കണ്ണീരിന്റെ കൂട്ടുകാരി.. മനോഹരമായ ചെറുകഥ…

രചന: തൻസീഹ് വയനാട്

രാത്രിയുടെ അന്ത്യയാമങ്ങളിൽ ഘോര ശബ്ദത്തോടെ ഇടിമിന്നൽ ഭൂമിയിൽ വന്നു പതിച്ചു കൊണ്ടിരുന്നു……..സ്വാതിയുടെ ഹൃദയത്തിൽ പുറത്തു ആർത്തലച്ചു വന്ന മഴയേക്കാൾ പതിന്മടങ്ങു ശക്തിയിൽ വലിയ പേമാരി പെയ്തു കൊണ്ടിരിക്കുകയാണ്….

പഴുപ്പിച്ച ചട്ടുകം വെച്ചു പൊള്ളലേറ്റ തന്റെ കാലിലെ മടമ്പിലെ മുറിവിലേക്ക് അവൾ നിർവികാരതയോടെ നോക്കി….. ഇന്ന് തനിക്കു മേൽ സഹോദരങ്ങൾ ആരോപിച്ച കുറ്റത്തിന് രണ്ടാനമ്മ തന്ന ശിക്ഷയാണ്….. ‘അമ്മ മാത്രം അല്ല ഇന്ന് അച്ഛനും തന്നെ ദേഹം മുഴുവൻ ചതഞ്ഞു പോകുമാറു ക്രൂരമായി അടിച്ചിരിക്കുന്നു….. ശരീരം മൊത്തം വേദനയാണ്….മുറിവുകളുടെ നീറ്റലിനേക്കാൾ അവളെ വേദനിപ്പിച്ചത് അവരുടെ വാക്കുകൾ ആണ്…….

ആ വാക്കുകൾ ഓർക്കും തോറും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു…. ഓർമ്മ വെച്ച നാൾ മുതൽ അവൾ ഒറ്റക്കാണ്….. തന്റെ ജനനത്തോടെ മരിച്ച അമ്മയെ മറന്നു കൊണ്ടായിരുന്നില്ല അച്ഛൻ രണ്ടാമത് ഒരു വിവാഹത്തിനു സമ്മതിച്ചത്…. എല്ലാവരുടെ നിർബന്ധത്തിനു വഴങ്ങിയും വളർന്നു വരുന്നത് ഒരു പെൺകുട്ടിയിയാണല്ലോ എന്നും ഓർത്തു കൊണ്ടായിരുന്നു…. സ്വാതിയുടെ രണ്ടാമത്തെ വയസ്സിലാണ് അച്ഛൻ മാധവൻ രണ്ടാമത് വിവാഹം കഴിക്കുന്നത്…..വന്നുകയറിയ സീമ സ്വാതിയുടെ ഹൃദയത്തിൽ അമ്മയെന്ന രണ്ടക്ഷരം കോറിയിട്ടു അവളെ സ്വന്തം മകളെ പോലെ തന്നെ സ്നേഹിച്ചു…..സീമയ്ക്കു ആ കുഞ്ഞു മുഖം കാണാതെ ഒരു നിമിഷം പോലും നിൽക്കാൻ പറ്റില്ലെന്നായി…..പക്ഷേ ആ സ്നേഹത്തിനും ദൈവം ഒരു പരിധി നിശ്ചയിച്ചിരുന്നു….

അനിയൻ സിദ്ധാർഥ് ജനിക്കുമ്പോൾ സ്വാതിക്ക് മൂന്നു വയസ്സ് കഴിഞ്ഞിരുന്നു….ഒരു അനിയൻ കുട്ടനെ കിട്ടിയതിൽ പിന്നെ അവളുടെ ജീവിതം അവനെ ചുറ്റിപ്പറ്റിയായിരുന്നു…അവനു സിദ്ധാർഥ് എന്നു പേരിട്ടതും സ്വാതി ആയിരുന്നു…..അവളുടെ പുന്നാരിച്ചുള്ള അനിയൻ കുട്ടാ എന്നൊരു വിളി കേൾക്കാൻ വേണ്ടി മാത്രം സിദ്ധാർഥ് ചില കുറുമ്പുകളൊക്കെ കാണിക്കും…..

സന്തോഷം മാത്രം കലർന്ന അവളുടെ കുഞ്ഞു മിഴികൾ കണ്ണുനീരിന്റെ രുചിയറിയാൻ അധിക കാലമൊന്നും വേണ്ടി വന്നില്ല….സ്വാതി തന്റെ മകൾക്കൊരു അധികപറ്റാണെന്നു കരുതിയിരുന്ന സീമയുടെ അമ്മ അവളെ അവിടുന്ന് ഒഴിവാക്കാൻ പല കുതന്ത്രങ്ങളും മെനഞ്ഞു….അതിലൊന്നു സ്വാതിയുടെ കുഞ്ഞനിയന്റെ മനസ്സിൽ വിഷം നിറച്ചു കൊണ്ടായിരുന്നു….. ചെറുപ്പത്തിൽ ചേച്ചിയുടെ വാലാട്ടി നടന്ന അനിയന്റെ ചെവിയിൽ സീമയുടെ അമ്മ ഓതിയ ഒരു രഹസ്യം….അത് മതിയായിരുന്നു സിദ്ധാർഥിൽ മാറ്റങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കാൻ…..

“അവൾ നിന്റെ ‘അമ്മയുടെ വയറ്റിൽ പിറന്നത് ഒന്നുമല്ല നിന്റച്ഛന്റെ ആദ്യ ഭാര്യയിൽ ഉള്ളതാണ്….അവളുടെ പിന്നാലെ ഇങ്ങനെ നടന്നു കൊണ്ടിരുന്നാൽ ഇക്കാണുന്ന സ്വത്തിൽ ഒരു ഭാഗം അവൾക്കും നീക്കി വെക്കേണ്ടി വരും…..ഇതെല്ലാം നിങ്ങൾക്ക് അനുഭവിക്കാനുള്ളതാണ്,,,,,,,സ്വന്തം അമ്മയെ കൊന്ന അവൾക്കുള്ളതല്ല….”

അന്ന് മുതൽ സിദ്ധാർഥ്‌ അവളിൽ നിന്ന് നിശ്ചിത അകലം പാലിക്കാൻ തുടങ്ങി….പിന്നീട് അതൊരു തരം വെറുപ്പായി വളർന്നു സ്വാതിയിൽ നിന്ന് കൂടുതൽ അകന്നു….പെട്ടെന്നുണ്ടായ അനിയന്റെ മാറ്റത്തിന് മുന്നിൽ സ്വാതി അമ്പരന്നു….അവനോടു അടുക്കാൻ നോക്കുമ്പോഴൊക്കെ അവൻ മുഖം തിരിച്ചും ഒഴിഞ്ഞു മാറിയും നടന്നു…..പതിയെ പതിയെ അവൻ വാക്കുകൾ കൊണ്ട് നോവിക്കാൻ തുടങ്ങി,,,,വളരും തോറും വാക്കുകൾ കൊണ്ടും മതിയാവാതെ ശാരീരികമായും അവനവളെ ഉപദ്രവിച്ചു…..കൂട്ടിനു അവന്റെ താഴേ പിറന്ന അനിയത്തി സന്ധ്യ കൂടി ഉണ്ടായിരുന്നു….മക്കളുടെ വെറുപ്പ് അമ്മയിലേക്കും വ്യാപിച്ചു….. മക്കൾ പറയുന്നത് വേദവാക്യമായി എടുത്തു കൊണ്ട് അവരും അവളെ ദ്രോഹിച്ചു.വീട്ടുവേല ചെയ്യുന്ന വേലക്കാരിയുടെ പരിഗണന പോലും അവൾക്ക് ആ വീട്ടിൽ നൽകിയില്ല….സ്വന്തം അച്ഛൻ പോലും അവളെ മറന്നു….

എത്രയോ രാത്രികൾ അവൾ പട്ടിണി കിടന്നു.പലപ്പോഴും സ്വന്തം അനിയനും അനിയത്തിയും ഉണ്ടാക്കിയ കള്ളക്കഥകൾ വിശ്വസിച്ചു കൊണ്ടു അമ്മ അവൾക്ക് നൽകുന്ന ശിക്ഷ ആയിരിക്കുമത്….. രാത്രിയുടെ ഇരുട്ടിൽ തന്റെ പുൽപായയിൽ തലയണയോട് മുഖം ചേർത്തു അവൾ കരഞ്ഞു തീർത്തു…. വീട്ടിൽ വിരുന്നുകാർ വരുമ്പോൾ അവർക്ക് മുന്നിൽ അവൾ എന്നും ഒരു വേലക്കാരി മാത്രമായിരുന്നു…ആഘോഷങ്ങൾ വരുമ്പോൾ അവൾ അതിൽ പങ്കെടുക്കാതെ സ്വയം ഒഴിഞ്ഞുമാറും…. അവൾക്ക് അറിയാം തന്റെ അനിയനും അനിയത്തിക്കും രണ്ടാനമ്മക്കും അവൾ ഒരു ഭാരമായി കഴിഞ്ഞെന്ന്…..

ഇങ്ങനെ ഒക്കെയാണെങ്കിലും സ്വാതി അവരുടെ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും വരുത്തിയില്ല…എല്ലാ കാര്യങ്ങളും അവൾ കൃത്യമായി തന്നെ ചെയ്തു പോന്നു…സീമക്കും അവളെ പൂർണ്ണമായി വെറുക്കാൻ കഴിഞ്ഞിരുന്നില്ലെന്നു മറ്റൊരു സത്യം….ആരുമറിയാതെ എന്തിനു സ്വാതി പോലുമറിയാതെ അവൾ ഉറങ്ങുമ്പോൾ അവളുടെ മുടിയിഴകൾ തലോടി കൊണ്ട് സീമ പല രാത്രിയിലും ഉറക്കമൊഴിച്ചിരുന്നിട്ടുണ്ട്….പക്ഷെ മക്കൾ സ്വാതിക്ക് നേരെ ആരോപിക്കുന്ന കുറ്റങ്ങൾ കണ്ടില്ലെന്നു നടിക്കാനും അവർക്ക് ആവില്ലായിരുന്നു…..

പരിഭവങ്ങളും പരാതികളും സ്വാതി ദൈവത്തോടും തന്റെ എല്ലാമെല്ലാമായ ഡയറിയോടും മാത്രം പറഞ്ഞു….മരിച്ചു പോയ അമ്മയുടെ ഫോട്ടോക്ക് മുന്നിൽ ചിണുങ്ങിയും പിണങ്ങിയും തന്റെ മനസ്സിനെ പിടിച്ചു നിർത്താൻ ആവുന്നത്ര ശ്രമിച്ചു….കഷ്ടപ്പാടുകൾക്കിടയിലും ഒരു തരി പോലും സ്നേഹമില്ലെങ്കിൽ ആ ജീവിതം നയിക്കാൻ ബുദ്ധിമുട്ട് തന്നെയാണ്….മനസ്സു തളർന്നു പോകും…. എങ്കിലും അവൾ പിടിച്ചു നിന്നു,,,ആദ്യമായി അമ്മയെന്നു വിളിച്ച സ്ത്രീയെ ഓർത്തു……

തനിക്ക് ഒരു രക്ഷ പഠിപ്പിലൂടെ മാത്രമാണെന്ന് അറിയാവുന്നത് കൊണ്ടു തന്നെ അവൾ നന്നായി പഠിച്ചു പക്ഷെ ആ പഠിപ്പ് പൂർത്തിയാക്കാൻ പോലും അവളെ അനുവദിച്ചില്ല….10 ജയിച്ചപ്പോൾ തന്നെ സീമയുടെ അമ്മ ഇടപെട്ടു ഇനി പഠിക്കേണ്ട എന്ന ഉത്തരവ് വന്നു….അവൾക്ക് വേണ്ടി വാദിക്കാൻ പോലും ആരുമുണ്ടായിരുന്നില്ല…. അന്ന് അവൾ ഒരുപാട് കരഞ്ഞു. കരയാൻ മാത്രമേ ആ കുഞ്ഞു മനസ്സിന്റെ ഉടമക്ക് കഴിഞ്ഞുള്ളൂ….അവൾക്ക് കൂട്ട് എന്നും ഈ കണ്ണുനീർ തുള്ളികൾ മാത്രമായിരുന്നല്ലോ…. ആരെന്തു പറഞ്ഞാലും ക്ഷമയെ കൂട്ടു പിടിക്കുന്ന അവൾക്ക് ഇന്നവർ അവൾക്കുമേൽ മുദ്ര കുത്തിയ ആരോപണം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…

സിദ്ധാർഥിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്ന സീമ അവനിൽ ശ്രദ്ധ ചെലുത്താൻ വിട്ടു പോയി….ശ്രദ്ധിക്കാൻ ആരുമില്ലാതാകുമ്പോൾ മക്കൾ നശിക്കുമല്ലോ……അവന്റെ ജീവിതത്തിലും സംഭവിച്ചതും അതായിരുന്നു…ചീത്ത കൂട്ടുകെട്ടുകൾ 17 വയസ്സു മാത്രം പ്രായം ഉള്ള അവനെ മയക്കുമരുന്നിനു അടിമയാക്കി തീർത്തു….. അച്ഛനും അമ്മയും സന്ധ്യയും എന്തോ ആവിശ്യത്തിനു പുറത്തു പോയ സമയം തന്നെക്കാൾ അഞ്ചു വയസ്സു മൂത്ത കൂട്ടുകാരനെ അവൻ വീട്ടിലേക്ക് വിളിച്ചു വരുത്തി….സ്വാതി ആ സമയം അലക്കുകയായിരുന്നു. സിദ്ധാർഥ് കൂട്ടുകാരനെ കൂട്ടി വീടിന്റെ പിറകിലുള്ള ചായ്പ്പിലേക്ക് ചെന്ന് മയക്കു മരുന്നു തന്റെ കയ്യിലേക്ക് ഇൻജെക്റ്റ് ചെയ്തു… ഓരോ തുള്ളിയും അവന്റെ ശരീരത്തിലേക്ക് പ്രവേശിക്കുമ്പോൾ ലഹരിയുടെ സുഖത്തിൽ അവന്റെ കണ്ണുകൾ മേല്പോട്ടുയർന്നു അടഞ്ഞും തുറന്നുമിരുന്നു….. മരുന്നു കുത്തിവച്ചു അല്പസമയത്തിന് ശേഷം അവർ ചായ്പ്പിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ആദ്യം കണ്ടത് സ്വാതിയെ ആണ്….അലക്കിയ തുണി അഴയിൽ ഇടാൻ വീടിന്റെ പുറകുവശത്തേക്ക് വന്നതായിരുന്നു അവൾ…

സിദ്ധാർഥിനെയും അവന്റെ കൂട്ടുകാരനെയും അപ്രതീക്ഷിതമായി കണ്ടപ്പോൾ അവൾ ഒന്നു ഞെട്ടി….സിദ്ധാർഥിന്റെ മുഖത്തും ഞെട്ടൽ പ്രകടമായി…അവൾ എല്ലാം കണ്ടിട്ടുണ്ടാകുമോ ?അച്ഛനോടും അമ്മയോടും പറയുമോ എന്നെല്ലാം ഓർത്തിട്ട് അവനൊരു നിമിഷം ആധി കയറി….

സിദ്ധാർഥിന്റെ കൂട്ടുകാരന്റെ വേഷവും ഭാവവും സ്വാതിയിൽ ഭീതി ഉണർത്തിയെങ്കിലും അവരെ അടിമുടിയൊന്നു നോക്കിയതല്ലാതെ കൂടുതലൊന്നും പറയാൻ നിൽക്കാതെ അവൾ തുണികൾ കൊണ്ടു അഴ ലക്ഷ്യമാക്കി നടന്നു…. ഒന്നുമാത്രം അവൾക്ക് അറിയാമായിരുന്നു തന്റെ അനിയന്റെ പോക്ക് അത്ര ശരിയല്ല എന്ന്…..അവളുടെ ആ പ്രവർത്തി സിദ്ധാർത്തിലും ആശ്വാസം പകർന്നു…

സ്വാതി അതിനോട് പ്രതികരിക്കാതിരുന്നത് അവന്റെ മേൽ കുറ്റം ആരോപിച്ചാൽ തനിക്ക് അനുഭവിക്കേണ്ടി വരുന്ന ശിക്ഷകളേ ആലോചിച്ചായിരുന്നു….ന്യായം തന്റെ ഭാഗത്തു ആണെങ്കിലും അവൾക്ക് കരയേണ്ടി വരും….

അവരെ ശ്രദ്ധിക്കാൻ നിൽക്കാതെ പോകുന്ന സ്വാതിയെ സിദ്ധാർഥിന്റെ കൂട്ടുകാരൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.അവന്റെ മുഖത്തു വശ്യമായ ഒരു ചിരി വിടർന്നു. ലഹരി കൊണ്ടു ചുമന്ന കണ്ണുകൾ ഒന്നു കൂടി ചുമന്നു തുടുത്തു. നടക്കാൻ തുനിഞ്ഞ സിദ്ധാർഥിനെ അവൻ തടഞ്ഞു നിർത്തി…എന്തെന്ന അർത്ഥത്തിൽ അവനെ നോക്കിയ സിദ്ധാർഥിനു നേരെ സ്വാതിയിലേക്ക് ദൃഷ്ടി പതിപ്പിച്ചു കൊണ്ടു അവൻ ചിരിച്ചപ്പോൾ തന്നെ സിദ്ധാർഥിനു കാര്യം മനസ്സിലായി….

കൂട്ടുകാരനു സ്വാതിയെ നശിപ്പിക്കാൻ മൗനാനുവാദം നൽകുമ്പോൾ അവന്റെ ചിന്തയിൽ അവൾ തന്റെ പെങ്ങൾ ആണെന്ന് പോലും ഉണ്ടായിരുന്നില്ല…. കുടുംബത്തിലെ ഒരു അമിത ഭാരം നശിക്കുകയാണേൽ നശിക്കട്ടെ,,,ഇതിലൂടെ അവൾ മരിച്ചാലും അത്രയും നല്ലത് എന്നായിരുന്നു….

അഴയിൽ തുണി വിരിക്കുന്ന സ്വാതിയെ സിദ്ധാർത്തിന്റെ കൂട്ടുകാരൻ പിന്നിലൂടെ ചെന്നു കയറി പിടിച്ചു. നിലവിളിച്ചു കൊണ്ട് കുതറിമാറാൻ ശ്രമിച്ച സ്വാതിയുടെ വായ അവൻ പൊത്തിപിടിച്ചു കൊണ്ട് അവളുടെ ഷാൾ എടുത്തു വായ കെട്ടി….അഴയിൽ കിടന്ന തുണി എടുത്തു അവളുടെ കയ്യും കാലും കെട്ടിയിട്ട് അയാൾ അവളെയും കൊണ്ടു ചായ്പ്പിലേക്ക് നടന്നു….

അയാളുടെ തോളിൽ കിടന്നു കുതറാൻ ശ്രമിക്കുന്ന സ്വാതിയെ പിടിച്ചൊതുക്കാൻ സിദ്ധാർഥും കടന്നു വന്നതായിരുന്നു സ്വാതിയെ കൂടുതൽ തളർത്തിയത്…അവളുടെ ഹൃദയം നുറുങ്ങി പോവുന്ന തരം വേദന അനുഭവപ്പെട്ടു….സ്വന്തം അനിയൻ തന്നെ ചേച്ചിയുടെ മാനം നശിപ്പിക്കാൻ കൂട്ടു നിൽക്കുന്നു…. അവർ അവളെ ചായ്പ്പിലെ പഴയ കിടക്ക അടുക്കി വെച്ചതിലേക്കിട്ടു… കൂട്ടുകാരന് മുന്നിൽ പെങ്ങളെ വിട്ടു കൊടുത്തു മാറി നിന്നു സ്വാതിയുടെ കണ്ണീരോടെയുള്ള ഞരക്കം കേട്ടു കൊണ്ടു തൊട്ടപ്പുറത്തു നിന്നു കൊണ്ടു സിദ്ധാർഥ് മയക്കുമരുന്നു കയ്യിലേക്ക് ഇഞ്ചക്റ്റ് ചെയ്യുന്നുണ്ടായിരുന്നു…

വിസ്തീർണമായ വീടും പറമ്പും ആയതിനാൽ സ്വാതിയുടെ ഞരക്കം ആരും തന്നെ കേട്ടില്ല……. സ്വാതിയെ അയാൾക്ക്‌ മുന്നിൽ ഒറ്റക്കാക്കി പുറത്തിറങ്ങി മുൻവശത്തേക്ക് വന്ന സിദ്ധാർഥ് കണ്ടത് അച്ഛന്റെ കാർ ഗെയ്റ്റ് കടന്നു അകത്തേക്ക് വരുന്നത് ആയിരുന്നു….ലഹരിയുടെ കെട്ട് പൂർണമായി വിട്ടില്ലെങ്കിലും അവനിൽ ബോധം ഉണ്ടായിരുന്നു…അച്ഛനും അമ്മയ്ക്കും മുന്നിൽ പിടിക്കപെടും എന്നുറപ്പായപ്പോൾ അവൻ മുന്നിൽ കണ്ടത് സ്വാതിയെ കുറ്റപെടുത്തുക ആയിരുന്നു….

അവൻ അപ്പോൾ തന്നെ ചായ്പ്പിലേക്ക് ചെന്നു…സ്വാതിയുടെ കയ്യിലെയും കാലിലെയും കെട്ടുകൾ അഴിച്ചു മാറ്റി…. “സ്വാതീ……എത്ര ധൈര്യം ഉണ്ടായിട്ടാടീ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി കണ്ണിൽ കണ്ടവരെ വിളിച്ചു കയറ്റി വ്യപിചരിക്കാൻ നോക്കുന്നത്….”

സിദ്ധാർഥിന്റെ ശബ്ദം സ്വാതിയുടെ നേരെ ഉയർന്നപ്പോൾ ചോരയിൽ തളർന്നു കിടക്കുകയായിരുന്നു അവൾ…. അവൻ വീണ്ടും അവൾക്ക് നേരെ ഒച്ചവെച്ചു .അവന്റെ കൂട്ടുകാരനു കാര്യങ്ങൾ പിടി കിട്ടിയത് കൊണ്ടു തനിക്കും അതാണ് രക്ഷ എന്നു മനസ്സിലാക്കി അവൻ സിദ്ധാർഥിന്റെ കൂടെ നിന്നു. അച്ഛനും അമ്മയ്ക്കും അറിയാത്ത സിദ്ധാർഥിന്റെ കൂട്ടുകാരൻ ആയിരുന്നു അവൻ.

സിദ്ധാർഥിന്റെ ശബ്ദം കേട്ട് വീട്ടിൽ കയറാതെ കാറിൽ നിന്നും ഇറങ്ങി അച്ഛനും അമ്മയും ചായ്പ്പിലേക്ക് വരുമ്പോൾ സിദ്ധാർഥ് സ്വാതിയെ അടിക്കുന്നത് ആണ് കണ്ടത്….കാര്യം അന്വേഷിച്ച അച്ഛനും അമ്മയ്ക്കും മുമ്പിൽ താൻ അങ്ങോട്ടേക്ക് വന്നപ്പോൾ ഇവൾ ഇവനുമായി വ്യപിചരിക്കുന്നതാണ് കണ്ടത് എന്നു വരുത്തി തീർത്തു….മകൻ പറഞ്ഞത് പൂർണമായി വിശ്വസിക്കുന്ന സീമയും മാധവനും അതും വിശ്വസിച്ചു …തന്റെ അടിയിൽ അവൾ തളർന്നുവീണത് ആണെന്ന് പറയാനും സിദ്ധാർഥ് മറന്നില്ല….എല്ലാവർക്കു മുന്നിലും വ്യപിചാരി ആയപ്പോഴും ഒന്നുറക്കെ കരയാൻ കഴിയാതെ അർധ വസ്ത്രത്തിൽ തളർന്നു കിടക്കുക ആയിരുന്നു സ്വാതി….

ആ അവസ്ഥയിലും അവളെ അച്ഛനും അമ്മയും മാറി മാറി അടിച്ചു….ചെയ്ത തെറ്റിനു ചട്ടുകം പഴുപ്പിച്ചു കാലിൽ വെച്ചു…. അതിനിടയിൽ സിദ്ധാർഥിന്റെ കൂട്ടുകാരൻ മാപ്പു സാക്ഷി ആയി,,,സ്വാതി വിളിച്ചു വരുത്തിയിട്ട് ആണ് വന്നത് എന്നും കുറെ കാലം ആയി ബന്ധം തുടങ്ങിയിട്ട് എന്നെല്ലാം അവൻ പറഞ്ഞു വേണമെങ്കിൽ അവളെ സ്വീകരിക്കാം എന്നുകൂടി കൂട്ടിച്ചേർത്തു…അച്ഛനും അമ്മയും ആ തീരുമാനത്തിൽ തന്നെ എത്തുകയായിരുന്നു…

അന്നുതന്നെ കുടുംബങ്ങളെ വിളിച്ചു ചേർത്തു അവർ തീരുമാനങ്ങൾ എടുത്തു…. ഇതിനിടയിൽ നിന്നെല്ലാം മാറി സ്വാതി അവളുടെ ഇരുട്ടുമുറിയിൽ മുഖം പൂഴ്ത്തി കരയുകയായിരുന്നു….ഇന്നവൾ ഒരു വ്യാപിചാരി ആയി…. ഇതുവരെ എല്ലാവരുടെയും കുറ്റപ്പെടുത്തലുകൾ അവൾ സഹിച്ചിട്ടുണ്ട്. അമ്പിനേക്കാൾ മുർച്ചയുള്ള വാക്കുകൾ കണ്ണുനീരിനെ കൂട്ടു പിടിച്ചു ക്ഷമ കൊണ്ടു തടുത്തിട്ടുണ്ട്….പക്ഷെ ഇന്ന്….ഇന്നു സംഭവിച്ചതൊന്നും അവൾക്ക് സഹിക്കാനും ക്ഷമിക്കാനും പറ്റുന്നതല്ല……

ദൈവത്തോടുള്ള അവളുടെ വിശ്വാസം നഷ്ട്ടപെട്ടു……നരകതുല്യമായ ജീവിതം തന്നതിലവൾ മനസ്സിൽ ദൈവത്തെ ശപിച്ചു….. “ഇത്രയും യാതന അനുഭവിക്കാൻ ഞാൻ എന്താ നിന്നോട് ചെയ്തേ….?എല്ലാം.നിന്റെ പരീക്ഷണം ആണെന്ന് പറയുന്നു.എല്ലാം ക്ഷമിക്കണം അല്ലെ…ഇതും ഞാൻ ക്ഷമിക്കണോ…?ഞാൻ ഒരു പെണ്ണല്ലേ….എന്നെ വേദനിപ്പിക്കുന്നവരോ ,നീയോ ചിന്തിക്കുന്നുണ്ടോ എനിക്ക് ഒരു ഹൃദയം ഉണ്ടെന്നു,,,,അത് നീറുന്നുണ്ടെന്നു.,,,എന്നും ഞാൻ ക്ഷമിച്ചിട്ടെ ഉള്ളൂ….പക്ഷെ ഇത് …ഇതെനിക്ക് കഴിയില്ല… നിന്നോടുള്ള വിശ്വാസമായിരുന്നു എന്റെ കരുത്തു..ഒന്നു ചോദിക്കട്ടെ നിന്നോട് അല്ലാതെ മറ്റാരോടെങ്കിലും ഞാൻ എന്റെ പരാതികൾ പറഞ്ഞിട്ടുണ്ടോ ?ഇല്ല….എന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയ നീ തന്നെ….ഇല്ല ഇനിയും നിന്റെ പരീക്ഷണത്തിൽ നരകിക്കാൻ ഞാൻ ഇല്ല….അവസാനിപ്പിക്കുയാ എല്ലാം…..”

അവളിൽ നിന്നും ഉതിർന്ന ഈ ചോദ്യങ്ങൾക്ക് ദൈവത്തിന്റെ കയ്യിൽ ഉത്തരം ഇല്ലായിരുന്നു….അവളെ തടയാനെന്നവണ്ണം പുറത്തു മഴ തിമിർത്തു പെയ്യുന്നുണ്ട്….ഓരോ മഴത്തുള്ളികളും അവളോട്‌ ക്ഷമിക്കാൻ പറയുന്നുണ്ട്….പക്ഷെ അവളുടെ തീരുമാനം ഉറച്ചതായിരുന്നു….. ശരീരം കൊണ്ടു വയ്യെങ്കിലും അവൾ പതിയെ എഴുന്നേറ്റു…മുറിയുടെ ഒരു മൂലക്ക് വെച്ചിരുന്ന കൃഷിക്ക് ഉപയോഗിക്കുന്ന ഒരു തരം വിഷം കയ്യിൽ എടുത്തു ….മരണം മാത്രം ആയിരുന്നു അവളുടെ മനസ്സിൽ…

വിഷം കഴിക്കുന്നതിനു മുൻപ് അവൾ മേശയ്ക്ക് മുകളിൽ വെച്ചിരുന്ന ബ്ലൈഡ് എടുത്തു ഞരമ്പു മുറിച്ചു…..ആ വേദനയെ നിസ്സാരമായി കണ്ടു കൊണ്ടു അവൾ വിഷം എടുത്തു കഴിച്ചു….ഒരിക്കലും ജീവിതത്തിലേക്ക് മടങ്ങരുത് എന്നു മനസ്സിൽ ഉറപ്പിച്ചു കൊണ്ടായിരുന്നു അവളുടെ ഈ പ്രവർത്തി…. മഴയുടെ ശക്തി കൂടിക്കൂടി വന്നു…ആരുടെയോ കണ്ണുനീർ തുള്ളികൾ ആയിരുന്നു ഭൂമിയിൽ പതിയുന്ന ഓരോ മഴത്തുള്ളികളും.ചിലപ്പോൾ അവളെ സ്നേഹിക്കുന്ന ഒരു പറ്റം മാലാഖമാരുടെ

ആയിരിക്കാം….അവരും ദൈവത്തെ ഒരു നിമിഷമെങ്കിലും ശപിച്ചിട്ടുണ്ടാവാം….. വിഷം കുടിച്ച ആ നിമിഷം സ്വാതിയിൽ ഒരു പരവേശം ഉടലെടുത്തു….ശ്വസിക്കാൻ പ്രയാസം ഏറി,,,ആരോ ചങ്കിനകത്തു മുറുകെ പിടിക്കുന്ന പോലെ…കയ്യിലെ മുറിവിൽ നിന്ന് രക്തം വാർന്നിറങ്ങുന്നത് കൂടിയായപ്പോൾ സ്വാതി തളർന്നു വീണു…തലയിൽ ഉഗ്രസ്ഫോടനം നടക്കുന്ന പോലെയവൾക്കു തോന്നി,,,,അലറി കൊണ്ട് തല പൊത്തിപ്പിടിച്ചു കൊണ്ടവൾ നിലത്തു കിടന്നു പിടഞ്ഞു….വായയിൽ നിന്നും നുരയോടൊപ്പം രക്തവും പൊന്തി വന്നു……

പതിയെ പതിയെ അവളുടെ പിടച്ചിൽ നിന്നു.. ചെറുവിരലിനെ പോലും നിശ്ചലമാക്കി അവളുടെ ശരീരത്തിൽ നിന്നും ആത്മാവിനെ പിടിചെടുത്തു ഭൂമിയിലെ നരകത്തിൽ നിന്ന്‌ മോചിപ്പിക്കാൻ മാലാഖകമാർക്കു അധികം ആയാസപ്പെടേണ്ടി വന്നില്ല….. അവളുടെ മരണം അറിഞ്ഞ നിമിഷം അവളുടെ കണ്ണുനീരിന് സാക്ഷിയായ ആ നാലുചുമരുകളും എല്ലാം കണ്ടു കൊണ്ടു മഴയും എങ്ങലടിച്ചു കൊണ്ടിരുന്നു……നാളത്തെ പുലരിയിൽ എല്ലാവരും അറിയും….അവളുടെ അച്ഛനും അമ്മയും അറിയും ,മരണ വാർത്ത….ചിലപ്പോൾ അവർ കരയുമായിരിക്കും….അല്ലെങ്കിൽ ഒരു വേശ്യയുടെ ആത്മഹത്യയായി മുദ്ര

കുത്തപെടുമായിരിക്കാം……അവളുടെ ആത്മാവ് പുച്ഛത്തോടെ അവളുടെ ശരീരത്തിലോട്ടും പിന്നെയാ വീട്ടിലോട്ടും നോക്കി അവിടെ നിന്ന് മാലാഖമാരോടൊപ്പം പറന്നകന്നു……

സീമയ്ക്കു തന്റെ നെഞ്ചിലൊരു കല്ല് കയറ്റി വെച്ചത് പോലെയൊരു ഭാരം തോന്നി…..താനൊരുപാട് സ്വാതിയെ ദ്രോഹിച്ചിട്ടുണ്ട്,,,,,എല്ലാം അവൾ തെറ്റ് ചെയ്തിട്ടല്ലേ………എന്നാൽ ഒരിക്കൽ പോലും താനവളെ പറഞ്ഞു തിരുത്താനോ നന്നാക്കാനോ ശ്രമിച്ചില്ല….തീർച്ചയായും ഇന്നവൾ ഒരുവനെ വിളിച്ചു കേറ്റിയിട്ടുണ്ടെങ്കിൽ അത് താനവളെ ഗുണദോഷിക്കാത്ത കാരണമല്ലേ,,,അപ്പോൾ ശെരിക്കും തെറ്റുകാരി ഞാനല്ലേ…..സ്വാതി,,,അങ്ങനെയൊരു തെറ്റ് ചെയ്യാൻ മാത്രം മണ്ടിയാണോ….?

സത്യം എന്താണെന്നു ഒരിക്കൽ പോലും അവളോട് ചോദിച്ചില്ല…….ഇല്ല,,,,ഇത്രയും കാലം കേട്ടപാതി കേൾക്കാത്ത പാതി അവൾക്കു ശിക്ഷ കൊടുക്കുമെന്നല്ലാതെ ഒരു കാര്യത്തെ കുറിച്ചും അവളോട് ചോദിച്ചിട്ടില്ല…….ആദ്യമൊക്കെ ഞാൻ ചെയ്തിട്ടില്ലമ്മേ എന്നും പറഞ്ഞു കരഞ്ഞു കേഴുമായിരുന്നു,,,,,പിന്നെ പിന്നെ അവളൊന്നും മിണ്ടാതെ എല്ലാം ഏറ്റു വാങ്ങിയിട്ടേയുള്ളൂ……..

സീമയ്ക്കു കിടന്നിട്ടു ഉറക്കം വന്നില്ല……സ്വാതിയെ പോയി കാണണമെന്ന് തോന്നിയെങ്കിലും ഇടിയുടെ ശബ്ദം കാരണം സീമ കിടക്ക വിട്ടെണീറ്റില്ല,,,,സ്വാതി കരയുന്ന ശബ്ദം കേൾക്കുന്നുണ്ടോ എന്നവർ ചെവിയോർത്തു,,,,,,മഴയുടെയും ഇടയ്ക്കു വീട് കുലുങ്ങുമാറുച്ചത്തിൽ മുഴങ്ങുന്ന ഇടിയിലും സീമയ്ക്കു ഒന്നും കേൾക്കാൻ സാധിച്ചില്ല…..പാവം കരഞ്ഞു തളർന്നു ഉറങ്ങിക്കാണുമെന്നവർക്ക് തോന്നി……സീമ മാധവന്റെ നെഞ്ചിലേക്ക് ചാഞ്ഞു,,,,അയാളും ഉറങ്ങിയിട്ടില്ലെന്നു അവൾക്ക് മനസ്സിലായി…സീമയെ ചുറ്റിപ്പിടിച്ചു കൊണ്ട് അയാളും മിണ്ടാതെ കിടന്നു….

രാവിലെ വെളിച്ചം മുഖത്ത് പതിച്ചപ്പോഴാണ് സീമ ഉണർന്നത്,,,,,താനെണീക്കാൻ ഒരുപാട് വൈകി പോയിരിക്കുന്നു…..എന്നും ഒരു കപ്പ് കാപ്പിയുമായി വിളിച്ചുണർതുന്നത് സ്വാതി ആണ്,,,ഇന്നവൾക്കു എന്ത് പറ്റി…?

സംശയത്തോടെ അഴിഞ്ഞു വീണ മുടി ഒതുക്കി കെട്ടി സീമ എണീറ്റ് സ്വാതിയുടെ റൂമിനടുത്തേക്കു ചെന്നു,,,, അവിടെയാവളെ വരവേറ്റത് സ്വാതിയുടെ റൂമിനു വെളിയിലായി ചുവരിനോട് ചാരിയിരുന്നു തലയ്ക്കു കൈ കൊണ്ട് താങ്ങും കൊടുത്തിരിക്കുന്ന മാധവനാണ്……സീമയുടെ വരവറിഞ്ഞ മാധവൻ തലയുയർത്തി ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല…..അയാളുടെ ഇരുത്തത്തിൽ പന്തികേട് തോന്നിയ സീമ സ്വാതിയുടെ റൂമിലേക്കോടി……ജീവനറ്റ സ്വാതിയുടെ ശരീരം കണ്ടതും അവൾ അടുത്തുള്ള

മേശയിൽ തട്ടിക്കൊണ്ടു തളർന്നു വീണു….അവരുടെ മുകളിലേക്കായി മേശയിലിരുന്ന ഡയറി കൂടി വന്നു വീണു……അമ്മ എന്ന് പല വർണ്ണങ്ങളിൽ എഴുതിയിരിക്കുന്ന ഒരു പേജ് സീമയ്ക്കു മുന്നിൽ തുറന്നു വന്നു….വിറക്കുന്ന കൈകളോടെ അവളതെടുത്തു…… ഇന്ന് വരേയുള്ള സ്വാതിയുടെ ജീവിതം മുഴുവൻ ആ ഡയറിക്കു പറയാനുണ്ടായിരുന്നു…….താനിത്രയും ക്രൂരയായിരുന്നെന്നു തിരിച്ചറിഞ്ഞ നിമിഷം സീമ അലറികരഞ്ഞു…….സ്വാതിയെ ഒന്ന് തൊടാൻ പോലും അർഹയല്ലാത്ത വിധം താൻ അധപതിച്ചു

പോയിരിക്കുന്നു……ആദ്യമായി അമ്മേയെന്നു വിളിച്ച നാവിനി ചലിക്കില്ലെന്നു ഓർക്കുന്തോറും സീമ വല്ലാത്തൊരു മാനസികാവസ്ഥയിൽ എത്തിച്ചേർന്നു……കരച്ചിൽ കേട്ടെത്തിയ സന്ധ്യ മുഖേന നാട്ടുകാരെല്ലാവരും വിവരമറിഞ്ഞെത്തി…..സിദ്ധാർഥിനു അറിഞ്ഞപ്പോൾ കുറ്റബോധമോ വിഷമമോ ഒന്നും തോന്നിയില്ല…..അവനു എല്ലാവർക്കു മുന്നിലും അവളുടെ പിഴച്ച കഥകൾ പറയാനേ നേരമുണ്ടായുള്ളൂ…….

സ്വാതി മരിച്ചതോട് കൂടി ആ വീട്ടിലെ സന്തോഷവും സമാധാനവും പടിയിറങ്ങി….സീമ ആരോടും മിണ്ടാതായി,,,,വാർദ്ധക്യത്തിലെത്തിയ മാധവൻ ജോലിക്കു പോവാനാവാതെ വീട്ടിൽ തന്നെ ഒതുങ്ങിക്കൂടി,,,,എട്ടനോടൊപ്പം വന്നു കയറുന്നതിലൊരുത്തന്റെ കൂടെ സന്ധ്യ ഒളിച്ചോടിപ്പോയിട്ടു പോലും സീമയോ മാധവനോ ഒന്നും പ്രതികരിച്ചില്ല…..സ്വത്തുകളെല്ലാം തന്റേതു മാത്രമാക്കിയ അഹങ്കാരത്തിൽ സിദ്ധാർഥ്‌ സീമയേയും മാധവനെയും വീട്ടിൽ നിന്നിറക്കി വിട്ടു…..ഇറങ്ങാൻ നേരം സീമ സിദ്ധാർഥിന്റെ മുഖത്തേക്ക് സ്വാതിയുടെ ഡയറി വലിച്ചെറിഞ്ഞു…..

“ഞാനും ഇദ്ദേഹവും ഇന്നനുഭവിക്കുന്ന ഒന്നും ഞങ്ങൾക്ക് മതിയാവാതെ വരുന്നു…..അത്രയും ഞാനെന്റെ മോളെ നോവിച്ചിട്ടുണ്ട്,,,,നീയും സന്ധ്യയും ചെവിയിൽ നുള്ളിക്കോ,,,,,നിങ്ങളുടെ അവസാനം അതിഭീകരമായിരിക്കും…….” അത് പറയുമ്പോൾ സീമയുടെ കണ്ണിൽ കനലെരിയുന്നുണ്ടായിരുന്നു…..തിരിഞ്ഞു മാധവന്റെ കൈ പിടിച്ചു കൊണ്ട് സീമ റോഡിലേക്കിറങ്ങി…….

ഇത്രയും കാലം സത്യം അറിഞ്ഞിട്ടും അമ്മ മിണ്ടാതിരുന്നതിൽ സിദ്ധാർഥ്‌ അതിശയിച്ചു…..ഇപ്പോൾ വായ തുറന്നത് തന്നെ ശപിക്കാൻ വേണ്ടിയും,,,,,അവനു സ്വാതിയോട് ദേഷ്യം തോന്നി,,,മരിച്ചിട്ടും അവളോടുള്ള വെറുപ്പ് മാത്രം കെടാതെ അവന്റെ മനസ്സിൽ ശേഷിക്കുന്നുണ്ട്….. ബോധം മറയുന്നത് വരെ അവൻ മദ്യപിച്ചു….ഇടക്കെപ്പോഴോ സ്വാതിയുടെ കരച്ചിൽ കേട്ട് കൊണ്ടാണ് സിദ്ധാർഥ്‌ മിഴി തുറന്നത്…..അവനു വീണ്ടും കുടിക്കണമെന്നു തോന്നി,,,,,ആടിക്കുഴഞ്ഞു അലമാരിയിൽ നിന്നൊരു കുപ്പി കൂടി തപ്പിയെടുത്തു…..അതും വായിലേക്ക് കമഴ്ത്തി തിരിഞ്ഞു നടക്കുന്നതിനിടയിൽ ബാലൻസ് കിട്ടാതെയാവൻ നിലം പതിച്ചു….കയ്യിലുണ്ടായിരുന്ന കുപ്പി പൊട്ടി ചില്ലിയുകൾ സിദ്ധാർഥിന്റെ ദേഹത്ത് തറഞ്ഞു കയറി,,,അതിലൊന്നു അവന്റെ കഴുത്തിലായിരുന്നു തുളഞ്ഞു കയറിയത്…..അവന്റെ കണ്ണടയുന്നതിനു മുന്നേ രണ്ടു കാഴ്ചകൾ മാത്രം അവൻ കണ്ടു,,,ഒന്നു തന്നിൽ നിന്നൊഴുകി കൊണ്ടിരിക്കുന്ന രക്തവും പിന്നെ ഒരേ സമയം കരഞ്ഞും പുഞ്ചിരിച്ചുമിരിക്കുന്ന സ്വാതിയെയും…….

ഒരാഴ്ച്ച പുഴുവരിച്ച നിലയിൽ സിദ്ധാർഥിന്റെ മൃതദേഹം ആ വീട്ടിൽ കിടന്നു,,,,,,തേങ്ങയിടാൻ വന്ന ബാലൻ ദുർഗന്ധം സഹിക്കാൻ വയ്യാതെ ആളെ കൂട്ടി പരിശോധിച്ചപ്പോഴാണ് സിദ്ധാർഥ്‌ മരിച്ച വിവരം പോലും അറിഞ്ഞത്……അവന്റെ ചിത കത്തിയമരുമ്പോൾ മറ്റൊരിടത്ത് അജ്ഞാത ശവമായി റെയിൽവേ ട്രാക്കിൽ നിന്ന് സന്ധ്യയുടെ ശരീരം അടുത്തുള്ള ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു….കാമുകന്റെയും കൂട്ടുകാരുടെയും ചതിയിൽ പെട്ടു മാനവും ജീവനും നഷ്ടപ്പെട്ട സന്ധ്യ വിറങ്ങലിച്ചു മോർച്ചറിയിൽ കിടന്നു…. മാധവനോ സീമയോ എങ്ങോട്ടു പോയെന്നു ആ നാട്ടിൽ ആർക്കും അറിയില്ല…….

ചെയ്ത പാപങ്ങൾ ഒഴുക്കി കളയാൻ മാധവനും സീമയും പുണ്യനദികൾ തേടിയലഞ്ഞു,,,,,വിശക്കുമ്പോൾ മറ്റുള്ളവർക്ക് മുന്നിൽ കൈ നീട്ടിയും തെരുവോരത്തു അന്തിയുറങ്ങിയും അവർ സ്വമനസ്സാലെ തങ്ങളിലേക്കെത്തിയ ശിക്ഷയെ സ്വീകരിച്ചു കഴിഞ്ഞിരുന്നു……ശുഭം ഈ കഥ എത്രത്തോളം നിങ്ങൾക്ക് ഇഷ്ടമാവും എന്നോ എങ്ങനെ ഉൾക്കൊള്ളും എന്നോ എനിക്ക് അറിയില്ല….എന്തിരുന്നാലും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണം….അത് നല്ലത് ആയാലും മോശം ആയാലും (📲7356903728)

ഇത് ഒരു ചെറിയ കഥയായി നിങ്ങൾക്ക് തോന്നിയേക്കാം…എന്നാൽ ഈ കഥക്കുള്ളിൽ വലിയൊരു ജീവിതമുണ്ട്…രണ്ടാനമ്മമാരാൽ പീഡിതരായ പലരെയും നമുക്ക് നേരിട്ടും അല്ലാതെയും അറിയാം……ഒരൊറ്റ തവണ അവർക്ക് ലഭിക്കേണ്ട പരിഗണന കൊടുത്തു നോക്കൂ,,,,സ്വന്തം

മക്കളേക്കാളും പിൽക്കാലത്തു ഉപകരിക്കുന്നത് ഈ ജന്മങ്ങൾ തന്നെയായിരിക്കും…വളർത്തമ്മ ആയാലും പെറ്റമ്മ ആയാലും കുഞ്ഞുങ്ങളെ അവഗണിക്കുമ്പോൾ കുറ്റപ്പെടുത്തുമ്പോൾ ഒന്നോർക്കുക അവർക്കുമുണ്ട് വേദനിക്കുന്ന ഏത് വഴിക്കും സഞ്ചരിക്കാൻ കൊതിക്കുന്ന മനസ്സ്…പരിഗണിക്കുക ചേർത്തു നിർത്തി വളർത്തുക…എങ്കിൽ അവരെ ഓർത്തു നിങ്ങൾക്കും സന്തോഷിക്കാം അവരുടെ മാതാപിതാക്കൾ എന്ന നിലയിൽ…

രചന: തൻസീഹ് വയനാട്

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters