പ്രണയവും ചെക്കന്റെ കൈപിടിച്ചു നടക്കലും ഒക്കെ എന്റെ കുഞ്ഞു മനസ്സിലും ആഗ്രഹം തോന്നിയിട്ടുണ്ട്.

രചന: ഇസ്മായിൽ കൊടിഞ്ഞി

തേക്കാനും വാർക്കാനും എനിക്ക് താല്പര്യമില്ല. മര്യാദക്കുള്ള ഒരു ജോലിയുണ്ടെങ്കിൽ വീട്ടിൽ വന്നു പെണ്ണ് ചോദിച്ചോ… അവർക്ക് സമ്മതമാണെങ്കിൽ എനിക്ക് ഒരു എതിർപ്പും ഇല്ല. ആ പിന്നെ… എനിക്ക് ആകെയുള്ള ഒരു ഡിമാൻഡ് ഡിഗ്രി കംപ്ലീറ്റ് ആക്കണം.അത് കല്യാണം കഴിഞ്ഞിട്ടാണെങ്കിലും കല്യാണത്തിന് മുമ്പാണെങ്കിലും. കല്യാണത്തിന് മുമ്പാകുന്നതാകും എനിക്കും നിങ്ങൾക്കും ഉത്തമം. അതാകുമ്പോൾ ഭാവിയിൽ ഒരു സംശയ രോഗം ഒഴിവാക്കാലോ….

എടീ കാന്തരീ…… നീ ആള് കൊള്ളാല്ലോ … ഇഷ്ട്ടം പറഞ്ഞപ്പോയെക്കും ഭാവി വരെ പറഞ്ഞു കഴിഞ്ഞല്ലോ….

അതെ, ഞാൻ അങ്ങനെയാണ് മാഷേ…. എനിക്കിപ്പോ പ്രായം പതിനെട്ട് ആയിട്ടുണ്ട്.പിന്നെ വിവാഹത്തെ കുറിച്ചുള്ള സങ്കൽപ്പം ഒന്നുമില്ലാത്ത ഒരാളും ഭൂമിയിൽ ഉണ്ടാകില്ല.അതിൽ പെട്ട ഒരാളാണ് ഞാൻ. മറ്റുള്ളവർ പ്രണയിച്ചു നടക്കുന്നത് കാണുമ്പോൾ ഞാനും കൊതിക്കാറുണ്ട്,ഞാനും ഒരു പെണ്ണല്ലേ…. പ്രണയവും ചെക്കന്റെ കൈപിടിച്ചു നടക്കലും ഒക്കെ എന്റെ കുഞ്ഞു മനസ്സിലും ആഗ്രഹം തോന്നിയിട്ടുണ്ട്. പക്ഷേ…… അതൊരു പൈങ്കിളി ആക്കി ചുറ്റുമുള്ളവരെ ത്രസിപ്പിക്കുന്ന പ്രണയമല്ല. എന്റെ പ്രണയവും എന്റെ ശരീരത്തിലെ ഓരോ സ്പർശനവും അത് എന്റെ കഴുത്തിൽ താലി കെട്ടുന്നവനായുള്ളതാണ്.എന്റെ അവസാന ശ്വാസം വരെ അയാളെ ഞാൻ പ്രണയിക്കും.

അയാളെമാത്രമേ ഞാൻ പ്രണയിക്കുകയുള്ളൂ… നിങ്ങളെപ്പോലെ ഒരുപാട് പേര് ഇങ്ങനെ എന്നോട് ഇഷ്ട്ടം പറഞ്ഞിട്ടുള്ളതാണ്.അവരൊന്നും തന്നെ എന്റെ ഈ ആവശ്യം അംഗീകരിക്കരിക്കാൻ കെല്പില്ലാത്തവരായിട്ടോ അല്ലെങ്കിൽ മറ്റുള്ളവരുടെ വാക്കുകൾ കേട്ട് വീട്ടിലെത്താത്ത അവരെ പോലെ നിങ്ങൾക്കും ആകാം.എനിക്ക് ഒരു വിഷമവും ഇല്ല. കാരണം ഇഷ്ടമാണെന്ന് പറഞ്ഞത് ഞാനല്ല,നിങ്ങളാണ്. പിന്നെ ഞാനിതൊക്കെ പറയാൻ കാരണവുമുണ്ട്.

ഇന്ന് ഞാൻ നിങ്ങളോട് ഇഷ്ടമാണെന്ന് പറയുകയും പിന്നീട് എന്റെ വീട്ടുകാർ എനിക്ക് ഒരു ആലോചന കൊണ്ട് വന്നാൽ നിങ്ങൾ പറയും എന്റെ കൂടെ ഇറങ്ങി വരാൻ.ജോലിയും കൂലിയുമില്ലാത്ത ഒരാളോടൊപ്പം പൊന്നു പോലെ പോറ്റി വളർത്തിയ എന്റെ രക്ഷിതാക്കളെ നാണം കെടുത്തി വരാൻ താല്പര്യം ഇല്ലാ എന്ന് പറഞ്ഞ് കൊണ്ട് ഞാൻ അയാളെ വിവാഹം കഴിച്ചു പോകുമ്പോൾ നാളെ നിങ്ങളുടെ മുന്നിൽ ഒരു തേപ്പു കാരി ആകാൻ പാടില്ലല്ലോ…. അപ്പൊ പോട്ടേ മാഷേ… നിങ്ങൾക്ക് താൽപ്പര്യം ഉണ്ടെങ്കിൽ ദാ…. ആ കാണുന്നതാണ് എന്റെ വീട്,ആരെയാണെന്നു വെച്ചാൽ കൊണ്ടുവന്നു നിങ്ങൾക്ക് പെണ്ണ് ചോദിക്കാം. എന്റെ അച്ഛൻ നല്ല അഭിമാനിയാണ്.ഉശിരുള്ള ആണുങ്ങളെ അവർക്കും ഇഷ്ടമാണ്.അവർക്ക് സമ്മതമാണെങ്കിൽ എത്രയാണെന്ന് വെച്ചാൽ കാത്തിരിക്കാൻ ഞാൻ തയ്യാറുമാണ്.

പെണ്ണേ…. നീയാണ് പെണ്ണ്.നിന്നെ കണ്ടതും,എനിക്ക് നിന്നോട് ഇഷ്ട്ടം പറയാൻ തോന്നിയതും ഒരു ഭാഗ്യമാണ്.അത് കൊണ്ട് നിന്നെ തള്ളി കളയുന്നത് എന്റെ ജീവിതത്തിലെ വലിയ നഷ്ടമായിരിക്കും. എനിക്കൊരാളെയും ബോധിപ്പിക്കേണ്ട ആവശ്യം ഇല്ല.നിങ്ങൾ വീട്ടിലേക്ക് പൊക്കോ,അച്ഛനെ കാണാൻ പിറകിൽ ഞാനും വരുന്നുണ്ട്. ഈ പെണ്ണൊരുത്തിയെ എനിക്ക് കെട്ടിച്ചു തരുമോ എന്ന് ചോദിക്കാൻ.ഡിഗ്രി അല്ല,ഇനി pg കഴിയുന്നത് വരെ കാത്തിരിക്കാനും ഞാൻ തയ്യാറാണ്.

കാരണം നിങ്ങളെപ്പോലുള്ള പെൺ കുട്ടികൾ മുപ്പതിൽ ഒന്നേ കാണൂ… അങ്ങനെയുള്ള ഒരാളെ കെട്ടാൻ കഴിയുക എന്നുള്ളത് വലിയ ഭാഗ്യം തന്നെയാണ്.

ഓഹോ, എന്നാ പിറകേ പോര്,ഈ സമയം അച്ഛൻ എന്നേയും കാത്ത് ഉമ്മറത്തിരിക്കുന്നുണ്ടാകും. ആരാ മനസ്സിലായില്ല…. ?

എന്റെ പേര് അക്ഷയ്, നാട് ഇവിടെ അല്ല,കുറച്ചു ദൂരെയാണ്. ഈ നാട്ടിൽ ഒരു ജോലി ആവശ്യാർഥം വന്നതാണ്. ഞാൻ നിങ്ങളുടെ മകളെ പെണ്ണ് ചോദിക്കാൻ വന്നതാണ്.   കുറച്ചു അപ്പുറത്ത് ഒരു വീട് വാടകക്കെടുത്തു താമസിക്കുകയാണ്.കൂടെ അമ്മയും അച്ഛനും പെങ്ങളുമുണ്ട്.നിങ്ങൾക്ക് സമ്മതമാണെങ്കിൽ നാളെ ഞാൻ വീട്ടുകാരെയും കൊണ്ട് പെണ്ണ് കാണാനും ഉറപ്പിക്കാനും വരാം…..

അല്ല, മോന് ഇവിടെ എന്താ ജോലി.. ? മോളെ എങ്ങനെയാണ് പരിജയം ?

ജോലി എന്ന് പറഞ്ഞാൽ ഈ സിറ്റിയിലെ പോലീസ് സ്റ്റേഷനിലെ പുതിയ si ആണ്.ഇവരുടെ കോളേജിന് മുന്നിൽ ഡ്യൂട്ടി നോക്കുമ്പോൾ രണ്ട് മൂന്ന് ദിവസമായി കാണുന്നു.ഐശ്വര്യം നിറഞ്ഞ മുഖം കണ്ടപ്പോൾ ഒന്ന് പോയി ചോദിച്ചതാണ്.അപ്പൊ അവളാണ് പറഞ്ഞത് അച്ഛനോട് ചോദിക്കാൻ.

മോനേ…. അവളുടെ മുഖം പോലെ തന്നെ ഈ വീടിന്റെ ഐശ്വര്യം തന്നെയാണവൾ. അമ്മയുടെ അതേ പ്രകൃ- തമാണ് അവൾക്കും.ഒരാളെയും വിഷമിപ്പിക്കുന്നത് അവൾക്ക് ഇഷ്ടമല്ല.ഞാനും അവളും നല്ല കൂട്ട് ആയോണ്ട് കോളേജിലെ വിശേഷങ്ങൾ എല്ലാം പറയാറുണ്ട്.ഓരോരുത്തർ പിറകേ നടക്കുന്നതും,വന്നു പ്രപ്പോസ് ചെയ്യുന്നതും,അവരോട് വീട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ പറയുന്നതൊക്കെ വൈകുന്നേരത്തെ ചായകുടിയിൽ ഉള്ള ചർച്ചയിൽ സംസാരിക്കുന്നത് ഇവിടെ പതിവാണ്. പക്ഷേ…. ആദ്യമായാണ് ഇങ്ങനെ ഒരാൾ പെണ്ണ് ചോദിച്ചു വരുന്നത്.അതും ഒരു പോലീസുകാരൻ.

ഒരു ഗവണ്മെന്റ് ജോലിക്കാരന് പെണ്ണിനെ കെട്ടിച്ചു കൊടുക്കാൻ ഇന്ന് ഏതൊരു അച്ഛനും ആഗ്രഹം കാണും. മോനേ… ഞാനൊരു പാവം പ്രവാസി ആയിരുന്നു. കാര്യമായിട്ട് ഒന്നും സമ്പാദിച്ചിട്ടില്ല.ഇന്നത്തെ കാലത്ത് നിങ്ങൾക്കൊക്കെ നല്ല മാർക്കറ്റണല്ലൊ… ഒപ്പം സ്ത്രീധനമായും ഞാൻ നിങ്ങൾക്ക് ഒരു സംഖ്യ തരേണ്ടി വരും.എന്നെ സമ്പന്തിച്ചിടത്തോളം നിങ്ങളുമായുള്ള ബന്ധം കൂട്ടിയാൽ കൂടുന്ന ഒന്നല്ല. കല്യാണം കഴിഞ്ഞിട്ട് എന്റെ മോളുടെ കണ്ണീര് കാണാൻ എനിക്ക് പറ്റില്ല.അത് കൊണ്ട് ഇത് നടക്കില്ല മോനേ… മോന് അത്യാവശ്യം സാമ്പത്തികം ഉള്ള വല്ല കുടുമ്പത്തിൽ നിന്നും നോക്കുന്നതല്ലേ നല്ലത്.

അയ്യോ…. അച്ഛാ,ഞാൻ നിങ്ങളുടെ മകളെ മാത്രമാണ് ചോദിക്കുന്നത്.അല്ലാതെ അതിന്റെ കൂടെ നിങ്ങളുടെ വീടും പറമ്പും എഴുതി തരാൻ പറയുന്നില്ല.നിങ്ങൾ എന്താണോ മകൾക്കായി കരുതി വെച്ചിട്ടുള്ളത് അത് കൊടുത്താൽ മതി.എനിക്കല്ല നിങ്ങളുടെ മകൾക്ക് തന്നെ. നിങ്ങൾക്ക് സമ്മതമാണെങ്കിൽ ഞാൻ നാളെ വീട്ടുകാരുമായി വരാം…

അത് മോനേ…. മ്മ്, നാളെ വീട്ടുകാരുമായി വരൂ,അവർക്ക് എതിർപ്പില്ലെങ്കിൽ നമുക്ക് ഉറപ്പിക്കാം. എന്നാ ശെരി അച്ഛാ, ഞാൻ നാളെ അവരുമായി വരാം. ********************

ഇവൻ രണ്ട് മൂന്ന് ദിവസമായി ഇവളെ കുറിച്ചു പറയുന്നു. അപ്പൊ ഇവന്റെ അച്ഛനാണ് പറഞ്ഞത് ആദ്യം പോയി പെണ്ണിനോട് ചോദിക്കാൻ. ക- ലികാലമല്ലേ,കുട്ടികളുടെ മനസ്സിൽ വേറെ മോഹം എന്തെങ്കിലും ഉണ്ടോന്ന് പറയാൻ പറ്റില്ലല്ലോ….. ഇന്നലെ മോളുടെ സംസാരം ഒക്കെ റെക്കോർഡ് ചെയ്തു കൊണ്ട് വന്നു കേൾപ്പിച്ചപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചതാണ് ഇവൾ തന്നെയാണ് എന്റെ മരുമോളെന്ന്. മോളേ… പഠിപ്പ് തീരുന്നത് വരെ കാത്തിരിക്കേണ്ട എന്നാണ് അക്ഷയ് പറയുന്നത്.വിവാഹം കഴിഞ്ഞിട്ടും തുടർന്ന് പേടിച്ചോട്ടെ എന്നാണ് അവന്റെ പക്ഷം.ഞങ്ങൾക്കും അതിൽ എതിർപ്പില്ല.

നിന്റെ പ്രായത്തിൽ ഒരു മോള് ഞങ്ങൾക്കും ഉണ്ടല്ലോ.അപ്പോ മോളുടെ ഇങ്ങനെയുള്ള ഒരു ആഗ്രഹത്തിനും ഞങ്ങൾ എതിരല്ല. ചായ കുടിയൊക്കെ കഴിഞ്ഞ സ്ഥിതിക്ക് അവർക്കെന്തെങ്കിലും ഒക്കെ ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ നടക്കട്ടെ. അല്ലേ…. അക്ഷയ് അച്ഛനെ ഒന്ന് കണ്ണ് കൊണ്ട് നമസ്കരിച്ചു.

മനസ്സിലെ ആഗ്രഹം എത്ര എന്ന് വെച്ചാ പിടിച്ചു വെക്കുക. അതേ… നീ പറഞ്ഞപോലെ ഞാൻ വാക്ക് പാലിച്ചു. നിന്റെ അച്ഛനോട് പെണ്ണ് ചോദിച്ചു.എന്റെ വീട്ടുകാരെ കൊണ്ട് വന്നു അത് ഉറപ്പിക്കുകയും ചെയ്തു. ഒക്കെ സമ്മതിച്ചു. പക്ഷേ,എന്റെ തുടർ പഠനത്തിന്റെ കാര്യത്തിൽ എനിക്ക് ഒരു വിശ്വാസം പോരാ…..

എടീ, ഞാൻ പറഞ്ഞില്ലേ,കല്യാണം കഴിഞ്ഞിട്ട് നീ എത്രയാണെന്ന് വെച്ചാ പഠിച്ചോ.എനിക്ക് ഒരു വിരോധവും ഇല്ല,ദയവ് ചെയ്തിട്ട് പഠിപ്പ് കഴിഞ്ഞിട്ട് മതി കല്യാണം എന്ന് മാത്രം പറയരുത്.അത് വരെ കാത്തിരിക്കാനുള്ള ക്ഷമ ഒന്നും എനിക്കില്ല. നിങ്ങൾ വാക്കിനു വില കല്പിക്കുന്ന ആളാണെങ്കിൽ കല്യാണത്തിന് എനിക്ക് സമ്മതമാണ്.

ആണോ… എങ്കിൽ ഒരു കാര്യം കൂടി പറയട്ടെ,കല്യാണം കഴിഞ്ഞു വർഷം ഒന്നാകുമ്പോഴത്തേക്ക് ഒരു കുറുമ്പത്തിയേ ഈ കയ്യിൽ തന്നാൽ അതോടെ തീരില്ലേ നിന്റെ പഠിപ്പിന്റെ കാര്യം. അയ്യേ… നാണക്കേട്, പെണ്ണ് കാണാൻ വന്നിട്ട് ഇങ്ങനെ പറയുന്നോ,ആരെങ്കിലും കേട്ടാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ…. ?

മോനേ… പോലീസ് ചേട്ടാ… പഞ്ചാര അടിച്ചത് മതിയായില്ലേ….. ?

നിന്നോട് ആരാണെടീ ഇപ്പോ ഇങ്ങോട്ട് കേറി വരാൻ പറഞ്ഞത്. നിങ്ങളെ അറിയുന്നതോണ്ട് ഇങ്ങോട്ട് കേറി വന്നതാണ്.കൂടുതൽ സമയമായിട്ടും കാണാതായപ്പോൾ നാറ്റിച്ചു കയ്യിൽ തരും എന്ന് എനിക്ക് തോന്നി.

ഏട്ടത്തീ….. ഒന്നും തോന്നരുത് ട്ടോ, ഞാനാ ഇത് പറഞ്ഞു കൊടുത്തത്.അത് ഒരു ഉളുപ്പുമില്ലാതെ ചോദിക്കുമെന്ന് ഞാൻ കരുതിയില്ല.

അതേ… ഞാനും ഓപ്പണാണ്, ആ സമയത്ത് തുടർന്ന് പഠിക്കുന്ന കാര്യം നമുക്ക് പരിഗണിക്കാം. ഇപ്പോ മോൻ പൊക്കോ ട്ടോ…… ചെവിയിൽ അവൾ പറഞ്ഞത് കേട്ട് തിരിഞ്ഞു നോക്കിയപ്പോയേക്കും അവനെ പെങ്ങൾ വലിച്ചു മുറിയിൽ നിന്നും പുറത്തേക്കെത്തിയിരുന്നു.

കാറിൽ കേറി യാത്ര തുടങ്ങവേ ഉമ്മറത്തു അവളെ തിരയവേ,മുകളിലെ മുറിയിലെ ജനാലകൾക്കിടയിൽ വിടർന്ന രണ്ട് കരിനീലക്കണ്ണുകൾ അവരെ യാത്രയാക്കുന്നുണ്ടായിരുന്നു. ലൈക്ക് കമന്റ് ചെയ്യണേ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters