മാനസം, തുടർക്കഥ ഭാഗം 2 വായിക്കൂ…

രചന: അർച്ചന

പിറ്റേന്ന് തന്നെ എല്ലാരും അവരുടെ രജിസ്റ്റർ മാരെജിനുള്ള കാര്യങ്ങൾ എല്ലാം ചെയ്തു തീർത്തു…. അന്ന് തന്നെ… ഇരുവരുടെയും…രജിസ്റ്റർ മാരേജ് അവരുടെ രണ്ടു വീട്ടുകാരും ചേർന്നു നടത്തി.. ചിലപ്പോ അരവിന്ത് പിന്മാരിയാലോ..എന്ന പേടി… ഒപ്പിട്ടു കഴിഞ്ഞതും അപ്പോതന്നെ അരവിന്ത് അവിടെനിന്നും പോയി…. അനന്തനും… അംബികയും ഒക്കെ പിറകിൽ നിന്നും വിളിച്ചെങ്കിലും…അവൻ മൈൻഡ് ചെയ്തില്ല… മാനസയെ…അരവിന്ദിന്റെ ആ പ്രവൃത്തി…വേദനിപ്പിച്ചു കാണും എന്നു കരുതി..മഹിയും മായയും അവളെ ചേർത്ത് പിടിച്ചു…

മുൻകൂട്ടി ഇതെല്ലാം മാനസ ചിന്തിച്ചത് കൊണ്ട്…അവൾക്ക് അത്ര ഫീൽ ആയില്ല…ആ സമയം എല്ലാം അവളുടെ മനസിൽ കുഞ്ഞന് മാത്രമായിരുന്നു…അവനെ മാറോട് ചേർക്കാൻ കൊതിയ്ക്കുക ആയിരുന്നു അവളുടെ മനസ്… കുറച്ചു കഴിഞ്ഞതും..അവരെല്ലാരും അരവിന്ദിന്റെ വീട്ടിലേയ്ക്ക് യാത്ര തിരിച്ചു… അനന്തന്റെ കൂടെ ആയിരുന്നു മാനസ ..അവരുടെ പിറകെ മഹിയും…മായയും… പോണ പോക്കിൽ ആരവി..മാനസയോട് എന്തൊക്കെയോ പറയുന്നുണ്ട് എങ്കിലും…മാനസയുടെ മനസ് അവിടെ ഒന്നും അല്ലായിരുന്നു…അവൾ..അവളുടെ ജീവിതത്തിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തുക ആയിരുന്നു… ഒരു അസ്സൽ നസ്രാണി ആയ…പാലത്തിങ്കൽ അലക്‌സിന്റെയും നമ്പൂതിരി കുട്ടിയായ…ഗായത്രി അന്തർജനത്തിനും ജനിച്ച….ഏക മകൾ….മാനസ…ഗായത്രി അലക്‌സ്…

അവരുടെ സൽപുത്രി… ക്രിസ്ത്യാനിയും ഹിന്ദുവും പ്രേമിച്ചു കെട്ടിയതോടെ രണ്ടു വീട്ടുകാരും രണ്ടിനെയും പുറത്താക്കി…. അന്നൊക്കെ അവരെ സഹായിക്കാൻ കൂടെ ഉണ്ടായിരുന്ന..ഏക ആത്മ സുഹൃത്ത്…മഹാദേവനും..അദ്ദേഹത്തിന്റെ ഭാര്യ മായയും.. അവർക്കുണ്ടായ…ഏക സന്തതി ആയിരുന്നു…അശ്വതി എന്ന അച്ചു… വാശി കൂടുതൽ ആയിരിന്നു…..ഉള്ളു ശുദ്ധവും… തനിയ്ക്കുള്ള..ഏക.സുഹൃത്ത്….അവൾക്കും അതുപോലെ തന്നെ… വീട്ടുകാര് തമ്മിലും നല്ല ഒരു റിലേഷൻ ഉണ്ടായിരുന്നത് കൊണ്ട്..ഞങ്ങൾക്കും… അതുപോലെ തന്നെ ആയിരുന്നു… അച്ചുവിന്റെ നേരെ വരുന്ന പ്രേശ്നങ്ങൾ പരിഹരിച്ചു പരിഹരിച്ചു…ഞാൻ പൊതുവെ…തന്റേടിയും വഴക്കാളിയും ആയി…അതുകൊണ്ട് തന്നെ അവളോടും ആരും അധികം അടുക്കാരില്ലായിരുന്നു…. ഞങ്ങൾ തമ്മിൽ യാതൊരു കാര്യവും മറച്ചു വെച്ചിട്ടില്ല… ആദ്യമായി…ഞാൻ അവളിൽ നിന്നും മറച്ചു വെച്ചത്..അരവിന്തിനോടുള്ള തന്റെ പ്രണയം ആയിരുന്നു….

ഒരു മഴയുള്ള..ദിവസം… ബസ്റ്റാന്റീലേയ്ക്ക് മഴയും നനഞ്ഞു ഓടിക്കയറിയ…വ്യക്തി….കണ്ടനിമിഷം തന്നെ..ആ ചാര കണ്ണുകളിൽ…തന്റെ ഹൃദയം കോർത്തു വലിച്ചപോലെ തോന്നി…ജീവിതത്തിൽ ആദ്യമായി തോന്നിയ അനുഭവം…അത്രയും നാൾ ആരോടും തോന്നാത്ത എന്തോ… ഒന്നു…. പിന്നീട്…പലദിവസങ്ങളിലും പലയിടത്തു വെച്ചും…കണ്ടെങ്കിലും…ഒന്നും പറയാനോ സംസാരിയ്ക്കാനോ പറ്റിയിട്ടില്ല… അച്ചു തന്റെ മാറ്റം പെട്ടന്ന് തന്നെ കണ്ടെത്തി എങ്കിലും…അവളോടും ആരാ എന്നു മാത്രം ഞാൻ പറഞ്ഞില്ല… പിന്നീട് അവൻ ആരാണെന്നു അറിയാനുള്ള തത്രപ്പാടിൽ ആയിരുന്നു…അവസാനം എല്ലാം മനസിലായതും…അവനോട് ഇഷ്ടം പറയാനുള്ള…തീരുമാനത്തിൽ ആയിരുന്നു…അതിനിടയിൽ തന്നെ 2 വർഷം കടന്നു പോയി… കോളെജിലെ ജീവിതത്തിലേക്ക് കാലെടുത്തു വെയ്ക്കുമ്പോൾ ആയിരുന്നു…അച്ചുവിനു എനിയ്ക്കും ആദ്യമായി…വേര്പിരിയേണ്ടി വന്നത്…

കൂടെ അരവിന്തിനെയും… താൻ ദൂരെ ഒരു കോളേജിൽ ഹോസ്റ്റലിൽ നിന്നും…അവൾ..വന്നുപോയും… അതിനിടയിൽ ആണ്…അച്ചു അവളുടെ ഒരു കാര്യം എന്നോട് പറയുന്നത്… ആദ്യം…അവൻ പിറകെ നടക്കുന്ന കാര്യം പറഞ്ഞു…ചിരിച്ചു എങ്കിലും..അവളുടെ സംസാരത്തിൽ നിന്നു തന്നെ അവൾക്കും എന്തോ ഒരു ചായ് വ് ഉണ്ടെന്നു മനസിലായി…. ഞങ്ങളുടെ വീട്ടുകാരോട്.. അവളുടെ ഇഷ്ടം ഒന്നു സൂചിപ്പിച്ചു എങ്കിലും..ആള് ആരാണെന്നു മനസിലാവാത്തത് കൊണ്ട്….അതുമാത്രം പറയാൻ പറ്റിയില്ല… അവസാനം….നിർബന്ധിച്ചപ്പോൾ…അവള്തന്നെ ആളെ പറഞ്ഞു…തന്നു…ആളെ കുറിച്ചു കൂടുതൽ അറിഞ്ഞതും..ഉള്ളിൽ കൂടി ഒരു കൊള്ളിയാൻ…മിന്നി… താനും അവളും പ്രണയിക്കുന്നത് ഒരാളെ ആണെന്നു അരിഞ്ഞതും….

വലത്തെ ഒരു മന- സികവസ്തയിൽ ആയിരുന്നു…താൻ… കുറച്ചു ദിവസം..അതിന്റെ…ഒരു ഷോക്കിൽ ആയിരുന്നത് കൊണ്ട്… ആരോടും…സംസാരിയ്ക്കാനും ഒന്നും പോയില്ല..പിന്നെ ചിന്തിച്ചു…താൻ പ്രേമിച്ചത് തനിയ്ക്ക് മാത്രം അറിയുന്ന കാര്യം അല്ലെ…അവര് പരസ്പരം സ്നേഹിയ്ക്കുന്നവരും…അതുകൊണ്ട് തന്നെ പയ്യെ മനസിനെ…തിരുത്താൻ ശ്രെമിച്ചു..അതിനു തുടക്കം എന്നോണം…അച്ചുവിനോട് പഴയ പടി തന്നെ സംസാരിച്ചു തുടങ്ങി… അവളുമായി..സംസാരിച്ചു തുടങ്ങിയതിനു ശേഷം..ആണ്…തോന്നിയത്…തന്നെ കുറിച്ചൊന്നും അരവിന്തിനോട് അച്ചു സൂചിപ്പിച്ചിട്ടില്ല…എന്നത്… അതിന്റെ കാരണം..ചോദിച്ചപ്പോൾ..അവൾ പറഞ്ഞത്…അരവിന്ദിന് തന്നെ പോലുള്ള…പെണ്കുട്ടികളെ ഇഷ്ടം അല്ല.. എന്നും അത്തരം പെണ്കുട്ടികളോട് അടുക്കുന്നവരെ പോലും വെറുപ്പോടെയാ കാണുന്നെ എന്നു… ഞാൻ ഇത് നിന്നോട് പറഞ്ഞാൽ വിഷമം ആവും എന്നു കരുത്തിയാത്രേ തന്നോട് അതൊന്നും പറയാതിരുന്നത്…എന്നു… പിന്നീട് അവളോട്..തന്നെ തന്നെകുറിച്ചു പറഞ്ഞു അരവിന്ദിനെ മുഷിപ്പിയ്ക്കണ്ട എന്നു പറഞ്ഞു…വിലക്കി…

പിന്നീട് മനപൂർവം അവളിൽ നിന്നും അകന്നു..നിന്നു..മായമ്മയോടും…മഹി അച്ഛനോടും കാര്യം..പറഞ്ഞു…ആദ്യം ഇതിനൊന്നും അവരും സമ്മതിച്ചില്ല എങ്കിലും..പിന്നീട് അവരും സമ്മതിച്ചു… പഠിത്തം കഴിഞ്ഞതും… രണ്ടുപേരുടെയും… കല്യാണം നടത്തികൊടുക്കാം എന്നുരണ്ടുവീട്ടുകാരും തീരുമാനിച്ചു… അതിനിടയിൽ അപ്പയും അമ്മയ്ക്കും… അപ്പയുടെ നാട്ടിലേക്ക് പോകേണ്ടി..വന്നു…അവിടേയ്ക്ക് അപ്പയ്ക്ക് സ്ഥലം മാറ്റം കിട്ടി… അതുകൊണ്ട്. തന്നെ കല്യാണക്കാര്യം അവരെ അറിയിക്കാൻ പറ്റിയില്ല.. അവസാനം…പഠിത്തം കഴിഞ്ഞതും…അവിടെ നിൽക്കാൻ തോന്നാത്തത് കൊണ്ട്…എല്ലാം ഉപേക്ഷിച്ചു..അപ്പയുടെ അടുത്തേയ്ക്ക് തന്നെ പോയി..കൂട്ടത്തിൽ താൻ കൊണ്ടു നടന്ന ഡയറിയും…അവനുമായി ബന്ധം ഉള്ളതുമായ..എല്ലാം…ന- ശിപ്പിച്ചു…

അവിടെ ചെന്ന അന്നായിരുന്നു..തന്നെ കൂട്ടാൻ വന്ന അപ്പയുടെ വണ്ടിയ്ക്ക്…എന്തോ പറ്റി ആക്‌സിഡന്റ് ആയത്…. ആകെ വല്ലാത്ത അവസ്ഥ ആയിരുന്നു..ആദ്യം പ്രണയിച്ച പുരുഷൻ..ഇപ്പൊ സ്വന്തം അപ്പയും അമ്മയും…ആകെ ഒറ്റ പെട്ട പോലെ തോന്നി… ആ ഒറ്റപ്പെടലിൽ നിന്നും രക്ഷപ്പെടാൻ തിരികെ പോയാലോ എന്നു വരെ ചിന്തിച്ചു…ചിലപ്പോ…തിരികെ ചെന്നാൽ…അരവിന്ദിന്റെ കാണുമ്പോൾ മനസ് കൈവിട്ടു പോകും എന്ന് കരുതി അവിടെ തന്നെ നിന്നു… അവിടെ അഛന്റെ പരിച്ചയാക്കാരന്റെ വഴിയിൽ ചെറിയൊരു ജോലി ശെരിയായി…. അതിനിടയ്ക്ക് അച്ചുവിന്റെ വിവാഹം നടന്നതും അറിഞ്ഞു….അതിനു ശേഷം ആരുമായും കോണ്ടാക്ട് ഇല്ലായിരുന്നു… അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പൊയ്ക്കൊണ്ടിരുന്നു…അങ്ങനെ ഒരു ദിവസം ആണ്…അച്ചു വിളിയ്ക്കുന്നത്…. *********

ജീവിതം അങ്ങനെ പോയിക്കൊണ്ടിരിയ്ക്കുമ്പോൾ ആണ്…അച്ചു വിളിയ്ക്കുന്നത് ദിവങ്ങൾക്ക് ശേഷം… അന്ന് അവളുടെ കാൾ കണ്ടപ്പോഴാ..താൻ മനസ് തുറന്ന് ഒന്നു ചിരിച്ചത്… അന്ന് അവളോട് സംസാരിയ്ക്കുമ്പോൾ ആണ് അവളെ എന്തോ പ്രശ്നം അലട്ടുന്നുണ്ട് എന്നു മസസിലായത്… ആദ്യം ചോദിച്ചപ്പോ അവൾ ഒന്നും പറഞ്ഞില്ലെങ്കിലും..പിന്നീട് അവൾ നടന്നത് എല്ലാം തന്നോട് തുറന്നു പറഞ്ഞു…. കേട്ടപ്പോൾ തനിയ്ക്കും അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിയ്ക്കണം എന്നു അറിയാതെ പോയി… അവസാനം…അവൾ ഇതിനു പരിഹാരം ഉണ്ടെന്നും.അതിനു പറ്റിയ ആളെ തിരക്കി നടക്കുകയാ എന്നുകൂടി പറഞ്ഞപ്പോ…തനിയ്ക്കും മറ്റൊന്ന് ചിന്തിയ്ക്കാൻ തോന്നിയില്ല….

തനിയ്ക്ക് കിട്ടാതെ പോയ ജീവിതം… അവളെങ്കിലും ജീവിയ്ക്കണം എന്നു തോന്നിയത് കൊണ്ട്..ഞാൻ..അവളുടെ കുഞ്ഞിന്റെ ‘അമ്മ ആവാം എന്നു സമ്മതിച്ചു….അവളും തന്റെ തീരുമാനത്തെ അനുക്കൂലിച്ചില്ല ..അവസാനം തന്റെ നിര്ബന്ധത്തിൽ അവള് സമ്മതിച്ചു… ആദ്യം ഇക്കാര്യം മായമ്മയെയും മഹി അച്ഛനെയും ഒന്നും അറിയിച്ചില്ല…സമയം ആയപ്പോൾ അവരെയും കാര്യം പറഞ്ഞു മനസിലാക്കി..അരവിന്തിനോട്…അച്ചു കണ്ടെത്തിയ ആൾ എന്നു മാത്രം പറഞ്ഞു…അപ്പയുടെയും അമ്മയുടെയും കാര്യവും മറച്ചു വെച്ചു… പിന്നീട്. താൻ അറിയുക ആയിരുന്നു..തന്നിലെ അമ്മയെ….അവൻ വളർന്നു വരും തോറും തന്നിലെ മാറ്റങ്ങളെയും തനിയ്ക്ക് ബോധ പൂർവം മറയ്ക്കേണ്ടി വന്നു… താൻ കുഞ്ഞനെ വയറ്റിൽ ചുമന്നു എങ്കിൽ…അച്ചു അവനെ മനസിലാണ് ചുമന്നത്…അത് അവളുടെ ഓരോ പ്രവൃത്തിയിൽ നിന്നും തനിയ്ക്ക് മനസിലായി…

അന്നൊക്കെ തന്നെയും അവനെ ചുമക്കുന്ന വയറിനെയും ചേർന്നു പലപ്പോഴും അവൾ കണ്ണീർ പൊഴിയ്ക്കുന്നതും കണ്ടിരുന്നു… എന്താ കാര്യം എന്നു മനസിലായില്ല… മായമ്മയും മഹിയഛനും അരവിന്ദിന്റെ വീട്ടുകാരും തന്നെ സ്നേഹിയ്ക്കാൻ… മത്സരിയ്ക്കുമ്പോൾ… അരവിന്ത് അവന്റെ കുഞ്ഞിനെ മാത്രമായിരുന്നു…സ്നേഹിച്ചത്.. അങ്ങനെ ദിവസങ്ങൾ..കടന്നു പൊയ്ക്കൊണ്ടിരുന്നു… ഡേറ്റ് തീരുമാനിച്ച ആ ദിവസം…തനിയ്ക്ക് ഇപ്പോഴും ഓർമയുണ്ട്….അച്ചു…അവൾ തന്നെ കെട്ടി പിടിച്ചു കരഞ്ഞ ദിവസം…എന്തൊക്കെയോ തെറ്റു ചെയ്തു കൂട്ടി എന്നും…മറ്റും പറഞ്ഞു പദം പറഞ്ഞു കരഞ്ഞു അവൾ…അന്ന്… പുറത്തു പോയ അശ്വതി…പിന്നെ ഞാൻ കാണുന്നത്…ആ ഹോസ്പിറ്റലിലെ തന്നെ icu വിൽ ആയിരുന്നു… അവൾ തന്നെ അവസാനം ആയി കാണണം എന്ന് പറയുമ്പോഴും അവളെ അങ്ങനെ കാണാൻ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നു താൻ… എന്നിട്ടും അവളെ കരുതി ഞാൻ അകത്തു കയറി…കൂടെ താങ്ങായി…മായമ്മയും… അന്ന് ഞാൻ കണ്ടു…ഒരുപാട് വയറുകൾക്കിടയിൽ കുരുങ്ങി….ചോ- ര കല്ലിച്ച പാടുകളും ആയി…എന്റെ അച്ചു… അവളുടെ അടുത്തു…എന്നെ ഇരുത്തി ആ കാഴ്ച കാണാനകത്തെ മായമ്മ മാറി നിന്നു…കാരണം..തന്നെക്കാൾ ആ മനസ് നീറുന്നത് തനിയ്ക്ക് കാണാൻ കഴിയുമായിരുന്നു… അന്ന് അവളെന്റെ കയ്യിൽ പിടിച്ചു പൊട്ടി കരഞ്ഞു…ഒരുപാട്….അവളെ ആശ്വസിപ്പിയ്ക്കാൻ സ്രെമിച്ചെങ്കിലും അതൊന്നും…അവളിലെ ദുഃഖത്തെ മായ്ച്ചില്ല…

 

 

ടാ… എ…എന്നോട് നി…നി ക്ഷേമിയ്ക്കില്ലെടാ….(അച്ചു

എന്തിന്…. മാനസ നിറ കണ്ണൂകളോടെ ചോദിച്ചു..

ഞാ..ഞാൻ..നിന്നോട്…ഒരു വലിയ തെ.. തെറ്റു ചെയ്തു… നി..നിന്നോട് മാത്രം..അ… അല്ലെടാ…എന്റെ നന്തേട്ടനോടും… നി..എന്ത് അനാവശ്യമാ ഈ പറയുന്നേ….നി എന്ത് തെറ്റു ചെയ്തു എന്ന്…അതും എന്നോടും…നി പ്രണയിച്ചവനോടും….(മാനസ

ആ പ്രണയത്തിലും ഞാൻ ചതി ചെയ്‌തേടി…. എന്റെ നന്തേട്ടൻ എന്നെ ഇഷ്ടപ്പെടുന്നതിനു മുന്നേ…നിനക്ക്..നന്തേട്ടനോട് ഉള്ള ഇഷ്ടം ഞാൻ മനസിലാക്കിയിരുന്നെടി… പക്ഷെ അന്ന് ഞാൻ നിന്നോട് അത് പറഞ്ഞില്ല… പിന്നീടാ..കോളേജിൽ വെച്ചു നന്തേട്ടൻ എന്റെ പിറകെ നടന്നത്…അന്ന് നിന്റെ കാര്യം പറഞ്ഞു എനിയ്ക്ക് ഒഴിവാക്കാമായിരുന്നു… എന്നിട്ടും ഞാൻ അത്ചെ യ്തില്ല..മനപൂർവം… മനപൂർവം..ഞാൻ നിന്നെ മറക്കുക ആയിരുന്നു…ഒരുതരം അസൂയ…എന്നെക്കാൾ..നിനക്ക്..എല്ലാം നല്ലത് കിട്ടിയതുകൊണ്ടുള്ള അസൂയ…കുട്ടിക്കാലം മുതലേ ഞാൻ പലതും വാശി പിടിച്ചു നേടി…എങ്കിലും..നി നേടിയ..പോലെ ഒന്നും എനിയ്ക്ക് നേടാൻ പറ്റിയില്ലലോ എന്ന ചിന്ത…അതാ…നന്തേട്ടനെ നി പ്രണയിക്കുന്നു എന്നു അറിഞ്ഞതും..ഞാൻ അങ്ങനെ ചെയ്തത്… മുൻപ് നിന്നെ പോലെ തന്റേടികൾ ആയ പെണ്കുട്ടികളോട് .നന്തേട്ടൻ കൂട്ട് കൂടരുത് എന്നു പറഞ്ഞു എന്നു പറഞ്ഞില്ലേ…

അതും ഞാൻ പറഞ്ഞുണ്ടാക്കിയത… സത്യത്തിൽ നന്തേട്ടനു…ഇത്തിരി തന്റേടം ഉള്ള പെണ്കുട്ടികളെ..ഇഷ്ടം ആണ്…എന്നെയും കുറച്ചു ബോൾഡ് ആവാൻ പറഞ്ഞിട്ടുണ്ട്….(അച്ചു

അച്ചു…അതൊക്കെ….അതൊക്കെ. കഴിഞ്ഞ കാര്യം അല്ലെടി…ഇനി…ഇനി അതൊക്കെ പറഞ്ഞിട്ടു എന്താ കാര്യം…(മാനസ

എനിയ്ക്ക്..ഇപ്പോഴെങ്കിലും എല്ലാം പറയണം ടാ.. അല്ലെങ്കിൽ ചിലപ്പോ പറയാൻ…പറ്റില്ലെടി.. പിന്നെ നിങ്ങൾ ആരും അറിയാത്ത മറ്റൊന്ന് കൂടി ഉണ്ട്..നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞു…. അ…അത്…സത്യത്തിൽ നിന്റെ കുഞ്ഞു തന്നെയാ… നിപോലും അറിയാതെ നിനക്കും നന്തേട്ടതും ജന്മം കൊണ്ടത്…അച്ചു അത് പറഞ്ഞതും അത്രയും നേരം അവളുടെ കൈകളിൽ പൊതിഞ്ഞിരുന്ന എന്റെ കയ്യെ ഞാൻ എടുത്തു മാറ്റി…

“അ.. അച്ചു…നി..നി ആവശ്യം ഇല്ലാതെ തമാശ പറയല്ലേ….” അല്ലെടി…സ സത്യം…സത്യം മാത്രം…എനിയ്ക്ക് ഒരിയ്ക്കലും ഒരു കുഞ്ഞിനെ ചുമക്കാൻ കഴിയില്ല എന്ന് മാത്രം അല്ല.. മറ്റൊരാൾ വഴി…എനിയ്ക്ക് എന്റെ കുഞ്ഞിനെ ജന്മം കൊടുക്കാനും കഴിയില്ലെടി… ഇതൊക്കെ…എനിയ്ക്ക് ആദ്യമേ അറിയാമായിരുന്നു….എന്നിട്ടും അപ്പോഴത്തെ വാശിയ്ക്ക്…നന്തേട്ടന്റെ ജീവിതം കൂടി… ജീവിച്ചു തുടങ്ങിയപ്പോ…അറിയില്ലെടി എപ്പോഴോ..കുഞ്ഞെന്ന ചിന്ത…. ഇവിടെ ഡോക്ടറിന് മുന്നിൽ ഇരിയ്‌ക്കുമ്പോഴും എനിയ്ക്ക് അറിയാമായിരുന്നു…എന്നിട്ടും നന്തേട്ടനു വേണ്ടി…അഭിനയിച്ചു… അന്ന് ഡോക്ടറിന്റെ കാലിൽ വീണിട്ടാ… എനിയ്ക്ക് കുഞ്ഞിനെ ചുമക്കാൻ മാത്രമേ കഴിവില്ലതെ ഉള്ളു എന്നു പറയിപ്പിച്ചത്…

വാടക ഗർ- ഭം..വഴി..കുഞ്ഞിനുള്ള വഴി തേടാം എന്നു പറഞ്ഞപ്പോൾ മുതൽ..നിന്റെ മുഗം എന്റെ മനസിൽ വന്നതാ…ഞാനായിട്ട് കളഞ്ഞ ജീവിതം ഞാനായിട്ട്തിരിച്ചു തരം എന്നു വിചാരിച്ചു… അതാ..ഞാൻ ഇങ്ങനെ..ഒക്കെ…. എന്നോട് ക്ഷേമിയ്ക്കില്ലെടി…..അച്ചു കാരഞ്ഞോണ്ട് പറഞ്ഞതും..എനിയ്ക്ക് ആകെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു…. തന്റെ കുഞ്ഞിനെ താൻ പോലും അറിയാതെ ചുമക്കേണ്ടി വരുന്ന ഒരു പെണ്ണിന്റെ മാനസികാവസ്ഥ…അക്കാര്യം അറിയുമ്പോൾ അവൾക്കുണ്ടാകുന്ന ഫീലിംഗ്…അതെന്താ അച്ചു നിനക്ക് മനസിലാകാതെ പോയത്. അവളെ നോക്കി മനസിൽ ചോദിയ്ക്കുമ്പോഴും തന്നെ നിസ്സഹായതയോടെ നോക്കുന്ന അവളുടെ മുഗം ഇപ്പോഴും തനിയ്ക്ക് ഓർമയുണ്ട്…അന്ന്… അവിടെ നിന്നും ഒന്നും പറയാതെ പുറത്തേയ്ക്ക് നടക്കുമ്പോഴും…അവൾ…പിറകിൽ നിന്നും വിളിയ്ക്കുന്നത് ഒന്നും ശ്രെദ്ധിച്ചില്ല…

മായമ്മയുടെ കരച്ചിൽ കേട്ടാണ് ശ്രദ്ധ അങ്ങോട്ടു പോകുന്നത്… തന്റെ മകൾ കാട്ടികൂട്ടിയത്തിനൊക്കെ ഇങ്ങനെ ഒരു അവസ്ഥയിൽ പശ്ചാത്തപിയ്ക്കുമ്പോൾ… അതൊക്കെ. കേട്ട്…കൊണ്ട് നിൽക്കുന്ന ഒരു അമ്മ… ഒന്നും മിണ്ടാതെ… അമ്മയോടൊപ്പം… പുറത്തിറങ്ങുമ്പോഴും ചിന്ത…അരവിന്ദിനെ കുറിച്ചു മാത്രം ആയിരുന്നു….അവൻ ഇതൊക്കെ അറിഞ്ഞാലുള്ള അവസ്ഥ… അതൊക്കെ ഓർത്തു ടെൻഷൻ ആയതു കൊണ്ടാണോ…എന്തോ….പെട്ടന്നായിരുന്നു വേദന..വന്നത്… അന്ന് വേ- ദന സഹിച്ചു അവനു ജന്മം കൊടുക്കുമ്പോഴും അവൾ പറഞ്ഞ വാക്കുകൾ ആയിരുന്നു..തന്റെ കുഞ്ഞു…. അവനു ജന്മം കൊടുത്തു തളർന്നു കിടക്കുമ്പോഴും…എന്റെ മനസിൽ അച്ചുവിന്റെ മുഗം മാത്രം ആയിരുന്നു… ബോധം വന്നപ്പോൾ ആദ്യം തിരക്കിയതും അച്ചുവിനെ പറ്റി ആയിരുന്നു…. മായമ്മയുടെ കണ്ണിൽ നോക്കുമ്പോൾ..അവിടെ കണ്ണുനീരിനെ പിടിച്ചു കെട്ടാൻ കഴിയാതെ നിൽക്കുന്ന അവസ്ഥയിൽ ആയിരുന്നു…അമ്മ… മഹി അച്ഛനെ നോക്കുമ്പോൾ അവിടെയും അതേ അവസ്ഥ തന്നെ ആയിരുന്നു… ആരെങ്കിലും ഒന്നു പറയുന്നുണ്ടോ….എന്താ അച്ചുവിനു പറ്റിയത്……. “അ… അവൾ.പോയി…..(മഹി

മൗനം ആയിരുന്നു….തന്റെ മനസിൽ ഉണ്ടായിരുന്നത്…..കുഞ്ഞിനെ പോലും കാണാൻ നിൽക്കാതെ…എന്നും പറഞ്ഞു….കുഞ്ഞിനെ കണ്ണുകൾ തിരയുമ്പോഴാണ്…മായമ്മ പറയുന്നത് കുഞ്ഞിനെ അപ്പോൾ തന്നെ അരവിന്ത് മാറ്റി എന്നു…ആരു പറഞ്ഞിട്ടും നിന്നില്ല… അവളെ അവസാനം എങ്കിലും കുഞ്ഞിനെ ഒന്നു കാണിയ്ക്കാൻ…. പക്ഷെ എന്നിട്ടും…വിദി….(മായമ്മ…

അതുകേട്ടപ്പോൾ തനിയ്ക്ക് എന്തു പറയണം എന്ന് അറിവില്ലായിരുന്നു… എങ്കിലും തന്റെ കുഞ്ഞിനെ ഒന്നു കാണിച്ചിട്ടു കൊണ്ടു പോകാമായിരുന്നു… ഉം..അല്ലേലും പറഞ്ഞു വരുമ്പോൾ തനിയ്ക്ക് അവനിൽ അവകാശം ഉള്ളത്…aravinthinum അറിയില്ലല്ലോ… അവിടെ നിന്നും ഇറങ്ങാൻ നേരം ആണ്…അരവിന്ദിന്റെ വീട്ടുകാർ…പോലും അച്ചുവിന്റെ ആഗ്രഹം തന്നോട് പറയുന്നത്…അതിനു പുഞ്ചിരിയോടെ മറുപടി കൊടുത്തു…അവിടെ നിന്നും ഇറങ്ങിയിട്ടു…ഇപ്പൊ.കാര്യങ്ങൾ അവർക്കടുത്തു തന്നെ എത്തി നിൽക്കുന്നു….മാനസ കഴിഞ്ഞ കാലങ്ങളെ കുറിച്ചു ചിന്തിച്ചു…വീട് എത്തിയത് അറിഞ്ഞില്ല… ആരവിയുടെ ശബ്ദമാണ് മാനസയെ ചിന്തകളിൽ നിന്നും പുറത്തേയ്ക്ക് കൊണ്ടു വന്നത്…. എന്ത് ആലോചിച്ചു ഇരിയ്ക്കുവാ…ചേച്ചി….(ആരവി

ഏയ്…. എന്നും പറഞ്ഞു ഞാൻ പുറത്തേയ്ക്ക് ഇറങ്ങി… വലതു കാൽ വെച്ചു കയറു മോളെ…. നിലവിളക്കൊന്നും.. ഇപ്പോൾ….അംബിക പറഞ്ഞു നിർത്തിയതും മാനസ അവരെ നോക്കി മനസിലായ പോലെ ഒന്നു പുഞ്ചിരിച്ചിട്ടു… മായയേയും മഹിയെയും നോക്കി അകത്തേയ്ക്ക് കയറി.. അകത്തു കയറിയതും ആദ്യം മനസയുടെ നോട്ടം എത്തിയത് അവിടെ വെച്ചിരിയ്ക്കുന്ന അച്ചുവിന്റെ ഫോട്ടോയിലേയ്ക്ക് ആയിരുന്നു… പിന്നെ നോട്ടം മാറ്റി…ആ ഹാൾ മൊത്തത്തിൽ ഒന്നു വീക്ഷിച്ചു… പെട്ടന്നാണ്..അവിടെ ഒരു കുഞ്ഞിന്റെ കരച്ചിൽ മുഴങ്ങി കേട്ടത്…. കുഞ്ഞിന്റെ കരച്ചിൽ എവിടെ നിന്നാണെന്നു മനസിലായതും…ആരെയും ശ്രെദ്ധിയ്ക്കാതെ തന്നെ… മാനസ മുകളിലേയ്ക്ക് കയറി…

അരവിന്ദന്റെ വാതിലിനു മുന്നിലായി ചെന്നു നിന്നു… അകത്തേയ്ക്ക് നോക്കുമ്പോൾ…കുഞ്ഞിനെ…കുപ്പിപ്പാല് കുടിപ്പിയ്ക്കാൻ പാട് പെടുന്ന അരവിന്തിനെ കണ്ടു അവളുടെ മാറിടം വിങ്ങി…. വാവിട്ടു കരയുന്ന തന്റെ കുഞ്ഞിനെ മാറോട് ചേർക്കാൻ അവളുടെ മനസ് തുടിച്ചു എങ്കിലും അവൻ പറഞ്ഞ വാക്ക് ഓർത്തു ആ കാഴ്ചകണ്ടു അവൾ അവിടെ തന്നെ നിന്നു…. ആഹാ…മോന് പാല് കൊടുക്കുവാണോ…നി.. എന്നാലേ മോൻ ഇനി അതിനു ബുദ്ധിമുട്ടണ്ട….നി കുഞ്ഞനെ മനസയുടെ കയ്യിലേക്ക് കൊടുക്ക്… ഇതൊകെജ കണ്ടുകൊണ്ട് കയറി വന്ന അംബിക പറഞ്ഞു… അപ്പോഴാണ്…അവര് രണ്ടുപേരും അംബികയെ കാണുന്നത്… അരവിന്ദൻ മാനസയെയും… എന്താ..അമ്മ പറഞ്ഞത്….(അരവിന്ദൻ

ടാ… ഈസമയം കുഞ്ഞിന് അമ്മയുടെ പാലാ നല്ലത്…അല്ലാതെ കുപ്പിപ്പാല് അല്ല… അതാ അവൻ ഈ വാശി കാണിയ്ക്കുന്നത്…. പറ്റില്ല…. എന്റെ കുഞ്ഞു ഇതു കുടിച്ചു വളർന്നാൽ മതി…അങ്ങനെ കണ്ട പെണ്ണുങ്ങൾ ഒന്നും എന്റെ കുഞ്ഞിനെ പാലൂട്ടണ്ട…. അരവിന്ദൻ തറപ്പിച്ചു പറഞ്ഞതും…അംബിക അവനെയും അവിടെ നിൽക്കുന്ന മാനസയെയും മാറി മാറി നോക്കി… നി..നി ഇത് എന്താ..പറയുന്നത്..എന്നു….(അംബിക

ഞാൻ…പറഞ്ഞത് ഉള്ളതാ…ഇക്കാര്യം ദേ ഈ നിൽക്കുന്നവളോട് കൂടി പറഞ്ഞു തീരുമാനം ആക്കിയിട്ടാ…ഞാൻ ഇവളെ ഇങ്ങോട്ടു കൊണ്ടു വന്നത്….ഞാൻപറഞ്ഞത് സത്യം ആണോ..എന്നു അവളോട് ചോദിച്ചു നോക്ക്…. അരവിന്ത് പറഞ്ഞതും…അംബിക മനസയുടെ മുഖത്തേയ്ക്ക് നോക്കുമ്പോൾ അവിടെയും അതിനെ ശെരിവെച്ചു മൗനം ആയിരുന്നു മറുപടി.. തുടരും… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറയിക്കണേ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters