ കാരണം ആണ് എല്ലാം എന്ന് സ്വയം പഴിച്ച് കൊണ്ട് സ്വയം ഉ- രുകി കൊണ്ടിരുന്നു…തുടരെ തുടരെ അങ്ങോട്ടും ഇങ്ങോട്ടും ഡോക്ടർ പോവുമ്പോൾ പ്രതീക്ഷയോടെ അവൻ എഴുന്നേറ്റ് നിൽക്കും…അവസാനം ക-ഴുത്തിൽ ഇട്ട സ്തേതസ്‌കോപ്പ് കഴുത്തിൽ നിന്നും ഊരി ഡോക്ടർ അവന് അരികിൽ വന്ന് നിന്നു… ദയനീയമായി അവൻ അയാളുടെ വാക്കുകൾക്കായി കാതോർത്തു… ഹൃദയതുടിപ്പ് വർധിച്ചു… “The baby is fyn… but…!? ”
(തുടരും) ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമൻറ് ചെയ്യണേ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters