രചന: ആൻവി
“ഷമീർക്കാ വന്നേ….” ജോബിയുടെ സന്തോഷത്തോടെ ഉള്ള വിളിച്ചു പറയൽ കേട്ടതും… അത് വരെ ട്ടെന്റിൽ കൂട്ടം കൂടി നാട്ടിലെയും വീട്ടിലേയും കഥകൾ പറഞ്ഞു ഇരുന്നവർ ഞങ്ങളെ ലക്ഷ്യമാക്കി നടന്നു വരുന്ന ഷമീർക്കയുടെ അടുക്കലേക്ക് ഓടി ചെന്ന്….അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്ന കത്തുകളുടെ കെട്ടുകൾ തട്ടി പറിക്കാൻ തുടങ്ങി… ഞാൻ അതെല്ലാം കണ്ടു കൊണ്ട് മാറി നിന്നു… വിട്ടിലെയും നാട്ടിലെയും വിശേഷങ്ങൾ അറിയാനുള്ള തിരക്കിൽ ആണ് എല്ലാവരും…ഏതു സമയവും ഒരു യു ദ്ധം നേരിടാനുംപിറന്ന നാടിന്റെ മാനം കാക്കാൻ ജീവൻ തെജിക്കാൻ സന്നദ്ധരായ ഞങ്ങൾ പട്ടാളകാർക്ക് ഒരു സമാധാനം നാട്ടിൽ നിന്നു വല്ലപ്പോഴും വരുന്ന കൊച്ചു കൊച്ചു വിശേഷങ്ങളും പരിഭവങ്ങളും കലർന്ന ഇതുപോലുള്ള കത്തുകൾ ആണ് ഏക ആശ്വാസം..
ചിലർക്കു സമാധാനം ആണെങ്കിൽ മറ്റുള്ളവർക്ക് പട്ടിണിയും ദാരിദ്ര്യവും ആവും പറയാൻ ഉണ്ടാവുക… ഒരുത്തർക്കും കിട്ടിയ കത്ത് കളും കൊണ്ട് അവൾ ഓരോ ഇടങ്ങളിൽ സ്ഥാനം പിടിച്ചു…. എനിക്ക് പിന്നെ കത്തയക്കാൻ ആകെ ഒരാളെ ഒള്ളൂ…ഇത്തവണ അതില്ലെന്ന് തോന്നു…
“അർജുൻ…നീ എന്താ മാറി നിൽക്കുന്നെ.. ദേ നിനക്കും ഉണ്ട് കത്ത്…” ഉണ്ണി പറയുന്നത് കേട്ടതും ഞാൻ അവന്റെ അടുക്കലേക്ക് ഓടി… “ന്നാ പിടിച്ചോ… ” എന്നും പറഞ്ഞു അവൻ കത്ത് എന്റെ കൈയിൽ തരുമ്പോൾ അത് വരെ ഇല്ലാത്ത ആശ്വാസം ആയിരുന്നു എനിക്ക്… ഞാൻ എഴുത്തു നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ട്… കുറച്ചു മാറി ഉള്ള ഒരു പാറയുടെ മുകളിൽ ഇരുന്നു… കശ്മീരിന്റെ വശ്യമായ സൗന്ദര്യം ഇവിടിരുന്നാൽ മതിയാവോളം ആസ്വദിക്കാം… ഞാൻ പതിയെ കത്ത് തുറന്നു നോക്കി… അത് തുറന്നതും ആദ്യം വീണത്…ചോ- ര ചുവപ്പുള്ള ഒരു റോസാ പൂ ആയിരുന്നു…
ഞാൻ ഒരു ചെറു ചിരിയോട് അതെടുത്തു എന്റെ നാസിക തുമ്പിനോട് അടുപ്പിച്ചു..ദിവസങ്ങൾ മുന്നേ പറിച്ചതായിരുന്നു എങ്കിലും…അതിന്റെ ആ പുതുമണം ഇപ്പോഴും നഷ്ടപെട്ടിട്ടില്ല…. അതേ എന്റെ പ്രണയയിനി എനിക്ക് ആയി നൽകിയ റോസാപൂവിന്റെ മണമുള്ള അവളുടെ പ്രണയസമ്മാനം… ഞാൻ ആ പൂവിനെ നെഞ്ചോട് ചേർത്തു വെച്ച് കൊണ്ട് കണ്ണടച്ചപ്പോൾ ഒരു ഇളം കാറ്റ് എന്നേ തഴുകി പോയി… ഞാൻ കത്ത് തുറന്നു നോക്കി… പറയാനുണ്ട് ഒരു കഥ… കശ്മീർ ഗിരിനിരകളെ തഴുകി തലോടി… നിന്നിലേക്ക് എത്തുന്ന… പ്രണയത്തിന്റെ കുളിരുള്ള… ഇളം കാറ്റിന്.. നിന്നോട്.. പറയാനുണ്ട് ഒരു കഥ.. പ്രിയനേ കാത്തിരിക്കുന്ന പ്രണയിനിയുടെ കഥ… നിന്റ നെഞ്ചിലെ ചൂടെറ്റു മയങ്ങുന്ന… എന്റെ പ്രണയസമ്മാനത്തിന് പറയാനുണ്ട് ഒരു കഥ… ഒരായിരം ചുടു ചുംബനങ്ങൾ ഏകി പ്രിയനേ നെഞ്ചോട് ചേർക്കാൻ കൊതിച്ചു കാത്തിരിക്കുന്ന പ്രണയിനിയുടെ കഥ…
കാത്തിരിക്കുന്നു നീ എന്നിലേക്കു വരുന്ന നിമിഷത്തിന് വേണ്ടി….. എന്ന് നിന്റെ മാത്രം… മീനൂട്ടി… അവളുടെ കൈപടയിൽ തിളങ്ങി നിന്ന വരികൾ ഓരോന്നും… എന്നിൽ ഒരു പുതിയ ഉണർവ് ആയിരുന്നു…. ഓരോ തവണയും എന്നേ തേടി എത്താറുള്ള അവളുടെ പ്രണയത്തിന്റെ മധുരമുള്ള രചനകൾ വായിക്കുമ്പോൾ..അത് എന്നേ കൊണ്ട് പോകുന്നത് പ്രണയത്തിന്റെ മറ്റൊരു ലോകത്തേക് ആയിരുന്നു…. ഞാൻ അവിടെന്നു എണീറ്റ് റൂമിലേക്കു നടന്നു….നാട്ടിൽ നിന്നും കൊണ്ടുവന്ന ബാഗിൽ നിന്നും…മാസങ്ങൾക് മുന്നേ അവൾ അയച്ച പ്രണയലേഖനം കയ്യിൽ എടുത്തു….
“അർജുൻ….നീ എന്റെ എല്ലാമാണ്…. നീ ഇല്ലാതെ എന്റെ ജീവിതം പൂർണമല്ല…നമ്മൾ ഒന്നാകുന്നാ നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയാണ് ഞാൻ… നിന്റെ വിരിമാറിലേക്ക് വീണു കിടന്നു…നിന്റെ ഹൃദയതാളത്തിനൊപ്പം നൃത്തം ചെയ്യാൻ എന്റെ ഹൃദയം വെമ്പുകയാണ്….” പ്രണയവിവശയായി അവൾ എഴുതിയ ഓരോ വക്കുകളും എന്നേ അവളിലേക്ക് ചേരാൻ ഏറെ കൊതിപ്പിക്കുന്നു…. പേഴ്‌സിൽ നിന്നും അവളുടെ ഫോട്ടോ നോക്കി ഇരിക്കുമ്പോൾ വല്ലാത്തൊരു തണുപ്പ് ആണ് മനസ്സിൽ… മീനു…നീ .എത്ര സുന്ദരിയാണ്… നിന്നെ നോക്കി ഇങ്ങനെ ഇരിക്കുമ്പോൾ എന്റെ മനസ്സ് ശൂന്യമാണ്..പെണ്ണെ… ഒന്ന് വാരി പുണരാൻ മാറോടണക്കാൻ കൊതിയാവുന്നു… അവളുടെ ഫോട്ടോയിൽ നോക്കി സ്വയം പറഞ്ഞു…. പ്രണയത്തിനു വല്ലാത്തൊരു കുളിരാണ്.. പ്രണയിക്കുന്നവർക്ക് മാത്രം അനുഭവിക്കാൻ കഴിയുന്ന ഒരു അനുഭൂതി… ഈ കശ്മീരിന്റെ തണുത്തുറഞ്ഞ ഭൂമിയിൽ.. മാതൃരാജ്യത്തിന്റെ മാനം കാക്കാൻ പട പൊരുതാൻ സന്നദ്ധനായി നിൽക്കുമ്പോഴും എന്റെ മനസ്സിൽ പ്രണയം ഉണ്ട്… വിരഹത്തിന്റെ വേദനയുണ്ട്… നാല് വർഷങ്ങൾക്ക് മുൻപ്…. തികച്ചും ഒറ്റ പെട്ടവൻ ആയിരുന്നു ഞാൻ… പന്ത്രണ്ടു വർഷത്തെ വിരസമായ സ്കൂൾ ജീവിതത്തിൽ നിന്നും വർണപകിട്ടാർന്ന കലാലയ ജീവിതത്തിലേക്ക് കാലെടുത്തു വെച്ച കാലം…
പ്ലസ്ടു വരെ ഓർഫനേജിന്റെ കീഴിൽ സുഗമായി പഠിച്ചേങ്കിലും പിന്നീട് പഠിക്കാൻ പണം വേണമായിരുന്നു… തുടർ പഠനത്തിന് വേണ്ടി ജോലി ചെയ്തു തുടങ്ങി… രാവിലെയും വൈകീട്ടും ഉള്ള ജോലി അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു കോളേജ് ഫീസും അമ്മയുടെ മരുന്നിന്റെ പണം ഞാൻ കണ്ടെത്തിയിരുന്നത്… ക്ലാസ്സിൽ ആരുമായും എനിക്ക് കൂട്ട് ഉണ്ടായിരുന്നില്ല…ഒരു തരത്തിൽ പറഞ്ഞാൽ അങ്ങനെ കൂട്ട് കൂടി നടക്കാൻ ഉള്ള സമയം എനിക്ക് ഉണ്ടായിരുന്നില്ല… രാവിലെ മുതൽ ഉള്ള ഓട്ടപാച്ചിൽ ആണ്…. അങ്ങനെ ഇരിക്കെ ആണ്..സൗഹൃദങ്ങൾ ഇല്ലാതെ ഇരുന്ന എന്റെ ലോകത്തേക് റോസാ പൂവിന്റെ സുഗന്ധം പരത്തികൊണ്ട് അവൾ കടന്നു വരുന്നത് മീനാക്ഷി… ഒരു ദിവസം ക്ലാസ് കഴിഞ്ഞു കാറ്ററിംങ്ങിന് പോയപ്പോൾ… ഭക്ഷണം സെർവ് ചെയ്യുന്ന സമയത്താണ് ആരോ പുറകിൽ നിന്ന് വിളിച്ചത്…
“അർജുൻ…. ” ഞാൻ തിരിഞ്ഞു നോക്കി… വെള്ള നിറത്തിൽ ഉള്ള ഫ്രോക് ധരിച്ച.. നീണ്ട ഇടതൂർന്ന കാർകൂന്തലും വെള്ളാരം കണ്ണുകളും ഉള്ള സുന്ദരിയായ ഒരു പെൺകുട്ടി… ഞാൻ അവളെ തന്നെ നോക്കി നിന്നു…എവിടെയോ കണ്ടപോലെ… “അർജുൻ എന്താ ഇങ്ങനെ നോക്കുന്നത്.. എന്നേ മനസിലായില്ലേ…നമ്മൾ ഒരു ക്ലാസ്സിൽ ആണ് പഠിക്കുന്നത്….” അത് പറയുമ്പോൾ അവളുടെ വെള്ളാരം കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു…
“ആ.. ” ഞാൻ ഒന്ന് മൂളി… സത്യം പറഞ്ഞാൽ ഞാൻ ക്ലാസിലെ പെൺകുട്ടികളെ ഒന്നും ശെരിക് കണ്ടിട്ട് പോലും ഇല്ലായിരുന്നു… “കുട്ടി എന്താ ഇവിടെ..” “ഇത് എന്റെ ചേച്ചിയുടെ മാര്യേജ് ആണ്….അല്ല അർജുൻ ഈ ജോലി അടിച്ചു പൊളിക്കാൻ ഉള്ള പോക്കറ്റ് മണിക്ക് ആണോ..??”
അവളുടെ ചോദ്യത്തിന് ഒരു ചിരി മാത്രം നൽകി കൊണ്ട് ഞാൻ അവിടെന്നു പോന്നു… പിറ്റേന്ന് ക്ലാസ്സിൽ ഫ്രീ പീരിയഡ് നോട്ട് കംപ്ലീറ്റ് ആക്കുന്ന തിരക്കിൽ ഇരിക്കുമ്പോൾ ആണ് അവൾ വീണ്ടും എന്റെ അടുത്തേക് വന്നത്.. അവൾ എന്നേ നോക്കി ഒന്നു ചിരിച്ചു തിരിച്ചു ഞാനും… “എന്റെ പേര് മീനാക്ഷി എന്നാ അറിയോ.. ” അവൾ എന്നേ കളിയാക്കി കൊണ്ട് ചോദിച്ചു…
“ഇപ്പൊ അറിയാം…” ഞാൻ ഒന്നു ചിരിച്ചു… പിന്നീടും അവൾ എന്നോട് മിണ്ടാൻ വരുമായിരിന്നു… എനിക്ക് എന്തോ അവളോട് കൂട്ട്കൂടാൻ താൽപര്യം ഇല്ലായിരുന്നു… എപ്പോഴും എന്തേലും പറഞ്ഞു ഒഴിവാക്കും..എന്നാലും അവൾ വരും ഓരോന്ന് ചോദിച്ചു കൊണ്ട്… എന്റെ കാര്യങ്ങൾ അറിഞ്ഞാൽ കൂടുതൽ പേരും അകന്ന് പോയിട്ടേ ഒള്ളൂ… ഒരിക്കൽ അവൾ എന്റെ അടുത്ത് വന്നിരുന്നപ്പോൾ ഞാൻ അവളോട് ദേഷ്യപ്പെട്ടു… “എന്തിനാ ഇങ്ങനെ പുറകെ നടക്കുന്നത്…എന്തൊരു ശല്ല്യ ആണ് ഇങ്ങനെയും ഉണ്ടോ പെൺകുട്ടികൾ..” ഞാൻ അവളുടെ മുഖത്തു നോക്കി പറഞ്ഞു…
ഞാൻ അത് പറഞ്ഞതിന്റെ ദേഷ്യത്തിൽ അവൾ ബെഞ്ചിൽ ഇരുന്നിരുന്ന എന്റെ ബുക് എടുത്തു പുറത്തേക് വ- ലിച്ചു എറി- ഞ്ഞു… ചെന്ന് വീണത് മഴ വെള്ളം നിറഞ്ഞു നില്ല ചെളി കുഴിയിലേക്ക്…. അതിന്റെ ദേഷ്യത്തിൽ ഞാൻ അവളെ അടിക്കാൻ കൈ ഉയർത്തി എങ്കിലും ഞാൻ സ്വയം നിയന്ത്രിച്ചു കൊണ്ട് അവൾ വീശി എറിഞ്ഞ ബുക്ക് എടുത്തു …അതിൽ ചെളി പുരണ്ടതു കണ്ടപ്പോൾ…ഞാൻ അവളെ ഒന്നും നോക്കി.. “നിനക്ക് ഇതിനൊന്നും വില കാണില്ല…ചോദിക്കുമ്പോൾ ബുക്കും മറ്റും വാങ്ങി തരാൻ അച്ഛനും പണവും ഉണ്ട്.. പക്ഷേ എനിക്ക് അങ്ങനെ അല്ല…ഒരുപാട് കഷ്ടപ്പെട്ട് ജീവിക്കുന്നവൻ ആണ് ജീവിച്ചു പൊക്കോട്ടെ…”
ഞാൻ അത് പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ അവൾ തല താഴ്ത്തി നിക്കുന്നത് ഞാൻ അറിഞ്ഞു… അതിനു ശേഷം അവൾ എന്നോട് സംസാരിക്കാനും അടുത്ത് ഇരിക്കാനും വന്നിട്ടില്ല…എന്നേ കാണുമ്പോൾ എന്നിലേക്കു അവൾ എറിയുന്ന ഓരോ നോട്ടവും ഞാൻ കാണാത്ത പോലെ നടന്നു… അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു..ലഞ്ച് ടൈമിൽ ഒരുപാട് സമയം ഉള്ളത് കൊണ്ട് ഞാൻ ലൈബ്രറിയിൽ പോയിഇരുന്നു.. അപ്പോഴാണ് അവൾ അങ്ങോട്ട് വന്നത്…അവളെ കണ്ടിട്ടും മൈൻഡ് ചെയ്യാതെ ഞാൻ ഇരുന്നു…
“അർജുൻ…” ഇടറിയ അവളുടെ ശബ്ദം കേട്ട് ഞാൻ അവളെ നോക്കി.. “അർജുൻ ആരാണെന്നോ..എന്താണെന്നോ എനിക്ക് അറിയില്ല…. അന്ന് നീ എന്നോട് പറഞ്ഞ വാക്കുകൾ എന്നേ ഒരുപാട് വേദനിപ്പിച്ചു…അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്ത് പോയതാ…” അവൾ പറഞ്ഞു നിർത്തുമ്പോൾ അവളുടെ വെള്ളാരം കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു…
“ഏയ് മീനു…” “അർജുൻ പറഞ്ഞത് ശെരിയാ..എനിക്ക് ഇത് വരെ സ്വന്തമായി അധ്വാനിക്കേണ്ടി വന്നിട്ടില്ല….ഒരു കുറവും ഇല്ലാതെ ജീവിക്കുന്നതിന്റെ പ്രശ്നം ആവാം ഞാൻ അന്ന് അങ്ങനെ ചെയ്തത്…എന്തോ നിന്നോട് കൂട്ട്കൂടണം എന്ന് തോന്നി…അതാ ഞാൻ…എല്ലാവരും എന്നോട് കമ്പനി ആണ് നീ മാത്രം ഒറ്റക് കണ്ടപ്പോൾ…എന്നോട് ക്ഷെമിക്കണം…” അവൾ അതും പറഞ്ഞു തലതാഴ്ത്തി നിന്നു… എനിക്കും എന്തോ പോലെ ആയി.. “മീനാക്ഷി.. സാരമില്ല.ഞാനും തന്നോട് മോശമായി സംസാരിച്ചു.ഞാൻ അതൊക്കെ മറന്നെടോ.” ഞാൻ അത് പറഞ്ഞപ്പോൾ അവൾ തല ഉയർത്തി എന്നേ നോക്കി ചിരിച്ചു…
“ഫ്രണ്ട്‌സ്…” അവൾ എനിക്ക് നേരെ കൈനീട്ടി… “ഫ്രണ്ട്‌സ്…” ഞാനും കൈകൊടുത്തു.. ഞങ്ങൾ നല്ല കൂട്ടുകാർ ആയിരുന്നു.. പക്ഷേ ഞാൻ അവളിൽ നിന്നും അകലം പാലിക്കാൻ ശ്രമിച്ചു…പക്ഷേ അവൾ കൂടുതൽ കൂടുതൽ എന്നോട് അടുക്കുകയായിരുന്നു… വെക്കേഷന്റെ തലേദിവസം നേരത്തെ ക്ലാസ് കഴിഞ്ഞു…ബാഗും എടുത്തു പുറത്ത് പോകാൻ നിന്നപ്പോൾ ആണ് അവൾ എന്റെ കയ്യിൽ പിടിച്ചത്.. ഞാൻ എന്തെന്നാ ഭാവത്തിൽ അവളെ നോക്കിയപ്പോൾ… അവൾ അവളുടെ കയ്യിൽ ഉണ്ടായിരുന്ന ഒരു ചു വന്ന റോസ് പൂ എനിക്ക് നേരെ നീട്ടി… “അർജുൻ വളച്ചു കെട്ടാതെ ഞാൻ കാര്യം പറയാം…കണ്ട അന്ന് മുതൽ എനിക്ക് നിന്നെ ഇഷ്ടമാണ്…ഒരുപാട് ഒരുപാട് ഇഷ്ടമാണ്.. ഇനി ഇത് ഞാൻ പറഞ്ഞില്ലെങ്കിൽ ഞാൻ ചങ്ക് പൊ- ട്ടി ച- ത്തു പോകും…മറുപടി ഇപ്പൊ പറയണ്ട..പിന്നെ പറഞ്ഞാൽ മതി” അതും പറഞ്ഞു അവൾ എന്നേ സംസാരിക്കാൻ വിടാതെ പുറത്തേക് പോയി…
പിന്നീട് ഞാൻ അവളെ കണ്ടത് വെക്കേഷൻ കഴിഞ്ഞു കോളേജിലേക്ക് വന്നപ്പോൾ ആണ്.. ഗേറ്റിന്റെമുന്നിൽ എന്നേയും നോക്കി അവൾ നിൽപ്പുണ്ട്.. “അർജുൻ.. ഞാൻ പറഞ്ഞല്ലോ എനിക്ക് നിന്നെ ഇഷ്ടമാണ്…നിന്റെ മറുപടി എന്നേ ഇഷ്ട്ടമല്ല എന്നാണെങ്കിൽ ചിലപ്പോൾ ഞാനൊരു ഭ്രാ ന്തി ആയി പോവും.എന്നേ ഇഷ്ടമല്ലേ…” നിറഞ്ഞു തൂവുന്ന കണ്ണുകളാൽ അവൾ അത് പറയുമ്പോൾ ഞാൻ അവളുടെ വെള്ളാരം കണ്ണുകളിൽ തന്നെ നോക്കിയിരിക്കുകയായിരുന്നു.. “എന്നേ കുറിച്ച് നിനക്ക് ഒന്നും അറിയില്ല ഞാൻ ഏതു ചുറ്റുപാടിൽ നിന്നു വരുന്നവൻ ആണെന്നും നിനക്ക് അറിയില്ല മീനു…”
“നീ ഏതു ചുറ്റുപാടിൽ ഉള്ളവൻ ആണേലും അതെനിക് ഒരുപ്രശ്നം അല്ല…” അവളുടെ മറുപടി കേട്ട് ഞാൻ ഒന്നു ചിരിച്ചു.. “നിനക്ക് അറിയോ…എന്റെ വീട് എന്ന് പറയുന്നത് നാലു പുറവും ഓല കൊണ്ട് മറച്ചോരു കുടിൽ ആണ്….ആകെ ഉള്ളത് അമ്മയാണ്…ഒരു ആക്‌സിഡന്റിൽ അച്ഛൻ മ- രിച്ചത് അറിഞ്ഞു ത ളർന്നു വീ ണതാ അമ്മ വീഴ്ചയിൽ തല- യിടിച് അനങ്ങാൻ പോലും പറ്റാതെ കിടക്ക എന്റെ അമ്മ അതും എന്റെ ഏഴാം വയസ്സിൽ..അന്ന് മുതൽ തുടങ്ങിയ ഓട്ടം ആണ്..പ്ലസ്ടു വരെ അടുത്തുള്ള അനാഥകുട്ടികളുടെ കൂടെ പഠിച്ച.. പിന്നെ ഒറ്റക് ആയി..അമ്മയുടെ മരുന്നിനും എന്റെ പടിപ്പിനും വേണ്ടിയാണ് ഞാൻ ജോലിക്ക് പോകുന്നത് അല്ലാതെ ചെത്തി നടക്കാൻ പോക്കറ്റ് മണിക്ക് വേണ്ടിയല്ല… രാവിലെ അഞ്ചു മണിക്ക് പത്രം ഇടാൻ പോകും വൈകീട്ട് കാറ്ററിംഗ് ഉണ്ടേൽ അതിന് പോകും ഇല്ലേൽ അയൽവാസി ആയ സുഭാഷ്ഏട്ടന്റെ കൂടെ തട്ടുകടയിൽ പോകും.. അവിടെ വെച്ചാണ് പഠിപ്പ് ഒക്കെ…
രാത്രി പത്തുമണി കഴിയും വീട്ടിൽ എത്താൻ… എന്റെ ഈ കഷ്ടപാടുകൾക്ക് ഇടയിൽ ഞാൻ മറ്റൊന്നും ചിന്തിക്കാറില്ല…. മീനുന് നല്ലൊരു ജീവിതം ഉണ്ട്.. എന്നേ മറക്കണം..” “മറക്കണം.. എത്ര പെട്ടന്ന് പറഞ്ഞു തീർന്നു മറക്കണം എന്ന്… എനിക്ക് അതിന് കഴിയില്ല…നിന്നെ മറക്കണം എങ്കിൽ ഞാൻ മ- രിക്കണം.. എനിക്ക് നിന്റെ കൂടി ജീവിച്ചാൽ മതി.. എനിക്ക് അത്രക് ഇഷ്ടാ നിന്നെ…” എന്നും പറഞ്ഞു അവൾ എന്റെ മുന്നിൽ കൈകൂപ്പി നിന്നപ്പോൾ ഒരു വാക്ക് പറയാതെ മനസിനെ കല്ലാക്കി ഞാൻ അവിടെ നിന്നും പോന്നു.. അന്ന് അവൾ ക്ലാസ്സിൽ സൈലന്റ് ആയിരുന്നു.. ഇല്ലേൽ അവൾ എപ്പോഴും ചിലച്ചു കൊണ്ടിരിക്കുന്നു ആളാണ്..
പിന്നീട് അവൾ എന്നോട് മിണ്ടാൻ വന്നെങ്കിലും അവൾ അധികം ഒന്നും സംസാരിച്ചിരുന്നില്ല… ഒരിക്കൽ ഫീസ് അടക്കാൻ പണം തികയാതെ വന്നപ്പോൾ ഞാൻ രണ്ട് ദിവസം ക്ലാസ്സിന് പോയില്ല…. മൂന്നാം ദിവസം ജോലി ചെയ്തു ഫീസ് അടക്കാൻ ചെന്നപ്പോൾ എന്റെ ഫീസ് മീനാക്ഷി അടച്ചു എന്നായിരുന്നു ഞാൻ അറിഞ്ഞത്… ഞാൻ ഉടൻ തന്നെ അവളുടെ അടുത്തേക് ചെന്നു…അവൾ ചിലവാക്കിയ പണം തിരിച്ചു കൊടുത്തപ്പോൾ അതെന്റെ കയ്യിൽ തന്നെ വെച്ച് തന്നു കൊണ്ട് അവൾ പറഞ്ഞു…
“അഞ്ചു ലക്ഷം രൂപ ഉണ്ടെങ്കിൽ അമ്മയുടെ ഓപ്പ- റേഷൻ നടക്കും.ഞാൻ ഡോക്ടറെ പോയി കണ്ടിരുന്നു . ഈ ക്യാഷ് അമ്മയുടെ ചികിത്സ ആവശ്യത്തിന് എടുത്തു വെച്ചോ …പ്ലീസ് എന്നേ ഒരു അന്യയായി കാണരുത്… എനിക്ക് അറിയാം നിനക്ക് എന്നേ ഇഷ്ടമാണെന്നു… അത് തുറന്നു പറയാത്തത് നിന്റെ കോംപ്ലക്സ് കൊണ്ടാണ് നീ ഒരു ദാരിദ്രനും ഞാനൊരു സമ്പന്നയും ആണെന്ന നിന്റെ കോംപ്ലക്സ്…ഇനിയും എന്നേ അകറ്റി നിർത്തല്ലേ…” കരഞ്ഞു കൊണ്ടവൾ പറയുമ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു പോയിരുന്നു.. ഒരു നന്ദിക്കും കടപ്പാടിനും അപ്പുറം ആ വലിയ മനസിനെ ഞാനും പ്രണയിച്ചു തുടങ്ങുകയായിരുന്നു…. ഞാൻ അവളെ അറിയുകയായിരുന്നു…ജോലിക്ക് പോകുന്ന ദിവസങ്ങളിലെ എന്റെ നോട്ട് അവൾ എഴുതി തരും പറഞ്ഞു പഠിപ്പിച്ചു തരും…ജോലി ചെയ്തു കിട്ടുന്ന പണം സ്വരൂപിച്ചു വെക്കാൻ പഠിപ്പിച്ചവൾ അവളായിരുന്നു.. ഇടക്ക് എൻറെ കൂടെ വീട്ടിൽ വരും അമ്മയെ പരിപാലിക്കും.. ഒരു മടിയും കൂടാതെ അവൾ അത് ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് അത്ഭുതം ആയിരുന്നു…
വലിയ വീട്ടിലേക് കുട്ടി ആണെന്ന ഒരു ഭാവവും അവളിൽ ഇല്ലായിരുന്നു… അവളുടെ കയ്യും പിടിച്ചു കോളേജ് വരാന്തയിലൂടെ നടക്കുമ്പോൾ… അവളുടെ വെള്ളാരം കണ്ണുകളിൽ നോക്കി മതിമറന്നു നിന്ന് പോയിട്ടുണ്ട്…. “വെയിൽ വരുന്നതും മഴ പെയ്യുന്നതും മഴമാറി മഴവിൽ തെളിയുന്നതും നമുക്ക് വേണ്ടിയാണ് അജു…” എന്നവൾ പറയുമ്പോൾ ഞാൻ നോക്കി കാണുകയായിരുന്നു എന്റെ പെണ്ണിനെ…സൗന്ദര്യവും പണവും നോക്കി പ്രേമിച്ചു അവസാനം പ്രണയം ഒരു nap kin പേപ്പർ പോലെ വലിച്ചു എറിന്ന ആളുകൾക്ക് ഇടയിലും അവൾ എനിക്ക് ഒരു അത്ഭുതം ആയിരുന്നു.. മറ്റുള്ളവരെ സഹായിക്കുന്നതിലും എന്നേ സ്നേഹിക്കുന്നതിലും അവൾ മുൻപന്തിയിൽ ആയിരുന്നു… ഒരു പെണ്ണ് കാമുകി എന്നതിന്റെ ഉത്തമ ഉദാഹരണം ആയിരുന്നു എന്റെ മീനുട്ടി..ഈ ലോകത്ത് മറ്റെന്തിനെക്കാളും വിലപ്പെട്ടതായി മാറുകയായിരുന്നു എനിക്ക് അവൾ.. . എന്റെ എല്ലാ തളർച്ചയിലും കൂടെ താങ്ങായി നിന്നവൾ.. അന്നും ഇന്നും എന്നും പെരുമ്പറ പോലെ എന്റെ ഹൃദയത്തിൽ മുഴങ്ങുന്ന നാമം അതെന്റെ മീനുന്റേത് ആണ്.. ഞങളുടെ ആദ്യ പ്രണയദിനത്തിൽ അവൾ എനിക്ക് തന്നത് ഒരു വിലകൂടിയ വാച്ച് ആയിരുന്നു….
എന്റെ കയ്യിൽ അവൾക് കൊടുക്കാനായി ഉണ്ടായിരുന്നത് അവൾക് ഏറെ പ്രിയമുള്ള ചുവന്ന റോസാപൂ ആയിരുന്നു.. “നിനക്ക് തരാൻ എന്റെ കയ്യിൽ ഇതേ ഒള്ളൂ…” എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ ആ പൂ വാങ്ങി നെഞ്ചോട് ചേർത്തു.. “ഇതിലും നല്ലൊരു സമ്മാനം എനിക്ക് ഈ ദിവസം കിട്ടാനില്ല…നീ തരുന്നത് ഒരു മുട്ട്സൂചി ആയാൽ പോലും എനിക്ക് അത് ഏറ്റവും വിലപിടിപ്പുള്ള ഒന്നാണ്…” എന്നും പറഞ്ഞു അവൾ ആ പൂവിനെ താലോലിക്കുന്നത് ഇപ്പോഴും എന്റെ കണ്മുന്നിൽ തെളിഞ്ഞു നിൽപ്പുണ്ട്… അവളുടെ വീട്ടിൽ ഒരു റോസാപൂ ഗാർഡൻ തന്നെ ഉണ്ടെന്ന് അവൾ പറയുമായിരുന്നു.. അത്രക് ഇഷ്ടമായിരുന്നു അവൾക്ക് ആ പൂക്കളെ… ഞങ്ങളുടെ പ്രണയം പനീർ പൂക്കളെ പോലെ സൗരഭ്യം പരത്തി കൊണ്ട് ആ കോളേജ് മുഴുവൻ പരന്നു…എല്ലാവരും ഞങ്ങളെ അസൂയയോടെ നോക്കുമായിരുന്നു.. അതിന്റെ ഇടക്ക് ആണ് നാട്ടിൽ ആർമി recruitment ക്യാമ്പ് വന്നത്… ചെറുപ്പം മുതലേ എനിക്ക് ആർമിയോട് കമ്പം ഉണ്ടായിരുന്നു…ഞാൻ പോകാൻ തീരുമാനിച്ചു…സെലെക്ഷൻ കിട്ടിയാൽ അങ്ങ് രക്ഷപെട്ടു പോകും… അങ്ങനെ മീനുനോട് പറഞ്ഞ് ഞാൻ ക്യാമ്പിൽ പങ്കെടുത്തു…വൈകാതെ തന്നെ സെലെക്ഷൻ കിട്ടി.. ട്രെയിനിങ് പഞ്ചാബിൽ വെച്ചായിരുന്നു…എന്നേ യാത്ര അയക്കാൻ വന്നത് എന്റെ മീനു മാത്രമായിരുന്നു..
“ട്രെയിനിങ്ൽ എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും ഞാൻ സഹിക്കും….രാജ്യം കാക്കുന്ന ഒരു ധീരജവാന്റെ കയ്യിൽ മകളെ ഏല്പിക്കുവാൻ നിന്റെ വീട്ടുകാർക്ക് ഒരു മടിയും ഉണ്ടകില്ല….അതിന് വേണ്ടി ഞാൻ വരും… കാത്തിരിക്കണം എന്റെ പെണ്ണായി.. ”
“എന്റെ നാസികതുമ്പിലെ അവസാന ശ്വാസം വരെ നിനക്കായി കാത്തിരിക്കും എന്റെ അജുന്റെ താലിക്ക് മുന്നിൽ മാത്രമേ ഞാൻ തലകുനിക്കൂ…” നിറഞ്ഞ കണ്ണുകളോടെ അതും പറഞ്ഞ് കൊണ്ട് അവൾ എന്റെ കയ്യിൽ വെച്ച് തന്നു ഒരു റോസാപൂ.. “അമ്മയെ ഇടക്ക് പോയി നോക്കണം…” അവൾ ഒന്ന് തലയാട്ടി… നിറഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ അവൾ നിൽക്കുന്നത് നോക്കി ഞാൻ ട്രെയിനിൽ കയറി.. ട്രെയിൻ അവളുടെ കണ്ണിൽ നിന്ന് മായുന്നത് വരെ അവൾ എനിക്ക് കൈ വീശി കാണിക്കുണ്ടായിരുന്നു.. നാളിന്ന് വരെ അവൾ ഒന്ന് മാത്രമേ എന്നോട് അവശ്യപെട്ടിട്ടൊള്ളൂ… എന്റെ സ്നേഹം.. എന്റെ കൂടെ ഉള്ള ജീവിതം … അതിനു വേണ്ടി അവൾ ഒരുപാട് സഹിക്കുന്നുണ്ട്.. ഒരു വിളിപ്പാടകലെ നനഞ്ഞ മണ്ണിൽ ഒരിക്കലും ഉണരാത്ത മയക്കത്തിലേക്ക് വീഴുന്നത് വരെ എന്റെ കൂടെ ഒരു പെണ്ണുണ്ടെങ്കിൽ അത് എന്റെ മീനൂട്ടി മാത്രമായിരിക്കും എന്ന് ഞാൻ അവൾക് കൊടുത്ത വാക്ക് പാലിക്കാൻ ആണ് ഞാനിന്ന് ഇവിടെ എത്തിയത്…
അടുത്തമാസം ഞാൻ ലീവിന് പോകുന്നുണ്ട്..ഒരുപിടി റോസാ പൂക്കളെ അവൾക്ക് നൽകി കൊണ്ട് ഞങ്ങളുടെ നാലാം പ്രണയദിനം ആഘോഷിക്കാൻ… വീട്ടുകാരുടെ സമ്മതത്തോടെ അവളെ സ്വന്തമാക്കാൻ…അവളെ എന്റേത് മാത്രമാക്കാൻ…അന്ന് ഞങ്ങളുടെ സ്വപ്‌നങ്ങൾക്ക് നിറമേകികൊണ്ട് ഞാനും അവളും ചേർന്ന് ഒഴുകും…… കാത്തിരിക്കുകയാണ് അനിർവചനീയമായ ആ പ്രണയ നിമിഷങ്ങൾക്ക് വേണ്ടി…. ശുഭം… ലൈക്ക് കമൻറ് ചെയ്യണേ….