രചന: nila
പകൽപൂവ് ……… 🍂… 🍂
രാത്രി ഏറെ വൈകിയാണ് ഏട്ടൻ വീട്ടിലേക്ക് വന്നത് പതിവിലും പോലെ നന്നായി കുടിച്ചിട്ട് ഉണ്ടായിരുന്നു ഞാൻ വാതിൽ തുറന്നു കൊണ്ട് നോക്കി
ആൾക്ക് കുടിച്ചാ കാരണം നിൽക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല..! ഞാൻ കൈനീട്ടികൊണ്ട് പിടിക്കാൻ ശ്രമിച്ചതു എന്നെ തടഞ്ഞു കൊണ്ട് അകത്തേക്ക് കേറി ചെന്നു ബെഡിലായ് കിടന്നു
ഏട്ടാ…! ഭക്ഷണമെടുത്തു വെച്ചിട്ടുണ്ട് വന്ന് കഴിക്ക് അവൾ ബെഡിൽ കിടക്കുന്ന അവനോട് ആയി പറഞ്ഞു പക്ഷേ അവൻ കേട്ടാ ഭാവം നടിച്ചില്ല…! അവൾ തിരികെ വന്നു കൊണ്ട് ഭക്ഷണമെടുത്തു കൊണ്ട് ഫ്രഡ്ജിലേക്ക് വെച്ചു തിരികെ വന്നു കൊണ്ട് അവന് അരികിലായ് കിടന്നു…! കണ്ണുകൾ നിറഞ്ഞു തൂവി….!
എന്തിനാ..? എന്നോട് ഇത്ര ദേഷ്യം അവൾ മനസ്സിലായി ഓർത്തു…! വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് വിവാഹത്തിന് സമ്മതിച്ചത് ..! അന്ന് ഒന്നും തനിക്ക് അറിയില്ലായിരുന്നു അവന് തന്നോട് ഇഷ്ടമില്ലെന്ന്..! അമ്മയെ വിഷമിക്കേണ്ടന്ന് കരുതിയാണ് വിവാഹത്തിനും സമ്മതിച്ചത് എന്ന്, മനസ്സിൽ വേറെയൊരു പെൺകുട്ടിയുണ്ടെന്ന് അപ്പോഴാണ് താൻ അറിയുന്നത്..! പക്ഷേ എന്താണ് എന്ന് അറിയില്ല തനിക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നു മനുവേട്ടൻ സ്‌നേഹത്തോടെ ഒരു നോട്ടമോ വാക്കോ ഏട്ടനിൽ നിന്ന് ഉണ്ടായിട്ട് ഇല്ല എങ്കിലും…! ഒരിക്കലും തന്നെ അയാൾ തന്നെ സ്‌നേഹിച്ചിട്ട് ഇല്ല…! മദ്യത്തിന്റെ പുറത്ത് മാത്രമല്ലാതെ…! എല്ലാം സ്ത്രീകളും ഭാർത്താവ് കൂടെ വേണം ചില നിമിഷത്തിൽ പോലും മനുവേട്ടൻ തന്റെ കൂടെയുണ്ടായിരുന്നില്ല ….! എന്റെ എല്ലാം വിഷമങ്ങളിൽ നിന്ന് കര കയറ്റാൻ എന്റെ മോന്റെ പുഞ്ചിരി മാത്രമേ ഉണ്ടായിരുന്നോള്ളൂ…! എന്റെ കുഞ്ഞിനെ പോലും അയാൾ സ്വാമനസ്സാലെ അംഗീകരിച്ചിട്ടില്ല…! അവനെ തലോടിയിട്ട് ഇല്ല ഒന്നും ചുംബിച്ചിട്ട് ഇല്ല…! വീട് വിട്ടു പോയാലോ എന്നു ചില നേരങ്ങളിൽ ആലോചിക്കാറുണ്ട് പക്ഷേ എങ്ങോട്ട് സ്വന്തം വീട്ടിലേക്ക് ചെന്നാൽ പൊതു സാമൂഹം പറയുന്ന ഒരു ഉത്തരമുണ്ട് കല്യാണം കഴിഞ്ഞാൽ പെൺകുട്ടികൾ ഭാർത്താവിന്റെ വീട്ടിലാണ് നിൽക്കേണ്ടത്…! പിന്നെ അതാണ് ആണെത്ര നമ്മുടെ വീടും ഓരോന്ന് ആലോചിച്ചു കൊണ്ട് പതിയെ അവൾ ഉറക്കത്തിലേക്ക് വീണു….!
രാവിലെ അലാറാത്തിന്റെ ശബ്ദം കാതിൽ വന്നു പതിച്ചപ്പോഴാണ് അവൾ കണ്ണു തുറന്നത്…! കുളിച്ചു പതിയെ അടുക്കളയിൽ നടന്നു…! ഇനി അങ്കമാണ് പാത്രങ്ങളോട്…! അപ്പോഴാക്കും മോൻ എഴുന്നേറ്റു വന്നു അവനെ പല്ലു തേപ്പിച്ചു കുളിച്ചു കൊടുത്തു..! ആഹാരം കൊടുത്തു…! അപ്പോഴക്കും മനുവേട്ടൻ എഴുന്നേറ്റു ഫ്രഷായി വന്നുഡ്രസ്സ് മാറ്റി ഓഫീസിൽ മടങ്ങി…! ആഹാരം കഴിക്കാൻ നിർബന്ധിച്ചെങ്കിലും കഴിച്ചില്ല കുറച്ചു കഴിഞ്ഞതു മോനെ കൊണ്ടു പോവാനായി ഓട്ടോ വന്നു അവനെ അതിൽ കയറ്റി…! നെറുകിൽ ഒരു മുത്തം കൊടുത്തു…! അവനെ പറഞ്ഞു അയ്ച്ചു…! പിന്നീട് തിരികെ അടുക്കളയിലേക്ക് വന്നു കൊണ്ട് പണികളിലേക്ക് കടന്നു…! നേരം പോയിക്കൊണ്ടിരുന്നു…! വൈകുന്നേരം ആയതു മോൻ വന്നു അതിനു പിറേകെ മനുവേട്ടനും…! മോനെ മേൽ കഴുകിച്ചു ഡ്രസ്സ് മാറ്റി കൊടുത്തു മനുവേട്ടനായി ഉള്ള ചായ എടുത്തു മുറിയിലേക്ക് വന്നു..! പക്ഷേ മനുവേട്ടനെ അവിടെ കണ്ടില്ല പുറത്ത് നിന്ന് വണ്ടി എടുക്കുന്ന ശബ്ദം കേട്ട് ഉമ്മറത്തേക്ക് തിരിഞതു…! വണ്ടിയെടുത്ത് അയാൾ അവിടെ നിന്ന് പോയിരുന്നു…! അവൾ പതിയെ മുറ്റത്തേക്കിറങ്ങി ചെടികളെ ഒന്നും നോക്കി എല്ലാം വാടികരിഞ്ഞിട്ടുണ്ട്..! അവൾ ബാക്കറ്റിൽ വെള്ളവുമായി വന്നു കൊണ്ട് ചെടികൾ നനച്ചു സമയം പോയിക്കൊണ്ടിരുന്നു..! രാത്രി 10മണികഴിഞ്ഞിട്ടും മനുവേട്ടനെ കണ്ടില്ല കുറേ നേരം ഉമ്മറത്തേക്ക് നോക്കി നിന്നു പക്ഷേ നിരാശ ആയിരുന്നു ഫലം തിരികെ വന്നു കൊണ്ട് ഫോൺയെടുത്ത് വിളിച്ചു നോക്കി ഫോൺ സ്വിച്ച് ഓഫ് വീണ്ടും ശ്രമിച്ചു നോക്കി പക്ഷേ എടുക്കുന്നില്ല സമയം കടന്ന് പോയിക്കൊണ്ടിയിരിക്കും തോറും അവൾ “താലി”യിലായ് മുറുക്കെ പിടിച്ചു കൊണ്ട് പ്രാർത്ഥിച്ചു അപ്പോഴാണ് ഉമ്മറത്തേക്ക് വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടത് അവൾ വേഗം വാതിൽ തുറന്നു കൊണ്ട് ഉമ്മറത്തേക്ക് വന്നു…! ഇന്നും പഴയ പോലെ തന്നെയായിരുന്നു അവസ്ഥ അവൻ വണ്ടിയിൽ നിന്ന് കീ എടുത്തു കൊണ്ട് അവളെ നോക്കാതെ അകത്തേക്ക് കേറി…!
എവിടെയായിരുന്നു ഇത്രയും നേരം…? ഇതു വരെ കാണാത്തതിലുള്ള ദേഷ്യം അവൾ വാക്കുകളിൽ കലർത്തി കൊണ്ട് ചോദിച്ചു
മറുപടി ഇല്ല മൗനം മാത്രം
ചോദിച്ചതു കേട്ടില്ലെ എവിടെയായിരുന്നു എന്ന് അവൾ ഒന്നും കൂടെ ശബ്ദത്തിൽ ചോദിച്ചു
ഞാൻ എവിടെക്ക് പോകുമ്പോഴും നിന്നോട് പറഞ്ഞിട്ട് പോണം എന്നുണ്ടോ…! ഓ ഞാൻ മറന്നു അധികാരംമായിരിക്കും ഈ താലി കഴുത്തിൽ കിടക്കുന്നതിന്റെ അല്ലെ…! അത് ഇപ്പോ തന്നെ തീർത്തു തരാം അതു പറഞ്ഞു അവൻ അവളുടെ കഴുത്തിലായ് കിടക്കുന്ന താലിയിലായ് മുറുക്കെ പിടിച്ചു കൊണ്ട് വലിക്കാൻ ശ്രമിച്ചതു അവൾ അവന്റെ മുഖത്തേക്ക് ആഞ്ഞു അടിച്ചു…!
“ഗായത്രി…” അവൻ മുഖത്തു കൈവെച്ചു കൊണ്ട് അവളെ വിളിച്ചു
അതെ ഗായത്രി തന്നെ..! ഇതു എന്റെ കഴുത്തിൽ ഊരാം നിങ്ങൾക്ക് ഞാൻ മരിച്ചതിനു ശേഷം മാത്രം..! ഒരു കാര്യം ചോദിക്കട്ടെ ഞാൻ നിങ്ങളോട് എന്തു തെറ്റാ ചെയ്യ്ത് ഒന്നും പറഞ്ഞു തരാമോ..! നിങ്ങളുടെ സ്റ്റാറ്റസിനും ജോലിയ്ക്കും ഒത്ത ഒരു പെൺകുട്ടിയല്ല ഞാൻ അത് ഓക്കേ സമ്മതിച്ചു…! പക്ഷേ എന്റെ മോൻ നിങ്ങളോട് എന്തു തെറ്റാ ചെയ്യ്ത്…! അവനു കാണില്ലെ അച്ഛന്റെ സ്‌നേഹം അനുഭവിക്കാൻ അതിയായ ആഗ്രഹം ജനിച്ചിട്ട് ഇന്നു വരെ നിങ്ങൾ അവനെ ഒന്നും തലോടിയിട്ട് ഉണ്ടോ..! അവൾ ചോദിച്ചതു അവൻ തല താഴ്ത്തി നിന്നു…! അവൾ അവനെ മാറി കടന്ന് കൊണ്ട് മുറിയിലേക്ക് ചെന്നു മോനെ കെട്ടിപിടിച്ചു കൊണ്ട് ഒന്നും കരഞ്ഞു… 🍂🍂
കണ്ണുകളിൽ വെയിൽ നാളങ്ങൾ പതിച്ചപ്പോഴാണ് അവൻ കണ്ണു തുറന്നത്…! ബെഡിൽ നിന്ന് എഴുന്നേറ്റു കൊണ്ട് ജനലിന്റെ അപ്പുറത്തേക്ക് നോക്കി…! അപ്പോൾ കണ്ട് ചെടികളെയും പൂവിനെയും തലോടി കൊണ്ട് എന്തോ പറഞ്ഞു ചിരിക്കുന്നവളെ കണ്ടതു അറിയാതെ അവന്റെ ചുണ്ടികളിൽ ഒരു പുഞ്ചിരി വിരിഞ്ഞു
വേഗം റെഡിയായി ഓഫീസിലേക്ക് പോയി…! ഉച്ചക്ക് തുടരെ തുടരെ അവന്റെ ഫോൺ ബെൽ അടിച്ചുവെങ്കിലും അവൻ ജോലി തിരക്കു കാരണം എടുത്തില്ല…! വൈകുന്നേരമായതു അവൻ വണ്ടി എടുത്തു കൊണ്ട് വീട്ടിലേക്ക് പോയി വീടിന്റെ അടുത്തേക്ക് വണ്ടിയുമായി വരുമ്പോൾ കണ്ട് …! വഴിയിലായ് നിറഞ്ഞു നിൽക്കുന്ന ആളുകളെ വണ്ടി അവിടെ നിർത്തി കൊണ്ട് ഒന്നും ശങ്കിച്ചു കൈയിലുള്ള ബാഗിൽ മുറുക്കെ കൈവിരലുകൾ അമർത്തി കൊണ്ട് ഉമ്മറത്തേക്ക് കേറി അപ്പോഴാണ് ആളുകളുടെ സംസാരം അവന്റെ കാതിൽ വന്നു പതിച്ചത്
ഒരു പാവം കുട്ടിയായിരുന്നു…! ഉച്ചക്ക് ഞാൻ വന്നപ്പോഴാണ് അടുക്കളയിൽ വീണുക്കിടക്കുന്നത് കണ്ടത് വേഗം ഹോസ്പിറ്റലിലേക്ക് എത്തിച്ചപ്പോഴാണ് സൈലന്റ് അറ്റാക്ക് ആണെന്ന് അറിഞ്ഞത് പക്ഷേ അപ്പോഴക്കും മരിച്ചിരുന്നു
അവൻ അവൾക്ക് അടുത്തേക്ക് വന്നിരുന്നു ചന്ദനത്തിരിയുടെ ഗന്ധം അവിടെയാകെ പരന്നിരുന്നു…! അവൻ അവൾക്ക് അരികിലായ് നിന്നു കൊണ്ട് കഴുത്തിലെ വാട്ടർബോട്ടിലായ് കൈകൾ അമർത്തികൊണ്ട് വിതുമ്പി കരയുന്ന മോനെ ഇടയ്ക്ക് അവളെ തൊട്ട് നോക്കുന്നുണ്ട് കുലുക്കി വിളിക്കുന്നുണ്ട് ഉണർന്നോ എന്നാ അറിയാൻ ആ കരുന്നിന് അറിയില്ലോ അവന്റെ അമ്മ ഉണരില്ലെന്ന് ഒരു ഗന്ധമായി നിദ്രയിലേക്ക് ആണ്ടു പോയി എന്ന്
അവന്റെ കൈകൾ അവളുടെ കവിളിലായ് ഒന്നും അമർന്നു..! അവളുടെ കവിളിലെ തണുപ്പ് അവന്റെ കൈകളിലേക്ക് വ്യാപിച്ചതു അവൻ കൈ വേഗം പിൻവലിച്ചു..!
അമ്മേ…! ഒന്നും എഴുന്നേൽക്ക് അച്ഛാ എന്റെ അമ്മ എണീക്കുന്നില്ല അമ്മയെ ഒന്നും വിളിക്ക്…! അച്ഛാ..! അവൻ അവളുടെ കവിളിലും നെറ്റിലായി അമർത്തി മുത്തിക്കൊണ്ടിരുന്നു…! അതു കേട്ടതു അവന്റെ കണ്ണുകൾ നനഞ്ഞു കുതിർന്നു മനു മോനെ മാറിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് അലമുറയിട്ട് കരഞ്ഞു…!
“താലി അഴിച്ചിട്ട് ഇല്ല അതു അഴിച്ചെക്ക് മോനെ…. “അവന്റെ അടുത്ത് വന്നു കൊണ്ട് ഒരാൾ പറഞ്ഞതു അപ്പോഴാണ് അവന്റെ ശ്രെദ്ധ അവളുടെ കഴുത്തിലെ ആലിലതാലിയിലേക്ക് നീണ്ടതു..! അവൻ കൈകൾ അവളുടെ കഴുത്തിലേക്ക് ആയി കൊണ്ട് ചെന്നു കൈകൾ വിറകൊണ്ട് കാതിൽ അവളുടെ സ്വരം ചേക്കറി…! ചുണ്ടുകൾ വിതുമ്പി…! അവൻ കണ്ണുകൾ അടച്ചു അവളുടെ മാറിൽ നിന്ന് ആ താലി അടർത്തിമാറ്റി…! അപ്പോഴും നെറ്റിൽ കട്ടിയിൽ കിടക്കുന്നുണ്ടായിരുന്നു ഒരു തരി സിന്ദൂരം…! *അവനോടുള്ള അടങ്ങാത്ത സ് നേഹത്തിന്റെ അടയാളം *അവൻ പതിയെ അവന്റെ കൈകൾ കൊണ്ട് അതു തുടച്ചു മാറ്റി…!
ചടങ്ങുകളെല്ലാം പെട്ടെന്നായിരുന്നു…! ഒരു കഷ്ണം വിറക്കിൽ അവൾ എരിഞ്ഞു ഇല്ലാതെ ആയി…! ഇനിയില്ല പരാതികളുടെയും പരിഭവങ്ങളുടെയും കെട്ട് അഴിക്കാൻ അവൾ.
ഉമ്മറത്തു തന്റെ മാറിൽ കിടന്നു ഉറങ്ങുന്ന മോനെ ഒന്നും കൂടെ ചേർത്ത് പിടിച്ചു കൊണ്ട് അയാൾ ആർത്തു പെയ്യുന്ന പേമാരിയിലേക്ക് നോക്കി ഒപ്പം ശക്തമായ കാറ്റുണ്ട് കാറ്റിൽ മുറ്റത്തെ ചെടികളെല്ലാം ഒന്നും തലയാട്ടി…! ഒരു പ്രതിഷേധം എന്നാ പോലെ…! അവനെ കൈയിലെടുത്ത് കൊണ്ട് അയാൾ പതിയെ മുറിയിലേക്ക് വെച്ചു പിടിച്ചു അവനെ ബെഡിലായ് കിടത്തി…!
അവൾ ഒരു പാവം പൊട്ടി പെണ്ണായിരുന്നു…! താൻ എത്ര ദേഷ്യപ്പെട്ടാലും…! സംസാരിച്ചാലും അതു എല്ലാം അടുക്കളയിലേക്ക് പാത്രങ്ങളോട് കാണിക്കും…! അവളുടെ സങ്കടങ്ങളും സന്തോഷങ്ങളും അടുക്കളയിൽ ഒതുക്കി രുന്നത്..!ഒടുവിൽ മാത്രം അവൾ പ്രതിക്കരിച്ചിട്ടോള്ളൂ തന്നോട്…! ശരിയാണ് അവൾ പറഞ്ഞത്..! താൻ അവൾ തന്നെ സ്‌നേഹിച്ചാ അത്രയും താൻ അവളെ സ്‌നേഹിച്ചിട്ട് ഇല്ല അവൾ ആഗ്രഹിക്കുന്ന സമയത്തു ഒരു ആശ്വാസമായോ ചുംബനമയോ അണഞ്ഞിട്ട് ഇല്ല ഒരു സ്ത്രീ അനുഭവിക്കുന്ന വേദന സമയമായിരുന്നു ആർത്തവം കാലവും പ്രസവക്കാലവും അതിൽ പോലും താൻ അവൾക്ക് ഒപ്പമുണ്ടായിരുന്നില്ല അവളെ മനസ്സിലാക്കാൻ മറന്നു…! താൻ പാപിയാണ്…!
മോനെ കഞ്ഞി എടുത്തു വെച്ചിട്ടുണ്ട് വാ കഴിക്ക്….! അമ്മ വന്നു വിളിച്ചപ്പോൾ അവൻ തീൻ മേശയുടെ അടുത്തായി വന്നിരുന്നു..! അവന്റെ മുൻപിലേക്ക് അവർ കഞ്ഞി വെച്ചു കൊടുത്തു…! അവൻ ചുറ്റും ഒന്നും കണ്ണോടിച്ചു…! അവൾ ഉണ്ടായിരുന്നപ്പോൾ വീടിന്റെ മൂക്കും മൂലയും ഒരു പ്രാകാശമായിരുന്നു പക്ഷേ അവൾ പോയ പ്പോൾ ഈ വീടിന്റെ സ്പന്ദനം പോലും നിലച്ചു…! എന്നും തനിക്ക് നേരെ നീട്ടാറുള്ള ആഹാരത്തിൽ എന്നും സ്‌നേഹത്തിന്റെ അംശമാണെങ്കിൽ ഇന്ന് അതിൽ കണ്ണീരിന്റെ ഉപ്പ് മാത്രമാണ് ഉള്ളത്….!
അവസാനിച്ചു…..!
രചന: nila