രചന: ചിഞ്ചു രാമചന്ദ്രൻ
“അഭിയേട്ടൻ എന്നെ മറക്കണം…അച്ഛൻ എനിക്ക് വേറൊരാളുമായി വിവാഹം ഉറപ്പിക്കാൻ പോവ്വാണ്… കഴിവതും ഞാൻ ഒഴിഞ്ഞ് മാറാൻ നോക്കി പക്ഷേ നിവൃത്തിയില്ല… എന്നെ പഠിപ്പിക്കാൻ വാങ്ങിയ കടം, അമ്മയുടെ അസുഖം, അനിയന്റെ പഠിത്തം ഇതിന്റെ ഒക്കെ ഇടയിലേക്ക് എല്ലാമറിഞ്ഞിട്ടും സഹായവുമായി ഒരാള് വരുമ്പോൾ തലകുനിച്ചു കൊടുക്കാനല്ലാതെ എനിക്ക് മറ്റൊരു വഴിയില്ല…”
മുഖമുയർത്താതെ അവനൊന്ന് മൂളി. “ഞാനൊരു തേപ്പ്കാരിയായി അല്ലേ അഭീയേട്ടാ… ഇതാ അവസാനായിട്ട് എന്റെ ഒരു സമ്മാനം.” വർണ്ണകടലാസിൽ പൊതിഞ്ഞ ഒരു ചെറിയ കവർ അവളവനെ ഏൽപ്പിച്ചു. “ഉം തുറന്നു നോക്ക്!” കവറിനകത്ത് റോസാപ്പൂവിതകൾക്കുള്ളിൽ നിന്ന് അവൻ ഒരു കുപ്പി പുറത്തെടുത്തു… അമ്പരപ്പോടെ അവളെ നോക്കി “മാളൂ എന്താ ഇത് ആസിഡോ?”
“അതേ ആസിഡാ ഇപ്പോൾ ഇതാണല്ലോ ട്രെന്റ്… പ്രേമനൈര്യാശ്യത്തിന്റെ മരുന്ന്.അഭിയേട്ടന് എന്റെ മുഖത്തൊഴിക്കാൻ ആസിഡ് തപ്പി നടക്കേണ്ടല്ലോ…” അഭി കയ്യുയർത്തി അവൾടെ കരണകുറ്റിക്കിട്ടൊന്ന് പൊട്ടിച്ചു. “ടീ നിന്റെ പ്രായത്തിലുള്ള ഒരു പെങ്ങള് എനീക്കൂണ്ട്.പക്ഷേങ്കി പ്രേമിച്ചപെണ്ണ് തേച്ചിട്ട്പോയാൽ അവളെ ആസിഡോഴിച്ച് നരകയാതന നൽകാനുമാത്രം ക്രൂരനല്ല ഞങ്ങളാണുങ്ങള്.
നീയൊക്കെ മറക്കണം എന്നും പറഞ്ഞ് ഞങ്ങടെ മനസ്സിലാടീ ആസിഡ്കോരി ഒഴിക്കുന്നത്.”
കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണീരു തുടച്ചുകൊണ്ട് കയ്യിലെ ആസിഡ് അവളുടെ കയ്യിൽ നൽകി
പരിഹാസത്തോടെ അവൻ പറഞ്ഞു”മാളൂട്ടി ഇത് മെഡിക്കൽ ഷോപ്പിൽ തിരിച്ചു കൊടുത്ത് പല്ലുവേദനേടെ മരുന്ന് വാങ്ങിക്കോളൂട്ടോ…”
രചന: ചിഞ്ചു രാമചന്ദ്രൻ