രചന : Priya Manikkoth
അയ്യോ.. ഉണ്ണിയേട്ടാ……. ഞാനിപ്പോ വയറുവേദന കൊണ്ട് ചാകുമേ…..
ദാണ്ടേ… നോക്കിയേടീ മുട്ടേന്ന് വിരിയാത്ത കുഞ്ഞുങ്ങൾ പോലും എത്ര നന്നായാണ് Dubsmash ചെയ്യുന്നേ..
മനുഷ്യനിവിടെ ചാവാൻ കിടക്കുമ്പോഴാ … ഒരു Dubsmash… ഞാനാ Mobile എറിഞ്ഞു പൊട്ടിക്കൂട്ടോ…
ദേ ടീ നോക്കിയേ നമ്മുടെ അപ്പൂന്റെ കൂട്ട് ഒരു വികൃതി.. നീ നോക്കിയേ അവന്റെ ഓരോ ഭാവങ്ങൾ.. നമ്മടെ മോനേ കൊണ്ടും ചെയ്യിക്കണം കിടുകാച്ചി ഒരു Dubsmash…..
ദേ മനുഷ്യാ കുറേ നേരായ് തുടങ്ങീട്ട്. എന്റെ വായിലിരിക്കുന്നത് കേട്ടാലേ അടങ്ങൂ എന്നുണ്ടോ…
എന്താ നിന്റെ പ്രശ്നം?
നിക്ക് വയറുവേദനിക്കുന്നു..
അതിന് ഞാനെന്തോ ചെയ്യാനാ ടീ?
ഒന്നൂല…
ന്നാ കണ്ണുമടച്ച് കിടക്ക്.. ഉറങ്ങി പോയ്ക്കോളും…
എന്നോടൊരു സ്നേഹവും ഇല്ലാത്ത മനുഷ്യൻ. ഞാനിവിടെ കിടന്നു പിടയുമ്പോ അവിടെ Mobile ഉം നോക്കി രസിക്കുന്നു.. ഹും..
നിനക്കിത് എന്നും ഉണ്ടാക്കാറുള്ളതല്ലേ?
അല്ല..
അല്ലേ..?
അല്ല.. എന്നത്തേയും പോലെ അല്ല.. ഇന്നു ഒട്ടും സഹിക്കാൻ വയ്യ…
ഇത് തന്നെയല്ലേ നീ എപ്പഴും പറയാറ്….
എന്തേ.. നിങ്ങള് ആളെ കളിയാക്കുവാണോ മനുഷ്യാ..
ശ്ശെടാ ഞാനെന്ത് പറഞ്ഞാലും പ്രശ്നാണല്ലോ…
വേദന കൊണ്ട് ഞാനിപ്പോ മരിക്കും… അങ്ങനെ മരിച്ചാ നിങ്ങളു വേറെ കെട്ടുമോ.?
അതിപ്പോ…. ഒരു 40 ദിവസം കഴിയാതെ….. ഞാൻ കെട്ടിയാ നാട്ടുകാരു എന്ത് പറയും… അതും ഓർക്കണ്ടേ!
ഓഹോ അപ്പോ അതാണല്ലേ മനസ്സിലിരിപ്പ്…
പിന്നെ നിന്നേം വിചാരിച്ച് ഞാനിങ്ങനെ ഇരിക്കണോ? വേറെ പണിയില്ല..
എനിക്കറിയാം…
നിനക്കെന്തറിയാം?
എനിക്കെല്ലാമറിയാം..
മം..നിനക്കറിയാം…. വെറുതെ മനുഷ്യനെ പ്രാന്താക്കാൻ.. പിന്നെ ഇടക്കിടെ ഇങ്ങനെ ചൊറിയാനും..
ഓ ആയ്ക്കോട്ടെ.. ഞാൻ അത്ര ശല്ല്യാണേൽ ഇപ്പോ തന്നെ വേറെ കെട്ടിക്കോ…
അയ്യയ്യോ…! അപ്പോ നീ ഞങ്ങളെ സമാധാനായ് ജീവിക്കാൻ വിടുമോ? നീ പോയിട്ടേ കെട്ടുന്നുള്ളു പോരെ..
കെട്ടുന്നതൊക്കെ ശരി. എന്റെ മോനെ അമ്മയെ ഏൽപ്പിച്ചോണം.. അവളെന്റെ മോനെ നോക്കിയില്ലേൽ എനിക്കത് സഹിക്കാൻ പറ്റൂല…
മരിച്ചാ പിന്നെ നീ എന്തിനാ സഹിക്കുന്നേ…
അപ്പോ ഞാൻ മരിക്കണമല്ലേ.. പറ.. ഞാൻ മരിക്കണല്ലേ… ദുഷ്ടാ…
അവന്റെ കുഞ്ഞുതലമുടി പിടിച്ചു വലിച്ചുകൊണ്ടവൾ നടുപുറം നോക്കി ഉഗ്രൻ ഒരടി പാസ്സാക്കി.
ആഹാ… ഇപ്പോ നിന്റെ വേദന പോയല്ലോ….
ഹാ.. പോയ്…. എന്ത് വേദന ഉണ്ടേലും അതിനിടയിലും എല്ലാം മറന്ന് എന്ത് കാര്യത്തിനും എത്തുമ്പോ നിങ്ങൾക്കൊക്കെ ഒരു തോന്നലുണ്ട്.. എല്ലാം അഭിനയമാണോന്ന്.. അത് പെണ്ണിനു മാത്രം ദൈവം തന്ന ഒരു കഴിവാണ്. സഹനശക്തി..
ഓ…. തുടങ്ങി….
അലസമായി ഇട്ടിരിക്കുന്ന പുതപ്പ് തലയിൽ കൂടെ മൂടി ചുരുണ്ട് കൂടി കിടന്നവൻ പിറുപിറുത്തു…
ദൈവമേ….ഇതിന്റെ ഈ പ്രാന്തെനി മൂന്ന് നാലു ദിവസം കൂടെ സഹിക്കണല്ലോ…?
ലൈക്ക് കമന്റ് ചെയ്യണേ…
രചന : Priya Manikkoth