രചന: ചെമ്പരത്തി
അലകള്‍ വിടരുന്ന കുള കടവില്‍ വിച്ചുവിന്റെ നെഞ്ചില്‍ തല വെച്ച് കിട-ക്കുകയായിരുന്നു ചിന്നു….. “വിച്ചേട്ടാ….. വിച്ചേട്ടന് പേടിയില്ലേ…. എന്നെ സ്നേഹിക്കുന്നതിന്….” “പേടിയോ…. നിന്നെ സ്നേഹിക്കുന്നതിനോ…. എന്തിന്…. ഒരിക്കലും ഇല്ല എന്റെ ചിന്നു….” “നമ്മളെ ഈ ബന്ധം നാഥൻ തിരുമേനി അറിഞ്ഞാല്‍ എന്നെ കൊ-ന്ന് കളയില്ലേ….” “നിന്നെ അവര്‍ക്ക് ഒന്ന് തൊടണം എന്ന് ഉണ്ടെങ്കിൽ എന്നെ കൊ- ല്ലണം…. അല്ലാതെ നിന്റെ ശരീ- രത്തിൽ ഒന്ന് തൊടാൻ പോലും ആവില്ല…..” “എന്തിനാ വിച്ചേട്ടാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്….. അതിന് മാത്രം എന്ത് പുണ്യമാ ഈ അനാഥ പെണ്ണ് ചെയ്തത്…” “ആവോ… എനിക്കറിയില്ല….. പക്ഷേ ഒന്നറിയാം…..നീ ഈ വിച്ചുവിന് വേണ്ടി മാത്രം ജനിച്ചവൾ ആണെടീ….”
“നിലാവുള്ള രാത്രിയില്‍ വിച്ചേട്ടന്റെ സ്വന്തം ചിന്നു ആയി ഈ നെഞ്ചില്‍ തല വെച്ച് ആകാശത്തേക്ക് നോക്കി എന്റെ അച്ഛനും അമ്മയോടും പറയണം ഈ ചിന്നു ഇപ്പൊ വലിയ ഹാപ്പിയില്‍ ആണെന്ന്…..മറ്റാര്‍ക്കും വേണ്ടെങ്കിലും ഈ വിച്ചേട്ടന് എന്നെ വേണമെന്ന്…..” “അതിനെന്താ എന്റെ വായാടി പെണ്ണേ…. പറയാലോ….” “love you 😍”” “” love you too 😍….. വേഗം വിട്ടോ…. അല്ലേൽ കിട്ടും നല്ല പെട നിന്റെ അമ്മായിയിൽ നിന്ന്….” “ഉയ്യന്റെ അമ്മേ… അമ്മായി… ഞാൻ പോണു…. നാളെ കാണാവേ….” “ആയിക്കോട്ടെ…..”
അവന് ഒരു ചുടു ചും- ബനവും നല്‍കി അവൾ ചാടി തുള്ളി വീട്ടിലേക്ക് പോയി…. അവന്‍ അവൾ പോകുന്നതും നോക്കി ചിരിച്ചു കൊണ്ട് അവിടെ നിന്നു….. അവിടെ എങ്ങും ചുവപ്പ് രാശി പടർന്നപ്പോൾ അവന്‍ അവിടെ നിന്നും വീട്ടിലേക്ക് നടന്നു….. വീട്ടിനു മുന്നില്‍ അവനെയും കാത്തു അവന്റെ അച്ഛൻ നാഥന്‍ തിരുമേനി ഉണ്ടായിരുന്നു….
“എവിടെ ആയിരുന്നു നീ ഇതുവരെ….. “” “” അത് ഞാൻ ഒന്ന് നാട് ചുറ്റാൻ…. “” “” മ്മ്മ്…… നിന്റെ നാട് ചുറ്റൽ ഒക്കെ അങ്ങ് നിർത്തിയേക്ക്…. “” “” അതെന്താ അച്ഛാ…. “” “” നിന്നെ ഞങ്ങൾ പൂട്ടാന്‍ തീരുമാനിച്ചു…. “” വാതില്‍ക്കലേക്ക് വന്നു കൊണ്ട് അവന്റെ അമ്മ സുഭദ്രാ പറഞ്ഞു……. “” what??…. പൂട്ടാന്‍… എന്താ അമ്മ ഉദേശിച്ചേ…. “” “” എടാ പൊട്ടാ… നിന്റെ കല്യാണം ഞങ്ങൾ അങ്ങ് തീരുമാനിച്ചു…. “” അവന്റെ തലയ്ക്ക് വാത്സല്യത്തോടെ ഒന്ന് തട്ടി അമ്മ പറഞ്ഞു….
അമ്മയുടെ വാക്കുകള്‍ അവന്റെ ഹൃദയത്തില്‍ കൂ- രമ്പു പോലെ പ- തിച്ചു….അതിന്റെ ദേഷ്യത്തില്‍ അവന്‍ അവരോട് തട്ടി കയറി….. “”ആരോട് ചോദിച്ചിട്ടാ എന്റെ കല്യാണം തീരുമാനിച്ചത്…. എന്റെ കല്യാണം തീരുമാനിക്കാന്‍ ഉള്ള അവകാശം പോലും എനിക്ക് ഇല്ലേ…. “” “” എന്താ മോനെ… നീ ഇങ്ങനെ ഒക്കെ പറയുന്നേ…. നമ്മളെ നന്ദു മോളെയാ നിനക്ക് വേണ്ടി ഞങ്ങൾ കണ്ടുപിടിച്ചത്…. അവൾ നിന്റെ മുറപ്പെണ്ണ് അല്ലെ… പിന്നെന്താ…. “”
“അവളോ… അവളെ ഞാൻ എന്റെ അനിയത്തി ആയിട്ടാണ് കണ്ടത്….. അല്ലാതെ മറ്റൊരു രീതിയിലും ഞാൻ അവളെ കണ്ടിട്ടില്ല… ഇനി അതിന് കഴിയുക ഇല്ല…” “കണ്ടില്ല എങ്കിൽ ഇനി മുതൽ നീ അവളെ അങ്ങനെ കണ്ടേ തീരൂ….” “ഇല്ല…. എനിക്ക് അതിന് കഴിയില്ല….” “കഴിയണം…. അവളും നീയും തമ്മിലെ കല്യാണം ഞങ്ങൾ അങ്ങ് ഉറപ്പിച്ചു… അടുത്ത മാസം 2 ന് അമ്പലത്തില്‍ വെച്ച് താലികെട്ട്…. ഇത് നാഥൻ തിരുമേനിയുടെ വാക്കാ…. എന്റെ വാക്ക് ധിക്കരിച്ചാൽ ഉള്ള അവസ്ഥ അറിയാലോ നിനക്ക്… വെച്ചേക്കില്ല…. കൊ- ന്നു കളയും….” ദേഷ്യത്തില്‍ ചുമലില്‍ ഉള്ള തോര്‍ത്ത് ഒന്ന് കുടഞ്ഞു കൊണ്ട് തിരുമേനി അകത്തേക്ക് പോയി….” നീ അതൊന്നും കേട്ട് പേടിക്കേണ്ട…. ചുമ്മാതയാ…… നന്ദു മോള് പാവം ആടാ…. എനിക്ക് വലിയ ഇഷ്ട്ടാ…. നിനക്ക് അറിയില്ലേ അവളെ…. നീ അങ്ങ് സമ്മതിച്ചേക്ക്….ഞാൻ ചായ എടുത്തു വെക്കാം… നീ വായോ…” സ്നേഹത്തോടെ തലയില്‍ തലോടി കൊണ്ട് അമ്മ അകത്തേക്ക് കയറി…. ഒരു ശില കണക്കെ അമ്മയോടൊപ്പം ഇരുന്ന് ചായ കുടിച്ചു വിച്ചു കിടക്കാന്‍ ആയി റൂമിലേക്ക് പോയി….. ഒരുപാട് നേരം അവന്‍ ഓരോന്ന് ആലോചിച്ച് കട്ടിലില്‍ ഇരുന്നു…..
ഇരുട്ട് പടർന്ന അന്തരീക്ഷത്തില്‍ അവന്‍ നിലാവിലേക്ക് നോക്കി ഇരുന്നു….. ചിന്നു പറഞ്ഞ വാക്കുകള്‍ അവന്റെ കാതുകളിൽ അലയടിച്ചു കൊണ്ടേ ഇരുന്നു…. “നിലാവുള്ള രാത്രിയില്‍ വിച്ചേട്ടന്റെ സ്വന്തം ചിന്നു ആയി ഈ നെഞ്ചില്‍ തല വെച്ച് ആകാശത്തേക്ക് നോക്കി എന്റെ അച്ഛനോടും അമ്മയോടും പറയണം ഇപ്പൊ ഈ ചിന്നു വലിയ ഹാപ്പി ഇല്‍ ആണെന്ന്…..” ഈ വാക്കുകളില്‍ അവനെ വീണ്ടും വീണ്ടും അലയടിച്ചു…. ബാല്‍കണിയിലെ ചാരുകസേരയില്‍ ഇരുന്ന് അവന്‍ അവളെ, അവന്റെ ചിന്നുവിനെ കുറിച്ച് ആലോചിച്ചിരുന്നു….. ദാവണിയുടെ തുമ്പും കൈയിൽ പിടിച്ചു പാട വരമ്പിലൂടെ നടന്നു വരുന്ന അവളുടെ മുഖം അവന് മുന്നില്‍ തെളിഞ്ഞു വന്നു….. കുളക്കടവില്‍ നിന്ന് ആരോടെന്നില്ലാതെ തന്റെ വിഷമങ്ങള്‍ ഓരോന്നും പറഞ്ഞു കൊണ്ടിരിക്കുന്ന അവളെ ഒരു അല്‍ഭുതത്തോടെ നോക്കി നിന്നതും അവൾ പരിഭവങ്ങൾ ഓരോന്നും പറഞ്ഞ് തിരിഞ്ഞു നിന്നപ്പോള്‍ എന്നെ കണ്ടു മൂഞ്ചി നിന്നതും അവന്‍ ഓര്‍ത്തു…..
അവളുടെ പരിഭവങ്ങൾ ഓരോന്നും ഒരു കേള്‍വിക്കാരനെ പോലെ കേട്ടിരുന്നതും അവളുടെ വിഷമങ്ങളില്‍ പങ്കു ചേര്‍ന്നു അവളെ സമാധാനിപ്പിച്ചതും അവളെ കാണാതിരിക്കുമ്പോള്‍ ഹൃദയം എന്തെന്നില്ലാതെ വേ- ദനിക്കുന്നതും പിന്നീട് ആ കൂടിച്ചേരലുകൾ പ്രണയത്തിലേക്ക് വഴി തെളിച്ചതും അവന് മുന്നില്‍ ചിത്രം കണക്കെ തെളിഞ്ഞു വന്നു….. “ഇല്ല… ഒരിക്കലും ഇല്ല…. അവളെ ഞാൻ നഷ്ടപ്പെടുത്തില്ല…. ജീവിക്കുന്നുണ്ടെങ്കിൽ ചിന്നുവിന്റെ കൂടെ മാത്രം ആയിരിക്കും….” അവന്‍ അവനോട് തന്നെ പറയാൻ തുടങ്ങി…. എന്ത് പറഞ്ഞാലും താൻ പറയുന്നത് ഒന്നും അച്ഛൻ കേള്‍ക്കില്ല എന്ന് അറിയാവുന്ന അവന്‍ അച്ഛനെ ധിക്കരിച്ച് അവളെ സ്വന്തം ആക്കാന്‍ തീരുമാനിച്ചു…. ഒരിക്കലും അച്ഛൻ തന്റെ പ്രണയത്തിന് കൂട്ട് നില്‍ക്കില്ല എന്നവന് അറിയാമായിരുന്നു…. മനസ്സിൽ ഒരു ഉറച്ച നിലപാട് എടുത്ത് അവന്‍ കിടക്കയിൽ കിടന്നു… പക്ഷേ അവന്‍ അറിഞ്ഞില്ല അവന്റെ ഓരോ നീക്കങ്ങളും നോക്കി നാഥൻ തിരുമേനി നില്‍ക്കുന്ന കാര്യം….
“ഇല്ലാ… നീയും അവളുമായി ഒരുമിക്കാന്‍ ഒരിക്കലും ഞാൻ സമ്മതിക്കില്ല…..കൊ- ന്നിരിക്കും അവളെ ആ ചിന്നുവിനെ ഞാൻ….. ഞാൻ എന്തെങ്കിലും വിചാരിച്ചിട്ട് ഉണ്ടെങ്കിൽ അത് നടത്തിയാണ് എനിക്ക് ശീലം…. അത് ആരെ കൊന്നിട്ട് ആണെങ്കിലും….” കണ്ണില്‍ എ- രിയുന്ന പകയുമായി അയാൾ അവിടെ നിന്നും നടന്ന് അകന്നു….. നാളത്തെ നല്ല പുലരിയെ സ്വപ്നം കണ്ടു വിച്ചു തലയിണയെ കെട്ടി പിടിച്ചു കിടന്നുറങ്ങി…. അവൻ അറിഞ്ഞില്ല നാളെ തന്നെ കാത്തിരിക്കുന്ന ആ ദു- രന്തത്തെ പറ്റി…. വിച്ചു ഉറങ്ങി എന്ന് മനസ്സിലാക്കിയ തിരുമേനി കാര്യസ്ഥനേയും കൂട്ടി ചിന്നുവിന്റെ വീട്ടിലേക്ക് നടന്നു…. അമ്മായിയുടെ വക ഉള്ള ചീത്തയും കുത്ത് വാക്കുകളും അടിയും ഒക്കെ ആയി ചിന്നു ഇന്ന് ആകെ ക്ഷീണിത ആയിരുന്നു…..
ചായയില്‍ ഇത്തിരി മധുരം കുറഞ്ഞു പോയി എന്ന് പറഞ്ഞ് ആയിരുന്നു ഇന്നത്തെ അടി…. ഒരു 12 മണി ഒക്കെ ആയപ്പോൾ ആണ് തിരുമേനിയും കാര്യസ്ഥനും ആ വീട്ടിലേക്ക് വന്നത്….. പെണ്ണും കഞ്ചാവും ആയി നടക്കുന്ന അമ്മാവനെ ചാക്കിലാക്കാൻ അവർക്ക് പ്രയാസം ഉണ്ടായിരുന്നില്ല…… അങ്ങനെ അമ്മാവന്റെ സഹായത്തോടെ ചിന്നുവിനെ മയക്കി തിരുമേനി അവരുടെ കരിമ്പിന്‍ തോട്ടത്തിലേക്ക് കൊണ്ട് പോയി….. ഒരു ഉറക്കം വിട്ട് ഉണര്‍ന്ന ചിന്നു മുന്നില്‍ നില്‍ക്കുന്ന തിരുമേനിയെ കണ്ടു പേടിച്ചു പോയി….. അവൾ കിടന്ന ഇടത്ത് നിന്നും എഴുന്നേൽക്കാൻ നോക്കിയപ്പോൾ അവൾക്ക് ശ- രീരം നു- റുങ്ങുന്നത് പോലെ തോന്നി…. അപ്പോഴാണ് അവൾ അവളുടെ ശരീരത്തിലേക്ക് നോക്കിയത്….. ഒരു പുതപ്പ് മാത്രം ആയിരുന്നു അവളുടെ ശരീ- രത്തിൽ ഉണ്ടായിരുന്നത്…. മറ്റ് വസ് ത്രങ്ങള്‍ ഒന്നും തന്നെ അവളുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ല എന്നവൾ തിരിച്ചറിഞ്ഞു…… “എന്താണ് മോള് നോക്കുന്നത്…. ഇട്ടിരുന്ന വസ്ത്രങ്ങള്‍ ആണോ…. എങ്കിൽ അത് നോക്കണ്ട… ഞാൻ അങ്ങ് അയിച്ചു മാറ്റി….. നിന്നെ അങ്ങ് ആസ്വദിച്ചു….. ഹഹഹഹ……” “എന്ത്…. എന്താ തിരുമേനി പറഞ്ഞത്…. എന്നെ…..” വാക്കുകൾ മുഴുവന്‍ ആക്കാന്‍ പറ്റാതെ അവൾ വിതുമ്പി…. “അതേടീ നിന്റെ അമ്മയെ പുണർന്നത് പോലെ ഞാൻ നിന്നെയും അങ്ങ് പുണർന്നു….” “അ…. മ്മ….” “അതേടീ നിന്റെ അമ്മ മീനാക്ഷി ഇതാ ഈ കൈ കൊണ്ടാ മരിച്ചത്…. അല്ല ഞാൻ കൊ- ന്നത്….. അറിയുമോ നിന്റെ ത- ന്ത വിശ്വനാഥന്‍ അവളെ സ്നേഹിക്കുന്നതിന് മുന്നേ അവളെ സ്നേഹിക്കാന്‍ തുടങ്ങിയതാ ഞാൻ… പക്ഷേ എന്റെ സ്വപ്നങ്ങള്‍ക്ക് മീതെ ഒരു കരിങ്കൊടി പറത്തി കൊണ്ട് ആണ് നിന്റെ തന്ത മീനാക്ഷിയെ കല്യാണം കഴിച്ചത്… അതെനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് ആയിരുന്നില്ല…. നിന്റെ തന്തയേയും തള്ളയെയും എത്ര ഞാൻ നോക്കി നടന്നു എന്ന് അറിയുമോ…. പക്ഷേ ഈ നാട് വിട്ട് പോയ അവരെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല…. പിന്നേ വന്നു ഇങ്ങോട്ടേക്ക് 10 വർഷങ്ങൾക്ക് ശേഷം രണ്ട് കുട്ടികളും ആയി…. അപ്പോഴേക്കും എന്റെയും കല്യാണം കഴിഞ്ഞിരുന്നു…. അപ്പോഴും നിന്റെ തള്ളയോട് ഉള്ള എന്റെ ഭ്ര മം പോയിട്ടില്ലയിരുന്നെടീ….. അങ്ങനെ ആ ദിവസം ആ ഉത്സവ ദിവസം അവളെ ഞാൻ അങ്ങ് സ്വന്തം ആക്കി…. അത് തടയാൻ വന്ന നിന്റെ തന്തയേയും നിന്റെ ചേട്ടനേയും ഞാൻ അങ്ങ് ത- ട്ടി…. പിന്നെ നിന്റെ അമ്മയെയും….”
“എന്താ പറഞ്ഞെ…. അമ്മ… അച്ഛന്‍…. ചേട്ടൻ…” “” അന്ന് അവർ… ഇന്ന് നീ…. നിനക്ക് എന്റെ മകനെ തന്നെ വേണം അല്ലേടി… “” “” ഞാൻ….. ഞാൻ…. “” “” വിട്ടു തരില്ല… അവനെ നിനക്ക് ഞാൻ…. നീയും അവനും തമ്മിലെ ബന്ധം അറിഞ്ഞിട്ട് തന്നെയാടി അവനെ അവന്റെ മുറപ്പെണ്ണുമായി ഞാൻ വിവാഹം ഉറപ്പിച്ചത്… അതിൽ ഒരു കരട് ആയി നീ ഇനി വേണ്ട… പോ നിന്റെ അമ്മയുടെയും അച്ഛന്റെയും ചേട്ടൻന്റെയും അടുത്തേക്ക് “” അതും പറഞ്ഞു അയാൾ കത്തിയുമായി അവളുടെ അടുത്തേക്ക് പറന്നടുത്തു….. ഒന്നും ചെയ്യാൻ ആവാതെ അവൾ മര- ണത്തെ മുന്നില്‍ കണ്ടിരുന്നു….. പക്ഷേ അവളുടെ ശ- രീരത്തിലേക്ക് ക – ത്തി കു – ത്തി ഇറക്കുന്നതിന് മുമ്പ് മറ്റൊരാളുടെ ക – ത്തി അയാളുടെ വയറിലേക്ക് കു- ത്തി കയറി…. തിരിഞ്ഞു നോക്കിയ തിരുമേനി തന്റെ മുന്നില്‍ കത്തുന്ന കണ്ണുകളുമായി നില്‍ക്കുന്ന ചിന്നുവിന്റെ അമ്മാവനെ ആണ്…
“എന്റെ പെങ്ങളെ കൊ- ന്നവനെ വെറുതെ വിടാന്‍ ഞാൻ ഒരുക്കം അല്ലടാ…. കാരണം അവൾ എന്റെ അനിയത്തി കുട്ടിയാടാ…. എന്റെ സ്വന്തം മീനു…. അറിഞ്ഞില്ല ഡാ നിന്റെ ഒക്കെ ഉള്ളില്‍ ഇങ്ങനത്തെ ഒരു മുഖം ഉണ്ടെന്ന്…. ഇവളെ എനിക്ക് ഇഷ്ട്ടം അല്ല… പക്ഷേ എന്റെ പെങ്ങള്‍ എന്റെ ജീവൻ ആടാ…..”
ഒരു അ- ലര്‍ച്ചയോടെ അയാള്‍ നിലം പതിച്ചു…. “മോളെ… നീ വീട്ടിലേക്ക് പോകു… ഇതാ ഡ്രസ്… ഇത് ഒന്നും ആലോചിച്ചു നീ വിഷമിക്കണ്ട…. എല്ലാം തുറന്നു പറഞ്ഞു അവനോട്, നിന്റെ വിച്ചുവിനോട് നിന്നെ സ്വീകരിക്കാൻ ആവുമോ എന്ന് ചോദിക്കണം… എന്നിട്ട് അവന്‍ തയ്യാര്‍ ആണെങ്കിൽ പോയി അവന്റെ കൂടെ ജീവിക്കണം….” പിറ്റേന്ന് രാവിലെ കണ്ണുതുറന്ന വിച്ചു കേട്ടത് അച്ഛന്റെ മരണ വാർത്ത ആയിരുന്നു….. അത് അവനെ വല്ലാതെ തളര്‍ത്തി….. എല്ലാം കെട്ടടങ്ങിയപ്പോൾ അവന്‍ ഉള്ള് തുറന്ന് ഒന്ന് കരയാന്‍ അവളുടെ അടുത്തേക്ക് പോയി… സ്ഥിരമായി നില്‍ക്കുന്ന കുളക്കടവില്‍ എങ്ങോട്ടോ നോക്കി അവൾ നോക്കുന്നുണ്ടായിരുന്നു….അവളെ കണ്ടപ്പോള്‍ അവന്‍ അവളുടെ അടുത്തേക്ക് പോയി അവളുടെ മടിയില്‍ തല വെച്ച് കിടന്നു ഒരുപാടു കരഞ്ഞു….. “എന്തിനാ… എന്റെ അച്ഛനെ നിന്റെ അമ്മാവന്‍ കൊന്നത്…. എന്തു തെറ്റ് ആണ് എന്റെ അച്ഛന്‍ നിന്റെ അമ്മാവനോട് ചെയ്തത്….”
“ജീവന് തുല്യം സ്നേഹിച്ച തന്റെ അനിയത്തി കുട്ടിയെ പച്ചക്ക് കൊ- ന്നു… അതാ വിച്ചേട്ടന്റെ അച്ഛന്‍ എന്റെ അമ്മാവനോട് ചെയ്ത തെറ്റ്…. ” “” what… എന്ത്… എന്താ പറഞ്ഞെ…. അച്ഛൻ…… “” “” അതേ…. കൊ- ന്നു കളഞ്ഞു എന്റെ അച്ഛനെയും അമ്മയെയും ചേട്ടനേയും “” “” നോ…. “” അവന്‍ തലയില്‍ കൈ വെച്ച് അല- റി…. “” സത്യം വിശ്വസിച്ചേ പറ്റൂ…. എല്ലാം ഞാന്‍ പറയാം.. അന്ന് എന്താ സംഭവിച്ചത് എന്ന് …. “” അവളുടെ മുന്നില്‍ അന്നത്തെ ആ രാത്രി ഒരു ചിത്രം പോലെ വന്നു നിന്നു… എല്ലാം അവനോടു അവൾ തുറന്നു പറഞ്ഞു…. എല്ലാം കേട്ട അവന്‍ വാവിട്ട് കരഞ്ഞു…. “” എന്റെ അച്ഛൻ… എന്റെ അച്ഛന്‍…. “” എന്നവൻ പറഞ്ഞു കൊണ്ടേയിരുന്നു…. ഒന്നും പറയാൻ ആകാതെ അവന്റെ അരികില്‍ അവളും…. “” എന്റെ അച്ഛൻ ചെയ്ത തെറ്റിന് എങ്ങനെ ഞാൻ ക്ഷമ ചോദിക്കും എന്ന് എനിക്ക് അറിയില്ല…. പക്ഷേ ഒന്ന് പറയാം ഇനി എന്നും നീ എന്റെ കൂടെ ഉണ്ടാവും…. എന്റെ നല്ല പാതി ആയി…. കഴിഞ്ഞത് ഒക്കെ മറന്ന് ഒരു പുതിയ ജീവിതം നമുക്ക് തുടങ്ങാം…”
അവളുടെ കൈയിൽ പിടിച്ചു അവളുടെ വിരി നെറ്റിയില്‍ ഒരു ചും- ബനം നല്‍കി അവന്‍ അവളെ നെഞ്ചോട് ചേര്‍ത്തു….. അവർക്ക് സംഗ- മത്തിന് കൂട്ടായി ഒരു മധുര മഴ പെയ്തിറങ്ങി…. അവസാനിച്ചു….. ലൈക്ക് കമന്റ് ചെയ്യണേ…