ആദ്യാനുരാഗം, തുടർക്കഥ ഭാഗം 2 വായിക്കൂ…

രചന: മഞ്ഞ് പെണ്ണ്

“അച്ചേ… അച്ചേ… നിക്ക് അച്ചയെ കാണണം…”കണ്ണ് തിരുമ്മി കണ്ണുനീർ വരുത്താൻ പാട് പെടുന്ന ദേവൂനെ കണ്ടതും കാശി തലയിൽ കൈ വെച്ച് പോയി… “ഈ പെണ്ണിനെ കൊണ്ട്…കരയല്ലേ ദേവൂട്ടിയെ നമുക്ക് പിന്നെ ഒരിക്കെ പോവാം…ഇങ്ങനെ കരഞ്ഞാൽ തല വേനിക്കില്ലേ…??” താടി തുമ്പിൽ പിടിച്ച് വാത്സല്യത്തോടെ കാശി ചോദിച്ചതും അവന്റെ കൈ ഒറ്റ തട്ട് ആയിരുന്നു ദേവു….

“പോടാ കള്ള കണ്ണാപ്പി… ന്നോട് എല്ലാത്തിനും കൂടെ ഉണ്ടാവും അതിനാ ഈ സാധനം എന്ന് പറഞ്ഞിട്ട്… ദേവൂനെ പറ്റിക്കായിരുന്നുലേ…!!” വീണ്ടും ചുണ്ട് വിതുമ്പി കരഞ്ഞ് പോയി അവൾ… പറയാൻ തോന്നിയ സമയത്തെ പഴിച്ച് കൊണ്ട് കാശി സ്വയം തലക്ക് ഒന്ന് അ-ടിച്ചു..

“എന്നാൽ പോയി ഉടുപ്പ് മാറി വാ പോവാം…”ഒട്ടും താല്പര്യം ഇല്ലെങ്കിൽ പോലും അവളുടെ നിറഞ്ഞ കണ്ണുകൾ കാണാൻ കഴിയാത്തത് കൊണ്ട് കാശി അവളോടായി പറഞ്ഞു… “Aii…”കേൾക്കേണ്ട താമസം തുള്ളിചാടി കൊണ്ട് ദേവു അവനെ ഇറുക്കി കെട്ടിപിടിച്ചു കൊണ്ട് കവിളിൽ ചുണ്ട് ചേർത്തു…കാശിയുടെ ഹൃദയം വല്ലാതെ ഇ-ടിച്ചു…

“കണ്ണാപ്പി കൊള്ളാവോ…..”നീലയിൽ മഞ്ഞ ബ്ലൗസ് ഉള്ള പാവാട ഇട്ട് കൊണ്ട് അങ്ങോട്ടും വിടർത്തി കാണിച്ച് കൊണ്ട് ദേവു ചോദിച്ചപ്പോ ആണ് നേരത്തെ കിട്ടിയ ഉമ്മയുടെ ഷോക്കിൽ നിന്നും കാശി പുറത്തേക്ക് വന്നത്…വേഗത്തിൽ കണ്ണുകൾ അവളിലേക്ക് പായിച്ചു…അടിമുടി ഒന്ന് നോക്കി കൊണ്ട് അവളെയും പിടിച്ച് കൊണ്ട് കണ്ണാടിക്ക് മുന്നിൽ കൊണ്ടിരുത്തി… സംശയത്തോടെ നോക്കുന്ന ദേവൂന് ഒന്ന് കണ്ണ് ചിമ്മി കാണിച്ചു… സിന്ദൂര ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്ത് നെറ്റിയിൽ ചാർത്തി കൊടുത്തു…

“ഇപ്പോഴാ ന്റെ ദേവൂട്ടി ചുന്ദരി ആയെ…”മൂക്കിൽ മൂക്ക് ഉരസി കൊണ്ട് കാശി പറഞ്ഞതും കളി ഇഷ്ട്ടം ആയത് കൊണ്ടാവാം ദേവു തുടരെ തുടരെ അവളുടെ മൂക് അവന്റെ മൂക്കും ആയി ഉരസി കൊണ്ടിരുന്നു… “ഇതെന്തിനാ കണ്ണാപ്പി…”നെറ്റിയിൽ തൊട്ട് കാട്ടി കൊണ്ട് അവൾ ചോദിച്ചതും കാശി അവളെ നോക്കി പേടിപ്പിച്ചു… “ദേ പെണ്ണേ ആളുകളെ മുന്നിൽ വെച്ച് ന്നേ കണ്ണാപ്പി എന്ന് വിളിച്ചാൽ ഉണ്ടല്ലോ കാലേ വാ-രി അ-ടിക്കും നിന്നെ ഞാൻ…!!”

“പോടാ കണ്ണാപ്പി…!!”കോക്രി കാണിച്ച് കൊണ്ട് ദേവു പറഞ്ഞതും കാശിയും അറിയാതെ ചിരിച്ച് പോയി..

“ഇതേ നീയെന്റെ പെണ്ണ് ആണെന്ന് ഉള്ളതിനുള്ള തെളിവാടി പൊട്ടി…!!”കവിളിൽ ഒന്ന് ക-ടിച്ച് കൊണ്ട് അവൻ പറഞ്ഞതും ദേവു അവന്റെ താടി പിടിച്ച് വ-ലിച്ചു… “ആാാാ…” “ദേവൂന് വേനിച്ചു…!!” അവൾ പറയുന്നത് കേട്ട് തലയിൽ കൈ വെച്ചു പോയി അവൻ… **************

“ദേ കണ്ണാപ്പി കോലുമിട്ടായി നിക്ക് ഒരെണ്ണം വാങ്ങി താ..”പെട്ടിക്കടയിൽ വെച്ചിരിക്കുന്ന മിട്ടായി കണ്ടതും ബൈക്കിൽ ആണെന്ന ചിന്ത പോലും ഇല്ലാതെ തുള്ളി ചാടി കൊണ്ടവൾ പറഞ്ഞു… “ദേവു അടങ്ങി ഇരിക്ക് വണ്ടി മറിയും.. “ഗൗരവത്തിൽ അവൻ പറഞ്ഞതും കാര്യം പിടി കിട്ടിയത് പോലെ അവൾ അവന്റെ ഷിർട്ടിൽ മുറുകെ പിടിച്ച് ഇരുന്നു…നീണ്ട നേരത്തെ യാത്രക്ക് ശേഷം ദേവൂന്റെ വീട്ടിൽ എത്തിയതും ശ്രദ്ധയോടെ ബൈക്കിൽ നിന്നും ഇറങ്ങി ചാടി തുള്ളി അകത്തേക്ക് കയറി അവൾ…ഒട്ടും താല്പര്യം ഇല്ലാതെ വാങ്ങിയ സാധങ്ങൾ എടുത്ത് അവനും പിന്നാലെ കയറി…

“അച്ചേ അവിടെ കുറേ പൂക്കൾ ഉണ്ട്…പിന്നെ കണ്ണാപ്പി എന്നെ ഇന്ന് ക-ടിച്ചു ദേ നോക്കിയേ ഇവിടെ.. നിക്ക് കോലുമിട്ടായി വാങ്ങി തന്നില്ല അച്ചേ…”എണ്ണി എണ്ണി പരാതി പറയുന്ന ദേവൂനെ നോക്കി അവൻ അരുമയായി ഒന്ന് ചിരിച്ചു…വാതിൽക്കൽ നിൽക്കുന്ന കാശിയുടെ നേരെ പ്രഭാകരന്റെ നോട്ടം പതിഞ്ഞതും വരണ്ട ഒരു ചിരി അയാൾ അവന് നേരെ സമ്മാനിച്ചു…അത് കണ്ട ഭാവം പോലും നടിക്കാതെ പുച്ഛത്തോടെ അവൻ മുഖം തിരിച്ചു…ഹൃദയം പൊ- ള്ളി പി-ടഞ്ഞെങ്കിലും തനിക്ക് കിട്ടേണ്ടത് ആണെന്ന് കരുതി അയാൾ സമാധാനിച്ചു..

ഏറെ നേരം അവിടെ തൊടിയിലും മറ്റും ദേവു കാശിയെ കൂട്ടി ഓരോന്ന് കാണിച്ച് കൊടുത്തു..എല്ലാം തനിക്ക് ഏറെ പരിചിതം ആണെങ്കിലും ഒന്നും അറിയാത്ത പോലെ ആദ്യമായി കാണുന്നതുപോലെ അവൻ കൗതുകത്തോടെ എല്ലാം നോക്കി കണ്ടു..

“അച്ചേ ദേവൂട്ടി പോവാ പിന്നെ വരാവേ..”കൊഞ്ചി കൊണ്ട് പറയുന്ന ദേവൂന്റെ തലയിൽ വാത്സല്യത്തോടെ തലോടി കൊണ്ട് അയാൾ സമ്മതം അറിയിച്ചതും ചാടി തുള്ളി അവൾ പുറത്തേക്ക് ഇറങ്ങി… “കാശി മോനേ…”അവൾക്ക് പിറകെ യാത്ര പോലും പറയാൻ തുനിയാതെ ഇറങ്ങി പോവുന്ന കാശിയെ അയാൾ വിളിച്ചതും എന്തേ എന്ന നിലക്ക് അവൻ തിരിഞ്ഞ് നോക്കി…

“തെറ്റ് ചെയ്തിട്ടുണ്ട്… ക്ഷമിക്കണം…!!വേണം എന്ന് കരുതി അല്ല മോനെ… എനിക്ക് അതിന് കഴിയോ..??” “ചെയ്ത തെറ്റിൽ വേദന തോന്നുന്നുണ്ടല്ലേ…ഹ്മ്മ് !!…”അയാളെ ഒന്ന് തുറിച്ച് നോക്കി കൊണ്ട് അവൻ ദേവൂനെ ശ്രദ്ധയോടെ വണ്ടിയിൽ കയറ്റി അവിടുന്ന് പുറപ്പെട്ടു…ആ വൃദ്ധന്റെ കണ്ണുകൾ സജലമായി തീർന്നിരുന്നു… വേദനയോടെ അയാൾ ഓർക്കാൻ പോലും ഇഷ്ട്ടപ്പെടാത്ത ആ ഓർമകളെ ഓർത്തു പോയി… ************

“ഇവന് ദേവികയെ നല്ല വണ്ണം പിടിച്ചിട്ടുണ്ട്… കണ്ടത് മുതൽ ഇവളെ പറ്റിയാണ് ഈ ചെക്കന് പറയാൻ ഉള്ളത്..”കിഷോറിന്റെ തോളിൽ ഒന്ന് അടിച്ച് കൊണ്ട് ആ സ്ത്രീ പറഞ്ഞതും അവൻ വാതിലിന്റെ മറവിൽ നിന്ന് തന്നെ നോക്കുന്ന ദേവൂനെ പ്രണയത്തോടെ നോക്കി..നാണം കൊണ്ട് അവൾ പിന്നിലേക്ക് മറഞ്ഞു..

“എന്നാൽ പ്രഭാകരാ നമുക്ക് ഇത് അങ്ങ് ഉറപ്പിക്കുക അല്ലേ…” “ഓഹ് കുട്ടികളുടെ ഇഷ്ട്ടം അതാണെങ്കിൽ നടക്കട്ടെ…”അച്ഛന്റെ വാക്കുകൾ കേട്ടതും അടിമുടി പൂത്തുലഞ്ഞ് പോയിരുന്നു ദേവു… “എന്നാൽ നമുക്ക് എൻഗേജ്മെന്റ് അടുത്ത് നടത്താം.. ദേവൂന്റെ പഠനം കഴിഞ്ഞ് നാട് അറിയിച്ച് ഒരു കല്യാണവും…!!” കിഷോറിന്റെ അച്ഛൻ പറഞ്ഞതും സമ്മതമെന്ന നിലക്ക് പ്രഭാകരൻ അയാൾക്ക് നേരെ കൈ കൊടുത്തു…

ഇറങ്ങാൻ നേരം ദേവൂനെ നോക്കി കണ്ണ് ചിമ്മി കൊണ്ട് കിഷോർ പോയതും ദേവു വേഗം തന്നെ മുറിയിൽ കയറി കതകടച്ചു കൊണ്ട് ചിരിയോടെ ബെഡിലേക്ക് വീണു… **************

“അച്ഛാ എനിക്ക് തരോ ദേവൂനെ പൊന്നുപോലെ നോക്കിക്കോളാം ഞാൻ…!!”ആ ശബ്ദത്തിൽ നിസ്സഹായത ആയിരുന്നു… “നിന്നെ പോലെ ചോദിക്കാനും പറയാനും ആള് ഇല്ലാത്ത ഇടത്തേക്ക് എന്റെ കുഞ്ഞിനെ പറഞ്ഞ് വിട്ടാൽ നാളെയോ മറ്റോ നീ അവളെ വല്ലതും ചെയ്താൽ ചോദിക്കാൻ ആരെങ്കിലും ഉണ്ടാവുമോ…?? ഹ്മ്മ്മ് അങ്ങനെ ഒരു നല്ല ജീവിതം തട്ടി തെറുപ്പിച്ച് കണ്ട അനാഥ പയ്യന്മാർക്ക് ഒന്നും ന്റെ കുട്ടിയെ ഞാൻ കൊടുക്കില്ല…!!” ഉറച്ച ആ വാക്കുകൾ കേട്ട് തറഞ്ഞ് പോയിരുന്നു കാശി…ഇത്രയും നാൾ സ്നേഹത്തോടെ പെരുമാറിയ ആൾക്ക് ഇപ്പോൾ എന്ത് പറ്റി…അല്ലെങ്കിലും അനാഥൻ ആയ തനിക്ക് ഏത് അച്ഛനാ സ്വന്തം മകളെ തരുക…!! ഹൃദയം വേ- ദന കൊണ്ട് നീ- റി…കണ്ണുകൾ പെയ്തു കൊണ്ടിരുന്നു…തിരിഞ്ഞ് നടക്കുന്ന അയാളെ കണ്ണിൽ പരിഭവം നിറച്ച് അവൻ നോക്കി നിന്നു… **************

“ദേവൂട്ടിയെ… അച്ഛ ഒന്ന് കവല വരെ പോയി വരാം ഇത്തിരി സമയം പിടിക്കും കേട്ടോ…വാതിൽ അടച്ച് ഇരുന്നോ..ആര് വന്നാലും കതക് തുറക്കരുതേ…” “ഒന്ന് പോ അച്ഛാ ഞാൻ എന്താ കുഞ്ഞ് വാവ ആണോ… നിക്ക് അറിയാം അച്ഛ പോവാൻ നോക്ക്…”കണ്ണിൽ നിന്നും മറയും വരെ വാതിൽക്കൽ നിന്ന് കൊണ്ട് യാത്രയാക്കി അവൾ വേഗം വാതിൽ അടച്ച് കൊ-ളുത്തിട്ടു… ഫോൺ എടുത്ത് കിഷോറിന് വിളിച്ചു.. രണ്ട് റിങ്ങിന് ശേഷം മറുപുറത്ത് നിന്നും കാൾ അറ്റൻഡ് ആയി…

“ഹലോ…”കൊഞ്ചലോടെ ഉള്ള അവന്റെ സംസാരം കേട്ടതും നാണം കൊണ്ട് അവളുടെ മുഖം ചുവന്നു… “മ്മ്..” “എന്തെടുക്കുവാ എന്റെ പെണ്ണ്…ഭക്ഷണം കഴിച്ചോ…??” “ഇല്ല കിച്ചേട്ടാ അച്ഛൻ കവല വരെ പോയിരിക്കാ…അപ്പോൾ ഒന്ന് ചുമ്മാ വിളിച്ചതാ..ഭക്ഷണം കഴിക്കണം…ഏട്ടൻ കഴിച്ചായിരുന്നോ…?? ”

“എന്നാൽ ഞാൻ ഒന്ന് കാണാൻ വന്നോട്ടേടി…” “അയ്യോ വേണ്ട കിച്ചേട്ടാ നാട്ടുകാർ കണ്ടാൽ പ്രശ്നാ…” “ഞാൻ ദൂരെ നിന്ന് ഒന്ന് കണ്ട് പൊക്കോളാം പെണ്ണേ..” കുറേ എതിർത്തെങ്കിലും അവന്റെ പ്രേമം നിറഞ്ഞ വാക്കുകളിൽ അവൾക്ക് സമ്മതം അറിയിക്കേണ്ടി വന്നു…വാതിൽ കൊളുത്ത് അഴിച്ച് പുറത്തേക്ക് ഇറങ്ങിയതും തന്നെയും കാത്ത് ബൈക്കിന്മേൽ ചാരി ഇരിക്കുന്ന കിച്ചുവിനെ കണ്ടതും അവൾ അവന് ഒന്ന് ചിരിച്ചു കൊടുത്തു… ചുറ്റും ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി കിഷോർ വേഗം തന്നെ ഗേറ്റ് കടന്ന് മുറ്റത്തേക്ക് കയറിയതും ദേവു പേടി കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും കണ്ണുകൾ പായിച്ചു… “ഒരാൾ വന്നാൽ പുറത്ത് തന്നെ നിർത്തുകയാണോ ചെയ്യുക അകത്തേക്ക് ക്ഷണിക്കുക ഒന്നും ചെയ്യില്ലേ നീ…”

“കിച്ചേട്ടാ ആരെങ്കിലും കാണും..!”വാക്കുകളിൽ ഭ-യം… “ആരും കാണില്ലെടി…”പറഞ്ഞ് കൊണ്ട് തന്നെ അവൻ അകത്തേക്ക് കയറി..ദേവൂന് പേടി കൊണ്ട് എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ അവന് പിറകെ അവളും കയറി… വെപ്രാളം കൊണ്ട് ഡോർ ചാരിയാതെ ഒള്ളു…ഇടം കണ്ണ് കൊണ്ട് അത് കണ്ട കിഷോർ ഉള്ളിൽ ഊറി ചിരിച്ചു… ************

തെക്കേതിലെ പ്രഭാകരന്റെ മകളെ ആരെക്കെയോ വീട്ടിൽ കയറി പീ- ഡി-പ്പിച്ചു പോലും…പാവം കുട്ടി രണ്ടീസം ആയി ബോധം പോയി കിടക്കുകയാ…കെട്ടാൻ പോവുന്ന ചെക്കനും കൂട്ടുകാരും ആ വീട്ടിൽ നിന്നും ഇറങ്ങി പോവുന്നത് തെങ്ങ് കയറ്റക്കാരൻ രാമു കണ്ടത്രേ…!! വഴിയിലൂടെ നടന്ന് പോവുന്ന രണ്ട് സ്ത്രീകൾ പരസ്പരം പറയുന്നത് കേട്ട് കലുങ്കിൽ കിടന്ന് തലക്ക് മീതെ കൈ വെച്ച് കി-ടക്കുന്ന കാശി ഞെട്ടി പിടഞ്ഞ് എണീറ്റു…കേട്ടത് ഒന്നും സത്യം ആവരുതേ എന്ന് പ്രാർത്ഥിച്ച് കൊണ്ടവൻ ദേവൂന്റെ വീട് ലക്ഷ്യം വെച്ച് ഓടി… കുറേ വയറുകൾക്കിടയിൽ മര-ണത്തോട് മ-ല്ലിട്ട് കിടക്കുന്ന തന്റെ പ്രണയത്തേ കണ്ടതും ഹൃദയം കൊ-ത്തി മു- റിച്ചത് പോലെ തോന്നി അവന്…അനുസരണ കാട്ടാതെ കണ്ണുകൾ പെയ്ത് കൊണ്ടിരുന്നു..ചുവരിൽ ചാഞ്ഞ് കൊണ്ട് നിലത്തേക്ക് ഊർന്ന് ഇരുന്ന് കൊണ്ടവൻ കൊച്ച് കുഞ്ഞുങ്ങളെ പോലെ തേങ്ങി കരഞ്ഞു… തോളിൽ ഒരു കരസ്പർശം ഏറ്റതും ചുവന്ന് കലങ്ങിയ മിഴികൾ ഉയർത്തി അവൻ അയാളിലേക്ക് നോക്കി..തന്നെ ദയനീയമായി നോക്കുന്ന ദേവൂന്റെ അച്ഛനെ കണ്ടതും പരിസരം മറന്നു കൊണ്ട് അവൻ അയാളുടെ കഴുത്തിൽ കു- ത്തി പിടിച്ചു… “എനിക്ക് തന്നൂടായിരുന്നോ ഒരു പോറൽ പോലും ഏൽപ്പിക്കാതെ ഞാൻ നോക്കില്ലേ…കണ്ടില്ലേ ബന്ധം നോക്കി ഇരുന്ന് ന്റെ പെണ്ണിനെ തന്നെ കൊലക്ക് കൊടുത്തില്ലേ താൻ..വിടില്ല ഞാൻ ഒന്നിനെയും…!?” കാശിയുടെ കണ്ണിൽ വിരിഞ്ഞ തീ- ക്ഷ്ണത അയാളെ അടപടലം ചുട്ട് പൊ- ളിക്കാൻ പാകം ഉള്ളതായിരുന്നു…

തന്നെ ആഞ്ഞ് തള്ളി കൊണ്ട് അവൻ പുറത്തേക്ക് കാറ്റ് പോലെ പാഞ്ഞ് പോവുമ്പോൾ കു-റ്റബോധം കൊണ്ട് അയാളിലെ അച്ഛൻ അ-ലറി കരയുകയായിരുന്നു… പിറ്റേന്ന് കാലത്ത് തന്നെ ചെവിയിൽ കേട്ട വാർത്ത അറിഞ്ഞ് അയാൾ നടുങ്ങി പോയിരുന്നു…തന്റെ മകളുടെ മാനം പിച്ചി ചീന്തിയ കിഷോർ ഉൾപ്പടെ ഉള്ള അഞ്ചാളുകളെ ഒരു ദയയും കാണിക്കാതെ വെട്ടി കൊന്നിരിക്കുന്നു…താനാണ് കു-റ്റം ചെയ്തത് എന്ന് സ്വയം സമ്മതിച്ച് കൊണ്ട് കാശി പോലീസിൽ കീഴടങ്ങി…തന്റെ മക്കളോടുള്ള അവന്റെ സ്നേഹത്തിന് മുന്നിൽ അയാൾ വീണ്ടും കൊച്ചായത് പോലെ തോന്നി അയാൾക്ക്…ഹൃദയം വല്ലാതെ വി-ങ്ങി പൊ-ട്ടി…

ദേവൂന് ബോധം വരുമ്പോൾ തികച്ചും മറ്റൊരു ദേവു ആയിരുന്നു അവൾ…മനസ്സിനും ശരീ- രത്തിനും ഏറ്റ മു-റിവിന്റെ ആഘാ- തത്തിൽ ഓർമ വരെ നഷ്ട്ടപ്പെട്ട ഒരു ഭ്രാ-ന്തി പെണ്ണ്..പൂക്കളോടും പൂമ്പാറ്റകളോടും ഇഷ്ട്ടം ഉള്ള ഒരു അഞ്ച് വയസ്സുകാരി പെണ്ണ്… *******

അല്പം പണം കണ്ടപ്പോൾ മഞ്ഞളിപ്പ് ബാധിച്ച തന്റെ കണ്ണുകൾക്ക് മുന്നിൽ മകളുടെ ജീവിതം സുരക്ഷിതമാണോ എന്ന് അന്വേഷിക്കാൻ പോലുമുള്ള സമയം ഇല്ലായിരുന്നോ..!? അത് കൊണ്ടാവാം തനിക്ക് ദൈവം ഈ ഗതി വരുത്തിയത്… ആക്‌സിഡന്റിന്റെ രൂപത്തിൽ തന്റെ ചലനം നഷ്ട്ടപ്പെട്ട കാലുകളിലേക്ക് അയാൾ ഒന്ന് നോക്കി…ശേഷം അവയെ നോക്കി ഒന്ന് പുച്ഛിച്ചു… താനെന്ന അച്ഛനോട് പുച്ഛവും കാശിയെന്ന മനുഷ്യനോട് അടങ്ങാത്ത ബഹുമാനവും തോന്നി അയാൾക്ക്… തന്റെ കയ്യിൽ ഉള്ളതിനേക്കാൾ സുരക്ഷിതവും സന്തോഷവതിയും ആയിരിക്കും കാശിയുടെ അടുത്ത് ദേവു എന്ന് തോന്നിയത് കൊണ്ട് തന്നെയാണ് ഏഴ് വർഷങ്ങൾക്ക് ഇപ്പുറം ജയിലിൽ നിന്ന് വന്ന അന്ന് തന്നെ കാശിക്ക് ദേവൂനെ കല്യാണം കഴിക്കണം എന്ന ആവശ്യവും ആയി വന്നപ്പോൾ പൂർണ്ണ മനസ്സോടെ സമ്മതിച്ചത്…നിറഞ്ഞ ചിരിയോടെ അയാൾ ഓരോന്നും ഓർത്തെടുത്തു… ********

“കണ്ണാപ്പി എന്ത് രസാലേ കാണാൻ…”രാത്രി മുറ്റത്തെ ഇരിപ്പിടത്തിൽ കാശിയുടെ തോളിൽ തല ചായ്ച്ച് പടർന്ന് കിടക്കുന്ന മുല്ല പൂക്കളുടെ മണം മൂക്കിലേക്ക് ആവാഹിച്ച് കൊണ്ട് ദേവു നിഷ്കളങ്കമായി പറഞ്ഞതും നീല നിലാവിന്റെ ശോഭയിൽ മിന്നി തിളങ്ങുന്ന തന്റെ പ്രണയത്തിൽ മാത്രം കണ്ണ് പതിപ്പിച്ചിരിക്കുന്ന കാശി നനവാർന്ന അവന്റെ ചുണ്ടുകൾ അവളുടെ സിന്ദൂരം മയങ്ങുന്ന വിരി നെറ്റിയിൽ അമ-ർത്തി… “നിക്ക് നാ-ണം വരും കണ്ണാപ്പി ഇങ്ങനെ കാണിച്ചാൽ ഞാൻ സിനിമയിൽ ഒക്കെ കണ്ടിട്ടുണ്ടല്ലോ..”ഒരു കൈ കൊണ്ട് പാതി മുഖം മറച്ച് നാണം അഭിനയിക്കുന്ന ദേവൂനെ കണ്ടതും അവൻ ചിരിച്ച് പോയി… “വേറെ എന്തെല്ലാം ദേവൂട്ടി സിനിമയിൽ കണ്ടിട്ടുണ്ട്…ഹ്മ്മ്..!!?” ചിരി ഒരു വിധം അടക്കി പിടിച്ച് കൊണ്ട് കാശി ചോദിച്ചതും ദേവു ആലോചിക്കാൻ തുടങ്ങി.. അവളെ തന്നെ നോക്കി കൊണ്ട് കാശിയും.

“പിന്നെ തല്ല് കൂടുന്നത് കണ്ടിട്ടുണ്ട്…പിന്നെ പാട്ട് പാടുന്നത്,, ഡാൻസ് കളിക്കുന്നത്… പിന്നെ….” പറഞ്ഞ് നിർത്തി കൊണ്ട് അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു…ഒരു കള്ളച്ചിരി…!!

“പിന്നെ…”ആകാംഷയോടെ കാശി ചോദിച്ചു…

“പിന്നെ ഉ-മ്മ വെച്ചാൽ കുഞ്ഞാവ ഉണ്ടാവുന്നതും…”ഒരു പ്രത്യേക താളത്തിൽ അവൾ പറഞ്ഞതും കാശിക്ക് ചിരി അടക്കാൻ ആയില്ല… “അമ്പടി കള്ളി അപ്പൊ ഇതൊക്കെ ആണല്ലേ കാണുന്നത്…” ചിരിയിനിടയിൽ കാശി പറഞ്ഞതും ആ മഞ്ചാടി അധരങ്ങൾ കൂർത്ത് വന്നു… “ഞാൻ പിണക്കാ…”ചുണ്ട് പിളർത്തി കൊണ്ട് അവൾ കൈ പിണച്ച് കെട്ടി തിരിഞ്ഞിരുന്നു..

“അയ്യേ ദേവൂട്ടി പിണങ്ങിയോ…”നേർത്ത സ്വരത്തിൽ അവൻ ചോദിച്ചതും ഇടം കണ്ണ് കൊണ്ട് അവനെ നോക്കി കൊണ്ട് അവൾ ഒന്നുകൂടി ചുണ്ട് പിളർത്തി തിരിഞ്ഞിരുന്നു… കാശിക്ക് ചിരി ഇങ്ങെത്തി എങ്കിലും ഒരു വിധം അവൻ ഉള്ളിൽ ഒതുക്കി…

“ഓഹോ എന്നാൽ വേണ്ട.. വാങ്ങി വെച്ച കോലുമിട്ടായി ഇനിയിപ്പോ എന്ത് ചെയ്യും…”ഇടം കണ്ണ് കൊണ്ട് അവളെ നോക്കി അവൻ വല്യ ആലോചനയിൽ ഏർപ്പെട്ടു…കോലുമിട്ടായി എന്ന് കേട്ടപ്പോൾ തന്നെ ദേവൂന്റെ വായിൽ തേനൊലിക്കാൻ തുടങ്ങിയിരുന്നു…കള്ള പരിഭവം എല്ലാം മാറ്റി വെച്ച് അവൾ വേഗം അവന്റെ കീശയിൽ കയ്യിട്ടു…അത് മുന്നേ മനസ്സിലാക്കിയത് കൊണ്ട് തന്നെ കാശി എണീറ്റ് നിന്നു കൊണ്ട് കീശയിലെ മിട്ടായി എടുത്ത് അവൾക്ക് കാണിച്ച് കൊടുത്ത് കോ-ക്രി കാണിച്ചു…മിട്ടായി കിട്ടാത്തതിന്റെ ദേഷ്യത്തിൽ ദേവു അവന് പിറകെ വെച്ച് പിടിച്ചു…അവൾക്ക് പിടി കൊടുക്കാതെ കാശിയും ഓടി…

ഒരുപാട് നേരം ഓടി ക്ഷീണിച്ചത് കൊണ്ട് ദേവു മുറ്റത്തെ പുല്ലിൽ മലർന്ന് കിടന്നു.. അവളെ നോക്കി ഒന്ന് ചിരിച്ച് കൊണ്ട് കാശിയും അവൾക്ക് അരികിൽ ചെന്ന് കി-ടന്നു. “ന്നാ തിന്നോ.. “കയ്യിലെ മിട്ടായി അവൾക്ക് നേരെ നീട്ടി കൊണ്ട് കാശി പറഞ്ഞതും അവൾ വേഗം തന്നെ അത് തട്ടിപ്പറിച്ച് തൊലി പൊ-ട്ടിച്ച് വായിലിട്ട് നുണ-ഞ്ഞു.. അവളുടെ ഓരോ പ്രവർത്തിയും നോക്കി കൊണ്ട് ചിരിയോടെ അവൾക്ക് നേരെ കാശി തിരിഞ്ഞ് കിടന്നു…

“കണ്ണാപ്പി നിക്ക് ഉ-മ്മ വേണം.. “മിട്ടായി നുണയുന്നതിന് ഇടയിൽ അവൾ പറഞ്ഞതും അവൻ സംശയത്തോടെ കണ്ണ് കൂ- ർപ്പിച്ചു…

“എന്തിനാ…” ഭംഗിയോടെ അവൻ ഒന്ന് ചിരിച്ചു… “നിക്കും വേണം സിനിമയിൽ ഒക്കെ കാണുന്നത് പോലെ കുഞ്ഞാവയെ…എന്നിട്ട് ദേവൂട്ടിക്ക് കുഞ്ഞാവയെ കുളിപ്പിക്കണം പൊട്ട് തൊടീപ്പിക്കണം അമ്മിഞ്ഞ കൊടുക്കണം…പിന്നെ ഉവ്വാവു ഉറക്കണം…കൊറേ കളിക്കണം…” എണ്ണി എണ്ണി പറയുന്ന ദേവൂനെ കണ്ടതും അവൻ മൂക്കത്ത് വിരൽ വെച്ച് പോയി… “ന്റെ ദേവൂട്ടി തന്നെ ഇപ്പൊ ഒരു കുഞ്ഞാവ അല്ലേ…കുറേ കുറേ കഴിഞ്ഞ് ദേവൂട്ടിയുടെ അസുഖം ഒക്കെ മാറിയിട്ട് നമുക്കും ഉണ്ടാവും ഒരു കുഞ്ഞാവ..!”കണ്ണുകളിൽ പ്രതീക്ഷ നിറച്ച് കൊണ്ടവൻ നിലാവിനെ നോക്കി ചിരിച്ചു…

“നിക്ക് കുഞ്ഞാവയെ വേണം…”ഒരു തുള്ളി കണ്ണുനീർ അവന്റെ കയ്യിൽ വീണ് ചി-തറി…വെപ്രാ-ളപ്പെട്ട് അവൻ ദേവൂനെ നോക്കിയതും ചുണ്ട് വിതുമ്പി കരഞ്ഞ് തുടങ്ങിയിരുന്നു അവൾ… “അയ്യേ ന്റെ പെണ്ണ് കരയാ… കുഞ്ഞാവ വരാൻ കുറേ വേദന സഹിക്കണ്ടേ ന്റെ ദേവൂട്ടി…”അവളുടെ കണ്ണുനീർ കണ്ട് വേദനയോടെ കാശി അവളെ ആശ്വസിപ്പിക്കാൻ എന്ന വണ്ണം പറഞ്ഞതും അവൾ അ- ലറി കരഞ്ഞു… ഒട്ടും ചിന്തിക്കാതെ കാശി അവന്റെ ചുണ്ടുകൾ അവളുടെ മഞ്ചാടി അധരവും ആയി കോർത്തിണക്കി… (തുടരും…) നിങ്ങളുടെ സപ്പോർട്ട് ലൈക്ക് ആയും കമൻറ് ആയും തരണേ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters