കാരണമില്ലാതെ ഒരു പെണ്ണും ഭർത്താവിനെ പി-രിഞ്ഞ് കഴിയുകയില്ല…

രചന: Rajesh Dhibu

“നിന്റെയമ്മയും എന്റെ അമ്മയും ഒരു കണക്കാ.. കലികയറിയാൽ രണ്ടും ഭദ്രകാളികളാ.. പിടിച്ചാ കിട്ടുകേലാ അതങ്ങനാ രണ്ടും ഒരു രക്തമല്ലേ ആ സ്വഭാവം കാണിക്കും.””

“നീ ഒന്നു പതുക്കെ പറയടാ അമ്മയങ്ങാനും കേട്ടാൽ മതി.. രാത്രിയിലെ അങ്കത്തിന് വേറേ ഒന്നും വേണ്ട ജയേഷ് ജനാലയിലൂടെ എത്തി നോക്കിക്കൊണ്ട് സുരേഷിനോട് പറഞ്ഞു ..”

“പെണ്ണും കെട്ടി കുട്ടി ഒന്നായി ഇപ്പഴും അമ്മയെ പേടിയാ അല്ലേ…..”?

“പേടി തൊണ്ടൻ” സുരേഷ് ജയേഷിന്റെ മുഖത്ത് നോക്കി കളിയാക്കി.

“ടാ വേണ്ടാ ..”

“ഒന്നു പോടാ.. ഞാൻ പറഞ്ഞതിന് എന്താ തെറ്റ്..”

ഉം. മറുപടി പറയാതെ ജയേഷ് ഒന്നു മൂളി ..

“ടാ സുരു നീ വന്നിട്ട് കുപ്പി ഒന്നും കൊണ്ടു വന്നില്ലേ..”?

“ഉണ്ട്ടാ എടുക്കാൻ പറ്റണ്ടേ. ”

“നീ ഒരു കാര്യം ചെയ്യു.ആ കുപ്പിയെടുത്ത് കുളത്തിന്റെ അവിടേയ്ക്ക് നടന്നോ.. വെള്ളവും ടച്ചിങ് ആയി ഞാനങ്ങ് എത്തിക്കോളാം.”

സുരേഷും ,ജയേഷും ഒരമ്മ പെറ്റ തല്ലങ്കിലും ബന്ധം കൊണ്ട്. ചേട്ടനുനജൻമാരാണ്.. എന്നാൽ അവർക്കിടയിൽ അങ്ങിനെ ഒരു ബന്ധം ആയിരുന്നില്ല… എല്ലാം മനസ്സു തുറന്ന് പറയുന്ന ചങ്കുകൾ .. ഒരു ടാ പോടാ ബന്ധം..ചെറുപ്പം മുതലേ അങ്ങിനെയാണ് മുതിർന്നപ്പോൾ അതിനു ഇച്ചിരി കളർ കൂടി എന്നു മാത്രം..

ജയേഷിനെ കുളത്തിന്റെ അവിടേയ്ക്ക് പറഞ്ഞയച്ച് സുരേഷ്.പതിയെ അടുക്കളയിലേയ്ക്ക് നടന്നു. സൂത്രത്തിൽ ഇളയമ്മ അറിയാതെ കാര്യങ്ങള് ഒപ്പിക്കണം ..

കാര്യം ഇളയമ്മയാണെങ്കിലും സുരേഷിന് അമ്മയേക്കാളും ഭയവും ബഹുമാനവും ഏളേമ്മയോടായിരുന്നു.

മുറ്റത്ത് കൊപ്ര വെയിലിത്ത് ഇട്ടു ഉണക്കുകയായിരുന്ന ഇളയമ്മയുടെ അടുത്തേയ്ക്ക് അവൻ ചെന്നു ..

“ആരിത് സുരുവോ..”

“നിന്നെ ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ മോനേ….”

സമയം കിട്ടണ്ടേ ഇളയമ്മേ..

“നിനക്ക് വരുമ്പോൾ വിമലേച്ചിയേയും കൂടി കൊണ്ടുവരാമായിരുന്നില്ലേ.. എത്ര നാളായി. ചേച്ചീനെ ഒന്നു കണ്ടിട്ട് ..”

“ഇനി വരുമ്പോൾ കൊണ്ടു വരാം…”

“ആട്ടെ എന്തൊക്കെയുണ്ട് അവിടെ വിശേഷം ?”

സുഖമായിരിക്കുന്നു .. മുഖത്ത് സന്തോഷം വരുത്തി കൊണ്ടവൻ മറുപടി പറഞ്ഞു.

ഇന്നലെ അവിടെ നടന്ന കൂത്ത് എങ്ങാനും ഇവിടെ പറഞ്ഞാൽ ഇളയമ്മയുടെ കയ്യിൽ നിന്ന് പച്ച വെള്ളം പോലും കിട്ടില്ല. അതു മാത്രമല്ല.. നല്ല സരസ്വതി കേൾക്കേണ്ടി വരും. അത് മുന്നിൽ കണ്ടു കൊണ്ട് തലേ ദിവസം നടന്ന സംഭവം. പുറത്തേയ്ക്ക് വരാതെ പെട്ടന്നു തന്നെ അവൻ വിഷയം മാറ്റി..

“സ്മിത എന്തേ ഇമയമ്മേ..”?

“അവള് ഇപ്പോൾ നിലത്തല്ല.. അവൻ വന്നപ്പോൾ രണ്ട് ചുരിദാറിന്റ തുണികൊണ്ടുവന്നു. അവൾക്കത് ഇന്നു തന്നെ തയ്ക്കണം .അതിന് ലീലയുടെ വീട്ടിൽ പോയിരിക്കുകയാ…”

അതു പറഞ്ഞപ്പോൾ ഇളയമ്മയുടെ മുഖത്തെ ഭാവമാറ്റം അവൻ ശ്രദ്ധിച്ചു.

ഇവർക്കെന്താ .. ഈ മരുമക്കളെ കാണുമ്പോൾ ഒരു ചൊറിച്ചല് .. അവിടെ മാത്രമുള്ളൂ എന്നു വിചാരിച്ചാൽ അതിനെക്കാളും വലുതാണല്ലോ.. ഇവിടെ.. മനസ്സിൽ ഒരു ചെറിയ സന്തോഷം. ഒരു ആശ്വാസം .. ബിന്ദുവിനെപ്പോലെ സ്മിതയ്ക്കും കണക്കിന് കിട്ടുന്നുണ്ട് ..

“അതു ശരിയാ ഇളയമ്മേ… സ്മിതയ്ക്ക് ഇത് വെയിലത്തിട്ടു പോയാൽ പോരെ.. ”

അവൻ ചുണ്ടിൽ ഒരു ചിരി വരുത്തി തീർത്തു. ഇളയമ്മയെ സപ്പോർട്ട് ചെയ്തതെന്നു കരുതി.. ഇളയമ്മയ്ക്കും അതു കേട്ടപ്പോൾ സന്തോഷമായി…

“മോൻ വല്ലതും കഴിച്ചോ”..?

“ഇല്ലന്നേ.. രാവിലെത്തന്നെ അവിടെ നിന്ന് പോന്നു.”

“അവിടെ പുട്ടും കടലേം ടേബിളിൽ മൂടി വെച്ചിട്ടുണ്ട്. പോയി കഴിക്ക്..”

ഉം ഈ ഒണക്ക പുട്ടു തിന്നാനല്ലേ.. ഇത്രയും ദൂരം വന്നത്. നാഭിയിൽ നിന്ന് ഉയർന്ന സ്വരം പുറത്തേയ്ക്ക് വരാതെ കണ്ഠത്തിൽ പിടിച്ചു നിറുത്തി .. …. എന്തായാലും കടലക്കറി വെച്ച് .. രണ്ടണ്ണം അടിക്കാം .. മനസ്സിലെ സന്തോഷം പുറത്ത് കാട്ടാതെ സുരേഷ് തലയാട്ടി..

“ശരി ഇളയമ്മേ.. ഞാൻ പോയി കഴിക്കട്ടേ.. ” നേരെ അടുക്കളയിൽ ചെന്ന് രണ്ടു ഗ്ലാസ്സും ഇച്ചിരി കടലക്കൂട്ടാനും ഒരു കുപ്പിവെള്ളവും എടുത്ത് അടുക്കള വാതിലൂടെ സാവധാനം പുറത്തേയ്ക്ക് ഇറങ്ങി അമൃത് മായി കാത്തിരിക്കുന്ന ജയേഷിന്റെ അടുക്കലേക്ക് വേഗം നടന്നു..

“ടാ ഇത് എത്ര നേരമായി .. ഞാൻ വിചാരിച്ചു നിന്നെ അമ്മ കയ്യോടെ പൊക്കിയെന്ന് ..”

” ഉം കൊള്ളാം.. അതിന് ഞാൻ ജയേഷല്ല സുരേഷാ.”

“മതി വാ വീമ്പളക്കൽ നിറുത്ത് .. നീ ഒരെണ്ണം ഒഴിയ്ക്ക്..”

ഇരുവരും ഒരോന്ന് ഒഴിച്ച് കഴിച്ചു.കടലക്കുട്ടാൻ ഒരു പിടി വാരി വായിലിട്ടു കൊണ്ട് ഗൾഫുകാരനെ ദേഷ്യം പിടിപ്പിക്കുന്ന ആ ചോദ്യം സുരേഷ് എടുത്തിട്ടു.

“ടാ ജയാ നീ എന്നാ തിരിച്ചു പോണേ.”

അവന്റെ ചോദ്യം കേട്ട് ജയേഷിന് ദേഷ്യം വന്നു.. “വന്നു കയറി യുള്ളൂ. അതിന് മുൻപ് തുടങ്ങി …”

“വെറുതെ ചോദിച്ചതാ എന്റെ ജയാ .. നിനക്ക് അവിടം നിറുത്തി നാട്ടിൽ വന്ന് സെറ്റിൽഡ് ആയിക്കൂടെ”

“ആഗ്രഹമില്ലാഞ്ഞിട്ടാണോ നടക്കണ്ടേ..”

“നീ എന്നെ കണ്ടു പടിയ്ക്ക് ഇടയ്ക്ക് ഒരു കട്ടൻ ഒക്കെ അടിച്ച്.. ഭാര്യയേയും കെട്ടിപ്പിടിച്ച് ഉറങ്ങാൻ നല്ല സുഖമാണ് .. അവളാണ് എന്റെ ലോകം …”

“അപ്പോൾ വല്ല്യമ്മയോ.. അതായത് നിന്റെ അമ്മ ..”

“ഓ അതോ.. അവളും അമ്മയും ഒട്ടുംചേരില്ല.. അതുകൊണ്ട് ഞങ്ങള് ഒരു വാടകവീടെടുത്ത് മാറി..”

“കൊള്ളാം. വയസ്സായപ്പോൾ നിങ്ങളുടെ സ്വർഗ്ഗ ലോകത്ത് പാവം അമ്മ ഭാരമായി .അതുകൊണ്ട് അവരെ അവിടെ തനിച്ചാക്കിയല്ലേ.”

‘ടാ കള്ളുംപുറത്ത് പറയുക എന്നു വിചാരിക്കണ്ട.. നല്ല ബോധത്തോടു കൂടിയാണ് പറയുന്നത്. ടാ പരമനാറി ..ഒരു കാര്യം നീ ഓർക്കണം അന്ന് അവരുടെ സ്വർഗ്ഗ ലോകത്ത് അമ്മയും അച്ഛനും രണ്ടു പെൺമക്കളും കൂടി സന്തോഷത്തോടെ ജീവിക്കുമ്പോൾ നിന്നെ വേണ്ട എന്നവർ വിചാരിച്ചിരുന്നെങ്കിൽ ഇന്ന് ഈ ഭൂമുഖത്ത് നീ ഉണ്ടാകുമായിരുന്നോ…’

“”നീ എപ്പോഴും പറയാറില്ലേ.. നിനക്ക് നിന്റെ അമ്മയെ പേടിയാണ് .. എന്ന് അത് ശരിയാണ്. അതു കൊണ്ട് എന്റെ അമ്മ ഇന്നും എന്റെ കൂടെ തന്നെയുണ്ട്. എനിയ്ക്ക് പേടിയുള്ളത് കൊണ്ട് സ്മിതയ്ക്കും ആ പേടിയുണ്ട്.. അതു കൊണ്ടാണ് ഞാൻ സമാധാനത്തോടെ അക്കരെ കഴിയുന്നത് .. ഭാര്യമാർക്ക് ആരെയെങ്കിലും ഇച്ചിരി പേടി ഉള്ളത് നല്ലതാണ്.. അത് അവരെ വഴിവിട്ട തെറ്റുകൾ ചെയ്യാതിരിക്കുന്നതിന് സഹായകമാകും..””

“എനിയ്ക്ക് എന്റെ അമ്മയോട് സ്നേഹവും ബഹുമാനവും ആണ് അതിനെ ഞാൻ ഭയം എന്ന പേരിട്ട് വിളിയ്ക്കുന്നതാണ്.. ജയേഷ് വികാര ഭരിതനായി പറഞ്ഞു..”

“സുരേഷ് നീ ചെയ്തത് ഒട്ടും ശരിയായില്ല ട്ടോ..”

“പിന്നെ ഞാൻ ആരുടെ ഭാഗം നിൽക്കണം.കെട്ടിയ പെണ്ണിന്റെ കൂടയോ.. അതോ..പോറ്റി വളർത്തിയ അമ്മയുടെ കൂടെയോ ..”

“രണ്ടാളും വേണം…നീ നിന്റെ ഭാര്യയെ പറഞ്ഞു മനസ്സിലാക്കൂ. നീ നിന്റെ ഭാര്യയേ.. സ്നേഹം കൊണ്ടു കീഴ്‌പ്പെടുത്തുമ്പോൾ അമ്മയെ ബഹുമാനിക്കാൻ പഠിക്കണം. തിരിച്ച് നിന്റെ ഭാര്യ നിന്നെ ബഹുമാനിക്കുമ്പോൾ അതുപോലെ അമ്മയെ സ്നേഹിക്കാൻ പഠിപ്പിക്കണം… ഇത്രയും മതി.. ഒരു പ്രശ്നവുമില്ലാതെ ഒരു ജീവിതം സന്തോഷകരവും സമാധാനപരമായി മുന്നോട്ട് പോകാൻ.. അമ്മായിഅമ്മയെ അമ്മയാക്കാൻ നമ്മൾ കൂടി ഒന്നു ശ്രമിച്ചാലേ നടക്കൂ.. രണ്ടും പെണ്ണാണ്…. പഴഞ്ചൊല്ല് ഞാൻ പറയണ്ടല്ല .’ രണ്ട് മല തമ്മിൽ ചേരും.എന്നാൽ രണ്ടു… പറഞ്ഞു തീരുന്നതിനു മുൻപ് സുരേഷ് അവന്റെ വായ പൊത്തി..

“സുരേഷിന്റെ മനസ്സിൽ കഴിഞ്ഞു പോയ കാര്യങ്ങൾ തെളിഞ്ഞു വന്നു.. ജയേഷ് പറഞ്ഞ കാര്യങ്ങൾ സത്യമാണ് .. പലപ്പോഴും താൻ കണ്ടിട്ടുമുണ്ട് ഇളയമ്മ സ്മിതയെ വഴക്കുപറയുന്നത് എന്നിട്ടും അവൾ ഒന്നും പ്രതികരിക്കാറില്ല ..

നേരെ മറിച്ച് ബിന്ദു ആണെങ്കിലോ.. ഒന്നു പറഞ്ഞ് രണ്ടാം വാക്കിന് വഴക്കാണ്. താൻ ബിന്ദുവിന്റെ ഭാഗം നിൽക്കുന്നതു കൊണ്ടല്ലേ അവൾ സംസാരിക്കുന്നത്. .. എന്നാൽ ഇവിടെയാകട്ടെ ജയേഷ് അമ്മയുടെ ഭാഗം നിൽക്കും. അതുകൊണ്ടാണോ ഇവിടെ പ്രശ്നങ്ങൾ ഉണ്ടാകാത്തത് .:. പണ്ടാരമടങ്ങാൻ എന്റെ വിധി. ഒഴിച്ചു വെച്ച ഗ്ലാസ്സിൽ വെള്ളം പോലു ചേർക്കാതെ സുരേഷ് ഒറ്റ വലിയ്ക്ക് അകത്താക്കി..

കണ്ണുനിറഞ്ഞ് നെഞ്ചു തടവുന്ന സുരേഷിനെ കണ്ട് അവൻ ഭയന്നു.

“ടാ ഇച്ചിരി വെള്ളം കുടിയ്ക്ക് കുടൽ കരിയും..”

“കരിയട്ട ടാ ആർക്കു വേണ്ടിയാ ജീവിയ്ക്കുന്നത് .. ഉള്ളിലെ വിഷമം തീർക്കാനാ കുടിക്കുന്നത് ..

“ഇങ്ങിനെ കുടിച്ചാൽ അധിക സമയം വേണ്ടി വരില്ല..”

“ചവാൻ വേണ്ടിയാ കുടിക്കുന്നേ..”

“നീ എന്തു ഭ്രാന്താണ് ഈ പറയുന്നത്.”

“നിനക്കറിയില്ല.. ഒരോ ദിവസവും ഞാനനുഭവിയ്ക്കുന്ന വേദനകൾ”

“നിന്നോക്കാളും മുൻപ് എന്റെ കല്യാണം കഴിഞ്ഞതല്ലേ.. എന്നിട്ട് ഒരു കുഞ്ഞിക്കാല് കാണാനുള്ള യോഗം എനിക്കുണ്ടായിട്ടില്ല.: എന്റെ അമ്മയെ എനിക്ക് ജീവനാ.. ഞാൻ എന്റെ അമ്മയെ സ്നേഹിക്കുന്നത് അവൾക്ക് ഇഷ്ടല്ല.. എന്റെ അമ്മ ഒരു പാവാമാടാ .. ഒറ്റക്കിരുന്ന് കരയും.. അത് കാണാനുള്ള മനക്കട്ടി ഇല്ലാത്തോണ്ട് ആണടാ. ഞാൻ വേറെ താമസിച്ചേ.. അവൻ തേങ്ങിക്കൊണ്ട് ജയേഷിന്റെ തോളിലേയ്ക്ക് ചാഞ്ഞു…”

“അളിയാ എന്താ ഇത് നീ കൊച്ചു കുട്ടികളെ പ്പോലെ കരയാതിരിക്ക്..”

നീ പറ ഞാൻ എന്താ ചെയ്യേണ്ടത്..?

നിനക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല..

ഇന്ന് തന്നെ പോയി വാടക വീട് ഒഴിയുക .. ചേടത്തിയേയും കൊണ്ട് നേരെ നിന്റെ വീട്ടിലേയ്ക്ക് പോവുക..

അതിന് അവള് സമ്മതിക്കില്ലടാ .. നിനക്ക് ഒരു ജീവിതം വേണോ. ഒരു കുട്ടി വേണോ.. വീട്ടിൽ സമാധാനം വേണോ. എന്നാൽ ഒരു കാര്യം ചെയ്യ്.. ചേടത്തിയേ വീട്ടിൽ കൊണ്ടുചെന്ന് ആക്കിക്കോ.. നീ എന്ത ഈ പറയണേ. അവളെ കൊണ്ടു വിടേ ..

“”എന്റെ സുരു നീ നോക്കിക്കോ.. രണ്ടേ രണ്ടു ദിവസം കൊണ്ട് ചേടത്തി തിരിച്ചു വരും.. കാരണമില്ലാതെ ഒരു പെണ്ണും ഭർത്താവിനെ പിരിഞ്ഞ് കഴിയുകയില്ല .. അവർക്ക് അതിന് സാധിക്കുകയില്ല..

തന്റെ തെറ്റുകൾ കൊണ്ടാണ് ഏട്ടൻ എന്നെ തിരികെ കൊണ്ടാക്കിയത് എന്നുള്ള തിരിച്ചറിവ് വരുമ്പോൾ താനേ.. വരും .. അതു കഴിഞ്ഞുള്ള കെട്ടിപ്പിടത്തിനും ചുബനത്തിനും ഇച്ചിരി പവറു കൂടും മോനേ.. സുരുകുട്ടാ.. “” ജയേഷ് സുരുവിന്റെ കവിളിൽ ഒന്നു നുള്ളി …

ബാക്കിയുണ്ടായിരുന്ന കുപ്പി – ക ക്ഷത്തിൽ വെച്ച് മുണ്ട് മടക്കി കുത്തി സുരേഷ് വീട്ടിൽ പോലും കയറാതെ പോകുന്നത് ജയേഷങ്ങനെ നോക്കി നിന്നു.. ഒരു പുതിയ വിജയഗാഥയൊരുക്കാൻ അവനു സാധിക്കട്ടെ എന്ന് മനസ്സിൽ ഉരുവിട്ടു..

എന്നു നിങ്ങളുടെ സ്വന്തം ദീപു..

രചന: Rajesh Dhibu

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters