ആദ്യാനുരാഗം, തുടർക്കഥ ഭാഗം ഒന്ന് വായിക്കൂ…

രചന: മഞ്ഞ്‌ പെണ്ണ്

“വല്യമാമ എനിക്ക് ദേവൂനെ കെട്ടണം നാളെ തന്നെ…!!!”ആറ് വർഷത്തെ ജ- യിൽ വാസത്തിന് ശേഷം ഇന്ന് വീട്ടിലേക്ക് കയറിയതെ ഒള്ളു കാശി… ഫ്രഷ് ആയി ഭക്ഷണം കഴിക്കുമ്പോൾ ആണ് അവൻ ഇക്കാര്യം പറഞ്ഞത്…

മാധവന്റെ ചൊടിയിൽ ഒരു കുഞ്ഞ് ചിരി വിരിഞ്ഞു… കൂടെ ഒട്ടും താല്പര്യം ഇല്ലാതെ ഭക്ഷണത്തിന് മുന്നിൽ ഇരിക്കുന്ന ജലജ ഓരോന്ന് പിറുപിറുത്ത് കൊണ്ട് ഭക്ഷണം ബാക്കി വെച്ച് എഴുന്നേറ്റു… “ഞാൻ നോക്കിക്കോളാം മോനേ… നീ കഴിക്ക്…!” കുറച്ച് കൂടി മാമ്പഴ പുളിശ്ശേരി അവന്റെ പാത്രത്തിലേക്ക് സ്നേഹത്തോടെ ഇട്ട് കൊടുത്ത് കൊണ്ട് അയാൾ അവനെ വാത്സല്യത്തോടെ തലയിൽ തലോടി… *************

“നിങ്ങൾക്ക് ഭ്രാന്ത് ഉണ്ടോ മനുഷ്യാ ആ ചെക്കന്റെ വാക്കും കേട്ട് നടക്കാൻ… നിങ്ങളെയും കൊല്ലും എന്നുള്ള പേടി കൊണ്ടാണോ പറയുന്നത് എല്ലാം കേട്ട് അവന്റെ പിറകെ നായയെ പോലെ വാലാട്ടി നടക്കുന്നത്… ഇനി ആ ഭ്രാ- ന്തി പെണ്ണിനെ കൂടി ഞാൻ നോക്കേണ്ടി വരും…” ദേഷ്യത്തിൽ അവർ കിടക്കയിൽ കയ്യുകൾ അ- മർത്തി…

“അല്പം എങ്കിലും മനുഷ്യത്വം ഉണ്ടോ ജലജേ നിനക്ക്… ഒന്നുമില്ലെങ്കിലും കടം കൊണ്ട് കിടപ്പറ വരെ നഷ്ട്ടപ്പെട്ട നമുക്ക് താമസിക്കാൻ ഒരു വീട് തന്നത് കാശി മോനല്ലേ..?? ഇക്കണ്ട സ്വത്തും പണവും ഒന്നും അവന് അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല എല്ലാം ഇത്രയും കാലം നമ്മുടെ കയ്യിൽ ആയിരുന്നു… ആവശ്യത്തിൽ അധികം നമ്മൾ ചെലവഴിച്ചിട്ടും ഉണ്ട്… ഈ സമയം വരെ അതിന്റെ കണക്ക് ചോദിച്ച് അവൻ വന്നോ…?? അനാഥൻ ആയ കാശിക്ക് അവന്റെ അമ്മയുടെ അനിയത്തി ആയ നീയല്ലേ ആകെ തുണ… സ്വന്തം അമ്മയെ പോലെ അല്ലേ അവൻ നിന്നെ കരുതുന്നത്… നാണം തോന്നുന്നില്ലേ നിനക്ക്… ഉണ്ട ചോറിന് നന്ദി കാണിക്കാത്തവൾ…!!!” തോളിലെ മുണ്ട് എടുത്ത് കൊണ്ട് അയാൾ ദേഷ്യത്തിൽ പറഞ്ഞ് പുറത്തേക്ക് ഇറങ്ങി… അവർ പോവുന്നതും നോക്കി ജലജ ഒട്ടും താല്പര്യം ഇല്ലാതെ മുഖം തിരിച്ചു… **********

പിറ്റേന്ന് തന്നെ കല്യാണം നടത്താൻ വേണ്ടതൊക്കെ മാധവൻ ഏർപ്പാട് ചെയ്തിരുന്നു… ഭഗവതിയെ സാക്ഷി നിർത്തി ഒരു മഞ്ഞ ചരട്…!! അടുത്തുള്ള സ്നേഹ വീട്ടിലെ അമ്മമാർക്ക് ഒരു നേരത്തെ അന്നം…!! അത്രയേ ഉണ്ടായിരുന്നുള്ളു ആഘോഷം… തലയിൽ ഭംഗിയോടെ പിൻ ചെയ്ത് വെച്ച മുല്ലപ്പൂവിൽ കൗതുകത്തോടെ തൊട്ട് കളിക്കുകയാണ്
ദേവിക ഇന്ന് തന്റെ കല്യാണം ആണെന്നോ,, ചുറ്റും എന്താ നടക്കുന്നത് എന്നോ അവൾ ചിന്തിക്കുന്നുണ്ടായിരുന്നില്ല… ചിന്തകൾക്ക് അപ്പുറം മനോഹരമായ അവൾ കെട്ടിപ്പടുത്ത ഒരു കൊച്ച് സ്വർഗത്തിൽ ആയിരുന്നു അവൾ…!!!

തന്റെ മുന്നിൽ കൊച്ച് കുഞ്ഞിനെ പോലെ കുറുമ്പ് കാട്ടി നിൽക്കുന്ന തന്റെ ദേവൂനെ കണ്ടതും കാശിയുടെ ഉള്ളിൽ പ്രണയം അലതല്ലി…വാത്സല്യത്തോടെ ആ കുഞ്ഞ് മുഖത്തിൽ മിഴികൾ പതിപ്പിച്ചു…. കഴുത്തിൽ താലി ചാർത്തുമ്പോൾ അവൾ കൗതുകത്തോടെ എല്ലാം നോക്കി നിന്നു.. കൊച്ച് കുഞ്ഞുങ്ങളെ പോലെ അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു… താലി കെട്ട് കഴിഞ്ഞ് വീട്ടിലേക്ക് യാത്രയാവുമ്പോൾ വീൽചെയറിൽ ഇരുന്ന് തന്നെ നന്ദിയോടെ നോക്കുന്ന ദേവൂന്റെ അച്ഛന്റെ മുഖം അവൻ അറപ്പോടെ അവഗണിച്ചു… കുറ്റബോധം കൊണ്ട് അയാളുടെ തല താണ് പോയിരുന്നു…!!! കാറിൽ കയറി വീട്ടിലേക്ക് യാത്ര തിരിക്കുമ്പോൾ എല്ലാം വഴിയിൽ ഉടനീളം ദേവു പുറത്തെ കാഴ്ച്ചയിൽ മുഴുകി ഇരിക്കുകയാണ്…ശബ്ദം കുറച്ച് എന്തക്കയോ പറയുന്നുമുണ്ട്… ചിരിയോടെ എല്ലാം നോക്കി കൊണ്ട് കാശി പതിയെ അവളുടെ കയ്യിൽ ഒന്ന് തൊട്ടു… കണ്ണുകൾ ഉയർത്തി അവൾ സംശയത്തോടെ അവനെ ഒന്ന് നോക്കി…

“ആരാ…!?” ചിലമ്പിച്ച ആ വാക്കുകൾ കേട്ടതും കാശിയുടെ ഹൃദയം അ- ലറി വിളിക്കാൻ തുടങ്ങി… തൊണ്ടയിൽ എന്തോ കുരുങ്ങി കിടക്കുന്നത് പോലെ തോന്നി…എങ്കിലും ഉള്ളിലെ സങ്കടം പുറമെ കാണിക്കാതെ അവളെ നോക്കി മനോഹരമായി ഒന്ന് ചിരിച്ചു… “ഞാനെ ദേവൂട്ടീടെ ചെക്കനാ… ഇനി ദേവൂട്ടിക്ക് കളിക്കാനും കഥ പറയാനും ഉറങ്ങാനും ഒക്കെ എന്റെ കൂടെയേ പറ്റു… അതിനാ ഇത്…!!”ക- ഴുത്തിലെ മഞ്ഞ ചരടിൽ തൊട്ട് കാണിച്ച് കൊണ്ട് കാശി പറഞ്ഞതും ദേവൂന്റെ കണ്ണുകൾ താലിയിൽ ചെന്ന് നിന്നു…

“ആണോ…!!??”ആകാംഷയോടെ അവൾ ചോദിച്ചതും പ്രണയം കൂടുതൽ മിഴിവോടെ പ്രകാശിക്കാൻ തുടങ്ങി…അതേ എന്ന് തലയാട്ടി കൊണ്ടവൻ അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ അമ- ർത്തി ഉ- മ്മ വെച്ചു…

“എനിക്ക് ഉണ്ടല്ലോ അച്ഛ എന്നും ഓരോ കഥ പറഞ്ഞാ ഉറക്കാറ്… എന്റെ കൂടെ കളിക്കാൻ അച്ഛ വരാറില്ല… അച്ഛക്ക് വയ്യാ പാവം… ഇനി എന്നും എന്റെ കൂടെ ഇയാൾ കളിക്കാൻ വരണേ… കഥയും പറഞ്ഞ് തരണം…”കൊഞ്ചി കൊണ്ട് അവൾ പറഞ്ഞതും ചിരിയോടെ അവൻ തലയാട്ടി സമ്മതിച്ചു… “ആട്ടെ എന്താ ഇയാളെ പേര്…?”വീണ്ടും അവൾ ചോദിച്ചതും കണ്ണുകൾ ച- തിക്കുമോ എന്നവൻ ഭയന്നു.. പൊട്ടി വന്ന കണ്ണുനീർ അടക്കി പിടിച്ച് കൊണ്ട് അവൻ ഉത്തരം പറഞ്ഞു..

“കാശി… ദേവൂന്റെ കാശി…” “അയ്യേ ഒട്ടും കൊള്ളില്ല ഈ പേര്.. ദേവൂന് ഈ പേര് ഇഷ്ട്ടായില്ല്യ നമുക്ക് പേര് മാറ്റിയാലോ…” ഉത്സാഹത്തോടെ അവനോടായി പറഞ്ഞ് കൊണ്ട് ആ പ്രാന്തി പെണ്ണ് അവളുടെ മഞ്ചാടി അധ- രത്തിൽ ചൂണ്ട് വിരൽ വെച്ച് ആലോചനയിൽ ഏർപ്പെട്ടു… ചിരിയോടെ കാശി അവളെ നോക്കി നിന്നു…

“ഹാ കിട്ടിപ്പോയി ഞാൻ പറയട്ടെ…!!”ചാടി തുള്ളി കൊണ്ട് ഒച്ചയിൽ അവൾ പറഞ്ഞതും കാർ ഓടിക്കുന്ന ഡ്രൈവർ ഒന്ന് ഞെട്ടിപ്പോയി…sudden ബ്രേക്ക്‌ ചവിട്ടി കൊണ്ട് അയാൾ തിരിഞ്ഞ് നോക്കിയതും കാശി ഒന്ന് കണ്ണ് ചിമ്മി കാണിച്ചു…

“എന്താ ന്റെ ദേവു നിക്ക് ഇട്ട പേര്..മ്മ്മ്…???”

“കണ്ണാപ്പിന്ന് വിളിച്ചാലോ…??” വാ പൊതിഞ്ഞ് പിടിച്ച് കൊണ്ടവൾ അടക്കി ചിരിച്ചു… കാശി അവളെ കണ്ണുരുട്ടി പേടിപ്പിച്ചു… “ഹും അത് മതി…… കണ്ണാപ്പീ….!!!”അവൾ നീട്ടി വിളിച്ചതും കാശിയും ചിരിച്ച് പോയി…തൊടിയിലെ അമ്മിണി പയ്യിനെ പറ്റിയും പാല് കുടിക്കാൻ വരുന്ന കള്ളി കുറിഞ്ഞിയെ പറ്റിയും ഇന്നലെ വീട്ടിൽ വിരിഞ്ഞ പൂവിനെ പറ്റി എല്ലാം ദേവു വാ തോരാതെ തന്റെ പുതിയ കൂട്ടുകാരനോട് പറഞ്ഞ് കൊണ്ടിരുന്നു…

വീട്ടിൽ എത്തിയതും കാറിൽ നിന്നും ദേവൂനെ ഇറക്കി കൊണ്ടവൻ മുറ്റത്തേക്ക് നടന്നു… ഉമ്മറപ്പടിയിൽ താല്പര്യം ഇല്ലാതെ ആർക്കോ വേണ്ടി നിലവിളക്കും പിടിച്ച് നിൽക്കുന്ന ജലജയെ കണ്ടതും കാശിയുടെ മുഖം ഒന്ന് മങ്ങി… വേഗം തന്നെ അല്പം ഗൗരവം മുഖത്ത് വരുത്തി അവൻ ദേവൂനെയും ചേർത്ത് പിടിച്ച് കയറി… “എന്താ കണ്ണാപ്പി ഇത്…”മുഖം ചെരിച്ച് കാശിയെ നോക്കി ദേവു ചോദിച്ചതും അവൻ അത് വാങ്ങെന്ന് ആംഗ്യം കാണിച്ചു… അനുസരണയോടെ അത് വാങ്ങി കൊണ്ടവൾ അടുത്തത് എന്ത് എന്ന പോൽ അവനെ നോക്കി…

“ഇനി വലത് കാൽ വെച്ച് കയറിക്കോ…”കാശി പറഞ്ഞതും സംശയത്തോടെ അവൾ രണ്ട് കാലിലേക്കും മാറി മാറി നോക്കി… “ഈ പൊ- ട്ടി…!!”സ്വയം നെറ്റിക്ക് അ- ടിച്ച് കൊണ്ട് ചിരിയോടെ കാശി അവളുടെ വലത് കാൽ എടുത്ത് മുന്നിൽ വെച്ചു… ദേവു അവനെ നോക്കി കുഞ്ഞുങ്ങളെ പോലെ ചിരിച്ച് കൊണ്ട് അകത്തേക്ക് കയറി…പിറകെ അവനും !!!ഇതെല്ലാം കണ്ട് അ- രിശം മൂത്ത് ജലജ ച- വിട്ടി തുള്ളി അകത്തേക്ക് കയറി… “കണ്ണാപ്പി… ഇതെന്താ…???” ബെഡ് ലാമ്പിൽ തൊട്ട് കാണിച്ച് കൊണ്ട് ദേവു ചോദിച്ചതും കാശി തലയിൽ കൈ വെച്ച് പോയി…

“ഒന്ന് വന്ന് കിടക്ക് ന്റെ കുട്ട്യേ നിക്ക് ഉറക്കം വരുന്നു… ഒന്ന് നേരെ ചൊവ്വേ ഉറങ്ങിയിട്ട് വർഷങ്ങൾ ആയി…”ദയനീയമായി അവൻ പറഞ്ഞതും ഓടി വന്ന് ദേവു അവന്റെ മടിയിൽ ഇരുന്നു…അവന്റെ ശ്വാസഗതി ഒന്ന് ഉയർന്ന് പൊങ്ങി… “അതെന്താ കണ്ണാപ്പി ഇത്രയും ദിവസം ഉറങ്ങാഞ്ഞെ ആരും കണ്ണാപ്പിക്ക് കഥ പറഞ്ഞ് തന്നില്ലേ..??”ചുണ്ടുകൾ പുറത്തേക്ക് ഉന്തി സങ്കടത്തോടെ തന്നോട് ചോദിക്കുന്ന ദേവൂനെ കണ്ടതും അവന്റെ ചുണ്ടിൽ ഒരു ചിരി മിന്നി… ചുണ്ടുകൾ പിളർത്തി അവളെ പോലെ തന്നെ ഇല്ലെന്ന് തലയാട്ടി കാണിച്ചു കാശി…!!!

“എന്നാൽ ഇനി തൊട്ട് കണ്ണാപ്പിക്ക് ദേവൂട്ടി പറഞ്ഞ് തരാലോ കഥ… നിക്ക് അച്ഛ കുറേ കഥകൾ പറഞ്ഞ് തന്നിട്ടുണ്ട്…”പറഞ്ഞ് തീർന്നതും അവളുടെ ചുണ്ടുകൾ അവന്റെ കവിളിൽ അമർത്തി വെച്ചു ദേവു… കാശിയുടെ കണ്ണുകൾ മിഴിഞ്ഞ് വന്നു.. കണ്ണുകൾ ചിമ്മാൻ പോലും മറന്നു കൊണ്ട് അവൻ തന്റെ പ്രണയത്തിൽ തന്നെ ലയിച്ചിരുന്നു…അവൾ പറയുന്നതോ ചിരിക്കുന്നതോ ഒന്നും തന്നെ കാശി കേൾക്കുന്നുണ്ടായിരുന്നില്ല… ശ്രദ്ധ മുഴുവൻ കണ്മഷി കൊണ്ട് വേലി തീർത്ത പളുങ്ക് പോലെ തിളങ്ങി നിൽക്കുന്ന കണ്ണുകളിൽ ആയിരുന്നു…കുറേ നേരത്തെ സംസാരത്തിന് ശേഷം അവൾ ഉറക്കം പിടിച്ചിരുന്നു… തന്റെ നെഞ്ചിൽ പറ്റി ചേർന്ന് കി- ടക്കുന്ന ദേവൂന്റെ നെറ്റിയിൽ അമ- ർത്തി ഉ- മ്മ വെച്ച് കൊണ്ട് കാശി അവളെ ബെഡിൽ കി- ടത്തി… ഇത്രയും നേരം പിടിച്ച് വെച്ച കണ്ണുനീർ ചെന്നിയിലൂടെ ഒഴുകി…

“തന്റെ പെണ്ണ്…!!!എത്ര സങ്കടം അനുഭവിച്ചിട്ടുണ്ട്… എത്ര വേ- ദന…സഹിക്കാവുന്നതിലും അപ്പുറം സഹിച്ചു…ഇനി ഒന്ന് നുള്ളി നോവിക്കാൻ പോലും ഈ കാശിയുടെ കൊങ്ങിൽ ജീവൻ ഉള്ള വരെ സമ്മതിക്കില്ല ഞാൻ…”ചുണ്ടുകൾ നിയന്ത്രണം ഇല്ലാതെ അവളുടെ നെറ്റിയിൽ മു- ദ്രണം പതിപ്പിച്ച് കൊണ്ടിരുന്നു… *************

“കണ്ണാപ്പീപ്പീ ….. “ദേവൂന്റെ ഉറക്കെ ഉള്ള അ- ലർച്ച കേട്ട് കാശി വെപ്രാളപ്പെട്ട് എണീറ്റ് പുറത്തേക്ക് ഓടി…ഉള്ളിൽ വല്ലാതെ ഭ- യം വന്ന് നിറഞ്ഞു… ശബ്ദം കേട്ടിടത്തേക്ക് ചെന്ന് നോക്കുമ്പോൾ ദേവു ഉണ്ട് മുറ്റത്ത് ചമ്രം പടിഞ്ഞിരിക്കുന്നു… ഉള്ളിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു…നെഞ്ചിൽ കൈ വെച്ച് കൊണ്ട് ശ്വാസം ആ ഞ്ഞ് പുറത്തേക്ക് വിട്ട് കൊണ്ട് കാശി ദേവൂന് അരികിൽ ചെന്ന് അവളുടെ അടുത്ത് ഇരുന്നു…

“ന്താ ദേവൂട്ടിയെ കാശി പേടിച്ച് പോയല്ലോ…”പിണക്കം നടിച്ച് കൊണ്ട് അവൻ മുഖം തിരിച്ചു… “ആണോ…”ചുണ്ടുകൾ പുറത്തേക്ക് ഉന്തി…

“ഹും…”അവനും തലയാട്ടി സമ്മതിച്ചു… “എന്നാലേ കണ്ണാപ്പി അതങ്ങ് ക്ഷമിച്ചോ… നിക്ക് ഇപ്പൊ കണ്ണാപ്പി മാല കോർത്ത് താ…”പൂത്ത് നിൽക്കുന്ന മുല്ലവള്ളി ചൂണ്ടി കാണിച്ച് കൊടുത്തു കൊണ്ടവൾ മുഖം കോട്ടി…

“ഞാൻ പിണക്കാ നിന്നോട്… കോർത്ത് തരില്ല…”അവനിലും കുറുമ്പ് നിറഞ്ഞു…കണ്ണിൽ കുസൃതി ഒളിപ്പിച്ച് കൊണ്ട് അവൻ ദേവൂനെ ഇടം കണ്ണിട്ട് നോക്കി…ബലൂൺ പോലെ വീർത്ത് വന്നിട്ടുണ്ട് ആ മുഖം…കണ്ടപ്പോൾ ചിരി പൊട്ടി വന്നു…

“അപ്പൊ കണ്ണാപ്പി അല്ലേ പറഞ്ഞെ ഇന്നലെ… നിക്ക് വേണ്ടതൊക്കെ ചെയ്ത് തരും അതിനാണ് ഈ സാധനം എന്ന്…”കഴുത്തിലെ താലി കാണിച്ച് കൊടുത്ത് അവൾ പറഞ്ഞതും അവന്റെ കണ്ണുകൾ പ്രകാശിച്ചു… “അയ്യോ ഞാൻ മറന്നു പോയി… ആട്ടെ മാല കോർത്ത് തന്നാൽ കണ്ണാപ്പിക്ക് എന്താ ദേവൂട്ടി തരാ…?!”

“കണ്ണാപ്പിക്ക് എന്താ വേണ്ടേ…”

“നിക്ക് ഇവിടെ ഒരു മുത്തം തരാവോ…”കണ്ണുകളിൽ പ്രതീക്ഷ…!! “മ്മ്…”പറയുമ്പോൾ കണ്ണുകൾ കൈ കൊണ്ട് മറച്ച് പിടിച്ച് കൊണ്ടവൾ അവനെ ഇടം കണ്ണിട്ട് നോക്കി…കാശി അവളെ നോക്കി ചിരിച്ച് കൊണ്ട് നിലത്ത് വീണ് കിടക്കുന്ന പൂക്കൾ എടുത്ത് കോർത്ത് കൊണ്ടിരുന്നു… “ന്നാ നിന്റെ മാല…”കോർത്ത് വെച്ച മാല ഉയർത്തി കാണിച്ച് കൊണ്ട് അവൻ പറഞ്ഞു..

“കണ്ണാപ്പി വെച്ച് താ ഞാൻ ടീവിയിൽ ഒക്കെ കണ്ടിട്ടുണ്ടല്ലോ…” നാ- ണം തോന്നിയോ ആ ഭ്രാ- ന്തിക്ക്…!!! കവിൾത്തടങ്ങൾ അസ്തമയ ആകാശത്തിന്റെ വർണ്ണങ്ങൾ…!!! കാശിയുടെ കണ്ണിൽ കുഞ്ഞ് നാള് തൊട്ട് ഇന്ന് വരെ ഒരു തരി പോലും കുറയാത്ത പ്രണയം….!!!അവ കൂടുതൽ വെണ്മയോടെ പ്രകാശിച്ചു…

“ന്നാ ഉ- മ്മ താ…”അവൻ പറഞ്ഞതും കണ്ണുകൾ താഴേക്ക് പതിപ്പിച്ച് കൊണ്ട് ദേവൂ പയ്യെ പയ്യെ അവന് അരികിലേക്ക് ചേർന്ന് നിന്നു… പിന്നെ വേഗത്തിൽ ആ മഞ്ചാടി അധ രങ്ങൾ അതിന്റെ ഇണയോട് ചേർത്ത് വിട്ട് നിന്നു… ആദ്യ ചും- ബനം…കാശിയുടെ കണ്ണുകൾ നിറഞ്ഞ് തൂവി… വേഗം അവളുടെ മുടിയിൽ മാല ചൂടി കൊടുത്ത് കൊണ്ട് അവൻ എഴുന്നേറ്റ് പോയി…

കെട്ടിവെച്ച മാലയുടെ ഭംഗിയും നോക്കി ഇരിപ്പാണ് ദേവു… **********

“കാശിയേട്ടാ നോക്കിയേ ന്റെ കോളേജിലെ സീനിയർ ആണ്…കിഷോർ,,, എല്ലാവരും ഒന്ന് നോക്കി പോവും…”

“എന്താടി പെണ്ണേ ഒരു ഇളക്കം നിനക്ക്…ഹ്മ്മ്…?!”ആറ്റിൻ ഓരത്തെ ചെറുകല്ല് എടുത്ത് എറിഞ്ഞ് കൊണ്ട് അവൻ ചോദിച്ചതും നാണം കൊണ്ട് ആ കണ്ണുകൾ അങ്ങോട്ടും ഇങ്ങോട്ടും ഉഴറി പോയി….!!

“ഇന്നെന്നോട് ആള് ഇഷ്ട്ടാന്ന് പറഞ്ഞു…”നിലത്ത് കാല് കൊണ്ട് കളം വരച്ച് കൊണ്ട് ദേവു പറഞ്ഞതും ഞെ- ട്ടി പി- ടഞ്ഞ് എണീറ്റിരുന്നു കാശി… “നീയെന്ത് പറഞ്ഞു…??!!” വാക്കുകൾ ഇടറിയോ…??

“നിക്കും ഇഷ്ട്ടാ ആളെ… ഞാനും ഇഷ്ട്ടാന്ന് പറഞ്ഞു… വീട്ടിൽ വന്ന് ചോദിക്കാൻ പറഞ്ഞു…”അത്രയേ അവൻ കേട്ടൊള്ളു…കണ്ണുകൾപെയ്ത് തുടങ്ങി… ഹൃദയത്തിൽ ആരോ കള്ളി മുള്ള് കൊണ്ട് കുത്തി നോ- വിക്കും പോലെ തോന്നി അവന്…

ഏറെ നേരം താഴേക്ക് നോക്കി ഇരുന്നിട്ടും തിരിച്ച് ഒരു മറുപടിയും കേൾക്കാത്തത് കൊണ്ട് ദേവു കാശിയെ ഒന്ന് നോക്കി…വേറെങ്ങോ നോക്കി കണ്ണും നിറച്ച് നിൽക്കുന്ന കാശിയെ കണ്ടതും കണ്ണുകൾ ഇടുങ്ങി. .

“കാശിയേട്ടാ…”തോളിൽ ഒന്ന് തട്ടി കൊണ്ട് അവൾ വിളിച്ചതും പെട്ടന്ന് ചിന്തകളെ ആട്ടി പായിച്ച് കൊണ്ട് അവൻ അവളെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു… “നിക്കൊരു പണി ഉണ്ട് ദേവു… ഞാൻ മറന്നു… എന്നാൽ വൈകുന്നേരം കാണാം…” ആ കണ്ണുകളിൽ നോക്കി കള്ളം പറയാൻ ആവാതെ അവൻ മറ്റെങ്ങോ മിഴികൾ പായിച്ച് കൊണ്ട് മുന്നോട്ട് നടന്നു…

“ഏഹ് ഇതെന്താപ്പോ… അല്ലെങ്കിൽ കഥ പറഞ്ഞ് എന്നെ പോവാൻ വിടില്ല… ഇന്നെന്ത്‌ പറ്റി…??ഹാ പണി കാണും…”ആലോചനക്ക് തടസ്സം ഇട്ട് കൊണ്ട് കിഷോറിന്റെ മുഖം അവളിലേക്ക് പാഞ്ഞ് എത്തി…ചുണ്ടുകൾ ചിരിച്ചു..തലക്ക് ഒന്ന് സ്വയം അ- ടിച്ച് കൊണ്ട് അവൾ വീട്ടിലേക്ക് നടന്നു… *************

“വിട് വിടെന്നെ… നിക്ക് പേടിയാ… വിട്… അച്ഛാ…!!!”കതക് തുറക്ക്…ആാാ നോ- വുന്നു…!!” വേ- ദന കൊണ്ട് അ- ലറുന്ന ദേവൂന്റെ മുഖം ഓർമ വന്നതും ഞെ- ട്ടി പി- ടഞ്ഞ് കൊണ്ടവൻ എഴുന്നേറ്റു… ടേബിളിൽ വെച്ച വെള്ളം ആർ- ത്തിയോടെ കുടിച്ചു… കണ്ണുകൾ തന്റെ പ്രായത്തിന് വേണ്ടി ചുറ്റും പരതി…

ഒന്നും അറിയാതെ നിഷ്കളങ്കമായി തന്റെ അടുത്ത് ഉറങ്ങുന്ന ദേവൂനെ കണ്ടതും അവളെ തന്റെ നെഞ്ചിലേക്ക് വ- ലിച്ച് അടുപ്പിച്ചു… ഭ്രാ- ന്തമായി വീണ്ടും വീണ്ടും ആ കൈകൾ അവളെ കൂടുതൽ ശക്തിയിൽ ചു- റ്റി വരി- ഞ്ഞു… (തുടരും…) ഒരു കുഞ്ഞി നോവൽ ആണെ, അതേ അഭിപ്രായം പറഞ്ഞാൽ സന്തോഷം ഒരു രണ്ട് വരി കുറിക്കണേ ഈ മഞ്ഞ് പെണ്ണിന് വേണ്ടി…അഭിപ്രായം കുറഞ്ഞാൽ എഴുതാൻ ഒക്കെ ഒരു മടിയാ… ലൈക്ക് തന്നാലും മ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters