എനിക്കാ ദിവസങ്ങളിൽ നിങ്ങളെ വല്ലാതെ മിസ്സ് ചെയ്തായിരുന്നു.

രചന: സജി തൈപ്പറമ്പ്

മൂന്ന് ദിവസത്തെ ഒഫിഷ്യൽ മീറ്റിംഗ് കഴിഞ്ഞ് , തിരിച്ച് നാട്ടിലേക്ക് പോകാനായി കിരൺ, ബാഗ് പായ്ക്ക് ചെയ്യുമ്പോഴാണ്, ചാരു പറഞ്ഞ കാര്യം, അയാൾക്കോർമ്മ വന്നത്.

ഏട്ടാ… ദുബായിൽ, മഞ്ഞ നിറത്തിലുള്ള നല്ല പഴുത്ത ഈന്തപ്പഴം കിട്ടും ,കഴിഞ്ഞ പ്രാവശ്യം പ്രിയയുടെ ഹസ്ബൻ്റ് വന്നപ്പോൾ കുറച്ച് കൊണ്ട് തന്നിരുന്നു, എന്തോരു ടേസ്റ്റാണെന്നോ ?ഏട്ടൻ തിരിച്ച് പോരുമ്പോൾ, അത് കുറച്ച് വാങ്ങിക്കോണ്ട് വരണം കേട്ടോ? എനിക്കത് കഴിക്കാൻ വല്ലാത്ത കൊതി തോന്നുന്നു.

ഓഹ് ഇനി ഈന്തപ്പഴം വാങ്ങിക്കാൻ മാർക്കറ്റ് വരെ പോകണ്ടേ? അവൾക്ക് വേറെ ജോലിയില്ല, ഓരോരോ കൊതികളുമായി ഇറങ്ങിക്കോളും.

അയാൾ തൻ്റെ ഭാര്യയുടെ ആഗ്രഹത്തെ നിഷ്- കരുണം തള്ളിക്കളഞ്ഞു കൊണ്ട് എയർപോർട്ടിലേക്ക് യാത്രയായി.

പിറ്റേന്ന് ഉച്ചയോടെ വീട്ടിലെത്തിയ കിരണിനെ സന്തോഷത്തോടെയാണ് ചാരുലത സ്വീകരിച്ചത്.

ഏട്ടൻ ഫ്രഷായിട്ട് വേഗം വാ, ഞാൻ ഊണെടുത്ത് വയ്ക്കാം

കു- ളി കഴിഞ്ഞെത്തിയ കിരൺ തീൻമേശയിൽ നിരത്തി വച്ചിരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ കണ്ട് അന്തം വിട്ടു.

തനിക്ക് ഏറെ ഇഷ്ടപ്പെട്ട മാമ്പഴപ്പുളിശ്ശേരി മുതൽ, ബീഫ് ഉലർത്തിയതും ,ചിക്കൻ ചില്ലിയും, കൂടാതെ പച്ച വാഴയ്ക്ക ഇട്ട് വച്ച ഉണക്കമീൻ കറിയും ടേബിളിൻ്റെ മുകളിലുണ്ട്

ഇതെന്താ ചാരൂ.. ഒരു ഹോട്ടലിൽ ഉണ്ടാക്കുന്ന കറികളെല്ലാമുണ്ടല്ലോ ഇതൊക്കെ നീ തനിച്ചുണ്ടാക്കിയതാണെന്ന് എനിക്ക് തോന്നുന്നില്ല ,ഇതെവിടുന്ന് വാങ്ങിയതാ

എൻ്റെ എട്ടാ… ഇത് ഞാൻ വെളുപ്പിന് നാല് മണിക്കെഴുന്നേറ്റ് ചെയ്യാൻ തുടങ്ങിയതാ, പത്ത് മണിയായപ്പോൾ എല്ലാം റെഡിയായി , എനിക്കറിയാം രണ്ട് മൂന്ന് ദിവസമായി നിങ്ങള് വായ്ക്ക് രുചിയുള്ള ഒന്നും കഴിച്ചിട്ടില്ലെന്ന്, അത് കൊണ്ടാണ് നിങ്ങൾക്കിഷ്ടമുള്ളതെല്ലാം ഞാൻ റെഡിയാക്കി വച്ചത് ,വയറ് നിറച്ച് വാരി കഴിക്ക് ചേട്ടാ …

അവൾ സ്നേഹത്തോടെ അയാൾക്കരികിൽ നിന്ന് വിളമ്പി കൊടുത്തു

ഇതെന്താ നിൻ്റെ കയ്യിലൊക്കെ ഈ പാട് ?

ഓഹ് അതോ? അത് പാചകം ചെയ്യുന്ന കൂട്ടത്തിൽ എണ്ണതെറിച്ച് വീണതാ ,

ചാരു .. നീ കുടിക്കാൻ കുറച്ച് തണുത്ത വെള്ളമിങ്ങെടുക്ക്

ഇപ്പ തരാം ചേട്ടാ …

വെള്ളമെടുക്കാനായി അടുക്കളയിലേക്ക് പോയപ്പോഴാണ്, അവളുടെ നടപ്പിൽ എന്തോ പന്തികേടുണ്ടെന്ന് അയാൾക്ക് മനസ്സിലായത്

നീയെന്താ ചാരൂ…ഇങ്ങനെ ഞൊണ്ടി നടക്കുന്നത്?

അത് ഏട്ടാ… ഞാൻ രാവിലെ മാമ്പഴം കൈയ്യെത്തി പറിക്കുന്നതിനിടയിൽ കയ്യാലപ്പുറത്ത് നിന്ന് വീണ് കാലൊന്നിടറി, ചെറുതായിട്ട് നീര് വച്ചു, സാരമില്ല ,ഞാൻ ബാൻഡേജ് ചുറ്റിയിട്ടുണ്ട്

എന്തിനാ ചാരു .. നീയിത്രയൊക്കെ കിടന്ന് ബുദ്ധിമുട്ടിയത് ,ഞാൻ വെറും മൂന്ന് ദിവസമല്ലേ ആയുള്ളു ഇവിടുന്ന് പോയിട്ട് ,നിൻ്റെയീ ഒരുക്കങ്ങളൊക്കെ കണ്ടാൽ ഞാൻ അഞ്ചാറ് വർഷങ്ങൾകൂടിയിട്ടാണ് നാട്ടിലേക്ക് വരുന്നതെന്ന് തോന്നുമല്ലോ?

അത് സത്യമാണേട്ടാ … നിങ്ങൾ എൻ്റെയടുത്ത് നിന്ന് വളരെ കുറച്ച് ദിവസം മാത്രമേ മാറി നിന്നുള്ളു എങ്കിലും എനിക്കാ ദിവസങ്ങളിൽ നിങ്ങളെ വല്ലാതെ മിസ്സ് ചെയ്തായിരുന്നു ,
ഏട്ടനറിയാമോ? നിങ്ങളിവിടുന്ന് പോയതിന് ശേഷം, ഞാൻ വയറ് നിറച്ച് ആഹാരം കഴിച്ചിട്ടില്ല,
ഓരോ പ്രാവശ്യവും തീൻമേശയ്ക്കരികി- ലിരിക്കുമ്പോൾ, എൻ്റെ ഭർത്താവ് എന്തെങ്കിലും കഴിച്ചിട്ടുണ്ടാവുമോ ?വായ്ക്ക് രുചിയുള്ള ആഹാരമൊന്നും കിട്ടാത്തത് കൊണ്ട്, നിങ്ങള് വിശന്നിരിക്കുകയാവും എന്ന് ചിന്തിക്കുമ്പോൾ ,എനിക്കും ഒന്നും കഴിക്കാൻ തോന്നില്ല ,അത് കൊണ്ടാണ് നിങ്ങൾ തിരിച്ചെത്തുമ്പോൾ സംതൃപ്തിയോടെ കഴിക്കാനായി കുറച്ച് ബുദ്ധിമുട്ട് സഹിച്ചിട്ടാണെങ്കിലും ഇഷ്ടമുള്ളതെല്ലാം ഒരുക്കി വച്ച് ഞാൻ കാത്തിരുന്നത്

അത് കേട്ട് കിരണിന് കുറ്റബോധം തോന്നി

അവൾ തൻ്റെ കാര്യത്തിൽ എത്രമാത്രം ശ്രദ്ധാലുവാണ് തനിക്ക് രുചികരമായ ആഹാരം നല്കാനായി, എത്ര കഷ്ടപ്പാടാണവൾ സഹിച്ചത്, എന്നിട്ട്, അവൾ ഏറെ ആഗ്രഹത്തോടെ തന്നോട് പറഞ്ഞ് വിട്ട, ഈന്തപ്പഴം വാങ്ങിക്കൊണ്ട് വരാനുള്ള മനസ്സ്, തനിക്കുണ്ടായില്ലല്ലോ ?

ചാരൂ… നീയെന്നോട് ക്ഷമിക്ക്, നീ പറഞ്ഞ ഈന്തപ്പഴം ഞാൻ വാങ്ങിയിട്ടില്ല

അയാൾ കുറ്റബോധത്തോടെ പറഞ്ഞു.

ഓഹ് അത് സാരമില്ല ഏട്ടാ … ഇനിയും ഏട്ടൻ ദുബായ്ക്ക് പോകുമല്ലോ? അപ്പോൾ വാങ്ങിയാലും മതി.

ഇണയോടുള്ള സ്നേഹത്തിന് മുന്നിൽ ,തൻ്റെ ആഗ്രഹങ്ങളെ മാറ്റിവയ്ക്കാനും, എത്ര കാലം വേണമെങ്കിലും കാത്തിരിക്കാനും ഒരു സ്ത്രീക്ക് മാത്രമേ കഴിയു. ലൈക്ക് കമന്റ് ചെയ്യണേ…

രചന: സജി തൈപ്പറമ്പ്

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters