രചന: ശിവകൊട്ടിളിയിൽ
ഫേസ്ബുക്കിൽ ഒരു റിക്വസ്റ്റിലൂടെ ആണ് ഞാൻ അവളെ ആദ്യമായി പരിചയപ്പെടുന്നത്. FB സൗഹൃദങ്ങൾ കുറവായതിനാൽ ആളുകളുടെ എണ്ണം കൂട്ടാൻ ഞാൻ കണ്ടെത്തിയ ഉപായമായിരുന്നു എല്ലാവർക്കും റിക്വസ്റ്റ് കൊടുക്കുക എന്നത്. ഒരു മുപ്പത് ആളുകൾക്ക് റിക്വസ്റ്റ് കൊടുക്കുമ്പോൾ അതിൽ ഒരു പത്ത് പേരെങ്കിലും അസെപ്റ്റ് ചെയ്യും എന്ന വലിയ സത്യം ഞാൻ മനസ്സിലാക്കിയിരുന്നു..
കൂടുതലും പെണ്ണുങ്ങളുടെ പേര് വെച്ച വെറും ഫേക്ക് എെഡികൾ ആണെന്ന സത്യവും ഞാൻ മനസ്സിലാക്കിയിരുന്നു…
എന്നാലും ഒരു രസമല്ലേ എന്ന് കരുതിയാണ് ഞാൻ ആ എെഡിക്കും ഒരു റിക്വസ്റ്റ് കൊടുത്തത്…. രഞ്ജു, ആ പേര് കേട്ടപ്പോൾ തന്നെ ഒരു ഫേ-ക്കിൻറ മണ-മടിച്ചിരുന്നു. ഒരു കൂതറ നടിയുടെ ഫോട്ടോ കൂടി പ്രൊഫൈൽ പിക്ചർ ആയി കണ്ടപ്പോൾ ഞാൻ തീർച്ചപ്പെടുത്തി…
“ഇത് ഫേക്ക് തന്നെ” ……
എങ്കിലും ഒന്ന് രണ്ട് മെസേജ് അയക്കാൻ ഞാൻ മറന്നില്ല.. ആ മെസേജുകൾക്ക് കുറെ വൈകിയാണെങ്കിലും തിരികെ റീപ്ലേ വന്നപ്പോൾ പിന്നെ എന്നിൽ നിന്ന് ചോദ്യങ്ങൾ മുറ പോലെ വന്നു തുടങ്ങി..!!!
“ഹായ് രഞ്ജു… സുഖല്ലേ..??” “അതേല്ലോ, ഇയാൾടെ വീട് എവിടെയാ…??
“കോട്ടയം..!!” “വീട്ടിൽ ആരൊക്കെ ഉണ്ട്.?? …………….!!!! ”
സ്ഥിരമായി ഉപയോഗിക്കുന്ന ചോദ്യങ്ങളാൽ ഞാൻ ശ- രവർഷം ചൊരിഞ്ഞുകൊണ്ട് അവളുടെ ജാ- തകകുറിപ്പ് വരെ സ്വന്തമാക്കി എന്ന് വേണമെങ്കിൽ പറയാം… പക്ഷേ കുറച്ച് ദിവസത്തെ സംസാരത്തിനിടയിൽ ഒരു സത്യം ഞാൻ മനസ്സിലാക്കി…!!
“അവൾ ഫേക്ക് അല്ല” !!!!!!! ആ സൗഹൃദം പിന്നീട് ദിവസങ്ങളും മാസങ്ങളും കടന്ന് ദൃഢമായി മുന്നോട്ട് പോയി… എന്നും എൻറ ദുഃഖങ്ങളെ നെഞ്ചോട് ചേർത്തവൾ… സ്നേഹത്തിൻറ തണലായി കൂടെ നിന്നവൾ… തിരിച്ചും അങ്ങിനെ തന്നെയായിരുന്നു… പക്ഷേ എല്ലാവരേയും പോലെ ഒരു സ്വാർത്ഥത എന്നിലും മുളപൊ- ട്ടി…!!!
ഞാൻ അവളെ പ്രണയിക്കുന്നുണ്ടോ..?? !!!!സംശയമല്ല, ശരിയാണ് …. ഞാൻ അവളെ പ്രണയിക്കുന്നു.
പ്രണയമാണോ…?? “അറിയില്ല….
പക്ഷേ എന്നും ആ സ്നേഹം കൂടെ വേണം എന്നൊരു തോന്നൽ….. പിന്നെ ഒട്ടും ചിന്തിച്ചില്ല,
“കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി ” എന്ന ചൊല്ല് മനസ്സിൽ ഉരുവിട്ടുകൊണ്ട് ഞാൻ അവളോട് പറഞ്ഞു… “രഞ്ജു……. നിന്നെ എനിക്ക് ഒരുപാട് ഇഷ്ടാണ്. നിനക്ക് എന്നെ ഇഷ്ടമാണോ…??
അതെന്താ ശിവ അങ്ങിനെ ചോദിച്ചേ..??
നിങ്ങൾ എൻറ ജീവനാണ്..അല്ലെങ്കിൽ അതിനേക്കാൾ ഏറെ ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നു…… ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് എൻറ അമ്മയെ ആണ് !! അത് കഴിഞ്ഞാൽ പിന്നെ ഈ ശിവയെ ആണ്….!!!
ആ വാക്കുകൾ എൻറ മനസ്സിൽ തൃശ്ശൂർ പൂരത്തിൻറ സാമ്പിൾ വെ- ടിക്കെട്ട് പോലെ വർണ്ണവിസ്മയം തീർത്തു….
മഞ്ഞയും ചുവപ്പും നിറമുള്ള വലിയ ലഡുകൾ മനസ്സിൽ പൊട്ടിക്കൊണ്ടിരുന്നു..
അങ്ങിനാണേൽ ഇയാളെ ഞാൻ കെട്ടിക്കോട്ടെ…??!! ശ- രവേഗത്തിലായിരുന്നു എൻറ മറുചോദ്യം.
ഉത്തരം പോസിറ്റീവ് ആകും എന്ന പൂർണ്ണവിശ്വാസത്തോടെ ആയിരുന്നു ഞാൻ ചോദിച്ചതും.. പക്ഷേ തൃശ്ശൂർ പൂരത്തിന് പൊ- ട്ടിക്കാൻ വെച്ച അ- മിട്ടിൽ ഒരു കുടം വെള്ളം ഒഴിച്ച അവസ്ഥയായിരുന്നു പിന്നെ എനിക്ക്..”
“ശിവ, നിങ്ങൾ എനിക്ക് ജീവനാണ്… പക്ഷേ അതൊരു പ്രണയമല്ല… നല്ല ഒരു സൗഹൃദം….
നിങ്ങളുടെ ദുഃഖങ്ങൾ എൻറ കൂടി ആണ്..
നിങ്ങളുടെ സന്തോഷങ്ങളിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു.. അതേ പോലെ ശിവയും എന്നെ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന് എനിക്ക് അറിയാം, പ്രണയം കഴിഞ്ഞ് വിവാഹം, കുടുംബജീവിതം ഒക്കെ ആയി കഴിയുമ്പോൾ നമ്മുടെ ഈ സ്നേഹത്തിൽ ചിലപ്പോൾ സാഹചര്യങ്ങൾ വി-ള്ളലുണ്ടാക്കാം… അതെനിക്ക് സഹിക്കില്ല.. നമ്മൾ ഈ സ്നേഹം ആരും കൊതിച്ചുപോകുന്ന ഒരു സൗഹൃദമായി കൊണ്ടുപോകാം… പിന്നെ ഒരിക്കലും ഒരു വിവാഹത്തെ കുറിച്ച് ഞാൻ ഇപ്പോ ചിന്തിക്കുന്നില്ല…
ഇനി ചിന്തിച്ചാൽ തന്നെ വരൻറ സ്ഥാനത്ത് ഒരിക്കലും ശിവ ആയിരിക്കില്ല… കാരണം എന്നും ശിവയുടെ സ്നേഹം എനിക്ക് വേണം… എന്നും എൻറ അരികിലുണ്ടാവണം ജീവൻറ ജീവനായ പ്രിയസുഹൃത്തായി….
ഇനി ഒരിക്കലും ശിവയെ പോലൊരു സുഹൃത്ത് എനിക്ക് ഉണ്ടാവില്ല. നമ്മളുടെ സൗഹൃദം ഒരു മാതൃക ആവണം..!!! അല്ലേ ശിവ..??!!!! “അതേ രഞ്ജു…. നമ്മുടെ സൗഹൃദം മരണത്തോടെ മാത്രമേ വിട പറയൂ.!!
ഞങ്ങളുടെ സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കമായി, പക്ഷേ ഇന്ന് വരെ ഞങ്ങൾ നേരിൽ കണ്ടിട്ടില്ല.. കാഴ്ചകളല്ല സൗഹൃദത്തിൻറ ആ- ഴം അളക്കുന്നത്…സ്നേഹിക്കാനുള്ള മനസ്സാണ്..
സന്തോഷത്തിലും ദുഃഖത്തിലും ഞങ്ങൾ ഒന്നായി നിൽക്കുന്നു….
ഒരിക്കൽ ഞങ്ങൾ കാണും, അന്ന് അവളുടെ തോളോട് തോൾ ചേർന്നു നടക്കണം.!!
ഒരു മേശക്കപ്പുറവും ഇപ്പുറവും ഇരുന്ന് സൗഹൃദം ഊ -ട്ടിയുറപ്പിക്കണം.,,!! അവളുടെ കൈ പിടിച്ച് കടപ്പുറത്ത് കൂടി നടക്കുമ്പോൾ പല മുഖങ്ങളിലെ ചുളിഞ്ഞ നെറ്റിയിൽ തെളിയുന്ന സംശയങ്ങളെ നോക്കി പുഞ്ചിരിച്ച് പറയണം.
“പ്രണയമെന്ന് കരുതി ചുളിയുന്ന മുഖങ്ങളെ… നിങ്ങളിലെ സംശയം നിറഞ്ഞ കണ്ണുകൾ ഒന്നു അടച്ച് നല്ല മനസ്സോടെ ആ മിഴികൾ തുറന്ന് ഞങ്ങളെ നോക്കു…..! അപ്പോൾ നിങ്ങൾക്ക് കാണാം പ്രണയത്തേക്കാൾ വിലമതിക്കുന്ന ഒരു സൗഹൃദത്തെ…”!!
അതേ, ഞങ്ങൾ പ്രണയിക്കുന്നു..!!
എന്നും നെഞ്ചോട് ചേർത്ത മുഖപടമില്ലാത്ത സൗഹൃദത്തെ..?! പ്രിയ കൂട്ടുകാരി… ലൈക്ക് കമന്റ് ചെയ്യണേ…