രചന: Aadi
“അമ്മേ ഈ ചേച്ചിയ അമ്മയുടെ പുതിയ സാരി ന-ശിപ്പിചെ….” കല്യാണത്തിന് പോയി വന്ന അമ്മയോട് തന്ടെ അമ്മയോട് അനിയത്തി വീണ പറയുന്നത് കേട്ടു വരലക്ഷ്മി പേ-ടിയോടെ അമ്മയുടെ മുഖത്തേക്ക് നോക്കി….
‘അമ്മ ദേഷ്യത്തോടെ അവളെ അടുത്തേക്ക് വന്നു മുഖമ-ടക്കി ഒന്ന് കൊടുത്തു…
“അസത്തെ…ഒരു ഉപകരവുമില്ല എന്നിട്ട് എന്ടെ പുതിയ സാരി അവൾ നശിപ്പിച്ചിരിക്കുന്നു….”
അതും പറഞ്ഞു അവരവളെ മുന്നിൽ നിന്ന് തള്ളി മാറ്റി കൊണ്ട് അകത്തേക്ക് പോയി…. വീണ അവളെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് തന്ടെ മുറിയിലേക്കും പോയി…വരലക്ഷ്മി അടി കിട്ടിയിടത്തു കൈ വച്ചു നിറഞ്ഞ കണ്ണാലെ നിലത്തു കിടക്കുന്ന സാരിയിലേക്ക് നോക്കി…. ഇതാണ് വരലക്ഷ്മി എന്ന വിച്ചു…നേരത്തെ ഇവിടുന്ന് കയറി പോയത് അവളെ സ്വന്തം അമ്മയൊന്നുമല്ല….രാഘവനും ഭാര്യ രുക്മിണിക്കും വഴിയോരത്ത് നിന്ന് അവളെ കിട്ടിയതാണ്….
അന്നവൾക്ക് വെറും 1 വയസെ ഉണ്ടായിരുന്നുള്ളു…..രാഘവനും രുക്മിണിക്കും മക്കൾ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ വിച്ചുവിനോട് നല്ല സ്നേഹമായിരുന്നു… അന്നൊക്കെ അവൾക്ക് ഈ വീട് സ്വർഗ്ഗ തുല്യമായിരുന്നു… പക്ഷെ അവളെ സന്തോഷങ്ങൾക് അതികം ആയുസുണ്ടായിരുന്നില്ല…. വിച്ചുവിന് 5 വയസായപ്പോൾ രുക്മിണി ഗർ- ഭിണിയായി….അന്ന് തൊട്ട് രാഘവനും രുക്മിണിയും വിച്ചുവിനോട് അകൽച്ച കാണിച്ചു തുടങ്ങി… വീണയെ പ്രസ-വിച്ചതോട് കൂടി അവളെ അവർ പാടെ അവഗണിച്ചു…
അന്ന് തൊട്ട് ആ കുഞ്ഞു ഹൃദയം തേ-ങ്ങി തുടങ്ങി….ഒറ്റയ്ക്ക് ഒരു മുറിയിൽ അവളെ കിടത്തുമ്പോൾ പേടിയോടെ അവൾ കാൽ മുട്ടിൽ മുഖം വച്ചു തേങ്ങി കരഞ്ഞു കൊണ്ടിരുന്നു… ഒരിക്കെ പുറത്തു നല്ല ഇടി വെട്ടിയപ്പോൾ ആ കുഞ് പേടിയോടെ മുറിയിൽ നിന്നിറങ്ങി തൊട്ടപ്പുറത്തുള്ള രുക്മിണിയുടെയും രാഗവന്ടെയും മുറിയുടെ ഡോറിൽ പോയി തട്ടി…
ഉറക്കം കളഞ്ഞ ഈ-ർഷ്യയോടെ രുക്മിണി പോയി ഡോർ തുറന്നു….വീണ അതേ സമയം തന്നെ ഉറക്കത്തിൽ നിന്ന് ഉണർന്നു കരയാനും തുടങ്ങിയിരുന്നു…. രുക്മിണി പോയി ഡോർ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന വിച്ചുവിനെ അവർ ദേഷ്യത്തോടെ നോക്കി….
“എന്താടി മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലെ….” “അമ്മേ…എനിക്ക് അവിടെ പേടിയാ അമ്മേ…ഇ-ടി വെട്ടുന്നുണ്ട്…ഇ-ടിയെനിക്ക് പേ ടിയാണെന്നു അമ്മക്കറിയില്ലേ…ഇന്ന് ഞാൻ അമ്മയുടേയും അച്ഛന്ടെയും അടുത്തു കിടന്നോട്ടെ…” ആ കുഞ്ഞു വിച്ചു തേങ്ങി കൊണ്ട് ചോദിച്ചു…
“മര്യാദക്ക് പൊക്കോണം…ഇടി വന്നു നിന്നെ തിന്നതോന്നുമില്ല….അവൾക് പേ ടിയാണ് പോലും…നി കാരണം വീണ മോൾ കരയുന്നത് നോക്കിക്കേ…പൊക്കോ ഇവിടുന്ന്….”
അവർ ഡോർ കൊട്ടിയടച്ചു… ആ കുഞ്ഞു ഹൃദയം ഭ-യം കൊണ്ടും സങ്കടം കൊണ്ടും തേങ്ങി… തിരിച്ചു പേടിയോടെ മുറിയിലേക്ക് പോയി ഉറങ്ങാതെ നേരം വെളുപ്പിച്ചു…
പിന്നീടുള്ള നാളുകളിലും വിച്ചു സന്തോഷം എന്താണെന്ന് അറിഞ്ഞിരുന്നില്ല…
വീണയെ അവർ കൊഞ്ചിക്കുന്നത് അവൾ കൊതിയോടെ നോക്കി നിൽക്കുമായിരുന്നു…. വളർന്നു വന്ന വീണക്കും വിച്ചുവിനെ കാണുന്നത് വെറുപ്പായിരുന്നു… അവൾ ഓരോ നുണകൾ കരഞ്ഞു കൊണ്ട് അമ്മയോട് പോയി പറഞ്ഞു അവരെ കൊണ്ട് വിച്ചുവിനെ ദ്രോ-ഹിപ്പിക്കുമായിരുന്നു….
ഇന്നും അത് തന്നെയാണ് ഉണ്ടായത്….വിച്ചുവിന് അടികിട്ടാൻ വേണ്ടി മനപ്പൂർവം വീണ ആ സാരി ന-ശിപ്പിച്ചു വിച്ചുവിന്ടെ മേൽ പഴിചാരിയതായിരുന്നു….. എന്തോ ഭാഗ്യത്തിന് അവർ വിച്ചുവിന്ടെ പഠിപ്പ് നിറുതിയില്ലായിരുന്നു…. അത് തന്നെ അവൾക് വലിയ ആശ്വാസമായിരുന്നു….കോളേജിൽ പോകുമ്പോൾ മാത്രമാണ് അവളൊന്നു പുഞ്ചിരിക്കുന്നത് തന്നെ… വിച്ചു ആ സാരി എടുത്തു ഒതുക്കി വച്ചു അടുക്കളയിൽ പോയി ബാക്കി പണികൾ തുടങ്ങി……
“കഴിഞ്ഞില്ലെടി…ആ പശുക്കളെ കൊണ്ട് വന്നു തൊഴുത്തിൽ കേട്ട്…” രുക്മിണി വന്നു അവളോട് പറഞ്ഞതും അവർക്ക് നേരെ തലയാട്ടി കൊണ്ട് തൊടിയിലുള്ള പശുക്കളെ കെട്ടഴിച്ചു കൊണ്ടു വന്നു തൊഴുത്തിൽ കെട്ടി അവർക്ക് കഴിക്കാനുള്ള പുല്ലും ഇട്ടു കൊടുത്തു അവൾ ഒന്ന് കുളിച്ചു സന്ധ്യ ദീപം തെളിയിച്ചു….
മുറിയിൽ വന്നു തന്ടെ ബുക്കുകൾ എടുത്തു അവൾ പഠിക്കാൻ തുടങ്ങി…
“ഹോ അവളെ ഒരു പഠിപ്പ്…വീണ മോൾക് ചിക്കൻ കറി വേണമെന്ന്…വേഗം അത് പോയി ഉണ്ടാക്കേടി…എന്നിട്ട് മതി നിന്ടെ പഠിപ്പ് ഒക്കെ….” രുക്മിണി അവളെ മുറിയിൽ വന്നു ഈ-ർഷ്യയോടെ പറഞ്ഞു…
വിച്ചു നിറഞ്ഞ കണ്ണാലെ അവരെ ഒന്ന് നോക്കി കൊണ്ട് അടുക്കളയിലേക്ക് നടന്നു… ചിക്കേനെടുത്തു കഴുകി വൃത്തിയാക്കി അവൾ കറി വച്ചു…. എല്ലാം കഴിഞ്ഞപ്പോഴേക്ക് ഭക്ഷണം കഴിക്കാനുള്ള സമയമായിരുന്നു…
എല്ലാവർക്കുമുള്ള ഭക്ഷണം വിളമ്പി കൊടുത്തു അവൾ അടുക്കളയിലേക്ക് വന്നു…. അവിടെ നിന്നു അവൾ തന്ടെ സങ്കടങ്ങൾ സ്വയം പറഞ്ഞു കരഞ്ഞു….
“എടി….ഇതൊക്കെ വന്നു എടുത്തു വേക്ക്…ശവം ഒന്നും ശേരിക്ക് ചെയ്യില്ല…” ഭക്ഷണം കഴിക്കൽ കഴിഞ്ഞ രുക്മിണി അലറി….വിച്ചു വേഗം കണ്ണ് തുടച്ചു അവർ കഴിച്ചു കഴിഞ്ഞ പാത്രമെടുത്തു കൊണ്ടു വന്നു…എന്നിട്ട് ബാക്കിയുള്ള ഭക്ഷണം അവളും കഴിച്ച ശേഷം എല്ലാം വർത്തിയാക്കി മുറിയിലേക്ക് വന്നു… അവൾക് നടു നന്നായി വേ-ദനിക്കുന്നുണ്ടായിരുന്നു….എങ്കിലും അവൾ ബുക് എടുത്തു നേരത്തെ പഠിക്കാൻ വച്ചതിരുന്നു പഠിച്ചു…. ***************
അതിരാവിലെ തന്നെ വിച്ചു എഴുന്നേറ്റു കുളിച്ചു പശുക്കളെ കറന്നു…. കിട്ടിയ പാൽ എല്ലാം ഓരോ വീട്ടിലേക്കും എത്തിക്കാൻ വേണ്ടി അവൾ പോയി….വഴിയിൽ വച്ചു കണ്ട രണ്ടു സ്ത്രീകളോട് അവൾ പുഞ്ചിരിയോടെ സംസാരിച്ചു കൊണ്ട് നടന്നു നീങ്ങി…
“പാവം ആ പെണ്ണ്…ആ രുക്മിണിയും രാഖവാനുമൊക്കെ അതിനെ ദ്രോഹിക്കുവ…അവർക്ക് ഒരു മോനുണ്ടല്ലോ വീണ…അഹങ്കാരത്തിന് കയ്യും കാലും വച്ച സാദനം…അതിനെ കൊണ്ടൊന്നും അവർക്ക് ഒരു ഗുണവുമുണ്ടാവില്ല…അപ്പോഴും അവർക്ക് ഗുണമുള്ളത് ആ പോയ പാവം പെണ്ണിനെ കൊണ്ടാവും….” വിച്ചു നടന്നു പോകുന്നതും നോക്കി അതിലൊരു സ്ത്രീ പറഞ്ഞു…
“ശരിയാ…എനിക്കൊരു മകൻ ഉണ്ടായിരുന്നേൽ വിച്ചു മോളെ ഞാൻ അവനെ കൊണ്ട് കെട്ടിക്കുമായിരുന്നു…” അവർ അവളെ കുറിച്ചു ഓരോന്നു പറഞ്ഞു കൊണ്ട് പോയി…
വിച്ചു പാൽ എല്ലാം ഏല്പിച്ചു തിരിച്ചു വീട്ടിലേക്ക് വരും വഴിയാണ് അവളെയും കത്തെന്ന പോലെ വഴിയിൽ നിൽക്കുന്ന അരുണിനെ കണ്ടത്….വിച്ചു തല താഴ്ത്തി കൊണ്ട് അവന്ടെ മുന്നിലൂടെ കടന്നു പോയി… “ഹേയ്…ലക്ഷ്മി…ഒന്ന് നിൽകേടോ…എന്താ താൻ എന്നെ ഒന്ന് മൈൻഡ് ചെയ്യാതെ…”
അവളെ ഒപ്പം നടന്നു കൊണ്ട് അവൻ ചോദിച്ചു…
വിച്ചു തല ഉയർത്തിയില്ല… “തനിക്കെന്താ മൗന വൃതമാണോ… നിയ തള്ളയുടെ ആട്ടും തുപ്പും കേട്ടു എന്തിനാ അവിടെ നിൽകുന്നേ…പൊന്നുടെ നിനക്ക് എന്ടെ കൂടെ…ഒരു വാക്ക് പറഞ്ഞ ആ നിമിഷം ഞാൻ താലി കെട്ടും…” അരുൺ അവളെ മുന്നിൽ കയറി നിന്നുകൊണ്ട് പറഞ്ഞു…വിച്ചു ഒന്നും പറയാതെ അവനെ മറി കടന്നു പോയി…അവൾ പോകുന്നതും നോക്കി അവൻ വേദനയോടെ നിന്നു…വിച്ചുവിന്ടെ കണ്ണുകളും നിറഞ്ഞിരുന്നു…
ഇഷ്ടമാണ് ഏട്ട….പക്ഷെ അമ്മയെയും അച്ഛനെയും വ-ഞ്ചിക്കാൻ എന്നെ കൊണ്ട് കഴിയില്ല…. മൗനമായി മനസിലെന്ന പോലെ അരുണിനോട് പറഞ്ഞു അവൾ വേഗത്തിൽ വീട്ടിലേക്ക് കയറി അടുക്കള പണികളിൽ മുഴുകി…എല്ലാം റെഡി ആക്കി അവൾ കോളേജിൽ പോകാൻ വേണ്ടി റെഡി ആയി…വീണ ആദ്യം തന്നെ സ്കൂളിൽ പോയിരുന്നു…. “ഹോ കെ-ട്ടിലമ്മ കോളേജിൽ പോകുവായിരിക്കും…നിയൊക്കെ പഠിക്കാൻ തന്നെ ആണോ പോകുന്നത്…അതോ വല്ലവന്ടെയും കൂടെ കറങ്ങാനോ…” രാഘവൻ അവളെ കണ്ടു ചോദിച്ചു…
“അങ്ങനെ വള്ളവന്ടെയുംകൂടെ കറങ്ങി എന്നറിഞ്ഞാൽ അന്ന് ഈ വീട്ടിലെ അവളെ അവസാന ദിവസമാകും…” രുക്മിണി അങ്ങോട്ട് വന്നു കൊണ്ട് പറഞ്ഞു….വിച്ചു ഇരുവരെയും നിറഞ്ഞ കണ്ണാലെ നോക്കി കൊണ്ട് കോളേജിലേക്ക് നടന്നു…വഴിയിൽ വച്ചു അവളെ കൂട്ടുകാരി സൽമയും കൂടി… “എന്ടെ വിച്ചു…അനക്ക് എന്ടെ പോരേൽ വന്നു നിന്നൂടെ…” സൽമ, “വേണ്ട…അവിടെ എനിക്ക് ഒരു കുഴപ്പവുമില്ല…”
“ഒ…അത് ഈ നാട്ടുകാർക്ക് മുയ്വനും അറിയ… അവിടെ അനക്ക് എന്താ എന്നൊക്കെ…”
വിച്ചു അതിനൊന്നു പുഞ്ചിരിച്ചു കൊടുത്തു…സൽമയുടെ അടുത്തു എത്തുമ്പോൾ മാത്രമാണ് അവളൊന്നു പുഞ്ചിരിക്കുന്നത്….കുറെ പ്രാവിശ്യം സൽമയും വീട്ടുകാരും അവളെ വീട്ടിൽ വന്നു നില്കുവാണ് പറഞ്ഞെങ്കിലും വിച്ചു അതെല്ലാം നിരസിച്ചിരുന്നു… കോളേജിൽ എത്തി വിച്ചു ക്ലാസുകൾ എല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു…
കോളേജ് വിട്ടതും സൽമയെയും വലിച്ച് കൊണ്ട് അവൾ പെട്ടന്ന് തന്നെ വീട്ടിലേക്ക് പൊന്ന്…
വീട്ടിലെത്തി ഫ്രഷ് ആവാൻ പോലും നിൽക്കാതെ അവൾ ഓരോ പണികളും ചെയ്തു കൊണ്ടിരുന്നു….എല്ലാം കഴിഞ്ഞതും അവൾ ഡ്രെസുമെടുത്തു കുളിക്കാൻ വേണ്ടി കയറി….
കുളിച്ചു ഇറങ്ങിയ അവളെ മുന്നിലേക്ക് സുമേഷ് വന്നതും അവളൊന്നു ഞെ-ട്ടി…
രുക്മിണിയുടെ സഹോദരിയുടെ മകനാണ് സുമേഷ്…എല്ല തല്ല് കൊള്ളിത്തരവും അവന്ടെ കയ്യിലുണ്ട്…വിച്ചുവിനെ അവനൊരു നോട്ടമുണ്ട്…അത് ആ വീട്ടുകാർക്ക് മുഴുവൻ അറിയാമെങ്കിലും അവരാതെല്ലാം കണ്ടില്ലെന്നു നടിക്കും… വിച്ചു പേടിയോടെ പുറകിലേക്ക് കാലടികൾ വെച്ചു…
“എന്താ വിച്ചു മോളെ നിയിങ്ങനെ എന്നെ നോക്കുന്നെ…എന്ടെ കണ്ട്രോൾ പോവും കേട്ടോ…” ഇതും പറഞ്ഞു അവനവളെ പിടിക്കാൻ ആ-ഞ്ഞതും വിച്ചു അ-ലറി വിളിച്ചു….
“എന്താടി നി കിടന്നു അലറുന്നെ…”
അങ്ങോട്ടേക്ക് വന്ന രുക്മിണി ചോദിച്ചു…
“അമ്മേ…ഇയാൾ…ഇയാളെന്നെ ഉഭദ്രാവിക്കാൻ നോക്കി….” വിച്ചു പേടിയോടെ സുമേഷിനെ നോക്കി കൊണ്ട് പറഞ്ഞു…
“വെറുതെ പറയ ഇളെമേ….അവൾ വന്നു എന്ടെ കയ്യിൽ പിടിച്ചു…അപ്പോ ഞാനും തിരിച്ചു പിടിച്ചപ്പോൾ അവൾ അല-റിയത…”
സുമേഷ് പറഞ്ഞതു കേട്ടു വിച്ചു ഞെട്ടലോടെ അവനെ നോക്കി….രുക്മിണി ദേഷ്യത്തിൽ അവളെ കൈ പിടിച്ചു വലിച്ചു… “ചെക്കന്മാരെ വശീകരിച്ചു അവരൊന്നു തൊട്ടപ്പോൾ നി കിടന്നു അല-റുന്നോ അസത്തെ…നിന്നെ ഇന്ന് ഞാൻ…”
എന്നു പറഞ്ഞു അവളെ അടിച്ചു കൊണ്ടിരുന്നു….വീണയും സുമേശും അതെല്ലാം ഒരു പുച്ഛത്തോടെ നോക്കി നിന്നു…. ***********
ദിവസങ്ങൾ കടന്നു പോയി…
ഒരിക്കൽ അമ്മയും അച്ഛനും ഇല്ലാത്ത സമയത്തു സ്കൂളിൽ നിന്ന് വീണ ഒരു പയ്യന്റെ കൂടെ വീട്ടിലേക്ക് വന്നു ആ പയ്യന് അമ്മയുടെ സ്വർണം എടുത്തു കൊടുക്കുന്നത് കണ്ട വിച്ചു എതിർത്തു…..വീണ അവളെ തള്ളി മാറ്റി അവനെ വേഗം അവിടെ നിന്ന് പറഞ്ഞു വിട്ടു… വിച്ചു ഒന്നും പറയാതെ അവിടെ നിന്നു…പുറത്തു പോയി തിരികെ വന്ന ‘അമ്മ അലമാരയിൽ ആഭരങ്ങൾ കാണാത്തത് കണ്ടു എല്ലായിടത്തും അന്വേഷിക്കാൻ തുടങ്ങി… വിച്ചു പോയി സത്യങ്ങൾ പറഞ്ഞെങ്കിലും വീ-ണ അതിഞ്ഞു മുൻപ് വിച്ചു ഒരു പയ്യനെ വിളിച്ചു വരുത്തി അവൻക്ക് കൊടുത്തു എന്നു പറഞ്ഞു കുറ്റം വിച്ചുവിന് മേൽ ആരോപിച്ചു…..ദേഷ്യം കൊണ്ട് അവർ വിച്ചുവിനെ കുറെ അടിച്ചു…
“ഈ നിമിഷം ഇറങ്ങീക്കോണം നിയീ വീട്ടിൽ നിന്ന്…” അവർ വിച്ചുവിനെ വീടിന്ടെ പുറത്തേക്ക് ഉന്തി…അതേ സമയം തന്നെ അവിടേക്ക് വന്ന അരുൺ വിച്ചുവിനെ താങ്ങി നിറുത്തി…വിച്ചു നിറഞ്ഞ കണ്ണാലെ അവനെ നോക്കി…അരുണവളെ ചേർത്തു നിറുത്തി കൊണ്ട് പറഞ്ഞു…
“കൊണ്ട് പോകുവാ ഞാനിവളെ….ഇനി നിങ്ങൾക്കിടയിൽ ഒരു ശല്യമായി ഇവൾ വരില്ല….” അവളെയും കൊണ്ട് അരുൺ തന്ടെ വീട്ടിലേക്ക് ചെന്നു…അരുണിന്റെ അമ്മയും അച്ഛനും സന്തോഷത്തോടെ അവളെ വരവേറ്റു….അന്നവൾ വയർ നിറയെ ഒരമ്മയുടെ സ്നേഹത്തോടെ ഭക്ഷണം കഴിച്ചു…
പിറ്റേന്ന് തന്നെ അരുൺ വിച്ചുവിന്ടെ ക-ഴുത്തിൽ താലി ചാർത്തി…പിന്നീട് അങ്ങോട്ട് വിച്ചു ആ വീട്ടിൽ നല്ലൊരു മരുമകളും അരുണിന് നല്ലൊരു ഭാര്യയും ആയിരുന്നു…. സന്തോഷങ്ങളുടെ നാളായിരുന്നു അവൾക്…അതിനിടയിൽ ഒരിക്കൽ പോലും അരുൺ അവളെ അമ്മയെയും അച്ഛന്ടെയും അടുത്തേക്ക് പോകാൻ സമ്മതിച്ചില്ല…അവൻക്ക് പേടിയായിരുന്നു അവരവളെ ദ്രോ-ഹിക്കോ എന്ന്…. അങ്ങനെയിരിക്കെ ഒരു ദിവസം വീണ ഒരു പയ്യന്റെ കൂടെ ഒളിച്ചോടി പോയി എന്ന വാർത്ത കേട്ടു വിച്ചു രുക്മിണിയുടെയും രാഗവന്ടെയും അടുത്തേക്ക് ചേന്നെങ്കിലും അവരവളെ ഒന്ന് നോക്കുക പോലും ചെയ്തില്ല….
പോലീസിൽ പരാതി കൊടുത്തു 7മ് നാൾ ഒരു റെയിൽ വെ പാ- ളത്തിൽ നിന്ന് പീ- ഡി- പ്പിച്ച നിലയിൽ വീണയുടെ ശ-രീരം കിട്ടി…അതോടെ നെഞ്ചു തക-ർന്നു രാഘവൻ മരണപ്പെട്ടു….മാ-നസിക നില തെറ്റിയ രുക്മിണിയെ അരുണും വിച്ചുവും കൂടെഒരു മെ- ന്റൽ ഹോസ്പിറ്റലിൽ ആക്കി…
പതിയെ എല്ലാം മാറി നോർമൽ ആയ രുക്മിണി ചെയ്തു പോയ തെറ്റുകൾ എല്ലാം ഏറ്റ്‌പറഞ്ഞു വിച്ചുവിനോട് മാപപേക്ഷിച്ചു….വിച്ചു അവരെ ചേർത്തു നിറുത്തി എന്ടെ ‘അമ്മ എന്നോട് മാപൊന്നും പറയേണ്ടെന്നു പറഞ്ഞു അവരെയും അരുണിന്റെ വീട്ടിലേക്ക് കൊണ്ടു വന്നു…
ഇത്രയും നല്ലൊരു മകളെ ദ്രോ-ഹിച്ചതിൽ രുക്മിണി ഓരോ ദിവസവും നീ-റി കൊണ്ടിരുന്നു…വിച്ചു അതെല്ലാം മാറ്റി അവരെ സന്തോഷവതി ആക്കി…..
ഇന്ന് ആ വീട്ടിലെ സന്തോഷം കണ്ടാൽ ആരും ഒന്ന് അസൂയപ്പെട്ടു പോകുമായിരുന്നു…ഇരു അമ്മമാരെയും അച്ഛന്ടെയും ഒക്കെ സ്നേഹമേറ്റു വിച്ചു സന്തോഷത്തോടെ ജീവിക്കുന്നു….അവളെ മനസിലാക്കി നല്ലൊരു ഭർത്താവായി എന്തിനും ഏതിനും അരുണും ഒപ്പമുണ്ട്….ഒരുപാട് കാലം സങ്കടത്തിൽ ആയിരുന്നുവെങ്കിലും ഇന്ന് മറ്റാരേക്കാളും സന്തോഷവതി താനാണെന്ന് വിച്ചുവിന് തോന്നി പോയി…. ശുഭം…… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…