ദേവ ലക്ഷ്മി -60

©️copy right protected

ഋഷിടെ മുഖത്തെ ഭാവങ്ങൾ മനസിലാവാതെ പാറു നോക്കി… കണ്ണുകൾ നിറഞ്ഞു…

“മനസിലാവില്ലേ എന്നെ… ദേഷ്യം തോന്നുമോ ഉള്ളിൽ…” പരിഭവം നിറഞ്ഞു…

ഋഷി പാറുവിന്റെ മടിയിലേക്ക് തല വെച്ചു കിടന്നു.

“ഒന്നും പറയണ്ട… എനിക്ക് അറിയാം എല്ലാം…നിനക്ക് ആദിയോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു മനസ്സിൽ… നിന്റെ ഇഷ്ടം ആദിയോട് പറയാൻ വേണ്ടിയാണു അന്ന് അമ്പലത്തിൽ എത്തിയത്… അന്നാണ് ഞാൻ നിന്നെ താലി കെട്ടിയതും… ഇന്ന് നിന്റെ മനസിൽ ഞാനും എന്നോടുള്ള പ്രണയവും മാത്രമാണ് അല്ലേ…”

പാറുവിന്റെ കണ്ണുകളിൽ അത്ഭുതം… അവൾ അതെ എന്ന രീതിയിൽ തലയാട്ടി…

“എങ്ങനെ അറിയാം അതൊക്ക…”

ഋഷി എഴുന്നേറ്റിരുന്നു.

“നിന്നെ കുറിച്ച് മാത്രമാണെന്റെ ചിന്തകൾ… എന്റെ ഓർമ്മകൾ പോലും നിന്നെ ചുറ്റി പറ്റി ആയിരുന്നു… ആ എനിക്ക് നിന്റെ ചെറിയ മാറ്റം പോലും തിരിച്ചറിയാൻ പറ്റും… പതിഞ്ചാമത്തെ വയസിൽ എന്റെ മനസ്സിൽ കേറിയതാണ് നീ… ആ പ്രണയം എന്നെ സ്വാർത്ഥനാക്കിയിരുന്നു… ആ നിനക്ക് പതിനെട്ടു വയസിൽ ഒരിഷ്ടം തോന്നിയതിൽ എനിക്ക് തെറ്റ് പറയാൻ പറ്റില്ലല്ലോ…”

“അതറിഞ്ഞപ്പോൾ ഒന്നും തോന്നില്ലേ…”

” സങ്കടം.. നിനക്ക് ആരോടോ ഒരു ഇഷ്ടം തോന്നിയിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു… ആർക്കും വിട്ടു കൊടുക്കാൻ തോന്നിയില്ല…അതാ താലി കെട്ടിയത്… പക്ഷെ പിന്നീട് ആണ് ആദിയെ ആയിരുന്നു നിനക്ക് ഇഷ്ടം എന്നു മനസിലാക്കിയത്… അവനും നിന്നോട് ഒരിഷ്ടം ഉണ്ടെന്നു വൈകിയാണ് മനസിലാക്കിയേ… കുറ്റബോധം തോന്നി… അപ്പോഴേക്കും പറിച്ചു മാറ്റാനാവാത്തവിധം നീ എന്നിൽ വേരുന്നിയിരുന്നു… ”

“എന്താ പറഞ്ഞെ ഞാൻ കരുതിയത് പോലെ ആദി ഏട്ടനും എന്നെ ഇഷ്ടം ആയിരുന്നോ…”

“നിന്നെ കുറിച്ച് പറയുമ്പോഴൊക്കെ അവന്റെ കണ്ണുകളിൽ ഒരു പ്രേത്യേക തിളക്കം കാണാമായിരുന്നു…”

“എന്നിട്ട് എന്തിനാ അമ്മു ആദിയേട്ടൻ എന്നെ പെങ്ങളെ പോലെ ആണ് കരുതുന്നത് എന്നു പറഞ്ഞത്…”

“ഞാൻ താലി കെട്ടിയതു കൊണ്ട്…നിന്റെ മനസ്സിൽ നിന്നും ആദിയേട്ടനോടുള്ള ഇഷ്ടം പോകാൻ വേണ്ടി… നിനക്കതിൽ എന്തെങ്കിലും പരിഭവം ഉണ്ടോ…എന്നോട് ദേഷ്യവും…”

“ഉണ്ടായിരുന്നേനെ നേരെത്തെ അറിഞ്ഞിരുന്നെങ്കിൽ… പക്ഷെ ഇപ്പൊ മനസിലാവും… എല്ലാം എന്റെ നല്ലതിന് വേണ്ടി ആയിരിക്കും…അമ്മു എന്നോട് കള്ളം പറഞ്ഞത്…ഇപ്പോഴാണ് യഥാർത്ഥ പ്രണയം ഞാൻ തിരിച്ചറിഞ്ഞത്… അറിയിച്ചത് ദേവേട്ടനും… ആദിയേട്ടനോട് തോന്നിയത് ചിലപ്പോ ഒരു ക്രഷ് ആയിരിക്കും… എന്നെ പോലെ ആദിയേട്ടനും നല്ലൊരു ജീവിതം കിട്ടും… അല്ലേ ദേവേട്ടാ…”

“മ്മ്…തുറന്നു പറയേണ്ട കാര്യം തുറന്നു പറയാൻ തന്നെ ശ്രമിക്കുക അതൊരു പുതിയ തുടക്കം ആയേക്കാം…സ്നേഹമെന്നത് ഒരു വിശ്വാസമാണ് ആരൊക്കെ വന്നാലും പോയാലും നീ എന്റേതാണെന്നുള്ള വിശ്വാസം…പരസ്പര വിശ്വാസം ആണ് വിവാഹ ജീവിതത്തിന്റെ അടിസ്ഥാനം…”

പാറു ഋഷിടെ നെഞ്ചോട് ചേർന്ന് ഇരുന്നു…കണ്ണുകൾ നിറഞ്ഞിരുന്നു… മനസിലെ സങ്കടങ്ങൾ എല്ലാം കണ്ണീരിന്റെ അകമ്പടിയോടെ ഒഴുക്കി കളഞ്ഞു… ഇടതടവില്ലാതെ അവന്റെ കൈകൾ അവളുടെ തലയിൽ തലോടി… കൊണ്ടിരുന്നു ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ…

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

“ഡി ശിശിര നീ എന്താ ആലോചിച്ചിരിക്കുന്നെ…രണ്ടു ദിവസം ആയി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു മോൾ ഈ ലോകത്ത് ഒന്നും അല്ലാലോ എന്താ കാര്യം…” (ഋതു)

“എന്തു കാര്യം ഒന്നും ഇല്ലടി… നിനക്ക് വെറുതെ തോന്നുന്നതാ…”

“പൊന്നു മോളേ ശിശിരെ ഡോക്ടറോടും വക്കിലിനോടും ബെസ്റ്റ് ഫ്രണ്ട്സിനോടും കള്ളം പറയരുത് എന്നാണ്…”

“ആദ്യത്തെ രണ്ടും ഒക്കെ…ബെസ്റ്റ് ഫ്രണ്ട് അതിന്റെ ഇടയിൽ എപ്പോ വന്നു…”

“അതു പുതിയതാ… നിന്റെ ഓരോ ഭാവ മാറ്റവും എനിക്ക് പരിചിതമാണ്…അതു കൊണ്ട് മനസിനുള്ളിൽ ഉള്ളതൊക്കെ വേഗം പറഞ്ഞെ…”

“ഡി അതു നീ ആരോടും പറയരുത്…”

“മ്മ് ഇല്ല…”

“എനിക്ക്…”

“നിനക്ക്…”

“ഞാൻ ഒരാളെ പ്രണയിക്കുന്നു…”

ഋതുവിന്റെ കണ്ണുകൾ മിഴിഞ്ഞു…

“സത്യം…”

“മ്മ്…”

“ആരാണ് ആ ഹതഭാഗ്യൻ…”

“പോടീ…”

“ഹാ ഞാൻ ചുമ്മാ പറഞ്ഞതാ നീ ആളെ പറയ്…”

“അതു പിന്നെ…”

“ഏതു പിന്നെ…”

ശിശിര പേര് പറയുന്നതിന് മുൻപായി അവരെ രണ്ടു പേരെയും ശിശിരടെ അമ്മ വിളിച്ചു…

“പിന്നെ പറഞ്ഞാൽ മതി…”

“മ്മ്…”

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

ഒറ്റക്കിരുന്നു ആലോചിക്കുന്ന ശിവാനി ടെ അടുത്ത് വൈശു വന്നു…

“എന്താടി നിനക്ക് ഇത്ര ആലോചന…”

അവൾ ഞെട്ടി വൈശൂനെ നോക്കി…

“അതു പിന്നെ കല്യാണത്തെ കുറിച്ച്…”

“അതിനു രണ്ടു മാസം ഇല്ലേ… നിനക്ക് ഇപ്പോഴേ ടെൻഷൻ ആണോ… ”

“രണ്ടു മാസം ആണെങ്കിലും ഒരു കൊല്ലം ആണെങ്കിലും പെൺകുട്ടികൾക്ക് കല്യാണം എന്നു വെച്ചാൽ ടെൻഷൻ ആണ്…”

“ഓ ഞാൻ ചുമ്മാ പറഞ്ഞതാ നീ അതിനു മുഖം വീർപ്പിക്കണ്ട…”

“ആ വൈശു ഏട്ടാ ഞാൻ ഇന്ന് വേണിയെ കണ്ടിരുന്നു…”

“എന്നിട്ട്…”

“അവൾ എന്നോട് ഋഷി ഏട്ടനും പാറുവും ഇവിടെ ഉണ്ടോന്നു ചോദിച്ചു… ഞാൻ അവര് പാറുന്റെ വീട്ടിൽ ആണെന്ന് പറഞ്ഞു…അവൾക്ക് പാറുനോട് നല്ല ദേഷ്യം ഉണ്ട്, പകയും… ഋഷി ഏട്ടനെ തട്ടി എടുത്തു എന്നു പറഞ്ഞു അവൾ പാറുനെ എന്തെങ്കിലും ചെയ്യാനും മടിക്കില്ല…ഏട്ടനോട് പറഞ്ഞേക്ക്…”

“ഋഷി ഉള്ളിടത്തോളോം കാലം പാറുവിന് ഒന്നും സംഭവിക്കില്ല…അവൾ എന്തിനെങ്കിലും മുതിർന്നാൽ ചേട്ടന്റെ അവസ്ഥ തന്നെ ആയിരിക്കും അനിയത്തിക്കും… പാറു എന്നു വെച്ചാൽ അവന്റെ ജീവൻ ആണ്…”

“അപ്പൊ ഞാനോ വൈശു ഏട്ടന് ആരാണ്…”

“നീ എന്റെ പ്രണയം…”

അവൻ അവളിലേക്കു മുഖം അടുപ്പിച്ചു…

“ഹലോ വിവാഹത്തിന് മുൻപ് ഇതൊക്ക നിരോധിച്ചിരിക്കുന്നു… എന്ന് ബാച്‌ലേഴ്‌സ് ഒപ്പ് കുത്തു, കോമ…”

വൈശു പെട്ടന്ന് അകന്നു.

“ഏതാ ഈ അശരീരി…” (വൈശു)

“ഓ ഈ കുരുപ്പുകൾ ആയിരുന്നോ…”

“അതെ ഞങ്ങളാ…” (ഋതു /ശിശിര)

“ഞാൻ എപ്പോ ഇവളുമായിട്ട് ഒറ്റക്ക് ഇരുന്നാലും അപ്പോഴേക്കും ഏതെങ്കിലും ഒരെണ്ണം കട്ടുറുമ്പ് ആയി എത്തിക്കോളും…”

ഋതു അവനെ നാക്കു നീട്ടി കാണിച്ചു കളിയാക്കി… ദേഷ്യത്തോടെ മുണ്ട് മടക്കി കുത്തി വൈശു പോയി… രണ്ടു പേരെയും കൂർപ്പിച്ചു നോക്കി ശിവയും…അതു കണ്ടു പൊട്ടിച്ചിരിച്ചു ഋതുവും ശിശിരയും…

“അങ്ങനെ ഒരു റൊമാൻസ് പൊട്ടിച്ചു കയ്യിൽ കൊടുത്തു…” (ഋതു)

“ഇപ്പൊ ഒരു മനസുഖം അല്ലേ…” (ശിശിര)

” അതെ… ” (ഋതു)

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

“നീ പ്രണയിക്കുന്നത് ആരാണെന്നു പറഞ്ഞില്ലല്ലോ…”

“ഡി അതു ആദി…ആദിയേട്ടൻ…”

“ആദിയേട്ടനോ… സത്യം… എന്നിട്ട് നീ ആദി ഏട്ടനോട് നിന്റെ ഇഷ്ടം പറഞ്ഞൊ…”

“ഞാൻ ചെറിയ രീതിയിൽ സൂചന കൊടുത്തിട്ടുണ്ട്… ആദിയേട്ടന് മനസിലായിട്ടുണ്ടാവണം… പക്ഷെ…”

“എന്താണൊരു പക്ഷെ…”

“എനിക്ക് ആദിയേട്ടനോട് തോന്നുന്നത് പ്രായത്തിന്റെ ചാപല്യം ആണെന്ന രീതിയിലാണ് സംസാരം… പിന്നെ എനിക്ക് സഹതാപത്തിന്റെ പേരിൽ ആണ് ആദിയേട്ടനോട് പ്രണയം തോന്നിയത് എന്നാണ് കരുതിയെക്കുന്നെ…”

“നിനക്ക് അതിനു എന്തിന്റെ പേരിൽ ആണ് സഹതാപം തോന്നേണ്ടത്…”

“ഋതു ആദിയേട്ടന് ഒരു പ്രണയം ഉണ്ടായിരുന്നു… ആദിയേട്ടന് മാത്രം…”

“എന്നിട്ട്…”

“അതൊരു നഷ്ട പ്രണയം ആയിരുന്നു…”

“എങ്ങനെ…”

“ആദിയേട്ടൻ പ്രണയം തുറന്നു പറഞ്ഞില്ല… അതിനു മുൻപേ വിവാഹം കഴിഞ്ഞു ആദിയേട്ടൻ പ്രണയിച്ച ആളുടെ…”

“അതൊക്കെ നിനക്ക് എങ്ങനെ അറിയാം… ആരാണ് ആ പെൺകുട്ടി…”

“അതൊക്ക അറിഞ്ഞു… ആ ആളെ നീ അറിയും… പാറു ചേച്ചി…”

“ചേച്ചിയോ… ചേച്ചിക്ക് അറിയാമോ ഇതൊക്കെ…”

“ഇല്ലെന്ന ആദിയേട്ടൻ പറഞ്ഞത്… നീ ചേച്ചിയോട് ഇതിനെ കുറിച്ച് ഒന്നും പറയരുത്…”

“മ്മ് ഞാൻഒരു ഐഡിയ പറയട്ടെ…”

“എന്താ…”

“നീ നിന്റെ ഇഷ്ടം ആദിയേട്ടനോട് പറയണം… തമാശക്കു അല്ലെന്നും ശരിക്കും ആദിയേട്ടനെ ഇഷ്ടം ആണെന്നും…”

“എനിക്ക് പേടിയാടി…”

“നീ നേരിട്ട് പറയണ്ട…ഫോൺ വിളിച്ചു പറഞ്ഞാൽ മതി ഇപ്പോ…”

“ഫോണോ…”

“മ്മ് ഞാൻ നമ്പർ ഒപ്പിച്ചു തരാം…”

“മ്മ് ഓക്കേ…”

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

“ഹലോ മാഡം എന്താ…”

“ഞാൻ ഒരു ഫോട്ടോ അയച്ചിട്ടുണ്ട്… കിട്ടിയോ…”

“എന്താ ചെയ്യേണ്ടത് അവളെ…”

“എത്രയും പെട്ടന്ന് തീർക്കണം…എന്നിട്ട് എന്നെ വിളിക്ക്…”

“എത്രയാ അമൗണ്ട് എന്ന് വെച്ചാൽ എത്തിക്കാം…”

“മ്മ് ശരി മാഡം…”

കയ്യിലേക്ക് മയക്കു മരുന്നിന്റെ സൂചി കുത്തി ഇറക്കി വേണി…

“ഋഷി അവൻ എന്റെയാ… എനിക്ക് വേണം… പാറു നീ ജീവനോടെ ഉള്ളിടത്തോളം കാലം എനിക്ക് അവനെ കിട്ടില്ല… അതു കൊണ്ട് നിന്നെ ഞാൻ കൊല്ലാൻ പോകുവാ…” വേണി പുലമ്പി കൊണ്ടിരിന്നു.

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

വീണ്ടും വീണ്ടും കയ്യിലേക്ക് സൂചി കുത്തുന്ന വേണിയെ കണ്ടു അമ്മ ഞെട്ടി…

“മോളേ വേണി എന്താ ഇതു…” (രഞ്ജിനി)

അവർ ആ സൂചി തട്ടി മാറ്റി… വേണിടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി…

“നിങ്ങളോട് ആരാണ് ഇങ്ങോട്ട് വരാൻ പറഞ്ഞത്…”

അവളുടെ വാക്കു കേട്ടു രഞ്ജിനിക്ക് സങ്കടം തോന്നി. അവൾ വീണ്ടും സൂചി എടുക്കാൻ തുനിഞ്ഞു. അതു മനസിലാക്കി രഞ്ജിനി സൂചി കയ്ക്കലക്കി…അമ്മയും മകളും അതിന്റെ പേരിൽ പിടിവലി നടന്നു.

“വിടാൻ ആണ് പറഞ്ഞത് നിങ്ങളോട്… ദേഷ്യം വന്ന വേണി അമ്മയെ പിടിച്ചു തള്ളി…”

നെറ്റി ചുമരിൽ ഇടിച്ചു പൊട്ടി ചോര വന്നു.അതു കണ്ടു കൊണ്ടാണ് ചന്ദ്രൻ അങ്ങോട്ട്‌ വന്നത്…

“എന്റെ മുറിയിൽ നിന്നും കടന്നു പോകാൻ ആണ് പറഞ്ഞത്… മേലാൽ എന്റെ മുറിയിലോ എന്റെ കാര്യത്തിലോ ഇടപെടാൻ വന്നേക്കരുത്…”

“വേണി…”

ചന്ദ്രൻ അലറി…

നിറ മിഴിയോടെ രഞ്ജിനി ചന്ദ്രനെ നോക്കി.

(കാത്തിരിക്കണേ…)

നിറയെ സ്നേഹം🌹🌹🌹

©️നക്ഷത്ര തുമ്പി

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters