രചന: സ്വരാജ് രാജ്
“മനസും ശരീരവും നന്ദനു നൽകിയതാണ് ഞാൻ അത് ഇനി വേറോരാൾക്ക് നൽകാൻ എനിക്ക് കഴിയില്ല ശരീരം കൊണ്ട് ഞാൻ കളങ്കപ്പെട്ടില്ലങ്കിലും വേറോരാളുമായി പങ്കിടാൻ എനിക്ക് കഴിയില്ല അതുപോല തന്നെ മനസും വേറൊരാൾക്ക് നൽകാനാവില്ല ” ആദ്യ രാത്രിയിൽ തന്നെ കെട്ടി കൊണ്ട് വന്ന പെണ്ണ് പറഞ്ഞത് കേട്ട് സത്യൻ ഞെട്ടി
” ശില്പ നീയെന്താ തമാശയാക്കുകയാണ് ” സത്യൻ ഇടറിയ സ്വരത്തോടെ ചോദിച്ചു
“അല്ല ഈ പറഞ്ഞതൊക്കെ സത്യമാണ് സത്യേട്ടാ എനിക്ക് മനസറിഞ്ഞ് നിങ്ങളെ സ്നേഹിക്കാനാകില്ല” ശില്പ പറഞ്ഞു
“പിന്നെ നീയെന്തിന് ഈ വിവാഹത്തിന് സമ്മതിച്ചു “സത്യൻ കരച്ചിലിന്റെ വക്കത്തോളം എത്തി
” അച്ഛന്റെ കണ്ണീരിനു മുന്നിൽ വേറെ വഴിയില്ലായിരുന്നു ”
” നീ അച്ഛനോട് നന്ദന്റെ കാര്യം പറഞ്ഞിരുന്നില്ലേ ”
” ഇല്ല, നിങ്ങൾ എന്നെ കാണാൻ വന്നപ്പോൾ അച്ഛൻ നിങ്ങളെ ഇഷ്ടപ്പെട്ടു അതറിഞ്ഞ ഞാൻ പിറ്റേ ദിവസം നന്ദന്റെ കാര്യം പറയാനുറച്ചു പക്ഷേ അന്ന് രാത്രി അച്ഛന് അറ്റാക്ക് വന്നു ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞു ഇനി ഒരു ദു:ഖ വാർത്ത അദ്ദേത്തിന് താങ്ങാൻ കഴിയില്ല അദ്ദേഹത്തെ എപ്പോളും സന്തോഷവാനായി ഇരുത്തുക പിന്നെ അച്ഛന്റെ ആഗ്രഹത്തിന് എതിര് പറയാൻ എനിക്ക് കഴിഞ്ഞില്ല അതാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത് ” ശില്പ പറഞ്ഞു
” ശില്പ കഴിഞ്ഞത് കഴിഞ്ഞു പ്രണയം എല്ലാവർക്കും ഉണ്ടാകും വിവാഹത്തിന് ശേഷം അതൊർത്ത് ജീവിക്കണോ നമുക്ക് ഇവിടെ സന്തോഷ ത്തോടെ ജീവിച്ചുടെ മോളെ ” സത്യൻ അവളുടെ മുഖം തന്റെ കൈകൂമ്പിളിൽ എടുക്കാൻ ശ്രമിച്ചു പക്ഷേ അവൾ ഒഴിഞ്ഞു മാറി
“ഒരിക്കലുമില്ല സത്യേട്ടാ ഒരു വർഷം കാത്തു നിൽക്കാൻ പറ്റോ അപ്പോളെക്കും ഞാൻ മാറിത്തെരാം എന്റെ എന്തെങ്കിലും തെറ്റ് പറഞ്ഞ് ഒരു വർഷമാകുമ്പോളെക്കും നന്ദേട്ടൻ എന്നെ കൂട്ടാൻ വരും നന്ദേട്ടൻ അടുത്ത മാസം വിദേശത്ത് ജോലിക്കു പോകുകയാ ഒരു വർഷം കഴിയുമ്പോളെക്കും നന്ദേട്ടൻ തിരിച്ചു വരും ” ശില്പ കൈകൂപ്പി കൊണ്ട് പറഞ്ഞു
“നിങ്ങളുടെ പ്രണയത്തിനിടയിൽ തകരുന്നത് എന്റെ ജീവിതമാണ് ദയവ് ചെയ്ത് ഇത് എന്റെ അമ്മയോട് പറയരുത് പാവമാണന്റമ്മ ” എന്നും പറഞ്ഞ് സത്യൻ പായ നിലത്ത് വിരിച്ചു കിടന്നു എന്ത് ചെയ്യണമെന്നറിയാതെ ശില്പ പകച്ചു നിന്നു
** ദിവസങ്ങളും മാസങ്ങളും കടന്നു പോയി സത്യന്റെയും ശില്പയുടെയും വിവാഹം കഴിഞ്ഞ് ഏഴ് മാസമായി അതിനിടയിൽ സത്യന്റ അമ്മയുടെ മരണവും ആ വീട്ടിൽ നടന്നു അമ്മ മരിച്ചിട്ടും ശില്പയുടെ മനസ് മാറിയില്ല
ഒരു ദിവസം ശില്പ കുളി കഴിഞ്ഞ് തല തുവർത്തി കൊണ്ടിരിക്കുമ്പോളാണ് സത്യൻ ഓടി ക്കിതച്ചു കൊണ്ട് മുറിയിലേക്ക് വന്നത്
” ശില്പ ഞാൻ കണ്ടു നന്ദനെ അവൻ വിദേശത്തൊന്നുമല്ല നാട്ടിൽ തന്നെയുണ്ട് അവന്റെ കൂടെ ഒരു പെൺകുട്ടിയുമുണ്ടായിരു ന്നു ” സത്യൻ കിതപ്പോടെ പറഞ്ഞു
“സത്യേട്ടൻ എന്തായി പറയുന്നത് നന്ദേട്ടൻ ഇപ്പോ വിളിച്ചതെയുള്ളു രണ്ട് മാസത്തിനുള്ളിൽ വരുമെന്ന് പറഞ്ഞു സത്യേട്ടൻ കണ്ടത് വേറെ ആരെയെങ്കിലുമായിരിക്കു”
“അല്ല അവൻ തന്നെയാണ് നീ തന്ന ഫോട്ടോ നോക്കി ഞാൻ ഉറപ്പിച്ചതാണ് ശില്പ അവൻ നിന്നെ പറ്റിക്കുകയാണ് ശില്പ നീയൊന്ന് എന്നെ മനസിലാക്ക് ഇനിയെങ്കിലും നമുക്ക് എല്ലാം മറന്ന് ഒന്നിച്ച് ജീവിക്കാം”
” അതും ഇതും പറഞ്ഞ് എന്റെ മനസ് മാറ്റാനുള്ള തന്ത്രം നടക്കില്ല സത്യേട്ടാ ” ശില്പ പറഞ്ഞു
ഒരു നിമിഷം ശില്പയുടെ മുടിയിലൂടെ മുഖത്തേക്കോഴുകുന്ന ജലകണികൾ കണ്ട് സത്യന്റെ നിയന്ത്രണം തെറ്റി അവൻ ശില്പയെ കയറി പിടിച്ചു പെട്ടന്നുള്ള സത്യന്റെ പ്രവൃത്തിയിൽ ശില്പ ഞെട്ടി പെട്ടന്നു തന്നെ അവൾ സത്യന്റെ മുഖത്ത് ഒരടി കൊടുത്തു
ശില്പയുടെ അടിയേറ്റ സത്യൻ ദേഷ്യം കൊണ്ട് വിറച്ചു അവൻ കണ്ണിൽ കണ്ടെതെല്ലാം വലിച്ചെറിഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി പോയി
താൻ ചെയ്തത് തെറ്റാണെന്ന് മനസിലാക്കിയ ശില്പ സത്യേട്ടാ മാപ്പ് എന്നും പറഞ്ഞ് പുറകേ ഓടിയെങ്കിലും സത്യൻ നിന്നില്ല
അന്ന് സത്യൻ തിരിച്ചു വന്നില്ല വന്നത് രണ്ട് ദിവസം കഴിഞ്ഞിട്ടാണ് ശില്പ അവനോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൻ അവൾക്ക് മുഖം കൊടുത്തില്ല അവൾ അവന് ചോറ് എടുത്ത് കൊടുക്കുമ്പോളാണ് അവന്റെ ഫോൺ ശബ്ദിച്ചത് ഫോണിലൂടെ സംസാരിക്കുമ്പോൾ അവന്റെ മുഖം മാറുന്നത് അവൾ കണ്ടു അവൻ അപ്പോൾ തന്നെ അവിടുന്ന് ഇറങ്ങി പോയി അന്നും അവൻ തിരിച്ചു വന്നില്ല
” പിറ്റേ ദിവസം പത്രമെടുത്ത് വായിക്കുമ്പോൾ അതിലെ വാർത്ത കണ്ട് അവൾ ഞെട്ടി “ദേശിയ പാതയിൽ വാഹനാപകടം ബൈക്ക് യാത്രക്കാരായ കമിതാക്കൾ മരിച്ചു ഇടിച്ച വാഹനം നിർത്താതെ പോയി ” വാർത്തയോടൊപ്പം കൊടുത്ത ഫോട്ടോ കണ്ട് ശില്പ ഞെട്ടി “നന്ദൻ ” അവളുടെ ചുണ്ടുകൾ മന്ത്രിച്ചു
അപ്പോ സത്യേട്ടൻ പറഞ്ഞതെല്ലാം സത്യമായിരുന്നോ നന്ദൻ തന്നെ ചതിക്കുകയായിരുന്നോ എന്തിനാണ് അവനിങ്ങനെ നാടകം കളിച്ചത് നന്ദനെ തട്ടിയ വാഹന സത്യേട്ടന്റെതാകുമോ എന്നിങ്ങനെ ധാരാളം ചോദ്യങ്ങൾ തലയിൽ കറങ്ങി കൊണ്ടിരുന്നു എല്ലാം അറിയാൻ അവൾ സത്യൻ വരുന്നതും കാത്തു നിന്നു എന്നാൽ സത്യൻ വന്നില്ല മാസങ്ങൾ കഴിഞ്ഞു സത്യൻ തിരിച്ചു വന്നില്ല
സത്യനെ കാണാതായിട്ട് ഇപ്പോൾ ഒമ്പത് മാസമാകുന്നു
* * * എ ടി എം ൽ നിന്നും കാശ് എടുത്ത് ഇറങ്ങുകയായിരുന്നു ദേവൻ
” ദേവേട്ടാ ” പിന്നിൽ നിന്നുള്ള വിളി കേട്ട് ദേവൻ തിരിഞ്ഞു നോക്കി മെലിഞ്ഞ ഒരു സ്ത്രീയായിരുന്നു അത് ഒറ്റ നോട്ടത്തിൽ തന്നെ ദേവന് ആളെ മനസിലായി
” ദേവേട്ടാ എന്നെ മനസിലായോ” അവൾ വീണ്ടും ചോദിച്ചു
” ഉം മനസിലായി കെട്ടി കൊണ്ടു വന്നവനെ കോമാളിയാക്കിയിട്ട് മനസും ശരീരവും കാമുകനായി കാത്തു വച്ചവൾ ശില്പ ” ദേവൻ പുച്ഛത്തോടെ പറഞ്ഞു
” ദേവേട്ടാ ഇനിയും എന്നെ വേദനിപ്പിക്കരുതെ ഞാൻ വേണ്ടത്ര അനുഭവിച്ചു ” അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു
“എവിടെ ”അവളുടെ പുറകിലേക്ക് നോക്കി കൊണ്ട് ദേവൻ ചോദിച്ചു
“ആര് ” ശില്പ കരച്ചിലോടെ ചോദിച്ചു
“നന്ദൻ നിന്റെ കാമുകൻ ”
” അവൻ ഇപ്പോൾ ഈ ഭൂമിയിലില്ല ” ശില്പ വെറുപ്പോടെ അതിലുപരി ദേഷ്യത്തോടെ പറഞ്ഞു
“എന്ത് എന്താ നീ പറഞ്ഞത് “ദേവൻ ഞെട്ടലോടെ ചോദിച്ചു
” അതെ ദേവേട്ടാ സത്യേട്ടൻ പോയതിന്റെ പിറ്റേ ദിവസം നന്ദൻ വാഹനപകടത്തിൽ മരിച്ചിരുന്നു അപ്പോളാണ് എനിക്ക് അവൻ എന്നെ പറ്റിക്കുകയാണെന്ന് മനസിലായത്ത് ”
ശില്പയുടെ മനസ് മാസങ്ങൾ പുറകോട്ട് പോയി
സത്യേട്ടനെ കാണാതായപ്പോൾ ഞാൻ എല്ലായിടത്തും അന്വേഷിച്ചിരുന്നു പക്ഷേ കണ്ടെത്താനായില്ല ദേവേട്ടന്റെ അടുത്ത് വന്നിരുന്നു പക്ഷേ ദേവേട്ടനെ കാണാൻ കഴിഞ്ഞില്ല അവസാനം പോലീസിൽ പരാതി കൊടുത്തു പരാതി കൊടുത്ത് തിരിച്ചു വരുംമ്പോളാണ് ഞാൻ നന്ദന്റെ സുഹൃത്തായ ആനന്ദിനെ കാണുന്നത്
“ഡാ അവൻ എന്തിനാ എന്നെ പറ്റിച്ചത് എന്റെ ജീവിതം നശിക്കുന്നത് ”
” ശില്പ ഞാൻ പറയുന്നത് നീ ശ്രദ്ധിച്ച് കേൾക്കണം സത്യത്തിൽ അവൻ നിന്നെ സ്നേഹിച്ചിരുന്നില്ല അവൻ ആഗ്രഹിച്ചത് നിന്റെ ശരീരത്തെയാണ് സത്യൻ നിന്നെ കാണാൻ വന്ന ദിവസം വൈകുന്നേരം നന്ദൻ നിന്റെ അച്ഛനെ കണ്ടിരുന്നു നിന്നെ സത്യനു വിവാഹം കഴിച്ചു കൊടുക്കരുതെന്നും അങ്ങനെ നടന്നാൽ കല്യാണ ദിവസം നിന്നെ വിളിച്ചിറക്കി കൊണ്ടുവരുമെന്നും പറഞ്ഞു അതിന്റെ പേരിൽ അവർ തമ്മിൽ കൈയേറ്റമുണ്ടായി നന്ദൻ നിന്റെ അച്ഛന്റെ നെഞ്ചത്ത് ചവിട്ടി താഴെയിട്ടു അന്നു രാത്രി നിന്റെ അച്ഛനു അറ്റാക്കുണ്ടായത് അവനറിഞ്ഞു ഇനി നിന്നെ വിളിക്കാൻ ചെന്നാൽ നീ ഇറങ്ങി വരില്ല എന്നറിഞ്ഞത് കൊണ്ടാണ് അവൻ വിദേശത്ത് പോകുകയാണ് ഒരു വർഷം കാത്തിരിക്കാൻ പറഞ്ഞത് പിന്നെ അവനുമായി ശരീരം പങ്കുവച്ചാൽ നിന്നെ സ്വീകരിക്കില്ല എന്ന് പറഞ്ഞത് അവന് നിന്നെ ആദ്യം അനുഭവിക്കേണ്ടതിനാലാണ് പിന്നെ നിന്നെ ഉപേക്ഷിക്കുകയുമായിരുന്നു തന്ത്രം അവൻ വിദേശത്തൊന്നും പോയിട്ടില്ല നാട്ടിൽ ബാക്കിയുള്ള കാമുകിമാരുമായി കറങ്ങുകയായിരുന്നു അവന്റെത് വാഹനപകടമായിരുന്നില്ല നിന്നെ പോലെ ചതി മനസിലാക്കിയ ഒരുത്തി വാഹനമിടിച്ചു കൊല്ലുകയായിരുന്നു” ആനന്ദ് പറഞ്ഞത് കേട്ട് ശില്പ പൊട്ടിക്കരഞ്ഞു അവൾ കരഞ്ഞു കൊണ്ട് വീട്ടിലെക്കോടി
അച്ഛന്റെ കാല് പിടിച്ച് എല്ലാം പറഞ്ഞു മകൾ ചെയ്ത പാപത്തെയോർത്തോ അവളുടെ ജീവിതം തകർന്നതോർത്തോ ആ സാധു മനുഷ്യന്റെ കണ്ണുകൾ എന്നെന്നേക്കുമായി അടങ്ങു * *
ശില്പ പൊട്ടിക്കരഞ്ഞു കൊണ്ട് കഥയെല്ലാം ദേവനോട് പറഞ്ഞു
“ദേവേട്ടാ ദേവേട്ടനറിയാതെ സത്യേട്ടൻ എങ്ങും പോവില്ല ദേവേട്ടനറിയാം സത്യേട്ടൻ എവിടെയുണ്ടെന്ന് എനിക്കറിയാവുന്നതല്ലേ നിങ്ങളുടെ സൗഹൃദയം എന്നെ ഒന്ന് കൊണ്ട് പോകാമോ സത്യേട്ടന്റെ അടുത്ത് എന്നെ സ്വീകരിക്കുകയൊന്നും വേണ്ട എനിക്കാ കാൽക്കൽ വീണ് മാപ്പു പറയണം എല്ലാത്തിനും പ്ലീസ് ദേവേട്ടാ ഒരിക്കൽ മാത്രം പ്ലീസ്” ശില്പ് കരഞ്ഞു കൈ കൂപ്പികൊണ്ട് പറഞ്ഞു
” ശരി വാ ” ദേവൻ അവളെ കാറിലേക്ക് വിളിച്ചു ഇരുവരും കാറിൽ യാത്ര തിരിച്ചു ആ യാത്ര അവസാനിച്ചത് പൊതു ശശ്മാനത്തിലായിരുന്നു
” ദേവേട്ടാ നമ്മളെന്താ ഇവിടെ ” ശില്പ ഞെട്ടലോടെ ചോദിച്ചു
“വാ പറയാം” ദേവൻ അവളെയും കൂട്ടി ഒരു കുഴിമാടത്തിനരികിലെത്തി
“ദാ ഇവിടെയാണ് സത്യൻ ഉറങ്ങുന്നത് ” ദേവൻ പറഞ്ഞത് കേട്ട് ശില്പ ഞെട്ടി
“എന്താ ദേവേട്ടൻ പറഞ്ഞത് എന്റെ സത്യേട്ടൻ” ബാക്കി പറയാനാകാതെ ശില്പ പൊട്ടിക്കരഞ്ഞു.
“അതെ സത്യൻ മരിച്ചിട്ട് ഒരു മാസമായി ” ‘ ” എങ്ങനെയാ എങ്ങനെയാ എന്റെ സത്യേട്ടൻ മരിച്ചത് പറ ദേവേട്ടാ സത്യേട്ടൻ എങ്ങനെയാ മരിച്ചത് ” ശില്പ പൊട്ടിക്കരഞ്ഞു കൊണ്ട് ചോദിച്ചു
” അന്നു നീ സത്യനെ അടിച്ചിരുന്നില്ലേ നിന്നോടുള്ള വാശിയിൽ അവൻ ബാറിൽ കയറി മദ്യപ്പിക്കുകയും വരുന്ന വഴിയിൽ അവിടെയുണ്ടായിരുന്ന വേശ്യയോട് ശരീരം പങ്കിടുകയും ചെയ്തു എന്നാൽ ഇതൊന്നും ഞാനറിഞ്ഞിരുന്നില്ല സംഭവത്തിന്റെ രണ്ട് ദിവസം കഴിഞ്ഞപ്പോളാണ് ആ വേശ്യയെ പോലീസ് അറസ്റ്റ് ചെയ്തത് കാരണം അറിഞ്ഞപ്പോൾ ഞാൻ ഞെട്ടി അവൾക്ക് എയ്ഡ്സ് ഉണ്ടായിരുന്നെന്ന് ഞാൻ ഉടൻ ദേവനെ ഈ കാര്യം വിളിച്ചു പറഞ്ഞു അവൻ ഉടൻ തന്നെ എന്റെ അരികിൽ വന്ന് കാര്യങ്ങൾ പറഞ്ഞു ഞാൻ അവനെ ആശ്വസിപ്പിച്ചു നമുക്ക് ഡോക്ടറെ കാണിക്കാം എന്നാൽ അതിനവൻ സമ്മതിച്ചില്ല മാനക്കേടുണ്ടാകുന്നതാണ് കാരണം ഞാനുടൻ തന്നെ ഡോക്ടറുമായി ബന്ധപ്പെട്ടു അപ്പോളെക്കും അവൻ എന്റെ അരികിൽ നിന്നും എങ്ങോട്ടോ പോയിക്കളഞ്ഞു ഞാൻ അവനെ എല്ലായിടത്തു അന്വേഷിച്ചു പക്ഷേ അവനെ കണ്ടെത്താനായില്ല ഞാൻ എന്റെതായ ലോകത്ത് ഒതുങ്ങി മാസശേഷം എനിക്ക് ഒരു ഫോൺ കോൾ വന്നു ഹോസ്പിറ്റലിൽ നിന്നായിരുന്നു അത് ” ഒന്ന് നിർത്തി ദേവൻ തുടർന്നു
“ഹോസ്പിറ്റലിലെത്തിയപ്പോൾ ഞാൻ അവനെ കണ്ടു പക്ഷേ പഴയ സത്യനായിരുന്നില്ല അത് ശരീരമൊക്കെ മെലിഞ്ഞിരുന്നു എല്ലും തോലുമായിരുന്നു അവൻ അവസാനമായി എന്നോടു പറഞ്ഞു “മരണം അടുതെത്തിയിരിക്കുന്നു എനിക്ക് മരിക്കാൻ ഭയമില്ല കാരണം എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല എന്റെ എല്ലാം ആയ അമ്മ എന്നെ വിട്ടു പോയി പിന്നെ ശില്പ അവൾ ……. – .. “പിന്നെ അവനൊന്നും പറഞ്ഞില്ല
പിറ്റേന്നറിഞ്ഞു സത്യൻ സ്വയം മരിച്ചെന്ന് ”
ഇത്രയും പറഞ്ഞപ്പോളെക്കും ദേവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അവൻ കാറിനടുത്തെക്ക് നടന്നു
ശില്പ പൊട്ടിക്കരഞ്ഞു കൊണ്ട് കുഴിമാടത്തിനു മുന്നിൽ മുട്ടുകുത്തി നിന്നു ശില്പയുടെ കണ്ണുനീർ ആ കുഴിമാടത്തിനു മുകളിൽ ഉറ്റി വീണു പെട്ടന്ന് ആകാശം ഇരുണ്ടു അവിടെ മഴ പെയ്തു
ശില്പ പതിയെ കുഴിമാടത്തിനു മുന്നിൽ നിന്നെഴുനേറ്റു കാറിനടുത്തേക്ക് നടന്നു ദേവൻ അവൾക്കായി ഡോർ തുറന്നു കൊടുത്തു എന്നാൽ ശില്പ അതൊന്നും കണ്ടില്ല അവൾ റോഡിലേക്കിറങ്ങി ദേവൻ അവളെ പുറകിൽ നിന്നു വിളിച്ചു എന്നാൽ അവൾ അതൊന്നും കേട്ടില്ല അവളുടെ കാതുകൾ നിറയെ സത്യൻ അവളോട് പറഞ്ഞ അവസാന വാക്കുകളായിരുന്നു
“ഇനി എല്ലാം മറന്ന് ഒന്നിച്ച് ജീവിക്കാം മോളെ “. റോഡിൽ എതിരെ വന്ന ഒരു ലോറി അവളെ ത ട്ടിതെ റിപ്പിച്ചു ദൂരെക്ക് തെ റിച്ചു വീണ അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു അപ്പോളും അവളുടെ കാതുകളിൽ മുഴകുന്നുണ്ടായിരുന്നു
“ഇനി എല്ലാം മറന്ന് ഒന്നിച്ച് ജീവിക്കാം മോളെ ”
രചന: സ്വരാജ് രാജ്