ഇന്ന് എൻ്റെ ചെറുക്കൻ്റെ ആദ്യരാത്രിയാണ് അതിലെയും ഇതിലെയും ഒക്കെ പോയിട്ട് അവക്ക് ശല്യം ആവണ്ട…

രചന: സനൽ SBT

ഫസ്റ്റ് നൈറ്റ് പാലിന് പകരം രണ്ട് തണുത്ത ബിയറ് അടിച്ചാലോ ചേട്ടാ എന്ന് നവവധു എന്നോട് ചോദിച്ചപ്പോൾ ഒന്നല്ല ഒരു അഞ്ചാറു ലഡു ഒരുമിച്ച് എൻ്റെ മനസ്സിൽ അങ്ങ്ട് പൊട്ടി. സ്പ്രൈറ്റ് ചേർത്ത് ബ- ക്കാർഡി രണ്ടെണ്ണം അടിച്ചത് കൊണ്ട് സ്മെല്ല് വരാതിരിക്കാൻ നന്നേ പാടുപെടുകയായിരുന്ന അതും എന്നോടോ ബാലാ. ഇതിപ്പോ വൈദ്യൻ കൽപിച്ചതും ബിയറ് രോഗി ഇശ്ചിച്ചതും ബിയറ് എന്ന അവസ്ഥയിലായി ഞാൻ .

അതെ നീ അടിക്കാറുണ്ടോ?

വല്ലപ്പോഴും ഒക്കെ. അവൾ ചെറുതായി ഒന്ന് പുഞ്ചിരിച്ചു. “ആ ബെസ്റ്റ് എന്നാൽ ഞാൻ പോയി സാധനം സെറ്റാക്കിയിട്ട് വരാം.”

പിന്നെ ഒന്നും നോക്കിയില്ല റൂമിൽ നിന്നും നേരെ പുറത്ത് ചാടി വാഴത്തോപ്പിൽ ഇരുന്ന് വെള്ളമടിക്കുന്ന ഫ്രണ്ട്സിൻ്റെ അടുത്തേ വെച്ച് പിടിച്ചു. ദേവതയ് ഇവളൊരു ദേവതയ് എന്ന പാട്ടും പാടി ഗോവണി ഇറങ്ങി നേരെ ഹാളിലേക്ക് ഇറങ്ങിയതും ഡാ എന്നൊരു വിളി.

തിരിഞ്ഞ് നോക്കിയപ്പോൾ ദാണ്ടെ ഓഖി ചുഴ- ലിക്കാറ്റില് പടിഞ്ഞാറെ തൊടിയിലെ തല പോയ തെങ്ങ് നിന്ന് ആടുന്ന പൊലെ ചിറ്റപ്പൻ ഹാളിൽ നിന്ന് ആടുന്നു. “അതെ മോനെ മുകളിലേക്ക് അങ്ങിനെ പോകണ്ട ഇന്ന് എൻ്റെ ചെറുക്കൻ്റെ ആദ്യരാത്രിയാണ് അതിലെയും ഇതിലെയും ഒക്കെ പോയിട്ട് അവക്ക് ശല്യം ആവണ്ട. ഉം. വേഗം പോയി കിടന്നോ.”

അല്ല ചിറ്റപ്പാ ഇത് ഞാനാ ഉണ്ണി, “ഉണ്ണിയാണേലും കുട്ടനാണേലും ആ ഭാഗത്തേക്ക് പോകണ്ട പറഞ്ഞത് കേട്ടല്ലോ.”

ശ്ശെടാ ഞാനിത് ആരോടാ പറയുന്ന അടിച്ച് റിലേ പോയതാ പെട്ടെന്ന് അവിടെ നിന്നും വലിഞ്ഞു ഞാൻ ഇല്ലേൽ അത് വേറെ കുരിശ്ശാവും. നേരെ തോട്ടത്തിൽ ചെന്നപ്പോൾ നമ്മടെ പിള്ളേരുടെ പരിപാടി കഴിഞ്ഞിട്ടില്ല.

ഹാവൂ ഭാഗ്യം. “ഡാ രണ്ട് ബിയർ എടുത്തേ.”

ബിയറോ ഒന്ന് പോയെടാ ശവമേ. ഇവിടെ ഞങ്ങൾക്ക് തന്നെ അടിക്കാൻ സാധനം ഇല്ല ഉള്ളത് മൊത്തം നിൻ്റെ ചിറ്റപ്പൻ കേറ്റിപ്പോയി.

എടാ രണ്ടെണ്ണം താടാ അത്യാവശ്യം ആണ്.

അല്ല മോനെ നീയല്ലേ ബെക്കാർഡി രണ്ടെണ്ണം അടിച്ച് പോയത് ഇതാർക്കാട . “എടാ അവള് ഒരു ബിയറ് അടിക്കണം എന്ന് ആഗ്രഹം പറഞ്ഞപ്പോൾ”

ങ്ങേ ആര് നിൻ്റെ കെട്ട്യോളാ, “അതെടാ.”

എൻ്റെ പൊന്നെ നിനക്ക് കിട്ടിയത് നല്ല മൊതലിനെ ആണല്ലോ? കട്ടക്ക് കൂടെ നിന്നോളും ഇന്നാ കൊണ്ട് പോയി ആഘോഷിക്ക് അപ്പോ ഇന്ന് നിങ്ങള് പൊളിക്കും ല്ലേ.

ഉം, ഏറക്കുറെ .ഡാ അപ്പോ ശരി വിശേഷങ്ങൾ ഒക്കെ നാളെ പറയാം ഞാൻ അങ്ങ്ട് ചെല്ലട്ടെ.

ബിയറ് രണ്ടും അരയിൽ തിരുകി ഞാൻ ബെഡ് റൂമിലേക്ക് ഓടി. “നിത്യ ബാ സാധനം സെറ്റ്…”

ബുദ്ധിമുട്ടായോ ഏട്ടായിക്ക്. ഹേയ് ഇല്ലെടോ ഇതൊക്കെയല്ലേ ഒരു സന്തോഷം. ഒരു കുപ്പി ഞാൻ അവൾക്ക് നേരെ നീട്ടി. ഹാവൂ ഇനി കമ്പനിക്ക് പുറത്ത് ആളെ തപ്പണ്ട…

ബിയർ ബോട്ടിലിൻ്റെ അടപ്പ് വായ കൊണ്ട് കടിച്ച് പറിച്ച് ഒറ്റ വലിക്ക് തന്നെ അരബോട്ടിൽ കാലിയാക്കിയപ്പോൾ സത്യം പറഞ്ഞാൽ എൻ്റെ കിളി രണ്ടും പറന്നു. നീ പ്രോഫഷണൽ അടിക്കാരി ആണല്ലേ.

അവൾ എൻ്റെ മുഖത്ത് നോക്കി ഒരു വളിച്ച ചിരി ചിരിച്ചു. അങ്ങനെ ഒന്നും ഇല്ല ഈ ഫസ്ട്രേഷൻ ഒക്കെ ഉണ്ടാവുമ്പോൾ കഴിക്കും. ചേട്ടായി കുടിക്കുന്നില്ലേ?

ആ ഞാനും ബോട്ടിൽ പൊട്ടിച്ച് മട മടാന്ന് കമഴ്ത്തി. അവളുടെ മുൻപിൽ മോശം ആവരുതല്ലോ!

നിങ്ങള് ആരേയെങ്കിലും പ്രണയിച്ചിട്ടുണ്ടോ?

അപ്പോഴേക്കും ചേട്ടായി പോയി നിങ്ങൾ എന്നായി വിളി. പഠിക്കുന്ന സമയത്ത് ഒരു ക്ലാസിൽ രണ്ടും മൂന്നും ലൈൻ ഉണ്ടായിരുന്ന അതും എന്നോട് .പക്ഷേ ആ സത്യം ഞാൻ വിളിച്ച് പറഞ്ഞില്ല, ഹേയ് അങ്ങനെ ഒന്നും ഇല്ല. അല്ല നിനക്ക് വല്ല റിലേഷനും ?

പിന്നെ പ്രണയിക്കാത്ത മനുഷ്യൻന്മാരുണ്ടോ താനൊക്കൊ എവിടുന്നാ വരണേ .

നിങ്ങള് പോയി താൻ വരെയായി അപ്പോഴേക്കും ദൈവമേ ഇത് കുരിശ് ആവുമോ?

മഴക്ക് മണ്ണിനോട് പ്രണയം പൂമ്പാറ്റക്ക് പൂവിനോട് പ്രണയം തിരക്ക് കടലിനോട് പ്രണയം അങ്ങനെ പ്രണമാണ് ലോകത്തെല്ലാം…

ഇത് മിക്കവാറും കുരിശ്ശാവും പെണ്ണിന് കിക്കായി തുടങ്ങി .അപ്പോഴേക്കും ബോട്ടില് 70% കാലി .

നീ ഹോസ്റ്റലിൽ പഠിക്കുമ്പോൾ ഫ്രണ്ട്സ് ആയിട്ട് പഠിച്ചതാണോ ഇതൊക്കെ.

അല്ല അപ്പൻ മിലിട്ടറി അല്ലേ കോട്ട കിട്ടുമ്പോഴോക്കെ ആരും കാണാതെ ഞാൻ രണ്ടെണ്ണം അടിക്കും വീട്ടിൽ നിന്ന് ഉള്ള ശീലാണ്.

ഹാ ബെസ്റ്റ് ഫാമിലി, അല്ല ഇതൊക്കെ നിങ്ങൾ ആമ്പിള്ളാർക്ക് മാത്രമേ ചെയ്യാൻ പാടൂ എന്ന് വല്ല നിയമവും ഉണ്ടോ? ഞങ്ങൾക്കും വേണം ഫ്രീഡം.

ദേവ്യേ കയറി ചവിട്ടിയത് മൂർഖനെ ആണല്ലോ .ഇനി ഇവൾ വല്ല ഫെമിനിച്ചിയും ആണോ?, എടോ എൻ്റെ ബിയർ തീർന്നു ഒരെണ്ണം കൂടി കിട്ടുമോ എനിക്ക് ഒന്നും ആയില്ല .ഹാ അല്ലേൽ വേണ്ട തൻ്റെ കയ്യിൽ ഇരുക്കുന്നത് ഇങ്ങ് തന്നെ .

അവൾ അതും പിടിച്ച് വാങ്ങി കുടിക്കാൻ തുടങ്ങി. ങ്ങേ എടാന്നോ നീ എന്താ വിളിച്ചേ.

ആ രണ്ടെണ്ണം അടിച്ച് കഴിഞ്ഞാൽ ഞാൻ ഇങ്ങനാ എന്തേലും കുഴപ്പം ഉണ്ടോ ? നാഗവല്ലി നോക്കുന്ന പൊലെ അവൾ എന്നെ ഒന്ന് നോക്കി.

ഇല്ല എന്ന ഭാവി ഇല്ല എന്ന ഭാവത്തിൽ ഞാൻ തലയാട്ടി. ഈ ഹോസ്റ്റലിൽ നിന്ന് പഠിച്ചതുകൊണ്ട് ഞാൻ പറയുവല്ല രണ്ട് ആണുങ്ങൾ എന്തൊക്കെ ചെയ്യുമോ അതൊക്കെ രണ്ട് പെണ്ണുങ്ങൾ ചേർന്നാലും ചെയ്യും.

ആ പറഞ്ഞതില്ലേ അർത്ഥം എനിക്ക് അത്രയ്ക്ക് അങ്ങ്ട് മനസ്സിലായില്ല . ഇനി ഇവൾ വല്ല ലെബനീസും ആണോ കർത്താവേ.

ഇത് ഏതാ ബിയറ് അങ്ങ്ട് മൂടാവുന്നില്ലല്ലോ എന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ ആ പൊൻമാൻ്റെ കുപ്പിയിലേക്ക് ഒന്ന് നോക്കി. രണ്ട് കുപ്പി അടിച്ച് തീർത്തിട്ട് പെണ്ണിൻ്റെ കാല് നിലത്ത് ഉറക്കുന്നില്ല അപ്പഴാ ഇനി കിക്ക് പോരാ എന്ന് പറയുന്നത്. ആ അവളേയും പറഞ്ഞിട്ട് കാര്യം ഇല്ല മിലിട്ടറി അടിക്കുന്ന മൊതല് അല്ലേ.

വാടോ നന്മുക്ക് ഡേൻസ് കളിക്കാം എന്ന് പറഞ്ഞ് അവൾ റൂമിൽ ഇരുക്കുന്ന ഹോം തിയ്യറ്ററിൽ നല്ല ഉച്ചത്തിൽ അങ്ങ് പാട്ട് വെച്ചു. കട്ടിലിൻ്റെ മുകളിൽ കയറി ഉടുത്തിരുന്ന സാരി മുട്ടിന് മുകളിലോട്ട് മടക്കിക്കുത്തി ചെറുതായി എൻ്റെ മനസ്സ് ഒന്ന് പാളം തെറ്റിയെങ്കിലും ഇത് അതിന് പറ്റിയ സന്ദർഭം അല്ല എന്ന് എനിക്ക് അറിയാമായിരുന്നു.

നിത്യ നീ എന്തൊക്കെയാണ് ഈ കാണിക്കണേ നടപ്പാതിരായ്ക്ക് ആണോ പാട്ടും വെച്ച് ഈ ഡാൻസ് കളിക്കണേ ദൈവമേ വീട്ടിൽ ഉള്ളവർ ഒക്കെ ഇപ്പോ എഴുന്നേൽക്കുമല്ലോ.

ഞാൻ അവളെ പിടിച്ച് കട്ടിലിൽ നിന്ന് താഴെ ഇറക്കാൻ നോക്കി.

ഇങ്ങോട് കയറി വാടോ എൻ്റെ ചുന്ദരൻ കെട്ടിയോനെ, അത് ചെറുതായി എനിക്ക് ഒന്ന് സുഖിച്ചു.

വീണ്ടും അവള് എന്നെയും പിടിച്ച് കൊണ്ട് ഡാൻസ് തുടങ്ങി.

“സോനാ സോനാ നീ ഒന്നാം നമ്പർ” കർത്താവേ ഇത് എട്ടിൻ്റെ പണി ആയല്ലോ ഇനി നോക്കിയിട്ട് കാര്യം ഇല്ല പിടിച്ച് താഴെ ഇറക്കാം… ഞാൻ അവളേയും എടുത്ത് കട്ടിൽ നിന്ന് താഴെ ഇറങ്ങാൻ നിന്നതും ഡോറ് തള്ളി തുറന്ന് അമ്മ അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു. ഞാനാണേൽ ബിയർ കൊണ്ടുവന്ന വെപ്രാളത്തിന് ഡോർ ലോക്ക് ചെയ്യാനും മറന്നു .

ഹായ് ആൻ്റി ഉമ്മ, അവൾ എൻ്റെ കയ്യിൽ കിടന്ന് അമ്മക്ക് ഒരു പ്ലെയിൻ കിസ്സ് കൊടുത്തു.

നട്ട പാതിരായ്ക്ക് പാട്ടും വെച്ച് ഞാൻ അവളേയും എടുത്തോട്ട് നിക്കണ കണ്ടപ്പോൾ അമ്മയും ഏട്ടനും ഏട്ടത്തിയും അന്തം വിട്ട് മുഖത്തോട് മുഖം നോക്കി നിക്കുവാണ്.

രണ്ടും കൂടി രാത്രി കിടന്ന് പേ കൂത്ത് കാണിക്കാതെ കിടന്ന് ഉറങ്ങാൻ നോക്കെടാ .

അമ്മ വാതിലും വലിച്ച് അടച്ചു കൊണ്ട് പുറത്തേക്ക് പോയി. ആ നിന്ന നിൽപ്പിൽ അവളെ ഞാൻ കട്ടിലിലേക്ക് ഇട്ടു. വീണ പാടെ അവളുടെ ബോധം പോയി.

അല്ല എനിക്ക് ഇത് എന്തിൻ്റെ കേടായിരുന്നു .അല്ലേലും കൗതുകം ഇച്ചിരി കൂടുതലാണേയ് ഞാനും ഇച്ചിരി പച്ച വെള്ളം കുടിച്ച് അങ്ങ് കമഴ്ന്ന് കിടന്നു.

അതിരാവിലെ തന്നെ നല്ല സെറ്റ് സാരിയൊക്കെ ഉടുത്ത് തലയിൽ ഒരു തുളസിക്കതിലും വെച്ച് കയ്യിൽ ഒരു കപ്പ് കാപ്പിയും ആയി അവൾ എന്നെ വിളിച്ച് ഉണർത്തി.

ഉണ്ണിയേട്ടാ ഉണ്ണിയേട്ടാ “ആ” ഇത് എന്ത് ഉറക്കാണ് മാഷേ ഇന്ന് നമ്മുടെ ആദ്യ വിരുന്ന് അല്ലേ നന്മുക്ക് നേരത്തെ പോണം വേഗം കുളിച്ച് റെഡിയാവാൻ നോക്ക്. അവളെ എന്നെ നോക്കി ഒന്ന് ചിരിച്ചു.

എൻ്റെ ദൈവമേ എന്തൊരു കുലീനത എന്തൊരു ഐശ്വര്യം ഇവള് കുല സ്ത്രീ തന്നെ ഓന്ത് നിറം മാറുമോ ഇതു പൊലെ .മേശപ്പുറത്ത് ഇരിക്കുന്ന ആ ഒഴിഞ്ഞ പൊൻമാൻ്റെ കുപ്പിയിലേക്ക് ഞാൻ ഒന്നുകൂടി നോക്കി. ലൈക്ക് കമൻറ് ചെയ്യണേ…

രചന: സനൽ SBT

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters