രചന: അർച്ചന
ടാ… ഞാൻ പറയുന്നത് ഒന്നു കേൾക്ക്…..നമ്മുടെ കുഞ്ഞനും കൂടി വേണ്ടിയല്ലേ…അംബിക മകനോട് പറഞ്ഞു…
അമ്മയോട് ഞാൻ പറഞ്ഞത് അല്ലെ…പറ്റില്ല എന്ന്…എന്റെ കുഞ്ഞിനെ വളർത്താൻ എനിയ്ക്ക് അറിയാം…ആരുടെയും സഹായം എന്റെ മകന് വേണ്ട…
അമ്മയ്ക്ക് എങ്ങനെ തോന്നി… ഇങ്ങനെ പറയാൻ…എന്റെ പെണ്ണിനെ അടക്കിയ….മണ്ണിന്റെ ചൂട് പോലും ഇതുവരെ മാറിയില്ല…അതിനിടയ്ക്ക്….അരവിന്ദ് പറഞ്ഞു….
മോനെ…അത് അറിയാൻ വയ്യാഞ്ഞിട്ടു അല്ലെടാ…നമ്മുടെ കുഞ്ഞന്റെ കാര്യം നി ഓർത്ത് നോക്ക്…അവനെ ചുമന്നു പെ- റ്റ ആ പെണ്ണിന്റെ കാര്യമോ…. നിന്റെ ഭാര്യ ഉണ്ടായിരുന്നെങ്കിലും…ആ കുട്ടിയുടെ ജീവിതം സുരക്ഷിതം ആക്കാൻ അല്ലെ നോക്കു…. അവള് അവസാനം പറഞ്ഞതും ഈ ആഗ്രഹമാട…ആ കുട്ടിയെ നി സ്വീകരിയ്ക്കണം എന്നു…നിന്നോടും എന്റെ മോള് അതല്ലേ മോനെ പറഞ്ഞത്….അംബിക കണ്ണു തുടച്ചു കൊണ്ടു പറഞ്ഞു….
അവൾ…അവളുടെ അവസാനത്തെ ആഗ്രഹം പറഞ്ഞു…അതുശെരിയ…അവളെന്താ..എന്നെ കുറിച്ചു ഓർക്കാഞെ….കുഞ്ഞിനെ പറ്റി മാത്രമല്ലേ അമ്മേ അവൾ ഓർത്തുള്ളു…പ്രേമിച്ചു സ്വന്തം ആക്കിയത് അല്ലെ…അവളെ…എന്നിട്ടും… പറ്റില്ല അമ്മേ എനിയ്ക്ക്…അശ്വതിയുടെ സ്ഥാനത്ത് മറ്റൊരു പെണ്കുട്ടിയെ കാണാൻ….
ചേട്ട…അമ്മ പറഞ്ഞത്…ഒന്നു ചിന്തിച്ചു നോക്ക്…
ചേട്ടത്തിയെ…മനസിൽ നിന്നും പ റിച്ചു മാറ്റാൻ അല്ല ചേട്ട പറയുന്നത്…ചേട്ടത്തിയുടെ അവസാന ആഗ്രഹം പോലെ….കുഞ്ഞന്റെ അമ്മയുടെ സ്ഥാനത്തേയ്ക്ക്… ആസ്ഥാനം മാത്രം കൊടുത്താൽ മതി..ഏട്ട….. അനിയത്തി പറഞ്ഞു…. നിങ്ങളോട്…പറഞ്ഞാൽ എന്താ മനസിലാവത്തെ….എന്റെ കുഞ്ഞന് ഞാൻ മാത്രം മതി..അവന്റെ അച്ഛനും അമ്മയും ഒകെ ഞാൻ തന്നെയാ….അരവിന്ദ് ദേ- ഷ്യപ്പെട്ടു…
എന്ന നി നിനക്ക് ഇഷ്ടം ഉള്ള പോലെ ചെയ്യട….
ജനിച്ചു 6 ദിവസം പോലും ആയില്ല….ആ കുഞ്ഞിന് ഇപ്പൊ ആവശ്യം ഒരു അമ്മയെയും..അമ്മയുടെ മാ- റിലെ ചൂടും ചൂരുമാ….നി നിന്റെ വാശി കാരണം ആ കുഞ്ഞിന്റെ അവകാശമാ നിഷേധിയ്ക്കുന്നെ…ആരും ഇല്ലായിരുന്നു എങ്കിൽ കുഴപ്പം ഇല്ലായിരുന്നു…പക്ഷെ കുഞ്ഞന്റെ കാര്യം അങ്ങനെ ആണോ…അവന്റെ അച്ഛനും…സ്വന്തം അല്ലെങ്കിൽ കൂടി അവന്റെ പെറ്റമ്മ കൂടി ഇന്ന് ജീവനോടെ ഉണ്ട്…
ഇനി ഞാൻ ഒരു തീരുമാനം എടുക്കാൻ പോകുവാ..നി സമ്മതിച്ചാലും ഇല്ലെങ്കിലും ആ കുട്ടിയെ ഞാൻ ഇവിടെ തന്നെ കൊണ്ടു വരും….എന്റെ മകൾ ആയി കൊണ്ടു വരുന്നതിനു നിന്റെ അവകാശം എനിയ്ക്ക് വേണ്ട….അംബിക തറപ്പിച്ചു പറഞ്ഞു..
അമ്മയുടെ മകളായി..മാത്രം കൊണ്ടുവന്നാൽ മകളായി മാത്രം ഇവിടെ നിൽക്കും…എന്റെ കുഞ്ഞിന്റെ കാര്യത്തിൽ ഏതെങ്കിലും തരത്തിൽ അവൾ ഇടപെട്ടാൽ…അന്ന് ഞാനും എന്റെ മകനും ഇവിടെ നിന്നും പടിയിറങ്ങും….എന്നും പറഞ്ഞു അരവിന്ദ് മുറിയിലേയ്ക്ക് പോയി….
അമ്മേ…ചേട്ടൻ…എന്താ ഇങ്ങനെ..നമ്മടെ കുഞ്ഞനും കൂടി വേണ്ടിയല്ലേ…ആരവി….പറഞ്ഞതും….
ഉം…അവൻ സമ്മതിയ്ക്കും മോളെ….എനിയ്ക്ക് വിശ്വാസം ഉണ്ട്… നമ്മുടെ അച്ചു അവസാനം ആയി..ആവശ്യപ്പെട്ടത് ഇതു മാത്രം ആണ്…അവന് ഒരിയ്ക്കലും അത് ത- ള്ളിക്കളയാൻ പറ്റില്ല….അംബിക…ആരവിയെയും നോക്കി….മുകളിലേക്കും നോക്കി പറഞ്ഞു…*****
അരവിന്ത് ദേഷ്യത്തിൽ തന്റെ മുറിയിലേയ്ക്ക് ചെന്നതും ആദ്യം കണ്ണു പതിഞ്ഞത്..തന്റെ കുഞ്ഞിന്റെ നേർക്ക് ആയിരുന്നു….കുഞ്ഞിനെ കണ്ടതും അത്രയും നേരം ഉണ്ടായിരുന്ന ദേ ഷ്യം…ഒരുവിധം അടങ്ങി….അരവിന്ദ് ശാന്തം ആയി ഉറങ്ങുന്ന തന്റെ കുഞ്ഞിന് അടുത്തേയ്ക്ക് ചെന്നു…അവനോട് ചേർന്നു കിടന്നു..പയ്യെ അവന്റെ കയ്യ് എടുത്തു തന്റെ ചുണ്ടോട് ചേർത്തു….
മോന്… ഞാൻ പോരെടാ…അമ്മയായും അച്ഛനായും…ഒക്കെ…
നിന്റെ..അമ്മ….അവസാനം ആയി എന്നോട് പറഞ്ഞത്…നിന്റെ ജനനത്തിനു കാരണം ആയ പെണ്ണിനെ തന്നെ നിന്റെ അമ്മയായി കൊണ്ടു വരാനാടാ….ഇപ്പൊ ഇവിടെ എല്ലാരും ഇതു തന്നെ പറയുന്നു….എന്നെ കൊണ്ട് പറ്റുന്നില്ലെടാ…..അതാ…അച്ഛൻ അതിനു സമ്മതിയ്ക്കാത്തത്….മോന് അച്ഛനോട് ദേഷ്യം ഒന്നും തോന്നല്ലേടാ…എന്നും പറഞ്ഞു…അരവിന്ദ് കുഞ്ഞന്റെ നെറ്റിയിൽ പയ്യെ ചും- ബിച്ചു….അച്ഛന്റെ സ്പർശം അറിഞ്ഞതും..അവന്റെ ചുണ്ടിൽ ചെറിയ ഒരു പുഞ്ചിരി വിരിഞ്ഞു…
അതു കണ്ട അരവിന്ദ് അവനെ നോക്കിയത്തിനു ശേഷം ചുവരിലെ തന്റെയും അശ്വതിയുടെയും ഫോട്ടോയിലേയ്ക്ക് നോക്കി…കുറച്ചു നേരം കണ്ണുകൾ അടച്ചു….കിടന്നു തങ്ങളുടെ പഴയ കാലത്തേക്ക് പോയി….
വില്ലേജ് ഓഫീസർ ആയ…അനന്തന്റെയും ടീച്ചർ ആയ അമ്പികയുടെയും… രണ്ടു മക്കൾ…താനും…പെങ്ങള്…ആരവിയും
ആദ്യമായി..പ്രണയം തോന്നിയ….പെണ്ണ്….
മുട്ടോളം മുടിയും… പേടിച്ചരണ്ട…മിഴികളും…തൂവെള്ള നിറവും…പാൽ പോലെ ചിരിയും ഉള്ള നാടൻ പെണ് കൊടി….ഏതൊരു പുരുഷനും ഒറ്റ നോട്ടത്തിൽ തന്നെ മനം മയക്കുന്ന സൗന്ദര്യം ഉള്ളവൾ… തന്റെ അച്ചു…. സ്കൂൾ മാഷ് ആയ.. മഹാദേവന്റെയും….മായയുടെ യും ഏക മകൾ… SN കോളേജിൽ…PG ചെയ്യുന്ന സമയം…
റാ- ഗിംഗിനിടയിൽ….രക്ഷപ്പെടുത്തി… എടുത്തപ്പോൾ അവളോട്ട് തോന്നിയ കൗതുകം..പിന്നെ എപ്പോഴോ…പ്രണയം ആയി..മാറി…ആരോടും അധികം കൂട്ട് ഇല്ല……എപ്പോഴും എന്തെങ്കിലും ഒക്കെ. കുത്തികുറിച്ചു നടക്കുന്നത് കാണാം…
അവസാനം അവൾക്കും എന്നോട് ഇഷ്ടം ആണെന്ന് അറിഞ്ഞ…നിമിഷം..അത്രയും സന്തോഷം എനിയ്ക്ക് ഇതുവരെയും അനുഭവപ്പെട്ടിട്ടില്ല…. അവസാനം…അവളുടെയും എന്റെയും വീട്ടുകാരുടെ പൂർണ സമ്മതത്തോടെ തന്നെ അവളെ സ്വന്തം ആക്കി…. ഞങ്ങളുടെ പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ….എല്ലാരും എതിർക്കും എന്നാണ് കരുതിയത്…പക്ഷെ…അങ്ങനെ ഒന്നു ഉണ്ടായില്ല… ജോലി കിട്ടിയിട്ടു… വന്നു ചോദിച്ചാൽ.. നടത്തിത്തരാം എന്നു രണ്ടു വീട്ടുകാരും പറഞ്ഞപ്പോൾ….വല്ലാത്ത ഒരു ആവേശം ആയിരുന്നു… അധികം വൈകാതെ തന്നെ ബാങ്ക് ടെസ്റ്റ് എഴുതി…ഒരു ബാങ്കിൽ ജോലിയ്ക്ക് കയറുമ്പോഴും വല്ലാത്ത ഒരു സന്തോഷം ആയിരുന്നു… അവസാനം…എല്ലാരുടെയും അനുഗ്രഹത്തോടെ എന്റെ അച്ചുവിനെ ഞാൻ സ്വന്തം ആക്കി….
വളരെ സന്തോഷത്തിൽ ആയിരുന്നു…ഞങ്ങൾ എല്ലാവരും….പക്ഷെ അധികം ആയുസില്ലായിരുന്നു… ആ സന്തോഷത്തിനു…
എല്ലാ മാസവും വന്നു പോകുന്ന ചുവന്ന പൂക്കൾ…. കല്യാണം കഴിഞ്ഞു..ഒരു കൊല്ലം ആവറായിട്ടും വിശേഷം ആയില്ലേ എന്ന ചോദ്യം…
അവസാനം..അവളുടെ നിർബന്ധം കാരണം..ഞങ്ങൾ ഹോസ്പിറ്റലിൽ പോയി…ചെക്ക് ചെയ്തു….പ്രശ്നം അവൾക്ക് തന്നെ ആയിരുന്നു….ഒരു കുഞ്ഞിനെ ഗ- ർഭം ദരിയ്ക്കാനും പ്രസവിയ്ക്കാനും ഉള്ള കഴിവ് അവൾക്ക് ഇല്ല…. ആകെ ഒരു മരവിപ്പ് ആയിരുന്നു…ആ വാർത്ത കേട്ട ഞങ്ങൾക്ക്…. വീട്ടുകാർ എങ്ങനെ പ്രതികരിയ്കും എന്നു ഒരു പിടിയും ഇല്ലായിരുന്നു….അവസാനം…ഈ കാര്യം അറിഞ്ഞപ്പോൾ…അവളെ ആശ്വസിപിച്ചത്…എന്റെ അമ്മ തന്നെ ആയിരുന്നു…. അച്ഛൻ ആണ് ഇതിനൊരു പരിഹാരം…നിർദേശിച്ചത്….ഒരു വാടക ഗ- ർഭ പാത്രം…ഇപ്പോൾ അത് സാദാരണ ആയത് കൊണ്ട്….പേടി വേണ്ട എന്നു അച്ഛൻ തന്നെ ആണ് ഞങ്ങൾക്ക് ധൈര്യം തന്നത്….അവളുടെ വീട്ടുകാർക്കും സമ്മതം ആയിരുന്നു…
പക്ഷെ…അതിനു അനുയോജ്യം ആയ ആളെ കിട്ടാൻ ആയിരുന്നു പാട്…. അവസാനം…അവളായി തന്നെ കണ്ടെത്തിയ പെണ്ണായിരുന്നു…മാനസ…ഞങ്ങള്സ് കുഞനെ ഗ- ർഭം ദരിച്ചവൾ….
അവൾ ആരാണെന്നോ..എന്താണെന്നോ..എന്നൊന്നും ആർക്കും അറിവില്ലാത്തതിനാൽ അച്ചുവിനെ ഇതിൽ നിന്നും പലപ്പോഴും വിലക്കിയിരുന്നു…. പക്ഷെ..അവളുടെ വാശി…അതൊന്നു മാത്രം ആണ്…ഇപ്പൊൾ ഇവിടെ വരെ എത്തിയത്…
9 മാസക്കാലവും അവളുടെ കാര്യങ്ങൾ എല്ലാം നോക്കിയതും അച്ചു തന്നെ ആയിരുന്നു….
എന്നിട്ടും ആ കുഞ്ഞിനെ കാണാൻ അവൾക്ക് യോഗം ഉണ്ടായില്ല…. a-ccident ആയിരുന്നു…റോഡ് ക്രോസ് ചെയ്യാൻ തുടങ്ങുമ്പോൾ….ഒരു വണ്ടി……
മര- ണ കിടക്കയിൽ കിടക്കുമ്പോഴും അവൾ തിരക്കിയത്…അവളെ ആയിരുന്നു….
അവളുടെ കണ്ണു അടയുന്നതിനു മുൻപ് അവൾ പറഞ്ഞതും മാനസയെ സ്വീകരിയ്ക്കണം എന്നായിരുന്നു….
അതിനു ശേഷം ആയിരുന്നു…കുഞ്ഞന്റെ ജനനം… ജനിച്ചപ്പോൾ തന്നെ അവനെ…അവളുടെ അടുത്തു നിന്നും മാറ്റി….എന്നിട്ടും അവൾ ഒരു വാക്ക് പോലും പറഞ്ഞില്ല… അച്ചുവിന്റെ വീട്ടുകാർ തന്നെ അവളെ ഏറ്റെടുത്തു…മകളുടെ ചോരയെ…ചുമന്നവളെ മകളയ് തന്നെ സ്വീകരിച്ചു..ആ പാവങ്ങൾ…
അവർക്കും സമ്മതം ആണ് മാനസ തന്റെ പാതി ആയി വരുന്നതിനു….പക്ഷെ എനിയ്ക്ക്….
തന്റെ ചോ- രയെ…ഭൂമിയിൽ എത്തിച്ചവൾ എന്ന തുടർക്കഥ സഹതാപം ഒഴിച്ചാൽ..തന്റെ കുഞ്ഞിന്റെ അമ്മയുടെ സ്ഥാനത്തേയ്ക്ക് അവളെ കൊണ്ട് വരാൻ ഒരു നിമിഷം പോലും തനിയ്ക്ക് കഴിയില്ല….
പെട്ടന്ന്….കുഞ്ഞു ഉണർന്നു കരയാൻ.തുടങ്ങിയപ്പോഴാണ് അരവിന്ദ് ഓർമകളിൽ. നിന്നും പുറത്തേക്ക് വരുന്നത്…
ഒഴുകി ഇറങ്ങിയ കണ്ണുനീരിനെ തുടച്ചു….പൊടി കലക്കി…വെച്ചിരുന്ന പാൽക്കുപ്പി….കുഞ്ഞിന്റെ ചുണ്ടോട് ചേർത്തു…അവസാനം…കുഞ്ഞു ഉറങ്ങി എന്നു കണ്ടതും…ചില ഉറച്ച തീരുമാനങ്ങളോടെ അരവിന്ത് മു- റി വിട്ടു ഇറങ്ങി…. ******** ഇതേ സമയം മറ്റൊരിടത്ത്….
എത്ര നാൾ നമുക്ക് ഇക്കാര്യം മറച്ചു വെക്കാനാകും….നമ്മുടെ മകൾ ചെയ്ത തെറ്റിനു…ഇപ്പോൾ ദേ അവൾ കൂടി….
അന്നേ എല്ലാം ഉപേക്ഷിച്ചു പോയത് അല്ലെ…എന്റെ കുഞ്ഞു എന്നിട്ടും..അച്ചു ആയി തന്നെ അവളെ കൊണ്ടു വന്നു…അവരുടെ മകനെ ഗ- ർഭം ദരിയ്ക്കാൻ പ്രേരിപ്പിച്ചു….സത്യത്തിൽ…കുഞ്ഞൻ…അശ്വതിയകുഞ്ഞു അല്ല അരവിന്തിന്റേയും മാനസയുടെയും കുഞ്ഞു ആണ്…എന്നു അവർ അറിഞ്ഞാൽ…ഉള്ള..ഭ വിഷ്യത്ത്…അത് ആലോചിയ്ക്കുമ്പോഴാ…എനിയ്ക്ക്…മായ ആവലാതിയോടെ പറഞ്ഞു…
നമ്മുടെ മകൾ ചെയ്ത തെറ്റ്….അവൾക്ക് കുട്ടികൾ ഉണ്ടാകില്ല..എന്നു അറിഞ്ഞിട്ടും…അവൾ മനപൂർവം അല്ലെ ഇത്രയും ഒക്കെ ചെയ്തു കൂട്ടിയത്….പക്ഷെ ഇത് നമ്മൾ അറിയാൻ കുറച്ചു വൈകി എന്നു മാത്രം..
എല്ലാത്തിലും വാശി പിടിച്ചു സ്വന്തം ആക്കുന്ന അവൾ….അരവിന്ദന്റെ കാര്യത്തിൽ മാത്രം. വാശി കാണിയ്ക്കാതെ….പാവം പെണ്ണായി മാറിയപ്പോൾ…ഞാനും വിശ്വസിച്ചു…അവൾ മാറി എന്നു..പക്ഷെ എല്ലാം അവളുടെ അഭിനയം ആയിരുന്നു എന്ന് ഓർക്കുമ്പോഴാ… പക്ഷെ മാനസ… ഉറ്റ കൂട്ടുകാരിയെ ചതിയ്ക്കാൻ എങ്ങനെ അച്ചുവിന് തോന്നി…
അവളെ എന്തു പറഞ്ഞ ഞാൻ ആശ്വസിപ്പിയ്ക്കുക..പ്രണയിച്ച പുരുഷനെയും….സ്വന്തം കുഞ്ഞിനെയും കൂട പിറപ്പ് ആയി കണ്ടവൾക്ക് വിട്ടു കൊടുക്കേണ്ടി വന്നു…. അവസാനം…അച്ചുവിന് മാനസാന്തരം വന്നു…മാനസയെ വിവാഹം കഴിയ്ക്കാൻ…അരവിന്തിനോട് പറഞ്ഞു..
മരണ കിടക്കയിൽ ആയപ്പോഴായിരിയ്ക്കും അവൾക്ക് ബോധം വന്നത്…അങ്ങനെ ഒന്നു സംഭവിച്ചില്ലയിരുന്നു എങ്കിലോ…..
അവൾക്ക് എല്ലാം വാശി….അവൾ ആഗ്രഹിച്ചത് നേടി എടുക്കണം…..അതിനു വേണ്ടി..എന്തും ചെയ്യും എന്ന് പറഞ്ഞപ്പോൾ…ഇത്രയും ചെയ്തു കൂട്ടും എന്നു കരുതിയില്ല..മഹി…ദേ ഷ്യയ്ത്തിൽ പറഞ്ഞു… മാനസ എന്തെങ്കികും കഴിചാരുന്നോ……(മഹി
മോൾക്ക് ഒന്നും വേണ്ട എന്നു പറഞ്ഞു…
പെറ്റ വയറാ….. വിശന്നു ഇരിയ്ക്കാൻ പാടില്ല….
ഒരുപാട്…ഈ കൈ കൊണ്ട് ഊട്ടിയത് അല്ലെ….ഇപ്പൊ അവള് കഴിയ്ക്കാതെ ഇരിയ്ക്കുന്നത് കണ്ടപ്പോൾ എന്തോ…..
അവളുടെ അച്ഛനോടും അമ്മടോടും എന്ത് സമദാനം പറയും എന്നു ആലോചിച്ചിട്ടാ…..ആകെ പേടി…കൊല്ലം ഒന്നായില്ലേ…ഇങ്ങു പൊന്നിട്ടു…. ഇടയ്ക്ക് അവരോട് സംസാരിച്ചു എന്നാ പറഞ്ഞത്….മോളുടെ കാര്യം അറിയുമ്പോൾ എന്താവും എന്നാ പേടി…
“എങ്കിൽ മായമ്മയ്ക്ക് ആ പേടി വേണ്ടട്ടോ…അവരിനി ഒരു പ്രേശ്നത്തിനും വരില്ല…അവര് പോയി…”
മായ പറഞ്ഞു നിർത്തിയതും പിറകിൽ നിന്നും.. മാനസ പറഞ്ഞു…. അരവിന്ത് താഴെ എത്തുമ്പോഴും….അമ്മയും അനിയത്തിയും അവിടെ തന്നെ ഇരിപ്പുണ്ടായിരുന്നു….
നന്തൂട്ടാ അമ്മ പറഞ്ഞത്….അംബിക എന്തോ പറയാൻ തുടങ്ങിയതും അരവിന്ദ് അവരെ രൂക്ഷം ആയി ഒന്നു നോക്കി…പുറത്തേയ്ക്ക് ഇറങ്ങിയതും അനന്തൻ വന്നതും ഒത്തായിരുന്നു….അരവിന്തിനെ ഒന്നു നോക്കുക പോലും…ചെയ്യാതെ അദ്ദേഹം അകത്തേയ്ക്ക് കടക്കാൻ തുടങ്ങിയതും…
അച്ഛനും..എന്നോട് ദേഷ്യം ആണല്ലേ….അരവിന്ത് ചോദിച്ചിട്ടും അദ്ദേഹം മറുപടി ഒന്നും പറഞ്ഞില്ല…
ഉം..എന്നൊരു മൂളലിൽ അരവിന്ത് പുറത്തേയ്ക്ക് ഇറങ്ങി..പോയി… അനന്തൻ അവൻ പോകുന്നത് നോക്കി നേടുവീർപ്പ് ഇട്ടു…കൊണ്ട് അകത്തേയ്ക്ക് കയറി… അവൻ വല്ലതും പറഞ്ഞാരുന്നോ…(അനന്തൻ
എല്ലാം പഴയ പല്ലവി തന്നെയാ ആവർത്തിച്ചത്… (അംബിക…
ഉം.എല്ലാം ശെരി ആവും….
ചിലപ്പോ കുഞനെയും നന്തൂട്ടനെയും ഒറ്റയ്ക്ക് ആകാതിരിയ്ക്കാൻ…അച്ചുവിനെ കൊണ്ട് ദൈവം പറയിപ്പിച്ചത് ആകും അങ്ങനെ ഒരു ആഗ്രഹം… ചിലപ്പോ അവനും സമ്മതിയ്ക്കും…. അനന്തൻ…അംബികയോട് പറഞ്ഞു…
അരവിന്ത് ഈ സമയം അച്ചുവിന്റെ വീട്ടിലേയ്ക്ക് പോകുന്ന തിരക്കിൽ ആയിരുന്നു… *********
മോള്…എന്താ പറഞ്ഞത്….മായ മാനസ പറഞ്ഞത് കേട്ട് ചോദിച്ചു…
സത്യമാ മായമ്മേ പറഞ്ഞത്…എന്റെ അപ്പയും അമ്മയും ഇന്ന് ഈ ഭൂമിയിൽ…ഇല്ല…
അച്ചുവിന്റെ ജീവിതത്തിൽ ഒരു നിഴലായി പോലും ഉണ്ടാവരുത് എന്നു കരുതി….ഞാൻ പോയതിന്റെ അന്നായിരുന്നു….. അവര് സഞ്ചരിച്ച കാറിൽ എന്തോ പ്രശ്നം കാരണം…പൊ- ട്ടിത്തെറിയ്ക്കുക ആയിരുന്നു….
ആദ്യം കരുതിയത്…ആരെങ്കിലും മനപൂർവം ചെയ്തത് ആവും എന്ന…പക്ഷെ…അതൊരു aaccident ആയിരുന്നു….മാനസ ഒരു നേടുവീർപ്പോടെ പറഞ്ഞു നിർത്തി…
ഇത്രയും സംഭവിച്ചിട്ടു…മോളെന്താ ഇത്രയും നാൾ ഇതൊന്നും ഞങ്ങളോട് പറയാതിരുന്നത്…മഹി അടുത്തേയ്ക്ക് ചെന്നു ചോദിച്ചു….
ആ സമയം…ആരോടും പറയുന്ന കാര്യം ഒന്നും ഞാൻ ചിന്തിച്ചില്ല…. അപ്പയും അമ്മയും പോയപ്പോ ആകെ ഒരു …..അപ്പോഴത്തെ അവസ്ഥയിൽ…മാനസ നെടുവീർപ്പിട്ടു….
അപ്പോഴാണ്…പുറത്തു ഒരു വണ്ടിയുടെ ശബ്ദം കേട്ടത്…. 3 പേരും പരസ്പരം ഒന്നു നോക്കി…പുറത്തേയ്ക്ക് ചെല്ലുമ്പോൾ….ബൈക്കിൽ നിന്നും ഇറങ്ങുന്ന അരവിന്തിനെ ആണ് കാണുന്നത്….
മോനോ.. കയറിവാ….(മഹാദേവൻ
എനിയ്ക്ക് മാനസയോട് ഒന്നു സംസാരിയാക്കണം….മഹിയെ നോക്കി അരവിന്ദ് പറഞ്ഞതും…മാനസ…മുന്നോട്ട് വന്നു….
അരവിന്ത് എല്ലാരേയും ഒന്നു നോക്കി പുറത്തേയ്ക്ക് ഇറങ്ങിയതും മാനസയും അരവിന്ദിന്റെ പുറകെ ഇറങ്ങി…
എന്താ എന്നോട് പറയാൻ ഉള്ളത്….(മാനസ
എനിയ്ക്ക് പറയാൻ ഉള്ളത്…എല്ലാരും ഇപ്പോൾ എന്നോട് അവശ്യ പെടുന്ന ഒരു കാര്യം മാത്രം…ആണ്….എന്റെ കുഞ്ഞന്…ഒരു അമ്മ….
എനിയ്ക്ക് ഇതിനോട് ഒരു താല്പര്യവും ഇല്ല…പക്ഷെ എന്റെ മോനെ ആലോചിക്കുമ്പോൾ….എന്റെ തീരുമാനം മാറ്റാൻ ഒരു അച്ഛൻ എന്ന നിലയിൽ എന്റെ മനസ് ചിന്തിയ്ക്കുന്നു… എന്റെ കുഞ്ഞിന് ഒരു അമ്മ വേണം….അതിനു വേണ്ടി..അതിനു വേണ്ടി മാത്രം…ഒരിയ്ക്കലും താൻ എന്റെ കാര്യത്തിൽ ഇടപെടാൻ വരരുത്……പിന്നെ തനിയ്ക്ക് എന്ത് വേണം എങ്കിലും ഇതിനു പ്രതിഫലം ആയി ചോദിയ്ക്കാം….
അരവിന്ത് പറഞ്ഞതും…മനസയുടെ മുഗത്തു ഒരു തരം നിസംഗത ആയിരുന്നു…
ഉം….എനിയ്ക്ക് സമ്മതം….(മാനസ
പെട്ടന്ന് പറയണം എന്നില്ല ആലോചിച്ചു മറുപടി പറഞ്ഞാൽ മതി….
എനിയ്ക്ക് ഇതിൽ വേറെ ഒരു അഭിപ്രയം…ഇല്ല…എന്നു തന്നെ കൂട്ടികൊളു….മാനസ തറപ്പിച്ചു പറഞ്ഞതും അരവിന്ദ് വേറെ ഒന്നും പറഞ്ഞില്ല….
ഉം..പിന്നെ എനിയ്ക്കെ ഒരുകാര്യം കൂടി പറയാൻ ഉണ്ട്…ഒരു സ്ത്രീ എന്ന നിലയിൽ തനിയ്ക്ക് ഇതിനോട് യോജിക്കാൻ കഴിയില്ലായിരിയ്ക്കും…പക്ഷെ എനിയ്ക്ക് ഇത് പറയാതിരിയ്ക്കാൻ കഴിയില്ല….(അരവിന്ദ്
മാനസ അവൻ പറയുന്നത് കേട്ട് എന്താ എന്ന ഭാവത്തിൽ അവനെ നോക്കി…
ഞാൻ പറയാൻ പോകുന്നത് എന്താണെന്ന് വെച്ചാൽ… താൻ എന്റെ മകന് ഒരു ആയ…അതിനപ്പുറം…ഒരു തരത്തിലും അവനോട്. താനടുക്കരുത്….
മനസിലായില്ല…(മാനസ
സീ മാനസ താൻ എന്റെ കുഞ്ഞിനെ പ്രസവിച്ചു എന്നുള്ളത് ശെരി തന്നെയാണ്…അപ്പോൾ തനിയ്ക്ക് അതിന്റെതായ മാനസികാവസ്ഥ ആണ് ഉള്ളത് എന്നും എനിയ്ക്ക് അറിയാം…അതുകൊണ്ട് തന്നെ അത്തരം ഒരു ഫീലിംഗും എന്റെ മോനോട് കാട്ടാൻ പാടില്ല…പ്രത്യേകിച്ചു താൻ എന്റെ കുഞ്ഞിനെ ഫീഡ് ചെയ്യാൻ പാടില്ല….അരവിന്ത് തന്റെ മനസിൽ ഉള്ളത്…പറഞ്ഞതും മനസയിൽ ഒരു ഞെ- ട്ടൽ ആയിരുന്നു…
ഇതിനു തനിയ്ക്ക് സമ്മതം ആണെങ്കിൽ ….സമ്മതം ആണെങ്കിൽ മാത്രം തനിയ്ക്ക് എന്റെ മകനെ നോക്കാൻ വരാം….എന്നും പറഞ്ഞു…അവൻ അവിടെ നിന്നും പോയി….
മാനസ അരവിന്ദിന്റെ വാക്കുകൾ കേട്ട്….തറഞ്ഞു നിന്നു പോയി അവിടെ…
തനിയ്ക്ക് പ്രിയപ്പെട്ടവൻ…തന്റെ കുഞ്ഞിനെ നോക്കാൻ…തനിയ്ക്ക് അനുവാദം തരുന്നു…സ്വന്തം കുഞ്ഞിനെ പാല് കൊടുക്കാൻ പോലും അനുവാദം ഇല്ലാതെ…..മനസയുടെ മനസ് നീറി….
മോളെ…മഹി..അവളുടെ ചുവരിൽ കൈ വെച്ചതും…ഒരു ആശ്രയം എന്നോണം മാനസ മഹിയെ ചുറ്റി പിടിച്ചു….
മോള് വിഷമിയ്ക്കണ്ട….അരവിന്ത് എല്ലാം പറഞ്ഞു…മോളെ കുഞ്ഞന്റെ അമ്മയുടെ സ്ഥാനത്തേക്ക്ക് അല്ലെ വിളിയ്ക്കുന്നെ….
ചിലപ്പോ ഇതാവും വിധി…(മഹി
എല്ലാം ശെരിയവും ….അവൻ നിന്നെ മനസിലാക്കും….മായയും അവളെ ആശ്വസിപ്പിച്ചു…
പിന്നെ മോളോട് വേറെ വല്ലതും പറഞ്ഞിരുന്നോ…
ഞങ്ങളോട്…നിന്നെ കുഞ്ഞന് വേണ്ടി തരണം എന്നെ പറഞ്ഞുള്ളു…ബാക്കി എല്ലാം….നിന്നോട് സൂചിപ്പിച്ചു എന്നാ പറഞ്ഞത്….(മായ
ഏയ്.. ഇല്ല…മാനസ വിളറിയ ഒരു ചിരിയോടെ പറഞ്ഞു… ***** അരവിന്ത് വീട്ടിൽ തിരിച്ചു എത്തിയതും അവനെ കാത്തു എന്ന പോലെ എല്ലാരും പുറത്തു തന്നെ ഉണ്ടായിരുന്നു….
ഞങ്ങൾ അറിഞ്ഞത് സത്യം ആണോ..മോനെ…നിനക്ക്…മാനസയെ ഇവിടേയ്ക്ക്….അംബിക അകത്തേയ്ക്ക് വരുന്ന…അരവിന്ദിനെ നോക്കി ചോദിച്ചതും….
എല്ലാർക്കും അതായിരുന്നു അല്ലോ ആഗ്രഹം…(അരവിന്ത്.. എന്തയാലും വേണ്ടിയില്ല..നി.സമ്മതിച്ചല്ലോ..
ഇനി മോളുടെ കഴുത്തിൽ…ഒരു താലി…ഇവിടെ അടുത്തുള്ള അമ്പലത്തിൽ വെച്ചു..അത്രമാത്രം….(അംബിക
അതു നടക്കില്ല….നിങ്ങൾക്ക് എല്ലാർക്കും ആഗ്രഹം..കുഞ്ഞന് ഒരു അമ്മ അത്രയേ…ഞാൻ സമ്മതിച്ചിട്ടുള്ളൂ..അതിനപ്പുറത്തേയ്ക്ക് ഒന്നും പറ്റില്ല….അരവിന്ത് ദേഷ്യത്തിൽ പറഞ്ഞു..അകത്തേയ്ക്ക് കയറാൻ ഭാവിച്ചതും….
പിന്നെ എന്താ നിന്റെ പ്ലാൻ….ആ പെണ്കുട്ടിയെ…വെറുതെ ഇവിടെ തമസിപിയ്ക്കാം എന്നോ…. ദേ.. നിനക്ക് താഴെ ഒരു പെണ്ണാ….അവളുടെ ചേട്ടൻ ഒരു പെണ്ണിനോട്…ഇങ്ങനെ കാട്ടി കൂട്ടിയാൽ…അതറിഞ്ഞു ഒരു നല്ല ബന്ധവും ഇവിടെ വരില്ല….ആ സമയത്തു മാനസ മോളെ ഇവിടെ കാണുമ്പോൾ…ഏത്ര വിശദീകരണം നൽകിയാലും അത് പോരാതെ വരും
അരവിന്ത്….നിനക്ക് ഞാൻപറയുന്നതിന്റെ സീരിയസ് നിനക്ക് മനസിലാവും എന്നു ഞാൻ കരുതുന്നു…ഇനിയും നി വാശി പിടിച്ചാൽ…
ഇവിടെ ഞാൻ പറയും നി അനുസരിയ്ക്കും…
അച്ചുവിനെ മറന്നു ജീവിയ്ക്കാൻ..ഞാൻ ഒരിയ്ക്കലും പറയില്ല…കാരണം…ഞങ്ങൾക്കും അവളെ ഇഷ്ടം ആയിരുന്നു…ഇപ്പോൾ അവൾ ഈ ലോകത്ത് ഇല്ല…അതും നി മനസിലാക്കണം… നിന്റെ കുഞ്ഞിന്റെ അമ്മയായി.. വരുന്നവളെ…വേറൊരു കണ്ണിൽ കൂടി ആരും കാണാൻ പാടില്ല…അവളുടെ അവകാശം ഒരിയ്ക്കലും കുഞ്ഞന് പോലും ഒരിയ്ക്കൽ ചോദ്യം ചെയ്യരുത്…ഞാൻ പറയുന്നത് നിനക്ക് മനസിലാവുന്നുണ്ടോ…. അനന്തൻ തറപ്പിച്ചു ചോദിച്ചതും…അരവിന്ത് ഒന്നും മിണ്ടാതെ…ദേഷ്യം അടക്കി നിന്നു….
നാളെ തന്നെ..മാനസയെ ഇവിടേയ്ക്ക് കൊണ്ടു വരണം… നിന്റെ ഭാര്യ ആയി….അനന്തൻ തറപ്പിച്ചു പറഞ്ഞിട്ടു അകത്തേയ്ക്ക് കയറിയതും…..അവിടെ കിടന്ന കസേര അരവിന്ത് ദേഷ്യത്തിൽ പുറത്തേയ്ക്ക് എടുത്തു എറിഞ്ഞതും ഒത്തായിരുന്നു…
എല്ലാരും കൂടി എന്നെ ഭ്രാ-ന്ത് പിടിപ്പിയ്ക്കരുത്…
ഇപ്പൊ എന്താ വേണ്ടത്…അവളെ. എന്റെ ഭാര്യ ആയി..ഇവിടേയ്ക്ക് കൊണ്ടു വരണം..എന്നല്ലേ…കൊണ്ടു വരാം…പക്ഷെ അത് എന്റെ. അച്ചുവിന് കൊടുത്ത താലിയോടെ ആവില്ല…ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടുകയും ഇല്ല….ലീ- ഗൽ ആയി…രജിസ്റ്റർ ചെയ്യാം..അതുമാത്രം…അതുമാത്രമേ…എന്നെ കൊണ്ട് പറ്റു….അതിൽ കൂടുതൽ എന്നെ ആരും ഫോഴ്‌സ് ചെയ്യരുത്…plz…എന്നും പറഞ്ഞു…അരവിന്ത് അകത്തേയ്ക്ക് കയറി പോയി…
അച്ഛാ..ചേട്ടനെ..നമ്മൾ ഒരുപാട്..വേ-ദനിപ്പിയ്ക്കുന്ന പോലെ..തോന്നുവാ…. കുഞ്ഞന് വേണ്ടി….(ആരവി ചോദിച്ചു…
ഇല്ല..രവി…ഇപ്പോൾ അവനു ഇങ്ങനെ തോന്നിയാലും…പിന്നീട് അവനു മനസിലാവും ഞങ്ങൾ…അവനും വേണ്ടിയും കൂടിയാ…ഇതൊക്കെ ചെയ്യുന്നത് എന്നു….
എത്ര കാലം..അവൻ ഒറ്റയ്ക്ക് കഴിയും…ഒരു കാലം വരെ..നമുക്ക്..അവനെയും കുഞ്ഞനെയും നോക്കാം.. അതുകഴിഞ്ഞാലോ….(അനന്തൻ..അങ്ങനെ പറഞ്ഞതും എല്ലാരും അതനെ ശെരിവെച്ചു…. ഇതേസമയം… അച്ചുവിന്റെ ഫോട്ടോയും മാ- റോട്..ചേർത്തു കുഞ്ഞിനെയും തലോടി…കിടക്കുക ആയിരുന്നു അരവിന്ത്…
അതേ പോലെ മാനസ….അവരിരുവരെയും ഓർത്തും… (തുടരും….) എന്റെ പുതിയ പരീക്ഷണം ആണ്.. ഒരു ട്രാജ- ഡി…തുടക്കം…എത്ര മാത്രം നന്നാവും എന്നു അറിയില്ല…. ഈ പേജിൽ ഒരു തുടക്കം ആണ് നോട്ടിഫിക്കേഷനോടെ അടുത്ത ഭാഗം ഇടുമ്പോൾ തന്നെ ലഭിക്കുവാൻ ലൈക്ക് കമൻറ് ചെയ്യുക…