കല്യാണം കഴിഞ്ഞാലും എത്ര വലിയ പഠിപ്പുവേണമെങ്കിലും മോൾക്ക് പഠിക്കാലോ…

രചന: Latheesh Kaitheri

സതീശേട്ടന്റെ ആലിം- ഗനങ്ങളും ചും- മ്പനങ്ങളും ശരീരത്തെ ചൂടുപിടിപ്പിക്കുന്നുണ്ടെങ്കിലും… മനസ്സ്.. അതെന്തോ എവിടെയൊക്കെയോ ഉറപ്പിച്ചിരിക്കാത്തപോലെ… എന്റെ വിവാഹം ആയിരുന്നു ഇന്ന്.

ഇപ്പോ വേണ്ടെന്നു ഒരുപാടു പറഞ്ഞിട്ടും ഫലമുണ്ടായിരുന്നില്ല. ഒടുവിൽ അമ്മയുടെ കണ്ണീരിനുമുന്പിൽ എല്ലാം സമ്മതിക്കുമ്പോഴും അമ്മയെ ഒറ്റക്കിട്ടു മറ്റൊരിടത്തേക്കു പോകുന്നതിനെക്കുറിച്ചുള്ള ദുഃഖം അന്നേ മനസ്സിൽ തളം കെട്ടിയിരുന്നു.

യാത്രപറഞ്ഞു ഇറങ്ങും നേരം അമ്മയെ കെട്ടിപ്പിടിച്ചു നിർത്താതെ കരഞ്ഞ എന്നെ അമ്മയുടെ ശരീ- രത്തിൽ നിന്നും അട ർത്തിമാറ്റിയെടുക്കാൻ സതീശേട്ടൻ നന്നേ പാടുപെട്ടു.

സതീശേട്ടനെ ഇഷ്ടമല്ലാത്തതുകൊണ്ടൊന്നുമല്ല താൻ ഈ വിവാഹത്തെ എതിർത്തത്.

അമ്പലനടയിലും ബസ്‌സ്റ്റോപ്പിലും സ്ഥിരമായി തന്റെ നേർക്ക് മൂപ്പരെറിയുന്ന കണ്ണേറിൽ നിന്നും ആ ഇഷ്ടം താൻ വായിച്ചറിഞ്ഞതാണ്. ഏതുപെണ്ണും കൊതിക്കുന്ന സ്വാഭാവവും സൗന്ദര്യവും, ഗസറ്റഡ് റാങ്കുള്ള സർക്കാർ ജോലിയും ഒക്കെയുള്ള ഇയാൾ എന്തിനാണ് തന്റെ വായിനോക്കിനിൽക്കുന്നതു എന്ന് പലപ്പോഴും ആലോചിച്ചിരുന്നു.

എങ്കിലും മൂപ്പരെന്നെ ഞെ- ട്ടിച്ചത് വീട്ടിലേക്കു അമ്മയേയും കൂട്ടി പെണ്ണന്വേഷിച്ചുവന്നപ്പോഴായിരുന്നു.

സമ്പത്തുകൊണ്ടും പ്രതാപം കൊണ്ടും നാട്ടിൽ ഒന്നാം സ്ഥാനത്തുനിൽക്കുന്ന തറവാട്ടിലെ ഏക ആൺതരിക്കുവേണ്ടിയാണ് തന്നെ ആലോചിച്ചുവന്നിരിന്നുന്നതു എന്ന ഞെ- ട്ടൽ ഉള്ളിലുണ്ടായിരുന്നെങ്കിലും ഒന്നും പുറത്തുകാണിക്കാതെ അമ്മയുടെ നിർബന്ധം മൂലം അവരുടെ മുൻപിലേക്ക് ചായയും ആയി ചെന്നത്.

മോളേ ഇതു നല്ല ആലോചനയാണ് ,നമുക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത വലിയ കുടുംബക്കാർ ആണ് അവർ , ഇതു എന്തോ ആ പയ്യനു നിന്നെ അങ്ങ് വല്ലാതെ ബോധിച്ചതുകൊണ്ടു എന്റെ മോൾക്കുവന്ന ഭാഗ്യമാ ഇതു. എനിക്കുവേണ്ടമ്മ ,എനിക്ക് ഇനിയും പഠിക്കണം.

കല്യാണം കഴിഞ്ഞാലും എത്ര വലിയ പഠിപ്പുവേണമെങ്കിലും മോൾക്ക് പഠിക്കാലോ ?, അമ്മയെക്കൊണ്ട് കൂട്ടിയാലും കൂട്ടിയാലും ഒരു പരിധിയുണ്ട് മോൾക്ക് അറിയാലോ?

ഞാൻ പോയാൽ ഇവിടെ അമ്മയ്ക്ക് ആരാ ഉള്ളത് ? എന്റെ ‘അമ്മ ഒറ്റക്കാവില്ലേ ഇവിടെ? അമ്മയെ തനിച്ചാക്കി ഒരു ജീവിതം എനിക്കുവേണ്ട. അത് എന്നായലും ഒരിക്കൽ വേണ്ടേ മോളേ? ഒരാൺ തുണ ഇല്ലാതെ എങ്ങനെയാ ജീവിക്ക. അടർന്നുവീഴാൻ തുടങ്ങിയ കണ്ണുനീർതുള്ളികളേ തന്റെ നേര്യതുകൊണ്ടു ഒപ്പി സുധ.

അങ്ങെനെ ആയിരുന്നേൽ അച്ഛനുപേക്ഷിച്ചുപോയ ഇരുപത്തിനാലാം വയസ്സിൽ അമ്മയ്ക്കും ആകാമായിരുന്നില്ലേ ഒരുവിവാഹം എന്തെ വേണ്ടെന്നുവെച്ചു ?

എന്തൊക്കെയാ എന്റെ കുട്ടി പറയുന്നത് ,ഇപ്പൊ അതാണോ വിഷയം പൊന്നൂന്റെ വിവാഹമില്ലെ ?

ആണല്ലോ അന്ന് അഞ്ചുവയസ്സുമുതൽ അമ്മയോട് പലരും ചോദിക്കുന്ന ഒരു ചോദ്യം മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു. താനിപ്പോഴും ചെറുപ്പമല്ലേ എന്തിനാ ഇങ്ങനെ ജീവിതം കളയുന്നത് ഒരു വിവാഹം കൂടി ആയിക്കൂടെ എന്ന്? അന്ന് അമ്മയെന്താ പറഞ്ഞത് പുതുതായി വരുന്നയാൾക്കു എന്റെ പൊന്നൂനെ മോളായിക്കാണൻ പറ്റുമെന്ന് എന്താണ് ഇത്ര ഉറപ്പു എന്ന്. പിന്നീട് പലരും ഈ ചോദ്യം അവർത്തിച്ചപ്പോഴും അമ്മയുടെ ഉത്തരത്തിനു മാറ്റം ഉണ്ടായിരുന്നില്ല. അമ്മ എനിക്കുവേണ്ടി ജീവിച്ചു. എനിക്കും ജീവിക്കണം അമ്മയ്ക്കുവേണ്ടി.

അതിനു അമ്മയുണ്ടായിട്ടുവേണ്ട മോളേ. പൊട്ടിക്കരഞ്ഞുകൊണ്ടാണ് സുധ അത് പറഞ്ഞുതീർത്ത്. എന്താ , എന്താ അമ്മയെന്നിൽ നിന്നും മറക്കുന്നത് ?

അമ്മയ്ക്കിനി അധികകാലം ഉണ്ടെന്നു തോന്നുന്നില്ല മോളേ , രണ്ടുപ്രാവശ്യം തല ചുറ്റിവീണതു വെറുതെ ഒരു കാരണം കൊണ്ടായിരുന്നില്ല. ഡോക്ടർ പറഞ്ഞത് അമ്മയ്ക്ക് ബ്രയിൻ ട്യൂ- മർ ആണ് എന്നാണ്. എനിക്ക് പ്രതീക്ഷയോടെ ജീവിക്കാൻ എന്റെ പൊന്നു ഉണ്ടായിരുന്നു ,ഇന്നോ നാളെയോ എന്ന് ഉറപ്പില്ലാതെ ജീവിക്കുന്ന എനിക്കുവേണ്ടി എന്റെ മോൾക്ക് വന്ന ഈ ഒരു നല്ല ഒരു ആലോചന ഞാൻ കാരണം മുടങ്ങിയാൽ ഈ ജീവിതം അവസാനിച്ചാലും എനിക്ക് സമാധാനം കിട്ടില്ല. അതാണ് പൊന്നു മാസങ്ങളായി നിന്നിൽ നിന്നും മറച്ചുപിടിച്ച ഈ കാര്യം ഇപ്പോഴെന്കിലും ഒന്നുപറയാമെന്നു വെച്ചത്. എന്റെ മോള് ഇതിനു സമ്മതിക്കണം. ഒരു പെണ്ണ് ഒറ്റയ്ക്ക് ജീവിക്കുമ്പോള് ഉള്ള വിഷമം നേരിട്ടറിഞ്ഞവളാണ് നിന്റെ ഈ ‘അമ്മ.

അമ്മെ എന്ന് വിളിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞുതുടങ്ങിയപ്പോൾ അമ്മയ്ക്കും സങ്കടം അടക്കിപിടിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

******************************
എന്താടോ തനിക്കു പറ്റിയത് ,തനിക്കു എന്നെ ഇഷ്ടപ്പെട്ടില്ല ? എന്താ നിന്റെ പെരുമാറ്റങ്ങൾ ഇങ്ങനെ ? പെണ്ണുകാണാൻ വന്നപ്പോൾ തന്നെ ഞാൻ ശ്രദ്ധിച്ചതാ തന്റെ ഈ താൽപര്യക്കുറവ് ,ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാൻ താഴേക്കിടക്കാം

അയ്യോ വേണ്ട ,എന്തോ മനസ്സു വീട്ടിൽനിന്നും ഇങ്ങു എത്തിയിട്ടില്ല ,’അമ്മ അവിടെ ഒറ്റയ്ക്ക് ഞാൻ ഉപയോഗിക്കുന്ന തലയണയും കെട്ടി- പ്പിടിച്ചു കി- ടക്കുന്നുണ്ടാകും ,ജീവിതത്തിൽ ഒരു ദിവസം പോലും ഇന്നുവരെ അമ്മയെ വിട്ടു ഞാൻ കിടന്നിട്ടില്ല ,

അതിനു ഇപ്പോള് തനിക്കു അമ്മയുടെ അടുത്തുപോകാണോ. ഒന്നും മിണ്ടാതെ ഇരിക്കുന്ന അവളുടെ മുഖം അവൻ മുഴുവനായി കയ്യിലെടുത്തുപറഞ്ഞു ,

എടീ പെണ്ണെ ,നിന്നെ എനിക്ക് ഭയങ്കരം ഇഷ്ടാ ,,അതുകൊണ്ടുതന്നെയാ വീട്ടിൽ കരണവന്മാരടക്കം ഈ കല്യാണത്തിനെതിരെ ഭൂകമ്പം നടത്തിയപ്പോഴും എനിക്ക് ഈ മൊതലിനെ തന്നെ മതിയെന്നു അവരോടു ത റപ്പിച്ചുപറഞ്ഞത് ,അപ്പൊ പിന്നെ നിന്നെ ഞാൻ മനസ്സിലാക്കാതിരിക്കുമോ? നിന്റെ വിഷമങ്ങൾ ഞാൻ മനസ്സിലാക്കാതിരിക്കുമോ ?,അമ്മയുടെ കാര്യങ്ങൾ ഒക്കെ എനിക്കറിയാം അമ്മയെ ചിക്ത്സിക്കുന്ന ഡോക്ടർ സുനിൽ എന്റെ അടുത്ത സുഹൃത്താണ് ,അവൻ അമ്മയുടെ അസുഖങ്ങളെക്കുറിച്ചൊക്കെ എന്നോട് പറഞ്ഞിരുന്നു ,സുനിലിനിന്റെ നിർദ്ദേശപ്രകാരം കുറച്ചുകൂടെ നല്ല സ്ഥലത്തേക്ക് നമുക്ക് അമ്മയെ മാറ്റം ,താനൊന്നു സമാധാനമായി ഉറങ്ങൂ രാവിലെതന്നെപോയി നമുക്ക് അമ്മയെ ഇങ്ങോട്ടു കൂട്ടിവാരം ഇവിടെ അമ്മയുടെ കാര്യങ്ങൾ നോക്കാൻ ഒരുപാടു ജോലിക്കാരുണ്ട് പിന്നെ തനിക്കു എപ്പോഴും അമ്മയെ കാണുകയും ചെയ്യാം ,,

അല്പം കുസൃതി കലർത്തി അവൻ പറഞ്ഞു നിർത്തി ,,ഇന്ന് ഇനി ഈ ഈ മൂ- ഡിൽ ഒന്നും നടക്കില്ലെന്നറിയാം എങ്കിലും തനിക്കെന്നെ ഒന്ന് കെട്ടിപ്പിടിക്കുകയെങ്കിലും ചെയ്തൂടേടോ

കണ്ണീരുവീഴുന്ന മുഖത്തിലും പുഞ്ചിരിവിടർത്തി അവനു ആദ്യചും -ബനം നൽകി അവൾ
ലൈക്ക് കമൻറ് ചെയ്യൂ, ഇനിയും കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യുക…

രചന: Latheesh Kaitheri

 

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters