ആരതിയിൽ നിന്നും അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ച്…

രചന: നിരഞ്ജന RN

നിഹ🌼

മമ്മ… പപ്പാ…. പ്ലീസ് ഐ നീഡ് യുവർ ഹെല്പ്…….!!!!….

രണ്ട് പേരുടെയും കൈകൾ തന്റെ കൈകൾക്കുള്ളിലാക്കി അവരെതന്നെ നിറമിഴികളോടെ നോക്കിനിൽക്കുകയായിരുന്നു നിഹ……

ഓഫീസിൽ നിന്ന് വന്നപാടെ തങ്ങൾ രണ്ടാളെയും പിടിച്ച് നിർത്തി മോള് പറയുന്നത് കേൾക്കെ ഒരുനിമിഷം രണ്ടാളും സ്ഥബ്‌ദിച്ചുപോയി….

മോളെ, എന്താടാ…. എന്താ നിനക്ക് പറ്റിയെ??

ആരതിയുടെ ഇടത് കൈ അവളുടെ മുടിയിഴകളിലൂടെ തലോടികൊണ്ടിരുന്നു….

മമ്മാ, പപ്പാ….. Iam in ഡിപ്രഷൻ സ്റ്റേജ്….. ഇനിയും ഇങ്ങെനെ കഴിയാൻ എനിക്കാവുന്നില്ല പപ്പാ…… നിക്ക് സ്വയം ഇല്ലാതാകുന്നത് പോലെ തോന്നുവാ… എനിക്കാരുമില്ലാത്തത് പോലെ, ഞാൻ എല്ലാവർക്കും ഒരു ശല്യം ആകുന്നത് പോലെ…. മമ്മാ, പ്ലീസ് ഹെല്പ് മി……….

പിടയുന്ന ശ്വാസത്തിലും എങ്ങെനെയൊക്കെയോ അവൾ പറഞ്ഞു നിർത്തി,..

നീ എന്തൊക്കെയാ നിച്ചു ഈ പറയുന്നത്?? ഡിപ്രഷനോ???? നിനക്ക് തോന്നുന്നതാ മോളെ അതൊക്കെ,അല്ലെങ്കിൽ തന്നെ പപ്പയും അമ്മയും ഇവിടില്ലേ? പിന്നെ എങ്ങെനെയാ നീ ഒറ്റയ്ക്കാവണെ….

നോ പപ്പാ……22 വയസ്സുണ്ടെനിക്ക്, എനിക്കുണ്ടാകുന്ന മാറ്റങ്ങൾ അതെനിക്കറിയാൻ പറ്റുന്നുണ്ട്, ഇനിയും വയ്യ എല്ലാരിൽ നിന്ന് ഉൾവലിഞ്ഞ് ജീവിക്കാൻ, ചിരിക്കാൻ എനിക്ക് പേടിയാവാ…….. രാത്രി എന്തിനെന്നറിയാതെ കരഞ്ഞ് കണ്ണ് നീറുവാ…… പ്ലീസ് അമ്മാ എന്നെയൊന്ന് ഹെല്പ് ചെയ്യ്, ഇല്ലെങ്കിൽ ഞാൻ ചിലപ്പോ……….

നിച്ചു ഡാ,പക്ഷെ ഞങ്ങൾക്ക് അങ്ങെനെയൊന്നും ഇതുവരെ….

തോന്നിയിട്ടില്ല അല്ലെ പപ്പാ??? തോന്നില്ല കാരണം, ഞാൻ പോലുമറിയാതെ നിങ്ങൾക്ക് മുന്നിൽ ഞാൻ ചിരിച്ചു നിൽക്കുന്നുണ്ടായിരുന്നു.. പക്ഷെ പപ്പാ ഒരിക്കലെങ്കിലും ഒന്നോർത്ത് നോക്ക് എപ്പോഴെങ്കിലും നിങ്ങളുടെ പഴയ നിച്ചുവിന്റെ മനസ്സ് നിറഞ്ഞ ചിരി നിങ്ങൾക്ക് കുറച്ച് ദിവസങ്ങളായി കാണാൻ പറ്റിയോ???? ഇല്ല….. അതിന് നിങ്ങൾ ശ്രമിച്ചതുമില്ല………..

നിച്ചു.. ഞങ്ങൾ….

കുറ്റപ്പെടുത്തിയതല്ല അമ്മാ, തിരക്കുകൾക്കിടയിൽ കുടുംബത്തെ മറന്നുപോയിട്ടില്ല നിങ്ങൾ, എനിക്ക് വേണ്ടതെല്ലാം നിങ്ങൾ ചെയ്ത് തന്നിട്ടുണ്ട് പക്ഷെ, അതൊന്നുമായിരുന്നില്ല മമ്മാ എന്റെ ആവിശ്യങ്ങൾ, എപ്പോഴൊക്കെയോ നിങ്ങളുടെ ഒപ്പമുള്ള നിമിഷങ്ങൾ എനിക്ക് miss ചെയ്യാൻ തുടങ്ങി……. അറിയോ, രാത്രി ഉറക്കമില്ലാതെ കണ്ണടയ്ക്കുമ്പോൾ മനസ്സിൽ വരുന്നേ നമ്മൾ ഒരുമിച്ചുള്ള നിമിഷങ്ങളാ,…. പക്ഷെ അതൊക്കെ ഇപ്പോഴുണ്ടോ?? ആരെയോ ബോധിപ്പിക്കാനെന്നപോലെ ഓരോ കാട്ടി കൂട്ടലുകൾ….!! ഒന്നിച്ചിരുന്നു ആഹാരം കഴിക്കുമ്പോഴും പരസ്പരം സംസാരിക്കാൻ നമ്മൾ മറന്നോ മമ്മ??…. ഒന്നിച്ചുള്ള ഔട്ടിങ് പോലും നമ്മുടെ ഇടയിൽ ഇല്ലാതായിട്ട് എത്ര നാളായി ന്ന് അറിയോ നിങ്ങൾക്ക്…???..

തന്റെ വാക്കുകൾ മുഴുവിക്കാൻ കഴിയാതെ അമ്മയുടെ ഇടനെഞ്ചിലേക്ക് അവൾ മുഖം പൂഴ്ത്തി, ആ നിമിഷം സ്വന്തം മകളുടെ വാക്കുകളിൽ കുരുങ്ങി കിടക്കുകയായിരുന്നു രാജീവും ആരതിയും……

ഞങ്ങൾ….. ഞങ്ങളുടെ തിരക്കുകൾ, ഒരിക്കലും അതിനിടയിൽ കുടുംബത്തെ മനഃപൂർവം മറന്നതല്ല പക്ഷെ, ശെരിയാണ് മോള് പറഞ്ഞതോരൊന്നും, ഒരു കൂരയ്ക്ക് കീഴിൽ ജീവിച്ചപ്പോഴും പലപ്പോഴും ഫോണുകളിലും ലാപ്പിലുമായിരുന്നു തങ്ങളുടെ ജീവിതം, അതിനിടയിൽ പിടയുന്ന ഒരു മനസ്സിനെ കാണാതെ പോയത് തങ്ങളാണ്… അതിന് പക്ഷെ വില കൊടുക്കേണ്ടി വന്നത് സ്വന്തം ചോരയുടെ സന്തോഷങ്ങളാകുമെന്ന് കരുതിയതല്ല..

ഇൻകംടാക്സ് ഓഫീസർ രാജീവ്‌ മേനോന്റെയും P W D എഞ്ചിനീയർ ആരതി മേനോന്റെയും ഒറ്റ മകൾ…. പാട്ടിലും നൃത്തത്തിലും അമ്മതന്നെയാണ് അവൾക്ക് ഗുരു, പഠിത്തത്തിലും ഒന്നാം സ്ഥാനക്കാരി, ഓഫീസിൽ നിന്ന് വീട്ടിലേക്ക് വന്നു കയറും മുൻപേ പപ്പേ.. അമ്മേ ന്ന് വിളിച്ച് ചെവി തല തരാത്ത പെണ്ണാണ് ഇന്നിങ്ങെനെ സർവ്വവും തകർന്നപോലെ തങ്ങളുടെ മുന്നിൽ നിൽക്കുന്നത്…..

ഒന്നാശ്വസിപ്പിക്കാൻ പോലും വാക്കുകൾക്ക് ശേഷിയില്ലാത്തത് പോലെ നിന്നുപോയി രണ്ടാളും……

നിച്ചു…………………

ആരതിയിൽ നിന്നും അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് ആ തലയിലൂടെ മെല്ലെതലോടി ഒരു ചെറുമുത്തം ആ നെറ്റിയിന്മേൽ നൽകികൊണ്ട് രാജീവ്‌ വിളിച്ചു…..

ഒരുപാട് തവണ ആലോചിച്ചതാ പപ്പേ നിങ്ങളോടിതൊക്കെ എങ്ങെനെ പറയും ന്ന്?? പക്ഷെ ഇനിയും പറയാതെ ഇരുന്നാൽ എനിക്ക് എന്നെത്തന്നെ നഷ്ടമാകുമെന്ന് തോന്നി, ഞാൻ വായിച്ചിട്ടുണ്ട് ഡിപ്രഷൻ അതെത്ര ക്രൂഷ്യൽ ആണെന്ന്……എനിക്ക് എന്നെ തന്നെ ചിലപ്പോൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ നാളെ എന്തെങ്കിലും സംഭവിച്ചാൽ.. അതൊക്കെ ഓർത്തപ്പോൾ

നീ ചെയ്തത് ശെരിയാടാ, തെറ്റ് പറ്റിയത് ഞങ്ങൾക്കാ, ഒറ്റമകൾ ആയിരുന്നിട്ട് കൂടി നിന്നിലെ മാറ്റങ്ങളെ ഞങ്ങൾക്കറിയാതെ പോയി….. അത് നീ തന്നെ പറഞ്ഞറിഞ്ഞപ്പോഴാ ഞങ്ങൾ എത്രത്തോളം തെറ്റായിരുന്നു ന്ന് മനസിലാവുന്നത്……..

രാജീവ്‌ പറയുന്നത് കേൾക്കെ നിറഞ്ഞു വന്ന കണ്ണുകളെ സരിതുമ്പാൽ ഒപ്പിമാറ്റുകയായിരുന്നു ആരതി, അപ്പോഴും അവരുടെ വിരലുകൾ അവളുടെ കവിളിലൂടെ തഴുകികൊണ്ടേയിരുന്നു…

പപ്പേ……

ഒന്നുല്ലെടാ പപ്പേടെ മോൾക്ക് ഒന്നുല്ല,,,പപ്പയും മമ്മയുമില്ലേ നിന്റെ കൂടെ??? ഡിപ്രഷൻ എന്നല്ല ഒന്നിനും എന്റെ മോളുടെ സന്തോഷത്തെ കളയാൻ പറ്റില്ല, ഞങ്ങൾക്ക് നിന്നെ വേണം പഴയ ഞങ്ങളുടെ നിച്ചുവായി തന്നെ….

പക്ഷെ പപ്പേ….

നാളെ നമുക്കൊരിടത്ത് വരെ പോണം, പപ്പയും അമ്മയും ഉണ്ടെടാ നിന്റെ കൂടെ എന്തിനും……….

തന്നെ ചേർത്ത് നിർത്തി പപ്പാ പറഞ്ഞ വാക്കുകളിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുമ്പോഴും എന്ത് കൊണ്ടോ അതിന് കഴിയാതെ പോയി ആ മനസ്സ്…………

പിറ്റേന്ന് തന്നെ നിഹയുമായി രാജീവും ആതിരയും സൈക്കാർട്രിസ്റ്റ് ഡോക്ടർ ഗായത്രി മോഹന്റെ അടുക്കലെത്തി…….

അവർക്ക് മുന്നിൽ മനസ്സ് തുറക്കുമ്പോൾ ഉള്ളിലുള്ള ഭാരം ഒഴിഞ്ഞുപോകുന്നത് പോലെ തോന്നിയവൾക്ക്…. അപ്പോഴും ആ ഡോക്ടർ ക്യാബിന്റെ പുറത്ത് രാജീവിന്റെ തോളിൽ തല ചായ്ച്ച് ഇരിക്കുകയായിരുന്നു ആരതി…

രാജീവേട്ടാ നമ്മുടെ മോള്………

ഒന്നുല്ലെടോ, സത്യത്തിൽ നമ്മുടെ മോള് മിടുക്കിയാടോ, ഏതെങ്കിലും മൂലയിൽ ഒതുങ്ങികൂടി കരഞ്ഞ് തകർന്ന് ഇരിക്കാതെ നമ്മളോട് എല്ലാം തുറന്ന് പറഞ്ഞില്ലേ അവൾ? അവൾക്കിപ്പോൾ വേണ്ടത് നമ്മുടെ സപ്പോർട്ടാ…. അത് നമ്മളായിട്ട് അവൾക്ക് കൊടുക്കേണ്ടേ…

മ്മ്….. പാവം എന്റെ മോള്, ഒരു ഭിത്തിയ്ക്ക് അപ്പുറം നമ്മൾ ഉണ്ടായിട്ടും അറിഞ്ഞില്ലല്ലോ നമുക്കവളുടെ സങ്കടങ്ങൾ…….

ഏയ് താനിങ്ങെനെ വിഷമിക്കാതെടോ അവൾക്കൊന്നുല്ല നമ്മുടെ പഴയ നിച്ചുവായിട്ട് തന്നെ അവൾ തിരിച്ച് വരും……………

സീ മിസ്റ്റർ രാജീവ്‌, നിഹയുമായി ഞാൻ സംസാരിച്ചു, ഷി ഈസ് എ ബോൾഡ് ഗേൾ,, എപ്പോഴൊക്കെയോ വീട്ടിൽ ഒറ്റപ്പെടുന്നത് പോലെ തോന്നിയപ്പോഴുണ്ടായ മാറ്റമാണ് ആ കുട്ടിയിൽ, ഡിപ്രഷന്റെ ഫസ്റ്റ് സ്റ്റേജ്, പലപ്പോഴും പലരും കണ്ടില്ലെന്ന് അല്ലെങ്കിൽ മനഃപൂർവം അവഗണിക്കുന്ന സ്റ്റേജാണിത്…. ഒരുപക്ഷെ ഈ സ്റ്റേജിൽ സ്വയം മനസ്സിലാക്കാൻ നിഹയ്ക്ക് കഴിഞ്ഞിരുന്നില്ലെങ്കിൽ ഒരുപക്ഷെ നമ്മൾക്ക് ഊഹിക്കാൻ പറ്റുന്നതിലുമപ്പുറം പലതും സംഭവിക്കുമായിരുന്നു…

ഡോക്ടർ…അവൾക്ക്…

ഞാൻ പറഞ്ഞല്ലോ ഷി ഈസ് എ ബ്രില്യന്റ് ഗേൾ, അതുകൊണ്ടാണ് അവൾ നിങ്ങളോടെല്ലാം പറഞ്ഞത്, നിങ്ങളിലൂടെ അവളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയത്…….പലരും പറയാറില്ലേ അമ്മയ്‌ക്കൊ അച്ഛനോ ആകും കുട്ടികളെ ഏറ്റവും നന്നായി മനസ്സിലാക്കാൻ കഴിയുക എന്ന്?? But അതല്ല സത്യം, നമ്മളെ മനസ്സിലാക്കാൻ നമ്മൾക്കല്ലാതെ മറ്റാർക്കും കഴിയില്ല… നമ്മുടെ ശരീരികവും മാനസികവുമായ മാറ്റങ്ങൾ ആദ്യം തിരിച്ചറിയുന്നത് നമ്മൾ തന്നെയാണ് അതിന് പരിഹാരം തേടേണ്ടതും നമ്മൾ തന്നെ, പക്ഷെ പലപ്പോഴും ഫിസിക്കലി ട്രീറ്റ്മെന്റ് നേടുമ്പോഴും മെന്റലി അതിനാരും തയ്യാറാവുന്നില്ല… പക്ഷെ ഇവിടെ അവൾ അതിന് തയ്യാറായിരിക്കുകയാണ്.. സൊ കുറച്ച് ഡേ അവൾ ഇവിടെ നിൽക്കട്ടെ….

ഡോക്ടർ ഇവിടെ ഈ ഹോസ്പിറ്റലിൽ…

ലുക്ക്‌ മിസ്സിസ് രാജീവ്‌, ഇവിടെ വരുന്നവരെല്ലാം ഭ്രാന്ത്‌ ഉള്ളവരല്ല അങ്ങെനെ ഒരു തെറ്റിദ്ധാരണ ഉണ്ട് പൊതുവെ, ഇതുപോലെ ഡിപ്രഷൻ അല്ലെങ്കിൽ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്ന അപ്രതീക്ഷിതസംഭവങ്ങൾ കാരണം മനസ്സിന്റെ സമനില തെറ്റിയവരൊക്കെയാണ്………ഐ think നിങ്ങൾക്ക് മനസ്സിലാകുമെന്ന്…

Yes ഡോക്ടർ ഞങ്ങൾക്ക് മനസ്സിലായി, കുറച്ച് ദിവസം അവൾ ഇവിടെ നിക്കട്ടെ, അത് കഴിഞ്ഞ് ഞങ്ങൾ തന്നെ വന്ന് കൊണ്ട് പൊയ്ക്കോളാം….

ഗുഡ് മിസ്റ്റർ രാജീവ്‌, സത്യത്തിൽ സമൂഹം ഒരുപാട് മാറിയിട്ടുണ്ട് ന്ന് മനസ്സിലാകുന്നത് ഇപ്പോഴൊക്കെയാ,, പറയാൻ മടിക്കുന്ന പലതും കുട്ടികൾ വെട്ടുതുറന്നു പറയുന്നു അതിനെ അംഗീകരിക്കാൻ പേരെന്റ്സ് തയ്യാറാകുന്നു, ദേ കുറച്ച് മുന്നെ ഒരു കുട്ടിയെ കൊണ്ട് പേരെന്റ്സ് വന്നതേയുള്ളൂ ഏകദേശം നിഹയുടെ പ്രായം കാണുള്ളൂ, താനൊരു ലെസ്ബിയൻ ആണെന്ന് അവൾ തന്റെ വീട്ടുകാരോട് തുറന്ന് പറഞ്ഞു ആദ്യം അംഗീകരിക്കാൻ മനസ്സ് വന്നില്ലെങ്കിലും പിന്നീട് അവരതിനെ അംഗീകരിച്ചു………… സത്യത്തിൽ ഇങ്ങെനെ സമൂഹം മാറുന്നത് കാണുമ്പോൾ സന്തോഷമുണ്ട്, പണ്ടൊക്കെ ഗൈനാക്കോളജിസ്റ്റ് നെ ഗർഭിണികൾ അല്ലാത്തവർ കാണാൻ ചെല്ലില്ലായിരുന്നു, ഇപ്പോഴിതാ പ്രെഗ്നന്റ് ലേഡീസ് നേക്കാൾ കൂടുതൽ സാധാരണ ലേഡീസ് ആണ്… സമൂഹം മാറാണല്ലേ, അതോടൊപ്പം പേരെന്റ്സും……

ഞങ്ങൾ എന്നാൽ…

ഓക്കേ, ഹാ പിന്നെ ഇനിയെങ്കിലും മോളുടെ കൂടെ ചിലവഴിക്കാൻ സമയം കണ്ടെത്തണം നമ്മൾ മുതിർന്നവർക്ക് സന്തോഷം കണ്ടെത്താൻ പലവഴികളും കാണും പക്ഷെ കുട്ടികൾ അങ്ങെനെയല്ല, അവർക്ക് വലുത് അവരുടെ അച്ഛന്റെയും അമ്മയുടെയും സാമിപ്യമാണ്…….

മ്മ്…..

ഒരു ചെറുമൂളലോടെ ആ ക്യാബിന്റെ പുറത്തിറങ്ങുമ്പോൾ പലചോദ്യങ്ങളുടെയും ഉത്തരങ്ങൾ കൂടി അവർക്ക് ലഭിച്ചിരുന്നു……. ഒരിക്കലും ഇതൊരു നിഹയുടെ കാര്യമല്ല, അച്ഛനമ്മമാരുടെ തിരക്കുകൾക്കിടയിൽ ഒറ്റപ്പെട്ട് പോകുന്ന അനേകം നിഹമാരുണ്ട് നമുക്കിടയിൽ ഒടുവിൽ ആത്മഹത്യയിലേക്ക് അവർ നീങ്ങികഴിയുമ്പോൾ മാത്രം സമൂഹം അവളെ തിരിച്ചറിയും…… അങ്ങെനെ ഒന്നിലേക്ക് വീഴാതെ തന്നിലെ പ്രശ്നത്തെ തിരിച്ചറിഞ്ഞ മകളെ അവർ പുഞ്ചിരിയോടെ നോക്കി……

കുറച്ച് ദിനങ്ങൾക്ക് ശേഷം ഹോസ്പിറ്റലിൽനിന്ന് നിഹയെ കൂട്ടാൻ വന്നതാണ് രാജീവും ആരതിയും………

ആരതി നീ പോയ്‌ മോളെ കൂട്ടിയിട്ട് വാ ഞാൻ വണ്ടി തിരിച്ചീടാം…

മ്മ്…..

ആരതി ഇറങ്ങിയതും കാർ റിവേഴ്‌സ് എടുക്കുകയായിരുന്നു രാജീവ്‌, പെട്ടെന്നാണ് അദ്ദേഹത്തിന്റെ ഫോൺ റിങ് ചെയ്തത്….

ഹലോ മിസ്റ്റർ രാജീവ്‌, tomoroww ഒരു urgent മീറ്റിംഗ് ഉണ്ട്, താനുണ്ടാകില്ലേ????

സോറി സർ, ഐ can’t….

രാജീവ്‌ താനെന്താടോ പറയുന്നേ ദിസ്‌ ഈസ്‌ എ urgent മീറ്റിംഗ്…..

അതിനേക്കാൾ urgent ആയ ഒരു കാര്യത്തിന് വേണ്ടിയാണ് സർ ഞാൻ നിൽക്കുന്നത്, ഒരു മാസത്തേക്കുള്ള എന്റെ ലീവ് അപ്ലിക്കേഷൻ ഞാൻ സർ ന് മെയിൽ ചെയ്തിട്ടുണ്ട്, ഇനി അതല്ല ഡിസ്മിസ്സ് ചെയ്യാനാണ് സർ ന്റർ തീരുമാനം എങ്കിൽ നോ പ്രോബ്ലം……….

അത്രയ്ക്ക് important ആയ മറ്റെന്താ തനിക്കുള്ളത്???

എന്റെ മകൾ നിഹ… ❤

മിറർ ഗ്ലാസ്സിലൂടെ അമ്മയുടെ കൈ പിടിച്ച് വരുന്ന മോളെ നോക്കി നിൽക്കെ ആ അച്ഛന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു…………….

ലൈക്ക് കമന്റ് ചെയ്യണേ.. എം

രചന: നിരഞ്ജന RN

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters